കണ്ണമ്പ്ര വ്യവസായപാർക്ക്;   ഏറ്റെടുക്കുന്ന ഭൂമിക്ക്  ന്യായമായ വില; അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ‍യിൽ കർഷകർ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ വി​ല​ക​ളി​ൽ വ​ർ​ധ​ന​വ​രു​ത്തി ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക​ർ​ഷ​ക​ർ. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ഭൂ​വു​ട​മ​ക​ളെ​ല്ലാം. സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി എ.​കെ.​ബാ​ല​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് കൈ​ക്കൊ​ള്ള​ണ​മെ​ന്ന സ​മ്മ​ർ​ദ​മു​ണ്ട്. ഭൂ​മി​വി​ല സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഭൂ​മി​യു​ടെ വി​ല നി​ശ്ച​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ​മാ​സം ഭൂ​വു​ട​മ​ക​ളു​മാ​യി ക​ള​ക്ട​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും കു​റ​ഞ്ഞ വി​ല​യ്ക്ക് ഭൂ​മി വി​ട്ടു​ന​ല്കാ​ൻ ക​ർ​ഷ​ക​രാ​രും ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്ന് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​തി​സ​ന്ധി​യി​ലാ​ണ്. കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ച്ച് വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം നി​ല​നി​ല്ക്കേ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് ത​ന്നെ തു​ച്്ഛ​മാ​യ വി​ല ന​ല്കാ​നു​ള്ള നീ​ക്ക​മാ​ണ് ക​ർ​ഷ​ക​രെ പ്ര​കോ​പി​പ്പി​ക്കു​ന്ന​ത്. 309 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഇ​പ്പോ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Read More

കാടുകയറാതെ മലന്പുഴയിലെ കാ​ട്ടാ​ന​ക​ൾ ; വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഭീ​ഷ​ണി​

മ​ല​ന്പു​ഴ: മ​ല​ന്പു​ഴ​യി​ൽ ര​ണ്ടാം​ദി​വ​സ​വും കാ​ട്ടാ​ന​യി​റ​ങ്ങി ഭീ​തി​പ​ര​ത്തി. കെ​ടി​ഡി​സി ഹോ​ട്ട​ലി​നു സ​മീ​പ​ത്തെ​ത്തി​യ കാ​ട്ടാ​ന ചെ​ക്ക്ഡാ​മി​ൽ കു​ളി​ച്ച​തി​നു​ശേ​ഷം പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ക​റ​ങ്ങി പാ​ർ​ക്കി​നു ഇ​രു​ന്നൂ​റു​മീ​റ്റ​ർ അ​ക​ലെ മ​ല​ന്പു​ഴ-​പാ​ല​ക്കാ​ട് റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് കാ​ട്ടി​ലേ​ക്കു ക​യ​റി​പോ​യി. ഇന്നലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം റോ​ഡി​ൽ സ്കൂ​ൾ, സ്വ​കാ​ര്യ​ബ​സു​ക​ളും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ജോ​ലി​ക്കു പോ​കു​ന്ന​വ​രും ഏ​റെ​യാ​യി​രു​ന്നു. ഭാ​ഗ്യം​കൊ​ണ്ട് ആ​രും ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​പെ​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മെ​യി​ൻ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന ആ​ന തി​രി​ഞ്ഞു​നി​ന്ന് ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യാ​ൽ ഒ​ട്ടേ​റെ പേ​രു​ടെ ജീ​വ​നും വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​മു​ണ്ടാ​കു​മാ​യി​രു​ന്നെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ക​റ​ങ്ങി​യ ആ​ന സ​മീ​പ​ത്തെ സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നെ​ങ്കി​ൽ ഒ​ട്ടേ​റെ കു​രു​ന്നു​ക​ളു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​കു​മാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ്കൂ​ൾ പ​രി​സ​ര​ത്തു ആ​ന​ക​ൾ എ​ത്തി​യ​ത​റി​ഞ്ഞ് ര​ക്ഷി​താ​ക്ക​ൾ ഭീ​തി​യി​ലാ​ണ്. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ​ക​ൽ​സ​മ​യ​ത്തു​പോ​ലും എ​ത്തു​ന്ന കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യ​ത്തി​നു എ​ത്ര​യും​വേ​ഗം അ​ധി​കൃ​ത​ർ പ​രി​ഹാ​ര​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന…

Read More

മ​ന്ത്രി​ത​ല നി​ർ​ദേ​ശ​ത്തി​നു വ​നം​വ​കു​പ്പ് വി​ല​ങ്ങു​ത​ടി; ചി​റ്റൂ​ർ കോ​ള​ജി​ന്‍റെ ജൈ​വ വൈ​വി​ധ്യ​ത്തി​നു വി​ന​യാ​യി യൂ​ക്കാ​ലി, അ​ക്കേഷ്യ മ​ര​ങ്ങ​ൾ

എം.​വി. വ​സ​ന്ത് പാ​ല​ക്കാ​ട്: പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​ച്ചേ​ർ​ന്നു നി​ല്ക്കു​ന്ന ചി​റ്റൂ​ർ ഗ​വ. കോ​ള​ജി​ന്‍റെ ജൈ​വ വൈ​വി​ധ്യ​ത്തി​നു വി​ന​യാ​യി യൂ​ക്കാ​ലി​പ്റ്റ​സ്, അ​ക്കേഷ്യ മ​ര​ങ്ങ​ൾ. പ​ന​വി​ത്തു​ക​ൾ ന​ട്ടും കു​ള​ങ്ങ​ൾ വീ​ണ്ടെ​ടു​ത്തും ജൈ​വ വൈ​വി​ധ്യ സം​സ്കാ​രം വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ മു​ന്നേ​റു​ക​യാ​ണ് കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ. നാ​ടി​നും സ​മൂ​ഹ​ത്തി​നും പു​ത്ത​ൻ സ​ന്ദേ​ശ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടുനീ​ങ്ങു​ന്ന ഇ​ക്കൂ​ട്ട​ർ​ക്കു മു​ന്നി​ൽ ചോ​ദ്യ​ചി​ഹ്ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് മു​ന്നൂ​റി​ല​ധി​കം വ​രു​ന്ന യൂ​ക്കാ​ലി, അ​ക്കേഷ്യ മ​ര​ങ്ങ​ൾ. ചി​റ്റൂ​ർ ശോ​ക​നാ​ശി​നി​പ്പു​ഴ​യോ​ടു ചേ​ർ​ന്നു നി​ല്ക്കു​ന്ന ഈ ​കാ​ന്പ​സ് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ പ്ര​കൃ​തി​ക്കൊ​പ്പ​മാ​ണ്. 72 ഇ​നം പ​ക്ഷി​വ​ർ​ഗ​ങ്ങ​ളെ​യും ഇ​രു​പ​തി​നം പു​ല്ലു​വ​ർ​ഗ​ങ്ങ​ളെ​യും നി​ര​വ​ധി ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളെ​യും വി​വി​ധ​യി​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ​യും ഇ​വി​ടെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​രി​സ്ഥി​തിപ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​ര​ങ്ങും മ​യി​ലും കാ​ന്പ​സി​നോ​ടു ചേ​ർ​ന്ന മ​ര​ക്കൂ​ട്ട​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​തു സാ​ധാ​ര​ണ കാ​ഴ്ച മാ​ത്രം. കാ​ട്ടു​പ​ന്നി​ക​ളെ ശാ​പ്പി​ടാ​നെ​ത്തി​യ പു​ള്ളി​പ്പു​ലി​യു​ടെ കാ​ൽ​പ്പാ​ടും ഇ​വി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു..! ഈ ​ജൈ​വവൈ​വി​ധ്യ ക​ല​വ​റ​യു​ടെ ഉ​റ​വി​ടംത​ന്നെ ഇ​വി​ട​ത്തെ സ​മ​ശീ​തോ​ഷ്ണ കാ​ലാ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ…

Read More

അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ഉ​പ​യോ​ഗ സ്വാ​ത​ന്ത്ര്യം ന​ൽ​ക​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ

പാ​ല​ക്കാ​ട് : യൂ​സ​ർ റൈ​റ്റ് നി​യ​മ​പ്ര​കാ​രം അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ഉ​പ​യോ​ഗ​സ്വാ​ത​ന്ത്ര്യം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം കെ.​മോ​ഹ​ൻ​കു​മാ​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വാ​ള​യാ​ർ വ​ട്ട​പ്പാ​റ ആ​റ്റു​പ്പ​തി ഹ​രി​ജ​ൻ കോ​ള​നി വാ​സി​ക​ൾ വ​ന​പ്ര​ദേ​ശ​ത്ത് കൂ​ടി​യു​ള്ള 800 മീ​റ്റ​ർ ന​ട​പ്പാ​ത ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു കൊ​ണ്ടു​ള്ള പ​രാ​തി പ​രി​ശോ​ധി​ക്ക​വെ​യാ​ണ് ക​മ്മീ​ഷ​ൻ പ്ര​തി​ക​രി​ച്ച​ത്. നി​ല​വി​ൽ കോ​ള​നി​വാ​സി​ക​ൾ റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വ​നം​വ​കു​പ്പി​ൻ​റെ അ​നു​മ​തി​യോ​ടെ റോ​ഡ് നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന​വ​ർ യൂ​സ​ർ ഏ​ജ​ൻ​സി​യാ​യി ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ദാ​ല​ത്തി​ൽ വ​നം​വ​കു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രി​യാ​യ ക​മ​ല​ത്തി​ൻ​റെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ൽ ആ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ എ​ടു​ത്ത ന​ട​പ​ടി സം​ബ​ന്ധി​ച്ച് ഡി.​വൈ.​എ​സ് പി​യോ​ട് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​പ്പ​തി…

Read More

പാ​ല​ത്തി​നാ​യി ത​ളി​ക​ക​ല്ല് ആ​ദി​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു; അടുത്ത മഴക്കാലത്തും ഒറ്റപ്പെടുമെന്ന  ആധിയിൽ  ആദിവാസികൾ

മം​ഗ​ലം​ഡാം: വ​ന​ത്തി​നു​ള്ളി​ൽ പോ​ത്തം​തോ​ട് കാ​ട്ടു​ചോ​ല​യ്ക്കു​കു​റു​കേ പാ​ല​ത്തി​നാ​യു​ള്ള ത​ളി​ക​ക​ല്ല് ആ​ദി​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു. ഓ​രോ തീ​യ​തി​ക​ൾ മാ​റ്റി​പ​റ​ഞ്ഞു പാ​ലം​നി​ർ​മാ​ണം വൈ​കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. പാ​ലം​പ​ണി ഇ​പ്പോ​ൾ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത മ​ഴ​ക്കാ​ല​വും പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യേ​ണ്ടി​വ​രു​മെ​ന്ന ആ​ധി​യി​ലാ​ണ് വ​ന​ത്തി​ന​ക​ത്തെ കോ​ള​നി​നി​വാ​സി​ക​ൾ. അ​തി​വ​ർ​ഷ​മു​ണ്ടാ​യ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഏ​റെ​ദി​വ​സ​ങ്ങ​ൾ കോ​ള​നി​ക്കാ​ർ ഒ​റ്റ​പ്പെ​ട്ട് ദു​രി​ത​ത്തി​ലാ​യി. പോ​ത്തം​തോ​ട്ടി​ൽ പ​തി​നൊ​ന്നു മീ​റ്റ​ർ നീ​ള​ത്തി​ലും മൂ​ന്നു​മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പാ​ലം നി​ർ​മി​ക്കേ​ണ്ട​ത്. പാ​ല​ത്തി​നു പ​ത്ത​ടി​യോ​ളം ഉ​യ​ര​വു​മാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ആ​ദി​വാ​സി​ക​ൾ സം​ഘ​ടി​ച്ച് തോ​ടി​നു കു​റു​കേ മ​രം​കൊ​ണ്ട് താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പാ​ലം ഒ​ഴു​കി​പോ​യി. പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തോ​ടൊ​പ്പം അ​ര​കി​ലോ​മീ​റ്റ​റോ​ളം റോ​ഡു​പ​ണി​യും പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. വ​ന​ത്തി​ലൂ​ടെ​യു​ള്ള ക​ട​പ്പാ​റ-​ത​ളി​ക​ക​ല്ല് റോ​ഡി​നു മൂ​ന്ന​ര​കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. ടൈ​ൽ​സ് വി​രി​ച്ചും ക​യ​റ്റ​ങ്ങ​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു​മാ​ണ് റോ​ഡു​പ​ണി. ഈ ​പ​ണി​ക​ളും ഇ​പ്പോ​ൾ ന​ട​ക്കു​ന്നി​ല്ല. 2016 ജ​നു​വ​രി 20നാ​ണ് ത​ളി​ക​ക​ല്ലി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ​വ​ലി…

Read More

ആ​ന്‍റു​വി​ന്‍റെ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം ഫ​ലംക​ണ്ടു; ടൗണിലെ  കു​ടി​വെ​ള്ള പൈ​പ്പ് ന​ന്നാ​ക്കി വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ 

കോ​ടാ​ലി: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​ര സി​രാ കേ​ന്ദ്ര​മാ​യ കേ​ടാ​ലി ടൗ​ണി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​തി​നെ​തി​രെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ആ​ന്‍റു ചെ​മ്മി​ഞ്ചേ​രി ന​ട​ത്തി​യ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധ​സ​മ​രം ഫ​ലം ക​ണ്ടു. വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പൈ​പ്പ് ന​ന്നാ​ക്കി പ്ര​ശ്നം പ​രി​ഹ​രി​ച്ചു. കോ​ടാ​ലി ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ടൈ​ൽ വി​രി​ച്ച് ന​വീ​ക​രി​ച്ച റോ​ഡി​ലാ​ണ് പൈ​പ്പ് പൊ​ട്ടി വെ​ള്ളം ചോ​ർ​ന്നൊ​ഴു​കി​യി​രു​ന്ന​ത്. ഒ​രു മാ​സ​ത്തോ​ളം ഇ​ങ്ങ​നെ വെ​ള്ളം ചോ​ർ​ന്നൊ​ഴു​കി​യി​ട്ടും ചോ​ർ​ച്ച അ​ട​ക്കാ​ത്ത​തി​ൽ ന​ട​പ​ടി​യി​ല്ലാ​താ​യ​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ ആ​ന്‍റു ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ​ത്. കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​തി​നോ​ടൊ​പ്പം റോ​ഡ് ന​ശി​ക്കാ​നും ചോ​ർ​ച്ച കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​തേ തു​ട​ർ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് റോ​ഡി​ലെ ടൈ​ൽ ഇ​ള​ക്കി മാ​റ്റി പൈ​പ്പി​ന്‍റെ ചോ​ർ​ച്ച പ​രി​ഹ​രി​ച്ച​ത്.

Read More

സം​സ്ഥാ​ന​ത്ത് എട്ടു ജി​ല്ല​ക​ളി​ൽ കു​ഷ്ഠ​രോ​ഗ വ്യാ​പ​നം; രോ​ഗി​ക​ൾ കൂ​ടു​ത​ൽ പാ​ല​ക്കാ​ട്

പാ​ല​ക്കാ​ട്: സം​സ​ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഷ്ഠ രോ​ഗി​ക​ളു​ള്ള​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ​ന്ന് ക​ണ​ക്കു​ക​ൾ. ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ർ ഡോ. ​ടി കെ ​അ​നൂ​പാ​ണ് രോ​ഗ​വി​വ​ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​ത്. പ​ത്ത് ല​ക്ഷം ആ​ളു​ക​ളി​ൽ ഒ​രാ​ൾ​ക്ക് രോ​ഗ​ബാ​ധ എ​ന്ന​താ​ണ് അ​നു​വ​ദ​നീ​യ​മാ​യ സ്ഥി​തി എ​ന്നി​രി​ക്കെ ജി​ല്ല​യി​ൽ ഇ​ത് ഏ​ഴു​പേ​രി​ലാ​ണ് കാ​ണു​ന്ന​ത്. രോ​ഗം മൂ​ല​മു​ള്ള അം​ഗ​വൈ​ക​ല്യ നി​ര​ക്കും ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​ണ്.​ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം 493 കു​ഷ്ഠ​രോ​ഗ ബാ​ധി​ത​രെ​യാ​ണ് ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 41 പേ​ർ കു​ട്ടി​ക​ളും 72 പേ​ർ രോ​ഗം​മൂ​ലം അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം,എ​റ​ണാ​കു​ളം,തൃ​ശൂ​ർ,മ​ല​പ്പു​റം,കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളും രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ട്ടി​ക​യി​ലു​ണ്ട്. 2005 മു​ത​ൽ നി​ർ​മ്മാ​ർ​ജ്ജ​നം ചെ​യ്തു എ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ കു​ഷ്ഠ​രോ​ഗം വീ​ണ്ടും വ്യാ​പ​ക​മാ​വു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ​പ്പോ​ലും ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ കാ​ണു​ന്ന​തി​ന് ത​മി​ഴ്നാ​ടു​മാ​യു​ള്ള അ​തി​ർ​ത്തി പ​ങ്കി​ട​ൽ കാ​ര​ണ​മാ​വു​ന്നു​ണ്ടെ​ന്ന് പ​റ​യു​ന്നു. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തും. വാ​യു​വി​ലൂ​ടെ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത…

Read More

ബാ​രി​യ​ർ ഫ്രീ ​കേ​ര​ള ടൂ​റി​സം പ​ദ്ധ​തി മാ​തൃ​കാ​പ​രമെന്ന് എം.​ബി.​രാ​ജേ​ഷ് എം​പി

പാ​ല​ക്കാ​ട്: എ​ല്ലാ​വ​രേ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മീ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ബാ​രി​യ​ർ ഫ്രീ ​കേ​ര​ള ടൂ​റി​സം പ​ദ്ധ​തി തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് എം.​ബി രാ​ജേ​ഷ് എം​പി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​നും സ​ർ​ക്കാ​രി​നു​മു​ണ്ടാ​യ മ​നോ​ഭാ​വ​ത്തി​ലെ മാ​റ്റ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത​യും മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളും അം​ഗ​പ​രി​മി​ത​ർ​ക്കും ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ബാ​രി​യ​ർ ഫ്രീ ​കേ​ര​ള ടൂ​റി​സം​പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് കോ​ട്ട​യ്ക്ക് സ​മീ​പ​മു​ള്ള വാ​ടി​ക ശി​ലാ​വാ​ടി​ക ഉ​ദ്യാ​ന​ത്തി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു എം​പി. ഇ​ത്ത​ര​ത്തി​ൽ എ​ല്ലാ പൊ​തു​ഇ​ട​ങ്ങ​ളും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ്ദ​മാ​കേ​ണ്ട​തു​ണ്ട്. മ​റ്റ് വ​കു​പ്പു​ക​ളും ഈ ​മാ​തൃ​കാ​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും എം​പി കൂ​ട്ടി​ചേ​ർ​ത്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ പ്ര​മീ​ളാ ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത പ​രി​പാ​ടി​യി​ൽ പാ​ല​ക്കാ​ട് സ​ബ് ക​ള​ക്ട​ർ ആ​സി​ഫ് കെ.​യൂ​സ​ഫ്, ഡി​ടി​പി​സി നി​ർ​ഹാ​ക​സ​മി​തി അം​ഗം ടി.​ആ​ർ.​അ​ജ​യ​ൻ, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​ആ​ർ.​സ​ന്തോ​ഷ്, ഡി​ടി​പി​സി. സെ​ക്ര​ട്ട​റി…

Read More

ഭോ​പ്പാ​ൽ ദു​ര​ന്ത​ത്തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് കെ.​ടി.​പ്ര​ഭാ​ക​ര​ൻ

വ​ട​ക്ക​ഞ്ചേ​രി: ഭോ​പ്പാ​ൽ ദു​ര​ന്ത​ത്തി​ന്‍റെ മു​പ്പ​ത്തി​നാ​ലാം വാ​ർ​ഷി​ക​ത്തി​ലും ദു​ര​ന്ത​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് കെ.​ടി.​പ്ര​ഭാ​ക​ര​ൻ. ഭോ​പ്പാ​ൽ ദു​ര​ന്തിന്‍റെ ഓ​ർ​മ​ദി​ന​ത്തി​ൽ മ​ഞ്ഞ​പ്ര പി.​കെ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പ്ര​ഭാ​ക​ര​ൻ. ഭോ​പ്പാ​ലി​ൽ അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ യൂ​ണി​യ​ൻ കാ​ർ​ബൈ​ഡി​ൽ 1984 ഡി​സം​ബ​ർ മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് വി​ഷ​വാ​ത​ക​ച്ചോ​ർ​ച്ച​യു​ണ്ടാ​കു​ന്ന​ത്. അ​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പാ​ണ് എം.​ഐ.​സി. (മീ​ഥേ​ൽ ഐ​സോ സ​യ​നേ​റ്റ്) പ്ലാ​ന്‍റി​ൽ അ​സി​സ്റ്റ​ന്‍റ് ഫി​റ്റ​റാ​യി ജോ​ലി​ചെ​യ്യു​ന്ന പാ​ടൂ​ർ പീ​ച്ച​ങ്കോ​ട് പ്ര​ബി​ഷ​ഭ​വ​നി​ലെ കെ.​ടി.​പ്ര​ഭാ​ക​ര​ൻ ജോ​ലി​ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​യ​ത്. അ​തി​നാ​ൽ ദു​ര​ന്ത​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ മ​ര​ണ​വും വേ​ദ​ന​ക​ളും പ്ര​ഭാ​ക​ര​നെ വ​ല്ലാ​തെ ത​ള​ർ​ത്തി. ദു​ര​ന്ത​മേ​ഖ​ല​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​തി​നേ​ക്കാ​ൾ നീ​റു​ന്ന നൊ​ന്പ​ര​ങ്ങ​ളാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ൽ. റോ​ഡി​ൽ മ​ര​ണ​ത്തെ മു​ഖാ​മു​ഖം​ക​ണ്ട് മ​യ​ങ്ങി​ക്കി​ട​ന്ന ഒ​രു​പാ​ട് പേ​രെ ര​ക്ഷി​ച്ചു. കു​റെ സു​ഹൃ​ത്തു​ക്ക​ളും പ​രി​ച​യ​ക്കാ​രു​ മെ​ല്ലാം മ​ര​ണ​ത്തി​ന്‍റെ പി​ടി​യി​ല​ക​പ്പെ​ട്ടു. ക​ന്പ​നി പൂ​ട്ടി​യ​തോ​ടെ ജോ​ലി ന​ഷ്ട​പ്പെ​ട്ട​തോ​ടെ തി​രി​ച്ച് നാ​ട്ടി​ലെ​ത്തി. ഇ​പ്പോ​ൾ പീ​ച്ച​ങ്കോ​ട്ടി​ൽ ചെ​റി​യ പെ​ട്ടി​ക്ക​ട ന​ട​ത്തി​യാ​ണ്…

Read More

മ​തി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​ൻ​വാ​സാ​ക്കി വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ

വ​ട​ക്ക​ഞ്ചേ​രി: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ മ​തി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​ൻ​വാ​സാ​ക്കി വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ. ഹെ​ൽ​മ​റ്റ് പ്ര​തി​രോ​ധ​മാ​ണ്, ത​ല​യി​ലെ ഭാ​രം ത​ല​ത​ക​ർ​ക്കി​ല്ല തു​ട​ങ്ങി​യ ബോ​ധ​വ​ത്ക​ര​ണ ടി​പ്പു​ക​ളാ​ണ് ചി​ത്രം സ​ഹി​തം ടൗ​ണ്‍ റോ​ഡി​ലെ മ​തി​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ്ത്രീ​പീ​ഡ​നം, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പ്ലാ​സ്റ്റി​ക് നി​രോ​ധ​നം, കു​ട്ടി​ക​ൾ​ക്കു​ള്ള സം​ര​ക്ഷ​ണ​നി​യ​മ​ങ്ങ​ൾ, അ​ത്യാ​വ​ശ്യ ഫോ​ണ്‍​ന​ന്പ​റു​ക​ൾ തു​ട​ങ്ങി​യ​വ​യും വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലാ​ണ് മ​തി​ലി​ൽ കു​റി​ച്ചി​ട്ടു​ള്ള​ത്. സ്റ്റേ​ഷ​നി​ൽ എ​ത്താ​തെ ത​ന്നെ ഓ​ണ്‍​ലൈ​ൻ വ​ഴി പ​രാ​തി ന​ല്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​തി​പാ​ദ​ന​മു​ണ്ടെ​ന്ന് ഇ​തി​നു നേ​തൃ​ത്വം ന​ല്കു​ന്ന സ്റ്റേ​ഷ​ൻ പി​ആ​ർ​ഒ​യും എ​എ​സ്ഐ​യു​മാ​യ കാ​ശി​വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. ഡി​വൈ​എ​സ്പി വി.​എ.​കൃ​ഷ്ണ​ദാ​സ്, സി.​ഐ.​ദീ​പ​കു​മാ​ർ, എ​സ്ഐ ആ​ദം​ഖാ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഈ ​നൂ​ത​ന​പ​ദ്ധ​തി. നി​ത്യ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 14 നി​യ​മ​ങ്ങ​ളെ ചു​വ​ടു​പി​ടി​ച്ചു​ള്ള ചി​ത്രാ​വി​ഷ്കാ​ര​വും മ​തി​ലി​ലു​ണ്ട്്. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ചി​ൽ​ഡ്ര​ൻ​സ് ഫ്ര​ണ്ട്്ലി പോ​ലീ​സ് സ്റ്റേ​ഷ​നാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രി​ക​യാ​ണ്.മ​തി​ലി​നോ​ടു ചേ​ർ​ന്നു യാ​ത്ര​ക്കാ​ർ​ക്കാ​യി പു​തി​യ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും നി​ർ​മി​ക്കു​ന്നു. ത​ക​ർ​ന്ന മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കി ആ​ഴ്ച​ക​ൾ​ക്കു​മു​ന്പാ​ണ്…

Read More