ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ മ​ല​ന്പു​ഴ​യി​ൽ  കൃ​ഷി​വ​കു​പ്പ് പ​ദ്ധ​തി ത​യാ​റാ​ക്കുന്നു

മ​ല​ന്പു​ഴ: മ​ല​ന്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കു​ന്ന​നൂ​ർ ആ​ത്മ ട്രെ​യ്നിം​ഗ് ഹാ​ളി​ൽ കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​ന്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ലെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും കൃ​ഷി, മ​ണ്ണ്, ജ​ല​സം​ര​ക്ഷ​ണം, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം, ഫി​ഷ​റീ​സ്, ജ​ല​സേ​ച​നം എ​ന്നീ വ​കു​പ്പ​ധി​കൃ​ത​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ലെ എ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ്രാ​ദേ​ശി​ക​മാ​യ വി​ഭ​വ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി 2019-20 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം. പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ബെ​ന്നി ജോ​സ​ഫ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജ​ല​സേ​ച​ന​സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി കൊ​ടു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നെ​ൽ​കൃ​ഷി വി​പു​ല​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കൂ​ടു​ത​ൽ വി​ക​സ​നം സാ​ധ്യ​മാ​ക്കാ​മെ​ന്ന് ക​ണ്ടെ​ത്തി. മ​രു​ത​റോ​ഡ്, അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​യോ​ജി​ത കൃ​ഷി​ക്കാ​ണ് പ്രാ​ധാ​ന്യം ന​ല്കു​ന്ന​ത്. മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സു​ഗ​ന്ധ​വ്യ​ഞ്ജ​ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി…

Read More

മി​നി​മാ​സ്റ്റ് ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ​ദ്ധ​തി; സ്ഥ​ല​ങ്ങ​ളു​ടെ ലി​സ്റ്റ് ല​ഭ്യ​മാ​ക്കാ​ൻ  താലൂക്ക് സമിതിക്ക് നിർദേശം നൽകി എംഎൽഎ

പാ​ല​ക്കാ​ട്: പ​ട്ടാ​ന്പി മി​നി​മാ​സ്റ്റ് ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വേ​ഗ​പ്പു​റ പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട സ്ഥ​ല​ങ്ങ​ളു​ടെ ലി​സ്റ്റ് ഉ​ട​നെ ല​ഭ്യ​മാ​ക്കാ​ൻ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ പ​ട്ടാ​ന്പി താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ന്ന പ​ട്ടാ​ന്പി പു​ലാ​മ​ന്തോ​ൾ റോ​ഡി​ലൂ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് യാ​ത്ര സാ​ധ്യ​മാ​ണെ​ന്ന് പി.​ഡ​ബ്ലി​യു.​ഡി അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ക്കാ​ൻ ബാ​ക്കി​യു​ള്ള​വ​രു​ടെ ഗു​ണ​ഭോ​ക്തൃ​ലി​സ്റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നും ന​ൽ​കി​യാ​ലു​ട​ൻ കാ​ർ​ഡ് ല​ഭ്യ​മാ​ക്കു​മെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ത​ട​യു​ക, കൂ​റ്റ​നാ​ട് ത​ണ്ണീ​ർ​കോ​ട്, കൂ​റ്റ​നാ​ട് പ​ടി​ഞ്ഞാ​റ​ങ്ങാ​ടി റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തി​യാ​ക്ക​ൽ മു​തു​ത​ല പ​രു​തൂ​ർ റോ​ഡ് വീ​തി കൂ​ട്ട​ൽ, കൂ​റ്റ​നാ​ട് സെ​ന്‍റ​റി​ൽ സി​ഗ്ന​ൽ സ്ഥാ​പി​ക്ക​ൽ, സീ​ബ്ര ക്രോ​സി​ങ് പു​നഃ​സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ​വ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. പ​ട്ടാ​ന്പി താ​ലൂ​ക്ക് മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന…

Read More

പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട്  ദേ​ശീ​യ​പാ​ത വി​ക​സ​നം; ആ​ൽ​ത്ത​റ  ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്

മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത ആ​ൽ​ത്ത​റ ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വു​വ​രെ ദേ​ശീ​യ​പാ​ത വി​ക​സ​ന ന​ട​ക്കു​ന്പോ​ഴും ഇ​വി​ടെ റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​യു​ന്നി​ല്ല. നാ​ട്ടു​ക​ൽ മു​ത​ൽ അ​ന്പ​തു​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് പാ​ത ആ​ധു​നി​ക​രീ​തി​യി​ൽ നാ​ലു​വ​രി​യാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​ൽ​ത്ത​റ ജം​ഗ്ഷ​നി​ൽ ഇ​രു​വ​ശ​ത്തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ള്ള​തി​നാ​ൽ റോ​ഡ് വീ​തി​കു​റ​ഞ്ഞ നി​ല​യി​ലാ​ണ്. ഇ​വി​ടെ​യു​ള്ള​വ​ർ യ​ഥാ​ർ​ഥ പ​ട്ട​യ​മു​ള്ള പ​ര​ന്പ​രാ​ഗ​ത താ​മ​സ​ക്കാ​രാ​യ​താ​ണ് വി​ക​സ​ന​ത്തി​നു ത​ട​സം. ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചി​രു​ന്നു. ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​നു​മ​തി ന​ല്കു​ക​യും ഇ​ത​നു​സ​രി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ ആ​ൽ​ത്ത​റ ഭാ​ഗ​ത്ത് വീ​തി​യു​ണ്ടാ​കൂ. ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലെ പ​ല​യി​ട​ത്തും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. ദേ​ശീ​യ​പാ​ത​യു​ടെ വീ​തി​ക്കു​റ​വു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്. മ​ണ്ണാ​ർ​ക്കാ​ട് ബൈ​പാ​സ് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ട്ടി​ല്ല. ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മാ​ത്ര​മേ പ്ര​ശ്ന​ങ്ങ​ൾ​ക്കു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കൂ.

Read More

സ്ളൂ​യി​സു​ക​ൾ അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ക്ക​ണമെന്ന ആവശ്യവുമായി കർഷകർ

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാം ക​നാ​ലു​ക​ളി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന സ്ളൂ​യി​സു​ക​ൾ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ. സ്ളൂ​യീ​സു​ക​ൾ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ട് മൂ​ടി​കി​ട​ന്നും ഷ​ട്ട​റു​ക​ൾ ഇ​ല്ലാ​തെ​യും ജ​ല​വി​ത​ര​ണ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മ​ല്ല. മു​ന്പൊ​ക്കെ ഡാ​മി​ൽ നി​ന്നും ഇ​ട​ത്-​വ​ല​ത് ക​നാ​ലു​ക​ളി​ലേ​ക്ക് വെ​ള്ളം വി​ട്ടാ​ൽ ക​നാ​ൽ വ​ര​ന്പി​ലൂ​ടെ ന​ട​ന്ന് ജീ​വ​ന​ക്കാ​ർ ക​നാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ങ്ങ​നെ​യു​ള്ള പ​രി​ശോ​ധ​ന​ക​ളു​മി​ല്ല. ഇ​തി​നാ​ൽ ഇ​ഷ്ടി​ക ചൂ​ള​ക​ളി​ലേ​ക്കും മ​റ്റും ക​നാ​ൽ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. പ​ല​യി​ട​ത്തും പ​റ​ന്പ് ന​ന​യും ത​കൃ​തി​യാ​ണ്.​മം​ഗ​ലം ഡാ​മി​ൽ നി​ന്നു​ള്ള ഇ​ട​ത്-​ക​നാ​ൽ കി​ഴ​ക്ക​ഞ്ചേ​രി , വ​ട​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ഒ​ഴു​കി 23 കി​ലോ മീ​റ്റ​ർ പി​ന്നി​ട്ട് പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ണ​ക്ക​ന്നൂ​രി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.വ​ല​ത് ക​നാ​ൽ വ​ണ്ടാ​ഴി, വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്ന് 22 കി​ലോ മീ​റ്റ​റി​നു ശേ​ഷം കാ​വ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ഴ​നി ചു​ങ്ക​ത്താ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ര​ണ്ട് മെ​യി​ൻ ക​നാ​ലു​ക​ളി​ലു​മാ​യി നൂ​റോ​ളം…

Read More

ഭി​ന്ന​ശേ​ഷി സൗ​ഹാ​ർ​ദ്ദ​ത​യോ​ടെ വെ​ള്ളി​യാ​ങ്ക​ല്ല് പൈ​തൃ​ക പാ​ർ​ക്ക് ഒരുങ്ങുന്നു

പാ​ല​ക്കാ​ട്: ഭാ​ര​ത​പ്പു​ഴ​യു​ടെ ദൃ​ശ്യ​ചാ​രു​ത പ​ശ്ചാ​ത്ത​ല​മാ​ക്കി നി​ർ​മി​ച്ചി​രി​ക്കു​ന്ന വെ​ള്ളി​യാ​ങ്ക​ല്ല് പൈ​തൃ​ക പാ​ർ​ക്കി​ൽ ഇ​നി മു​ത​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് കൂ​ടി ഉ​ല്ല​സി​ക്കാം. പ​രു​തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന് കീ​ഴി​ലു​ള​ള വെ​ള്ളി​യാ​ങ്ക​ല്ല് പൈ​തൃ​ക പാ​ർ​ക്കി​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സ​ഞ്ചാ​ര സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. പ​ര​സ​ഹാ​യ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കും വീ​ൽ​ചെ​യ​റി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന റാം​പ് നി​ർ​മ്മി​ച്ചാ​ണ് പാ​ർ​ക്കി​നു​ള്ളി​ൽ ഡി.​ടി.​പി.​സി അ​ധി​കൃ​ത​ർ സ​ഞ്ചാ​ര സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് . പാ​ർ​ക്കി​ൽ ഭാ​ര​ത​പു​ഴ​യോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ചി​രി​ക്കു​ന്ന അ​ല്പം താ​ഴ്ന്ന ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്താ​നും അ​ല്പ​നേ​രം ത​ണു​ത്ത കാ​റ്റ് ആ​സ്വ​ദി​ച്ചി​രി​ക്കാ​നും ആ​ന​ന്ദം ക​ണ്ടെ​ത്താ​നു​മെ​ല്ലാം ഇ​നി ഇ​വ​ർ​ക്കും സാ​ധ്യ​മാ​കും. മൂ​ന്ന് റാം​പു​ക​ളി​ൽ ഒ​ന്നി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞ​തോ​ടെ കേ​ര​ള​ത്തി​ലെ ത​ന്നെ മി​ക​ച്ച ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പാ​ർ​ക്കു​ക​ളി​ൽ ഒ​ന്നാ​കും വെ​ള്ളി​യാ​ങ്ക​ല്ല് പൈ​തൃ​ക പാ​ർ​ക്ക്. ബാ​രി​യ​ർ ഫ്രീ ​കേ​ര​ള ടൂ​റി​സം പ​ദ്ധ​തി​യി​ലൂ​ടെ എ​ട്ട്…

Read More

ട്രെയിനി​ടി​ച്ചു​ള്ള ആ​ന​ക്കുരു​തി​ക്ക്  സർക്കാർ അ​റു​തി വ​രു​ത്ത​ണമെന്ന ആവശ്യവുമായി ഗുരുവായൂരപ്പൻ

പാലക്കാട്: പ്രൊ​ജ​ക്ട് എ​ല​ഫ​ൻ​റ് മേ​ഖ​ല​യി​ലെ ട്ര​യി​നി​ടി​ച്ചു​ള്ള ആ​ന​ക്ക​രു​തി​ക്ക് അ​റു​തി വ​രു​ത്ത​ണ​മെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് പ്രൊ​ട്ട​ക്ഷ​ൻ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യയു​ടെ ദ​ക്ഷി​ണേ​ന്ത്യ​ൻ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ എ​സ് .ഗു​രു​വാ​യൂ​ര​പ്പ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് വ​നം ഉ​ന്ന​താ​ധി​കാ​രി​ക​ൾ​ക്ക് ക​ത്ത​യ​ച്ചു. ക​ഞ്ചി​ക്കോ​ട് വാ​ള​യാ​ർ റെ​യി​ൽ ട്രാ​ക്കി​ൽ ട്ര​യി​നി​ടി​ച്ച് ആ​ന​ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​ർ​ക്കെ​തി​രെ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ വ​നം വ​കു​പ്പ് കൈ​ക്കൊ​ള്ള​ണം . എ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം ന​ട​ന്നി​ട്ടു​ള്ള​ത് ബി ​്രടാ​ക്കി​ലാ​ണെ​ന്ന​തി​നാ​ൽ കാ​ടി​ന് പു​റ​ത്ത് പു​തി​യ ട്രാ​ക്ക് നി​ർ​മ്മി​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി അ​ധി​കാ​രി​ക​ൾ മു​ന്നോ​ട്ടു പോ​ക​ണം എന്നും ആ​വ​ശ​്യപ്പെ​ട്ടി​ട്ടു​ണ്ട്.

Read More

എ​ച്ച്1​എ​ൻ1 പ​നി: മ​ണ്ണാ​ക്കാ​ട് ഭീ​തി​യു​ടെ നി​ഴ​ലി​ൽ; ജാ​ഗ്ര​താ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ് 

മ​ണ്ണാ​ർ​ക്കാ​ട്: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ച്ച്1​എ​ൻ1 പ​നി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണാ​ക്കാ​ട് ഭീ​തി​യു​ടെ നി​ഴ​ലി​ൽ. ഇ​തേ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി. താ​ലൂ​ക്കി​ലെ കാ​രാ​കു​റി​ശി​യി​ൽ ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കേ എ​ച്ച്1​എ​ൻ1 പ​നി ബാ​ധി​ച്ച് വൃ​ദ്ധ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. അ​റു​പ​തു​കാ​രി​യു​ടെ ര​ക്ത​സാ​ന്പി​ളി​ൽ എ​ച്ച്1​എ​ൻ1 ബാ​ധ​യു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് കാ​രാ​കു​റി​ശി മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മ​റ്റാ​ർ​ക്കും രോ​ഗ​മു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്. ജി​ല്ല​യി​ൽ പ​ത്തോ​ളം​പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗ​ബാ​ധ​യേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്. ഇ​തേ തു​ട​ർ​ന്നു പ​രി​ശോ​ധ​ന​യും ജാ​ഗ്ര​ത​യും വ്യാ​പ​ക​മാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യോ​ളം വ​ലി​പ്പ​മു​ള്ള മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ക​ർ​ശ​ന​പ​രി​ശോ​ധ​ന​യും ജാ​ഗ്ര​ത​യു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പു​ക​ൾ പു​ല​ർ​ത്തു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ലും പ​നി ബാ​ധി​ത​ര​ക്കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ​മു​ത​ൽ ത​ന്നെ നീ​ണ്ട​നി​ര ഒ​പി​യി​ൽ ഉ​ണ്ടാ​കു​ക​യാ​ണ്. ഓ​രോ​ദി​വ​സ​വും അ​റു​പ​തി​ലേ​റെ ഒ​പി ടി​ക്ക​റ്റു​ക​ൾ…

Read More

ടോ​ൾ ബൂ​ത്തുകൾ നി​ർ​ത്താ​നു​ള്ള സർക്കാർ തീ​രു​മാ​നം ആ​ശ്വാ​സ​കരമെന്ന് യാത്രക്കാർ

ഒ​റ്റ​പ്പാ​ലം: മാ​യ​ന്നൂ​ർ, ഷൊ​ർ​ണൂ​ർ ടോ​ൾ ബൂ​ത്തു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കും. ഷൊ​ർ​ണൂ​ർ-​ചെ​റു​തു​രു​ത്തി തീ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ഭാ​ര​ത​പു​ഴ​യ്ക്കു കു​റു​കേ നി​ർ​മി​ച്ച പാ​ല​ത്തി​ൽ ടോ​ൾ​ബൂ​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി പ​തി​റ്റാ​ണ്ടു​ക​ളാ​യി. പാ​ലം​നി​ർ​മാ​ണ​ത്തി​ന് ചെ​ല​വാ​യ തു​ക​യു​ടെ ഇ​ര​ട്ടി​യും അ​തി​ലേ​റെ​യും തു​ക ഇ​തി​ന​കം സ​മാ​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കു ക​ഴി​ഞ്ഞു. എ​ന്നാ​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് കൈ​മാ​റി​യി​ട്ടു​ള്ള ടോ​ൾ ബൂ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​രു​ന്നി​ല്ല. നി​ശ്ച​യി​ച്ച കാ​ല​ഘ​ട്ടം ക​ഴി​ഞ്ഞി​ട്ടും ടോ​ൾ​ബൂ​ത്തി​ൽ പി​രി​വ് ന​ട​ത്തു​ന്ന​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ബൂ​ത്തി​ലെ പി​രി​വ് അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്ത​ത്. ഒ​റ്റ​പ്പാ​ലം, മാ​യ​ന്നൂ​ർ പാ​ല​ത്തി​ൽ മാ​യ​ന്നൂ​ർ ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ടോ​ൾ ബൂ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. ഈ ​ടോ​ൾ ബൂ​ത്തി​നെ​തി​രേ​യും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു.

Read More

ത​ത്തേ​ങ്ങ​ല​ത്ത് 165 ഹെക്ടർ വ​ന​ഭൂ​മി  ആദിവാസികൾക്ക് പ​തി​ച്ചു ന​ല്കും; ഒ​രു കു​ടും​ബ​ത്തി​ന് ഒ​രേ​ക്ക​ർ കൃ​ഷി​സ്ഥ​ലം എ​ന്ന​തോ​തിൽ 

മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​ത്തേ​ങ്ങ​ല​ത്ത് 165 ഹെ​ക്ട​ർ വ​ന​ഭൂ​മി ആ​ദി​വാ​സി​ക​ൾ​ക്കാ​യി പ​തി​ച്ചു​ന​ല്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഏ​റെ​ക്കാ​ല​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഒ​ടു​വി​ൽ റ​വ​ന്യൂ​വ​കു​പ്പി​നു ല​ഭി​ച്ച 165 ഹെ​ക്ട​ർ വ​ന​ഭൂ​മി​യാ​ണ് ആ​ദി​വാ​സി​ക​ൾ​ക്കു പ​തി​ച്ചു​ന​ല്കു​ക.ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി. ആ​ദ്യ​പ​ടി​യാ​യി സ്ഥ​ല​ത്തി​ന്‍റെ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കും. തു​ട​ർ​ന്ന് 165 ഏ​ക്ക​റി​ൽ കൃ​ഷി​ക്ക് യോ​ഗ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ഈ ​സ്ഥ​ലം മാ​റ്റി​യി​ട്ട​തി​നു​ശേ​ഷം ബാ​ക്കി​യു​ള്ള സ്ഥ​ലം ത​രം​തി​രി​ച്ച് ആ​ദി​വാ​സി​ക​ൾ​ക്ക് പ​തി​ച്ചു​ന​ല്കും. കൃ​ഷി​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന ന​ല്കു​ക​യെ​ന്ന് സ​ബ് ക​ള​ക്ട​ർ പ​റ​ഞ്ഞു. സ്ഥ​ല​ത്തെ പാ​റ, പു​ഴ എ​ന്നി​വ ഒ​ഴി​വാ​ക്കി​യാ​യി​രി​ക്കും സ​ർ​വേ ന​ട​ത്തു​ക. ഒ​രു കു​ടും​ബ​ത്തി​ന് ഒ​രേ​ക്ക​ർ കൃ​ഷി​സ്ഥ​ലം എ​ന്ന​തോ​തി​ലാ​യി​രി​ക്കും പ​തി​ച്ചു​ന​ല്കു​ക. സ്ഥ​ലം ഫ്ളോ​ട്ടു​ക​ളാ​യി തി​രി​ച്ചു ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. 2019 ജ​നു​വ​രി​യോ​ടെ പ​ദ്ധ​തി തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.മ​ല​യ​ൻ, ഇ​ഴ​വാ​ല​ൻ, മ​ല​സ​ർ എ​ന്നീ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഇ​വി​ടെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത്.…

Read More

പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ ഗു​ണ​ഭോ​ക്താ​വി​ന് ല​ഭി​ക്കേ​ണ്ട അ​ടി​സ്ഥാ​നആ​വ​ശ്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണമെന്ന് കലക്ടർ

പാ​ല​ക്കാ​ട്: പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ ഗു​ണ​ഭോ​ക്താ​വി​ന് ല​ഭി​ക്കേ​ണ്ട അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പെ​ട്രോ​ൾ പ്രോ​ഡ​ക്ട്സ് ഗ്രി​വ​ൻ​സ് റി​ഡ്ര​സ​ൽ ഫോ​റ​ത്തി​ൽ പാ​ല​ക്കാ​ട് സ​ബ് ക​ള​ക്ട​ർ ആ​സി​ഫ് കെ.​യൂ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ​നി​ന്നും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളാ​യ കു​ടി​വെ​ള്ളം, ശൗ​ചാ​ല​യ സൗ​ക​ര്യം, ട​യ​ർ നി​റ​യ്ക്കാ​നു​ള​ള സൗ​ജ​ന്യ വാ​യു എ​ന്നി​വ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഫോ​റ​ത്തി​ൽ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഗു​ണ​ഭോ​ക്താ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ബ് ക​ള​ക്ട​ർ ലീ​ഗ​ൽ മെ​ട്രോ​ള​ജി​ക്ക് നി​ർ​ദേ​ശം ന​ല്കി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല പെ​ട്രോ​ൾ പ്രൊ​ഡ​ക്ട്സ് ഗ്രി​വ​ൻ​സ് റി​ഡ്ര​സ​ൽ-​എ​ൽ​പി​ജി ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ൽ ഗ്യാ​സ് (എ​ൽ​പി​ജി) ഇ​ന്ധ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഏ​ജ​ൻ​സി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക​ണ​മെ​ന്ന് പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ കൂ​ടി​യാ​യ സ​ബ്ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. പെ​ട്രോ​ൾ പ​ന്പു​ക​ളി​ലെ ശൗ​ചാ​ല​യ​ങ്ങ​ൾ വ്യ​ത്തി​ഹീ​ന​മാ​ണെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശു​ചി​മു​റി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ശു​ചി​ത്വ മി​ഷ​ന് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​ർ​ഡി​ഒ അ​റി​യി​ച്ചു.…

Read More