വടക്കഞ്ചേരി: മൂന്നടി പൊക്കക്കാരിയായ ജാനുവിന് ഇനി അഞ്ചടി പൊക്കക്കാരനായ വത്സൻ ജീവിതപങ്കാളിയാകും. പിഎൻസി മേനോൻ ചെയർമാൻ എമിരറ്റസായ ശ്രീകുറുന്പ ട്രസ്റ്റ് നാളെ മൂലങ്കോട് നടത്തുന്ന സമൂഹവിവാഹത്തിലാണ് കിഴക്കഞ്ചേരി പുത്തൻകുളന്പ് പരേതനായ വേലുവിന്റെ മകൾ ജാനുവിന്റെ കഴുത്തിൽ എരിമയൂർ പരേതനായ വേലായുധന്റെ മകൻ വത്സൻ മിന്നുചാർത്തുക. രാവിലെ ഒന്പതിന് ട്രസ്റ്റിന്റെ മൂലങ്കോടുള്ള ശ്രീകുറുന്പ കല്യാണമണ്ഡപത്തിലാണ് സമൂഹവിവാഹം. വിവിധ തുറകളിലെ നിരവധി പ്രമുഖർ സമൂഹവിവാഹത്തിൽ പങ്കെടുക്കും. ജാനു ഉൾപ്പെടെ ഇരുപതു യുവതികളുടെ വിവാഹമാണ് നാളെ നടക്കുക. അമ്മ ലക്ഷ്മിയുടെയും സഹോദരങ്ങളുടെയും സംരക്ഷണത്തിലാണ് ഇപ്പോൾ ജാനു. കെട്ടിടനിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന വത്സനും ജാനുവും തമ്മിൽ ഏറെനാളത്തെ സ്നേഹബന്ധമുണ്ട്. അതാണ് പിന്നീട് കുടുംബജീവിതത്തിലേക്ക് ഒന്നിക്കുന്നതിനു തയാറായത്. വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിൽനിന്നുള്ള യുവതികളാണ് സമൂഹവിവാഹത്തിൽ വിവാഹിതരാകുന്ന ഇരുപതുപേരും. ഇതിനാൽ രണ്ടു പഞ്ചായത്തിന്റെയും എല്ലാ ദിക്കുകളിലുമുണ്ട് വിവാഹതിരക്കും ആഘോഷങ്ങളും.
Read MoreCategory: Palakkad
കാലപ്പഴക്കത്താൽ തകർന്ന മോനൊടി കനാൽപാലങ്ങളുടെ പുനർനിർമാണം തുടങ്ങി
വെള്ളിക്കുളങ്ങര: കാലപ്പഴക്കം മൂലം ദുർബ്ബലമായ രണ്ട് കനാൽപാലങ്ങളുടെ പുനർനിർമ്മാണം ആരംഭിച്ചു. മറ്റപഞ്ചായത്തിലെ 11-ാം വാർഡിലുള്ള മോനൊടി കിഴക്കേ കനാൽ പാലവും മാരാൻപാലവുമാണ്30 ലക്ഷം രൂപ ചെലവിൽ പുനർനിർമിക്കുന്നത്. മലയോരത്തെ മാങ്കുറ്റിപ്പാടം, കടന്പോട്, മോനൊടി പ്രദേശങ്ങളെ വെള്ളിക്കുളങ്ങര, കോടാലി ജംഗ്ഷനുകളുമായി ബന്ധിപ്പിക്കുന്ന കോടാലി മോനൊടി റോഡിലാണ് ഈ പാലങ്ങളുള്ളത്. 1953ൽ മറ്റത്തൂർ ഇറിഗേഷൻ കനാൽ നിർമിച്ച കാലത്ത് പണികഴിപ്പിക്കപ്പെട്ട ഈ പാലങ്ങൾ കാലപ്പഴക്കം മൂലം ദുർബലാവസ്ഥയിലായിട്ട് കാലമേറെയായി. പാലങ്ങളുടെ ശോച്യാവസ്ഥ ശ്രദ്ധയിൽ പെട്ട മന്ത്രി പ്രഫ.സി.രവീന്ദ്രനാഥാണ് പാലങ്ങളുടെ പുനർനിർമാണത്തിനായി പുതുക്കാട് മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് പണം അനുവദിച്ചത്. പുനർനിർമാണത്തിനായി കിഴക്കേ കനാൽപാലം പൊളിച്ചുനീക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. അടുത്താഴ്ച മാരാൻ പാലവും പൊളിച്ചുനീക്കും. ഏഴുമീറ്റർ വീതിയിലാണ് രണ്ടുപാലങ്ങളും പുനർനിർമിക്കുന്നത്. പാലം പണി നടക്കുന്നതിനാൽ മോനൊടിവെള്ളിക്കുളങ്ങര റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.
Read Moreപ്ലാവിനെ തനിക്കുമീതെ വളർത്തി; ഇപ്പോൾ ചാരപ്പൂവന് തങ്ങാകാൻ ജെയിംസ്
പാലക്കാട്: ചക്കയ്ക്കൊപ്പമെത്തുമോ ചാരപ്പൂവൻ..? കാത്തിരുന്നു കാണാം. ചക്കയുടെ മാഹാത്മ്യം ജനമനസുകളിലെത്തിച്ച കാഞ്ഞിരപ്പുഴ ഇരുന്പകച്ചോല പാലയ്ക്കത്തറപ്പിൽ ജെയിംസ് മറ്റൊരു പ്രയാണത്തിലാണ്. ഇരുപതാണ്ട് ചക്കയുടെ പിന്നാലെയാണ് നടന്നതെങ്കിൽ ഇത്തവണ നടത്തം ചാരപ്പൂവനെന്ന പഴത്തിനു പിന്നാലെയാണ്. ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളുമായി കേരളത്തിൽ അങ്ങോളമിങ്ങോളം ജെയിംസ് എത്തിയതിന്റെ ഫലം നാം കണ്ടതാണ്. സംസ്ഥാനഫലമായി ചക്കയെ പ്രഖ്യാപിക്കുന്പോൾ എല്ലാവരുടെയും മനസിൽ ഓടിയെത്തിയതും ഈ ”ചക്ക ജെയിംസിന്റെ’ പേരാണ്. ചാരപ്പൂവൻ പഴത്തിന്റെ മൂല്യവർധിത ഉത്പന്നങ്ങളുമായാണ് ഇപ്പോൾ ജെയിംസിന്റെ കടന്നുവരവ്. അതും മൂന്നുവർഷത്തെ പരീക്ഷണ- ഗവേഷണത്തിന്റെ ഫലവുമായി. പക്ഷെ, ഇത്തവണ ഒരു അടിക്കുറിപ്പുമായാണ് വരവ്. ഇതിന്റെ പിന്നാലെ ഓടാനൊന്നും എന്നെക്കിട്ടില്ല. ഗവേഷണ, പരീക്ഷണ ഫലങ്ങൾ ആർക്കു വേണമെങ്കിലും കൈമാറാൻ തയാർ. ജനങ്ങൾക്ക് ഏറ്റവും ഗുണകരമായേക്കാവുന്ന ഈ സംരംഭത്തിന് ആരു മുൻകൈയെടുത്താലും സഹായിക്കാനും തയാർ – പാലക്കാട് പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തിയാണ് ജെയിംസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാരപ്പൂവന്റെ മൂല്യവർധിത…
Read Moreശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ ആറു വരെ ട്രെയിൻ നിയന്ത്രണം
‘തിരുവനന്തപുരം: ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ ആറു വരെ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. രാത്രികാല സർവീസുകൾക്കാണു നിയന്ത്രണം. നാളെ കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) എന്നിവ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് റദ്ദാക്കി. പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) കായംകുളത്തിനും പുനലൂരിനുമിടയിൽ സർവീസ് നടത്തില്ല. രണ്ടിന് കൊല്ലം- കോട്ടയം പാസഞ്ചർ (56394), കൊല്ലം- എറണാകുളം- മെമു (66302) എന്നിവ കൊല്ലത്തിനും കായംകുളം വരെ മാത്രമേയുണ്ടാകൂ. ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസ് (16335) അരമണിക്കൂർ കരുനാഗപ്പള്ളിയിൽ പിടിച്ചിടും. മൂന്നിന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), എറണാകുളം- കൊല്ലം മെമു (66309), പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നിവ കായംകുളം വരെ മാത്രമേ ഉണ്ടാകൂ. നാലിന് എറണാകുളം- കൊല്ലം പാസഞ്ചർ…
Read Moreലൈഫ്മിഷൻ പദ്ധതി രണ്ടാംഗഡു വൈകുന്നു; തുക ലഭിക്കാതെ കഷ്ടത്തിലായി കുടുംബങ്ങൾ
വടക്കഞ്ചേരി: സർക്കാരിന്റെ ലൈഫ്മിഷൻ പദ്ധതിയിൽ വീടുനിർമാണം തുടങ്ങിയ നിർധന കുടുംബങ്ങൾ രണ്ടാംഗഡു തുക ലഭിക്കാതെ നട്ടംതിരിയുന്നു.ഒന്നാംഗഡുവായി 40,000 ലഭിച്ച് അതിനു തറപണിയും മറ്റും നടത്തി. പിന്നീട് മൂന്നുമാസമായിട്ടും രണ്ടാംഗഡു തുക ലഭിക്കാതെ കടംവാങ്ങിയും കടംപറഞ്ഞും കഷ്ടപ്പെടുകയാണ് വിവിധ പഞ്ചായത്തുകളിലെ നൂറുകണക്കിനു കുടുംബങ്ങൾ. വാർക്ക പൊക്കത്തിൽ ചുമർപണിത് നിർത്തിയ വീടുകളും നിരവധിയാണ്. ഒരുലക്ഷത്തി അറുപതിനായിരം രൂപയാണ് രണ്ടാം ഗഡുവായി വിതരണം ചെയ്യേണ്ടത്. എന്നാൽ സർക്കാരിൽനിന്നും ലോണ് തുക ലഭിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. നാലുഗഡുക്കളായി നാലുലക്ഷം രൂപയാണ് ഒരു വീടുനിർമാണത്തിനു നല്കുന്നത്. ഓരോ പഞ്ചായത്തിലും നൂറുമുതൽ 300 വരെയും അതിൽ കൂടുതലും വീടുനിർമാണമാണ് ഇത്തരത്തിൽ ഫണ്ട് ലഭിക്കാതെ പാതിവഴിയിൽ നിർത്തിയിരിക്കുന്നത്. പഞ്ചായത്തുകളിൽ വന്ന ആയിരത്തിൽപരം അപേക്ഷകളിൽ നിന്നാണ് മാനദണ്ഡങ്ങൾക്കു വിധേയമായി അർഹരുടെ എണ്ണം മുന്നൂറാക്കി കുറച്ച് ലിസ്റ്റ് തയാറാക്കിയത്. പദ്ധതിക്കായി ത്രിതല പഞ്ചായത്തുകളിൽനിന്നും ഇരുപതുശതമാനം ഫണ്ട് നീക്കിവച്ചിരുന്നു. ആ…
Read Moreമലയോരകർഷകർക്ക് പ്ലാവ് കൃഷിയിൽ ആവേശം പകർന്ന് വർഗീസ് തരകൻ
വടക്കഞ്ചേരി: മലയോരകർഷകർക്ക് പ്ലാവ് കൃഷിയിൽ ആവേശം പകർന്ന് തൃശൂർ സ്വദേശി വർഗീസ് തരകൻ. സംസ്ഥാനത്തുതന്നെ ആദ്യമായി അഞ്ചേക്കർ കുന്നിൻചെരിവായ സ്ഥലത്ത് ആയിരത്തോളം പ്ലാവിൻതൈ കൃഷി ചെയ്താണ് വർഗീസ് തരകൻ ശ്രദ്ധേയനാകുന്നത്.സംസ്ഥാന സർക്കാർ ചക്കയെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിനു വളരെമുന്പു തന്നെ ചക്കയുടെ ഗുണങ്ങൾ മനസിലാക്കി വർഗീസ് തരകൻ അഞ്ചേക്കറിലെ റബർമരങ്ങളെല്ലാം മുറിച്ചുമാറ്റി പ്ലാവ് കൃഷി ആരംഭിച്ചിരുന്നു. ആറുവർഷവും 12 വർഷവും പ്രായമായിരുന്ന റബർമരങ്ങളാണ് പ്ലാവുകൃഷിക്കായി ഉപേക്ഷിച്ചത്. ആയുർജാക്ക് എന്ന പേരിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത പ്ലാവിൻതൈകളും കൃഷിചെയ്തു. എട്ടടിയോളം ഉയരമുള്ള പ്ലാവിലെല്ലാം ഇപ്പോൾ ചക്കനിറഞ്ഞു കായ്ക്കുന്നുണ്ടെന്ന് വർഗീസ് പറഞ്ഞു. കന്പുനാട്ടിയും കയർകെട്ടിയുമാണ് ചക്കകളെ താങ്ങിനിർത്തുന്നത്. ഭാര്യ അഡ്വ. സന്ധ്യയുടെ ചേലക്കരയിലുള്ള വീട്ടുവളപ്പിലെ പ്ലാവിൽനിന്നും ബഡ് ചെയ്തെടുത്ത പ്ലാവിൻതൈകളാണ് കുറുമാൽ ധ്യാനകേന്ദ്രത്തിനടുത്തെ കുറുമാൽകുന്നിൽ ഇപ്പോൾ കായ്ഫലമായി നില്ക്കുന്നത്. കുട്ടികാലംമുതലേ കൃഷി ഹരമാണ് വർഗീസ് തരകന്. അതിനായി ചെലവഴിക്കുന്ന പണമോ സമയമോ…
Read Moreതൃപ്രയാർ സബ് ആർടി ഓഫീസ്; ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ 575 പേർക്ക് ലൈസൻസ് നൽകി, 19 പേരുടെ ലൈസൻസ് റദ്ദാക്കി
തൃപ്രയാർ: പ്രവർത്തനം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ തൃപ്രയാർ സബ് ആർടി ഓഫീസിൽ നിന്ന് 756 അപേക്ഷകരിൽ 575 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകിയെന്ന് ജോയിന്റ് ആർടി ഓഫീസർ നസീർ അവലോകന യോഗത്തിൽ വ്യക്തമാക്കി. ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്ന ദിവസം ഉച്ചതിരിഞ്ഞ് നാലിന് തൃപ്രയാർ ആർടി ഓഫീസ് കോണ്ഫറൻസ് ഹാളിൽ വെച്ച് നേരിട്ട് ഒപ്പിട്ട് ലൈസൻസ് കൈയോടെ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. 30 വില്ലേജുകളിൽ നിന്ന് മൊത്തം 3613 അപേക്ഷകൾ സ്വീകരിച്ചതിൽ 2397 അപേക്ഷകളിലും തീർപ്പാക്കി. സി.എഫ്. ടെസ്റ്റിൽ 951 വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകി.അശ്രദ്ധ, അനിയന്ത്രിത വേഗത, മൊബൈൽ ഉപയോഗിച്ച് വാഹനമോടിക്കൽ ഉൾപ്പടെയുള്ള കുറ്റ കൃത്യങ്ങൾ ചെയ്ത 16 പേരുടെ ഡ്രൈവിംഗ് ലൈസൻസും ഒരു മാസത്തിനുള്ളിൽ സസ്പെൻഡ് ചെയ്തുവെന്നും വാഹനസംബന്ധമായി കുറ്റകൃത്യങ്ങൾ ചെയ്തവരിൽ നിന്ന് 2 ലക്ഷത്തി 43,900 രൂപ പിഴയിനത്തിൽ ഈടാക്കിയെന്നും ജോയിന്റ് ആർടിഒ പറഞ്ഞു.…
Read Moreകഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ; ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രാത്രികാല പരിശോധനയ്ക്കിടെ സംഘം പോലീസ് വലയിൽ കുടുങ്ങുകയായിരുന്നു
പാലക്കാട്: ഒരു കിലോ കഞ്ചാവുമായി നാലു യുവാക്കൾ പാലക്കാട് എക്സൈസിന്റെ പിടിയിലായി. ആലപ്പുഴ കുട്ടനാട് സ്വദേശികളായ ശ്രീക്കുട്ടൻ (23), കുമാർ(22) കൊല്ലം സ്വദേശികളായ വിനീഷ് (20), ഷെഫീഖ് (23) എന്നിവരാണ് അറസ്റ്റിലായത് .സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനായി കൊണ്ടു വന്നതായിരുന്നു കഞ്ചാവ്. ട്രെയിനിലും മറ്റും രാത്രികാലങ്ങളിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് പാലക്കാട് എക്സൈസ് സർക്കിൾ ഇസ്പെക്ടർ പി. കെ സതീഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രാത്രിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവർ ഇതിനു മുന്പും പല പ്രാവശ്യം കഞ്ചാവ് കടത്തിയിട്ടുള്ളതായി ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി. പ്രിവന്റീവ് ഓഫീസർ ജെ.ആർ അജിത്ത് , സിവിൽ എക്സൈസ് ഓഫീസർ വിനായകൻ ഡ്രൈവർ ജയപ്രകാശ് എന്നിവരാണ്…
Read Moreമൂലത്തറ ഇടതുകനാൽ തകർന്ന സംഭവ;ഗർത്തം രൂപംകൊണ്ട ഭാഗത്ത് മണൽചാക്ക് നിരത്തി താത്കാലിക ബണ്ടിന്റെ നിർമാണം തുടങ്ങി
വണ്ടിത്താവളം: പന്തൽമൂച്ചി പാറമേട്ടിൽ മൂലത്തറ ഇടതുകനാൽ തകർന്നു ഗർത്തം രൂപംകൊണ്ട സ്ഥലത്ത് മണൽചാക്ക് നിരത്തി താത്കാലിക ബണ്ട് നിർമാണം തുടങ്ങി. രണ്ടാംവിളയ്ക്ക് എത്രയുംവേഗം വെള്ളം ലഭിച്ചില്ലെങ്കിൽ ഇന്നുമുതൽ ചിറ്റൂർ ഇറിഗേഷൻ ഓഫീസിനുമുന്നിൽ പ്രതിഷേധസമരം ആരംഭിക്കുമെന്നു കർഷകസംഘടനകൾ മുന്നറിയിപ്പു നല്കിയിരുനa്നു. ഈ സാഹചര്യത്തിലാണ് താത്കാലിക ബണ്ടിന്റെ നിർമാണം തുടങ്ങിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ നിർമാണം പൂർത്തിയാക്കി കുറഞ്ഞതോതിൽ വെള്ളം വിടാനാണ് ശ്രമം. ഇതിനായി രാത്രിസമയത്തും നിർമാണപ്രവൃത്തികൾ നടത്തുമെന്ന് കരാറുകാരൻ പറഞ്ഞു. കനാലിനു തെക്കുഭാഗത്ത് പതിമൂന്നു മീറ്റർ നീളത്തിലും മൂന്നുമീറ്റർ താഴ്ചയിലുമാണ് കനാൽബണ്ട് തകർന്നിരിക്കുന്നത്. മണൽചാക്കു നിരത്തിയുള്ള ബണ്ടുനിർമാണത്തിനു കർഷകർക്ക് യോജിപ്പില്ലെങ്കിലും ഏതുവിധേനയും വെള്ളം വിടണമെന്ന നിലപാടാണ് കർഷകർക്കുള്ളത്. വെള്ളമില്ലാത്തതിനാൽ നിലമൊരുക്കാനോ ഞാറുപാകിയ നെൽച്ചെടികൾ പറിച്ചുനടാനോ കഴിയാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. ദീർഘവീക്ഷണമില്ലാതെ മൂലത്തറ റഗുലേറ്റർ നിർമാണം നടത്തിയതാണ് രണ്ടാംവിള അവതാളത്തിലാക്കിയതെന്നാണ് കർഷകരുടെ പരാതി.
Read Moreവീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
നെന്മാറ: വീട്ടമ്മയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഭർത്താവിനെ അറസ്റ്റുചെയ്തു. കയറാടി മരുതഞ്ചേരി പാറക്കളംവീട്ടിൽ പ്രകാശനാണ് (37) അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് ഇയാളെ അറസ്റ്റുചെയ്തത്.ശനിയാഴ്ച രാവിലെ 11-നാണ് പ്രകാശന്റെ ഭാര്യ ചന്ദ്രികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിനു രണ്ടുദിവസംമുന്പ് ഇവർ തമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനുശേഷം മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ നെന്മാറ പോലീസിനു പരാതി നല്കിയതിനെ തുടർന്നാണ് ഭർത്താവിനെ അറസ്റ്റുചെയ്തത്. പ്രതിയെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.
Read More