ഒറ്റപ്പാലം: പ്ലാസ്റ്റിക് മാലിന്യം മഹാവിപത്തായി മാറുന്ന സാഹചര്യത്തിൽ ഇതു സംസ്കരിച്ച് പുനരുപയോഗിക്കുന്നതിനു അത്യന്താധുനികരീതി നടപ്പാക്കാൻ ഒറ്റപ്പാലം നഗരസഭയ്ക്ക് പദ്ധതി. ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ പനമണ്ണ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കാനും തുടർന്ന് ഇവയെ പുനരുപയോഗത്തിനെടുക്കുന്ന ആധുനിക സംവിധാനവുമാണ് ഒറ്റപ്പാലത്ത് നടപ്പാക്കുന്നത്. കുപ്പികൾ, ചില്ലുകൾ എന്നിവ വേർതിരിക്കാനും ഈ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം വീടുകളിൽനിന്നും പണംവാങ്ങി മാലിന്യങ്ങൾ ശേഖരിക്കുന്നതിനും നഗരസഭ തീരുമാനിച്ചു. അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനു മാസത്തിൽ 40 രൂപ വച്ച് വാങ്ങിക്കും. ഓരോ വാർഡുകളിലും മാലിന്യങ്ങൾ ശേഖരിക്കാനെത്തുന്നത് ഹരിതകർമസേനാംഗങ്ങളായിരിക്കും. ഇവർക്കു വേതനം നല്കുന്നതിനാണ് നാല്പതുരൂപ പ്രകാരം ഈടാക്കുന്നത്. ഡിസംബർമുതൽ പണം ഈടാക്കുന്നതിനാണ് തീരുമാനം. ഒറ്റപ്പാലത്ത് ഒക്ടോബർ 15 മുതൽ ജൈവമാലിന്യങ്ങൾ ശേഖരിക്കുന്നത് നഗരസഭ നിർത്തിയിരുന്നു. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്ന ഉത്തരവിനെ തുടർന്നായിരുന്നു ഈ നടപടി. അജൈവ മാലിന്യങ്ങൾ മാസത്തിൽ രണ്ടുതവണ ഹരിതകർമസേനാംഗങ്ങൾ…
Read MoreCategory: Palakkad
അട്ടപ്പാടി ചുരം റോഡിൽ മണ്ണിടിച്ചിൽ ഭീഷണി; ഇനിയെങ്കിലും കണ്ണുതുറക്കുമോ അധികൃതർ..?
മണ്ണാർക്കാട്: മണ്ണാർക്കാട് നിന്നും ആനമുളി വഴിയുള്ള അട്ടപ്പാടി ചുരം റോഡിൽ വ്യാപകമായ മണ്ണിടിച്ചിൽ സാധ്യത. ആനമൂളി മുതൽ മുക്കാലി വരെയുള്ള വിവിധ ഭാഗങ്ങളിലാണ് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നത്. മണ്ണാർക്കാട് -ചിന്നത്തടാകം അന്തർസംസ്ഥാന പാതയിൽ പ്രധാന ഭാഗമാണ് അട്ടപ്പാടി ചുരം വളവുകൾ. ഇവയിലാണ് വ്യാപകമായി മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുന്പുണ്ടായ ശക്തമായ മഴയും മണ്ണിടിച്ചിലിൽ തുടർന്നാണ് അട്ടപ്പാടി ചുരം ഇത്രയും പ്രശ്നബാധിത മേഖലയാണിത്.ശക്തമായ മഴ പെയ്താൽ ഉടനെ മണ്ണിടിച്ചിൽ ഉണ്ടാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കെഎസ്ആർടിസി അടക്കം നിരവധി ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. മണ്ണാർക്കാട് ഭാഗത്തുനിന്നും കോയന്പത്തൂർ മേട്ടുപ്പാളയം ഭാഗങ്ങളിലുള്ള സംസ്ഥാന അന്തർ ബസുകളും ഇതുവഴിയാണ് സർവീസ് നടത്തുന്നത്. ഇവക്കെല്ലാം മണ്ണിടിച്ചിൽ ഭീഷണിയായി മാറുകയാണ്. ഏതാനും മാസങ്ങൾക്ക് മുന്പുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ബാക്കിപത്രങ്ങളാണ് പലയിടത്തും…
Read Moreഷേമനിധി ബോർഡുകളെ ഇല്ലാതാക്കാനുള്ളനടപടിയിൽനിന്നും സർക്കാർ പിന്തിരിയണമെന്ന് തിരുവഞ്ചൂർ
പാലക്കാട്: ക്ഷേമനിധി ബോർഡുകളെ ലയിപ്പിച്ചുകൊണ്ട് കാലാകാലങ്ങളായി തൊഴിലാളികൾ അനുഭവിച്ചുവരുന്ന ക്ഷേമനിധി ബോർഡുകളെ ഇല്ലാതാക്കുവാനുള്ള സർക്കാർ നടപടിയിൽ നിന്നും പിൻതിരിയണമെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ടൈലറിംഗ് ആന്റ് എംബ്രോയ്ഡറി വർക്കേഴ്സ് കോണ്ഗ്രസ് സംസ്ഥാന സമ്മേളനം പാലക്കാട് വാസവി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ടൈലറിംഗ് ആന്റ് എംബ്രോയ്ഡറി വർക്കേഴ്സ് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് വി. കെ. ശ്രീകണ്ഠൻ ക്ഷേമനിധി അംഗങ്ങളുടെ ഐ ഡി കാർഡ് വിതരണം ചെയ്തു. കെ പി സി സി സെക്രട്ടറി സി. ചന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ കെ. സി .പ്രീത്, ഡി സി സി ജനറൽ സെക്രട്ടറി എ. ബാലൻ, ഐ എൻ ടി…
Read Moreചീരക്കുഴി ഇറിഗേഷൻ പദ്ധതി പുനർനിർമാണം; നടപടികൾ വേഗത്തിലാക്കണമെന്ന് എംപി
പഴയന്നൂർ: പ്രകൃതി ദുരന്തത്തിൽ തകർന്നുപോയ പഴയന്നൂരിലെ ചീരക്കുഴി ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമാണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡോ.പി.കെ.ബിജു എംപി പ്രമേയം അവതരിപ്പിച്ചു. പ്രകൃതി ദുരന്തത്തിൽ പഴയന്നൂരിലെ ചീരക്കുഴി ഇറിഗേഷൻ പദ്ധതിയുടെ ഷട്ടറുകളും, അനുബന്ധ കനാലുകളും പൂർണമായും തകർന്നു പോയിരിക്കുകയാണ്. നിലവിൽ വെള്ളം സംഭരിക്കാൻ കഴിയാത്ത നിലയിലാണ് ചീരക്കുഴി ഇറിഗേഷൻ പദ്ധതിപദ്ധതിയുടെ പുനർനിർമാണത്തിനായി ജലസേചന വകുപ്പധികൃതർ 14 കോടി രൂപയുടെ എസ്റ്റിമേറ്റ് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. താത്കാലിക തടയണ നിർമാണത്തിനായി 74 ലക്ഷം രൂപ സർക്കാർ ഇതിനകം അനുവദിച്ചിട്ടുണ്ട്. പഴയന്നൂർ, കൊണ്ടാഴി, പാഞ്ഞാൾ, വളളത്തോൾ നഗർ, ദേശമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലെ 987 ഹെക്ടർ കൃഷി സ്ഥലത്തേക്ക് വെളളമെത്തിക്കുന്നതിനുളള ഏക ജലസ്രോതസ്സാണ് ചീരക്കുഴി ഇറിഗേഷൻ പദ്ധതി. അതുകൊണ്ട് തന്നെ പദ്ധതിയുടെ പുനർനിർമ്മാണം അടിയന്തിര പ്രധാന്യത്തേടെ പൂർത്തിയക്കേണ്ടതുണ്ടെന്നും എം.പി പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചു. പാലക്കാട് ജില്ലയുമായി ബന്ധിപ്പിക്കുന്ന കൊണ്ടാഴി-ഒറ്റപ്പാലം റോഡ് ഗതാഗത യോഗ്യമാക്കുന്നതിനാവശ്യമായ അടിയന്തിര…
Read Moreലൈംഗികാരോപണം: പി.കെ. ശശിക്ക് ആറ് മാസം സസ്പെൻഷൻ; നടപടിയിൽ തൃപ്തിയെന്ന് പരാതിക്കാരി
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശിയെ സിപിഎം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറ് മാസത്തേക്ക് പുറത്താക്കി. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നടപടി. നിലവിൽ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ശശി. മണ്ണാർക്കാട്ട് ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ശശിക്കെതിരെ പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവർ ഉൾപ്പെട്ട കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ചത്. ഡിവൈഎഫ്ഐ നേതാവിനോട് ശശി ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് കമ്മീഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ല. ഉന്നത സ്ഥാനം വഹിക്കുന്ന നേതാവായതിനാൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷം അംഗങ്ങളും നിലപാടെടുത്തു.…
Read Moreകനാൽബണ്ട് തകർന്ന സംഭവത്തിൽ ജീവനക്കാർക്കെതിരെ നാട്ടുകാർ; ആറ് പഞ്ചായത്തിലേക്ക് രണ്ടാം വിളയ്ക്ക് വേണ്ട വെള്ളം ലഭിക്കുന്നി; വകുപ്പ് മന്ത്രി പരാതി നൽകാനൊരുങ്ങി നാട്ടുകാർ
ചിറ്റൂർ: മൂലത്തറ ഇടതുകനാൽ ബണ്ട് തകർന്നതിനെ തുടർന്ന് ആറു പഞ്ചായത്ത് പ്രദേശങ്ങളിൽ രണ്ടാംവിളയ്ക്ക് വെള്ളം ലഭിക്കില്ലെന്ന് കർഷകർക്ക് ആശങ്ക. ഇത്തവണ മൂലത്തറ ഇടതുകനാലിൽ ഏറെ വൈകിയാണ് വെള്ളംവിട്ടു തുടങ്ങിയത്. നടീൽ കഴിഞ്ഞതിനെ തുടർന്നു മിക്ക കർഷകരും വെള്ളത്തിനായി കാത്തിക്കുകയാണ്. ഒരുവർഷംമുന്പ് റഗുലേറ്റർ പുനർനിർമാണം തുടങ്ങിയതുമുതൽ ഇടതുകനാലിൽ ക്രമംതെറ്റിയാണ് വെള്ളമെത്തുന്നത്. പാറമേട്ടിൽ കനാൽബണ്ട് തകർന്ന് വീടുകളിലേക്കും നെൽപാടങ്ങളിലേക്കും വെള്ളം കുത്തിയൊഴുകി നാശമുണ്ടായതിൽ നാട്ടുകാരും കർഷരും കടുത്ത പ്രതിഷേധത്തിലാണ്. തകർന്ന കനാൽബണ്ടിനു താഴെയുള്ള താമസക്കാർ നിരവധിതവണ ബണ്ടിനു തകർച്ചാഭീഷണിയുണ്ടെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ചിറ്റൂർ ജലസേചന വകുപ്പ് അധികൃതർക്ക് പരാതി നല്കിയിരുന്നു. തുടർന്നു സ്ഥലം സന്ദർശിച്ച ജീവനക്കാർ അപകടാവസ്ഥ വിലയിരുത്തി ചോർച്ചതടയാൻ നടപടിയെടുക്കുമെന്ന് ഉറപ്പുനല്കി തിരിച്ചുപോയെങ്കിലും പിന്നിട് യാതൊരു നടപടിയുമുണ്ടായില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. കുത്തിയൊഴുകിയ വെള്ളത്തിൽ മദ്രസ ക്ലാസുമുറികളിലും വെള്ളം കയറിയിരുന്നു. അധികൃതരുടെ തിരുത്തവാദ നടപടിക്കെതിരേ ജലസേചനമന്ത്രിക്കു പരാതി നല്കാനുള്ള ശ്രമത്തിലാണ്…
Read Moreനൂറു ദിവസങ്ങൾക്കു മുമ്പ് പത്തുജീവനുകൾ നഷ്ടപ്പെട്ട ആതവനാട് ചേരുംകാട്ടിൽ സംഭവിച്ചത്; പരിസ്ഥിതിലോല പ്രദേശമായി ഇവിടെ പ്രവർത്തിക്കുന്നത് നാലോളം ക്വാറികൾ
നെന്മാറ: ഉരുൾപൊട്ടി പത്തുജീവനുകൾ നഷ്ടപ്പെട്ട ആതവനാട് കുന്നിൽ പ്രവർത്തിച്ചത് നാലുക്വാറികൾ. നെല്ലിയാന്പതി താഴ് വരയോട് ചേർന്നുള്ള പരിസ്ഥിതി ലോലപ്രദേശമായിട്ടുപോലും ഇപ്പോഴും പോക്കാൻമട ഭാഗങ്ങളിൽ അനധികൃതമായി ക്വാറി പ്രവർത്തിച്ചുവരുന്നതും ഏറെ ആശങ്കയുർത്തുന്നു. ആതവനാട് കുന്നിന്റെ മറുഭാഗത്തായി വലിയ ക്വാറിയും വാലറ്റ പ്രദേശങ്ങളിലായി മൂന്നു ചെറിയ ക്വാറികളുമാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ ഒരു ക്വാറി ഇപ്പോഴും അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്. ഓഗസ്റ്റ് 16-നാണ് ചേരുംകാട്ടിലുണ്ടായ വലിയ ഉരുൾപൊട്ടലിലാണ് മൂന്നു കുടുംബങ്ങളിലെ പത്തൂപേർ മരിച്ചത്. സംഭവം നടന്ന് 100 ദിവസമായിട്ടുപോലും പ്രദേശവാസികളിൽ ഇപ്പോഴും ഭയപ്പാടിൽ നിന്നും മോചനമായില്ല. ശക്തമായ മലവെള്ളപ്പാച്ചിലിൽ മൂന്നു വീടുകൾ തകരുകയും ചെയ്തു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ തന്നെ ഉരുൾപൊട്ടിയതിന്റെ വലതു ഭാഗത്തും ചെറിയ തോതിൽ ഉരുൾപൊട്ടിയിരുന്നു. ഈ ഭാഗത്ത് പാറയും മണ്ണും വേർപെട്ട നിലയിലാണ് ഇപ്പോഴുമുള്ളത്. അപകടഭീഷണിയുയർത്തുന്ന ഈ കുന്നിൽചെരുവിലായി 13 വീടുകളാണുള്ളത്. ഉരുൾപൊട്ടിയുണ്ടായ ഭീതിയിൽ ഈ ഭാഗങ്ങളിലുള്ള നിരവധി കുടുംബങ്ങൾ…
Read Moreകണ്ണന്പ്ര വ്യവസായ പാർക്ക്: ഭൂവുടമകളും സർക്കാരും നിയമപോരാട്ടങ്ങളിലേക്ക്
വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായുള്ള ഭൂമി ഏറ്റെടുക്കൽ ഭൂവുടമകളും സർക്കാരും തമ്മിലുള്ള നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങുന്നു. ഭൂമിക്ക് നിശ്ചയിക്കുന്ന വില നന്നേ കുറയുന്നതാണ് ഭൂവുടമകളെ പ്രകോപിപ്പിക്കുന്നത്.ഭൂമി വില തീരുമാനിക്കുന്നതു സംബന്ധിച്ച് രണ്ട് ദിവസമായി കളക്ടറുടെ സാന്നിധ്യത്തിൽ പാലക്കാട് നടന്ന ചർച്ചകൾ ഫലം കാണാതെ അവസാനിക്കുകയായിരുന്നു. മുൻ നിലപാടുകളിൽ നിന്നും വ്യത്യസ്തമായി ഭൂമിയെ തരം തിരിച്ച് നാമ മാത്രമായ വില നിശ്ചയിക്കുന്നതിൽ ഭൂവുടമകൾക്കുള്ള ശക്തമായ പ്രതിഷേധവും ഇന്നലത്തെ ചർച്ചകളിലുണ്ടായി. ഇത്തരത്തിലാണ് വില നിശ്ചയിക്കുന്നതെങ്കിൽ ഭൂമി വിട്ടു നൽകലുണ്ടാകില്ലെന്നും ഭൂവുടമകൾ അറിയിച്ചു. ഭൂമിക്ക് ലഭിക്കുന്ന കുറഞ്ഞ തുകകൊണ്ട് സമാന സ്വഭാവമുള്ള ഭൂമി മറ്റു എവിടെയെങ്കിലും വാങ്ങി താമസിക്കാനോ കൃഷി ചെയ്യാനോ കഴിയില്ലെന്ന് കർഷകർ പറയുന്നു. ഓരോ കാര്യങ്ങൾ നടക്കാൻ ആനുകൂല്യങ്ങളുടെ പട്ടിക നിരത്തി പ്രതിഷേധങ്ങളിൽ നിന്നും കർഷകരെ അകറ്റുകയും എന്നാൽ ഭൂമി വിട്ടുകൊടുക്കുന്ന ഘട്ടമെത്തിയപ്പോൾ മുൻ നിലപാടുകളെല്ലാം മാറ്റി പറഞ്ഞുംനിയമവുംആക്ടും…
Read Moreകിടുക്കി, തിമിർത്ത്, കലക്കി; ഡാവിഞ്ചി സുരേഷിന്റെ കരവിരുതിൽ മോഹൻലാലിന്റെ “ഒടിയൻ’; ഈ ഒടിയന്റെ പ്രത്യേകതകളിങ്ങനെ…
ശ്രീനാരായണപുരം: ഡാവിഞ്ചി സുരേഷിന്റെ കരവിരുതിൽ ഒന്നരയടിയിൽ മോഹൻലാലിന്റെ “ഒടിയൻ’ രൂപം. പുലിമുരുകന്റെ പോലെ ചരിത്രത്തിൽ ഇടം തേടാൻ ലക്ഷ്യമിടുന്ന മോഹൻ ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് പ്രശസ്ത കലാകാരനായ ഡാവിഞ്ചി സുരേഷ് ചെറിയ രൂപത്തിൽ ഒടിയൻ മാണിക്യനെ എം സീലിൽ നിർമിച്ചിരിക്കുന്നത്. തുണി ഒട്ടിച്ചുവച്ചാണ് വേഷവിധാനം ഒരുക്കിയത്. എം സീൽ വർക്കിനു പുറത്ത് അക്രിലിക് കളർ അടിച്ചാണ് ശിൽപ്പം പൂർത്തീകരിച്ചിട്ടുള്ളത്. തലയുടെ ഭാഗത്തു എം സീലിന് പുറമെ കുറച്ചു ഭാഗത്തു യഥാർഥ തലമുടി ഉപയോഗിച്ച് ഏറെ ഭംഗിയാക്കിയിട്ടുണ്ട്. ഇരുന്പിന്റെ തട്ട് നിർമിച്ച് അതിലാണു കുഞ്ഞ് ഒടിയനെ ഡാവിഞ്ചി ഒരുക്കിയിട്ടുള്ളത്. രണ്ടുദിവസം കൊണ്ടാണ് തന്റെ ഈ കലാസൃഷ്ടി പൂർത്തിയാക്കിയതെന്നു ഡാവിഞ്ചി സുരേഷ് പറഞ്ഞു. മോഹൻലാൽ ഫാൻസ് വെൽഫെയർ അസോ സിയേഷൻ താലൂക്ക് കമ്മിറ്റിക്കുവേണ്ടിയാണ് ശില്പം ഒരുക്കിയിട്ടുള്ളത്. കൊടുങ്ങല്ലൂരിലെ മോഹൻലാൽ ഫാൻസിനു വേണ്ടി മറ്റൊന്ന് കൂടി…
Read Moreപ്രകൃതിദുരന്തത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ജോയ്സി ആണ്കുഞ്ഞിന് ജന്മം നല്കി; ഇവർ താമസിച്ചിരുന്ന സ്ഥലം കുത്തൊഴുക്കിൽ ഒലിച്ചുപോയി
നെല്ലിയാന്പതി: ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രകൃതിദുരന്തത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ട ബ്രൂക്ക് എസ്റ്റേറ്റിലെ ജോയ്സി ആണ്കുഞ്ഞിന് ജന്മംനല്കി. കനത്തമഴയെ തുടർന്ന് ഓഗസ്റ്റ് 15ന് രാത്രി രണ്ടിനുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് നെല്ലിയാന്പതിയിൽ ബ്രൂക്ക് ലാൻഡ് എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിച്ചിരുന്ന പാടിയുടെ പിറകുവശം 30 അടി ആഴത്തിലും 100 അടിയോളം വീതിയിലും നാലുകിലോമീറ്റർ ദൂരത്തേക്ക് ഒലിച്ചുപോയി. അടുക്കളഭാഗം തകർന്ന പാടിയിലെ 11 അംഗ കുടുംബാംഗങ്ങൾക്കൊപ്പം താമസിച്ചിരുന്നതാണ് ഏഴുമാസം ഗർഭിണിയായ ജോയ്സി. തമിഴനാട്ടിലെ വേട്ടക്കാരൻ പുതൂർ പഞ്ചായത്തിലെ സർക്കാർപതി നിവാസിയായ മാരിയപ്പനാണ് ജോയ്സിയുടെ ഭർത്താവ്.ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നെല്ലിയാന്പതിയിൽ ബ്രൂക്ക് എസ്റ്റേറ്റിലേക്കുളള വഴി പൂർണമായും തടസപ്പെട്ടു. പ്രകൃതിദുരന്തമുണ്ടായി 12 ദിവസത്തേക്ക് ശേഷമാണ് കാവശേരി പിഎച്ച്സിയിലെ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് പരമേശ്വരൻ, നെല്ലിയാന്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യം ജോയ്സണ്, ഫാർമസിസ്റ്റ് ആർ.സന്തോഷ് രവി, നെ·ാറ ആശുപത്രിയിലെ ഡ്രൈവർ ജോസ് എന്നിവരടങ്ങുന്ന മെഡിക്കൽ…
Read More