പാലക്കാട്: കല്ലേക്കാട് രണ്ടാംമൈലിൽ ജാഫർ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മുഹമ്മദ് റിയാസുദീന്റെ ഫ്ളാറ്റിൽ നടന്ന മോഷണ കേസിൽ യുവതിയെ അറസ്റ്റുചെയ്തു. ശ്രീകൃഷ്ണപുരം കരിന്പുഴ പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീല (29)യെയാണ്് ടൗണ് നോർത്ത് പോലീസ് അറസ്റ്റുചെയ്തത്. ഫ്ളാറ്റിലെ അലമാരയിൽ സൂക്ഷിച്ച പതിമൂന്നു പവൻ സ്വർണാഭരണങ്ങളാണ് മോഷണംപോയത്. കഴിഞ്ഞ വ്യാഴാഴ്ച്ച ഇവർ വീടുപൂട്ടി തൃശൂരിലെ ബന്ധുവീട്ടിൽ പോയി രാത്രി വൈകി തിരിച്ചെത്തിയെങ്കിലും തിങ്കളാഴ്ചയാണ് അലമാരയിലെ ലോക്കർ തുറന്നുനോക്കിയത്, അപ്പോഴാണ് സ്വർണാഭരണങ്ങൾ അടങ്ങിയ പെട്ടി മോഷണംപോയത് അറിഞ്ഞത്. മുൻവാതിലോ പിൻവാതിലോ തകർക്കാതെയാണ് മോഷ്ടാവ് അകത്തുകയറിയിരുന്നത്. തുടർന്നു പാലക്കാട് ടൗണ് നോർത്ത് പോലീസിൽ വിവരമറിയിക്കുകയും അന്വേഷണത്തിൽ രണ്ടാഴ്ചമുന്പ് വീടിന്റെ മുൻവാതിലിന്റെ താക്കോൽ കാണാതായതായി അറിഞ്ഞു.പിന്നീട് രണ്ടാമത്തെ സ്പെയർ താക്കോലാണ് ഉപയോഗിച്ചിരുന്നത്. വാതിലിൽ ഉണ്ടായിരുന്ന താക്കോൽ പ്രതി സൂത്രത്തിൽ കൈക്കലാക്കുകയും വീട്ടുകാർ തൃശൂരിലേക്കുപോയ സമയം നേരത്തെ മോഷ്ടിച്ച താക്കോൽ ഉപയോഗിച്ച് വീടുതുറന്ന് അലമാരയിൽനിന്നും ആഭരണങ്ങൾ…
Read MoreCategory: Palakkad
മംഗലം ഡാമിലെ ഉദ്യാന നവീകരണം; കോടികളുടെ ദുർവ്യയമെന്ന് ആക്ഷേപം
മംഗലംഡാം: ഉദ്യാനനവീകരണമെന്ന പേരിൽ മംഗലംഡാമിൽ നടക്കുന്നത് കോടികളുടെ ദുർവ്യയമെന്നു ആക്ഷേപം. റിസർവോയറിന്റെ ഓരത്ത് ബോട്ട് ജെട്ടിക്കുസമീപം ട്രഞ്ച് കുഴിച്ചുള്ള നിർമാണപ്രവൃത്തികളും നിലവിലുള്ള കുട്ടികളുടെ പാർക്ക് ഇവിടേയ്ക്ക് മാറ്റുന്നതുമെല്ലാം കുറേ ഫണ്ട് ചെലവഴിക്കൽ മാത്രമായി മാറുന്നുണ്ടെന്നാണ് ആരോപണം ഉയരുന്നത്. അഞ്ചുവർഷംമുന്പ് നാലരകോടി രൂപ മുതൽമുടക്കിൽ ഉണ്ടാക്കിയ നവീകരണ പ്രവൃത്തികളെല്ലാം സംരക്ഷണമില്ലാതെയും യഥാസമയം അറ്റകുറ്റപ്പണികളില്ലാതെയും നശിക്കുന്നതിനിടെയാണ് വീണ്ടും അഞ്ചുകോടിയോളം രൂപചെലവിൽ പുതിയ പദ്ധതികൾ നടത്തുന്നത്. ഇതിനു പിന്നാലെ ഇരുപത്തിയഞ്ചുകോടിയുടെ ബൃഹദ്പദ്ധതികൂടി വരുന്നുണ്ടെന്നാണ് പറയുന്നത്. കോടികൾ മുടക്കുന്നതല്ലാതെ ഡാം കാണാനെത്തുന്നവർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾക്കുപോലും സൗകര്യമില്ല. ആർക്കൊക്കെയോവേണ്ടി കോടികളുടെ പദ്ധതികൾ വരികയും പോകുകയും ചെയ്യുന്നു. ഏറെ ലക്ഷങ്ങൾ ചെലവഴിച്ചാണ് ഏതാനുംവർഷംമുന്പു മാത്രം പഴയ പോലീസ് സ്റ്റേഷനുസമീപം കുട്ടികളുടെ പാർക്ക് സ്ഥാപിച്ചത്. ഇപ്പോൾ പറയുന്നു പാർക്കിന്റെ സ്ഥാനം ശരിയല്ലെന്നും ഡാം സൈറ്റിലേക്ക് പാർക്ക് മാറ്റി സ്ഥാപിക്കണമെന്നും. ഒന്നരവർഷംമുന്പ് പൂർത്തിയാക്കുമെന്നു പറഞ്ഞാണ് കഴിഞ്ഞ…
Read Moreതൃശൂർ, പാലക്കാട് ജില്ലകളിലെ സിറ്റി ഗ്യാസ് വിതരണ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ, പാലക്കാട് അടക്കം മലബാറിലെ ഏഴു ജില്ലകളിൽ സിറ്റി ഗ്യാസ് വിതരണ പദ്ധതിക്കു (സിജിസി) പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ തറക്കല്ലിട്ടു. ഡൽഹിയിൽ നടന്ന ചടങ്ങ് തൃശൂർ തേക്കിൻകാട് മൈതാനിയിലെ സദസിനു മുന്നിൽ ഓണ്ലൈനിലൂടെ സംപ്രേഷണം ചെയ്തായിരുന്നു ഉദ്ഘാടനം. സി.എൻ. ജയദേവൻ എംപി അധ്യക്ഷനായി. ഇന്ത്യൻ ഓയിൽ കോർപറേഷൻ കേരള ഹെഡ് പി.എസ്. മോനി, ജനറൽ മാനേജർ പ്രസന്നകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ. രഘു എന്നിവർ സന്നിഹിതരായിരുന്നു.ന്യൂഡൽഹിയിലെ ചടങ്ങിൽ പ്രധാനമന്ത്രി 129 ജില്ലകളിലെ നിർമാണോദ്ഘാടനം നിർവഹിച്ചു. 50 ഭൂമിശാസ്ത്ര മേഖലകളിൽ ഉൾപ്പെടുന്ന 14 സംസ്ഥാനങ്ങളിലെ 124 ജില്ലകളിലേക്കുള്ള പത്താമത് സിജിഡി ലേലം അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിൽ 17.27 ലക്ഷം വീടുകളിലേക്കും ഹോട്ടലുകളിലേക്കും ഫാക്ടറികളിലേക്കും പൈപ്പുലൈൻ വഴി പാചകവാതകം എത്തിക്കുന്ന പദ്ധതിയാണിത്. 597 പ്രകൃതിവാതക പമ്പുകളും തുടങ്ങും. മൂന്നുമുതൽ എട്ടുവരെ…
Read Moreഉദ്യോഗസ്ഥരുടെ ഒത്താശ; സബ്കനാൽ, പുറന്പോക്കുകൾ വ്യാപകമായി കൈയേറുന്നതായി പരാതി
വടക്കഞ്ചേരി: ഇറിഗേഷൻ കനാൽവിഭാഗം അധികൃതരുടെ അറിവോടെ സബ് കനാലുകളും കനാൽ പുറന്പോക്കുകളും വ്യാപകതോതിൽ കൈയേറുന്നതായി പരാതി. മറ്റു സ്ഥലങ്ങളിൽ വീടും സ്ഥലവുമുള്ളവരും കനാൽ പുറന്പോക്ക് ഭൂമി കൈയേറി സ്വന്തമാക്കുന്നുണ്ട്. കഴിഞ്ഞദിവസം മംഗലത്ത് കനാൽ പുറന്പോക്ക് കൈയേറി ഷെഡ്് കെട്ടിയെന്ന പരാതിയിൽ കനാൽവിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കൈയേറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പൊതുമുതൽ കൊള്ളയടിക്കപ്പെടുന്പോഴും നടപടിയെടുക്കേണ്ട അധികൃതർ എല്ലാംകണ്ടും മൗനം നടിക്കുന്നതിനു പിന്നിൽ വൻഅഴിമതി നടക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. കിഴക്കഞ്ചേരി കൊഴുക്കുള്ളിയിൽ കനാൽനികത്തി ഫ്ളാറ്റിലേക്ക് റോഡ് നിർമിച്ചെന്ന പരാതി ഉയർന്നപ്പോൾ കൈയേറിയ കനാൽഭാഗം കണ്ടുപിടിക്കാൻ തന്നെ അധികൃതർ ഒരുവർഷമെടുത്തു. എന്നിട്ടും ഉന്നതാധികാരികൾ ഈവിവരം അറിഞ്ഞില്ല. എന്നാൽ ഈ കനാലുകളിൽ തൊഴിലുറപ്പു തൊഴിലാളികളുടെ പണികൾ മുറയ്ക്കു നടക്കുന്നുണ്ട്. പരാതികൾക്ക് താഴെതട്ടിൽ തന്നെ തീർപ്പുണ്ടാക്കുന്ന അഡ്ജസ്റ്റ്മെന്റുകളും തകൃതിയാണ്.മംഗലം ഫയർസ്റ്റേഷനുസമീപത്തെ കനാൽ പുറന്പോക്കുകൾ കൈയേറി വില്പന നടക്കുന്നതായും പറയുന്നു. ഇവിടെ വർഷങ്ങളായി…
Read Moreയുവജനങ്ങൾ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറണമെന്ന് വി.എസ്. അച്യുതാനന്ദൻ എംഎൽഎ
പാലക്കാട്: പരിമിതമായ വിഭവ സാഹചര്യങ്ങളും വെല്ലുവിളികളും അതിജീവിച്ച് തൊഴിലെടുക്കാൻ യുവജനങ്ങൾ ശ്രമിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും എം.എൽ.എ.യുമായ വി.എസ് അച്യുതാനന്ദൻ പറഞ്ഞു. മലന്പുഴ ഐ.ടി.ഐ അങ്കണത്തിൽ നടന്ന ഐ.ടി.ഐ വിദ്യാർഥികളുടെ ബിരുദദാനം കർമസേന അംഗങ്ങളെ ആദരിക്കൽ വനിതാ വിശ്രമകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ എം.എൽ.എ ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് വി.എസ് അച്യുതാനന്ദൻ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതാ വിശ്രമ കേന്ദ്രത്തിന്റെ ശിലാഫലകം വി.എസ് അനാച്ഛാദനം ചെയ്തു. പരിപാടിയിൽ ഷീറ്റ് മെറ്റൽ വർക്കർ വിഭാഗത്തിലെ ഒ. ജി അഭിജിത്ത്, ഡീസൽ മെക്കാനിക് വിഭാഗത്തിലെ പി.ശബരി കൃഷ്ണൻ എന്നിവർക്ക് ബിരുദ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നൈപുണ്യ കർമ സേനയിലെ പ്രവർത്തനങ്ങൾക്ക് മലന്പുഴ ഐ.ടി.ഐ സീനിയർ ഇൻസ്ട്രക്ടർ ജോസ് ജോസഫ്, സീനിയർ ഇലക്ട്രീഷ്യൻ ഷെഫീഖ് എന്നിവരെ അനുമോദിച്ചു. ഗ്രീൻ…
Read Moreകേരം തിങ്ങും കേരള നാട്ടിലെ മുറ്റമടിക്കാൻ ചൂൽ തമിഴ്നാട്ടിൽനിന്ന് വരണം
ഒറ്റപ്പാലം: കേരളത്തിന്റെ മുറ്റമടിക്കാനുള്ള ചൂൽ എത്തുന്നത് തമിഴ്നാട്ടിൽനിന്ന്. കേരവൃക്ഷങ്ങളുടെ നാടായതിനാലാണ് കൈരളിക്ക് കേരളമെന്ന് പേര് വീണതെന്നത് പഴങ്കഥ. കേരളത്തിലുള്ളതിനേക്കാൾ നാലിരട്ടി തെങ്ങാണ് തമിഴ്നാട്ടിലുള്ളത്. ചികിരിയും ചിരട്ടയും പട്ടയുമെല്ലാം ഇവിടത്തുകാർ കത്തിക്കാനും മറ്റും ഉപയോഗിക്കുന്പോൾ തമിഴ്നാട്ടുകാർക്ക് ഇതെല്ലാം വരുമാനമാർഗമാണ്. മുന്പ് ഈർക്കിലിയെടുത്ത് കെട്ടാക്കിയാണ് വീടിനകത്തും പുറത്തുമെല്ലാം വൃത്തിയാക്കുന്നതിനുള്ള ചൂലായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴും മുറ്റമടിക്കാൻ മലയാളി അമ്മമാർക്ക് ഈർക്കിലി ചൂലുതന്നെയാണ് പഥ്യം. ഈ സാഹചര്യം കച്ചവടതന്ത്രമാക്കി മാറ്റി വിപണി കൈയടക്കി ലാഭം കൊയ്യുകയാണ് തമിഴ്നാട്ടിലെ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന സംഘം വാഹനത്തിലാണ് ഇവർ അതിർത്തികടന്നത് ചൂലിന്റെ ലോഡുകളുമായി ഇവിടേക്കെത്തുന്നത്. ഒരു നല്ല ചൂലിന് നൂരുരൂപയും 150 രൂപയും വരെ ഇവർ വില ഈടാക്കുന്നു. ഓരോ സെന്ററുകളിലും വാഹനങ്ങൾ നിർത്തിയിട്ടാണ് കച്ചവടം. ഉച്ചയോടുകൂടി ചൂലുകൾ വിറ്റഴിച്ച് മടങ്ങും.തമിഴ്നാട്ടിലെ നാളികേര തോട്ടങ്ങളിൽനിന്നും ഉണങ്ങിവീഴുന്ന പട്ടകൾ വാങ്ങിയാണ് ഇത്തരം സംഘം ചൂലുണ്ടാക്കുന്നത്. ്
Read Moreതൃശൂർ, പാലക്കാട് ജില്ലകളിൽ വീടുകളിലേക്ക് ഗ്യാസ് പൈപ്പിലൂടെ; പദ്ധതി യാഥാർഥ്യമാകാൻ എട്ടുവർഷം; സിഎൻജി പന്പുകളും ജില്ലകളിൽ സജീവമാകും
സ്വന്തം ലേഖകൻ തൃശൂർ: വീടുകളിലേക്കു പൈപ്പുലൈൻ മുഖേന പാചകവാതകവും, വാഹനങ്ങൾക്കു പെട്രോളിനും ഡീസലിനും പകരമുള്ള പ്രകൃതിവാതക (സിഎൻജി) പന്പുകളും തൃശൂർ, പാലക്കാട് ജില്ലകളിലേക്കും. പദ്ധതി പൂർത്തിയാകാൻ എട്ടുവർഷം കാത്തിരിക്കണം. സിറ്റി ഗ്യാസിന്റെ മലബാർ മേഖലാ പ്രവർത്തനോദ്ഘാടനം ഇന്നു 2.30 നു നടക്കും. തൃശൂർ തേക്കിൻകാട് മൈതാനിയിൽ സി.എൻ. ജയദേവൻ എംപി, കെ. രാജൻ എംഎൽഎ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്ഫറൻസ് മുഖേനയാണ് ഉദ്ഘാടനം നിർവഹിക്കുക. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ഹർഷ് വർധൻ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും വീഡിയോ കോണ്ഫറൻസിലൂടെ പങ്കെടുക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസ് പദ്ധതി തുടങ്ങുന്നത്. 17.26 ലക്ഷം ഗാർഹിക കണക്ഷനുകൾ നല്കാനാണു പദ്ധതി. ഇതിനു പുറമേ, അറുനൂറു പന്പുകളും…
Read Moreകോടികൾ ചെലവഴിച്ച് ആധുനിക രീതിയിൽ നിർമിച്ച ഉൗട്ടറ റെയിൽവേ സ്റ്റേഷൻ രണ്ടുവർഷമായിട്ടും വിജനം
കൊല്ലങ്കോട്: കോടികൾ ചെലവഴിച്ചു ആധുനികരീതിയിൽ രണ്ടുവർഷംമുന്പ് നിർമിച്ച ഉൗട്ടറ റെയിൽവേ സ്റ്റേഷൻ വിജനം. പുലർച്ചെ അഞ്ചിനും രാത്രി എട്ടരയ്ക്കുമിടയ്ക്ക് ഇതുവഴി ട്രെയിനുകൾ ഇല്ലാത്തതിനാൽ യാത്രക്കാർ ഇവിടേയ്ക്കു എത്തിനോക്കുന്നില്ല. മംഗലാപുരത്തുനിന്നും രാമേശ്വരത്തേക്കു എക്സ്പ്രസ് ട്രെയിൻ ഓടുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നടപടിയായില്ല.മികച്ച രീതിയിലുള്ള റെയിൽവേ സ്റ്റേഷൻവഴി ട്രെയിനുകൾ ഇല്ലെങ്കിലും പകലും രാത്രിയിലും സംരക്ഷണജോലികൾ മുറപോലെ നടക്കുന്നുണ്ട്. പാലക്കാട്- പൊള്ളാച്ചി ബ്രോഡ്ഗേജ് ലൈനിനു അഞ്ഞൂറുകോടിയാണ് റെയിൽവേ ചെലവഴിച്ചത്. ലൈൻ പരിധിയിൽനിന്നും രണ്ടു എംപിമാരെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ട്രെയിനുകൾക്കായി മുറവിളികൂട്ടാൻ ആരുമില്ലെന്നതാണ് യാഥാർഥ്യം. പാലക്കാടുനിന്നും മധുരവരെ ഒരു പാസഞ്ചർ സർവീസ് നടത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു നിവേദനം നല്കാൻ യാത്രക്കാരും വ്യാപാരികളും ശ്രമം തുടങ്ങി.
Read Moreമണ്ണമ്പറ്റയിൽ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; യുവാവ് പിടിയിൽ; ആക്രമം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്
ശ്രീകൃഷ്ണപുരം: കഴിഞ്ഞ ദിവസം ശ്രീകൃഷ്ണപുരം മണ്ണന്പറ്റ എ.യു.പി സ്കൂളിന് സമീപം താമസിക്കുന്ന മധ്യവയസ്ക്കയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് വിയ്യക്കുറുശ്ശി കൂമഞ്ചേരി വീട്ടിൽ ഹബീബ് റഹ്മാൻ (31) ആണ് അറസ്റ്റിലായത്. മഞ്ചേരിയിലെ ജോലി ചെയ്യുന്ന ടയർ കടയിൽ നിന്നാണ് ഡി.വൈ.എസ്.പി എൻ.മുരളീധരൻ, എസ്.ഐ ശ്രീനിവാസൻ,എ.എസ്.ഐ മുരളീധരൻ, ചന്ദ്രമോഹനൻ, ശങ്കർ, രമേശ് എന്നിവരടങ്ങുന്ന സംഘം ഹബീബ് റഹ്മാനെ പിടികൂടിയത്.വാട്ടുപാറ വീട്ടിൽ ഫാത്തിമ(50) യാണ് കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെ വീടിനുള്ളിൽ കഴുത്തിനും,തലക്കും വെട്ടേറ്റ നിലയിൽ കണ്ടത്. ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക, കത്തി എന്നിവ പൊലീസിന് വീടിനുള്ളിൽ നിന്നും സമീപത്തെ പറന്പിൽ നിന്നും കണ്ടെടുത്തു. ബന്ധുവായ സലീം അന്വേഷിച്ചു വന്നപ്പോഴാണ് ഫാത്തിമയെ വെട്ടേറ്റ നിലയിൽ കണ്ടത്. ഉടൻ തന്നെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവസ്ഥ തരണം ചെയ്ത ഫാത്തിമ സുഖം…
Read Moreകാഞ്ഞിരപ്പുഴ ജലസേചനപദ്ധതി ചെക്ക്ഡാം നവീകരണപ്രവൃത്തി അന്തിമഘട്ടത്തിൽ
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി ചെക്ക്ഡാം നവീകരണപ്രവൃത്തികൾ അന്തിമഘട്ടത്തിൽ. ഡാമിന്റെ പ്രധാന ഷട്ടറിനു താഴെയുള്ള ചെക്ക്ഡാമിന്റെ നവീകരണമാണ് നടക്കുന്നതെന്ന് ജലേസചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ മജീദ് പറഞ്ഞു. 17.8 കോടി രൂപ ചെലവഴിച്ചാണ് കാഞ്ഞിരപ്പുഴ ഡാമിൽ ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ നവീകരണം പുരോഗമിക്കുന്നത്. നാല്പത്തെട്ടു പ്രവൃത്തികളാണ് പൂർത്തീകരിക്കാനുള്ളത്. ജില്ലയിലെ പ്രധാന ജലസംഭരണികളിൽ ഒന്നാണ് കാഞ്ഞിരപ്പുഴഡാം. ആറു പഞ്ചായത്തുകളിലേക്ക് കാർഷികാവശ്യത്തിനും മൂന്നു പഞ്ചായത്തുകളിലേക്ക് സ്പിൽവേയിലെ കുടിവെള്ള ആവശ്യത്തിനും ഇവിടെനിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഡാമിനകത്തെ ഗ്രൗട്ടിംഗ്, ചോർച്ച തടയൽ ഉൾപ്പെടെയും ഷട്ടറിന്റെ 80 ശതമാനം നവീകരണവും പൂർത്തിയായി. സ്പിൽവേയിലൂടെ വെള്ളം ഒഴുകിവരുന്ന ബക്കറ്റ് പൂർണമായും വൃത്തിയാക്കി സിമന്റുകൊണ്ടുള്ള ഗ്രൗട്ടിംഗ് പണികളും നടക്കുന്നു. സ്പിൽവേയിൽനിന്നും വെള്ളം വന്നുവീഴുന്ന ഭാഗത്ത് ചെളിയും മറ്റും നീക്കംചെയ്താണ് ഡാമിന്റെ നവീകരണ പ്രവൃത്തി നടക്കുന്നത്. ചെക്ക്ഡാമിലെ വെള്ളംമുഴുവൻ വറ്റിച്ചതിനാൽ കാഞ്ഞിരപ്പുഴ മേജർ കുടിവെള്ളപദ്ധതിയിലെ വെള്ളംവിതരണം ഏതാനും ദിവസമായി മുടങ്ങി. ചെക്ക്ഡാമിന്റെ…
Read More