സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ല;  അപകട ഭീഷണിയായി വാ​സു​പു​രം തോ​ട്; അടിയന്തിര നടപടിവേണമെന്ന  നാട്ടുകാരുടെ ആവശ്യം ശക്തമായി 

വാ​സു​പു​രം: വ​ര​ന്ത​ര​പ്പി​ള്ളി, മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വാ​സു​പു​രം മു​പ്ലി​യം റോ​ഡി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. ഈ ​റോ​ഡി​ലെ കു​ഞ്ഞ​ക്ക​ര പാ​ല​ത്തി​നു സ​മീ​പം വ​ലി​യ തോ​ടി​നോ​ടു​ച​ർ​ന്നു​ള്ള ഭാ​ഗ​ത്ത് സു​ര​ക്ഷാ​ഭി​ത്തി​യി​ല്ലാ​ത്ത​താ​ണ് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ച​മ്മി​നി ഡാം, ​വേ​ലൂ​പ്പാ​ടം, ക​ൽ​ക്കു​ഴി, മു​പ്ലി​യം, ഇ​ഞ്ച​ക്കു​ണ്ട്, വെ​ള്ളാ​രം​പാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ കൊ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ലേ​ക്കെ​ത്താ​ൻ ആ​ശ്ര​യി​ക്കു​ന്ന എ​ളു​പ്പ​വ​ഴി​കൂ​ടി​യാ​ണ് മു​പ്ലി​യം പു​ളി​ഞ്ചോ​ട് വാ​സു​പു​രം റോ​ഡ്. നേ​ര​ത്തെ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞു​കി​ട​ന്നി​രു​ന്ന റോ​ഡ് ടാ​ർ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​രു​പ​ഞ്ചാ​യ​ത്തു​ക​ളേ​യും ബ​ന്ധി​പ്പി​ക്കു​ന്ന കു​ഞ്ഞ​ക്ക​ര പാ​ല​ത്തി​നു സ​മീ​പം വ​ഴി​വി​ള​ക്കും സം​ര​ക്ഷ​ണി​ത്തി​യും ഇ​ല്ലാ​ത്ത​ത് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര അ​പ​ക​ടം നി​റ​ഞ്ഞ​താ​ക്കു​ന്നു.​ ഈ ഭാ​ഗ​ത്ത് മൂ​ന്നൂ​റു മീ​റ്റ​റി​ലേ​റെ നീ​ള​ത്തി​ൽ റോ​ഡി​നോ​ടു ചേ​ർ​ന്നാ​ണ് കു​റു​മാ​ലി​പ്പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളി​ക്കു​ളം വ​ലി​യ തോ​ട് ഒ​ഴു​കു​ന്ന​ത്. തോ​ട്്് പു​ഴ​യി​ൽ ചേ​രു​ന്ന വാ​സു​പു​രം ക​ട​വി​ന് അ​ര​കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള ഈ ​ഭാ​ഗ​ത്ത് തോ​ടി​ന് ആ​ഴം കൂ​ടു​ത​ലാ​ണ്. റോ​ഡ​രു​കി​ൽ സു​ര​ക്ഷാ​ഭി​ത്തി​യി​ല്ലാ​ത്ത​തി​നാ​ൽ…

Read More

ചെ​മ്മ​ണാം​പ​തി​യി​ൽ ഒ​റ്റ​യാ​നിറങ്ങി വീ​ണ്ടും ഭീ​തി​പ​ര​ത്തി; രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് വീട്ടമ്മയ്ക്ക് പരിക്ക്

മു​ത​ല​മ​ട: ചെ​മ്മ​ണാം​പ​തി​യി​ൽ വീ​ണ്ടും ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഒ​റ്റ​യാ​ൻ ഭീ​തി​പ​ര​ത്തി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വാ​ഴ, തെ​ങ്ങ് മു​ത​ലാ​യ​വ പി​ഴു​തെ​റി​ഞ്ഞ ആ​ന പി​ന്നീ​ട് അ​ര​ശ​മ​ര​ക്കാ​ട് തെ​ങ്ങി​ൻ​തോ​ട്ട​ത്തി​ലെ കാ​ര്യ​സ്ഥ​നാ​യ മാ​ധ​വ​ന്‍റെ ക​ന്പി​വേ​ലി ത​ക​ർ​ത്തു വീ​ട്ടു​വ​ള​പ്പി​ലേ​ക്കു ക​യ​റി. ആ​ന തെ​ങ്ങു​ക​ൾ പി​ഴു​തെ​റി​യു​ന്ന ശ​ബ്ദം​കേ​ട്ട മാ​ധ​വ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി​ക്ക് പ്രാ​ണ​ര​ക്ഷാ​ർ​ഥം ഓ​ടു​ന്ന​തി​നി​ടെ താ​ഴെ വീ​ണു പ​രി​ക്കേ​റ്റു. ഇ​വ​രെ മു​ത​ല​മ​ട പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി എ​ട്ടം​ഗ ആ​ന​ക്കൂ​ട്ടം ചെ​മ്മ​ണാം​പ​തി, അ​ര​ശ​മ​ര​ക്കാ​ട്, എ​ല​വ​ഞ്ചേ​രി, കൊ​ളു​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്.കൊ​ല്ല​ങ്കോ​ട് വ​നം​വ​കു​പ്പ് ഫോ​റ​സ്റ്റ​ർ വീ​ണ്ടും ആ​ന​യി​റ​ങ്ങി​യ​ത് അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ആ​ന പ​ക​ൽ​സ​മ​യ​ത്ത് കാ​ടു​ക​യ​റി​യി​രു​ന്നു. ആ​ന​ക​ളു​ടെ വി​ള​യാ​ട്ടം​മൂ​ലം അ​ശ​ര​മ​ര​ക്കാ​ടും പ​രി​സ​പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ നി​ര​ത്തു​ക​ളി​ൽ ആ​ൾ​സ​ഞ്ചാ​രം ത​ന്നെ നി​ല​ച്ചു. വ​നം​വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളും ഫ​ല​വ​ത്താ​കു​ന്നി​ല്ലെ​ന്ന പ​രാ​തി ശ​ക്ത​മാ​ണ്.

Read More

മണ്ണാർക്കാട് നടമാളിക റോഡിൽ മാ​ലി​ന്യം ഒ​ഴു​കു​ന്ന​ത് നടുറോ​ഡി​ലൂ​ടെ; പ്രതിഷേധിച്ച് നാട്ടുകാർ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ന് സ​മാ​ന്ത​ര റോ​ഡാ​യ ആ​ശു​പ​ത്രി​പ്പ​ടി ര​ജി​സ്ട്രാ​ഫീ​സ് ന​ട​മാ​ളി​ക​റോ​ഡി​ലൂ​ടെ മാ​ലി​ന്യം ഒ​ഴു​കു​ന്ന​ത് റോ​ഡി​ലൂ​ടെ.മ​ണ്ണാ​ർ​ക്കാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് സ​മീ​പ​ത്ത് കൂ​ടി ഒ​ഴു​കു​ന്ന അ​ഴു​ക്കു​ചാ​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞതിനെ തു​ട​ർ​ന്നാ​ണ് മാ​ലി​ന്യം ഒ​ന്നാ​കെ റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് . പ്ര​ദേ​ശ​ത്തു​കൂ​ടി മാ​ലി​ന്യം ഒ​ഴു​കി പോ​കു​ന്ന​ത് കാ​ര​ണം ക​ടു​ത്ത പാ​രി​സ്ഥി​തി​ക,ആരോഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ആ​ണ് ഉ​ള്ള​ത്. ദി​നം​പ്ര​തി കുട്ടികളുൾപ്പടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഈ​റോ​ഡ് വ​ഴി ന​ട​ന്നു പോ​കു​ന്ന​ത് . ഇ​വ​ർ​ക്കെ​ല്ലാഈ​മാ​ലി​ന്യം താണ്ടി വേണം പോകാൻ. ഇ​ത് പ​ല അ​സു​ഖ​ങ്ങ​ളും പടർന്നു​പി​ടി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ം. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പാണ് ഈ ​മേ​ഖ​ല​യി​ൽ അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ വീ​ണ്ടും പ​ഴ​യ പ​ടി​യി​ലേ​ക്ക് ആ​കു​ക​യാ​ണ് ഉ​ണ്ടാ​യ​ത് .ഇ​ത് തി​ക​ച്ചും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് .ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ പ്ര​ദേ​ശ​ത്തെ അ​ഴു​ക്കു​ചാ​ലി​ൽ നി​റ​യു​ക​യാ​യി​രു​ന്നു . ക​ല്ലും മ​ണ്ണും വ​ന്ന് നി​റ​യു​ക​യാ​യി​രു​ന്നു പി​ന്നീ​ട് അ​തി​ലൂ​ടെ മാ​ലി​ന്യം ഒ​ഴു​കി​പ്പോ​കാ​ത്ത അ​വ​സ്ഥ​യാ​യി.സ​മീ​പ​ത്തെ വ്യാ​പാ​ര…

Read More

ജപ്തി ഭീഷണിയിൽ കഴിഞ്ഞിരുന്ന അ​ഭി​ലാ​ഷി​നും കു​ടും​ബ​ത്തി​നും ആ​ശ്വാ​സ​മാ​യി ദ​യ രംഗത്ത്; സോ​ഷ്യ​ൽ മീ​ഡി​യ കൂ​ട്ടാ​യ്മ ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്  ആധാരം തിരികെയെടുത്ത് ഇവർക്ക് കൈമാറി

ചി​റ്റൂ​ർ: ബാ​ങ്കി​ൽ നി​ന്നു​ള്ള ജ​പ്തി​ഭീ​ഷ​ണി​മൂ​ലം ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട ചി​റ്റൂ​ർ പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി അ​ഭി​ലാ​ഷി​നും രോ​ഗി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ​ക്കും ഇ​നി മ​ന​സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങാം. ക​ട​ങ്ങ​ളും ക​ഷ്ട​പ്പാ​ടും ഉ​ണ്ടെ​ങ്കി​ലും ന​ട്ടെ​ല്ലി​ന് ക്ഷ​തം സം​ഭ​വി​ച്ച് ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന അ​ഭി​ലാ​ഷി​നെ​യും കു​ടും​ബ​ത്തെ​യും സ​ഹാ​യി​ക്കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ കൂ​ട്ടാ​യ്മ ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു. ബാ​ങ്കി​ലെ കു​ടി​ശി​ക മു​ഴു​വ​ൻ തീ​ർ​ത്ത് തി​രി​ച്ചെ​ടു​ത്ത ആ​ധാ​രം ചി​റ്റൂ​ർ എം​എ​ൽ​എ കെ.​കൃ​ഷ്ണ​കു​ട്ടി അ​ഭി​ലാ​ഷി​നു കൈ​മാ​റി. അ​ത്തി​ക്കോ​ട് ശി​ശു​വി​ഹാ​ർ ക​മ്യൂ​ണി​റ്റി​ഹാ​ളി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ പൊ​ൽ​പ്പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​ന്തി മു​ഖ്യാ​തി​ഥി​യാ​യി. ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഇ.​ബി.​ര​മേ​ഷ് അ​ധ്യ​ക്ഷ​നാ​യി.ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും പൗ​ര​പ്ര​മു​ഖ​രും ദ​യാ​കു​ടും​ബാം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.ട തെ​ങ്ങി​ൽ​നി​ന്ന് വീ​ണ് ന​ട്ടെ​ല്ലി​നു ക്ഷ​തം സം​ഭ​വി​ച്ചു കി​ട​പ്പു രോ​ഗി​യാ​യ​താ​ണ് അ​ഭി​ലാ​ഷ്. കി​ട​പ്പാ​ടം പ​ണ​യം​വ​ച്ചും ക​ടം​വാ​ങ്ങി​യും ചി​കി​ത്സ​ക​ൾ ഒ​രു​പാ​ട് ന​ട​ത്തി​യെ​ങ്കി​ലും അ​ര​യ്ക്കു​കീ​ഴെ ത​ള​ർ​ന്നു​പോ​യ അ​വ​സ്ഥ​യ്ക്ക് മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. നി​ത്യ​രോ​ഗി​യാ​യ അ​മ്മ​യോ​ടൊ​പ്പം ഒ​രു​ഭാ​ഗം…

Read More

ന​വീ​ക​ര​ണം ഏ​ങ്ങു​മെ​ത്തി​യി​ല്ല നെ​ല്ലി​യാ​ന്പ​തി ഉ​ൾ​പ്ര​ദേ​ശ​പാ​ത​ക​ൾ ഇ​പ്പോ​ഴും ത​ക​ർ​ച്ച​യി​ൽ ത​ന്നെ

നെ​ല്ലി​യാ​ന്പ​തി: പ​ഞ്ചാ​യ​ത്തി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ത​ക​ർ​ന്ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​പ​ദ്ധ​തി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. പോ​ത്തു​ണ്ടി​-നെ​ല്ലി​യാ​ന്പ​തി പ്ര​ധാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​നു ക​രാ​ർ ന​ട​പ​ടി​ക​ളാ​യെ​ങ്കി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ല. പ്ര​ധാ​ന വ്യൂ​പോ​യി​ന്‍റി​ലേ​ക്കു​ള്ള പു​ല​യ​ന്പാ​റ​സീ​താ​ർ​കു​ണ്ട് പാ​ത​യി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണു​നീ​ക്കം​ചെ​യ്യാ​നോ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. കാ​ര​പ്പാ​റ എ​സ്റ്റേ​റ്റ് പാ​ത​യി​ൽ 200 മീ​റ്റ​ർ നീ​ള​ത്തി​ൽ രൂ​പ​പ്പെ​ട്ട വി​ള്ള​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി. കൈ​കാ​ട്ടി-​കാ​ര​പ്പാ​റ പാ​ത, മ​ണ്ണാ​ത്തി​പ്പാ​ലം-​ബ്രൂ​ക്ലാ​ൻ​ഡ്, വി​ക്ടോ​റി​യ പോ​ത്തു​മ​ല, പ​കു​തി​പ്പാ​ലം-​തൂ​ത്തം​പാ​റ, വാ​ഴ​ക്കു​ണ്ട്-​ക​ട്ടി​ള​പ​പ്പാ​റ​കോ​ള​നി പാ​ത​ക​ളി​ലും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്ത​ണം. ഓ​ഗ​സ്റ്റ് 15 മു​ത​ൽ നി​ർ​ത്ത​ലാ​ക്കി​യ ബ​സ് സ​ർ​വീ​സ് പി​ന്നീ​ട് സ്വ​കാ​ര്യ​ബ​സ് താ​ത്കാ​ലി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും നി​ർ​ത്ത​ലാ​ക്കി​യ കെ എ​സ്ആ​ർ ടി​സി സ​ർ​വീ​സ് ക​ഴി​ഞ്ഞ​ദി​വ​സം പു​നഃ​സ്ഥാ​പി​ച്ച​ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജോ​ലി​ക്കാ​യി വ​ന്നു പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ഏ​റെ അ​ശ്വാ​സ​മാ​യി. കാ​രാ​പ്പാ​റ സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​നാ​യെ​ത്തി​യി​രു​ന്ന അ​യി​ലൂ​ർ തി​രു​വ​ഴി​യാ​ട് ഇ​ട​ശേ​രി​പ​റ​ന്പി​ലെ മൂ​ന്നു വി​ദ്യാ​ത്ഥി​ക​ളു​ടെ പ​ഠ​നം നി​ന്നു​പോ​യ​തും ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യു​ള്ള പ​ഠ​നം ന​ഷ്ട​പ്പെ​ട്ട​തോ​ടെ…

Read More

പാ​ല​ക്കാ​ട്ടെ മി​ടു​ക്കി​ക​ളാ​യ ബാ​ല​ശാ​സ്ത്ര​ജ്ഞ​ർ ദേ​ശീ​യ മ​ത്സ​ര​ത്തി​ലേ​ക്ക്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത​ല ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് മ​ത്സ​ര​ത്തി​ൽ നി​ന്നും പാ​ല​ക്കാ​ട് കാ​ണി​ക്ക​മാ​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ.് അ​ഷ്ന​യും എം.​ഗോ​പി​ക​യും ദേ​ശീ​യ ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ല ശാ​സ്ത്ര​ജ്ഞ​രാ​യി. ജി​ല്ല​യി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റ് ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ൾ​പ്പെ​ടെ 87 ഗ​വേ​ഷ​ണ​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ട് ജ​ല വി​ഭ​വ വി​നി​യോ​ഗ പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ (സി ​ഡ​ബ്ലി​യു.​ആ​ർ.​ഡി.​എം) ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കേ​ര​ള ശാ​സ്ത്ര വി​ദ​ഗ്ദ​ർ പ​രി​ശോ​ധി​ച്ച​ത്. അ​തി​ൽ അ​ഷ്ന​യും ഗോ​പി​ക​യും ഗൈ​ഡ് എം.​സ്മി​ത​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ മ​നു​ഷ്യ മ​ല​ത്തെ പൊ​ടി രൂ​പ​ത്തി​ലു​ള്ള മി​ക​ച്ച ജൈ​വ വ​ള​മാ​യും കു​ടി​വെ​ള്ള​മാ​യും വേ​ർ​തി​രി​ച്ചെ​ടു​ത്ത​ത്. ആ​ർ​ക്കും അ​രോ​ച​ക​മി​ല്ലാ​തെ കൈ​കാ​ര്യം ചെ​യ്യാ​മെ​ന്ന ത​ര​ത്തി​ൽ ഇ​ത്ത​ര​മൊ​രു ക​ണ്ടെ​ത്ത​ലാ​ണ് ഇ​വ​രെ ദേ​ശീ​യ ത​ല ബാ​ല​ശാ​സ്ത്ര മ​ത്സ​ര​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​വാ​ൻ കാ​ര​ണ​മാ​യ​ത്. ഡി​സം​ബ​ർ അ​വ​സാ​ന​വാ​രം ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ഇ​വ​രു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​ന്താ​രാ​ഷ്ട്ര ത​ല മ​ത്സ​രാ​ർ​ത്ഥി​കളുടെ കണ്ടെത്തലുകൾക്കൊപ്പം മാ​റ്റു​ര​ക്ക​പ്പെ​ടു​മെ​ന്ന്…

Read More

പൂ​ട്ടി​യി​ട്ട വീ​ട്ടിലെ മോഷണം; വീ​ട്ടു​കാ​രെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​യു​ന്ന​വ​രു​ടെ സ​ഹാ​യം ക​വ​ർ​ച്ച​ക്ക് പി​ന്നി​ലു​ണ്ടെ​ന്ന നി​ഗ​മ​നം ഉണ്ടായിട്ടും പോലീസിന്‍റെ അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത മു​ട​പ്പ​ല്ലൂ​ർ ഇ​റ​ക്ക​ത്തി​ൽ ക​രി​പ്പാ​ലി​യി​ൽ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും സ്കൂ​ട്ട​റും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ കേ​സ​ന്വേ​ഷ​ണം എ​വി​ടെ​യു​മെ​ത്തി​യി​ല്ല.വീ​ട്ടു​കാ​രെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​യു​ന്ന​വ​രു​ടെ സ​ഹാ​യം ക​വ​ർ​ച്ച​ക്ക് പി​ന്നി​ലു​ണ്ടെ​ന്ന നി​ഗ​മ​ന​വും അ​ന്വേ​ഷ​ണ പു​രോ​ഗ​തി ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. വ​ട​ക്ക​ഞ്ചേ​രി സി ​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു പൂ​ട്ടി കി​ട​ന്നി​രു​ന്ന റി​ട്ട​യേ​ർ​ഡ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ കു​ഞ്ചു​വി​ന്‍റെ വീ​ട് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. പ​ത്ത് പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ, 75,000 രൂ​പ വി​ല മ​തി​ക്കു​ന്ന ഡ​യ​മ​ണ്ട് മാ​ല, നാ​ല് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ്കൂ​ട്ട​ർ, മൂ​ന്ന് നി​ല​വി​ള​ക്കു​ക​ൾ, പ​ട്ടു​സാ​രി, മ​റ്റു പു​തി​യ തു​ണി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ക​വ​ർ​ന്ന​ത്. സ്കൂ​ട്ട​റി​ന്‍റെ ഒ​റി​ജി​ന​ൽ രേ​ഖ​ക​ളും അ​ല​മാ​ര​യി​ൽ നി​ന്നും മോ​ഷ്ടി​ച്ചു.പ​ത്തി​ന് രാ​വി​ലെ​യാ​ണ് കു​ഞ്ചു​വും കു​ടും​ബ​വും വീ​ട് പൂ​ട്ടി കാ​സ​ർ​ഗോ​ഡു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​യ​ത്.​ പ​തി​നൊ​ന്നി​ന് വ​ള​ർ​ത്തു പൂ​ച്ച​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ എ​ത്തി​യ അ​യ​ൽ​വാ​സി​യാ​ണ് വീ​ട് കു​ത്തി…

Read More

കമുകിൽ കയറാൻ ആളുമില്ല അമിതകൂലിയും; തുച്ഛമായ തുകയിൽ  ക​വു​ങ്ങി​ന് മ​രു​ന്ന​ടി​ക്കാ​ൻ ക​പ്പി ഘ​ടി​പ്പി​ച്ച  ഈ​റ്റ​ത്തോ​ട്ടി​യു​മാ​യി ക​ർ​ഷ​ക​ൻ

അ​ഗ​ളി: ഏ​റെ ക​ഷ്ട​പ്പെ​ട്ടും വ​ൻ​തു​ക മു​ട​ക്കി​യും ക​വു​ങ്ങി​ന് മ​രു​ന്ന​ടി​ച്ച് വ​ശം​കെ​ട്ട അ​ട്ട​പ്പാ​ടി പു​ലി​യ​റ​യി​ലെ അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ക​ർ​ഷ​ക​ന്‍റെ ക​ര​വി​രു​ത് ക​പ്പി ഘ​ടി​പ്പി​ച്ച ഈ​റ്റ​ത്തോ​ട്ടി​ക്ക് രൂ​പം ന​ല്കി. വ​ള​രെ ല​ളി​ത​വും ആ​വ​ർ​ത്ത​ന​ചെ​ല​വ് ഇ​ല്ലാ​ത്ത​തു​മാ​യ തോ​ട്ടി​യ്ക്ക് ഇ​രു​ന്നൂ​റു രൂ​പ​യി​ൽ താ​ഴെ​യേ വി​ല​വ​രൂ. പ​ര​സ​ഹാ​യം കൂ​ടാ​തെ തോ​ട്ട​ത്തി​ലൂ​ടെ കൊ​ണ്ടു​ന​ട​ന്ന് മ​രു​ന്ന​ടി​ക്കാ​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ക്ര​മം തെ​റ്റി​യ വ​ർ​ഷ​വും കോ​ട​മ​ഞ്ഞും മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​വു​മാ​ണ് ക​മു​ക് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​കു​ന്ന​ത്. ന​ല്ല​തോ​തി​ൽ അ​ട​യ്ക്ക വി​രി​യു​മെ​ങ്കി​ലും അ​ത് വി​ള​യി​ച്ചെ​ടു​ക്കാ​ൻ അ​ഞ്ചോ അ​തി​ല​ധി​ക​മോ ത​വ​ണ മ​രു​ന്ന​ടി​ക്കേ​ണ്ടി​വ​രും. ഇ​ത്ത​രം പ​രി​പാ​ല​ന​ത്തി​ലൂ​ടെ വി​ള​വെ​ടു​ത്താ​ൽ ക​ർ​ഷ​ക​ർ​ക്ക് വ​ൻ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ക​വു​ങ്ങി​ൽ കു​രു​മു​ള​ക് കൊ​ടി കൃ​ഷി ചെ​യ്തി​ട്ടു​ള്ള ക​ർ​ഷ​ക​രും വി​ര​ള​മ​ല്ല. പ​ല​ത​വ​ണ മ​ര​ത്തി​ൽ ക​യ​റി​യി​റ​ങ്ങി​യാ​ൽ കു​രു​മു​ള​ക് കൊ​ടി​ക്കും നാ​ശം സം​ഭ​വി​ക്കും. ന​ഷ്ടം സ​ഹി​ക്കാ​മെ​ന്ന് വെ​ച്ചാ​ൽ​ത​ന്നെ ക​വു​ങ്ങി​ൽ ക​യ​റാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യു​മാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​പ്പി ഈ​റ്റ​ത്തോ​ട്ടി​യു​ടെ പി​റ​വി. അ​ഗ​ളി പു​ലി​യ​റ​യി​ൽ കൊ​ടി​പ്ലാ​ക്ക​ൽ ജോ​യി (ജോസ​ഫ്…

Read More

ശബരിമലയിലേക്ക് ഓരോ ദിവസവും പ്രവർത്തകരെ അയയ്ക്കണം; ബിജെപി സർക്കുലർ പുറത്ത്

പാലക്കാട്: ആചാരങ്ങൾ സംരക്ഷിക്കാനായി പരമാവധി പ്രവർത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സർക്കുലർ പുറത്തായി. നവംബർ 18 മുതൽ ഡിസംബർ 15 വരെയുള്ള തീയതികളിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രവർത്തകരെ അയയ്ക്കാനാണ് സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്‍റെ പേരിലാണ് സർക്കുലർ.ബിജെപി കേരളം എന്ന തലക്കെട്ടിൽ നവംബർ 17-നാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും പ്രവർത്തകരെ ഏകോപിപ്പിച്ച് എത്തിക്കാൻ നേതൃത്വം നൽകേണ്ടവരുടെ ഫോണ്‍ നന്പറുകൾ ഉൾപ്പടെ സർക്കുലറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രവർത്തകരെ അയയ്ക്കേണ്ട ദിവസം പിന്നീട് അറിയിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ഇത്തരമൊരു സർക്കുലർ ഇല്ലെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ നിലപാട്.

Read More

പു​തു​ക്കാ​ട് കെഎസ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​ന് മു​ന്നി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു; അ​ശ്ര​ദ്ധ​മാ​യി സ്റ്റാ​ന്‍റി​ലേ​ക്ക് പ്ര​വേ​ശി​ച്ച കെഎസ്ആ​ർ​ടി​സി ബ​സിൽ ഒ​മ്നി വാ​ൻ ഇ​ടി​ച്ചു; ര​ണ്ടുപേ​ർ​ക്ക് പ​രി​ക്കേ​റ്റു

പു​തു​ക്കാ​ട് : ദേ​ശീ​യ​പാ​ത​യി​ൽ പു​തു​ക്കാ​ട് കെഎസ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​ന് മു​ന്നി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു. ബ​സുക​ൾ അ​ശ്ര​ദ്ധ​മാ​യി സ്റ്റാ​ന്‍റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30ന് ​അ​ശ്ര​ദ്ധ​മാ​യി സ്റ്റാ​ന്‍റി​ലേ​ക്ക് പ്ര​വേ​ശി​ച്ച കെഎസ്ആ​ർ​ടി​സി ബ​സിൽ ഒ​മ്നി വാ​ൻ ഇ​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഭാ​സ്ക​ർ, ശെ​ന്തി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പെ​രു​ന്പാ​വൂ​രി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ് അ​ശ്ര​ദ്ധ​മാ​യി സ്റ്റാ​ന്‍റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഒ​മ്നി വാ​ൻ പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും ചാ​ല​ക്കു​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ ശ്ര​ദ്ധി​ക്കാ​തെ ബ​സുക​ൾ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന് സ്റ്റാ​ന്‍റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ന്ന​ത്. ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ര​വ​ധി ത​വ​ണ പോ​ലീ​സ് താ​ക്കീ​ത് ന​ൽ​കി​യി​ട്ടും അ​തൊ​ന്നും മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ​യാ​ണ് ബ​സുക​ൾ സ്റ്റാ​ന്‍റി​ലേ​ക്ക് എ​ത്തു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ്സു​ക​ളാ​ണ് ഭൂ​രി​ഭാ​ഗ​വും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്.​അ​പ​ക​ട​സൂ​ച​ന സി​ഗ്ന​ലു​ക​ൾ സ്റ്റാ​ന്‍റി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​ൻ ബ​സ്സ് ഡ്രൈ​വ​ർ​മാ​ർ ത​യ്യാ​റാ​വു​ന്നി​ല്ല. പു​തു​ക്കാ​ട്…

Read More