പാലക്കാട്: കോണ്ഗ്രസ് പ്രവർത്തന രീതികളോട് യോജിക്കാനാവാത്തത് മൂലമാണ് കൗണ്സിലർ സ്ഥാനവും പാർട്ടിയിൽ നിന്നും രാജിവെച്ചതെന്ന് ശരവണൻ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഇനി ബി ജെ പി പ്രവർത്തകനായി തുടരാനാണ് തീരുമാനം. ‘ ബി ജെ പിയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയാണ് രാജിവെച്ച എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത് ആരോപണം ഉന്നയിക്കുന്നവരോട് തന്നെ ചോദിക്കാൻ മതിയെന്നും അദ്ദേഹം പറഞ്ഞു. സാന്പത്തികമായി ഒരു നേട്ടവുമില്ല. ഞാൻ അഭിമാനത്തോടെ രാജിവെക്കുകയാണ് ചെയ്തത്.അല്ലാതെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുകയോ. വോട്ട് അസാധുവാക്കുകയോ ചെയ്തിട്ടില്ല.കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്താൻ വേണ്ടിയാണ് പാലക്കാട് നിന്ന് രണ്ട് ദിവസം മാറി നിന്നതെന്നും ബി ജെ പി ഓഫീസിൽ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
Read MoreCategory: Palakkad
നെന്മാറയിൽ കോൺഗ്രസ്, ബിജെപി പ്രവർത്തകരെ അക്രമിച്ച കേസുകളിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
നെന്മാറ: രണ്ട് ആക്രമണക്കേസുകളിലായി നാല് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു.കോണ്ഗ്രസ് വല്ലങ്ങി മണ്ഡലം പ്രസിഡന്റ് എൻ. സോമനെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകനും കേസിലെ ഒന്നാം പ്രതിയുമായ വിത്തനശ്ശേരി ഏച്ചം വീട്ടിൽ മോട്ടു എന്ന പ്രമോദ് (32) ആണ് നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്. 23ന് വൈകീട്ട് നടന്ന അക്രമ സംഭവത്തിൽ 14 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ മോട്ടുവിനെ ഇന്നലെ വൈകീട്ട് തേങ്കുറുശ്ശിയിലുള്ള മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. കൂടാതെ സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മാട്ടായിയിൽ ഉണ്ടായ സംഘർഷത്തിലും ബിജെപി പ്രവർത്തകൻ പോത്തുണ്ടി തിരുത്തന്പാടം പ്രണവിനു പരുക്കേറ്റ കേസുകളിലാണ് മൂന്ന് സിപിഎം പ്രവർത്തകർകൂടി അറസ്റ്റിലായത്. സിപിഎം പ്രവർത്തകരായ വിത്തനശേരി സൂര്യ നിവാസിൽ ഉണ്ണിലാൽ(29), മനങ്ങോട് ചെട്ടിത്തറയിൽ രാധാകൃഷ്ണൻ (32), മാട്ടായി കോളനി ബൈജു(35) എന്നിവരെ ആലത്തൂർ ഡിവൈഎസ്പി. വി.എ. കൃഷ്ണദാസ് അറസ്റ്റു ചെയ്തു.പ്രണവിനെ വളഞ്ഞിട്ടു ആക്രമിക്കുന്ന ദൃശ്യം…
Read Moreദേശീയപാത വികസനം; ഭൂമി വിട്ടു നൽകാൻ ഒപ്പിട്ടാൽ പെട്ടുവെന്ന് സി.ആർ.നീലകണ്ഠൻ
ഏങ്ങണ്ടിയൂർ: ദേശീയപാത 30 മീറ്ററിൽ മതിയെന്ന് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്നും കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വപ്പെട്ടവർ വ്യക്തമാക്കിയതെന്ന് പൊതുപ്രവർത്തകനായ സി.ആർ.നീലകണ്ഠൻ. മുലംപിള്ളി മുതൽ ഇത് വരെ പലയിടങ്ങളിലും വികസനത്തിന്റെ പേരിൽസ്ഥലം നഷ്ടപ്പെട്ടവരോട് വൻ ചതിയാണ് ഉദ്യോഗസ്ഥർ ചെയ്തത്. പല വിധ സമ്മർദ്ദങ്ങൾ ചെലുത്തി ഇവർ വെച്ച് നീട്ടുന്ന രേഖകളിൽ ഒപ്പിട്ടാൽ പെട്ടു പോകുമെന്നും എല്ലാം കഴിഞ്ഞാൽ ഇതേ ഉദ്യോഗസ്ഥർ കൈമലർത്തി ചതിക്കുന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ 34 ദിവസമായി നടന്നുവരുന്ന കുടിയിറക്ക് വിരുദ്ധ സമരത്തിന്റെ ഭാഗമായി ദീപാവലി ദിനത്തിൽ സ്ത്രീകളും, കുട്ടികളും നടത്തിയ ഉപവാസസത്യാഗ്രഹ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.ജയിൽനിറക്കാൻ സ്ത്രീകൾ അടുക്കളയിൽ നിന്നും പുറത്തേക്ക് വരണമെന്നും പുതുവൈപ്പ് ജനകീയസമര നേതാവ് മാഗ്ലിൻ ഫിലോമിന അഭിപ്രായപ്പെട്ടു. സമരസമിതി ഭാരവാഹി കെ.എസ് ദേവദത്ത് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്…
Read Moreഅന്വേഷണം അട്ടിമറിച്ചു; ശശിക്കെതിരേ വീണ്ടും കേന്ദ്രനേതൃത്വത്തിന് പരാതിയുമായി യുവതി
ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിലെ അന്വേഷണം അട്ടിമറിച്ചെന്ന് പരാതിക്കാരിയായ ഡിവൈഎഫ്ഐ വനിത നേതാവ്. ഇക്കാര്യത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന് അവർ വീണ്ടും പരാതി നൽകി. തന്റെ പരാതിയിലെ അന്വേഷണം അട്ടിമറിച്ചതായും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ശശിയുടെ ഫോൺസംഭാഷണം അടക്കമാണ് പുതിയ പരാതിയായി നൽകിയിരിക്കുന്നത്. പരാതിയിൽനിന്നു തന്നെ പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നു. പാർട്ടിയിലെ ഉന്നതരാണ് ഇതിനു പിന്നിൽ. ആരോപണവിധേയനായ ശശിയെ ജാഥാ ക്യാപ്റ്റനാക്കിയിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. നേരത്തേ, ശശിക്കെതിരായ പരാതിയിൽ പാർട്ടിയിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവർ അടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയിരുന്നത്. എന്നാൽ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ശശിയെ സിപിഎം ജാഥാ ക്യാപ്റ്റനാക്കുകയും ചെയ്തതോടെയാണ് യുവതി വീണ്ടും രംഗത്തെത്തിയത്.
Read Moreഒന്നരക്കോടി രൂപ ചെലവിൽ നിർമിച്ച റെയിൽവേ സ്റ്റേഷൻ റോഡ് വാട്ടർ അഥോറിറ്റി പൊളിച്ചു ; പ്രതിഷേധവുമായി നാട്ടുകാർ
ഒറ്റപ്പാലം: ഒന്നരകോടി രൂപ ചെലവിൽ നിർമിച്ച റെയിൽവേ സ്റ്റേഷൻ റോഡും വാട്ടർ അഥോറിറ്റി വെട്ടിപൊളിച്ചു. വാട്ടർ അഥോറിറ്റിയുടെ പൈപ്പുലൈൻ ചോർച്ചതടയുന്നതിനായാണ് മാസങ്ങൾ മാത്രം പിന്നിട്ട റോഡ് വെട്ടിപ്പൊളിച്ചത്. കഴിഞ്ഞദിവസമാണ് പാതയിൽ സീബ്രാലൈൻ ഉൾപ്പെടെയുള്ളവ വരയ്ക്കുകയും അഴുക്കുചാൽ സ്ലാബുകൾ നിരത്തുകയും ചെയ്തത്. രണ്ടുദിവസത്തിനുശേഷമാണ് ഒറ്റപ്പാലം താലൂക്കിലേക്ക് പ്രവേശിക്കുന്ന പാതയുടെ പ്രവേശനകവാടത്തോടു ചേർന്ന് വാട്ടർ അഥോറിറ്റി റോഡ് പൊളിച്ചത്. അറ്റകുറ്റപ്പണി നടത്തിയശേഷം റോഡ് പഴയപോലെയാക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. റോഡുനിർമാണം പൂർത്തീകരിച്ച് ഇത് രണ്ടാംതവണയാണ് വാട്ടർ അഥോറിറ്റി ഈ റോഡ് പൊളിക്കുന്നത്. മുന്പ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനുമുൻവശത്തും റോഡ് വെട്ടിപ്പൊളിച്ചിരുന്നു. ഈ ഭാഗം ഇപ്പോൾ പൊളിഞ്ഞു തുടങ്ങി. ഇത്രയും തുക മുടക്കി നിർമിച്ച റോഡ് പൊളിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Read Moreപൊതു വിദ്യാഭ്യാസ സംരക്ഷണത്തിലെ സർക്കാർ ഇടപെടലുകൾ ഫലം കണ്ടുവെന്നു മന്ത്രി എ കെ ബാലൻ
വടക്കഞ്ചേരി: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സർക്കാർ നടത്തുന്ന ഇടപെടലുകൾ ഫലം കാണുന്നുണ്ടെന്ന് മന്ത്രി എ കെ ബാലൻ.കണക്കൻതുരുത്തി ഗവ യു പി സ്കൂളിൽ ഒരുകോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികൾ തിരികെയെത്തിക്കുന്ന സ്ഥിതി ഉണ്ടാക്കാൻ സാധിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ രണ്ട് ലക്ഷം കുട്ടികളാണ് സർക്കാർ സ്കൂളുകളിൽ എത്തിയത്. പണം ഇല്ലാത്തതിന്റെ പേരിൽ ഒരുകുട്ടിക്കും മികച്ച പഠന സൗകര്യങ്ങൾ നഷ്ടമാവരുത് എന്നതാണ് സർക്കാർ നയം. പാഠ്യേതര വിഷയങ്ങളിൽ സർക്കാർ ഒരുക്കുന്ന സൗകര്യങ്ങളും കാര്യങ്ങളും മന്ത്രി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസണ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കുമാരൻ, ജില്ലാ പഞ്ചായത്തംഗം എ.ടി.ഒൗസേപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം സി.പ്രഭാകരൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.ഗംഗാധരൻ, രമ ജയൻ, വനജ രാധാകൃഷ്ണൻ, സി.കെ.വിനു, സോണി ബെന്നി, സി.പ്രസാദ്, മണിശങ്കർ,…
Read Moreപ്രളയാനന്തരം കർഷക സമൂഹത്തിന് ഉണർവേകാൻ ദീപാവലി ദിനത്തിൽ നെൽകൃഷിയിറക്കി ചിറ്റൂർ കോളേജിലെ എൻഎസ്എസ് വിദ്യാർഥികൾ
ചിറ്റൂർ: പ്രളയാനന്തരം കർഷക സമൂഹത്തിന് ഉണർവേകാനുള്ള മാതൃകാ പ്രവർത്തനവുമായി ചിറ്റൂർ കോളേജ് എൻഎസ്എസ് യൂണിറ്റുകളിലെ വിദ്യാർത്ഥികൾ. യൂണിറ്റുകളുടെ ദത്തുഗ്രാമമായ പട്ടഞ്ചേരിയിൽ കർഷകനായ സേതുമാധവന്റെ ഒരേക്കർ നെൽപാടമാണ് ഇവർ പാട്ടത്തിനെടുത്തു നെൽകൃഷിയിറക്കിയത്. ട്രാക്ടർ ഉഴുതിട്ട ചെളിപാടത്തിലേക്ക് ഇറങ്ങാൻ ഇവർ മടികാട്ടിയില്ല. പട്ടാഞ്ചേരി കൃഷിഭവനിൽനിന്നും ശേഖരിച്ച ’ഉമ’ നെൽവിത്താണ് ഇവർ പാകി മുളപ്പിച്ചത്.കൃഷിയിറക്കൽ പരിപാടി രാവിലെ പത്തിന് ഞാറു പറിയോടുകൂടി തുടങ്ങി. നൂറോളം വോളണ്ടിയർമാർ അവരുടെ അധ്യാപകരോടൊപ്പം ഞാറുനട്ട് കൃഷിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു. കർഷകനായ കെ. സേതുമാധവൻ, കർഷക തൊഴിലാളി പുഷ്പ പ്രഭാകരൻ എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട നിർദേശങ്ങൾ നല്കി.എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ കെ.പ്രദീഷ്, സി.ജയന്തി, വാർഡ് മെന്പർ മോഹനൻ, കർഷകനായ സേതുമാധവൻ, വിദ്യാർഥികളായ എസ്.പ്രമോദ്, എം.ബി.ഷാബിർ, കെ.വൈഷ്ണ, എസ്.അഭിലാഷ്, ജ്വാല ജോഷി, കെ.ദർശന, എം.മന്യ, എസ്.ജിജേഷ്, കെ.ശബരി, എസ്.ദിവ്യ, ആർ.സൗമ്യ എന്നിവർ നേതൃത്വം നല്കി. വരുംനാളുകളിൽ കളപറി, വളമിടൽ…
Read Moreഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡ് അടച്ചിട്ട് ഒരാഴ്ച; യാത്രക്കാർ വലയുന്നു
ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡ് അടച്ച് ഒരാഴ്ചയായതോടെ നഗരത്തിലെത്തുന്നവർ വലയുന്നു. ബസുകളും വാഹനങ്ങളും കാൽനടയാത്രക്കാരും സമരക്കാരുമൊക്കെയായി നഗരം വീർപ്പുമുട്ടുകയാണ്. ഈസ്റ്റ് ഒറ്റപ്പാലത്തുനിന്നും നഗരത്തിൽ വാഹനവ്യൂഹം എത്തുന്നത് ഒച്ചിഴയുന്ന സ്ഥിതിയിലാണ്. നൂറുക്കണക്കിനു സ്വകാര്യവാഹനങ്ങളാണ് ഒറ്റപ്പാലംവഴി ദിനംപ്രതി കടന്നുപോകുന്നത്. ഇതുമൂലം പാലക്കാട്- ഗുരുവായൂർ, ഒറ്റപ്പാലം-ഷൊർണൂർ എന്നീ റൂട്ടുകളിലേക്ക് ബസ് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടേറെയാണ്. ഇതിനു പുറമേ ഒറ്റപ്പാലം- മായന്നൂർവഴിയുള്ള ബസുകളും നഗരത്തിലെ വാഹനത്തിരക്ക് വർധിപ്പിക്കുകയാണ്. ഈ ബസുകളെല്ലാം നഗരത്തിനുള്ളിൽ വന്നാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇതിനിടെ കിഴക്കും പടിഞ്ഞാറുമായി രണ്ട് ഓട്ടോസ്റ്റാൻഡുകളുള്ളതും നഗരത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നു. നഗരത്തിലെത്തുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു ബസ് ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ബസ് സ്റ്റാൻഡ് തുറക്കാൻ ഇനിയും മൂന്നുദിവസം കഴിയണം. ഇന്റർലോക്ക് കട്ടകൾ പാകുന്നതിനാണ് വേണ്ടിയാണ് ബസ് സ്റ്റാൻഡ് അടച്ചിട്ടത്. പോലീസ് ട്രാഫിക് നിയന്ത്രിക്കുന്നുണ്ടെങ്കിലും റോഡുകളുടെ വീതികുറവും പ്രതിസന്ധിയുണ്ടാക്കുന്നു.
Read Moreമിനിസിവിൽ സ്റ്റേഷനിലെ ശുചിമുറി നടത്തിപ്പിന് ടെണ്ടർ നല്കിയിട്ടും ആരുമെത്തുന്നില്ല
ചിറ്റൂർ: മിനിസിവിൽ സ്റ്റേഷൻ കാര്യാലയത്തിലെത്തുന്നവർക്കായി ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ശുചിമുറിയുടെ നടത്തിപ്പിന് ടെണ്ടർ നല്കിയിട്ടും ആരുമെത്താത്തതാണ് പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനു കാരണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ തഹസീൽദാർ വി.കെ.രമ അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ ഡോക്ടറെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നടപടിയെടുക്കുമെന്നു ഉറപ്പുനല്കിയതായി യോഗത്തിൽ അധ്യക്ഷത വഹിച്ച കെ.കഷ്ണൻകുട്ടി എം.എൽഎ അറിയിച്ചു.ചിറ്റൂർ ബ്ലോക്കിൽ ഒഴിഞ്ഞുകിടക്കുന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടറു ടെ തസ്തിക നികത്താനും നടപടിയായെന്നു എംഎൽഎ വ്യക്തമാക്കി. കച്ചേരിമേട്ടിൽ പോലീസ് സ്റ്റേഷൻ കോന്പൗണ്ടിൽ ഗതാഗതതടസമുണ്ടാക്കുന്ന മരംമുറിച്ചു മാറ്റാൻ വകുപ്പ് അധികൃതർക്കു നിർദേശം നല്കി. കവറമേടുമുതൽ ആശുപത്രി ജംഗ്ഷൻവരെ റോഡിൽ ഇടയ്ക്കിടെ പൈപ്പ് പൊട്ടുന്നതിനു പരിഹാരം കാണുന്നതിനും സമിതി നിർദേശം നല്കി. മിനി സിവിൽസ്റ്റേഷനുമുന്നിൽ ബസ് തിരിക്കുന്നതു ഗതാഗതതടസത്തിനു പുറമെ കാൽനടയാത്രക്കാർക്ക് അപകടഭീഷണിയുണ്ടാക്കുന്നതായും പരാതി ഉയർന്നു.ജനങ്ങൾക്കും യാത്രക്കാർക്കും അസൗകര്യമാകുംവിധം നിരുത്തരവാദമായി പെരുമാറുന്ന ബസ് ജീവനക്കാർക്കു പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള…
Read Moreദീപാവലിയുടെ ഏഴാംനാൾ നടക്കുന്ന ശൂരസംഹാര മഹോത്സവത്തിനൊരുങ്ങി ചിറ്റൂർ
ചിറ്റൂർ: ദീപാവലി കഴിഞ്ഞ് ഏഴാം ദിനം നടക്കുന്ന ശൂര സംഹാര ചടങ്ങിന് ഇരുന്പു നിർമ്മിത അസുരരൂപം ചിറ്റൂരിൽ ഒരുങ്ങുന്നു. 130 കിലോ ഭാരത്തിൽ ഭീമാകാരത്തിലുള്ള അസുര രൂപമാണ് ചിറ്റൂരിൽ ഒരുങ്ങുന്നത്. കാലാകാലമായി വയ്ക്കോൽ നിറച്ചാണ് അസുരനെ തയാറാക്കിയിരുന്നത്. എന്നാൽ കൊയ്ത്തുയന്ത്രം ഉപയോഗം സന്പുർണ്ണമായതോടെ പൊടിഞ്ഞ വയ്ക്കോലാണ് ലഭ്യമാവുന്നത്. ഇതിൽ ഭീമാകാര രൂപം നിർമ്മിക്കാൻ കഴിയാതായി.ഇതിനു ശാശ്വത പരിഹാരമെന്ന നിലയിൽ ഇരുന്പിൽ അസുര രുപം ചിറ്റൂർ കുമാരനായക ശ്രീ സുബ്രഹ്മ ണ്യസ്വാമി ക്ഷേത്രം അന്പലക്കമ്മിറ്റി ഭാരവാഹികൾ നാലു ഇരുന്പു അസുര രൂപങ്ങൾ നിർമ്മിച്ചു വരുന്നത്. ഇതിനു 1.20 ലക്ഷം ചിലവു വരുന്നുണ്ട്. ഇരുന്പ് അസുരരൂപത്തിന് ഇരുപതു വർഷത്തോളം ഉപയോഗിക്കാൻ കഴിയുന്നതാണ്. കഴിഞ്ഞ ഒരാഴ്ചയായി നാലു തൊഴിലാളികളാണ് അ സുരരൂപം നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നത്്. താലൂക്കിൽ കൊടുന്പ്, തത്തമംഗലം , കൊടുവായൂർ, നന്ദിയോട് ഉൾപ്പെടെ സുബ്രമഹ്ണ്യ ക്ഷേത്രങ്ങളിലാണ് സ്കന്ദഷഷ്ടി ശൂര സംഹാരഹോത്സവം നടത്തുന്നത്.…
Read More