വടക്കഞ്ചേരി: മംഗലംഡാമിൽനിന്നുള്ള ഇടതുവലതു കനാലുകളുടെ സ്ലൂയിസുകൾ തകർന്ന് വാലറ്റപ്രദേശങ്ങളിലെ രണ്ടാംവിള നെൽകൃഷിക്കു വെള്ളമെത്താതെ പ്രതിസന്ധി രൂക്ഷമായി. ഇടതുകനാൽ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണന്പ്ര, പുതുക്കോട് പഞ്ചായത്തുകളിലൂടെ 23 കിലോമീറ്റർ പിന്നിട്ട് കണക്കന്നൂരിലാണ് അവസാനിക്കുന്നത്. വലതുകനാൽ വണ്ടാഴി, വടക്കഞ്ചേരി, കാവശേരി പഞ്ചായത്തുകളിലൂടെ 22 കിലോമീറ്റർ പിന്നിട്ട് പാടൂർ കഴനിചുങ്കത്തും അവസാനിക്കും. രണ്ടു മെയിൻ കനാലുകളിലായി 58 സ്ലൂയിസുകളാണുള്ളത്. കനാലിൽനിന്നും ഇതിലൂടെയാണ് വെള്ളം പാടശേഖരങ്ങളിലെത്തുക. എന്നാൽ എല്ലാ സ്ലൂയീസുകളും തകർന്നുകിടക്കുകയാണെന്നാണ് മംഗലംഡാം കനാൽവിഭാഗം ജീവനക്കാർ പറയുന്നത്. ഇതെല്ലാം റിപ്പയർ ചെയ്യാൻ റിപ്പോർട്ട് നല്‍കിയിട്ടുണ്ടെങ്കിലും അനുമതിയോ ഫണ്ടോ ആയിട്ടില്ലെന്ന് ഇവർ പറയുന്നു. സ്ലൂയിസുകൾ തകർന്നുകിടക്കുന്നതിനാൽ കനാലുകളുടെ തുടക്കത്തിലുള്ള പാടങ്ങളിലെല്ലാം ജലം സമൃദ്ധമാണ്. ഇവിടങ്ങളിൽ ആവശ്യത്തിൽ കൂടുതലാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. സ്ലൂയീസുകളിൽ ഷട്ടറുകൾ ഇല്ലാത്തതിനാൽ ഏതുസമയവും വെള്ളം പാടങ്ങളിലേക്ക് ഒഴുകും. എന്നാൽ കനാലുകളുടെ തുടക്കത്തിൽതന്നെ വെള്ളം മുഴുവൻ പാഴായി പോകുന്നതിനാൽ കനാലുകളുടെ വാലറ്റങ്ങളിലേക്ക് വെള്ളം…
Read MoreCategory: Palakkad
വിള ഇൻഷുറൻസ് പോളിസിയും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം
പാലക്കാട് : ജില്ലയിൽ വിള ഇൻഷുറൻസ് പോളിസി വിതരണവും ആനുകൂല്യ വിതരണവും വൈകുന്നതു സംബന്ധിച്ച് വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ അടിസ്ഥാനത്തിൽ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി. എസ് . സുനിൽകുമാർ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകി. മുൻവർഷങ്ങളിലെ ക്ലെയിമുകൾ ഉടെ അപാകത പരിഹരിക്കുന്നതിന് ബ്ലോക്ക് കൃഷി അസിസ്റ്റന്റ്് ഡയറക്ടർമാർ, കൃഷി ഓഫീസർമാർ, കൃഷി അസിസ്റ്റന്റ്മാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെ ഉൾപ്പെടുത്തി ഒരു അദാലത്ത് സംഘടിപ്പിച്ച രണ്ടാഴ്ചയ്ക്കകം കർഷകർക്ക് ആനുകൂല്യം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
Read Moreജില്ലാ പഞ്ചായത്തിന്റെ സ്വപ്നപദ്ധതി; തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ പന്പ്ഹൗസ് നിർമാണോദ്ഘാടനം നാളെ
വടക്കഞ്ചേരി: ജില്ലാ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പാലക്കുഴി തിണ്ടില്ലം മിനി ജല വൈദ്യുത പദ്ധതിയുടെ പന്പ് ഹൗസിന്റെ നിർമ്മാണം നാളെ കൊന്നക്കൽക്കടവിൽ ആരംഭിക്കും.വെള്ളചാട്ടത്തിന്റെ താഴെയുള്ള ഭാഗമായ ആനയിടംപരുത പതിനാലാം ബ്ലോക്കിനടുത്താണ് പദ്ധതിക്കുള്ള പന്പ് ഹൗസ് നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം പദ്ധതിയുടെ ചീഫ് എൻജിനീയർ ഇ.സി.പത്മരാജന്റെ നേതൃത്വത്തിൽ കരാറുക്കാരനും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഓഗസ്റ്റിലെ അധിക മഴയിൽ മല വെള്ളം കുത്തിയൊഴുകി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നിറയെ പാറ കല്ലുകളും വഴി കാടുകയറിയ നിലയിലുമാണ്. ആദ്യം ഈ വഴി നന്നാക്കുന്ന പ്രവൃത്തികൾ നടക്കും.പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലമാണ് ഇത്. പുലി,മാൻ, കുരങ്ങ്, മുള്ളൻ തുടങ്ങി കാട്ടു മൃഗങ്ങൾ കൂടുതലുള്ള പാലക്കുഴി വൻ മലയുടെ താഴ്ഭാഗത്താണ് പന്പ് ഹൗസ് വരുന്നത്. വെള്ളചാട്ടത്തിന്റെ മുകൾ ഭാഗമായ പാലക്കുഴിയിൽ പദ്ധതിയുടെ സിവിൽ വർക്കുകൾ ഏറെ പിന്നിട്ട് കഴിഞ്ഞതായും ഇവിടെ തടയണ നിർമ്മാണം…
Read Moreകോണ്‍ഗ്രസ് കൗണ്‍സിലർ രാജിവച്ചു; പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാളി
പാലക്കാട്: ബിജെപി ഭരണം നിലനിൽക്കുന്ന പാലക്കാട് നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം പാളി. യുഡിഎഫ് അവിശ്വാസം ചർച്ചയ്ക്കു വരുന്നതിനു തൊട്ടുമുന്‍പ് കോണ്‍ഗ്രസ് കൗണ്‍സിലർ ശരവണൻ നഗരസഭാംഗത്വം രാജിവച്ചു. ഇതോടെ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായി. 52 അംഗ നഗരസഭയില്‍ ബിജെപി 24, കോണ്‍ഗ്രസ് 13, മുസ്ലിം ലീഗ് 4, സിപിഎം 9, വെല്‍ഫെയര്‍ പാര്‍ട്ടി 1, സ്വതന്ത്രന് 1 എന്നിങ്ങനെയാണു കക്ഷിനില. അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. സിപിഎമ്മും വെൽഫെയർ പാർട്ടിയും അവിശ്വാസത്തെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോൺഗ്രസ് അംഗം രാജിവച്ചതോടെ യുഡിഎഫിന് 26 വോട്ടുമാത്രമേ ലഭിക്കുകയുള്ളു.
Read Moreവയറിളക്കരോഗ നിയന്ത്രണ പരിപാടി; നെല്ലിയാന്പതിയിലെ കുടിവെള്ളസ്രോതസുകളിൽ ക്ലോറിനേഷൻ നടത്തി
നെല്ലിയാന്പതി: സംസ്ഥാന ആരോഗ്യവകുപ്പിന്റെ വയറിളക്കരോഗ നിയന്ത്രണ പരിപാടി, ജാഗ്രത 2018 എന്നിവയുടെ ഭാഗമായി വിക്ടോറിയ സെക്ഷൻ വാർഡ്തല ശുചിത്വസമിതിയും നെല്ലിയാന്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചു വിക്ടോറിയ സെക്ഷനിലെ മുഴുവൻ കുടിവെള്ളസ്രോതസുകളിലും ക്ലോറിനേഷൻ നടത്തി. നെല്ലിയാന്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യ ജോയ്സണ്‍, കെ.എ.ബിനു, സോഷ്യൽ വർക്കർമാരായ വേൽമുരുകൻ കൈകാട്ടി, ജഗദീഷ് എന്നിവരടങ്ങുന്ന സംഘം പാടഗിരി, തോട്ടയ്ക്കാട്, രാജാക്കാട്, മറിയ, പൂലാല, ഓറിയന്റൽ, ലില്ലി എന്നീ പ്രദേശങ്ങളിലെ മുഴുവൻ കുടിവെള്ളസ്രോതസുകളിലും നേരിട്ട് ക്ലോറിനേഷൻ നടത്തി.
Read Moreദീപാവലി: പടക്ക വിൽപ്പനക്കാരും വാങ്ങുന്നവർക്കും സുരക്ഷാ നിർദ്ദേശങ്ങളുമായി അഗ്നിശമനസേന
പാലക്കാട്: ദീപാവലി തിളക്കത്തിൽ പടക്കങ്ങൾ ഉപയോഗിക്കുന്പോൾ കൈപൊള്ളാതിരിക്കാൻ മാർഗനിർദ്ദേശങ്ങളുമായി അഗ്നിശമനസേന. ദീപാവലിക്ക് പടക്കങ്ങൾ വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമായാണ് സുരക്ഷാ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് അപകടങ്ങൾ ഇല്ലാതാക്കണമെന്ന് ജില്ലാ അഗ്നിശമനസേനാ വിഭാഗം മേധാവി അരുണ്‍ ഭാസ്ക്കർ പറഞ്ഞു. മാർഗനിർദ്ദേശങ്ങൾ പടക്കങ്ങളുടെ കവറുകളിൽ എഴുതിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക, തുറസായ സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കുക, പടക്കം പൊട്ടിക്കുന്ന സ്ഥലത്തിന് സമീപം ബക്കറ്റും വെള്ളവും മണലും കരുതുക, കൈ നീട്ടിപിടിച്ച് അകലേക്കാക്കി മാത്രം പടക്കങ്ങൾ കൈകാര്യം ചെയ്യുക, സുരക്ഷയ്ക്കായി ഷൂ, കണ്ണട എന്നിവ ഉപയോഗിക്കുക, ഇറുകിയ കോട്ടണ്‍ തുണികൾ ധരിക്കുക, നിലവാരമുള്ള പടക്കങ്ങൾ ഉപയോഗിക്കുക, ഓല ഷെഡുകൾ, വൈക്കോൽ എന്നിവയ്ക്കു സമീപം ഉപയോഗിക്കരുത്. ഉപയോഗിച്ചു കഴിഞ്ഞവ ഉടൻ തന്നെ വെള്ളമോ മണലോ ഉപയോഗിച്ച് നിർവീര്യമാക്കുക, പടക്കങ്ങൾ ഉപയോഗിക്കുന്പോൾ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക, മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം കുട്ടികളെ…
Read Moreകൊഴിഞ്ഞാമ്പാറയിൽ പൂട്ടിയിട്ട വീട്ടിൽനിന്നും എട്ടരപവൻ സ്വർണാഭരണം കവർന്നു
ചിറ്റൂർ: കൊഴിഞ്ഞാന്പാറയിൽ പൂട്ടിയിട്ട വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് എട്ടരപവൻ സ്വർണാഭരണങ്ങൾ കവർന്നു.സ്വർണം നഷ്ടമായെന്നു കാട്ടി അത്തിക്കോട് വീരംപൊറ്റ കെ.കൃഷ്ണദാസാണ് കൊഴിഞ്ഞാന്പാറ പോലീസിനു പരാതി നല്‍കിയത്. 25ന് വീട്ടുകാർ വീടുപൂട്ടി ചെന്നൈയിലുള്ള ബന്ധുവീട്ടിലേക്കു പോയിരുന്നു. വ്യാഴാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.പാലക്കാടുനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൃഷ്ണദാസിന്റെ പരാതിയിൽ എസ്ഐ മനോജ് കെ.ഗോപി സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
Read Moreകൽപ്പാത്തി രഥോത്സവം; അവലോകനയോഗം ചേർന്നു; പൊതുജനങ്ങളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക്ക് സ്ഥാപിക്കും
പാലക്കാട്: നവംബർ എട്ട് മുതൽ 17 വരെ നടക്കുന്ന കൽപ്പാത്തി രഥോൽസവത്തിനു മുന്നോടിയായി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ എ.ഡി.എം.ടി. വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പോലീസ്, ആരോഗ്യം, പൊതുമരാമത്ത്, വാട്ടർ അതോററ്റി, മലബാർ ദേവസ്വം, കെ.എസ്.ഇ.ബി, ഫയർ ആൻഡ് റസ്ക്യൂ, വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, ജലസേചനം, മൃഗസംരക്ഷണം, വനംവകുപ്പ്, വിദ്യാഭ്യാസം, ശുചിത്വമിഷൻ, റവന്യു വകുപ്പുകൾ തുടങ്ങി വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. സുരക്ഷാ ക്രമീകരണങ്ങൾ, ട്രാഫിക്ക്, ക്രമസമാധാനം എന്നിവ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ വനിതാ പോലീസ് ഉൾപ്പെടെയുളള പോലീസ് ഉദ്യോഗസ്ഥരെയും ഫയർ ആൻഡ് റെസ്ക്യു യൂണിറ്റും വിന്യസിക്കാൻ നിർദേശിച്ചു. പൊതുജനങ്ങളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക്ക് സ്ഥാപിക്കും. ഉത്സവം നടക്കുന്ന ദിവസങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ സംഘത്തെ ആരോഗ്യ വകുപ്പ് നിയോഗിക്കും.തേരുകളുടെ ഫിറ്റ്നസും വൈദ്യുത അലങ്കാരങ്ങളുടെ ഇലക്ട്രിക്കൽ ഫിറ്റ്നസ്സും പരിശോധിച്ച് ഉറപ്പുവരുത്തും. നാട്ടാന…
Read Moreചിറ്റൂർ-തത്തമംഗലം നഗരസഭയ്ക്ക് സംസ്ഥാന ശുചിത്വമിഷൻ ബഹുമതി
ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭയ്ക്ക് സംസ്ഥാന ശുചിത്വമിഷന്റെ സീറോ വേയ്സ്റ്റ് ഗ്രൗണ്ട് ബഹുമതി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു ശുചിത്വമിഷന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ ആദ്യ സീറോ വേയ്സ്റ്റ് ഓണ്‍ ഗ്രൗണ്ടായി നഗരസഭാ ചെയർമാൻ കെ.മധു പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞവർഷം ജൈവകൃഷിക്ക് സംസ്ഥാനത്ത് ഒന്നാംസ്ഥാനവും മുൻവർഷങ്ങളിൽ മാലിന്യ സംസ്കരണത്തിന് രണ്ടും മുന്നും സ്ഥാനവും നഗരസഭ നേടിയിരുന്നു. നഗരസഭാ പരിധിയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിൽനിന്നുമുള്ള മാലിന്യം പ്രകൃതിക്ക് ദോഷകരമാകാത്ത രീതിയിൽ സംസ്കരിക്കുന്നതിനാണ് സീറോ വേയ്സ്റ്റ് ഗ്രൗണ്ട് ലക്ഷ്യമിടുന്നത്. മുൻവർഷങ്ങളിൽ എണ്പതു ശതമാനം മാലിന്യവും സംസ്കരിച്ചിരുന്നു. മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്നതിനു വീടുകളിൽതന്നെ ജൈവ മാലിന്യം സംസ്കരിക്കാൻ ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ സബ്സിഡി നിരക്കിൽ നഗരസഭ വിതരണം ചെയ്തിരുന്നു. ചെറിയതോതിൽ ഉപയോഗനിരക്ക് ഈടാക്കി ഹരിതകർമസേന അജൈവ മാലിന്യം വീടുകളിലെത്തി ശേഖരിക്കുന്ന പദ്ധതിയും നടത്തുന്നു. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലെത്തിച്ചാണ് നടപടികൾ ചെയ്യുന്നത്. സംസ്കരണത്തിനു…
Read Moreശ്രദ്ധിക്കുക! വരും കാലങ്ങളിൽ ആഡംബര വീടുകൾക്ക് പിടിവീഴും; വീടുകൾ പണിതു പൂട്ടിയിടുന്ന നിലപാട് അനുവദിക്കുകയില്ല
മണ്ണാർക്കാട്: വരും കാലങ്ങളിൽ ആഡംബര വീടുകൾക്ക് പിടി വീഴു മെന്ന്. സംസ്ഥാന മൃഗസംരക്ഷണ വനംവകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ഇതിനായുള്ള നിയമനിർമാണം നടക്കുകയാണ് .ആഡംബര വീടുകൾ പണിതു പൂട്ടിയിടുന്ന നിലപാട് അനുവദിക്കുകയില്ല. ആഡംബര വീടുകൾ പണിയാം ഉപയോഗിക്കുകയും ചെയ്യാം .പക്ഷേ അത് ഉപയോഗിക്കാതെ പൂട്ടി കിടക്കുന്ന പ്രവണത അനുവദിക്കുകയില്ല. ഇതിനെതിരായി അനുയോജ്യമായ നിയമം നിർമിക്കും. മന്ത്രിസഭയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. തിരുവിഴാംകുന്ന് ഏവിൻ കോളേജിന്റെ ഹാച്ചറി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുന്നതിൽ ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
Read More