സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളി​ലും മം​ഗ​ലം​ഡാം സ​ന്ദ​ർ​ശി​ക്കാ​ൻ ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ വ​ൻ​തി​ര​ക്ക്

മം​ഗ​ലം​ഡാം: സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളി​ലും പ്ര​കൃ​തി​മ​നോ​ഹ​ര​മാ​യ മം​ഗ​ലം​ഡാം കാ​ണാ​ൻ ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​ലി​യ സം​ഘ​ങ്ങ​ൾ പ​ല​ദി​വ​സ​ങ്ങ​ളി​ലും ഡാം ​കാ​ണാ​ൻ എ​ത്തു​ന്നു​ണ്ടെ​ന്ന് ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മ​ല​ന്പു​ഴ​യെ അ​പേ​ക്ഷി​ച്ച് പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ മ​നോ​ഹ​ര കാ​ഴ്ച​ക​ളു​ണ്ട് മം​ഗ​ലം​ഡാ​മി​ൽ. ക​ണ്ണെ​ത്താ​ത്ത ദൂ​ര​ത്ത് ചാ​ഞ്ഞും ചെ​രി​ഞ്ഞും കോ​ട്ട​പോ​ലെ കി​ട​ക്കു​ന്ന മാ​മ​ല​ക​ൾ അ​വ​യു​ടെ മ​ടി​ത്ത​ട്ടി​ൽ​നി​ന്നും തൂ​വെ​ള്ള ക​ണ​ക്കെ​യു​ള്ള നീ​രൊ​ഴു​ക്കു​ക​ൾ, റി​സ​ർ​വോ​യ​റി​ന്‍റെ മ​ധ്യ​ത്തി​ലെ പ​ച്ച​പ്പു​നി​റ​ഞ്ഞ ദ്വീ​പ്, ചാ​ല​ക്കു​ഴി പു​ഴ​യ്ക്കു തു​ട​ക്കം​കു​റി​ക്കു​ന്ന കു​ഞ്ചി​യാ​ർ​പ്പ​തി, കാ​ച്ച​മെ​ന്‍റ് ഏ​രി​യ​യോ​ടു ചേ​ർ​ന്നു​നി​ല്ക്കു​ന്ന റ​ബ​ർ​തോ​ട്ട​ത്തി​ന​പ്പു​റം നി​ത്യ​ഹ​രി​ത വ​ന​പ്ര​ദേ​ശം തു​ട​ങ്ങി മം​ഗ​ലം​ഡാ​മി​നെ മ​നോ​ഹ​രി​യാ​ക്കു​ന്ന കാ​ഴ്ച​ക​ൾ നി​ര​വ​ധി​യാ​ണ്. മ​നം​ക​വ​രു​ന്ന കാ​ഴ്ച​ക​ൾ ചു​റ്റി​ക്കാ​ണാ​ൻ റി​സ​ർ​വോ​യ​റി​ൽ ബോ​ട്ട് സൗ​ക​ര്യം വേ​ണ​മെ​ന്നാ​ണ് ഡാം ​കാ​ണാ​ൻ തൃ​ശൂ​രി​ൽ നി​ന്നെ​ത്തി​യ സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. പ്ര​കൃ​തി ഒ​രു​ക്കി ത​ന്നി​ട്ടു​ള്ള വി​സ്മ​യ​കാ​ഴ്ച​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്ന വി​ഷ​മ​വും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. കു​ടി​വെ​ള്ളം ല​ഭ്യ​മ​ല്ലാ​ത്ത​തും കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ കു​റ​വും ഗൈ​ഡു​ക​ളു​ടെ സേ​വ​നം ഇ​ല്ലാ​ത്ത​തും സ​ഞ്ചാ​രി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ളു​ടെ…

Read More

കേ​ബി​ൾ ക​ത്തി​ച്ചു ചെ​മ്പുകമ്പി എ​ടു​ക്കു​ന്ന​വ​ർ  പോലീസ് പിടിയിൽ; പ്രതികളെ കുടുക്കിയ സംഭവമിങ്ങനെ…

മ​ല​ന്പു​ഴ: മ​ല​ന്പു​ഴ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​മാ​യ മാ​ന്തു​രു​ത്തി​യി​ൽ കേ​ബി​ൾ ക​ത്തി​ച്ച് ചെ​ന്പു​ക​ന്പി​യെ​ടു​ത്തു വി​ല്ക്കു​ന്ന​വ​രെ മ​ല​ന്പു​ഴ എ​സ്ഐ ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​ബി​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കെ എ​ൽ10 എ​ക്യു. 7978 ബൊ​ലോ​റോ പി​ക്ക​പ്പ് വാ​നും പി​ടി​ച്ചെ​ടു​ത്തു. പ​ട്ടാ​ന്പി ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഷൗ​ക്ക​ത്ത് (27), സ​ഹാ​യി​ക​ളാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ട്ടാ​ന്പി​യി​ൽ​നി​ന്നും ആ​ക്രി​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​യാ​ളാ​ണ് ഷൗ​ക്ക​ത്തെ​ന്നും മു​ന്പും ഇ​യാ​ളെ ഇ​തേ സം​ഭ​വ​ത്തി​ൽ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും സ്ഥ​ല​മു​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ല്കി​യി​ട്ടു​ണ്ടെ​ന്നും മ​ല​ന്പു​ഴ എ​സ്ഐ പ​റ​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നി​ന് കേ​ബി​ൾ ക​ത്തു​ന്ന പു​ക ശ്വ​സി​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ർ മ​ല​ന്പു​ഴ പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം പ്ര​വൃ​ത്തി ഇ​നി​യും ആ​വ​ർ​ത്തി​ച്ചാ​ൽ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​ന്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി പു​ളി​മൂ​ട്ടി​ൽ പ​റ​ഞ്ഞു.

Read More

ഒറ്റപ്പാലം ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ ത​സ്ക​ര​ശ​ല്യം രൂക്ഷം;  കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ ത​സ്ക​ര​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​രു​ടെ വി​ല​കൂ​ടി​യ വ​സ്തു​ക്ക​ളും പ​ണ​വും ക​ള​വു​പോ​കു​ന്ന​ത് ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മാ​സ​ങ്ങ​ൾ​ക്കി​ടെ കൗ​ണ്‍​സി​ല​റു​ടേ​ത​ട​ക്കം അ​ര​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ രൂ​പ​യാ​ണ് പ​ല​രി​ൽ​നി​ന്നും ന​ഷ്ട​മാ​യ​ത്. ഏ​റ്റ​വും അ​വ​സാ​നം ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ എ​ത്തി​യ തോ​ട്ട​ക്ക​ര സ്വ​ദേ​ശി​യു​ടെ ആ​യി​രം രൂ​പ​യാ​ണ് മോ​ഷ​ണം​പോ​യ​ത്. ഭ​ർ​ത്താ​വി​നൊ​പ്പം എ​ത്തി​യ യു​വ​തി​യു​ടെ ബാ​ഗി​ലെ പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. ചാ​വ​ക്കാ​ട്ടു​നി​ന്നും വി​വാ​ഹ സാ​ക്ഷ്യ​പ​ത്രം ത​യാ​റാ​ക്കാ​നാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യ​ത്. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന്‍റെ പു​റ​ത്തെ മേ​ശ​യി​ൽ ബാ​ഗ് മ​റ​ന്നു​വ​ച്ച് യു​വ​തി വീ​ട്ടി​ലേ​ക്കു​പോ​യി. തി​രി​ച്ചു​വ​ന്ന് നോ​ക്കി​യ​പ്പോ​ൾ ഓ​ഫീ​സ് ഹാ​ളി​ലെ ക​ന്പ്യൂ​ട്ട​റു​ക​ൾ​ക്കു സ​മീ​പം വ​ച്ച് ബാ​ഗ് കി​ട്ടി. പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ശു​പ​ത്രി ആ​വ​ശ്യ​ത്തി​നു ക​രു​തി​യ പ​തി​നാ​യി​രം രൂ​പ ക​വ​ർ​ന്ന വി​വ​രം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു സാ​ധ​ന​ങ്ങ​ളൊ​ന്നും ന​ഷ്ട​മാ​യി​രു​ന്നി​ല്ല. മു​ന്പ് ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ·ാ​രു​ടെ…

Read More

 പറമ്പി​ക്കു​ളം അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 1822.09 അ​ടി​; ഷ​ട്ട​ർ തു​റ​ക്കാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു

മു​ത​ല​മ​ട: പ​റ​ന്പി​ക്കു​ളം അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 1822.09 അ​ടി​യാ​യി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഷ​ട്ട​ർ തു​റ​ക്കാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ന്ത​ർ​സം​സ്ഥാ​ന ജ​ല​വി​നി​യോ​ഗ സ​മി​തി​യം​ഗം സു​ധീ​ർ അ​റി​യി​ച്ചു. 1825 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ​ശേ​ഷി. കോ​ണ്ടൂ​ർ ക​നാ​ൽ​വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും ജ​ല​നി​ര​പ്പു താ​ഴു​ന്നി​ല്ല.തൂ​ണ​ക്ക​ട​വ് അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 1769 അ​ടി​യാ​യി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഷ​ട്ട​ർ കു​റ​ഞ്ഞ​തോ​തി​ൽ തു​റ​ന്നു. 1770 അ​ടി​യാ​ണ് ഇ​വി​ട​ത്തെ സം​ഭ​ര​ണ​ശേ​ഷി. ഓ​ഗ​സ്റ്റ് 15നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ പ​റ​ന്പി​ക്കു​ളം, തൂ​ണ​ക്ക​ട​വ് അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​താ​ണ് കു​രി​യാ​ർ​കു​റ്റി​യി​ലും ചാ​ല​ക്കു​ടി പു​ഴ​യോ​ര​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇ​തു​മൂ​ലം അ​ധി​കൃ​ത​ർ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു​രാ​വി​ലെ​യും പ​റ​ന്പി​ക്കു​ളം മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​പെ​യ്തു. മീ​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ ഒ​ന്ന​ര​യ​ടി കൂ​ടി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് 156.36 അ​ടി​യെ​ന്ന പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ​ശേ​ഷി​യി​ലെ​ത്തി​യാ​ൽ ഷ​ട്ട​ർ തു​റ​ക്കും. മീ​ങ്ക​ര​യി​ൽ ര​ണ്ടാം​ഘ​ട്ട മു​ന്ന​റി​യി​പ്പു ന​ല്കി​യി​ട്ടു​ണ്ട്.പു​ളി​യ​ന്തോ​ണി, ആ​ല​ന്പ​ള്ളം നി​ല​ന്പ​തി​പാ​ല​ങ്ങ​ൾ വ​ഴി രാ​ത്രി​കാ​ല​ത്തെ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നു അ​ധി​കൃ​ത​ർ…

Read More

ശ​ശി​ക്കെ​തി​രാ​യ പരാതി: സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മൊ​ഴി​യെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ. ശ​ശി​ക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി​യി​ൽ സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മൊ​ഴി​യെ​ടു​ത്തു. എ.​കെ. ബാ​ല​നും പി.​കെ. ശ്രീ​മ​തി​യു​മ​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​നെ എ​കെ​ജി സെ​ന്‍റ​റി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. ശ​ശി​ക്കെ​തി​രാ​യ ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് സി​പി​എം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം ക​മ്മീ​ഷ​ന്‍ പാ​ല​ക്കാ​ട്ടെ​ത്തി പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ പി.​കെ.​ശ​ശി​യു​ടെ വി​ശ​ദീ​ക​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി. ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ പ​രാ​തി​ക്കാ​രി ക​മ്മീ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

Read More

സി​പി​എം-​സി​പി​ഐ ത​ർ​ക്കം ; പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണ​മാറ്റത്തിന് സാ​ധ്യ​ത

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ടെ ഇ​ട​തു​മു​ന്ന​ണി​യി​ലെ സി​പി​എം-​സി​പി​ഐ സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള ചേ​രി​പ്പോ​ര് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ര​ണ​അ​ട്ടി​മ​റി​ക്ക് സാ​ധ്യ​ത​യേ​റു​ന്നു.കു​മ​രം​പു​ത്തൂ​ർ ഹൗ​സിം​ഗ് സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം അ​ട്ടി​മ​റി​വി​ജ​യം നേ​ടി​യ​തോ​ടെ​യാ​ണ് മാ​സ​ങ്ങ​ളാ​യി പു​ക​യു​ന്ന സി ​പി ഐ – ​സി​പി​എം ചേ​രി​പ്പോ​ര് ഇ​പ്പോ​ൾ കൂ​ടു​ത​ൽ മ​റ​നീ​ക്കി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് സി​പി​എ​മ്മി​നെ​തി​രെ സി​പി​ഐ നേ​തൃ​ത്വം ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്ന​ടി​ച്ചി​രു​ന്നു. ഇ​തോ​ടെ ഇ​ട​തു​മു​ന്ന​ണി​ക്ക് ആ​ധി​പ​ത്യ​മു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണ​അ​ട്ടി​മ​റി​യി​ലേ​ക്ക് സി​പി​ഐ നീ​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി​.ശി​വ​ദാ​സ​ന്‍റെ ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ പ്ര​സ്താ​വ​ന ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ്. നി​ല​വി​ൽ കോ​ട്ടോ​പ്പാ​ടം, തെ​ങ്ക​ര, കാ​ഞ്ഞി​ര​പ്പു​ഴ, ക​രി​ന്പ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് സി​പി​എം ഭ​രി​ക്കു​ന്ന​ത്. ഇ​തി​ൽ തെ​ങ്ക​ര, ക​രി​ന്പ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് അ​ട്ടി​മ​റി സാ​ധ്യ​ത. കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി​പി​ഐ യ്ക്ക് ​ല​ഭി​ക്കു​മെ​ന്ന ധാ​ര​ണ​യി​രി​ക്കെ സി​പി​എ​മ്മി​നെ​തി​രെ നീ​ങ്ങി​ല്ലെ​ന്നു പ്ര​തീ​ക്ഷി​ക്കാം.​ ഇ​ക്കാ​ര്യ​ത്തി​ൽ സി ​പി എ​മ്മി​ന്‍റെ നി​ല​പാ​ട​നു​സ​രി​ച്ചാ​വും മു​ന്ന​ണി ബ​ന്ധം തു​ട​രു​ക. തെ​ങ്ക​ര​യി​ൽ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നാ​യി…

Read More

കു​ട്ടി​ക​ൾ​ക്കുള്ള പ്ര​ഭാ​ത​ഭ​ക്ഷ​ണ വിതരണത്തിലെ  വീഴ്ച; പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ്ഥ​ലം​മാ​റ്റി

നെന്മാ​റ: പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മാ​ക്കി അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ പ്ര​ഭാ​ത ഭ​ക്ഷ​ണ​വി​ത​ര​ണം ഉ​ദ്ഘാ​ട​ന​ത്തി​ലൊ​തു​ങ്ങി. പ​ദ്ധ​തി​ക്കു ത​ട​സം നി​ല്ക്കു​ന്ന​താ​യി ആ​രോ​പി​ച്ചു നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.ജൂ​ലൈ 20ന് ​കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി​യാ​ണു മു​ട​ങ്ങി​യ​ത്. അ​യി​ലൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ, തി​രു​വ​ഴി​യാ​ട് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ, ക​യ​റാ​ടി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന 800 വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണു 13,80,200 രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. പി​ടി​എ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ വ​ഴി ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. അ​ഞ്ചു​ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു ഇ-​ടെ​ൻ​ഡ​ർ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ടെ പേ​രി​ലാ​ണു നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ ത​ട​സം നി​ന്ന​ത്. അം​ഗീ​കാ​രം ല​ഭി​ച്ച പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ത​ട​സം നി​ല്ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത്, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും വ​കു​പ്പു​മ​ന്ത്രി​ക്കും ക​ത്ത് ന​ല്കി​യ​താ​യി അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​കു​മാ​ര​ൻ പ​റ​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന്…

Read More

കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ കോ​ണ്‍​ഗ്ര​സി​നു​ള​ളി​ലെ പോ​ര് മു​റു​കുന്നു; സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ൽ ര​ണ്ട് പാ​ന​ൽ

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ കോ​ണ്‍​ഗ്ര​സി​നു​ള​ളി​ലെ പോ​ര് മു​റു​കി​യ​തോ​ടെ ഈ ​മാ​സം 20 ന് ​ന​ട​ക്കു​ന്ന കി​ഴ​ക്ക​ഞ്ചേ​രി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു ത​ന്നെ ര​ണ്ട് പാ​ന​ൽ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ന​ൽ​കി. ഇ​ന്ന​ലെ​യാ​യി​രു​ന്നു പ​ത്രി​ക ന​ൽ​കാ​നു​ള്ള അ​വ​സാ​ന ദി​വ​സം. ഇ​ന്ന് പ​ത്രി​ക​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കും.​നി​ല​വി​ലെ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​യ എം.​കെ.​ശ്രീ​നി​വാ​സ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കോ​ണ്‍​ഗ്ര​സി​ലെ രാ​ജു എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു പാ​ന​ലും ബാ​ങ്കി​ന്‍റെ മ​റ്റൊ​രു മു​ൻ പ്ര​സി​ഡ​ന്‍റും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ടി.​സി.​ഗീ​വ​ർ​ഗ്ഗീ​സ് മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ന്പ​ർമാരാ​യ സി​ജു ജോ​സ​ഫ്, വി​ജ​യ​ൻ മ​റ്റു നേ​താ​ക്ക​ളാ​യ ഹ​രി, വേ​ല​പ്പ​ൻ മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റൊ​രു പാ​ന​ലു​മാ​ണ് കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു ത​ന്നെ​യു​ള്ള​ത്. ഇ​വ​രെ കൂ​ടാ​തെ ര​ണ്ട് ഡ​സ​ൻ പേ​ർ വേ​റെ​യും പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് സ്ഥാ​ന​ങ്ങ​ൾ ഉ​ള്ള​വ​രും…

Read More

 പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത കോ​ട​തി​പ്പ​ടി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്  രൂ​ക്ഷ​മാ​യി; കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടായി ഡിവൈഡറുകളും

മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത കോ​ട​തി​പ്പ​ടി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ ജ​ന​ങ്ങ​ൾ വ​ല​ഞ്ഞു. ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം പോ​ലീ​സ് കോ​ട​തി​പ്പ​ടി ഭാ​ഗ​ത്ത് ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. നി​ല​വി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നു ഈ ​ഡി​വൈ​ഡ​റു​ക​ൾ ത​ട​സ​മാ​കു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്പോ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യും ഏ​റെ​യാ​ണ്. പ്ര​തി​ഭാ ടാ​ക്കീ​സ് മു​ത​ൽ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് പ​രി​സ​രം വ​രെ​യാ​ണ് ഇ​പ്പോ​ൾ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഡി​വൈ​ഡ​റു​ക​ൾ ത​ക​ർ​ന്ന ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​യ​ർ​കെ​ട്ടി തി​രി​ച്ചി​ട്ടു​മു​ണ്ട്. ചെ​റി​യ വാ​ഹ​ന​ങ്ങ​ളും ബൈ​ക്കു​ക​ളും ഡി​വൈ​ഡ​റു​ക​ൾ​ക്ക് ഇ​ട​യി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന​തും ഭീ​തി​പ​ര​ത്തു​ന്നു. നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വു​വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു മാ​ത്ര​മേ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​നാ​കൂ.

Read More

ഉപ്പുമണ്ണിലെ വിള്ളൽ വീണ പ്രദേശം  ശാ​സ്ത്ര​സം​ഘം സന്ദർശിച്ചു ;രണ്ട്ദിവസം ശക്തമായ മഴയുണ്ടായാൽ വലിയ മണ്ണിടിച്ചിലിന് സാധ്യതയെന്ന് സംഘം

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാം ഉ​പ്പു​മ​ണ്ണി​ൽ ഭൂ​മി​പി​ള​ർ​ന്ന് നി​ല്ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ അ​പ​ക​ട സാ​ധ്യ​ത​യി​ല്ലെ​ന്നും എ​ന്നാ​ൽ ര​ണ്ടു​ദി​വ​സം തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്ത് വി​ള്ള​ലു​ണ്ടാ​യി​ട്ടു​ള്ള കൃ​ഷി​ഭൂ​മി​യു​ടെ അ​ടി​യി​ൽ​നി​ന്നും വീ​ണ്ടും ഉ​റ​വ രൂ​പ​പ്പെ​ട്ടാ​ൽ വ​ലി​യ മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ശാ​സ്ത്ര​സം​ഘം വി​ല​യി​രു​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തെ ദേ​ശീ​യ ഭൂ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള ശാ​സ്ത്ര​സം​ഘം ഇ​ന്ന​ലെ രാ​വി​ലെ ഉ​പ്പു​മ​ണ്ണി​ലെ​ത്തി ന​ട​ത്തി​യ പ്രാ​ഥ​മിക പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. നി​ല​വി​ൽ ഇ​തി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്നും വി​ള്ള​ലു​ണ്ടാ​യ കു​ന്നി​ൻ​ചെ​രി​വി​നു താ​ഴെ​യു​ള്ള വീ​ടു​ക​ളി​ൽ താ​മ​സി​ക്കാ​മെ​ന്നും സം​ഘം മേ​ധാ​വി അ​ൽ​ക്ക​ഗോ​ണ്ട് പ​റ​ഞ്ഞു. കു​ന്നി​ൻ​മു​ക​ളി​ലെ വെ​ള്ളം വി​ള്ള​ലു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​തെ താ​ഴേ​യ്ക്ക് പോ​കാ​ൻ വാ​ട്ട​ർ​ചാ​ലു​ക​ൾ നി​ർ​മി​ക്ക​ണം. കു​ന്നി​ൻ​മു​ക​ളി​ൽ മ​ണ്ണി​ള​കു​ന്ന പ​ണി​ക​ളൊ​ന്നും പാ​ടി​ല്ല. വി​ള്ള​ലു​ണ്ടാ​യി​ട്ടു​ള്ള അ​ർ​ധ​വൃ​ത്താ​കൃ​തി​യി​ലു​ള്ള ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ല​ത്തെ മ​ണ്ണി​ന്‍റെ തോ​ത് പ​രി​ശോ​ധി​ച്ച് മാ​ത്ര​മേ കു​ന്നു​നി​ര​ങ്ങി താ​ഴേ​യ്ക്ക് വ​രു​ന്പോ​ഴു​ണ്ടാ​കു​ന്ന ആ​ഘാ​തം എ​ത്ര​ത്തോ​ള​മെ​ന്ന് പ​റ​യാ​നാ​കൂ​വെ​ന്ന് സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ് പ്ര​ശോ​ഭ് രാ​ജ​ൻ വി​ശ​ദീ​ക​രി​ച്ചു. ഇ​തി​നാ​യി മ​ണ്ണു​സാ​ന്പി​ൾ എ​ടു​ത്തി​ട്ടു​ണ്ട്. അ​ധി​ക​മ​ഴ​യും റ​ബ​ർ റീ​പ്ലാ​ന്‍റ് ചെ​യ്ത​തു​വ​ഴി മ​ണ്ണ്…

Read More