തൃശൂർ: കേരളത്തിൽ വീണ്ടും മൂന്നു ദിവസം കനത്ത മഴയെന്ന മുന്നറിയിപ്പിനെത്തുടർന്ന് കേന്ദ്ര ദുരന്ത നിവാരണസേനയുടെ അഞ്ചു ബറ്റാലിയനുകൾ കേരളത്തിലേക്കു തിരിച്ചു. സേനയുടെ മൂന്നു യൂണിറ്റുകൾ നേരത്തെത്തന്നെ തൃശൂരിൽ തന്പടിക്കുന്നുണ്ട്. സേനാംഗങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്കു വിന്യസിപ്പിക്കുന്നുണ്ട്. പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങളുണ്ടായാൽ കൈകാര്യം ചെയ്യാവുന്ന ആധിനിക സംവിധാനങ്ങളുമായാണ് ദേശീയ ദുരന്ത നിവാരണ സേന എത്തിയിരിക്കുന്നത്.
Read MoreCategory: Palakkad
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു; പ്രദേശത്ത് മഴ ശക്തമായി തുടരുന്നു; ഡാമിലെ വെള്ളം നിയന്ത്രണ വിധേയമാക്കാനാണ് ഷട്ടുറുകൾ ഉയർത്തിയതെന്ന് ഉദ്യോഗസ്ഥർ
പാലക്കാട്: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാലും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഒരടി വീതമാണ് ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടർന്ന് കൽപ്പാത്തി, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശ്രീലങ്കയ്ക്ക് സമീപം വെള്ളിയാഴ്ച രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് മലന്പുഴയിലെ ജലനിരപ്പ് താഴ്ത്താൻ തീരുമാനിച്ചത്. വെള്ളിയാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മലന്പുഴ ഡാമിലെ വെള്ളം നിയന്ത്രണ വിധേയമാക്കുന്നതിനാണ് നാല് ഷട്ടറുകളും ഉയർത്തിയത്.
Read Moreകുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പ്; ഭരണ സ്വാധീനമുപയോഗിച്ച് സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണവുമായി സിപിഐ
മണ്ണാർക്കാട്: കുമരംപുത്തൂർ ഭവന നിർമാണ സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം നടത്തിയത് ഭരണസ്വാധീനം ഉപയോഗിച്ചുള്ള ആസൂത്രിതമായ അട്ടിമറിയാണെന്ന് സിപിഐ ആരോപിച്ചു.ഭവന നിർമാണ സഹകരണ സംഘത്തിൽ അഴിമതി നടത്തിയതിന്റെ പേരിൽ സിപിഐയിൽ നിന്നും പുറത്താക്കിയ വ്യക്തിയുടെ സഹായത്തോടെ 2600 മെന്പർമാരെ അനധികൃതമായി ചോർത്തിയിട്ടും 3000 വോട്ടുകൾമാത്രമാണ് സിപിഎമ്മിന് ലഭിച്ചിട്ടുള്ളത്. പുതിയ 2600 അംഗങ്ങൾക്കും നിലവിലുള്ള പഴയ സിപിഎം മെന്പർമാർക്കും സംഘം തിരിച്ചറിയൽ കാർഡ് നിയമവിരുദ്ധമായി വീടുകളിലെത്തിക്കുകയാണുണ്ടായത്. അതേസമയം സിപിഐ പ്രവർത്തകരും സംഘ മെന്പർമാരും നൽകിയ തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ മാറ്റിവെയ്ക്കുകയും വന്നപ്പോൾ മടക്കി അയക്കുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾപോലും അംഗങ്ങൾ നേരിൽവന്ന് നൽകണമെന്ന് നിബന്ധനവെച്ചു. രജിസ്ട്രേഡ് തപാൽമുഖേന അയച്ച അപേക്ഷകർക്ക് തിരിച്ചറിയൽ കാർഡ് നൽകിയില്ല. ഈ അപേക്ഷകളുടെ കവറുകൾപോലും പൊട്ടിക്കാൻ തയ്യാറായില്ല. കാർഡ് വിതരണം മുടക്കുന്നതിനായി ദിവസങ്ങളോളം സിപിഎമ്മിന്റെ പ്രവൃത്തകർ ഏരിയാ നേതാക്കളുടെ നേതൃത്വത്തിൽ സംഘത്തിന് മുന്നിൽ…
Read Moreസർക്കാർ നെല്ലുസംഭരണം പ്രഖ്യാപനങ്ങളിലും ഉദ്ഘാടന ചടങ്ങുകളിലും ഒതുങ്ങി; ഒന്നാംവിള നെല്ല് എന്തുചെയ്യുമെന്നറിയാതെ കർഷകർ നെട്ടോട്ടത്തിൽ
വടക്കഞ്ചേരി: സർക്കാർ നെല്ലുസംഭരണം പ്രഖ്യാപനങ്ങളിലും സംഭരണത്തിന്റെ ഉദ്ഘാടന ചടങ്ങുകളിലും മാത്രം ഒതുങ്ങിയതോടെ മാസങ്ങൾക്കുമുന്‍പ് കൊയ്തെടുത്ത ഒന്നാംവിള നെല്ല് എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് കർഷകർ. സപ്ലൈകോയുടെ നെല്ലുസംഭരണം നടക്കാത്തതിനാൽ കിലോയ്ക്ക് 14 രൂപയ്ക്കാണ് ഇപ്പോൾ സ്വകാര്യമില്ലുകാർ നെല്ലെടുത്ത് കർഷകരെ പിഴിയുന്നത്. കിലോയ്ക്ക് 25.30 രൂപ തറവിലയായി സർക്കാർ പ്രഖ്യാപിച്ചിരിക്കെയാണ് പത്തുരൂപ കുറച്ച് കർഷകർക്ക് നെല്ലുകൊടുക്കേണ്ടി വന്നത്. മഴ ഭീഷണിയുള്ളതിനാൽ നെല്ലു സൂക്ഷിച്ചുവയ്ക്കാനും കർഷകർക്കു കഴിയുന്നില്ല. തരിശുഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്ത നിരവധി കർഷകർ കൃഷിവകുപ്പിന്റെ കർഷകദ്രോഹനടപടി ഭീമമായ നഷ്ടത്തിന് ഇരയാകുകയാണ്. നാല്പതേക്കർ തരിശുഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷിയിറക്കിയ മംഗലത്തെ കണ്യാർക്കുന്നത്ത് മോഹനൻ ഇപ്പോൾ കൊയ്തെടുത്ത നെല്ല് എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്. കൊയ്ത്തുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും നെല്ലെടുക്കാൻ സപ്ലൈകോയുടെ ഏജന്റുമാർ എത്തിയിട്ടില്ല. ഇടയ്ക്കിടെ കൂലിക്കാരെവച്ച് നെല്ലുണക്കി സൂക്ഷിക്കുകയാണ്. സ്ത്രീതൊഴിലാളികൾക്കുള്ള കൂലിയും നെല്ലു മൂടിവയ്ക്കാനുള്ള ടാർപോളിൻ, ഓരോതവണ നെല്ലുണക്കി കോരിയെടുക്കുന്പോൾ ഉണ്ടാകുന്ന നഷ്ടം തുടങ്ങി…
Read Moreമദ്യപാനത്തിനിടെ ബാറിൽ വച്ച് അടിപിടി; ഗുണ്ടതലവൻ കിരണവും സംഘവും വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു
ഇരിങ്ങാലക്കുട: വീട്ടമ്മയെ വധിക്കാൻ ശ്രമിച്ച കേസിൽ ഗുണ്ട ാ തലവൻ പിടിയിൽ. തളിയകോണം പിണ്ട ിയത്ത് വീട്ടിൽ ജയശ്രീ (44) എന്ന സ്ത്രീയെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കുറ്റത്തിന് തിളയകോണം കൊല്ലാറ വീട്ടിൽ ’കീരി ’ എന്നറിയപെടുന്ന ഗുണ്ട ാ തലവൻ കിരണ്‍ ബാബു (30 ) വിനെയാണ് ഇരിങ്ങാലക്കുട എസ്ഐ ബിബിനും സംഘവും അറസ്റ്റു ചെയ്തത്. കേസിലെ പരാതികാരിയുടെ മകൻ ശരത്തും, കീരി കിരണുമായി ജൂലൈ 29 ന് മാപ്രാണത്തെ സ്വകാര്യ ബാറിൽവച്ച് ഉണ്ടായ തർക്കത്തത്തുടർന്ന് കീരി കിരണ്‍ സുഹൃത്തുക്കളായ ഗുണ്ടകളെ വിളിച്ചു വരുത്തി രാത്രി 11 മണിക്ക് ശരത്തിന്റെ വീട്ടിലേക്ക് വടിവാളുകളും, ഇരിന്പുവടികളുമായി അതിക്രമിച്ചു കയറി വീടിന്റെ വാതിൽ ചവിട്ടി തകർത്ത് ഉറങ്ങികിടക്കുകയായിരുന്ന ശരത്തിനെ ക്രൂരമായി മർദിച്ചിരുന്നു. മകനെ മർദിക്കുന്നത് കണ്ട ജയശ്രീയും, ഭർത്താവ് സുബ്രനും മകനെ തല്ലുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ ജയശ്രീക്ക്…
Read Moreമലമ്പുഴ നിയോജക മണ്ഡലത്തിലെ വികസന നടപടികൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് വി.എസിന്റെ കത്ത്
മലന്പുഴ: റിംഗ് റോഡ്,അകത്തേത്തറ മേൽപ്പാലം എന്നിവയടക്കമുള്ള മലന്പുഴ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ എം.എൽ.എ ജില്ലാ കലക്ടർ ഡി.ബാലമുരളിക്ക് കത്ത് നൽകി. വനംവകുപ്പിൽ നിന്ന ്റിംഗ് റോഡിനായുള്ള ഭൂമി വിട്ടു കിട്ടുന്നതിനായി നിരാക്ഷേപ പത്രം നൽകേണ്ടത് സർക്കാരാണ്. അകത്തേത്തറ നടക്കാവ് മേൽപ്പാലനിർമാണത്തിനായി സ്ഥലം ഏറ്റെടുക്കൽ കാലതാമസം കൂടാതെ പൂർത്തിയാക്കേണ്ടതുണ്ട്.പ്രളയത്തിൽ വീടും കൃഷിയും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായവും പുനർനിർമാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. പുതുശേരി ഗ്രാമപഞ്ചായത്തിലെ ചെല്ലൻകാവ്,ഏരി,ചുള്ളിമട ഏരി,മരുതറോഡ് ഗ്രാമപഞ്ചായത്തിലെ മലന്പുഴ കനാൽ ബണ്ടുകൾ,ആറങ്ങോട്ടുകുളന്പ് പാലം, കരിമൻകാട് പാലം,പടലിക്കാട് പാലവും റോഡും, എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ എടുപ്പുകുളം ചെക്ക് ഡാം, നെല്ലിയാന്പള്ളം കനാൽ ബണ്ട് എന്നിവ ഉൾപ്പെടെ പുനർനിർമിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
Read Moreപ്രളയത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നാളെമുതൽ താലൂക്ക്തല അദാലത്ത്
പാലക്കാട്: ഗാന്ധിജയന്തി വാരാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് താലൂക്ക് തലത്തിൽ നാളെ മുതൽ അദാലത്ത് നടക്കും. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ ഐ.ടി മിഷന്റെയും ജില്ലാ ഭരണക്കൂടത്തിന്റെ ആഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പ്രളയത്തിൽ നഷ്ടപ്പെട്ട ആധാർ കാർഡ്, എസ്.എസ്.എൽ.സി, റേഷൻ കാർഡ്, വാഹന രജിസ്ട്രേഷൻ രേഖ, ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ, ചിയാക്ക് ആരോഗ്യ ഇൻഷുറൻസ്, ജനനമരണവിവാഹ രേഖകൾ, ഇഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകൾ തുടങ്ങിയവയുടെ പകർപ്പുകളാണ് അദാലത്തിൽ സൗജന്യമായി ലഭിക്കുക. ഇവയിൽ ആധാർ, ജനനമരണവിവാഹ രേഖകൾ എന്നിവ ഡിജിറ്റലൈസ് സിഗ്നേച്ചറോടു കൂടി ലഭിക്കുന്നതിനാൽ വീണ്ടും അസ്സൽ രേഖ എടുക്കേണ്ടതിന്റെ ആവശ്യമില്ല. മറ്റു സർട്ടിഫിക്കറ്റുകൾ അതാത് വകുപ്പുകളിലെ ഓഫീസർമാർ പരിശോധിച്ച് അദാലത്തിൽ തന്നെ ഒപ്പിട്ട് നല്‍കുകയും ചെയ്യും. സംസ്ഥാന ഐ.ടി മിഷനും ഐ.ഐ.ഐ.ടി.എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി…
Read Moreചന്ദനമരം മുറിക്കാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി പിടിയിൽ; അറസ്റ്റിലായ പ്രതിയുടെ പക്കൽ നിന്ന് പിടികൂടിയത് അറുപതുകിലോയുടെ ചന്ദന തടികൾ
കോയന്പത്തൂർ: ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ചയാളെ വനപാലകർ പിടികൂടി. മണ്ണാർക്കാട് സ്വദേശി രാമനാണ് (65) അറസ്റ്റിലായത്. പോലുവംപട്ടി വനമേഖലയിൽനിന്നാണ് ചന്ദനമരങ്ങൾ മുറിച്ചത്.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശിരുവാണി, കുറ്റാലം, പോളുവംപട്ടി പ്രദേശങ്ങളിൽ ചന്ദനമോഷണം പതിവായിരുന്നു. ഇതേ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് ചന്ദനമരം മുറിച്ചിരുന്ന രാമനെ പിടികൂടിയത്.കൂടെയുണ്ടായിരുന്ന അഞ്ചുപേർ ഓടിരക്ഷപ്പെട്ടു.ഇവർക്കായി അന്വേഷണം ഉൗർജിതമാക്കി. ഇയാളുടെ പക്കൽനിന്നും അറുപതുകിലോ ചന്ദനം പിടികൂടി.
Read Moreപട്ടാന്പിവഴി കോടികളുടെ കുഴൽപ്പണം കടത്തുന്നതായി രഹസ്യവിവരം; ഏഴുമാസത്തിനിടെ പിടികൂടിയത് നാലുകോടിയുടെ കുഴൽപണം
ഷൊർണൂർ: പട്ടാന്പിവഴി കോടികളുടെ കുഴൽപണം കടത്തുന്നതായി രഹസ്യവിവരം.പട്ടാന്പിയിൽ കുഴൽപണ ഇടപാടു നടത്തുന്ന വൻ റാക്കറ്റുള്ളതായി പോലീസിനു വിവരം ലഭിച്ചു. ഇത്തരക്കാരെക്കുറിച്ചുള്ള വിവര, തെളിവുശേഖരണവും നടക്കുന്നുണ്ട്.കുഴൽപണ ഇടപാടുകളുടെ ഇടനാഴിയായി പട്ടാന്പി മാറിക്കഴിഞ്ഞെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്‍പു റിപ്പോർട്ട് നല്‍കിയിരുന്നു. കുഴൽപണ ഇടപാടുകൾ ഫലപ്രദമായി തടയുന്നതിനു പോലീസും എൻഫോഴ്സ്മെന്റും ജാഗ്രത പുലർത്തുന്നുണ്ട്. മലപ്പുറത്തേക്കാണ് പട്ടാന്പിവഴി കുഴൽപണം കടത്തുന്നത്. തമിഴ്നാട്ടിൽനിന്നും അതിർത്തികടന്ന് എത്തുന്ന കുഴൽപണം ഒഴുകുന്നതു മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിലേക്കാണ്. 2,42,18,500 രൂപയുടെ കാറിൽ കടത്തിയ കുഴൽപണം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ജില്ലാപോലീസ് സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. കോയന്പത്തൂരിൽനിന്ന് ഒറ്റപ്പാലം വഴിയാണ് മലപ്പുറത്തേക്ക് കുഴൽപണം കടത്തിയിരുന്നത്. രണ്ടായിരം, 500 എന്നിവയുടെ കെട്ടുകളാണ് കണ്ടെടുത്തത്. കുഴൽപണ ഇടപാടുകൾ വ്യാപകമായി നടക്കുന്നുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും വിവരം ലഭിച്ചിരുന്നു. വാഹന…
Read Moreപാലക്കാടൻ കാറ്റിന് ആ മണം വേണ്ട; ജല ചൂഷണം നടത്തുന്ന കമ്പനി ഇനി ഇവിടെ വേണ്ട; എലുപ്പുള്ളിയിൽ ബ്രൂവറി അനുവദിച്ചതിനെതിരേ വി.എസും
തിരുവനന്തപുരം: കുടിവെള്ളക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തിൽ പ്രതിവർഷം വൻതോതിൽ ബിയർ ഉത്പാദിപ്പിക്കാൻ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് മലമ്പുഴ എംഎൽഎ കൂടിയായ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവർത്തിക്കാൻ അനുവദിക്കാനാവില്ലെന്ന് വി.എസ് പ്രസ്താവനയിൽ പറഞ്ഞു. ഭൂഗഭജലവകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വൻതോതിൽ ജലചൂഷണം നടത്തി മാത്രം പ്രവർത്തിക്കാൻ കഴിയുന്ന ബിയർ കമ്പനിക്ക് അനു മതി നൽകിയത് എന്നത് ആശങ്കാജനകമാണ്. പെപ്സി, കൊക്കക്കോള കമ്പനികൾക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുത്- വിഎസ് പറഞ്ഞു. പ്ലാന്റിന് അനുമതി നല്‍കിയതില്‍ സിപിഎമ്മിന്റെ പ്രാദേശിക ഘടകവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നേരത്തെ പാലക്കാട് ജില്ലയില്‍ വന്‍കിട കമ്പനികള്‍ ജലചൂഷണം നടത്തുന്നതിനെതിരെ സിപിഎം നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
Read More