മുതലമട: കുറ്റിപ്പാടം പുത്തൻചിറ കുളത്തിൽ പാഴ്ചെടികൾക്കിടയിൽ തന്പടിച്ച കാട്ടുപന്നിക്കൂട്ടം സമീപവാസികൾക്ക് അപകടഭീഷണി. പകൽപോലും കുളത്തിൽന്നും പന്നികൾ പുറത്തേക്കു വരുന്നത് പതിവുകാഴ്ചയാണ്. കുളവരന്പിലൂടെയാണ് നടുപ്പതി, മണലി, വാരിക്കാട്ടുകുളന്പ്, ഓന്തിരിപ്പള്ളം എന്നിവിടങ്ങളിലേക്കു നടപ്പാതയുള്ളത്. കുളത്തിനു സമീപത്താണ് ജൂനൈദ, ഉമ്മർ, കാജാ ഹുസൈൻ, കൃഷ്ണൻ, ഗോപാലൻ എന്നിവരുടെ ഓലക്കുടിലുകളുള്ളത്. നിലവിൽ വൈകുന്നേരമായാൽ സ്ത്രീകളും കുട്ടികളും പ്രാഥമികാവശ്യത്തിനുപോലും വീടിനു പുറത്തിറങ്ങാറില്ല. രാവിലെ തന്നെ കുറ്റിപ്പാടം ഹൈസ്കൂൾ, സമീപത്തെ മദ്രസ എന്നിവിടങ്ങളിലേക്കു വിദ്യാർഥികൾക്കു പോകാനാകാത്തവിധം പന്നിക്കൂട്ടം വിലസുകയാണ്. അവകാശതർക്കത്തെ തുടർന്ന് വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്നസ്വകാര്യവ്യക്തിയുടെ കുളമാണ് കാട്ടുപന്നികൾ വിഹാരകേന്ദ്രമാക്കിയത്.പ്രദേശത്തെ ഉമ്മറും കുട്ടികളും പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നും ഭാഗ്യംകൊണ്ടാണ് പലതവണയും രക്ഷപ്പെട്ടിട്ടുള്ളത്. കുളത്തിനു സമീപം പതിനായിരങ്ങൾ ചെലവഴിച്ചു ബദറുദീൻ നിർമിച്ച കന്പിവേലിയും പന്നികൾ നശിപ്പിച്ചു. ഒരുവർഷം മുന്പ് രാവിലെ ഏഴിന് ആനിമാറിയിലെ പ്രധാനപാതയിലെത്തിയ പന്നി റോഡിൽ നിന്ന ഷാഹൂൽ ഹമീദ് (65) ആക്രമിച്ചതിനെ തുടർന്നു മരണമടഞ്ഞിരുന്നു.പന്നിയുടെ ആക്രമണത്തിൽ…
Read MoreCategory: Palakkad
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കാഞ്ഞിരപ്പുഴയിൽ വ്യൂപോയിന്റ് ഒരുങ്ങുന്നു
കാഞ്ഞിരപ്പുഴ: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കാഞ്ഞിരപ്പുഴയിൽ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനു വ്യൂപോയിന്റ് ഒരുങ്ങുന്നു. കാഞ്ഞിരപ്പുഴ-പാലക്കയം റോഡിൽ ഡാം പള്ളിക്കു മുൻവശത്തായാണ് ആധുനികരീതിയിൽ വ്യൂപോയിന്റ് നിർമിക്കുന്നത്. സഞ്ചാരികൾക്ക് ഏറെ പ്രയോജനകരമാകുന്ന വ്യൂപോയിന്റിൽ കയറിനിന്നാൽ ഡാമിന്റെ അറുപതുശതമാനം പ്രദേശവും കാണാനാകും. അട്ടപ്പാടി ചുരം, ജില്ലയ്ക്കു പുറത്തുള്ള ഡാമുകൾ എന്നിവിടങ്ങളിലാണ് നിലവിൽ വ്യൂപോയിന്റുകൾ ഉള്ളത്. കാഞ്ഞിരപ്പുഴ ഡാം നവീകണത്തിന്റെ ഭാഗമായാണ് വ്യൂപോയിന്റ് നിർമിക്കുന്നത്. ഇതിനായി രണ്ടുലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് നിർമാണകന്പനി പറയുന്നത്. കേന്ദ്രസർക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന വ്യൂപോയിന്റ് നിർമിക്കുന്നതോടെ മേഖലയുടെ വികസനത്തിനും അതുവഴിവയ്ക്കും. നവീകരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഡാമിൽ ചുറ്റുമതിൽ നിർമാണം, ഷട്ടർ നവീകരണം, ചെളിനീക്കൽ എന്നീ പ്രവൃത്തികളാണ് നടക്കുന്നത്. വ്യൂപോയിന്റ് വരുന്നതോടെ സഞ്ചാരികൾക്ക് ഡാമിനകത്ത് കയറാതെ തന്നെ ഡാം സൗന്ദര്യം ആസ്വദിക്കാനാകും. വികസനമുരടിപ്പ് നേരിടുന്ന കാഞ്ഞിരപ്പുഴ ഡാമിനും പദ്ധതി ഏറെ ഗുണകരമാകും.
Read Moreഅമൃത എക്സ്പ്രസിന് കൊല്ലങ്കോടും പുതുനഗരത്തും സ്റ്റോപ്പില്ല; റെയിൽവേ അവഗണനയ്ക്കെതിരേ പ്രതിഷേധം
കൊല്ലങ്കോട്: പാലക്കാട്-മധുര അമൃത എക്സ്പ്രസിന് കൊല്ലങ്കോടും പുതുനഗരത്തും സ്റ്റോപ്പ് അനുവദിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രാവർത്തികമാക്കാത്തതിൽ പ്രതിഷേധം ശക്തം. ഈ ആവശ്യം ഉന്നയിച്ച് കെ. ബാബു എംഎൽഎയുടെ നേതൃത്വത്തിൽ കൊല്ലങ്കോട്ടിൽ ട്രെയിൻ തടയൽ ഉൾപ്പടെ നിരവധി സമരങ്ങൾക്ക് ശേഷമാണ് റെയിവേ സ്റ്റോപ്പുകൾ അനുവദിക്കുമെന്ന് സൂചന നൽകിയത്. എന്നാൽ ഈ വിഷയത്തിൽ റെയിൽവേയുടെ മെല്ലെപ്പോക്ക് നയം യാത്രക്കാരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ പാലക്കാട്-മധുരയിലേക്ക് സർവീസ് നടത്തിവരുന്ന അമൃത എക്സ്പ്രസ് വരുമാനക്കുറവിന്റെ പേരിൽ സർവീസ് നിർത്താൻ രഹസ്യനീക്കം നടക്കുന്നതായും ജനകീയ ആരോപണംശക്തമാണ്. മീറ്റർ ഗേജ് മാറ്റം വരുത്തി ബ്രോഡ് ഗേജ് ആക്കി വികസനം നടപ്പിൽ വരുത്തിയാൽ മുന്പ് ഓടിയിരുന്ന പാസഞ്ചർ ട്രെയിനുകൾ ഉടൻ ഓടിതുടങ്ങണമെന്നാണ് വ്യവസ്ഥ. ബ്രോഡ് വികസനത്തിന് 500 കോടിയാണ് റയിൽവേ ചിലവഴിച്ചിരിക്കുന്നത്. 2008 ൽ മീറ്റർഗേജ് സർവീസ് നിർത്തിവച്ച് ബ്രോഡ്ഗേജ് ലൈൻ നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കിയത്…
Read Moreബീറ്റൽ ആടുകളെ വളർത്തി ലാഭം കൊയ്യുന്ന അൽഫോൻസയും കുടുംബവും; ആട്ടിൻ പാലിന് ലിറ്ററിന് 90 രൂപവരെ വില കിട്ടുമെന്ന് വീട്ടുകാർ
വടക്കഞ്ചേരി: ബീറ്റൽ ഇനം ആടുകളെ വളർത്തി ലാഭം കൊയ്യുകയാണ് പാലക്കുഴി പിസിടിയിലെ മാണിക്യത്തുകുന്നേൽ അൽഫോൻസയും കുടുംബവും. വീടിനോടു ചേർന്ന കൂടുകളിൽ ഇരുപതിൽപ്പരം ഇത്തരം ആടുകളാണുള്ളത്.എണ്പതുമുതൽ തൊണ്ണൂറുവരെ കിലോ തൂക്കംവരുന്നതാണ് ബീറ്റലിന്റെ മുട്ടനാടുകൾ. ഇത്തരത്തിലുള്ള മൂന്നെണ്ണമുണ്ട്. ഇവയെ കൂട്ടിൽനിന്നും അഴിച്ച് പുറത്ത് കെട്ടൽ ഒരു ശ്രമകരമായ പണിതന്നെയാണ്.മകൻ തന്പിക്കാണ് ഇതിന്റെ പരിചരണചുമതല. വലിയ കൂട് വരെ ഇടിച്ച് വിറപ്പിക്കുന്നവരാണ് ഈ മുട്ടൻമാർ.സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഇടിച്ചുതെറിപ്പിക്കും. പക്ഷേ വീട്ടുകാർക്കു നേരെ അക്രമസ്വഭാവമൊന്നുമില്ല. മലന്പ്രദേശമായതിനാൽ നല്ല പച്ചപ്പുല്ല് തന്നെ പ്രധാന തീറ്റ.ആട്ടിൻപാൽ വില്പനയുമുണ്ട്. ലിറ്ററിന് 90 രൂപവരെ വില കിട്ടും. ആയുർവേദ മരുന്ന് കന്പനിക്കാരാണ് ജൈവഗ്രാമമായ പാലക്കുഴിയിൽ നിന്നും ആട്ടിൻപാൽ ശേഖരിക്കുന്നത്.
Read Moreനികുതിയടവു തെറ്റിയ ആറായിരത്തിലധികം വാഹന ഉടമകൾക്കെതിരെ നടപടി വരും
ഒറ്റപ്പാലം: പാലക്കാട് ജില്ലയിൽ നികുതി അടവു തെറ്റി കുടിശികയായിക്കിടക്കുന്ന ആറായിരത്തിലധികം വാഹന ഉടമകൾക്കെതിരെ നടപടി വരും. ഉപേക്ഷിച്ചതോ പൊളിച്ചുകളഞ്ഞതോ വിറ്റ് ഒഴിവാക്കിയതോ ആയ വാഹനങ്ങൾക്കാണ് നികുതി കുടിശിക വരുത്തിയതിന്റെ പേരിൽ ഉടമകൾ ജപ്തി അടക്കമുള്ള നടപടികൾ നേരിടാൻ പോകുന്നത്. ഈ വാഹനങ്ങളെല്ലാം തന്നെ നികുതി അടക്കാതെ സർവീസ് നടത്തുന്നതായാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്. ജൂണ് മാസം വരെയായിരുന്നു നികുതി കുടിശിക തീർക്കാൻ അധികൃതർ സമയം അനുവദിച്ചിരുന്നത്. എന്നാൽ കൂടുതൽ പേരും ഇതിനു തയ്യാറായിട്ടില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. റവന്യൂ റിക്കവറി അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. കുറഞ്ഞ നിരക്കിൽ നികുതി തീർപ്പാക്കാനുള്ള സർക്കാരിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പുരോഗമിക്കുന്നുണ്ട്. എന്നാൽ ഇത് ഉദ്ദേശിച്ച രീതിയിൽ ഫലം കണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. വില്പന നടത്തി ഉടമസ്ഥന്റെ പേര് മാറ്റാത്ത വാഹനങ്ങൾ, പൊളിച്ചുകളഞ്ഞ വാഹനങ്ങൾ, ഉപേക്ഷിച്ച വാഹനങ്ങൾ, എന്നിവയ്ക്കാണ് നികുതി കുടിശികയുടെ പ്രശ്നങ്ങൾ…
Read Moreതൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിലൂടെയുള്ള യാത്ര കഠിനം; മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടങ്ങൾ പതിവാണെന്ന് യാത്രക്കാർ
സ്വന്തം ലേഖകൻ വടക്കാഞ്ചേരി: തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ യാത്ര കഠിനം. തകർന്നു തരിപ്പണമായ ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് പ്രതിദിനം അങ്ങോട്ടുമിങ്ങോട്ടു കടന്നുപോകുന്നത്.തൃശൂർ ജില്ല ആശുപത്രിയിൽ നിന്നും പാലക്കാട് ജില്ലയിൽ നിന്നും തൃശൂർ മെഡിക്കൽ കോളജിലേക്ക് അടിയന്തിരമായി എത്തിക്കേണ്ട രോഗികളെയും കൊണ്ട് വരുന്ന ആംബുലൻസുകൾക്ക് ഇതുവഴി പോകാൻ കഴിയാത്ത സ്ഥിതിയാണ്. വളരെ പതുക്കെ മാത്രമേ ഇതുവഴി പോകാൻ കഴിയുന്നുള്ളു. അനുവദിക്കപ്പെട്ട സ്പീഡിൽ പോലും വണ്ടികൾ ഓടിക്കാൻ കഴിയുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു. അത്താണി മുതൽ വാഴക്കോട് വരെ റോഡ് തകർന്നിരിക്കുകയാണ്. ഇതിൽ കുറാഞ്ചേരി കഴിയുന്നതോടെ യാത്ര തീർത്തും ദുരിതമായിരിക്കുകയാണ്. ഇവിടെ ടാറിംഗിനുവേണ്ടി റോഡ് പണി തുടങ്ങിയിട്ടുണ്ടെങ്കിലും ഇനി മഴ കഴിയാതെ ഒന്നും നടക്കാത്ത സ്ഥിതിയാണ്. മിണാലൂർ പ്രദേശത്ത് ഒരു മാസം മുൻപ് ടാറിംഗ് പണികൾ പൂർത്തിയാക്കിയ റോഡും തകർന്നു. റോഡിനിരുവശത്തുമുള്ള തെരുവുവിളക്കുകൾ കത്താത്തത് മൂലം രാത്രിയിൽ അപകടങ്ങളും ഇടക്കിടെയുണ്ടാകാറുണ്ട്.…
Read Moreകലാലയ രാഷ്ട്രീയം നിയന്ത്രിക്കണം; പഠിക്കാൻ പോകുന്നവർ പഠിക്കണണം, അതുകഴിഞ്ഞുമതി രാഷ്ട്രീയമെന്ന് ജസ്റ്റിസ് കെമാൽ പാഷ
തൃശൂർ: പഠിക്കാൻ പോകുന്നവർ പഠിക്കണമെന്നും അതുകഴിഞ്ഞുമതി രാഷ്ട്രീയമെന്നും റിട്ട. ജസ്റ്റിസ് കെമാൽ പാഷ. കലാലയരാഷ്ട്രീയം കേരളത്തിൽ അപകടകരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. “എന്റെ തൂലിക’ സാഹിത്യകൂട്ടായ്മയുടെ വാർഷികാഘോഷ ചടങ്ങിൽ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ മാർഗമുണ്ടാകണം. നിയമമുണ്ടാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് കരുതുന്നത്. നന്നായി ചിന്തിച്ചും അടിയുറച്ചു വിശ്വസിച്ചും ഒരു പ്രസ്ഥാനം തനിക്കുവേണം എന്നുവരുന്പോൾ അതിലേക്ക് ഇറങ്ങാം. അതുവരെ സ്കൂളുകളിൽനിന്നും കലാലയങ്ങളിൽനിന്നും രാഷ്ട്രീയം മാറിനിൽക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ രാഷ്ട്രീയപ്രസ്ഥാനത്തിലേക്കു കൊണ്ടുവരാനോ, രാഷ്ട്രീയക്കാരനാക്കാനോ വിദ്യാഭ്യാസം കൊടുക്കുന്ന സ്ഥാപനമാണെങ്കിൽ അവിടെ രാഷ്ട്രീയത്തിന് പ്രസക്തിയുണ്ട്. പഠിക്കുന്നവർ രാഷ്ട്രീയംകൊണ്ടു നടന്നാൽ പഠിത്തവും രക്ഷിതാക്കളുടെ പരിശ്രമങ്ങളും വെറുതെയാകും.അഭിമന്യു ഒരു രാഷ്ട്രീയപ്രസ്ഥാനത്തിൽ വിശ്വസിച്ചു. അതിനുവേണ്ടി പ്രവർത്തിച്ചു. ആ രാഷ്ട്രീയപ്രസ്ഥാനത്തിന് അവനെ രക്ഷിക്കാൻ കഴിഞ്ഞോ എന്ന് ചിന്തിക്കണം. പ്രസ്ഥാനത്തിന് ഒരു രക്തസാക്ഷിയെ കിട്ടി. കലാലയ രാഷ്ട്രീയത്തിലേക്ക് വർഗീയത വ്യാപിക്കുകയാണെന്നും അദ്ദേഹം…
Read Moreപാലക്കാട്ട് കെഎസ്ആർടിസി ബസും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർ മരിച്ചു; ഗുരുതര പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചിറ്റൂർ: കൊഴിഞ്ഞാന്പാറയിൽ കെഎസ്ആർടിസിയും ടിപ്പറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ടിപ്പർ ഡ്രൈവർ പൊൽപ്പുള്ളി അത്തിക്കോട് കല്ലങ്കാട് രാജന്റെ മകൻ സജീവനാണ് (32) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവർ ബാബുവിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാരായ പത്തോളംപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ 7.30ന് നാട്ടുകൽ പാചകവാതക വിതരണ ഡിപ്പോയ്ക്കു സമീപത്തായിരുന്നു അപകടം. കൊഴിഞ്ഞാന്പാറയിൽനിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. പരിക്കേറ്റ ബാബുവിന്റെ കാലിന്റെ എല്ലുപൊട്ടി. ഇരുവാഹനങ്ങളും കൂട്ടിയിടിച്ചതോടെ കാബിനിൽ കുടുങ്ങിയ ടിപ്പർ ഡ്രൈവർ സജീവൻ സ്ഥലത്തുതന്നെ മരണമടഞ്ഞു. ചിറ്റൂർ ഫയർഫോഴ്സ് എത്തിയാണ് വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ച് ഇയാളെ പുറത്തെടുത്തത്. കൊഴിഞ്ഞാന്പാറ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് കൊഴിഞ്ഞാന്പാറ-നല്ലേപ്പിള്ളി റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Read Moreപൂർവവിദ്യാർഥികൾ ഒത്തുചേർന്നപ്പോൾ സഹപാഠിയുടെ കാഴ്ചയ്ക്ക് വെളിച്ചമായി; 2002 എസ് എസ് എൽ സി ബാച്ച് വിദ്യാർഥികളെ അനുമോദിച്ച് ഹെഡ്മിസ്ട്രസ്
മംഗലംഡാം: കാഴ്ച ശക്തി നഷ്ടപ്പെട്ട് ജീവിതം വഴി മുട്ടിയ കൂട്ടുകാരിക്ക് കാഴ്ച നൽകി സഹപാഠികൾ. മംഗലംഡാം ലൂർദ്ദ് മാതാഹയർ സെക്കൻഡറി സ്കൂളിലെ 2002 എസ് എസ് എൽ സി ബാച്ചുക്കാരാണ് സഹപാഠിയായിരുന്ന അനുവിന് താങ്ങായത്. 2012ൽ പനിയെ തുടർന്നുള്ള ചികിത്സയിലായിരുന്നു അനുവിന്റെ രണ്ട് കണ്ണുകളുടെയും കാഴ്ച ഇല്ലാതായത്. സാന്പത്തിക ഞെരുക്കത്തിൽ കണ്ണിന്റെ ചികിത്സ നടത്താൻ കഴിഞ്ഞതുമില്ല. നേഴ്സിങ്ങ് പഠനം കഴിഞ്ഞിട്ടുള്ള അനുവിന് കാഴ്ച ശേഷി നഷ്ടമായത് ജോലിക്കും പ്രശ്നമായി.ഇതോടെ രണ്ട് പിഞ്ചു കുട്ടികളുടെ അമ്മയായ അനുവിന്റെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കി. ഇതിനിടെയാണ് കഴിഞ്ഞ വർഷം 2002 ലെ എസ് എസ് എൽ സി ബാച്ചുകാർ സ്കൂളിൽ ഒത്തുകൂടിയത്.കൂട്ടായ്മയിൽ അനുവിന്റെ അസാന്നിധ്യം സഹപാഠികളെല്ലാം തിരക്കി. അങ്ങനെയാണ് വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്ത് താമസമുള്ള അനുവിന്റെ കഷ്ടപ്പാടും വേദനയും കൂട്ടുക്കാർ അറിയുന്നത്. വിവരങ്ങൾ അന്വേഷിച്ച് കോയന്പരത്തൂരിലുള്ള കണ്ണാശുപത്രിയിൽ ചികിത്സക്കുള്ള സൗകര്യമൊരുക്കി.ജിന്റോ നെല്ലിശ്ശേരി,…
Read Moreസർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർക്ക് ആദിവാസികളോട് അയിത്തം; ഉൗരുമൂപ്പൻ പരാതിയുമായി രംഗത്ത്
നെല്ലിയാന്പതി: മലയോര മേഖലയായ നെല്ലിയാന്പതിയിൽ പ്രവർത്തിക്കുന്ന സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർക്ക് ആദിവാസികളോട് അയിത്തം. ചികിത്സ തേടിയെത്തുന്ന രോഗികളോടാണ് തൊട്ടുകൂടായ്മ കാണിക്കുന്നതെന്നാണ് പരാതി ഉയർന്നതിരിക്കുന്നത്. ഇതു സംബന്ധിച്ച് ആദിവാസി പുല്ലുകാട് ആദിവാസികോളനി മൂപ്പൻ രവി മന്ത്രിക്കും, ജില്ലാ കളക്ടർക്കും പരാതി നൽകി. കൈകാട്ടിയിൽ പ്രവർത്തിക്കുന്ന പി.എച്ച്.സി യിലാണ് ബുധനാഴ്ച ചികിത്സക്ക് എത്തിയ ആദിവാസി രോഗിയോട് ഡോക്ടർ തൊട്ടുകൂടായ്മ കാണിച്ചതാണ് പരാതി. ശരീരഭാഗം തളർന്നു പോയ മയിൽസ്വാമി (68) യെന്ന മുതിർന്ന ആദിവാസി കാരണവർക്കാണ് ഡോക്ടറുടെ അവഹേളനത്തിനിരയായത്. പരസഹായത്തോടെ കഴിഞ്ഞ തിങ്കളാഴ്ച മയിൽസ്വാമി പരിശോധനയ്ക്കു വേണ്ടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രണ്ടു ദിവസം കഴിഞ്ഞു വരാൻ ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം ബുധനാഴ്ച ഒ.പി യിൽ എത്തിയപ്പോഴാണ് മയിൽസ്വാമിക്ക് ഡോക്ടറുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടായതായി പരാതിയിൽ പറയുന്നു. മയിൽസ്വാമി ആദ്യം ഡോക്ടറുടെ അടുത്തുകിടന്ന സ്റ്റൂളിൽ ഇരുന്നെങ്കിലും ഉടനെ ഡോക്ടർ മയിൽസ്വാമിയെ അകലേക്ക്…
Read More