അഗളി: അട്ടപ്പാടി സ്വദേശിയായ യുവാവ് മലേഷ്യയിൽ അപകടത്തിൽ മരിച്ചു. ചെമ്മണ്ണൂർ തോട്ടിൻകര വീട്ടിൽ തുളസീധരൻ- രമണി ദന്പതികലുടെ ഏകമകൻ സ്മഹേഷ് (19) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവമെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു. മലേഷ്യയിലെ ഷിപ്പിംഗ് കന്പനിയിലെ ജീവനക്കാരനായിരുന്നു. മലേഷ്യ സറവാക് സ്റ്റേറ്റിൽ സിബു സരാക് എന്ന് സ്ഥലത്തുനിന്നും അഞ്ഞൂറു കിലോമീറ്റർ ഉൾപ്രദേശത്താണ് അപകടമുണ്ടായത്. ടഗ്ഗിൽ കപ്പൽ കെട്ടിവലിയ്ക്കുന്പോൾ റോപ്പ് പൊട്ടി തലയിൽ വീണാണ് മരണമെന്നു സഹപ്രവർത്തകനായ മലയാളി ബന്ധുക്കളെ അറിയിച്ചു. അഞ്ചുമാസം മുന്പാണ് സ്മഹേഷ് മലേഷ്യയിലേക്കു ജോലിയ്ക്കു പോയത്. ഓഗസ്റ്റിൽ വീട്ടിൽ വരാനിരിക്കേയാണ് മരണം. നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാനാകൂ. സഹോദരി: സ്മരണിക.
Read MoreCategory: Palakkad
നെല്ലിയാന്പതിയിൽ കാട്ടുകുരങ്ങുകൾക്കു കളിക്കാൻ പഞ്ചായത്ത് ആംബുലൻസ്; ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി 8ലക്ഷംരൂപ നൽകിവാങ്ങിയ ആംബുലൻസാണ് കട്ടപ്പുറത്തിരുന്നത് നശിക്കുന്നത്
നെല്ലിയാന്പതി: പഞ്ചായത്തിന്റെ ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വാങ്ങിയ ആംബുലൻസ് കട്ടപുറത്തു തന്നെ. പട്ടികജാതി-വർഗ തോട്ടം തൊഴിലാളികൾക്കും മറ്റും ആപത്ഘട്ടങ്ങളിലുള്ള ആവശ്യങ്ങൾക്കായി 2010 സാന്പത്തികവർഷത്തിൽ 8.5 ലക്ഷം രൂപ വകയിരുത്തി വാങ്ങിയതാണ് ആംബുലൻസ്. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഷീറ്റിട്ട ഷെഡിനു താഴെ പൊടിപിടിച്ച് നശിക്കുന്ന വാഹനത്തെ റോഡിലിറക്കാനും മറ്റുമായി ജനങ്ങൾ സമിതിയുണ്ടാക്കി. ആംബുലസ് ഡ്രൈവറുടെ നിയമനം, വാഹനത്തിന്റെ അറ്റകുറ്റപണികൾക്കായി വരുന്ന തുക കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ സമിതി ചർച്ചചെയ്തു. 2015ൽ ആംബുലൻസ് നിരത്തിൽ ഇറങ്ങി. ആഴ്ചകൾ മാത്രം സർവീസ് നടത്തിയ വാഹനത്തിനു വീണ്ടും പഞ്ചായത്ത് കെട്ടിടത്തിലാണ് വിശ്രമം. വർഷങ്ങളായി സർവീസ് നടത്താതെ പൊടിപിടിച്ചു കിടക്കുന്ന ആംബുലൻസിനു മുകളിലെ ലൈറ്റുകളും വൈപ്പറുകളും പരസരത്തെ വാനരന്മാർ നശിപ്പിച്ചു. വാഹനപകടങ്ങളും വന്യമൃഗശല്യങ്ങളും കൂടിവരുന്ന മേഖലയിൽ ആംബുലൻസ് സൗകര്യങ്ങൾ വേണമെന്നാവശ്യം ജനങ്ങൾക്കിടയിൽ ശക്തമാണ്. അപകടത്തിൽപ്പെട്ടരെ മുപ്പതിലേറേ കിലോമീറ്റർ യാത്ര ചെയ്തുവേണം ഏകാശ്രയമായ നെന്മാറ ആശുപത്രിയിലെത്തിക്കാൻ.…
Read Moreവാഹനാപകടത്തിൽ മരിച്ച യൂത്ത് കോണ്ഗ്രസ് നേതാവ് അനിലിന്റെ വീട് ഉമ്മൻചാണ്ടി സന്ദർശിച്ചു
കൊല്ലങ്കോട്: കഴിഞ്ഞാഴ്ച വാഹനാപകടത്തിൽ മരിച്ച കൊല്ലങ്കോട് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അനിലിന്റെ വീട്ടിലെത്തി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുശോചിച്ചു. അനിലിന്റെ പിതാവ് രാജൻ, സഹോദരൻ അഖിൽ എന്നിവരുമായി ദുഃഖം പങ്കുവച്ചു. 9.50ന് നെടുമണിയിൽ പാർട്ടി ഭാരവാഹികൾക്കൊപ്പമാണ് ഉമ്മൻചാണ്ടി അനിലിന്റെ വീട്ടിലെത്തിയത്. മുൻ എംഎൽഎ ചന്ദ്രനും സ്ഥലത്തെത്തി. 10.05ന് വീട്ടിൽനിന്നും തിരിച്ചിറങ്ങി. രാവിലെ വിമാനമാർഗം നെടുന്പാശേരിയിൽ എത്തിയാണ് കൊല്ലങ്കോട്ടേയ്ക്ക് എത്തിയത്. പ്രവർത്തകരും നാട്ടുകരും ഉൾപ്പെടെ നിരവധിപേർ അനിലിന്റെ വീട്ടിലെത്തിയിരുന്നു.
Read Moreകാമുകന്റെ മകനെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ യുവതിക്ക് ജീവപര്യന്തം തടവ്; കാമുകൻ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയ ദേഷ്യത്തിൽ കുട്ടിയെ മുക്കിക്കൊല്ലുകയായിരുന്നു
കോയന്പത്തൂർ: നാലുവയസുകാരനെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തഞ്ചാവൂർ മഹാലക്ഷ്മി (24)യെയാണ് ശിക്ഷിച്ചത്. 2012-ൽ പല്ലടം നർണാപുരം ഗോപിനാഥിന്റെ മകൻ ബാലമുരുകനെ (നാല്) മരിച്ചനിലയിൽ മഹാലക്ഷ്മിയുടെ വീട്ടിൽനിന്നും കണ്ടെത്തുകയായിരുന്നു. ഇതേതുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ ഗോപിനാഥും മഹാലക്ഷ്മിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ മഹാലക്ഷ്മിയെ വിവാഹം ചെയ്യാൻ ഗോപിനാഥ് വിസമ്മതിച്ചതിൽ കുപിതയായ മഹാലക്ഷ്മി വീടിനു വെളിയിൽ കളിച്ചിരുന്ന ബാലമുരുകനെ വീട്ടിലേക്കു വിളിച്ചു വെള്ളത്തിൽമുക്കി ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. കേസ് അന്വേഷിച്ച പോലീസ് മഹാലക്ഷ്മിയെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. അന്വേഷിച്ച ജില്ലാ ജഡ്ജി അല്ലി മഹാലക്ഷ്മിയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു.
Read Moreഇതൊന്നും സോപ്പിടൽ അല്ല… കുടിവെള്ളപദ്ധതിയുടെ നിർമാണോദ്ഘാടനത്തിൽ പരസ്പരം പുകഴ്ത്തി മന്ത്രിമാർ
മംഗലംഡാം: മന്ത്രിമാർ പരസ്പരം പുകഴ്ത്തി കുടിവെള്ളപദ്ധതിയുടെ നിർമാണോദ്ഘാടനം. മന്ത്രി എ.കെ.ബാലനാണ് ആദ്യം മന്ത്രി മാത്യു ടി.തോമസിനെ വാനോളം പുകഴ്ത്തി ഉയർത്തിയത്. കഴിഞ്ഞവേനലിൽ തിരുവനന്തപുരത്ത് കുടിവെള്ളം മുട്ടിയപ്പോൾ നെയ്യാർഡാമിൽനിന്നും 18 കിലോമീറ്റർ പൈപ്പിട്ട് തിരുവനന്തപുരത്ത് കുടിവെള്ളം എത്തിച്ച മന്ത്രി മാത്യു ടി.തോമസ് മന്ത്രിസഭയിലെ ശക്തനാണെന്നായിരുന്നു എ.കെ.ബാലന്റെ കമന്റ്. മണിയടി കൂടിയെന്നു തോന്നിയ ബാലൻ ഇതൊന്നും ജലവിഭവമന്ത്രിയെ സോപ്പിടൽ അല്ലെന്നും കൂട്ടിച്ചേർത്തു. നിലച്ചുപോയ പദ്ധതിയാണ് മംഗലംഡാം കുടിവെള്ളപദ്ധതിയെന്നും എ.കെ.ബാലന്റെയും കെ.ഡി.പ്രസേനൻ എംഎൽഎയുടെയും ശ്രമഫലമായാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചതെന്നും മറുപടിയായി മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ഏറ്റവും കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് എ.കെ.ബാലനെന്നും മന്ത്രി മാത്യു ടി.തോമസ് തുറന്നടിച്ചു. തന്റെ മണ്ഡലമായ തരൂരിനെ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ ആലത്തൂരിനു നല്കുന്നുണ്ടെന്ന് മന്ത്രി എ.കെ.ബാലൻ ആലത്തൂർ എംഎൽഎ പ്രസേനനെ വാഴ്ത്തി പറഞ്ഞു. രണ്ടു നിയോജകമണ്ഡലങ്ങൾക്കും പ്രയോജനപ്പെടുന്ന കുടിവെള്ളപദ്ധതിയുടെ നിർമാണോദ്ഘാടനം ആലത്തൂർ മണ്ഡലത്തിൽപെടുന്ന…
Read Moreമംഗലംഡാം റിസർവോയർ; ചെളി നീക്കംചെയ്യൽ പ്രവൃത്തികൾക്ക് ഓഗസ്റ്റിൽ ടെണ്ടർ വിളിക്കുമെന്ന് മന്ത്രി
മംഗലംഡാം: മംഗലംഡാം റിസർവോയറിൽ ജലസംഭരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ചെളിനീക്കം ചെയ്യൽ പ്രവൃത്തികൾക്ക് ഓഗസ്റ്റ് മാസത്തിൽ ടെണ്ടർ വിളിക്കുമെന്ന് ജലവിഭവമന്ത്രി മാത്യു ടി.തോമസ്.ആലത്തൂർ, തരൂർ നിയോജകമണ്ഡലങ്ങളിൽപെടുന്ന വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണന്പ്ര എന്നീ നാലു പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്ന മംഗലംഡാം സ്രോതസായുള്ള സമഗ്ര കുടിവെള്ളപദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഡാമുകളിൽനിന്നും ചെളിനീക്കം ചെയ്യുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള രണ്ടു ഡാമുകളാണ് മംഗലംഡാമും ചുള്ളിയാർ ഡാമും. രണ്ടു ഡാമുകളും പാലക്കാട് ജില്ലയിലാണെന്നതും ശ്രദ്ധേയമാണ്. 25.34 ദശലക്ഷം മീറ്റർ ക്യൂബ്ഡ് ആണ് മംഗലംഡാമിന്റെ ജലസംഭരണശേഷി. ഇതിൽനിന്നും ഒരു ദശലക്ഷം ക്യൂബ്ഡ് വെള്ളം കുടിവെള്ളത്തിനായി എടുത്താൽ മൂന്നുമാസത്തേക്കുള്ള കുടിവെള്ളമാകും. കുടിവെള്ളപദ്ധതി വഴി കൃഷിക്ക് വെള്ളം കുറയുമെന്ന ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു. പുതുക്കോട്, തരൂർ, ആലത്തൂർ, ഏരിമയൂർ തുടങ്ങിയ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കാനും മറ്റൊരു ബൃഹദ്പദ്ധതി കൂടി പരിഗണനയിലാണ്. വിപണിയിൽനിന്നും 20,000 രൂപയ്ക്ക്…
Read Moreറോഡിന് വീതികൂട്ടിയിട്ടും ഇലക്ട്രിക് പോസ്റ്റു മാറ്റിയില്ല; റോഡിൽ നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് വാഹനയാത്രയ്ക്ക് ഭീണഷണിയാകുന്നു
കൊടുവായൂർ: പുതുനഗരം റോഡിൽ വ്യാപാര സ്ഥാപനങ്ങളുള്ള ഭാഗത്ത് റോഡിലേക്ക് അതിക്രമിച്ചു നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് അപകടഭീഷണിയായി. വീതികുറഞ്ഞ റോഡിൽ ഇതു ഗതാഗതതടസമുണ്ടാക്കുന്നു. ചിറ്റൂർ-തൃശൂർ സംസ്ഥാനപാതയായതിനാൽ നൂറുകണക്കിന് ബസുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. പോസ്റ്റ് നിലകൊള്ളുന്നതിനാൽ ഇവിടെ അപകടങ്ങളും പതിവാണ്. വാഹനസഞ്ചാരം കുറവുള്ള കാലത്താണ് മുന്പ് ഇരുന്പു പോസ്റ്റ് കോണ്ക്രീറ്റ് ചെയ്ത് സ്ഥാപിച്ചത്. പിന്നീട് റോഡിനു വീതികൂട്ടിയെങ്കിലും ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനു അധികൃതർ നടപടിയെടുത്തില്ല.നിലവിൽ വ്യാപാരസ്ഥാപനങ്ങളിലേക്കു വരുന്നവർ റോഡരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മുന്പ് പ്രഭാത വ്യായാമത്തിനുവന്ന കച്ചവടക്കാരൻ ലോറിയിടിച്ച് മരിച്ചിരുന്നു. കൊടുവായൂർ ടൗണിൽ ട്രാഫിക് സിഗ്്നൽ കടന്നുവരുന്ന വാഹനങ്ങൾ മിക്കപ്പോഴും ഇവിടെ ഗതാഗതക്കുരുക്കിൽ അകപ്പെടാറുണ്ട്. എത്രയുംവേഗം റോഡിലേക്ക് അതിക്രമിച്ചു നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് പൊതുമരാമത്ത് അധികൃതർ നീക്കം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാണ്.
Read Moreതരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; കോണ്ഗ്രസ് വാർഡ് മെമ്പറെ സിപിഎം തട്ടിക്കൊണ്ടു പോയതായി പരാതി
ആലത്തൂർ: തരൂർ ഗ്രാമപഞ്ചായത്തിലെ കോണ്ഗ്രസ് വാർഡ് മെന്പറെ തട്ടികൊണ്ടു പോയതായി പരാതി. ഇന്നലെ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു. ഇതിനെ മുന്നിൽ കണ്ടുകൊണ്ടാണ് സംഭവമെന്നാണു പറയുന്നത്. ഏഴാം വാർഡ് തോട്കാടിലെ മെന്പർ എ.എ.കബീറിനെയാണ് അയൽവാസിയും സിപിഎം ആലിങ്കൽ പറന്പ് ബ്രാഞ്ചംഗവുമായ രാജേഷ് തമിഴ്നാട്ടിലെ ഈറോഡിലേക്ക് തട്ടികൊണ്ടു പോയെന്നു പരാതിയുള്ളത്. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് രാജേഷ് കബീറിനെ തട്ടികൊണ്ടു പോയതെന്ന് ഭാര്യ സൈനബ ആലത്തൂർ പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു. തരൂരിൽ യുഡിഎഫിന് എട്ടും, എൽഡിഎഫിന് ഏഴും അംഗങ്ങളാണുള്ളത്. യുഡിഎഫിലെ ഒരംഗം പങ്കെടുക്കാതായാൽ വോട്ടുകൾ തുല്യമാകും. അങ്ങിനെ വന്നാൽ നറുക്കെടുപ്പാവും ഫലം നിർണയിക്കുക. അതിന് വേണ്ടിയാണ് സിപിഎം പ്രവർത്തകൻ വാർഡംഗമായ അയൽക്കാരനെ തട്ടിക്കൊണ്ടുപോയ തെന്നും പരാതിയിലുണ്ട്. കരാർ പണിയിൽ കിട്ടാനുള്ള പണം വാർഡ് മെന്പർ പറയുകയാണെങ്കിൽ വേഗത്തിൽ കിട്ടുമെന്നു വിശ്വസിപ്പിച്ചു തമിഴ്നാട്ടിലെ ഈറോഡിലേക്ക് കൂട്ടികൊണ്ടു പോയത്. അവിടെ…
Read Moreകേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ദുരിതം; അടിസ്ഥാന സൗകര്യവികസന കാര്യത്തിൽ ഷൊർണൂർ ജംഗ്ഷൻ ബഹുദൂരം പിന്നിൽ
ഷൊർണൂർ: മഴയും വെയിലുമേറ്റ് ശുഭയാത്രയ്ക്ക് ഒരുങ്ങുന്നവരെയാണ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ വരവേല്ക്കുന്നത്. മിക്ക പ്ലാറ്റ്ഫോമുകൾക്കും മേൽക്കൂരയില്ല. കനത്തമഴയിൽ ഇവിടെനിന്നും ട്രെയിൻ കയറുന്നത് സാഹസികമാണ്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനെന്ന് റെയിൽവേ രേഖകളിൽ പറയുന്ന ഈ സ്റ്റേഷൻ നിലവിൽ അവഗണനയുടെ റെഡ് സിഗ്നലുകളിലൂടെയാണ് കൂകിപായുന്നത്. അടിസ്ഥാന സൗകര്യവികസന കാര്യത്തിൽ ഈ സ്റ്റേഷൻ ബഹുദൂരം പിറകിലാണ്. നിലവിൽ രണ്ട്, മൂന്ന് പ്ലാറ്റുഫോമുകൾക്കു മാത്രമാണ് ഇവിടെ മേൽക്കൂരയുള്ളത്. മറ്റൊന്നിനും പൂർണതോതിൽ മേൽക്കൂരയില്ല. ദീർഘദൂര ട്രെയിനുകളിൽ എത്തുന്നവർക്ക് പ്ലാറ്റ്ഫോമുകളിൽ മേൽക്കൂരയില്ലാത്തത് ഏറെ പ്രശ്നമാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഭരണനിർവഹണ ഉദ്യോഗസ്ഥരുടെയും ഓഫീസുകൾ പ്രവർത്തിക്കുന്നതിനാൽ രണ്ട്, മൂന്നു പ്ലാറ്റ്ഫോമുകളുടെ ആദ്യാവസാനം മേൽക്കൂരയുണ്ട്.85-ലേറെ ട്രെയിനുകൾക്ക് ആശ്രയമായ കേന്ദ്രത്തിൽ പ്രതിദിനം നൂറുകണക്കിനാളുകളാണ് വന്നുപോകുന്നത്. ഏഴുലക്ഷമാണ് പ്രതിദിന വരുമാനം. കനത്തമഴയും വെയിലുമുള്ളപ്പോൾ ട്രെയിൻ വൈകിയാൽ യാത്രക്കാരുടെ സ്ഥിതി കഷ്ടമാണ്. നനയാത്ത ഇടംകണ്ടെത്തി നില്ക്കുന്പോഴാകും ട്രെയിന്റെ വരവ്. ഇതോടെ മഴനനഞ്ഞുള്ള…
Read Moreഫോട്ടോ എടുക്കാനെത്തിയ ബന്ധുക്കളെ തടഞ്ഞു; വിവാഹം കഴിഞ്ഞിറങ്ങിയ വരന് വധുവിന്റെ ബന്ധുക്കളുടെ വക ക്രൂരമർദനം; ഗുരുവായൂരിൽ നടന്ന സംഭവമിങ്ങനെ
ഗുരുവായൂർ: വിവാഹം കഴിഞ്ഞ് ഇറങ്ങിയ നവവരനെ വധുവിന്റെ ബന്ധുക്കൾ മർദിച്ചതായി പരാതി. പാലക്കാട് സ്വദേശികളായ വരനും വധുവും ഒരുവർഷം മുന്പ് ഉറപ്പിച്ച വിവാഹത്തിനായാണ് ഗുരുവായൂരിലെത്തിയത്. രാവിലെ വിവാഹത്തിനിടെ വധുവിന്റെ ഏതാനും ചില ബന്ധുക്കൾ ഇവരുടെ ഫോട്ടോ എടുത്തിരുന്നു. എന്നാൽ ഫോട്ടോ എടുക്കരുതെന്ന് വരനും വധുവും നിർദേശിച്ചു. തുടർന്ന് വിവാഹശേഷം ക്ഷേത്രത്തിനു സമീപം നിൽക്കുകയായിരുന്ന വരനെ ഏതാനുംപേർ ചേർന്ന് മർദിക്കുകയായിരുന്നു. പരിക്കേറ്റ വരനും വധുവും വിവാഹവേഷം ധരിച്ചുതന്നെ ഗുരുവായൂർ ടെന്പിൾ സ്റ്റേഷനിൽ എത്തി മർദിച്ചവർക്കെതിരെ പരാതി നൽകി. ക്ഷേത്രത്തിലെ സെക്യൂരിറ്റിക്കാരും നാട്ടുകാരും ചേർന്ന് മർദിച്ച നാലുപേരെ പിടികൂടി സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇവർക്കെതിരെ പോലീസ് കേസെടുത്തു. മർദിച്ച നാലുപേർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
Read More