പാലക്കാട്: ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ കേന്ദ്രം അംഗീകരിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുളള പ്രദർശന-വിപണന-സേവനമേളയുടെ ജില്ലാതല ഉദ്ഘാടനം ’നവകേരളം 2018’ ഇന്ദിരഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്പോൾ ഭാവിയെ പ്രതീക്ഷയോടെ നോക്കാൻ കേരള സമൂഹത്തിന് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു . സ്വന്തമായി വീടില്ലാത്ത അഞ്ച് ലക്ഷം പേർക്ക് വീട് നൽകാനുള്ള ദൗത്യം സർക്കാർ ഏറ്റെടുത്ത് കഴിഞ്ഞു. കേരള വികസന മാതൃക കാലാനുസൃതമായി മുന്നോട്ട് കൊണ്ട് പോകുകയാണ് സർക്കാരിന്റെ ലക്ഷ്യം.സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ സ്വീകാര്യതയാണ് ഈ സർക്കാരിന്റെ വിജയം. സംസ്ഥാന സർക്കാരിന്റെ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ വലിയിരുത്തുന്നതിനായി പ്രോഗ്രസ് കാർഡ് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തി സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read MoreCategory: Palakkad
ചെമ്മണാംപതിയിൽ ഒറ്റയാനും കള്ളിയന്പാറയിൽ ആനക്കൂട്ടവും ഭീതിപരത്തുന്നു
കൊല്ലങ്കോട്: മുതലമട-ചെമ്മണാംപതിയിൽ ഒറ്റയാനും കള്ളിയന്പാറയിൽ ആനക്കൂട്ടത്തിന്റെയും ആക്രമണംമൂലം മലയോരനിവാസികൾ ഭീതിയിൽ. ഞായറാഴ്ച രാത്രി പത്തരയോടെ ചെമ്മണാംപതി പന്നാടിക്കാട്ടിലെത്തിയ ഒറ്റയാൻ പയസ് പഞ്ഞിക്കാരൻ എന്നയാളുടെ തൊഴുത്തിൽനിന്നും തവിടും കാലിത്തീറ്റയും ഭക്ഷണമാക്കി. അന്പതോളം പശുക്കളുള്ള തൊഴുത്തിൽ ബൾബ് പ്രകാശിക്കുന്ന സമയത്താണ് ആത്തൂർ കൊന്പനെന്നു പേരുള്ള ഒറ്റയാനെത്തി വിലസിയത്.സമീപത്തെ തോമസ് ജോർജിന്റെ തോട്ടത്തിലെ ഫെൻസിംഗും തകർത്തു. ഒടുവിൽ മൊണ്ടിപതിക്കാട്ടിൽ വനംവകുപ്പും നാട്ടുകാരും പടക്കംപൊട്ടിച്ചും മറ്റുമാണ് ആനയെ ഓടിച്ചത്. രണ്ടുദിവസമായി ആന പന്നാടിക്കാട് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന് തോമസ് ജോർജ് എന്ന കർഷകൻ പറഞ്ഞു. കള്ളിയന്പാറയിൽ പൊറ്റക്കാട്ട് ശ്രീധരന്റെ തോട്ടത്തിലെ ആനക്കൂട്ടം കാർഷികവിളകളും വ്യാപകമായി നശിപ്പിച്ചു. മുന്നൂറോളം വാഴ, പത്തോളം ജാതി, 12 കവുങ്ങ്, തെങ്ങ്, മാവ് എന്നിവ നശിപ്പിച്ചവയിൽപെടുന്നു. ആനകൾ മൂന്നിടത്തെ ജലസേചന പൈപ്പുകൾ തകർക്കുകയും തെങ്ങുകൾ വേരോടെ പിഴുതുമാറ്റുകയും ചെയ്തു. മാവിന്റെ കൊന്പുകൾ ഒടിച്ചും മാങ്ങപറിച്ചു താഴെയിട്ടും പ്ലാവിൽനിന്നും ചക്ക തിന്നുകയും…
Read Moreദന്ത ചികിത്സയ്ക്കെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
ഉൗട്ടി: നീലഗിരിയിൽ പതിനഞ്ചുവയസ്സുള്ള പെണ്കുട്ടിയെ മദ്യലഹരിയിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ദന്തഡോക്ടറെ അറസ്റ്റുചെയ്തു. ഉൗട്ടി മാർക്കറ്റിനു സമീപമുള്ള ബ്ലൂ മൗണ്ടൻ കോംപ്ലക്സിലുള്ള ഡെന്റൽ ക്ലിനിക്കിലെ ഡോ. ശരവണനാണ് അറസ്റ്റിലായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെണ്കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയെ തുടർന്നാണ് നടപടി.
Read Moreയാത്രക്കാർ ഏതു റോഡിൽ നിൽക്കണം… സർവീസ് റോഡ് ഒഴിവാക്കി മരണപ്പാച്ചിൽ; ഇനി ആരു പറഞ്ഞാലാണ് ബസുകാർ കേൾക്കുക
വടക്കഞ്ചേരി: അപകട പരന്പരകൾ അരങ്ങേറുന്പോഴും നാലുവരി ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് സർവീസ് റോഡ് ഒഴിവാക്കി സ്വകാര്യബസുകൾ പായുന്നത് ദേശീയപാതവഴിതന്നെ. അഞ്ചുമൂർത്തി മംഗലം പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ദേശീയ പാതയിൽ ബസുകൾ നിർത്തുന്നതുമൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ബസുകളെല്ലാം സർവീസ് റോഡുവഴി മംഗലം പഴയപാലം കടന്ന് വടക്കഞ്ചേരി ടൗണിലെത്തണമെന്നായിരുന്നു നിർദേശം. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് ബസുകൾ ദേശീയപാതയിലൂടെ പോകുന്നത്. ബസ് ബെ ഇല്ലാത്ത ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് ബസുകൾ ദേശീയപാതയിൽതന്നെ നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇതുമൂലം പുറകിൽവരുന്ന വാഹനങ്ങൾ ബസുകൾക്ക് പിന്നിൽ ഇടിച്ച് അപകടപരന്പരകൾ അരങ്ങേറുകയാണ്. ശനിയാഴ്ച രാത്രിയും ഇത്തരത്തിലുള്ള അപകടമുണ്ടായി. കഴിഞ്ഞ ജനുവരി 21നുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയപാതയിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയ സ്വകാര്യബസിനു പുറകിൽ കഐസ് ആർടിസി ബസിടിച്ചായിരുന്നു അപകടം. നിയന്ത്രണംവിട്ട സ്വകാര്യബസ് റോഡ് മധ്യത്തിലെ ഡിവൈഡറും…
Read Moreസഫീർ വധം: എംഎൽഎ വേണ്ടരീതിയിൽ ഇടപെടുന്നില്ല; മണ്ണാർക്കാട്ട് ലീഗിനുള്ളിൽ ചേരിപ്പോര് രൂക്ഷം
മണ്ണാർക്കാട്: കുന്തിപ്പുഴ സഫീർ വധക്കേസിൽ എംഎൽഎ വേണ്ടരീതിയിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ലീഗിനുള്ളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ചേരിപ്പോര് രൂക്ഷമാകുന്നു. ഇത് അവസാനിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ഇടപെടൽ വിജയം കാണുന്നുമില്ല. രണ്ടുമാസംമുന്പാണ് കോടതിപ്പടിയിലെ തുണിക്കടയിൽ ഒരുസംഘമാളുകളാണ് സഫീറിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിഷയത്തിൽ എംഎൽഎയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഷംസുദീൻ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്ന് തുടക്കംമുതൽ പരാതി ഉയർന്നിരുന്നു. കഴിഞ്ഞദിവസം ഒരുവിഭാഗം ലീഗ് പ്രവർത്തകർ ഷംസുദീൻ എംഎൽഎയുടെ വീട് ഉപരോധിച്ചിരുന്നു. രണ്ടുമണിക്കൂറോളം എംഎൽഎയെ പുറത്തു കടക്കാനാകാതെ തടഞ്ഞുവച്ചു. സ്വന്തംപാർട്ടിയിൽ തന്നെ പ്രതിഷേധം നേരിടേണ്ട സ്ഥിതിയാണ് എംഎൽഎയ്ക്കുള്ളത്.
Read Moreതെന്മല അടിവാരത്ത് കാട്ടാനകൾ വിലസുന്നു; ജനവാസകേന്ദ്രങ്ങൾ കാട്ടാന ഭീതിയിൽ
കൊല്ലങ്കോട്: തെന്മല അടിവാരത്തെ മുതലമട, എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്ത് പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങൾ കാട്ടാന ഭീതിയിൽ. രണ്ടുമാസമായി കുട്ടിയാന ഉൾപ്പെടെ ആറംഗസംഘമാണ് വീടുകളും കാർഷികവിളകളും തുടർച്ചയായി നശിപ്പിക്കുന്നത്. ആനപ്പേടിമൂലം വൈകുന്നേരമാകുന്നതോടെ മലയോരവാസികൾ വീടിനകത്തു അഭയംപ്രാപിക്കുകയാണ്. അസുഖം ബാധിച്ചവരെ രാത്രിസമയങ്ങളിൽ ആശുപത്രിയിലെത്തിക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. മാത്തൂർ, കല്ലംപൊറ്റ, കള്ളിയന്പാറ, വേങ്ങപ്പാറ, സീതാർകുണ്ട്, പുത്തൻപാടം, പാറത്തോട്, ചേപ്പലോട്, അരശമരക്കാട്, ചപ്പക്കാട് ഉൾപ്പെടെയുള്ള മലയോരപ്രദേശങ്ങളിലാണ് ആനകൾ കൂട്ടമായും ഒറ്റയ്ക്കുമെത്തി സ്വൈരവിഹാരം നടത്തുന്നത്. രണ്ടുമാസത്തിനിടെ പത്തിലേറെ വീടുകൾ തകർത്ത് ധാന്യങ്ങൾ തിന്നുകയും വാഴ, തെങ്ങ്, മാവ് എന്നിവ നശിപ്പിക്കുകയും ചെയ്തു. പ്രദേശവാസികൾ കൊല്ലങ്കോട് വനംവകുപ്പ് റേഞ്ച് ഓഫീസർക്ക് പരാതി നല്കിയിട്ടും പ്രശ്നപരിഹാര നടപടിയുണ്ടായില്ല. വന്യമൃഗങ്ങൾ തിങ്ങിനിറഞ്ഞ മലയോരമേഖലകളിൽനിന്നും ജനങ്ങൾ മാറി താമസിക്കുന്ന സാഹചര്യവും നിലനില്ക്കുന്നു. വ്യാപാരികൾ പാട്ടത്തിനെടുത്ത മാന്തോപ്പുകളിലെത്തി മാങ്ങയും മരങ്ങളും ആനക്കുട്ടം നശിപ്പിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നു കർഷകർ പരാതിപ്പെട്ടു. ജനവാസകേന്ദ്രങ്ങളിൽ ആനയെത്തുന്നതു തടയാൻ…
Read Moreപുഴപ്പാലം പമ്പുഹൗസ് തടയണയിൽ പാഴ്ച്ചെടി ചീഞ്ഞ് വെള്ളത്തിനു ദുർഗന്ധം രൂക്ഷം; തടയണ ശുചീകരിക്കണമെന്ന ആവശ്യം ശക്തമായി
ചിറ്റൂർ: വാട്ടർ അഥോറിറ്റിക്കു കീഴിലുള്ള പുഴപ്പാലം പന്പുഹൗസിനോടു ചേർന്ന തടയണയിൽ പാഴ്ചെടികൾ ചീഞ്ഞ് വെള്ളത്തിനു ദുർഗന്ധം രൂക്ഷം. പുഴപ്പാലംമുതൽ പാറക്കളം നിലന്പതിപ്പാലംവരെ അരകിലോമീറ്റർ ദൂരത്തിലാണ് തടയണയിൽ വെള്ളം ശേഖരിക്കുന്നത്. തടയണയുടെ മേൽഭാഗത്ത് ചെടിത്തൂപ്പുകൾ നിറഞ്ഞ് രണ്ടാഴ്ചമുന്പ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. കഴിഞ്ഞമാസം ചിറ്റൂർ-തത്തമംഗലം നഗരസഭ പുഴ സംരക്ഷണനടപടി സ്വീകരിച്ച് പുഴയ്ക്ക് ഇരുവശത്തെ പാഴ്ചെടികൾ നീക്കം ചെയ്തിരുന്നു.എന്നാൽ കുടിവെള്ള തടയണയിൽ അടിഞ്ഞുകൂടിയ പാഴ്ചെടികൾ നീക്കം ചെയ്തിരുന്നില്ല. മതിയായ ശുചീകരണമില്ലാത്തതിനാൽ കഴിഞ്ഞവർഷം മേയിൽ കുടിവെള്ളവിതരണം അഥോറിറ്റി ഒരാഴ്ചയോളം നിർത്തിവച്ചിരുന്നു. ജനങ്ങളുടെ പരാതിയെ തുടർന്ന് അന്നത്തെ ജില്ലാ കളക്ടർ ചിറ്റൂർപുഴ തടയണ പ്രദേശത്തെ ജലവിതരണം നിർത്തിവയ്ക്കാനും തടയണയിലെ വെള്ളം ഒഴുക്കികളയാനും നിർദേശം നല്കിയിരുന്നു. പിന്നീട് കുന്ദംകാട്ടുപതിയിൽനിന്നും വെള്ളംവിട്ടാണ് കുടിവെള്ളവിതരണം പുനരാരംഭിച്ചത്. ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചില ഭാഗങ്ങളിലേക്ക് പുതുനഗരം, പെരുവെന്പ്, കൊടുവായൂർ എന്നിവിടങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത് പുഴപ്പാലം ജലസംഭരണിയിൽനിന്നാണ്. എത്രയുംവേഗം തടയണയിൽ…
Read Moreശ്രീകുറുംബ ട്രസ്റ്റിന്റെ സമൂഹവിവാഹത്തിൽ ഇരുപതു യുവതികൾക്ക് മാംഗല്യം; സമൂഹവിവാഹത്തിലൂടെ പ ഞ്ചുവർഷത്തിനിടെ 590 പേർ വിവാഹിതരായി
വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഈവർഷത്തെ ഒന്നാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണമണ്ഡപത്തിൽ നടന്നു. ഇരുപതു യുവതികളാണ് വെള്ളിയാഴ്ച സുമംഗലികളായത്. ശോഭാ ലിമിറ്റഡ് ചെയർമാൻ എമിരിറ്റ്സും ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരിയുമായ പി.എൻ.സി. മേനോനും പത്നി ശോഭ മേനോനും വധുവരൻമാരെ ആശീർവദിച്ചു. ഇതോടെ 2003 മുതൽ ട്രസ്റ്റ് നടത്തിവരുന്ന സമൂഹവിവാഹങ്ങളിലൂടെ വിവാഹിതരായ യുവതികളുടെ എണ്ണം 590 ആയി. ട്രസ്റ്റ് ദത്തെടുത്തിട്ടുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ 2500-ലേറെ വരുന്ന ബിപിഎൽ കുടുംബങ്ങളിൽ നിന്നാണ് ഓരോ സമൂഹവിവാഹത്തിനും യുവതികളെ തെരഞ്ഞെടുക്കുന്നത്. ഓരോ യുവതിക്കും നാലരപവൻ സ്വർണാഭരണങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയും ട്രസ്റ്റ് നല്കി. അതത് വധൂവരൻമാരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. കൂടാതെ വിവാഹസദ്യയും ഒരുക്കിയിരുന്നു. വിവാഹത്തിനുമുന്പ് യുവതികൾക്കും അവരുടെ മാതാപിതാക്കൾക്കും ആരോഗ്യം, ശുചിത്വം, പെരുമാറ്റം എന്നിവയ്ക്ക് ഉൗന്നൽ നല്കികൊണ്ടുള്ള കൗണ്സലിംഗും ട്രസ്റ്റ് ഒരുക്കുന്നു.…
Read Moreപുതിയ ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചപ്പോൾ പഴയ പൈപ്പ് പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ; പൈപ്പ് മാറ്റണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകർ
മലന്പുഴ: പുതിയ ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചപ്പോൾ ഉപയോഗശൂന്യമായ ഭീമൻ പൈപ്പുകൾ പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ. മുക്കൈപുഴയുടെ കടുക്കാംകുന്നം നിലംപതി പാലത്തിനു സമീപത്താണ് ജലഅഥോറിറ്റിയുടെ പൈപ്പുകൾ ഉപേക്ഷിച്ചനിലയിൽ കിടക്കുന്നത്. ഏതുസമയവും ഇത് പുഴയിലേക്ക് ഉരുണ്ടുവീഴാവുന്ന സ്ഥിതിയിലാണ്. ഇങ്ങനെ സംഭവിച്ചാൽ പുഴയിലൂടെ ഒഴുകിവരുന്ന ചപ്പുചവറുകൾ പൈപ്പിൽ തടഞ്ഞ് പുഴയിലെ നീരൊഴുക്കിനു തടസമുണ്ടാകുകയും ചെയ്യും.ഈ സാഹചര്യത്തിൽ എത്രയുംവേഗം കൂറ്റൻ പൈപ്പുകൾ ഇവിടെനിന്നും മാറ്റണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.
Read Moreമംഗലംഡാം ഉദ്യാനനവീകരണം മന്ദഗതിയിൽ; കാലവർഷം ആരംഭിക്കുന്നതിനു മുന്പേ തുടങ്ങേണ്ടിയിരുന്ന പ്രവൃത്തികളൊന്നും ഇനിയും പുരോഗമിച്ചിട്ടില്ല
മംഗലംഡാം: ടൂറിസം വികസനത്തിന്റെ ഭാഗമായുള്ള മംഗലംഡാം ഉദ്യാനനവീകരണ വികസനപ്രവൃത്തികൾ നടക്കുന്നത് മന്ദഗതിയിൽ. നവീകരണ പ്രവൃത്തികളുടെ നിർമാണോദ്ഘാടനം കഴിഞ്ഞു രണ്ടുമാസമാകുന്പോൾ തുടങ്ങിവച്ചത് വാഹന പാർക്കിംഗ് ഏരിയായുടെ സൈഡ് കെട്ടൽ മാത്രം. അതിന്റെ പണികൾതന്നെ രണ്ടോ മൂന്നോ തൊഴിലാളികളെ വച്ചു ഇഴയുന്ന മട്ടിലാണ്. കാലവർഷം ആരംഭിക്കുന്നതിനുമുന്പേ തുടങ്ങേണ്ടിയിരുന്ന പ്രവൃത്തികളൊന്നും ഇനിയും പുരോഗമിച്ചിട്ടില്ല. സ്ഥലങ്ങളൊരുക്കി ചെടികളെല്ലാം നട്ടിരുന്നുവെങ്കിൽ മഴയ്ക്കുമുന്പേ ചെടികൾ വളർന്നു ഡാം കാണാനെത്തുന്നവർക്ക് എന്തെങ്കിലുമൊക്കെ കണ്ടു സംതൃപ്തരായി മടങ്ങിപോകമായിരുന്നു. ഷട്ടർ ഭാഗത്തേക്ക് പോകുന്ന ഗേറ്റിനടുത്ത കംഫർട്ട് സ്റ്റേഷനു ചുറ്റുമാണ് ഇപ്പോൾ വാഹനപാർക്കിംഗിനായി സൈഡ് കെട്ടി സ്ഥലം ഒരുക്കുന്നത്. നേരത്തെ വാഹനപാർക്കിംഗിനായി പടിഞ്ഞാറുഭാഗത്ത് ടാർ റോഡിനരികേ വിശാലമായ പാർക്കിംഗ് കേന്ദ്രം നിർമിച്ചിരുന്നു. എന്നാൽ അവിടെ പാർക്കിംഗ് അനുവദിക്കരുതെന്നും അത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഡാം സുരക്ഷാവിഭാഗം നിർദേശിക്കുകയായിരുന്നു. അതോടെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച പാർക്കിംഗ് കേന്ദ്രം പാഴായി. ഇപ്പോൾ അവിടം സമീപവാസികൾ…
Read More