കവളപ്പാടം ഷിബുവിനെ വെട്ടിയ കേസ്; അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച്  ബിജെപിയുടെ പോലീസ് സ്റ്റേഷൻ മാർച്ച്

വ​ട​ക്ക​ഞ്ചേ​രി: ക​വ​ള​പ്പാ​ട​ത്ത് ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷി​ബു​വി​നെ (38) വെ​ട്ടി മാ​ര​ക​മാ​യി മു​റി​വേ​ല്പി​ച്ച കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ​യും അ​റ​സ്റ്റു​ചെ​യ്യാ​ൻ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. രാ​വി​ലെ പ​ത്തി​നു പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ നി​ന്നും സ​മ​ര​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ര​ണ്ടി​നു രാ​ത്രി​യാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ഷി​ബു​വി​ന് വെ​ട്ടേ​റ്റ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു സി​പി​എം, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ നാ​ലു​ദി​വ​സ​ത്തി​നു​ശേ​ഷം അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ മാ​റ്റി നി​ർ​ത്തി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ടി​കൂ​ടു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ഏ​പ്രി​ൽ 13ന് ​വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യ ബി​ജെ​പി, ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​റ​പ്പു​ന​ല്കി​യി​രു​ന്നെ​ങ്കി​ലും ഇ​തി​നി​ട​യി​ൽ എ​സ്ഐ മു​ത​ൽ ഡി​വൈ​എ​സ്പി വ​രെ​യു​ള്ള​വ​രെ സ്ഥ​ലം​മാ​റ്റി കേ​സ​ന്വേ​ഷ​ണം മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.

Read More

ട്രെയിൻ ഒന്നുമാത്രമെങ്കിലും കാര്യങ്ങൾ മള്‌ട്ടി പർപ്പസ്..! അ​ഞ്ഞൂ​റു​കോ​ടി ചെ​ല​വ​ഴി​ച്ച ബ്രോ​ഡ്ഗേ​ജ് ലൈ​നിൽ 

കൊ​ല്ല​ങ്കോ​ട്: അ​ഞ്ഞൂ​റു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച പാ​ല​ക്കാ​ട്-​പൊ​ള്ളാ​ച്ചി ബ്രോ​ഡ്ഗേ​ജ് ലൈ​നി​ൽ ട്രെ​യി​നു​ക​ൾ ഇ​ല്ലെ​ങ്കി​ലും കാ​ര്യ​ങ്ങ​ളെ​ല്ലാം മ​ൾ​ട്ടി​പ​ർ​പ്പ​സ് ആ​ണെ​ന്നു ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്നു. ആ​കെ ഓ​ടു​ന്ന ഒ​രു ട്രെ​യി​നി​നു വേ​ണ്ടി എ​ന്തി​നു കോ​ടി​ക​ൾ മു​ട​ക്കി​യെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. കാ​ർ, ലോ​റി, ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ലെ​വ​ൽ​ക്രോ​സു​ക​ളി​ൽ ത​ട​സ​മി​ല്ലാ​തെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. പി​ന്നെ​ന്തി​നാ​ണ് ലെ​വ​ൽ​ക്രോ​സി​നു പ​ണം ചെ​ല​വി​ട്ട​ത്…‍? രാ​ത്രി എ​ട്ടി​നും രാ​വി​ലെ അ​ഞ്ചി​നു​മി​ട​യി​ലാ​ണ് ട്രെ​യി​ൻ യാ​ത്രി​ക​ർ​ക്കു ഉ​പ​യോ​ഗ​മി​ല്ലാ​ത്ത ത​ര​ത്തി​ൽ ക​ട​ന്നു​പോ​കു​ന്ന​ത്. മു​ന്പ് ഇ​തു​വ​ഴി പോ​യി​രു​ന്ന ച​ര​ക്കു​ക​ട​ത്ത് ട്രെ​യി​നു​ക​ൾ നി​ല​വി​ൽ കി​ണ​ത്തു​ക​ട​വ്, പോ​ത്ത​ന്നൂ​ർ വ​ഴി തി​രി​ച്ചു​വി​ട്ടി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ എ​ട്ടി​ന് അ​മൃ​ത പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തേ​ക്ക് പോ​യി​ക്ക​ഴി​ഞ്ഞാ​ൽ തു​റ​ക്കു ന്ന ​ലെ​വ​ൽ​ക്രോ​സ് ഗേ​റ്റു​ക​ൾ രാ​ത്രി എ​ട്ടു​വ​രെ​യും തു​റ​ന്നു​കി​ട​ക്കും. ഉൗ​ട്ട​റ​യി​ൽ പ​തി​ന​ഞ്ചു​ല​ക്ഷ​ത്തോ​ളം മു​ട​ക്കി അ​ന്പ​ല​പ്പ​റ​ന്പ് വ​ഴി ബൈ​പാ​സ് നി​ർ​മി​ച്ച​തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ര​ണ്ടാ​വ​ശ്യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ല്കി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​രെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. മു​ന്പ് മീ​റ്റ​ർ​ഗേ​ജ് ലൈ​നി​ൽ…

Read More

പ​തി​നാ​ലു​കാ​രി​യെ  പ്ര​ലോ​ഭി​പ്പി​ച്ച് വീ​ട്ടി​ലെത്തി​ച്ചു പീ​ഡി​പ്പി​ക്കാ​ൻ  ശ്ര​മം;​ എൺപത്തിയഞ്ചുകാരനെ  നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു

കൊ​ഴി​ഞ്ഞാ​മ്പാറ: പ​തി​നാ​ലു​കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് വീ​ട്ടി​ലെത്തി​ച്ചു പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. എ​രു​ത്തേ​ന്പ​തി കൃ​ഷ്ണ​നെ (85) യാ​ണ് എ​സ്ഐ കെ.​പി.​മി​ഥു​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​ന്ന​ലെ പ​ക​ൽ പ​തി​നൊ​ന്നി​നാ​യി​രു​ന്നു പീ​ഡ​ന​ശ്ര​മം. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പ്ര​തി​യെ പി​ടി​കു​ടി പോ​ലീ​സി​ൽ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡി​ൽ വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.

Read More

 വേനൽ മഴ; മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ  പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ല്ലെ​ന്നു പ​രാ​തി

മു​ത​ല​മ​ട: ക​ഴി​ഞ്ഞ​വ​ർ​ഷം ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ര​ണ്ടു​പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി​പേ​ർ​ക്ക് പ​നി​യും ബാ​ധി​ച്ച മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ൻ​കാ​ല പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും തു​ട​ങ്ങി​യി​ല്ലെ​ന്നു പ​രാ​തി. കാ​ന്പ്ര​ത്തു​ച​ള്ള പ​ഴ​യ​പാ​ത​യി​ൽ യു​വ​തി​യും മാ​ന്പ​ള്ള​ത്ത് ഓ​ട്ടോ​ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഉ​ട​നേ ന​ട​ത്ത​ണം. ന​ടു​പ്പ​തി, കു​റ്റി​പ്പാ​ടം, ആ​ന​മാ​റി, നെ​ണ്ട​ൻ​കി​ഴാ​യ, പ​ള്ളം, ച​പ്പ​ക്കാ​ട്, ചെ​മ്മ​ണാം​പ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ലാ​യും ഉ​ണ്ടാ​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക വാ​ർ​ഡു​ക​ളി​ലും മാ​ലി​ന്യം രൂ​ക്ഷ​മാ​യി കൊ​തു​കു​ക​ൾ പെ​രു​കു​ക​യാ​ണ്.ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഈ ​വ​ർ​ഷ​മാ​ണ് വേ​ന​ൽ​മ​ഴ ല​ഭി​ച്ച​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ജൂ​ണ്‍ അ​വ​സാ​ന​ത്തി​ലാ​ണ് കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​ത്. സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചൂ​ടു​വെ​ള്ളം ന​ല്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ അ​ഴു​ക്കു​ചാ​ലി​ൽ കെ​ട്ടി​നി​ല്ക്ക​ന്ന മ​ലി​ന​ജ​ലം നീ​ക്കം​ചെ​യ്ത് ഫോ​ഗിം​ഗ് ന​ട​ത്ത​ണം. ദി​നം​പ്ര​തി അ​ഞ്ഞൂ​റി​ല​ധി​കം രോ​ഗി​ക​ൾ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന മു​ത​ല​മ​ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​റെ നി​യ​മി​ച്ച് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും…

Read More

  ടൗണിലെ തിരക്കേറിയ റോഡിൽ   രാ​ജ​ൻ താ​റാ​വു​കു​ഞ്ഞു​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഈ മന്ത്രവടിയിലൂടെ…

വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ലെ തി​ര​ക്കേ​റി​യ റോ​ഡ​രി​കി​ൽ രാ​ജ​ൻ വി​ശ്ര​മി​ക്കാ​നി​രി​ക്കു​ന്പോ​ൾ താ​റാ​വു​കു​ട്ടി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഈ ​വ​ടി​യു​ടെ ത​ല​യ്ക്കു കെ​ട്ടി​വ​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ​കൊ​ണ്ടാ​ണ്. മു​ക​ളി​ലൂ​ടെ പ്ലാ​സ്റ്റിക് ക​വ​റു​ക​ൾ പാ​യി​ച്ചാ​ൽ കു​ഞ്ഞു​താ​റാ​വു​ക​ൾ​ക്ക് അ​റി​യാം ഇ​പ്പോ​ൾ ന​ട​ക്കാ​നു​ള്ള സ​മ​യ​മ​ല്ല, വി​ശ്ര​മി​ക്കാ​നു​ള്ള സ​മ​യ​മാ​ണെ​ന്ന്. ഇ​തോ​ടെ അ​വ കൂ​ട്ടം​കൂ​ടി റോ​ഡ​രി​കി​ൽ ഇ​രി​ക്കും. നൂ​റു​താ​റാ​വു കു​ട്ടി​ക​ളു​ണ്ട് ഇക്കൂ​ട്ട​ത്തി​ൽ. തി​ര​ക്കേ​റി​യ ടൗ​ണ്‍ റോ​ഡി​ലൂ​ടെ ഇ​വ​യെ ആ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്പോ​ൾ ഒ​രെ​ണ്ണം​പോ​ലും കൂ​ട്ടം​തെ​റ്റി​യോ​ടി രാ​ജ​നെ ബു​ദ്ധി​മു​ട്ടി​ക്കാ​റി​ല്ല. പ​ക​ൽ​ച്ചൂ​ടി​ൽ താ​റാ​വു കു​ഞ്ഞു​ങ്ങ​ൾ​ക്ക് ന​ട​ക്കാ​ൻ വ​യ്യാ​താ​യാ​ൽ പ​ത്തു​മി​നി​റ്റ് അ​വ​യ്ക്ക് വി​ശ്ര​മം ന​ല്കി മാ​ത്ര​മേ രാ​ജ​ൻ യാ​ത്ര തു​ട​രൂ. അ​തി​രാ​വി​ലെ തു​ട​ങ്ങും വാ​ള​യാ​ർ സ്വ​ദേ​ശി​യാ​യ രാ​ജ​ന്‍റെ ഈ ​തൊ​ഴി​ൽ. നൂ​റോ, നൂ​റ്റി​യ​ന്പ​തോ എ​ണ്ണം കു​ഞ്ഞു​ങ്ങ​ളു​മാ​യാ​ണ് വി​ല്പ​ന​യ്ക്ക് ഇ​റ​ങ്ങു​ക. ജോ​ടി​ക്ക് നൂ​റു​രൂ​പ​മു​ത​ൽ 120 രൂ​പ​വ​രെ വി​ല​യു​ണ്ട്. വൈ​കു​ന്നേ​രം​വ​രെ വി​ല്പ​ന തു​ട​രും.ശേ​ഷി​ക്കു​ന്ന താ​റാ​വു​കു​ഞ്ഞു​ങ്ങ​ളെ തു​ണി​സ​ഞ്ചി​യി​ലാ​ക്കി പാ​ല​ക്കാ​ട്ടേ​യ്ക്ക് ബ​സ് ക​യ​റും. കു​ട്ട​നാ​ട്ടി​ൽ​നി​ന്നാ​ണ് താ​റാ​വു​കു​ഞ്ഞു​ങ്ങ​ളെ​ത്തു​ന്ന​ത്. കാ​ല​വ​ർ​ഷം അ​ടു​ത്തെ​ത്തി​നി​ല്ക്കേ താ​റാ​വു കു​ഞ്ഞു​ങ്ങ​ൾ​ക്കു ഡി​മാ​ന്‍റു​ണ്ട്.വെ​ള്ള​മു​ള്ള കു​റ​ഞ്ഞ സ്ഥ​ല​ത്ത്…

Read More

ആ​നകളുടെ നാ​ട്ടി​ലേ​ക്ക് ആ​ന​വ​ണ്ടി​യെ​ത്തി; കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ മൂ​ല​ഗം​ഗ​ലി​ലേ​ക്ക് കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി

അ​ഗ​ളി: കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ മൂ​ല​ഗം​ഗ​ലി​ലേ​ക്ക് കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി. ആ​ദി​വാ​സി സ​ങ്കേ​ത​ക​ങ്ങ​ൾ​ക്കു ഗു​ണ​ക​ര​മാ​കു​ന്ന വി​ധ​മാ​ണ് പു​തി​യ ബ​സ് സ​ർ​വീ​സ്. ഇ​ന്ന​ലെ രാ​വി​ലെ 8.15ന് ​മൂ​ല​ഗം​ഗ​ലി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ബ​സ് യാ​ത്ര ജി​ല്ലാ ജ​ഡ്ജി പ​ച്ച​ക്കൊ​ടി കാ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎസ്ആ​ർ​ടി​സി എ​ടി​ഒ ഉ​ബൈ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ബാ​ല​സു​ബ്ര​ഹ്്മ​ണ്യ​ൻ, ക​ഐ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് പു​ഷ്ക​ര​ൻ, എ​സ്ടി പ്രൊ​മോ​ട്ട​ർ ഗോ​പാ​ല​ൻ, ക​ഐ​സ്ആ​ർ​ടി​സി മ​ണ്ണാ​ർ​ക്കാ​ട് ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് ജോ​ർ​ജ് ജേ​ക്ക​ബ്, ഉൗ​രു​മൂ​പ്പ​ൻ സു​രേ​ഷ്, മൂ​ല​ഗം​ഗ​ൽ മ​രു​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.പെ​ട്ടി​ക്ക​ൽ ജം​ഗ്ഷ​നി​ലും പൗ​ര​ജ​ന​ങ്ങ​ൾ വ​ൻ​സ്വീ​ക​ര​ണ​മാ​ണ് ന​ല്കി​യ​ത്. ഷോ​ള​യൂ​ർ കോ​ഴി​ക്കൂ​ട​ത്തേ​ക്കു​കൂ​ടി സ​ർ​വീ​സ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഗൂ​ളി​ക്ക​ട​വ്, ചി​റ്റൂ​ർ, ഷോ​ള​യൂ​ർ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ​തോ​ടെ കാ​ല​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ മ​ന​സി​ൽ സൂ​ക്ഷി​ച്ച സ്വ​പ്നം സ​ഫ​ല​മാ​കു​ക​യാ​ണ്. രാ​വി​ലെ ആ​റി​ന് ഷോ​ള​യൂ​രി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് ചി​റ്റൂ​ർ​വ​ഴി 6.45ന് ​അ​ഗ​ളി​യി​ലെ​ത്തും. 6.45ന് ​അ​ഗ​ളി​യി​ൽ​നി​ന്നും തി​രി​ച്ച് 7.40ന് ​ഷോ​ള​യൂ​ർ, 8.25 മൂ​ല​ഗം​ഗ​ൽ, 9.10 ഷോ​ള​യൂ​ർ, 9.55…

Read More

മു​ത​ല​മ​ട​യി​ൽ ആ​ന​യി​റ​ങ്ങി ര​ണ്ടു​വീ​ടു​ക​ൾ ത​ക​ർ​ത്തു ; മൂന്നു​പേർ അത്ഭുതകരമായി ര​ക്ഷ​പ്പെ​ട്ടു 

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട ച​പ്പ​ക്കാ​ടി​ന​രി​കേ വീ​ണ്ടും ആ​ന​യി​റ​ങ്ങി ര​ണ്ടു​വീ​ടു​ക​ൾ ന​ശി​പ്പി​ച്ചു. മ​ല​യ​ടി​വാ​രം പെ​രി​യ​പ​തി​ക്കാ​ട് ഗ​ണേ​ശ​ൻ, സു​ബ്ര​ഹ്്മ​ണ്യ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ഒ​റ്റ​യാ​ൻ ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​രി, ത​വി​ട് എ​ന്നി​വ ആ​ന തി​ന്നു.ര​ണ്ടു​വീ​ടു​ക​ളി​ലു​മാ​യി പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ ക​ഴി​ച്ചു​കൂ​ട്ടി​യ​ത് മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ടാ​ണ്. ഗ​ണേ​ശ​ന്‍റെ വീ​ടി​ന്‍റെ പി​ൻ​വാ​തി​ലും സു​ബ്ര​ഹ്മ​ണ്യ​ന്‍റെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ മു​റി​യു​മാ​ണ് കു​ത്തി​തു​റ​ന്ന് ഭീ​തി​പ​ര​ത്തി​യ​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ന ഭീ​തി​യെ തു​ട​ർ​ന്നു ബ​ന്ധു​വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ പ​ത്തു ത​വ​ണ ആ​ന​കൂ​ട്ടം ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തി വി​ടു​ക​ളും കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച​മു​ന്പ്  അ​ര​ശ​മ​ര​ക്കാ​ട്ടി​ൽ ര​ണ്ടാ​ന​ക​ൾ രാ​ത്രി​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തി നാ​ശ​മു​ണ്ടാ​ക്കി. പ​ക​ൽ സ​മ​യം മ​ല​ക​യ​റു​ന്ന ആ​ന​ക​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ തി​രി​ച്ചി​റ​ങ്ങു​ക​യാ​ണ്. വ​ന​പാ​ല​ക​ർ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ല​യോ​ര​വാ​സി​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​ക​ളെ മ​ല​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഈ ​പ്ര​തി​രോ​ധ​വും മ​റി​ക​ട​ന്നാ​ണ് വീ​ടു​ക​ൾ​ക്ക് സ​മീ​പം ആ​ന​ക​ൾ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മൂ​ന്നാ​ഴ്ച​യ്ക്കു​മു​ന്പ് ത​ഹ​സി​ൽ​ദാ​ർ സ്ഥ​ല​ത്തെ​ത്തി ര​ണ്ടും കു​ടും​ബ​ങ്ങ​ളെ നി​ളി​പ്പാ​റ…

Read More

കേ​ര​ള​ത്തി​ലെ നാ​ളി​കേ​രം പോകു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലേ​ക്ക്; ഓണത്തിന് വെളിച്ചെണ്ണയായി തിരിച്ചുവരും

വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം അ​ടു​ത്തെ​ത്തി നി​ല്ക്കേ നാ​ട്ടി​ൽ​നി​ന്നു​ള്ള നാ​ളി​കേ​രം മു​ഴു​വ​ൻ ക​യ​റ്റി​പ്പോ​കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലേ​ക്ക്. കു​റ​ഞ്ഞ വി​ല​യ്ക്ക് ഇ​വി​ടെ​നി​ന്നും നാ​ളി​കേ​രം സം​ഭ​രി​ച്ച് ഓ​ണം സീ​സ​ണി​ൽ വെ​ളി​ച്ചെ​ണ്ണ​യാ​യി തി​രി​ച്ചു​വ​രാ​നാ​ണ് ഇ​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ലെ മി​ല്ലു​കാ​ർ തി​ര​ക്കി​ട്ട നാ​ളി​കേ​ര സം​ഭ​ര​ണം ന​ട​ത്തു​ന്ന​ത്.ര​ണ്ടാ​ഴ്ച കൂ​ടി ക​ഴി​ഞ്ഞാ​ൽ മ​ഴ എ​ത്തു​മെ​ന്ന​തി​നാ​ൽ ഉ​ള്ള നാ​ളി​കേ​രം മു​ഴു​വ​ൻ വി​റ്റ​ഴി​ക്കാ​നു​ള്ള ശ്ര​മത്തി​ലാ​ണ് നാ​ളി​കേ​ര ക​ർ​ഷ​ക​ർ. ഇ​തു ചൂ​ഷ​ണം ചെ​യ്താ​ണ് ദി​വ​സ​വും ലോ​ഡ് ക​ണ​ക്കി​നു നാ​ളി​കേ​രം ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ക​യ​റ്റി അ​യ​യ്ക്കാ​ൻ പോ​കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കും മ​റ്റും ച​ര​ക്കു​ക​ളു​മാ​യി വ​രു​ന്ന ലോ​റി​ക​ൾ റി​ട്ടേ​ണ്‍ പോ​കു​ന്പോ​ഴാ​ണ് ഇ​വി​ടെ​നി​ന്നും നാ​ളി​കേ​ര​വും ക​യ​റ്റു​ന്ന​ത്. അ​തി​നാ​ൽ വാ​ഹ​ന​വാ​ട​ക​യി​ലും വ​ലി​യ കു​റ​വു​ണ്ടാ​കും. ത​മി​ഴ്നാ​ട്ടി​ൽ ന​ല്ല വെ​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ണ്‍​ക്രീ​റ്റ് ക​ള​ങ്ങ​ളി​ൽ നാ​ളി​കേ​രം ഇ​റ​ക്കി ര​ണ്ടോ മൂ​ന്നോ ദി​വ​സം​കൊ​ണ്ട് കൊ​പ്ര​യാ​ക്കും. ത​മി​ഴ്നാ​ട്ടി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി ന​ന്നേ കു​റ​വാ​യ​തി​നാ​ൽ എ​ണ്ണ​മി​ല്ലു​കാ​ർ​ക്കും ഓ​യി​ൽ ഉ​ത്പാ​ദ​ന​ചെ​ല​വ് കു​റ​യും. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പാ​ക്ക് ചെ​യ്തു​വ​രു​ന്ന വെ​ളി​ച്ചെ​ണ്ണ​യി​ൽ ഏ​റി​യ പ​ങ്കും മാ​യം​ക​ല​ർ​ന്ന​താ​ണെ​ന്ന്…

Read More

ക​ഴി​മ്പ്രം വി​പിഎം ​എ​സ്എ​ൻഡിപി എച്ച്എസ്എസി​ൽ 13 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ ഫലം വ​ന്നി​ല്ല; മലപ്പുറത്ത് നോക്കിയ പേപ്പറിന്‍റെ മാർക്ക് വരാൻ വൈകിയതാണ് കാരണമെന്ന് അധികൃതർ

വ​ല​പ്പാ​ട്: ക​ഴി​ന്പ്രം വി​പി​എം ​എ​സ്​എ​ൻ​ഡി​പി ​ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ പ്ല​സ് ടൂ ​പ​രീ​ക്ഷ​യെ​ഴു​തി​യ 13 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​ഫ​ലം വ​ന്നി​ല്ല.​വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ൽ. ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം ഇ​ന്നു രാ​വി​ലെ സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പൽ ടി.​കെ.​വി​നോ​ദ് കു​മാ​റിന്‍റെ നേതൃത്വത്തിൽ നടന്നു. വി​ദ്യ​ഭ്യാ​സ മ​ന്ത്രി പ്രഫ.സി.​ര​വീ​ന്ദ്ര​നാ​ഥ്, ഗീ​താ ഗോ​പി എം​എ​ൽ​എ, ഹ​യ​ർ സെ​ക്ക​ൻഡ​റി ഉ​ന്ന​താ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ല്കി.​അ​തേ സ​മ​യം സം​സ്ഥാ​ന​ത്തെ 1200 പ്ല​സ്ടു വി​ദ്യാ​ർഥി​ക​ളു​ടെ പ​രീ​ക്ഷ​ഫ​ലം പ്ര​സീ​ദ്ധി​ക​രി​ച്ചി​ട്ടി​ല്ല. ഇ​ക്കോ​ണമി​ക്സ് പ​രീ​ക്ഷ പേ​പ്പ​റു​ക​ൾ പ​രി​ശോ​ധി​ച്ച​ത് മ​ല​പ്പു​റ​ത്താ​ണെ​ന്നും ആ ​വി​ഷ​യ​ത്തി​ന്‍റെ മാ​ർ​ക്കു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​രാ​ൻ വൈ​കി​യ​താ​ണ് ഫ​ലം ത​ട​ഞ്ഞ് വെ​ക്കേ​ണ്ടി വ​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്കൂ​ൾ അ​ധി​കൃ​ത​രെ ഇ​ന്ന​ലെ അ​റി​യി​ച്ച​ത്. നാ​ളെ വൈ​കീ​ട്ട് ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നും ഹ​യ​ർ സെ​ക്ക​ൻഡ​റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

പ്രതിഷേധങ്ങൾ വ്യാപകമായിട്ടും മു​ത​ല​മ​ട​യി​ൽ മാ​ലി​ന്യം തള്ളുന്നതു തുടരുന്നു; ഗു​ണ്ടാ​മാ​ഫി​യ സം​ഘമാണ് പിന്നിലെന്ന് നാട്ടുകാർ

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ൽ മാ​ലി​ന്യ​നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്പോ​ഴും ഗു​ണ്ടാ​മാ​ഫി​യ സം​ഘം വീ​ണ്ടും മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​ൽ തു​ട​രു​ന്ന​താ​യി പ​രാ​തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു ലോ​ഡ് ഇ​ല​ക്ട്രോ​ണി​ക്, പ്ലാ​സ്റ്റി​ക് മാ​ലി​ന്യം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്നു. വ്യാ​പാ​ര​സ്ഥാ​പ​ന ഉ​ട​മ​ക​ളി​ൽ​നി​ന്നും വ​ൻ​പ്ര​തി​ഫ​ലം കൈ​പ്പ​റ്റി​യാ​ണ് അ​യ​ൽ​ജി​ല്ല​ക​ളി​ൽ​നി​ന്നും മാ​ലി​ന്യം താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ​ത്തി​ച്ച് നി​ക്ഷേ​പി​ക്കു​ക​യാ​ണ്. ടൗ​ണി​ൽ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് കാ​മ​റ സ്ഥാ​പി​ച്ച് രാ​ത്രി​കാ​ല​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​പ്ര​ദ​മ​ല്ല. ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം നീ​ളി​പ്പാ​റ​യി​ൽ രാ​ത്രി​കാ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന വി​വ​രം അ​റി​യി​ച്ചി​ട്ടും പോ​ലീ​സ് എ​ത്തി​ച്ചേ​രാ​ൻ വൈ​കി​യ​തും പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി.മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​നെ​തി​രേ തോ​പ്പു​ട​മ​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ലും പോ​ലീ​സ് ഉ​ദാ​ര​ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത​ത്രേ. അ​റ​വു​മാ​ലി​ന്യം, പ്ലാ​സ്റ്റി​ക്, രാ​സ​മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്കു​ണ്ടാ​കാ​വു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ളും മ​റ്റും ത​ട​യു​ന്ന​തി​നു ആ​രോ​ഗ്യ​വ​കു​പ്പ് ക​ർ​ശ​ന​ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​റി​ല്ല.പ്ര​തി​ഫ​ലം വാ​ങ്ങി ത​മി​ഴ്നാ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കൊ​ഴി​ഞ്ഞാ​ന്പാ​റ, എ​രു​ത്തേ​ന്പ​തി, മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളാ​ണ് മാ​ലി​ന്യ​നീ​ക്ക​ത്തി​നാ​യി ഇ​ട​നി​ല​ക്കാ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More