നെന്മാറ: വേനൽമഴ ലഭിച്ചതോടെ കാർഷികരംഗം ഉണർന്നു. ഒന്നാംവിള കൃഷിയിറക്കുന്നതിനായി ഞാറ്റടി തയാറാക്കുന്ന തിരക്കിലാണ് കർഷകർ. രണ്ടാംവിളകൊയ്തടുത്തശേഷം ഉഴുതുമറിച്ച പാടശേഖരങ്ങളിൽ കാലിവളവും മറ്റും ശേഖരിച്ച് ഒന്നാംവിളകൃഷിയിറക്കുന്ന പ്രതീക്ഷയോടെയാണ് കർഷകർ. ഇടവിട്ടു പെയ്യുന്ന മഴയിൽ പാടശേഖരങ്ങളിൽ കളപെരുകുമെന്ന ഭീതിയിൽ ഞാറ്റടി തയാറാക്കുകയാണ് കർഷകർ. കഴിഞ്ഞ വിളകളിൽ കളശല്യം രൂക്ഷമായതിനാൽ കൂലിയിനത്തിൽ നല്ലൊരു തുക ചെലവായതിനെ തുടർന്നാണ് കർഷകരിൽ ചിലർ ഞാറ്റടി തയാറാക്കുന്നതിനൊരുങ്ങിയത്. മൂപ്പുകുറഞ്ഞ ഉമ നെൽവിത്താണ് ഞാറ്റടി തയാറാക്കാൻ ഏറിയ പങ്കും കർഷകർ ഉപയോഗിച്ചിരിക്കുന്നത്. പൊടിയിൽ ഞാറ്റടി തയാറാക്കി 25 ദിവസംമുതൽ 35 ദിവസംവരെ മൂപ്പെത്തിയശേഷം നെൽച്ചെടികൾ പറിച്ചുനടുന്ന രീതിയാണ് പതിവ്. കാലവർഷം കനിഞ്ഞ് സമയങ്ങളിൽ മഴ ലഭിച്ചു വെള്ളം കൂടുമെന്നുമുള്ള കണക്കുകൂട്ടലുകളിലാണ് കർഷകർ. നടീൽ പണികൾക്കും മറ്റും അന്യസംസ്ഥാന തൊഴിലാളികളെ ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് കർഷകർ ഞാറ്റടി തയാറാക്കിയിരിക്കുന്നത്.
Read MoreCategory: Palakkad
മലമ്പ്രദേശങ്ങളിൽ കാട്ടാനശല്യത്തിന് നടപടിയെടുക്കണം: നാട്ടുകാർ വനംവകുപ്പിനെതിരെ സമരത്തിന് ഒരുങ്ങുന്നു
വടക്കഞ്ചേരി: പാത്രകണ്ടം, കൈതയ്ക്കൽ ഉറവ, ഒളകര തുടങ്ങിയ മലന്പ്രദേശങ്ങളിലെ കാട്ടാനശല്യത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വനംവകുപ്പിനെതിരെ സമരത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ഒളകര റേഞ്ച് ഓഫീസർക്കും ഡിഎഫ്ഒയ്ക്കും പ്രദേശത്തുകാർ നിവേദനം നല്കി. വൈദ്യുതിവേലി സ്ഥാപിച്ച് കാട്ടാനയുടെ ആക്രമണത്തിൽനിന്നും കൃഷിയും തങ്ങളുടെ ജീവനും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്കിയത്.ഇതിന് ഉടനടി നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനാണ് തീരുമാനമെന്ന് കൈതയ്ക്കൽ ഉറവിലെ ശശി പറഞ്ഞു. ഇവിടെ വനാതിർത്തികളിൽ വൈദ്യുതിവേലി സ്ഥാപിച്ചിരുന്നെങ്കിലും സ്ഥാപിച്ചതിലെ അപാകതമൂലം ഒരാഴ്ച മാത്രമാണ് ഇത് പ്രവർത്തിച്ചത്. ഫെൻസിംഗ് ഇല്ലാതായതോടെ പകലും രാത്രിയും വ്യത്യാസമില്ലാതെയാണ് ആനകൾ കാടിറങ്ങി ജനവാസസ്ഥലങ്ങളിലെത്തുന്നത്. ആനയെ പേടിച്ച് പകൽപോലും പുറത്തിറങ്ങാൻ ഭയയ്ക്കുകയാണ് ഇവിടത്തെ ആളുകൾ. രാത്രിനേരം ആശുപത്രി കേസ് വന്നാൽ ആധിയേറും. മൂന്നെണ്ണം വരുന്ന ഒരു കൂട്ടവും ഒറ്റയാനുമാണ് പ്രദേശത്ത് വിലസുന്നത്. ബഹളമുണ്ടാക്കിയാൽപോലും ആനകൾ ഉൾക്കാട്ടിലേക്ക് കയറാതെ കൃഷിയിടങ്ങളിൽ തങ്ങി അക്രമകാരികളാകുന്നതായി പറയുന്നു.മുൻവർഷങ്ങളിൽ മഴക്കാലത്താണ്…
Read Moreഅടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട് മേമല, പോത്തംതോട് മലയോര നിവാസികൾ
മംഗലംഡാം: റോഡ്, വെള്ളം, വെളിച്ചം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട് അന്യരെപ്പോലെ കടപ്പാറക്കടുത്തെ മേമല, പോത്തംതോട് മലയോരവാസികൾ. മേമല, പോത്തംതോട്് മലന്പ്രദേശങ്ങളിലായി 91 കുടുംബങ്ങളാണുള്ളത്. വികസനത്തെക്കുറിച്ച് നാട് മുഴുവൻ ഭരണനേതൃത്വങ്ങൾ കൊട്ടിഘോഷിക്കുന്പോഴും ഇവർക്ക് ഇന്നും വൈദ്യുതി വെളിച്ചമില്ല. വാഹനം എത്താവുന്ന റോഡില്ല. ചികിത്സാ സൗകര്യങ്ങളും നിഷേധിക്കപ്പെടുന്നു. യാത്രാസൗകര്യമില്ലാത്തത് കുട്ടികളുടെ പഠനം ഇല്ലാതാക്കുന്നു. ജില്ലയിൽ സന്പൂർണവൈദ്യുതീകരണ പ്രഖ്യാപനം നടന്ന് ഒരു പതിറ്റാണ്ടിനോട് അടുക്കുന്പോഴും വൈദ്യുതി വെളിച്ചത്തിനായുള്ള മലയോരവാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നില്ല. മംഗലംഡാം കരിങ്കയത്ത് ഫോറസ്റ്റ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ വനംവകുപ്പ് മന്ത്രി രാജു കരിങ്കയത്ത് വന്നപ്പോൾ മലയോരത്ത് വൈദ്യുതി എത്തിക്കാൻ വനംവകുപ്പിന്റെ തടസമുണ്ടാകരുതെന്നായിരുന്നു നിർദേശം. വൈദ്യുതി വെളിച്ചമില്ലാതെ പഠനം അവതാളത്തിലാകുന്നുവെന്ന് ചൂണ്ടിക്കാട്ടി മലയോരത്തെ വിദ്യാർഥികൾ മന്ത്രിക്ക് നേരിട്ട് നിവേദനവും നൽകുകയുണ്ടായി. എന്നാൽ മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി. വനത്തിലൂടെ നൂറ് മീറ്റർദൂരംപോലും വൈദ്യുതിലൈൻ വലിക്കാൻ…
Read Moreമുകേഷിന്റെ കൈപിടിച്ച് ജയന്തി വീട്ടിലേക്ക് തിരിച്ചത് പെട്ടിയോട്ടോയിൽ; വധൂവരൻമാരുടെ പെട്ടിയോട്ടോ യാത്ര നാട്ടിൽ പാട്ടായ്…
വണ്ടിത്താവളം: ചടങ്ങുകൾക്കുശേഷം വിവാഹമണ്ഡപത്തിൽനിന്നും വധൂവരൻമാരെ വീട്ടിലെത്തിച്ചത് അലങ്കരിച്ച ഓട്ടോറിക്ഷയിൽ. മേലേ എഴുത്താണി വേലപ്പന്റെ മകൻ മുകേഷും പനയൂർ അത്തിക്കോട് സുബ്രഹ്മണ്യന്റെ മകൾ ജയന്തിയുമാണ് ഇന്നലെ വിവാഹിതരായത്. മേലെ എഴുത്താണി റിഥം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് വധൂവരൻമാരെ ആനയിക്കാൻ അലങ്കരിച്ച പെട്ടി ഓട്ടോറിക്ഷ ഏർപ്പാടുചെയ്തത്. പെട്ടി ഓട്ടോയിൽ യാത്ര ചെയ്ത വധൂവരൻമാരെ കാണാൻ നാട്ടുകാരും അണിനിരന്നത് കൗതുക കാഴ്ചയായിമാറി. വിവാഹചടങ്ങുകൾക്ക് പണം ധൂർത്തടിക്കുന്നതിനെതിരെയുള്ള ക്ലബ് അംഗങ്ങളുടെ സന്ദേശംകൂടിയായിരുന്നു ഓട്ടോ യാത്രയിലൂടെ നൽകിയത്.
Read Moreഎക്സൈസ് റെയ്ഡ്: അട്ടപ്പാടിയിൽ പത്തുലിറ്റർ ചാരായവും 1600 ലിറ്റർ വാഷും പിടികൂടി
അഗളി: പാലക്കാട്-എക്സൈസ് സ്പെഷ്യൽ സ്ക്വാഡും അഗളി റേഞ്ചും സംയുക്തമായി നടത്തിയ റെയ്ഡിൽ 1600 ലിറ്റർ വാഷും പത്തുലിറ്റർ ചാരായവും കണ്ടെടുത്തു.ഷോളയൂരിലും ഗോഞ്ചിയൂരിലും കുറുക്കത്തിക്കല്ലിലും നടത്തിയ റെയ്ഡിലാണ് വാഷും ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. പ്രദേശത്ത് വൻതോതിൽ ചാരായം ഉപയോഗിച്ചുവരുന്നതായി പാലക്കാട് എക്സൈസ് കമ്മീഷണർ രാജാസിംഗിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പാലക്കാട് സ്ക്വാഡിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. കഴിഞ്ഞമാസം പാലക്കാട് സ്ക്വാഡ് വിഭാഗം നടത്തിയ തെരച്ചിലിൽ 1860 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചിരുന്നു. തകരം, പ്ലാസ്റ്റിക് ബാരലുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്. മരത്തിന്റെ പട്ടയും വെല്ലവും നവസാരവും ചേർത്താണ് വാഷ് തയ്യാറാക്കിയതെന്ന് അധികൃതർ അറിയിച്ചു. ചാരായ നിർമാതാക്കളെക്കുറിച്ചു വിവരം ലഭിച്ചതായി എക്സൈസ് സിഐ രാകേഷ് പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിലായാണ് റെയ്ഡ് നടന്നത്. സിഐ എം. രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ എം. യൂനസ്, കെ.എസ്.…
Read Moreകേരള കാർഷിക സർവകലാശാല കാലാവസ്ഥ വ്യതിയാന പഠന കോഴ്സ് നിർത്തുന്നു
തൃശൂർ: കാലാവസ്ഥയെക്കുറിച്ച് കൂടുതൽ പഠനങ്ങളും ചർച്ചകളും ചൂടുപിടിക്കുന്പോൾ കേരള കാർഷിക സർവകലാശാല കാലാവസ്ഥ വ്യതിയാന പഠന കോഴ്സ നിർത്തലാക്കാനുള്ള നീക്കം വിവാദമാകുന്നു. ആഗോള തലത്തിൽ തന്നെ കാലാവസ്ഥ വ്യതിയാനമാണ് വളരെ പ്രാധാന്യത്തോടെ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. കാലാവസ്ഥയെ നേരത്തെ തന്നെ മനസിലാക്കാനുള്ള ശ്രമങ്ങൾ നടത്തി അതിനെ മറികടക്കാനുള്ള നടപടികളിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. ഇതിന് പഠനങ്ങൾ അനിവാര്യമായിരിക്കെയാണ് മണ്ണുത്തിയിലുള്ള കാലാവസ്ഥ വ്യതിയാന പഠന കോഴ്സ് തന്നെ നിർത്തലാക്കുന്നത്. കാലാവസ്ഥയെക്കുറിച്ച് പഠിക്കലല്ലാതെ പഠിച്ചിറങ്ങുന്നവർക്ക് ജോലി കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയുണ്ടെന്നതാണ് കോഴ്സ് തന്നെ നിർത്തലാക്കാനുള്ള തീരുമാനത്തിനു പിന്നിൽ. കാലാവസ്ഥ പോലെ ജോലിയുടെ കാര്യമായാൽ ജീവിക്കാൻ പറ്റില്ലെന്നതു തന്നെയാണ് കുട്ടികളെ കാലാവസ്ഥ വ്യതിയാന പഠന കോഴ്സിൽ നിന്നും അകറ്റുന്നത്. കോഴ്സിൽ പഠിക്കാൻ കുട്ടികൾ ഇല്ലാതെ വന്നാൽ നിർത്തലാക്കലല്ലാതെ വേറെ വഴിയില്ലെന്നു അധികാരികളും പറയുന്നു. എന്നാൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകളുള്ള കോഴ്സ് എന്ന…
Read Moreബൈക്ക് മോഷണസംഘത്തിലെ നാലുപേർ അറസ്റ്റിൽ; ആഡംബരജീവിതത്തിനാണ് ബൈക്ക് മോഷണം തുടങ്ങിയതെന്ന് പ്രതികൾ
കോയന്പത്തൂർ: ബൈക്ക് മോഷണസംഘത്തിലെ നാലുപേരെ പിടികൂടി. രത്നപുരി വിജയകുമാർ (22), സായ്ബാബ കോളനി മദൻകുമാർ (22), ബാബു (27), ജാഹിർ (26) എന്നിവരാണ് അറസ്റ്റിലായത്. ഗാന്ധിപുരം ക്രോസ്കട്ട് റോഡ്, മെഡിക്കൽ കോളജ് ആശുപത്രി, പീളമേട്, പോത്തന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്ക് മോഷണം പതിവായതിനെ തുടർന്നു പ്രത്യേകസംഘം പ്രദേശത്തെ സിസിടിവി കാമറ പരിശോധിച്ചതിനെ തുടർന്നാണ് ബൈക്ക് മോഷണം പതിവാക്കിയ സംഘത്തെ പിടികൂടിയത്. ലെയ്ത്ത് വർക്ക്ഷോപ്പിലെ തൊഴിലാളികളായ നാലുപേരും ആഡംബരജീവിതം മോഹിച്ചാണ് ബൈക്ക് മോഷണം നടത്തിയതെന്ന് ചോദ്യംചെയ്യലിൽ ഇവർ മൊഴിനല്കി. ഇവരുടെ പക്കൽനിന്നും പത്തു ബൈക്കുകൾ പിടിച്ചെടുത്തു.
Read Moreഇടിയും മിന്നലും: ജനങ്ങൾ എടുക്കേണ്ട മുൻകരുതലുകൾ ഇങ്ങനെയൊക്കെ…
പാലക്കാട്: തുടർച്ചയായി മഴപെയ്യുന്പോൾ ഉണ്ടാകുന്ന ഇടിയിലും മിന്നലിലും അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ജനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണസമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പി.സുരേഷ്ബാബു അറിയിച്ചു. അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് മുൻകൂട്ടി തയ്യാറാക്കി വെയ്ക്കുക, വീടിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുക, തീപിടിക്കാനും പൊട്ടിത്തെറിക്കാനും സാധ്യതയുള്ള വസ്തുക്കൾ പരമാവധി വീട്ടിൽനിന്ന് ഒഴിവാക്കുക, കെട്ടിടങ്ങളുടെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നതോ ഒടിഞ്ഞതോ ആയ മരച്ചില്ലകൾ മുറിച്ചുമാറ്റുക, മാധ്യമങ്ങളിലെ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.ഇടിമിന്നൽ സമയത്ത് പരമാവധി വീടുകളിൽനിന്ന് പുറത്തിറങ്ങാതിരിക്കുക, വാഹനങ്ങൾ ഓടിക്കാതെ നിറുത്തിയിടുക, ജനാലകൾ, ലോഹനിർമിതമായ വസ്തുക്കൾ എന്നിവയിൽ സ്പർശിക്കാതിരിക്കുക, ഇലക്ട്രിക്് ഉപകരണങ്ങൾ പ്ലഗിൽ നിന്ന് ഉൗരിയിടുക, ജലാശയങ്ങളിൽ ഇറങ്ങരുത്, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അപകടങ്ങൾ ഉണ്ടായാൽ ഉടനെ താലൂക്കിലോ ജില്ലാ ഹെഡ്്ക്വാർട്ടേഴ്സിലോ അറിയിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Read Moreകർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചോദിക്കാനായി കർണാടകയിലേക്കുപോയ ഷാഫിപമ്പിൽ എംഎൽഎ ജനങ്ങളോടു മാപ്പുപറയണം: ബിജെപി
പാലക്കാട്: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചോദിക്കാനായി കർണാടകയിലേക്കുപോയ പാലക്കാട്ടെ എംഎൽഎ ഷാഫി പറന്പിൽ ജനങ്ങളോട് മാപ്പുപറയേണ്ടതാണെന്ന് ഭാരതീയ ജനതാപാർട്ടി ജില്ലാ അധ്യക്ഷൻ ഇ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. കെ എസ്ആർടിസി ബസ്റ്റാൻഡ് പുനർനിർമിക്കാൻ പ്രവർത്തനാനുമതി കിട്ടുന്നതിനു മുന്പുതന്നെ പൊളിച്ചുമാറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും പണി ആരംഭിക്കാൻ സാധിക്കാത്തതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് എംഎൽഎയ്ക്ക് ഒഴിഞ്ഞു മാറാനാകില്ല. കേരളത്തിൽ തന്നെ ഏറ്റവും വലിയ സർക്കാർ സ്കൂളുകളിലൊന്നായ മോയൻസ് ഹൈസ്കൂളിൽ ഉണ്ടായിരുന്ന ബ്ലാക്ക് ബോർഡ് പൊളിച്ചു മാറ്റിയശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും ഡിജിറ്റൽ ബോർഡ് സ്ഥാപിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എംഎൽഎ വിശദീകരിക്കണം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ പാലക്കാട് മെഡിക്കൽ കോളേജ് തുടങ്ങുകയും വർഷങ്ങൾ കഴിഞ്ഞിട്ടും പണിപൂർത്തീകരിക്കാൻ സാധിക്കാതെ ഇപ്പോഴും മെഡിക്കൽ കൗണ്സിലിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ നൂറുക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതിന്റെ ഉത്തരവാദിത്തം എംഎൽഎയ്ക്ക് മാത്രമാണ്. ഗുരുതരപ്രശ്നങ്ങൾ മണ്ഡലത്തിൽ നിലനില്ക്കുന്പോൾ കർണാടകയിലേക്ക് സ്ഥലംവിട്ട എംഎൽഎ ഷാഫി പറന്പിൽ പാലക്കാട്ടെ…
Read Moreവിദ്യാർഥികളിലെ ലഹരി ഉപയോഗം: പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വകുപ്പ്
പാലക്കാട്: വിദ്യാർഥികളിലെ ലഹരി ഉപയോഗം പൂർണമായും ഇല്ലാതാക്കാൻ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വകുപ്പ്. ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുള്ള കുട്ടികളെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി തിരുത്തുവാനുള്ള നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഓഫീസർ ജേക്കബ് ജോണ് അറിയിച്ചു. സ്കൂൾ പരിസരത്തുള്ള കടകളിൽ നിരന്തരമായി പരിശോധന നടത്തും. കഴിഞ്ഞവർഷം വിദ്യാർഥികൾ ഉൾപ്പെട്ട 21 കേസുകളാണ് രജിസ്റ്റർ ചെയ്തത്. യുവാക്കളേയും വിദ്യാർത്ഥികളേയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വിമുക്തി ബോധവത്കരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കും. സകൂൾ, കോളജുകൾ ലക്ഷ്യമാക്കിയാണ് വിമുക്തിയുടെ പ്രവർത്തനങ്ങൾ. ബോധവത്കരണത്തിന്റെ ഭാഗമായി എക്സൈസ് ഡിവിഷൻ ഉദ്യോഗസ്ഥരുടെ ’എനിക്ക് പറയാനുള്ളത്’ നാടകം സ്കൂൾ, കോളജ്, സ്ഥലങ്ങൾ എന്നിങ്ങനെ 76 ഇടങ്ങളിൽ അവതരിപ്പിച്ചു. ഏഴ് മുനിസിപ്പാലിറ്റികൾ, 13 ബ്ലോക്ക് പഞ്ചായത്ത്, 86 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ രൂപീകരിച്ച വിമുക്തി 144 സ്കൂളുകളിലും 13 കോളജുകളിലും ലഹരിവിരുദ്ധ ക്ലബുകൾ വഴി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി…
Read More