സ​ർ​ക്കാ​രി​ന് ധൂ​ർ​ത്ത​ടി​ക്കാ​ൻ വേണ്ടി കു​ടും​ബ​ങ്ങ​ളെ ത​ക​ർ​ക്ക​രു​ത്: മദ്യശാലതുറക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും മ​ദ്യവി​രു​ദ്ധ സ​മി​തി

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ധൂ​ർ​ത്ത​ടി​ക്കാ​ൻ വേ​ണ്ടി കു​ടും​ബ​ങ്ങ​ളെ ത​ക​ർ​ക്ക​രു​തെ​ന്ന് മ​ദ്യ വി​രു​ദ്ധ സ​മി​തി പാ​ല​ക്കാ​ട് രൂ​പ​താ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​തി​ക​ളെ തെ​റ്റി ധ​രി​പ്പി​ച്ച് പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷി​ത​ത്വ​വും സ​മാ​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​ർ മ​ദ്യ ന​യം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​വി​രു​ദ്ധ സ​മി​തി പാ​ല​ക്കാ​ട് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​സ​ജി വ​ട്ടു​ക​ള​ത്തി​ൽ ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി​ബി കെ. ​ജോ​ണ്‍, ട്ര​ഷ​റ​ർ രാ​ജു നെ​ടു​മ​റ്റം, ജോ​ർ​ജ് പൊ​ന്പ്ര, ബാ​ബു പീ​റ്റ​ർ, ജെ​യിം​സ് കു​ര്യ​ൻ, ജോ​ണി, സെ​സി​ൽ അ​ബ്ര​ഹാം, റാ​ഫേ​ൽ ത​ത്ത​മം​ഗ​ലം ,ജോ​ണ്‍ കാ​രാ​കു​ർ​ശ്ശി,ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ശു​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

 റോഡിന്‍റെ വീതിക്കുറവും  അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ; നെന്മാ​റ ടൗ​ണി​ൽ ഗ​താ​ഗ​ത കു​രു​ക്ക്  രൂക്ഷമാകുന്നു

നെന്മാറ: റോ​ഡി​ന്‍റെ വീ​തി കു​റ​വി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന നെന്മാറ ടൗ​ണി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും കൂ​ടി​യ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. മം​ഗ​ലം​ഗോ​വി​ന്ദാ​പു​രം പ്ര​ധാ​ന​റോ​ഡി​ലാ​യാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് പ്ര​ധാ​ന​മാ​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ റോ​ഡു​വ​ക്ക​ത്ത് പാ​ർ​ക്ക് ചെ​യ്യു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മാ​യു​ള്ള ബാ​ങ്കു​ക​ളും, എ​ടി​എം കൗ​ണ്ട​റു​ക​ളും, ആ​ശു​പ​ത്രി​യും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​മ​ട​ങ്ങു​ന്ന കെ​ട്ടി​ട​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് വേ​ണ്ടു​ന്ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ല. ആ​യ​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ അ​ന​ധി​കൃ​ത​മാ​യി റോ​ഡു​വ​ക്ക​ത്ത് പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്നു. ടൗ​ണി​ലെ ഷോ​പ്പിം​ഗ്് കോം​പ്ല​ക്സു​ക​ളി​ലേ​ക്ക് വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു വേ​ണ്ടു​ന്ന സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ൾ പ​ര്യാ​പ്ത​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​യ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്. നെ·ാ​റ- വ​ല്ല​ങ്ങി വേ​ല​യ​ടു​ത്ത​തോ​ടെ ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. ബ​സ ്സ്റ്റാ​ൻ​ഡി​ലും സ​മീ​പ​മാ​യു​ള്ള ക​വ​ല​ക​ളി​ലും മ​റ്റും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ നി​യ​മി​ക്കു​ക​യും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്…

Read More

കാലൊടിഞ്ഞ രോഗിക്ക്  ജില്ലാ ആശുപത്രിയിൽ  ഡോക്ടർ എക്സറേയ്ക്ക് എഴുതി നൽകിയത് കൈയുടേത്

പാ​ല​ക്കാ​ട്: അ​ക​ത്തേ​ത്ത​റ ഇ​ത്തി​ങ്ങ​ൽ പ​റ​ന്പ് ക​ള​ത്തി​ൽ വീ​ട്ടി​ൽ മു​ത്തു​വാ​ണ് (75) കാ​ലി​നു പ​രി​ക്കു​പ​റ്റി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ ചി​കി​ത്സ​തേ​ടി​യെ​ത്തി​യ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ഴു​തി ന​ൽ​കി​യ​ത് കൈ​യു​ടെ എ​ക്സ​റെ എ​ടു​ക്കാ​നെ​ന്ന് പ​രാ​തി.രാ​വി​ലെ എ​ട്ടി​ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മു​ത്തു​വി​നെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ എ​ക്സ​റേ എ​ടു​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് കു​റി​പ്പ് എ​ഴു​തി ന​ല്കി. പ​ണ​മ​ട​ച്ച് കു​റി​പ്പു​മാ​യി എ​ക്സ​റേ വി​ഭാ​ഗ​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ർ ഈ ​അ​ബ​ദ്ധം ചൂ​ണ്ടി കാ​ണി​ച്ച് എ​ക്സ​റേ എ​ടു​ക്കാ​തെ മ​ട​ക്കി​യ​ത്. വീ​ണ്ടും ഡോ​ക്ട​ർ​ക്ക് മു​ന്നി​ലെ​ത്തി പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ കു​റി​പ്പു​വാ​ങ്ങി കീ​റി​യെ​റി​ഞ്ഞു​വ​ത്രെ. വീ​ണ്ടും പ​ണ​മ​ട​ച്ച് എ​ക്സ​റേ എ​ടു​ത്ത് മ​ട​ങ്ങു​ന്പോ​ൾ 12 മ​ണി. ഇ​ത്ര​യും​സ​മ​യം രോ​ഗി വേ​ദ​ന കൊ​ണ്ട് നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്നു.

Read More

പ​ച്ച​ക്ക​റി അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്നും വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ടു; ഉ​ഴ​വ​ർ​ച​ന്ത​യി​ൽ 35 ല​ക്ഷം രൂപയുടെ പ്ലാ​ന്‍റ് നിർമിക്കും

കോ​യ​ന്പ​ത്തൂ​ർ: മാ​ർ​ക്ക​റ്റു​ക​ളി​ലെ പ​ച്ച​ക്ക​റി അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്നും വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ടു. സ്വി​റ്റ്സ​ർ​ല​ന്‍റ് അം​ബാ​സി​ഡ​ർ ആ​ൻ​ഡ്രി​യാ​സ്പാം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വി​റ്റ്സ​ർ​ല​ന്‍റ് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ജി​ല്ല​യി​ൽ പ​ല​പ​ദ്ധ​തി​ക​ളും ത​യാ​റാ​ക്കി​വ​രു​ന്നു.ഇ​തി​ന്‍റെ ഒ​രു​ഭാ​ഗ​മാ​യാ​ണ് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്നും വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ച് തെ​രു​വു​വി​ള​ക്കു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ആ​ർ​എ​സ്പു​രം ഉ​ഴ​വ​ർ​ച​ന്ത​യി​ൽ 35 ല​ക്ഷം രൂ​പ​യി​ൽ ഇ​തി​നാ​യു​ള്ള പ്ലാ​ന്‍റ് നി​ർ​മി​ക്കും. വാ​യു മ​ലി​നീ​ക​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഏ​ഴു​ല​ക്ഷം രൂ​പ​യി​ൽ നാ​ലി​ട​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള യ​ന്ത്ര​ങ്ങ​ളി​ലു​ള്ള വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ടൗ​ണ്‍​ഹാ​ൾ കോ​ർ​പ​റേ​ഷ​നി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ചു. മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി 22, 24 വാ​ർ​ഡു​ക​ളി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​വ​ണ്ടി​ക​ളും ഡ​സ്റ്റ് ബി​ന്നു​ക​ളും ന​ല്കി. പ​രി​പാ​ടി കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ വി​ജ​യ കാ​ർ​ത്തി​കേ​യ​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് സ​ഹ​ക​ര​ണ​സം​ഘം മേ​ധാ​വി മേ​രി ലാ​റ​ർ ഗ്രെ​റ്റ​സ്, സി​രീ​ഷ് സി​ൻ​ഹ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

മ​ദ്യ​ശാ​ലകൾ തു​റ​ക്കു​ന്ന​തോ​ടെ കു​ടും​ബ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യ്ക്കൊ​പ്പം റോഡപകടങ്ങൾ  കു​ത്ത​നെ ഉ​യ​രുമെന്ന് ആശങ്ക

വ​ട​ക്ക​ഞ്ചേ​രി: നാ​ട്ടി​ലെ​വി​ടെ​യും മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ കു​ടും​ബ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യ്ക്കൊ​പ്പം റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​രു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. ഇ​പ്പോ​ൾ ത​ന്നെ ബി​വ​റേ​ജ​സി​ന്‍റെ മ​ദ്യ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ മു​ട​പ്പ​ല്ലൂ​ർ ഉ​ൾ​പ്പെ​ടെ സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ വാ​ഹ​ന​യാ​ത്ര ഭീ​തി​ത​ര​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ളും മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്. ഈ​യ​ടു​ത്ത കാ​ല​ത്താ​യി ഇ​വി​ടെ​യു​ണ്ടാ​യി​ട്ടു​ള്ള വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത് വ്യ​ക്ത​മാ​കും. കാ​ർ യാ​ത്ര​ക്കാ​രും മ​റ്റു വ​ലി​യ വാ​ഹ​ന​യാ​ത്ര​ക്കാ​രും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ട്ടും പി​റ​കി​ല​ല്ല. വൈ​കു​ന്നേ​രം ആ​റാ​യാ​ൽ പി​ന്നെ മ​ദ്യം​വാ​ങ്ങാ​ൻ പോ​കു​ന്ന​വ​രു​ടെ​യും മ​ദ്യം​വാ​ങ്ങി അ​ത് റോ​ഡു​വ​ക്കി​ലെ ഏ​തെ​ങ്കി​ലും ക​ട​ക​ളി​ലോ ഊ​ടു​വ​ഴി​യി​ലോ​നി​ന്ന് മ​ദ്യ​പി​ച്ച് പി​ന്നെ ബോ​ധം ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലാ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്. ഈ ​സ​മ​യം പോ​ലീ​സി​നും ചാ​ക​ര​യാ​ണ്. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചു​ള്ള നി​ര​വ​ധി​കേ​സു​ക​ളും പോ​ലീ​സി​നു കി​ട്ടും. പെ​റ്റി​കേ​സു​ക​ൾ തി​ക​ഞ്ഞി​ല്ലെ​ങ്കി​ൽ സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ ഏ​തെ​ങ്കി​ലും ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റി​നോ​ടു ചേ​ർ​ന്ന റോ​ഡു​ക​ളി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മ​തി. അ​മി​ത മ​ദ്യ​പാ​നം​മൂ​ലം ക​ര​ൾ​രോ​ഗി​ക​ളാ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും പെ​രു​ക​യാ​ണ്.…

Read More

നീ​ല​ഗി​രി എ​ക്സ്പ്ര​സി​ന് 89 ന്‍റെ ചെ​റു​പ്പം; ക​ൽ​ക്ക​രി​യി​ലും ഡീ​സ​ലി​ലും  പ്രവർത്തിച്ചിരുന്ന ട്രെയിൻ ഇന്ന് വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്

കോ​യ​ന്പ​ത്തൂ​ർ: നീ​ല​ഗി​രി എ​ക്സ്പ്ര​സി​ന് 89 ന്‍റെ ചെ​റു​പ്പം. ഇം​ഗ്ലീ​ഷു​കാ​ർ പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ൽ ഇ​ന്ത്യ​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ നീ​ല​ഗി​രി മൗ​ണ്ട് ട്രെ​യി​നും സ​ർ​വീ​സ് ആ​രം​ഭി​ച്ചു. 1908 മു​ത​ൽ മേ​ട്ടു​പ്പാ​ള​യ​ത്തു നി​ന്നും ചെ​ന്നൈ​യി​ലേ​യ്ക്ക് സ​ർ​വീ​സ് തു​ട​ങ്ങി​യ​പ്പോ​ൾ മേ​ട്ടു​പ്പാ​ള​യം മെ​യി​ൽ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 1929 മാ​ർ​ച്ച് 25 നാ​ണ് നീ​ല​ഗി​രി എ​ക്സ്പ്ര​സ് എ​ന്നു പേ​രു​മാ​റ്റി​യ​ത്. ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഡെ​യ്‌ലി ട്രെ​യി​നു​ക​ളി​ൽ ഒ​ന്നാ​ണി​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ക​ൽ​ക്ക​രി​യി​ലും ഡീ​സ​ലി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ട്രെ​യി​ൻ ഇ​പ്പോ​ൾ വൈ​ദ്യു​തി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ആ​ദ്യ ഫ​സ്റ്റ്ക്ലാ​സ് ക​ന്പാ​ർ​ട്ട്മെ​ന്‍റ് ഉ​ള്ള ട്രെ​യി​ൻ എ​ന്ന ഖ്യാ​തി​യും നീ​ല​ഗി​രി എ​ക്സ്പ്ര​സി​ന് സ്വ​ന്ത​മാ​ണ്. ഇ​പ്പോ​ൾ ഒ​ന്പ​ത് എ.​സി ക​ന്പാ​ർ​ട്ട്മെ​ന്‍റ് ഉ​ണ്ട്. അ​പൂ​ർ​വ ട്രെ​യി​നാ​യ നീ​ല​ഗി​രി എ​ക്സ്പ്ര​സ് ത​മി​ഴ​ക​ത്തി​നു മാ​ത്ര​മ​ല്ല രാ​ജ്യ​ത്തി​നാ​ക​മാ​നം അ​ഭി​മാ​ന​മാ​ണ്.

Read More

ഭൂ​ര​ഹി​ത ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി​വാ​ങ്ങാ​നും വീ​ടു​നി​ർ​മി​ക്കാ​നും  ഫ​ണ്ടു​ണ്ടാ​യി​ട്ടും ന​ട​പ​ടി​യി​ല്ല

വ​ട​ക്ക​ഞ്ചേ​രി: ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി​വാ​ങ്ങാ​നും അ​തി​ൽ വീ​ടു​നി​ർ​മി​ക്കാ​നും മ​തി​യാ​യ ഫ​ണ്ടു​ണ്ടാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ക്രൂ​ര​ത. വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​ല്ലാ​റോ​ഡ് കു​ന്നി​ൻ​പു​റ​ത്ത് താ​ത്കാ​ലി​ക കൂ​ര​ക​ളി​ൽ ക​ഴി​യു​ന്ന മ​ല​യ​രാ​യ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ​യാ​ണ് വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത്. ആ​ശി​ച്ച ഭൂ​മി ആ​ദി​വാ​സി​ക്ക് എ​ന്ന പ​ദ്ധ​തി​യി​ൽ ഓ​രോ കു​ടും​ബ​ത്തി​നും 25 സെ​ന്‍റ് സ്ഥ​ല​വും അ​തി​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ വീ​ടും നി​ർ​മി​ച്ചു​ന​ല്കാ​നാ​കും. റ​വ​ന്യൂ, പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ഇ​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഓ​രോ ഓ​ഫീ​സി​ൽ ചെ​ല്ലു​ന്പോ​ഴും കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത് ത​ങ്ങ​ള​ല്ല മ​റ്റേ വ​കു​പ്പാ​ണെ​ന്നു പ​റ​ഞ്ഞ് ഈ ​കു​ടും​ബ​ങ്ങ​ളെ നെ​ട്ടോ​ട്ട​മോ​ടി​ക്കു​ക​യാ​ണ്. ആ​ദി​വാ​സി​ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പും ഇ​ക്കാ​ര്യ​ത്തി​ൽ താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഇ​വ​ർ​ക്കു​ണ്ട്.ക​ള​ക്ട​റേ​റ്റി​ൽ പോ​യാ​ൽ ചി​റ്റൂ​രി​ലു​ള്ള ട്രൈ​ബ​ൽ ഓ​ഫീ​സി​ൽ പോ​കാ​ൻ പ​റ​യും. അ​വി​ടെ​ചെ​ന്നാ​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്കു പ​റ​ഞ്ഞു​വി​ടും. ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സ്ഥി​തി​യാ​ണെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​വ​ർ​ക്ക് ഭൂ​മി​വാ​ങ്ങാ​നും ന​ല്കാ​നും വീ​ടു​നി​ർ​മി​ക്കാ​നും…

Read More

ലാ​ലി​ന്‍റെ “മോ​ഹ​ന​ഭാ​വ​ങ്ങ​ൾ’  കാ​മ​റ​യി​ൽ പ​ക​ർ​ത്തി നി​ക്ക് ഉ​ട്ട്;  ഫോ​ട്ടോ​യെ​ടു​ക്കു​മ്പോൾ കാ​മ​റ​യേ​ക്കാ​ൾ പ്ര​ധാ​നം ബു​ദ്ധി​ക്ക്

പാ​ല​ക്കാ​ട്: ഫോ​ട്ടോ​യെ​ടു​ക്കു​ന്പോ​ൾ കാ​മ​റ​യേ​ക്കാ​ൾ പ്ര​ധാ​നം ബു​ദ്ധി​ക്കാ​ണെ​ന്ന് ലോ​ക പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​ക്ക് ഉ​ട്ട്. മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ കേ​ര​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ഒ​ള​പ്പ​മ​ണ്ണ​മ​ന സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ പെ​രു​മാ​റ്റം ഹൃ​ദ്യ​മാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി വി​യ​റ്റ്നാ​മി​ന് സ​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ​ക്യു​മെ​ന്‍റ​റി ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഒ​ള​പ്പ​മ​ണ്ണ മ​ന​യി​ലെ​ത്തി​യ അ​ദ്ദേ​ഹം മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ഒ​ടി​യ​ൻ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കാ​ണാ​നെ​ത്തി. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മോ​ഹ​ൻ ലാ​ലി​നോ​ടും സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​നോ​ടും കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. മോ​ഹ​ൻ ലാ​ലി​ന്‍റെ അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ അ​ദ്ദേ​ഹം കാ​മ​റ​യി​ൽ പ​ക​ർ​ത്തി. വി​യ​റ്റ്നാം യു​ദ്ധ​ത്തി​ൽ ന​ഗ്ന​യാ​യി ഓ​ടു​ന്ന നാ​പാം പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ക്ക് ഉ​ട്ട് ലോ​ക​പ്ര​ശ​സ്ത​നാ​യ​ത്. ഫോ​ട്ടോ​യി​ലൂ​ടെ യു​ദ്ധ​ഭീ​ക​ര​ത ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ലെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. പു​ലി​റ്റ്സ​ർ അ​വാ​ർ​ഡ് ജേ​താ​വാ​ണ് നി​ക്ക് ഉ​ട്ട്.

Read More

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ വൈ​റ​ലാ​യ സെ​ൽ​ഫി “ദു​ര​ന്തം’ പൊ​ല്ലാ​പ്പാ​കു​മോ; പ​രാ​തി കി​ട്ടി​യി​യാ​ൽ ന​ട​പ​ടി​യെ​ന്ന് ഐ​ജി

പാ​ല​ക്കാ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ വൈ​റ​ലാ​യ വി​വി​യ​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ സെ​ൽ​ഫി ദു​ര​ന്തം കേ​സി​ലും പൊ​ല്ലാ​പ്പി​ലേ​ക്കും നീ​ളു​മോ. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സെ​ൽ​ഫി ദു​ര​ന്തം എ​ന്ന പേ​രി​ലു​ള്ള വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്. അ​പ​ക​ട​ദൃ​ശ്യ​മെ​ന്നു ക​രു​തി എ​ല്ലാ​വ​രും ഞെ​ട്ടു​ന്പോ​ൾ അ​തൊ​രു സി​നി​മ​യു​ടെ ട്രെ​യ്ല​റാ​യി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് വി​വാ​ദ​ത്തി​ലേ​ക്കു നീ​ളു​ന്ന​ത്. ചു​റ്റു​മ​തി​ൽ ഇ​ല്ലാ​ത്ത കി​ണ​റി​നു സ​മീ​പ​മി​രു​ന്ന് ര​ണ്ടു കു​ട്ടി​ക​ൾ സെ​ൽ​ഫി​യെ​ടു​ക്കു​ന്പോ​ൾ സ​മീ​പം വെ​ള്ളം​കോ​രു​ക​യാ​യി​രു​ന്ന അ​മ്മൂ​മ്മ കി​ണ​റ്റി​ൽ വീ​ഴു​ന്ന വീ​ഡി​യോ ദൃ​ശ്യ​മാ​യി​രു​ന്നു ഇ​ത്. സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ​പ്ര​ചാ​രം നേ​ടി. അ​പ​ക​ട​ദൃ​ശ്യ​മാ​ണെ​ന്നു ക​രു​തി പ​ല​രും കി​ണ​റി​നു​വേ​ലി​കെ​ട്ടാ​ത്ത വീ​ട്ടു​കാ​രെ വി​മ​ർ​ശി​ച്ചു. മ​റ്റു​ചി​ല​ർ കി​ണ​റ്റി​ൽ വീ​ണ അ​മ്മൂ​മ്മ​യെ സ​ഹാ​യി​ക്കാ​നാ​യി ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​വ​രെ പ​ദ്ധ​തി​യി​ട്ടു. അ​പ്പോ​ഴാ​ണ് ഈ ​ദൃ​ശ്യം ഒ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​യു​ള്ള ട്രെ​യ്ല​ർ ആ​ണെ​ന്ന വാ​ദ​വു​മാ​യി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ വി​വി​യ​ൻ രാ​ധാ​കൃ​ഷ്ണ​ൻ രം​ഗ​ത്തെ​ത്തു​ന്ന​ത്. കി​ണ​റ്റി​ൽ വീ​ഴു​ന്ന അ​മ്മൂ​മ്മ​യാ​യി അ​ഭി​ന​യി​ച്ച രാ​ജ​ല​ക്ഷ്മി​യേ​യും ഒ​പ്പം​കൂ​ട്ടി പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ക​യും ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന പ​ല…

Read More

വേ​ളാ​ങ്ക​ണ്ണി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​ മരണം;  മ​രി​ച്ച​ത് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ

ചി​റ്റൂ​ർ: വേ​ളാ​ങ്ക​ണ്ണി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പാ​ല​ക്കാ​ട് ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ മ​രി​ച്ചു. ചി​റ്റൂ​രി​ൽ മീ​നാ​ക്ഷി​പു​ര​ത്തി​ന​ടു​ത്ത് സ​ർ​ക്കാ​ർ​പ​തി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കൃ​ഷ്ണ​വേ​ണി, ദി​ലീ​പ്, ആ​റു​മു​ഖ​സ്വാ​മി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ധ​ര​ണി . ഭ​ഗ​വ​തീ​ശ്വ​ര​ൻ എ​ന്നി​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നാ​ഗ​പ​ട്ട​ണ​ത്തു​വ​ച്ച് മി​നി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​വ​ർ വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മ​റ്റൊ​രു ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രു​ടെ മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

Read More