ലാ​ലി​ന്‍റെ “മോ​ഹ​ന​ഭാ​വ​ങ്ങ​ൾ’  കാ​മ​റ​യി​ൽ പ​ക​ർ​ത്തി നി​ക്ക് ഉ​ട്ട്;  ഫോ​ട്ടോ​യെ​ടു​ക്കു​മ്പോൾ കാ​മ​റ​യേ​ക്കാ​ൾ പ്ര​ധാ​നം ബു​ദ്ധി​ക്ക്

പാ​ല​ക്കാ​ട്: ഫോ​ട്ടോ​യെ​ടു​ക്കു​ന്പോ​ൾ കാ​മ​റ​യേ​ക്കാ​ൾ പ്ര​ധാ​നം ബു​ദ്ധി​ക്കാ​ണെ​ന്ന് ലോ​ക പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​ക്ക് ഉ​ട്ട്. മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ കേ​ര​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ഒ​ള​പ്പ​മ​ണ്ണ​മ​ന സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു.

മ​ല​യാ​ളി​ക​ളു​ടെ പെ​രു​മാ​റ്റം ഹൃ​ദ്യ​മാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി വി​യ​റ്റ്നാ​മി​ന് സ​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ​ക്യു​മെ​ന്‍റ​റി ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഒ​ള​പ്പ​മ​ണ്ണ മ​ന​യി​ലെ​ത്തി​യ അ​ദ്ദേ​ഹം മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ഒ​ടി​യ​ൻ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കാ​ണാ​നെ​ത്തി.

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മോ​ഹ​ൻ ലാ​ലി​നോ​ടും സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​നോ​ടും കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. മോ​ഹ​ൻ ലാ​ലി​ന്‍റെ അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ അ​ദ്ദേ​ഹം കാ​മ​റ​യി​ൽ പ​ക​ർ​ത്തി.

വി​യ​റ്റ്നാം യു​ദ്ധ​ത്തി​ൽ ന​ഗ്ന​യാ​യി ഓ​ടു​ന്ന നാ​പാം പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ക്ക് ഉ​ട്ട് ലോ​ക​പ്ര​ശ​സ്ത​നാ​യ​ത്. ഫോ​ട്ടോ​യി​ലൂ​ടെ യു​ദ്ധ​ഭീ​ക​ര​ത ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ലെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. പു​ലി​റ്റ്സ​ർ അ​വാ​ർ​ഡ് ജേ​താ​വാ​ണ് നി​ക്ക് ഉ​ട്ട്.

Related posts