മാപ്പ് വേണം..! തൃത്താലയിൽ ബൽറാമിന്‍റെ ഓഫീസിലേക്ക് സിപിഎം മാർച്ച്; വിവാദ പരാമർശം പിൻവലിച്ച് എംഎൽഎ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്

പാലക്കാട്: എകെജി വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് വി.ടി. ബൽറാം എംഎൽഎയുടെ തൃത്താലയിലെ ഓഫീസിലേക്ക് സിപിഎം മാർച്ച്. വിവാദ പരാമർശം പിൻവലിച്ച് എംഎൽഎ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം മാർച്ച്.

മാർച്ച് എംഎൽഎയുടെ ഓഫീനു മുന്നിൽ പോലീസ് തടഞ്ഞു. ഇതേതുടർന്നു പ്രവർത്തകർ റോഡിൽ ഇരുന്നു പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ഇതേ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായ സാഹചര്യത്തിൽ പോലീസ് ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Related posts