പാലക്കാട്: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമണം തടയുന്നതിനുള്ള പോക്സോ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് നിർഭയ ഷെൽറ്റർ ഹോം വെൽഫയർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കേസുകൾ തീർപ്പാക്കുന്നതിൽ വരുന്ന കാലതാമസം കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നുണ്ട്. പോക്സോ കേസുകൾക്ക് മാത്രമായുള്ള സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ സഹായം ഇക്കാര്യത്തിൽ ആവശ്യപ്പെടും. പീഡനത്തിന് ഇരയായവർക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം ഉറപ്പാക്കും. ഗർഭിണികളായ കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഡി.എം.ഒ., ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവരുടെ സഹായം തേടും. കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പാക്കുന്നതിനും തൊഴിൽ നൈപുണ്യം വികസിപ്പിക്കുന്നതിനും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലന പരിപാടികൾ ആരംഭിക്കും. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികൾ പീഡനത്തിനിരയാവുന്നില്ലെന്ന് ഉറപ്പാക്കാൻ ആശാ വർക്കർമാർ, അങ്കണവാടി അധ്യാപകർ, എസ്.സി. പ്രമോട്ടർമാർ എന്നിവരുടെ സഹായം തേടും. സ്ഥാപനത്തിന് സ്വന്തമായി വാഹനം വാങ്ങുന്നതിനായി ബന്ധപ്പെട്ട എം.പി., എം.എൽ.എ. എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ആവശ്യപ്പെടാനും ജില്ലാ കളക്ടർ…
Read MoreCategory: Palakkad
അസ്ലീലസംഭാഷണം നടത്തിയത് നൂറോളം സ്ത്രീകളോട്..! ഭർത്താക്കന്മാർ ഗൾഫിലായ സ്ത്രീകളുടെ ഫോൺ നമ്പറിലേക്ക് വിളിച്ച് അശ്ലീല സംഭഷണം നടത്തിയ ഇരുപത്തിരണ്ടുകാരനെ പോലീസ് പൊക്കി
ആലത്തൂർ: സ്ത്രീകളെ രാത്രികാലങ്ങളിൽ ഫോണിൽ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കിഴക്കഞ്ചേരി മൂലങ്കോട് നെല്ലിക്കോട് വീട്ടിൽ എൻ.എ.അബ്ദുൾ റസാഖ് (22) നെ യാണ് അറസ്റ്റ് ചെയ്തത്. ഭർത്താക്കന്മാർ ഗൾഫിലായ സ്ത്രീകളുടെ ഫോണിലേയ് ക്കാണ് നമ്പർ കണ്ടുപിടിച്ച് രാത്രികാലങ്ങളിൽ വിളിച്ച് അശ്ലീല സംഭാഷണം നടത്തുക യാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.നിരവധി വ്യാജ പേരുകളിലാണ് ഇയാൾ ഫോണിൽ വിളിച്ചിരുന്നത്. മോഷ്ടിച്ച ഫോണിൽ നിന്നാണ് സ്ത്രീകളെ വിളിച്ചി രുന്നത്. ഇത്തരത്തിൽ നൂറോളം സ്ത്രീകളോട് സംസാരിച്ചിരുന്ന തായി പോലീസ് പറഞ്ഞു.
Read Moreകൊച്ചിൻ പാലത്തിലെ ടോൾപിരിവിനെതിരെ പ്രതിഷേധം ശക്തം; പിരിവ് തുടങ്ങിയിട്ട് പതിനഞ്ചു വർഷം; 2023 വരെ പരിക്കേണ്ടി വരുമെന്ന് അധികൃതർ
ഷൊർണൂർ: കൊച്ചിൻപാലം ടോൾപിരിവിൽ പ്രതിഷേധം ശക്തമായി. ടോൾപിരിവ് തുടങ്ങി പതിനഞ്ചുവർഷമായിട്ടും അധികൃതർ ഇത് അവസാനിപ്പിക്കാത്തതിനെതിരേയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. ഇനിയും ആറുവർഷം കൂടി ടോൾപിരിവ് തുടരാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനമെന്നാണ് സൂചന. പാലം നിർമിച്ച കാലംമുതൽ തന്നെ ടോൾപിരിവും നടക്കുന്നുണ്ട്. പത്തുകോടി രൂപയ്ക്കു മുകളിൽ ചെലവുവന്ന പാലങ്ങളുടെ ടോൾ പിരിവുകളൊന്നും നിർത്തിയിട്ടില്ലെന്നാണ് പി.ഡബ്ല്യുഡി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.ഇതുകൊണ്ടുതന്നെ കൊച്ചിൻപാലത്തിന്റെ ടോൾ പിരിവ് ഇരുപതുവർഷത്തേക്കാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2003-ലാണ് ഇവിടെ ടോൾപിരിവ് തുടങ്ങിയത്. 2023 വരേയ്ക്ക് ഇതു നീട്ടാനാണ് തീരുമാനമെന്നാണ് സൂചന. പിരിവു നടത്താൻ പുതിയ കരാറുകാരനായി ദർഘാസ് ക്ഷണിച്ചതായും അറിയുന്നു. രാപകൽവ്യത്യാസമില്ലാതെ ടോൾ പിരിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. നിർബന്ധപൂർവം വാഹനങ്ങൾ തടഞ്ഞാണ് പണപിരിവ് നടക്കുന്നത്. ഇതുമൂലം യാത്രക്കാരുമായി വാക്കേറ്റവും കശപിശയും പതിവാണ്.2002-ലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. ബസുകൾക്ക് 15 രൂപയും കാർ ഉൾപ്പെടെയുള്ളവയ്ക്ക് മൂന്നു രൂപയുമാണ് പിരിവ്. പ്രതിദിനം നൂറുകണക്കിന്…
Read Moreമണ്ണാർക്കാട് ഡിപ്പോയിൽനിന്നും ഇത്തവണയും ശബരിമലയ്ക്ക് കെഎസ്ആർടിസി സർവീസില്ല; എംഎൽഎയുടെ കഴിവുകേടെന്ന് ആക്ഷേപം
മണ്ണാർക്കാട്: മണ്ണാർക്കാട് ഡിപ്പോയിൽനിന്നും ഇത്തവണയും ശബരിമലയ്ക്ക് സർവീസ് ഉണ്ടാകില്ലെന്ന് ഉറപ്പായി. നൂറുകണക്കിനു ഭക്തജനങ്ങൾ ഇതുമൂലം ദുരിതത്തിലാകും. ഡിപ്പോയുടെ തുടക്കംമുതൽ തുടർച്ചയായി അഞ്ചുവർഷം ശബരിമല സീസണിൽ ഈ പ്രത്യേക സർവീസ് നടത്തിവന്നിരുന്നു. എന്നാൽ മൂന്നുവർഷമായി മണ്ണാർക്കാട് ഡിപ്പോയിൽനിന്നും സർവീസ് നടക്കുന്നില്ല. സ്ഥലം എംഎൽഎയുടെ പ്രത്യേക താത്പര്യത്തെ തുടർന്നായിരുന്നു സർവീസ്. എംഎൽഎയുടെ കഴിവുകേടാണെന്ന് ഇപ്പോൾ സർവീസ് നടക്കാത്തതിനു കാരണമെന്ന ആക്ഷേപവും ശക്തമാണ്. മുൻവർഷങ്ങളിൽ മണ്ണാർക്കാട് ഡിപ്പോയിൽനിന്നും ഒരു ബസ് എരുമേലിയിലേക്കും തിരിച്ചും സർവീസ് നടത്തിയിരുന്നു. പിന്നീട് മണ്ണാർക്കാട്ടുനിന്നും ഒന്നിടവിട്ട ദിവസങ്ങളിലായി. ഇപ്പോഴിത് പൂർണമായും ഇല്ലാതായി. വൃശ്ചികം ഒന്നുമുതൽ മകരവിളക്ക് വരെയായിരുന്നു സർവീസ് നടത്തിയിരുന്നത്. നിലവിൽ പാലക്കാടുനിന്നു മാത്രമേ ശബരിമലയിലേക്ക് കഐസ്ആർടിസി ബസ് സർവീസുള്ളു. ശബരിമല സീസണ് കണക്കിലെടുത്ത് മണ്ണാർക്കാട് ഡിപ്പോയിൽനിന്നും അഞ്ചുബസുകളാണ് പന്പ ഡിപ്പോയിലേക്ക് പോയിരിക്കുന്ന്. മൂന്നു ലോഫ്ളോർ ബസുകളും രണ്ടുഫാസ്റ്റ് പാസഞ്ചർ ബസുകളുമാണത്. ഈ സാഹചര്യത്തിൽ എത്രയുംവേഗം പന്പയിലേക്കോ…
Read Moreചപ്പാത്തിക്കോല് തുണയായി! വീട്ടില് കയറി പീഡിപ്പിക്കാന് ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ യുവതി നേരിട്ടത് ഇങ്ങനെ…
വടക്കാഞ്ചേരി: വീട്ടിൽ കയറി യുവതിയെ പീഡിപ്പി ക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി ഭരത് സിംഗ് (കാരുസിംഗ്- 27) ആണ് അറസ്റ്റിലായത്. ഇയാൾ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സ്റ്റീൽ കന്പനിയിലെ തൊഴിലാളിയാണ്. മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി ചപ്പാത്തിക്കോൽ ഉപയോഗിച്ച് ഇയാളെ നേരിടുകയായിരുന്നു. വൈദ്യ പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read Moreമന്ത്രി ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇരട്ടചങ്കുള്ള പിണറായി വിജയൻ ഓട്ടചങ്കനായി മാറിയെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി
വടക്കഞ്ചേരി: സോളാർ കമ്മീഷൻ റിപ്പോർട്ടോടെ പ്രതിരോധത്തിലായ എൽഡിഎഫ് വിശദീകരണ യോഗം സംഘടിപ്പിച്ച് അണികളെ വീണ്ടും വഞ്ചിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയ്ക്ക് വടക്കഞ്ചേരിയിൽ നല്കിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സോളാർ റിപ്പോർട്ടിൽ പ്രതികളായ യുഡിഎഫ് വിശദീകരണ യോഗം സംഘടിപ്പിക്കേണ്ടതിനുപകരം റിപ്പോർട്ടിൽ കൈക്കൊണ്ട രാഷ്ട്രീയപിശകുകളും ഗുരുതരമായ ക്രമക്കേടും മൂടിവയ്ക്കാനാണ് എൽഡിഎഫ് സോളാർ വിശദീകരണവുമായി രംഗത്തുവരുന്നത്. ഉമ്മൻചാണ്ടിയെപ്പോലെയുള്ള ജനനേതാക്കൾക്കെതിരെ ലൈംഗിക പീഡന കുറ്റംചുമത്തി ക്രൂശിച്ചാൽ അതിന് കാലം മാപ്പുതരില്ല. ജനങ്ങളെ ദ്രോഹിക്കുന്നതിൽ കേന്ദ്രത്തിൽ കോട്ടെടുക്കുന്ന മോദിയും കേരളത്തിൽ മുണ്ടെടുക്കുന്ന മോദിയുമാണെന്ന് പ്രേമചന്ദ്രൻ പരിഹസിച്ചു. മന്ത്രി ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇരട്ടചങ്കുള്ള പിണറായി വിജയൻ ഓട്ടചങ്കനായി മാറിയെന്നും യുഡിഎഫ് നേതാവു കൂടിയായ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreമൊത്തത്തിൽ കുഴപ്പങ്ങളാ..! കുതിരാൻ തുരങ്കപാത നിർമാണത്തിൽ ഗുരുതര അപാകതകൾ; സുരക്ഷാ ക്രമീകരണങ്ങളില്ലെന്നു കണ്ടെത്തൽ
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണത്തിൽ ഗുരുതരമായ അപാകതകൾക്കൊപ്പം തുരങ്കപ്പാതയ്ക്കുള്ളിൽ മതിയായ സുരക്ഷാക്രമീകരണങ്ങളും ചെയ്തിട്ടില്ലെന്നു കണ്ടെത്തൽ. ഇരുന്പുപാലം ഭാഗത്തുനിന്നും തുരങ്കപ്പാതയുടെ ആദ്യ മുന്നൂറുമീറ്റർ ക്രോസ് പാസേജിലാണ് പാറകൾക്കു വലിയ ബലക്ഷയം കണ്ടെത്തിയത്. എന്നാൽ, ഈ ബലക്ഷയം പരിഹരിക്കാതെയാണ് തുരങ്കപ്പാതയുടെ കോണ്ക്രീറ്റിംഗ് പണികൾ നടക്കുന്നത്. പാറകൾക്കു ബലക്കുറവുള്ള ഭാഗങ്ങളിൽ സ്റ്റീൽ റിബ്സുകൾ സ്ഥാപിച്ചു ബലപ്പെടുത്തണമെന്നിരിക്കേ അതുമുണ്ടായില്ല. ആറുവരിപ്പാതയുടെ പ്രധാന കരാർ കന്പനിയായ കെഎംസിക്കു തുരങ്കനിർമാണ പ്രവൃത്തികളെക്കുറിച്ച് വ്യക്തതയില്ല. ഇതിനാൽ സബ് കരാർ നല്കിയ പ്രഗതി കന്പനിയാണ് തുരങ്കം നിർമിച്ചത്. പ്രഗതി എന്താണോ ചെയ്യുന്നത് അതു ശരിവയ്ക്കുക മാത്രമാണ് കെഎംസി ചെയ്യുന്നതെന്നാണ് പ്രധാന ആരോപണം. തുരങ്കങ്ങൾക്കുള്ളിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റിയോ എൻഎച്ച്എഐ ചുമതലപ്പെടുത്തിയിട്ടുള്ള സ്വതന്ത്ര ഏജൻസിയായ ഐസിടിയോ വേണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ലെന്നും പരാതിയുണ്ട്. തുരങ്കങ്ങൾക്കുള്ളിൽ പാറമടക്കുകൾ അടർന്നുവീഴുന്ന സ്ഥിതിയുണ്ടായാൽ വൻ ദുരന്തമായിരിക്കും സംഭവിക്കുക. തുരങ്കപ്പതകൾ തുറന്നാൽ ചെയിൻകണ്ണി പോലെയാകും…
Read Moreനെൽവയൽ നികത്തൽതടയാനുള്ള നടപടിയില്ല; താലൂക്ക് ഓഫീസിനുമുന്നിൽ കിടന്ന് 74കാരനാ വൃദ്ധന്റെ പ്രതിഷേധം; ഭൂമാഫിയ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായും സുബ്രഹ്മണ്യൻ
ചിറ്റൂർ: വീടിനു സമീപത്തുള്ള നെൽവയൽ തണ്ണീർത്തടം കല്ലുംമണ്ണും ഇട്ടു നികത്തുന്നതു തടയാൻ ആർഡിഒ നൽകിയ ഉത്തരവ് പാലിക്കാൻ റവന്യൂ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആരോപണമുന്നയിച്ച് 74കാരനായ മുതിർന്ന പൗരൻ താലൂക്ക് ഓഫീസിന് മുന്നിൽകിടന്ന് സമരം നടത്തി. വല്ലങ്ങി വില്ലേജ്,നടക്കാവ് ദേശത്ത് ശ്രീരാജ വീട്ടിൽ സുബ്രഹ്മണ്യനാണ് ഇന്നലെ രാവിലെ പതിനൊന്നിന് ചിറ്റൂർ തഹസിൽദാർ ഓഫീസിന് മുന്നിൽകിടപ്പുസമരം നടത്തിയത്. സുബ്രഹ്മണ്യനൊപ്പം ഭാര്യ രുഗ്മണിയും ഒപ്പം എത്തിയിരുന്നു. ഇത് സംബന്ധമായി സുബ്രഹ്മണ്യൻ ഹൈകോടതിയിലും പരാതി നൽകിയിരുന്നു. രണ്ടുദിവസംമുന്പ് ഭൂമാഫിയസംഘം വീണ്ടും സ്ഥലം നികത്തൽ തുടങ്ങിയത് ഉടൻ മാറ്റണമെന്നും ആവശ്യമുന്നയിച്ചു. പിന്നീട് തഹസിൽദാർ എൽവിൻ ആന്റണി ഫെർണാണ്ടസ് സുബ്രഹ്മണ്യനെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ഇപ്പോഴുണ്ടായ തടസങ്ങളും നികത്തലും നീക്കം ചെയ്യുകയും ഇത്തരത്തിലുള്ള ഇടപെടൽ ഉണ്ടാവാതിരിക്കാൻ നടപടികൾ എടുക്കുമെന്നും സുബ്രഹ്മണ്യനെ ്അറിയിച്ചതിനെ തുടർന്നാണ് ഇരുവരും തിരിച്ചുപോയത്. ഭൂമാഫിയസംഘം തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായും തഹസിൽദാർമുന്പാകെ സർക്കാർസർവീസിൽനിന്നും വിരമിച്ച…
Read Moreപോലീസിനു പിറകേ ക്രൈംബ്രാഞ്ചും ഇരുട്ടിൽ തപ്പുന്നു..! കടമ്പഴിപ്പുറത്ത് വൃദ്ധദമ്പതികൾ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരുവർഷം; പ്രതികൾ കാണാമറയത്ത്
ഒറ്റപ്പാലം: കടന്പഴിപ്പുറത്ത് വൃദ്ധദന്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരുവർഷം. പ്രതികൾ ഇപ്പോഴും കാണാമറയത്ത്. പോലീസിനു പിറകേ ക്രൈംബ്രാഞ്ചും ഇരുട്ടിൽ തപ്പുന്നു. 2016 നവംബർ 15നാണ് കണ്ണകുർശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ (62), ഭാര്യ തങ്കമണി (52) എന്നിവർ വീടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പോലീസ് പലരേയും ചോദ്യം ചെയ്തെങ്കിലും ആരെയും പിടികൂടാനായില്ല. തുടർന്ന് പോലീസ് പ്രത്യേക അന്വേഷണസംഘത്തിനു രൂപംനല്കിയെങ്കിലും തുന്പുണ്ടായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. എന്നാൽ ഇവരുടെ അന്വേഷണവും എങ്ങുമെത്താത്ത സ്ഥിതിയാണ്. ദന്പതികളെ കൊല്ലാൻ ഉപയോഗിച്ച ആയുധം സമീപത്തെ കിണറ്റിൽനിന്നും പോലീസ് കണ്ടെടുത്തിരുന്നു. കേസ് അന്വേഷണം ലോക്കൽ പോലീസിൽനിന്നും മാറ്റണമെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും വ്യാപക പരാതിയുയർന്നു ജനകീയ പ്രക്ഷോഭം ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. എന്നാൽ ഇവർ അന്വേഷണം ഏറ്റെടുത്തിട്ടും ഇതുവരെ കാര്യമായ പുരോഗതിയില്ല.കൃത്യം നടന്ന് ഒരുവർഷം…
Read Moreദുരൂഹതയേറുന്നു..! വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വയറിനടിയിലായി കത്തികൾ കുത്തിയ നിലയിൽ ; മൃതദേഹം വെള്ളത്തിൽ കിടന്നത് മലർന്ന്
നെന്മാറ: വൃദ്ധയെ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡോഗ് സ്ക്വാഡ് പരിശോധനക്കെത്തി. വല്ലങ്ങി ബൈപാസ് റോഡിൽ പരേതനായ മാണിക്കൻ ചെട്ടിയാരുടെ ഭാര്യ മാരിയമ്മ(87) ആണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഇന്നലെ ഉച്ചക്ക് 12ന് മാരിയമ്മയെ വീട്ടിലാക്കി മകൻ ബാലസുബ്രഹ്മണ്യനും കുടുംബവും ബന്ധുവീട്ടിൽ പോയതായിരുന്നു. മൂന്നുമണിയോടെ വീട്ടിലെത്തിയ പേരമകൻ വിഗ്നേഷ് മുത്തശ്ശിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനു പിന്നിലെ കിണറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിൽ വയറിനിടിയിലായി ഇരുവശങ്ങളിലുമായി കത്തികൾ കുത്തി നിൽക്കുന്ന നിലയിൽ കിണറിലെ വെള്ളത്തിനു മീതെ മലന്നു കിടക്കുന്നതായാണ് കണ്ടത്. തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി പുറത്തെടുത്ത മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.
Read More