പാലക്കാട്: കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരും അതതു പഞ്ചായത്തുകളിലെ കൃഷിക്കാരുമായി സഹകരിച്ചു നെല്ലുസംഭരണത്തിനായി പ്രദേശികസംവിധാനം സജ്ജമാക്കണമെന്നു കർഷകവികസന-കർഷകക്ഷേമ മന്ത്രി വി.എസ് സുനിൽകുമാർ നിർദേശം നൽകി. ആവശ്യമായ കാർഷിക ഉപകരണങ്ങളും ഗുണനിലവാരം ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങളും കണ്ടെത്തണം. മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറേറ്റ് സമ്മേളനഹാളിൽ നെല്ലുസംഭരണം സംബന്ധിച്ചു ചേർന്ന തൃശൂർ-പാലക്കാട് ജില്ലകളിലെ കൃഷിവകുപ്പ് , സപ്ലൈകോ ഉദ്യോഗസ്ഥരുടേയും പാടശേഖരസമിതി പ്രതിനിധികളുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നെല്ല് കേടുകൂടാതെ സൂക്ഷിക്കുന്നതിനു സർക്കാർ- സ്വകാര്യ ഗോഡൗണുകളും കൃഷി വകുപ്പിനു കീഴിലുളളതുമായ സൗകര്യങ്ങളും പ്രാദേശികതലത്തിൽ കണ്ടെത്തി അവയുടെ പട്ടിക തയാറാക്കി കൃഷി ഓഫീസർമാർ ഉടൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കു കൈമാറാൻ മന്ത്രി നിർദേശിച്ചു. പ്രാദേശിക സംഭരണത്തിനായി ചാക്കുകൾ, തൂക്കം നോക്കാനുള്ള സജ്ജീകരണം എന്നിവ സപ്ലൈകോ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കൃഷിവകുപ്പ് ഉദ്യോഗസഥർ കണ്ടെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഏത് അടിയന്തര സാഹചര്യത്തിലും നെല്ലുസംഭരണം…
Read MoreCategory: Palakkad
കുതിരാനിൽ മണ്ണിടിച്ചിൽ നിലയ്ക്കുന്നില്ല; നിർമാണത്തിന്റെ തുടക്കം മുതൽക്കുള്ള അപായസൂചന ഇപ്പോഴും തുടരുന്നു; 200 മീറ്ററോളം ഉയരത്തിലുള്ള മണ്തിട്ടകളാണ് ഇടിയുന്നത്
വടക്കഞ്ചേരി: കുതിരാനിൽ തുരങ്കനിർമാണത്തിനിടെയുള്ള മണ്ണിടിച്ചിൽ നിലയ്ക്കുന്നില്ല. കഴിഞ്ഞദിവസവും ഇരുന്പുപാലം ഭാഗത്തെ രണ്ടാംതുരത്തിന്റെ വശങ്ങളിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായി. ഭീമാകാരമായ മണ്ണുകട്ടകൾ ഗുഹാമുഖത്തെത്തി. ഇവിടെ ഇരുപതു മീറ്ററോളം ഉയരത്തിലുള്ള മണ്തിട്ടകളാണ് ഇടിയുന്നത്. തുരങ്കനിർമാണത്തിന്റെ തുടക്കംമുതൽക്കുള്ള അപായസൂചന ഇപ്പോഴും തുടരുകയാണ്. തുരങ്കത്തിൽനിന്നു മുന്നിലേക്കു തള്ളി സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ റിബ്സുകൾക്കു മുകളിലും മണ്ണിടിച്ചിലുണ്ട്. ഏതാനുംമാസംമുന്പ് ഇത്തരത്തിൽ മണ്ണിടിഞ്ഞ് ഒരു ഡസനോളം റിബ്സുകൾ ഉപയോഗശൂന്യമായി. ഇതെല്ലാം പിന്നീടു മാറ്റി സ്ഥാപിച്ചു. ഏതുസമയവും വലിയ മണ്ണിടിച്ചിൽ സാധ്യത ഇവിടെ ഇപ്പോഴും നിലനില്ക്കുകയാണ്. ആറുവരിപ്പാതയുടെ പ്രധാന കരാർ കന്പനിയായ കെഎംസിയുടെ സാന്പത്തിക പ്രതിസന്ധിയെ തുടർന്നു കഴിഞ്ഞ നാലുദിവസമായി തുരങ്കനിർമാണം നിർത്തിവച്ചിരിക്കുന്നതിനാൽ മണ്ണിടിഞ്ഞുള്ള അപകടം ഒഴിവായി. തുടർച്ചയായ മഴയും പാറപൊട്ടിക്കുന്പോൾ ഭൂമിയിലുണ്ടാകുന്ന ചലനങ്ങളും മണ്ണിടിച്ചിലിന്റെ വേഗത കൂട്ടുന്നു.
Read Moreപാവങ്ങളെ പറഞ്ഞ് പറ്റിക്കാമല്ലോ..! പുതിയ വീടുകൾ നിർമിച്ച് നൽകാമെന്ന് പറഞ്ഞ് വെള്ളപ്പനയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 14 കുടുംബങ്ങൾ ദുരിതക്കയത്തിൽ
ചിറ്റൂർ: തത്തമംഗലം വെള്ളപ്പനയിൽ പുതിയവീടുകൾ നിർമ്മിച്ചു നല്കുമെന്ന് വാഗ്ദാനം നല്കി കുടിയൊഴിപ്പിച്ച പതിനാലു കുടുംബങ്ങളിലെ എഴുപതോളം പേർ പാർപ്പിട സൗകര്യമില്ലാതെ ദുരിതക്കയത്തിൽ. ഒരു സ്വകാര്യവ്യക്തിയുടെ ഒൗദാര്യത്തിൽ വയൽവരന്പിൽ ഓലപ്പുര നിർമ്മിച്ചാണ് കഴിയുന്നത്. ഇവിടെ പാന്പുശല്യം കൂടുതലായത് ഇവർക്ക് മറ്റൊരു ദുരിതമായി. ഓലപ്പുരകളിൽ വിഷപ്പാന്പുകൾ കയറുന്നത് ഇവരുടെ ജീവന് ഭീഷണിയും സൃഷ്ടിക്കുന്നു. ഇവിടെ താമസിച്ചിരുന്ന അബ്ദുൾ അസീസ് സാംക്രമിക രോഗം പിടിപെട്ട് മരണപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നവംബർ ഒന്നിനകം ഫ്ളാറ്റുകൾ നിർമ്മിച്ച് താമസസൗകര്യം നല്കുമെന്ന് വാഗ്ദാനം നല്കിയാണ് ചിറ്റൂർ- തത്തമംഗലം നഗരസഭ അധികൃതർ വെള്ളപ്പനയിൽ നിന്നും ഇവരെ കുടിയൊഴിപ്പിച്ചത്. കുടിയൊഴിപ്പിച്ച സ്ഥലത്തുവെച്ചാണ് ലൈഫ്മിഷൻ ജില്ലാ തല ശിലാസ്ഥാപനകർമ്മം നടത്തിയത്. മന്ത്രി എ.കെ ബാലൻ, രണ്ടു എംപിമാർ, സ്ഥലം എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾ കൊട്ടിഘോഷിച്ചാണ് ആദ്യ ഘട്ടത്തിൽ എണ്പത് വീടുകൾ നിർമ്മിക്കുന്നതിനായി തറക്കല്ലിടൽ നടത്തിയത്.…
Read Moreസൂക്ഷിച്ചാൽ കൂടുതൽ കാലം ജീവിക്കാം..! പഴയകൊച്ചി പാലം അപകടകരമായ വിധം തകർച്ചയിൽ; പൊതുമരാമത്തു വകുപ്പ് പ്രവേശനം നിരോധിച്ചു;
ഷൊർണൂർ: തകർന്നുവീണ പഴയ കൊച്ചിപാലത്തിനു മുകളിൽ ജനങ്ങൾ പ്രവേശിക്കുന്നതു പൊതുമരാമത്തു വകുപ്പ് നിരോധിച്ചു. പാലം അപകടകരമായ വിധം തകർച്ച നേരിട്ടതും, ജനങ്ങൾ ക്രമാതീതമായി പാലത്തിൽ പ്രവേശിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. തകർന്ന കൊച്ചി പാലത്തിൽ കാഴ്ചക്കാരായും കാറ്റുകൊള്ളാനും നടക്കാനുമായി നിരവധിപേരാണ് എത്തുന്നത്. ശക്തമായ മഴയെതുടർന്ന് പുഴയിൽ അടിയൊഴുക്കും കുത്തൊഴുക്കും കൂടുതലാണ്. പാലത്തിന്റെ തൂണുകൾ ഏതുനിമിഷവും ബലക്ഷയംമൂലം നിലംപൊത്താവുന്ന സാഹചര്യമുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് പൊതുമരാമത്തു വകുപ്പ് പാലത്തിൽ പ്രവേശിക്കുന്നതു തടഞ്ഞ് ഉത്തരവിറക്കിയത്. ഉത്തരവുകൾ ജനങ്ങൾ അംഗീകരിക്കുമോ എന്ന കാര്യം കണ്ടറിയണം. ഉത്തരവ് നടപ്പാക്കാത്തപക്ഷം വൻദുരന്തമാകും ഫലം. രാവിലെയും വൈകുന്നേരങ്ങളിലുമാണ് കൂടുതൽ പേരും പാലത്തിലെത്തുന്നത്. ഒഴുക്കുകൂടിയതോടെ പുഴയുടെ ഭംഗി ആസ്വദിക്കാനും നിരവധിപേരാണ് പാലത്തിനു മുകളിൽ എത്തുന്നത്. കലാമണ്ഡലം സന്ദർശനത്തിന് എത്തുന്ന വിദേശികളും ഇതിൽപെടും. നിലവിൽ സാമൂഹ്യവിരുദ്ധകേന്ദ്രം കൂടിയാണ് ഇവിടം. മദ്യപാനികളും കഞ്ചാവുവില്പനക്കാരും ഇവിടം താവളമാക്കിയിട്ടുണ്ട്. പാലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പൈതൃക…
Read Moreബസിൽ 16 കാരിക്കു പീഡന ശ്രമം: കാർഷിക വാഴ്സിറ്റി ഗവേഷണ കേന്ദ്ര മേധാവി പിടിയിൽ; മുൻപ് സർവകലാശാലയിലെ ജീവനക്കാരിയെ പീഡിപ്പിച്ചതിന് ഇയാളെ ജോലിയിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു
ചാലക്കുടി: ബസിൽ യാത്രക്കാരിയായ ബാലികയെ പീഡിപ്പിച്ചതിനു കേരള കാർഷിക സർവകലാശാല ചാലക്കുടിയിലെ ഗവേഷണകേന്ദ്രം മേധാവി പ്രഫ. ഇ. ശ്രീനിവാസനെ ചാലക്കുടി പോലീസ് അറസ്റ്റു ചെയ്തു.കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഐടിഐ വിദ്യാർഥിനിയായ പതിനാറുകാരിയെയാണ് അന്പത്തൊന്പതുകാരനായ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദ്യാർഥിനി പരാതിപ്പെട്ടതനുസരിച്ചാണു നടപടി. ചാലക്കുടി പോലീസ് സിഐ വി.എസ്. ഷാജുവാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഏഴു വർഷം മുന്പ് കാർഷിക സർവകലാശാലയിലെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
Read More“വിനായകന് സ്റ്റേഷനിൽ നേരിടേണ്ടി വന്നത് ക്രൂരമർദനം; കുനിച്ചുനിർത്തി പുറത്ത് കൈമുട്ട് കൊണ്ട് ഇടിച്ചു, തലമുടി ചുഴറ്റി പിഴുതെടുക്കാൻ ശ്രമിക്കുന്നതും കണ്ടെന്ന് സുഹൃത്തിന്റെ മൊഴി
തൃശൂർ: പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതിനെതുടർന്ന് ജീവനൊടുക്കിയ വിനായകനെ പോലീസ് ക്രൂരമായി മർദിക്കുന്നതു കണ്ടുവെന്ന് ലോകായുക്തയിൽ സുഹൃത്ത് ശരത്ത് മൊഴി നൽകി. വിനായകനൊപ്പം പോലീസ് ശരത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. തങ്ങളെ ഇരുവരെയും സ്റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. വിനായകനെ കുനിച്ചുനിർത്തി പുറത്ത് കൈമുട്ട് കൊണ്ട് ഇടിച്ചു, തലമുടി ചുഴറ്റി പിഴുതെടുക്കാൻ ശ്രമിക്കുകയും തല ശക്തിയായി ചുവരിൽ ഇടിക്കുകയും ചെയ്തു. ഇരുകവിളിലും വയറിലും ക്രൂരമായി അടിച്ചു. ബൂട്ടിട്ട കാലുകൾ കൊണ്ട് വിനായകന്റെ പെരുവിരലിൽ ചവിട്ടിയരച്ചുവെന്നും ശരത്ത് നൽകിയ മൊഴിയിൽ പറയുന്നു. തന്നെയും പോലീസ് ക്രൂരമായി മർദിച്ചുവെന്ന് ശരത് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിനു മുന്പാകെ മൊഴി നൽകി. 40 മിനിറ്റോളമെടുത്താണ് ശരത്തിന്റെ വിസ്താരം ലോകായുക്ത പൂർത്തിയാക്കിയത്. കഴിഞ്ഞ ജൂലൈ 17ന് പാവറട്ടി മാനിനക്കുന്നിൽനിന്നാണ് വിനായകനെയും ശരത്തിനെയും പാവറട്ടി പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തത്.…
Read Moreഅടുക്കളയിൽ ഒളിച്ചിരുന്ന് മോഷണശ്രമം; വീട്ടമ്മയെ ആക്രമിച്ച് രക്ഷപ്പെട്ട യുവാവിനെ പിടികൂടി; അയൽവാസിയായ കള്ളനെ കണ്ട് നാട്ടുകാർ ഞെട്ടി
അന്തിക്കാട്: പുത്തൻപീടിക തോന്നിയകാവ് ക്ഷേത്രത്തിനടുത്ത് വീട്ടിലെ അടുക്കളയിൽ ഒളിച്ചിരുന്ന് വീട്ടമ്മയെ തലയ്ക്കടിച്ച് മോഷണശ്രമം നടത്തിയ സ്വകാര്യ ബസ് ക്ലീനറെ പോലീസ് അറസ്റ്റുചെയ്തു.പുത്തൻപീടിക കോന്നാടത്ത് അഖിലിനെയാണ്(23) അന്തിക്കാട് അഡീഷണൽ എസ്ഐ വിൻസെന്റ് ഇഗ്നേഷ്യസ്, എ.എസ്ഐ വിൻസൻ ചെറിയാൻ, സിപിഒ ഷിഹാബ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. കൂട്ടാല ജോഷിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ജോഷിയുടെ ഭാര്യ ഉഷയെ(42)യാണ് അടുക്കളയിലെ പാത്രമെടുത്ത് അഖിൽ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.പുലർച്ചെ അഞ്ചിന് വാതിൽ തുറന്ന് ബാത്ത് റൂമിൽ പോയി ഉഷ വരുന്പോൾ അടുക്കളയിൽ ഒളിച്ചിരുന്ന അഖിലിനെ കാണുകയായിരുന്നു. വീട്ടിൽ കയറിയത് എന്തിനാണെന്ന് ചോദ്യം ചെയ്ത് ഇയാളെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും അടുക്കളയിലെ ചായവെക്കുന്ന പാത്രമെടുത്ത് അഖിൽ ഉഷയുടെ തലയ്ക്കടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉഷ തിരിച്ചറിഞ്ഞതോടെ രക്ഷപ്പെട്ടോടുന്നതിനിടെ സമീപത്തെ മറ്റൊരു വീട്ടിലെ സ്ത്രീയും അഖിലിനെ കണ്ടിരുന്നു. വിവരമറിഞ്ഞ് അന്തിക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. അന്വേഷണത്തിനിടയിൽ ഇന്നലെ…
Read Moreഒന്നാംവിള കൊയ്ത്തിനിടെ മഴ കനത്തത് സ്വകാര്യ അരിമില്ലുകാർക്ക് ചാകരയായി; കിട്ടുന്ന വിലയ്ക്ക് നെല്ല് വിറ്റ് സ്ഥലം വിടേണ്ട ഗതികേടിൽ കർഷകർ; നെല്ല് സംഭരിക്കാത്ത സപ്ലൈകോയ്ക്കെതിരെ കടുത്ത വിമർശനം
വടക്കഞ്ചേരി: പാടശേഖരങ്ങളിൽ ഒന്നാംവിള കൊയ്ത്ത് സജീവമായി നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി മഴ കനത്തത് സ്വകാര്യ അരിമില്ലുകാർക്ക് ചാകരയായി. മഴ തുടരുന്നതിനാൽ കൊയ്ത നെല്ല് വീട്ടിലോ കളത്തിലോ സൂക്ഷിക്കാൻ കഴിയാത്തതിനാൽ കിട്ടുന്ന വിലക്ക് നെല്ല് വിൽക്കേണ്ട ഗതികേടിലാണ് കർഷകർ. സപ്ലൈകോ നെല്ല് സംഭരണം ആരംഭിക്കാത്തതിനാൽ മില്ലുകാർക്കും കർഷകരെ പിഴിയാൻ വലിയ സഹായകമായിട്ടുണ്ട്. നെല്ലിന്റെ സംഭരണവില 23.30 രൂപയാണെങ്കിലും സ്വകാര്യമില്ലുകാർ ഡിമാന്റുള്ള ജ്യോതി നെല്ല് എടുക്കുന്നത് 21 രൂപക്കും അതിനുതാഴെ വില നൽകിയാണ്. കാഞ്ചന നെല്ല് വാങ്ങുന്നത് 18 രൂപയ്ക്കാണെന്ന് കർഷക കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പി. സുദേവൻ പറഞ്ഞു. സപ്ലൈകോയും സ്വകാര്യമില്ലുകാരും തമ്മിലുള്ള ഒത്തുകളിയിലാണ് സപ്ലൈകോയുടെ നെല്ല് സംഭരണമെന്നാണ് കർഷകരുടെ ആരോപണം.ഒന്നാംവിളകൊയ്ത്ത് തുടങ്ങി ആഴ്ചകളേറെയായിട്ടും സപ്ലൈകോ നെല്ല് സംഭരിക്കാത്തത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. പല ഭാഗങ്ങളിലും സപ്ലൈകോയുടെയും മില്ലുകാരുടെയും ഏജന്റുമാരും ഒരേ ആൾക്കാർതന്നെയാണെന്നും ആരോപണമുണ്ട്. സപ്ലൈകോ നെല്ല് എടുക്കണമെങ്കിൽ…
Read Moreകരകവിഞ്ഞൊഴുകി..! കനത്തമഴയെ തുടർന്നു ഭാരതപുഴ കവിഞ്ഞൊഴുകി; വർഷങ്ങൾക്കുശേഷമാണ് പുഴ ഇരുതലമുട്ടി കലങ്ങി മറിഞ്ഞൊഴുകുന്നതെന്ന് നാട്ടുകാർ
ഒറ്റപ്പാലം: കനത്തമഴയെ തുടർന്നു ഭാരതപുഴ, തൂതപ്പുഴകൾ ഇരുകരമുട്ടി കവിഞ്ഞൊഴുകുന്നു. പുഴയുടെ വൃഷ്ടിപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വർഷങ്ങൾക്കുശേഷമാണ് ഭാരതപുഴയിൽ ഇത്രയേറെ നീരൊഴുക്കുണ്ടാകുന്നത്. മുൻവർഷങ്ങളിലൊന്നും പുഴ ഇരുതലമുട്ടി ഒഴുകിയിരുന്നില്ല. രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയിൽ ചുഴികളും രൂപപ്പെട്ടു. പുഴയിൽ ബന്ധപ്പെട്ടവർ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കലങ്ങിമറിഞ്ഞ് കുലംകുത്തി ഒഴുകുന്ന പുഴയിൽ ശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നു. മഴ ഇനിയും മാറ്റമില്ലാതെ തുടരുന്നപക്ഷം ജലസ്രോതസുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ചെർപ്പുളശേരി തൂതപുഴയും കരകവിഞ്ഞാണ് പലഭാഗത്തും ഒഴുകുന്നത്. കനത്ത അടിയൊഴുക്ക് പുഴയിൽ ദൃശ്യമാണ്. പുഴയെ ആശ്രയിച്ചുള്ള കുടിവെള്ളപദ്ധതികൾക്ക് മഴ അനുഗ്രഹമായി. അതേസമയം ഇരുപുഴകളിൽ കൂടിയും മാലിന്യങ്ങളും ചാക്കുകളും പ്ലാസ്റ്റിക് കവറുകളും ഒഴുകിവരുന്നതും ദൃശ്യമാണ്.
Read Moreഅങ്ങനെ അതും സംഭവിച്ചു..! ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്താൽ മിനിഡോർ ഡ്രൈവർക്ക് മുന്നൂറുരൂപ പിഴ നൽകി എസ് ഐ; സംഭവം വൈറലായതോടെ സംഭവിച്ചതെന്തെന്ന വിശദീകരണം ഇങ്ങനെ…
കോയന്പത്തൂർ: ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്താൽ മിനിഡോർ ഡ്രൈവറിൽനിന്ന് എസ്ഐ മുന്നൂറുരൂപ പിഴ ഈടാക്കി. ആലന്തുറൈയിലെ ഓട്ടോഡ്രൈവർ കരുണാകരനിൽനിന്നാണ് കാരുണ്യനഗർ പോലീസ് എസ്ഐ ശങ്കരനാരായണൻ പിഴ ഈടാക്കിയത്. ശിരുവാണി മെയിൻ റോഡിൽ കരുണാകരൻ മിനിഡോറുമായി പോകുന്നതിനിടെ വാഹനപരിശോധന നടത്തിയിരുന്ന എസ്ഐയും സംഘവും ലൈസൻസ്, ആർസി ബുക്ക്, ഇൻഷ്വറൻസ് എന്നിവ പരിശോധിച്ചു. തുടർന്നു യൂണിഫോം ധരിക്കാത്തതിനു മുന്നൂറുരൂപ പിഴ ഈടാക്കി. എന്നാൽ ഇതുപ്രകാരം നല്കിയ ചാർജ് ഷീറ്റ് പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. കരുണാകരൻ യൂണിഫോം ധരിക്കാതെയാണ് ഓട്ടോ ഓടിച്ചിരുന്നത്. എന്നാൽ ഇതു രേഖപ്പെടുത്തുന്നതിനു പകരം തെറ്റായി ഹെൽമറ്റ് എന്നാണ് എസ്ഐ ശങ്കരനാരായണൻ എഴുതിയത്.
Read More