പരാതി പറഞ്ഞ് പോലീസും നാട്ടുകാരും..! മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചാൽ ഫോൺ കിട്ടാറില്ലെന്ന് നാട്ടുകാർ; ബിഎസ്എൻഎല്ലുകാരോട് പരാതി പറഞ്ഞ് മടുത്തെന്ന് പോലീസും

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചാ​ൽ ന​ന്പ​ർ നി​ല​വി​ലി​ല്ലെ​ന്നു മ​റു​പ​ടി ല​ഭി​ക്കു​ന്ന​താ​യി പ​രാ​തി. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ചാ​ൽ ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി ല​ഭി​ക്കു​ന്ന​താ​ണ് ഈ ​മ​റു​പ​ടി.

ഇ​തു​വ​രെ അ​ധി​കൃ​ത​ർ ഇ​തു ന​ന്നാ​ക്കു​ന്ന​തി​നു ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. 04924 222290 എ​ന്ന ലാ​ന്‍റ് ഫോ​ണ്‍ ന​ന്പ​റും സ്ഥി​രം പോ​ലീ​സി​നെ വി​ളി​ച്ചാ​ൽ കി​ട്ടു​ന്ന നൂ​റു ന​ന്പ​റും ഒ​രു​മി​ച്ച് ക​ണ​ക്റ്റ് ചെ​യ്ത​തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​മൂ​ല​മാ​ണ് ടെ​ലി​ഫോ​ണ്‍ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​തെ​ന്നാ​ണ് ബി​എ​സ്എ​ൻ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

പോ​ലീ​സു​കാ​ർ ത​ന്നെ എ​ക്സ്ചേ​ഞ്ചി​ൽ വി​ളി​ച്ച് പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും ഫോ​ണ്‍ സം​വി​ധാ​നം കു​റ്റ​മ​റ്റ​താ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മി​ക്ക പോ​ലീ​സു​കാ​ർ​ക്കും മൊ​ബൈ​ൽ ന​ന്പ​ർ ഉ​ള്ള​തി​നാ​ൽ ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​പ്പെ​ട​ൽ സാ​ധ്യ​മാ​കും. എ​ന്നാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട സാ​ധാ​ര​ണ​ക്കാ​രാ​ണ് വ​ല​യു​ന്ന​ത്.

അ​ത്യാ​ഹി​തം ഉ​ണ്ടാ​യാ​ൽ​പോ​ലും പോ​ലീ​സി​നെ വി​ളി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. പോ​ലീ​സ് മേ​ല​ധി​കാ​രി​ക​ളാ​ക​ട്ടെ ഇ​തൊ​ന്നും ക​ണ്ട​മ​ട്ടും ന​ടി​ക്കു​ന്നി​ല്ല. മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലേ​ക്കും ഈ ​ന​ന്പ​ർ ത​ന്നെ​യാ​ണ് ക​ണ​ക്റ്റ് ചെ​യ്യാ​റു​ള്ള​ത്. ഇ​വി​ടെ​യും ഫ​ല​ത്തി​ൽ ടെ​ലി​ഫോ​ണ്‍ ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

മ​ണ്ണാ​ർ​ക്കാ​ട്, നാ​ട്ടു​ക​ൽ, ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് സ്റ്റ്ഷേ​നു​ക​ൾ മ​ണ്ണാ​ർ​ക്കാ​ട് സ​ർ​ക്കി​ളി​നു കീ​ഴി​ലാ​ണ്. പു​തി​യ ടെ​ലി​ഫോ​ണ്‍ ക​ണ​ക്ഷ​ൻ എ​ടു​ത്താ​ണെ​ങ്കി​ലും ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​കും. മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ടെ​ലി​ഫോ​ണ്‍ ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts