പാലക്കാട്ടെ വൃദ്ധദമ്പതി വ​ധം: പ്രതി സ​ദാ​ന​ന്ദ​ൻ പീ​ഡ​ന​ക്കേ​സി​ലും പ്ര​തി; ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്; കൊലപ്പെട്ടവരുടെ മരുമകൾ ഷീജയുമായി പത്തുവർഷത്തോളം പരിചയമെന്ന് പോലീസ്

പ​റ​വൂ​ർ: പാ​ല​ക്കാ​ട് ക​ഴി​ഞ്ഞ ദി​വ​സം വൃ​ദ്ധ ദ​ന്പ​തി​ക​ളെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ പ​റ​വൂ​ർ ത​ത്ത​പ്പി​ള്ളി സ്വ​ദേ​ശി സ​ദാ​ന​ന്ദ​ൻ പീ​ഡ​ന​ക്കേ​സി​ലും പ്ര​തി. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ര​ണ്ടു വ​ർ​ഷം മു​ൻ​പു സ​ദാ​ന​ന്ദ​നെ പ​റ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സ് പി​ന്നീ​ടു ഞാ​റ​ക്ക​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പാ​ല​ക്കാ​ട് തോ​ല​ന്നൂ​രി​ൽ വൃ​ദ്ധ​ദ​ന്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ദാ​ന​ന്ദ​ൻ പി​ടി​യി​ലാ​യ​ത്. കൊ​ല്ല​പ്പെ​ട്ട ദ​ന്പ​തി​ക​ളു​ടെ മ​രു​മ​ക​ൾ ഷീ​ജ​യു​മാ​യി പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കു ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്. എ​ന്നാ​ൽ അ​വ​രു​മാ​യി ഇ​പ്പോ​ൾ ബ​ന്ധ​മി​ല്ല.

Read More

അ​പ​ക​ട​മരണമല്ല കൊ​ല​പാ​ത​കം..! മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം; ബന്ധുവിന് കടം കൊടുത്ത പണം തിരികെ ചോദിച്ച വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ്

ക​ല്ല​ടി​ക്കോ​ട് : ക​ഴി​ഞ്ഞ​ദി​വ​സം ക​ല്ല​ടി​ക്കോ​ട് ഇ​ട​കു​ർ​ശ്ശി പ​റ​ക്ക​ല​ടി ക​നാ​ൽ ഭാ​ഗ​ത്ത് മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. ബ​ന്ധു​വാ​യ യു​വാ​വി​നെ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​രി​ന്പ മു​ട്ടി​ക്ക​ൽ​ക​ണ്ടം ക​ള​ത്തി​കു​ന്നേ​ൽ ജോ​സി​നെ ക​നാ​ലി​ന​ടു​ത്ത് ബൈ​ക്കി​ൽ​നി​ന്നും വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദേ​ഹ​ത്ത് പ​രി​ക്കു​ക​ളു​മു​ണ്ടാ​യി​രു​ന്നു. വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു ആ​ദ്യം​വി​ചാ​രി​ച്ചി​രു​ന്ന​ത്.പി​ന്നീ​ട് മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.​ ഇ​തു​പ്ര​കാ​രം ക​ല്ല​ടി​ക്കോ​ട്, മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബ​ന്ധു​വാ​യ യു​വാ​വി​ലേ​ക്ക് സം​ശ​യം​നീ​ണ്ട​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഏ​റെ​ക്കാ​ലം വി​ദേ​ശ​ത്താ​യി​രു​ന്ന ജോ​സ് ഒ​രു ബ​ന്ധു​വി​ന് പ​ണം ക​ടം കൊ​ടു​ക്കു​ത്തി​രു​ന്നു. ഇ​ത് തി​രി​ച്ച​ചോ​ദി​ച്ച​ത് വാ​ക്കു​ത​ർ​ക്ക​ത്തി​ലു​മെ​ത്തി. മ​ര​ണ ദി​വ​സം ബ​ന്ധു​വാ​യ യു​വാ​വു​മാ​യു​ള്ള ത​ർ​ക്കം നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. ഇ​താ​ണ് മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് തോ​ന്നാ​നു​ള്ള കാ​ര​ണം . ജോ​സി​ന്‍റെ​ത​ല​യി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വ് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ജോ​സ് സ്കൂ​ട്ട​റി​ലും ബ​ന്ധു​വാ​യ യു​വാ​വ് ഓ​ട്ടോ​റി​ക്ഷ​യി​ലു​മാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​രു​വ​രും…

Read More

ആദിവാസി യുവതിക്കു കുരുന്നുകളുടെ വിവാഹ സമ്മാനം; സ്കൂളിലെ കു​രു​ന്നു കൈ​ത്താ​ങ്ങ് പദ്ധതിയിൽ വിദ്യാർഥികൾ നിക്ഷേപിക്കുന്ന തുകയാണ് യുവതിക്ക് സഹായമായി നൽകിയത്

തി​രു​വി​ല്വാ​മ​ല: കു​ത്താ​ന്പു​ള്ളി പ​ഴ​ശി​രാ​ജ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് സ്വ​രൂ​പി​ച്ച 15000 രൂ​പ ചേ​ല​ക്ക​ര ആ​ദി​വാ​സി കോ​ള​നി​യി​ലെ യു​വ​തി​ക്ക് വി​വാ​ഹ​സ​ഹാ​യ​മാ​യി ന​ല്കി.കു​രു​ന്നു കൈ​ത്താ​ങ്ങ് എ​ന്ന പ​ദ്ധ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ദി​വ​സേ​ന ഒ​രു രൂ​പ നി​ര​ക്കി​ൽ പി​രി​ക്കു​ന്ന പ​ണ​മാ​ണ് ആ​ദി​വാ​സി​യു​വ​തി​ക്ക് മം​ഗ​ല്യ​നി​ധി​യാ​യ​ത്. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ പി.​വി.​ജോ​ണ്‍​സ​ണ്‍, റെ​ഡി​നേ​ഷ്, വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

മയിലുകൾക്കും രക്ഷ‍യില്ല..! മയിലുകളെ വേട്ടയാടുന്ന മൂവർ സംഘത്തെ അറസ്റ്റു ചെയ്തു; ഇവരുടെ കൈയിൽ നിന്ന് ഇറച്ചിയും തോക്കും പോലീസ് പിടിച്ചെടുത്തു

കോ​യ​ന്പ​ത്തൂ​ർ: മ​യി​ലു​ക​ളെ വെ​ടി​വ​ച്ചു പി​ടി​കൂ​ടി​യ​വ​രെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. സി​രു​മു​ഖൈ പ​ട്ട​ക്കാ​ര​ൻ​പാ​ള​യം ര​വി (38), വെ​ള്ളി​ങ്കി​രി (32), ന​ന്ദ​കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ​റ​സ്റ്റ​ർ ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തേ​ൻ​ക​ല്പാ​റൈ വ​ന​മേ​ഖ​ല​യി​ൽ വ​ന​പാ​ല​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തോ​ക്കു​മാ​യി ഓ​ടി​യ മൂ​ന്നു​പേ​രെ പി​ടി​കൂ​ടി ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് നാ​ട​ൻ​തോ​ക്ക് ഉ​പ​യോ​ഗി​ച്ച് മ​യി​ലു​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്നു ര​വി​യേ​യും വെ​ള്ളി​ങ്കി​രി​യേ​യും അ​റ​സ്റ്റു​ചെ​യ്തു. ര​ക്ഷ​പ്പെ​ട്ട ന​ന്ദ​കു​മാ​റി​നാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഇ​വ​രി​ൽ​നി​ന്നും നാ​ട​ൻ​തോ​ക്കു​ക​ൾ, വെ​ടി​യു​ണ്ട​ക​ൾ, മ​യി​ൽ ഇ​റ​ച്ചി എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

Read More

മു​ഖ്യ​മ​ന്ത്രി ഈ ​വ​ഴി വ​രു​മോ…? തകർന്ന റോഡിലൂടെ ​ദു​രി​ത​പ​ർ​വം താ​ണ്ടു​ന്ന തങ്ങളുടെ വേദനകൾ കാണാൻ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും ക്ഷണിച്ച് നാട്ടുകാർ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള പോ​ക്കു​ത​ന്നെ വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞാ​ണ്. കു​ത്തി​യും കു​ലു​ങ്ങി​യു​മു​ള്ള ദു​രി​ത​യാ​ത്ര​യ്ക്കു​ശേ​ഷം വേ​ണം ആ​ശു​പ​ത്രി​യു​ടെ പ​ടി​ക​യ​റാ​ൻ. 27ന് ​ഗ​വ. മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ഈ ​വ​ഴി ത​ന്നെ വ​ര​ണം. ഇ​തു​വ​രെ​യും തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ​കോ​ള​ജും ആ​ശു​പ​ത്രി​യും സ​ന്ദ​ർ​ശി​ക്കാ​ത്ത ആ​രോ​ഗ്യ​മ​ന്ത്രി​യും വ​ര​ണം, കാ​ണ​ണം…​ദു​രി​ത​പ​ർ​വം താ​ണ്ടു​ന്ന പാ​വ​ങ്ങ​ളു​ടെ വേ​ദ​ന​ക​ൾ. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളു​ടെ പു​റം​മോ​ടി കൂ​ട്ടു​ന്ന​ത വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ. ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യു​ന്ന സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡു​ക​ൾ​ക്ക് ഇ​നി​യും വ​ഴി​വെ​ട്ടി​യി​ട്ടി​ല്ല. റോ​ഡി​ന്‍റെ ശോ​ച​നീ​യ​വ​സ​ഥ ക​ണ്ട് മു​ൻ സ​ർ​ക്കാ​ർ കാ​ന്പ​സി​ലെ 20 ഓ​ളം വ​രു​ന്ന റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​ൻ ഒ​ന്പ​തു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തു​വ​രെ ഈ ​തു​ക ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല. താ​റു​മാ​റാ​യ റോ​ഡു​ക​ളി​ൽ വെ​ള്ളം​കെ​ട്ടി കി​ട​ക്കു​ക​യാ​ണ്. ഈ ​കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. റോ​ഡി​ന് അ​നു​വ​ദി​ച്ച തു​ക വ​ക മാ​റ്റി ചെ​ല​വ​ഴി​ക്കാ​ൻ ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ…

Read More

മനുഷ്യന് പാര മനുഷ്യൻതന്നെ..! മഴയേക്കാൾ ഭയം കർഷകർക്ക് ഏജന്‍റുമാരെ ; കൊ​യ്ത്തു മു​ത​ൽ സം​ഭ​ര​ണം വ​രെ നീ​ളു​ന്ന പ്രവർത്തനത്തിൽ ഏജന്‍റുമാരെ മറികടന്ന് തങ്ങളുടെ ലാഭം കണ്ടെത്തുകയെന്നത് കഠിനം തന്നെയെന്ന് കർഷകർ

എം.​വി. വ​സ​ന്ത് പാ​ല​ക്കാ​ട്: മ​ഴ​യെ തോ​ൽ​പ്പി​ച്ചി​ട്ടും കാ​ര്യ​മി​ല്ല, മ​നു​ഷ്യ​നെ തോ​ൽ​പ്പി​ച്ചാ​ലേ നെ​ല്ല​റ​യു​ടെ ക​ർ​ഷ​ക​നു ര​ക്ഷ​യു​ള്ളു. ക​ന​ത്ത മ​ഴ​യെ​ത്തും മു​ന്പേ വി​ള​ഞ്ഞു വീ​ഴാ​റാ​യ നെ​ല്ലു കൊ​യ്തെ​ടു​ക്കാ​നു​ള്ള പെ​ടാ​പ്പാ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. പ​ക്ഷേ, മ​ഴ​യേ​ക്കാ​ളും ക​ർ​ഷ​ക​ർ പേ​ടി​ക്കു​ന്ന​ത് ഏ​ജ​ന്‍റു​മാ​രെ​യാ​ണ്. കൊ​യ്ത്തു മു​ത​ൽ സം​ഭ​ര​ണം വ​രെ നീ​ളു​ന്ന ഏ​ജ​ന്‍റു​മാ​രു​ടെ നി​ര​യെ മ​റി​ക​ട​ന്നു​വേ​ണം ക​ർ​ഷ​ക​ർ​ക്കു നെ​ൽ​കൃ​ഷി​യു​ടെ ലാ​ഭം ക​ണ​ക്കാ​ക്കാ​ൻ. കൊ​യ്ത്തു തൊ​ഴി​ലാ​ളി​ക​ൾ​ക്കു ക്ഷാ​മം നേ​രി​ട്ട​തോ​ടെ മി​ക്ക​യി​ട​ങ്ങ​ളി​ലും കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്കും യ​ന്ത്ര​ഉ​ട​മ​ക​ൾ​ക്കും ഇ​ട​നി​ല​ക്കാ​രാ​യി രം​ഗ​ത്തു​വ​രു​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ കൊ​യ്ത്തി​നു ഭീ​ഷ​ണി​യാ​യി നി​ല​നി​ല്ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ന് 1600 രൂ​പ നി​ര​ക്കി​ൽ കൊ​യ്ത്തു​യ​ന്ത്രം അ​നു​വ​ദി​ക്കാ​മെ​ന്ന് ഉ​ട​മ​ക​ൾ ഉ​റ​പ്പു​ന​ല്കു​ന്പോ​ൾ 1800 ൽ ​കു​റ​ഞ്ഞ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​ട​നി​ല​ക്കാ​ർ. മ​ണി​ക്കൂ​റൊ​ന്നി​ന് 200 രൂ​പ ക​മ്മീ​ഷ​ൻ വേ​ണ​മെ​ന്ന​താ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ 1650 രൂ​പ വ​രെ സ​ഹി​ക്കാ​നു​ള്ള സ്ഥി​തി​വി​ശേ​ഷ​മേ ക​ർ​ഷ​ക​ർ​ക്കു​ള്ളൂ. ഇ​ട​നി​ല​ക്കാ​രു​ടെ ഈ ​ചൂ​ഷ​ണ​ത്തി​നെ​തി​രേ ക​ർ​ഷ​ക​ർ രം​ഗ​ത്തുവ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​യി​ട്ടി​ല്ല. ജി​ല്ല​യി​ൽ മാ​ത്രം…

Read More

വാളയാർ വഴി ഒരന്വേഷണം..! നമ്പര്‍ ഗെയിം കൊഴുപ്പിക്കാൻ കേ​ര​ള ലോ​ട്ട​റിയുടെ ഒറിജിനലും വ്യാജനും ത​മി​ഴ്നാ​ട്ടി​ലേ​ക്ക്; കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി​യും പാ​ഴ്സ​ലാ​യുമാണ് ലോട്ടറി കടത്തുന്നത്; നടപടിയെടുക്കാതെ കേരള ലോട്ടറി വകുപ്പ്

എം.​വി. വ​സ​ന്ത് പാ​ല​ക്കാ​ട്: ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക​മാ​കു​ന്ന ന​ന്പ​ർ ഗെ​യിം ത​ട്ടി​പ്പ് കൊ​ഴു​പ്പി​ക്കാ​ൻ കേ​ര​ള ലോ​ട്ട​റി​യും. ഒ​റി​ജി​ന​ൽ കേ​ര​ള ലോ​ട്ട​റി​ക്കു പു​റ​മെ ഇ​വി​ടെ അ​ച്ച​ടി​ക്കു​ന്ന വ്യാ​ജ​നും ത​മി​ഴ്നാ​ട്ടി​ൽ ക​ളം​പി​ടി​ച്ചു​ക​ഴി​ഞ്ഞു. അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലെ ഏ​ജ​ന്‍റു​മാ​രി​ൽനി​ന്നു പ​ഴ​യ ചെ​ക്പോ​സ്റ്റ് പ​രി​സ​ര​ങ്ങ​ളി​ലെ ക​ട​ക​ളി​ൽനി​ന്നു മൊ​ത്ത​മാ​യി ലോ​ട്ട​റി​ക​ൾ വി​ല​യ്ക്കു വാ​ങ്ങി​യാ​ണു ത​മി​ഴ്നാ​ട് ലോ​ബി ലോ​ട്ട​റി ക​ട​ത്തു​ന്ന​ത്. ന​ന്പ​റു​ക​ൾ എ​ഴു​തി​ന​ല്കി കേ​ര​ള ലോ​ട്ട​റി​യു​ടെ റി​സ​ൾ​ട്ടു​മാ​യി ഒ​ത്തു​നോ​ക്കി സ​മ്മാ​നം ന​ല്കു​ന്ന രീ​തി​യാ​ണു ത​മി​ഴ്നാ​ട്ടി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. അ​വ​സാ​ന​ത്തെ മൂ​ന്നു ന​ന്പ​റു​ക​ൾ ക​ണ​ക്കാ​ക്കി അ​യ്യാ​യി​രം, 10,000 രൂ​പ​യു​ടെ മാ​ത്രം ക​ളി​ക​ളാ​ണ് ഇ​ങ്ങ​നെ ന​ട​ത്തു​ന്ന​ത്. ഈ ​ക​ളി​ക​ൾ​ക്കു ആ​ധി​കാ​രി​ക സ്വ​ഭാ​വം വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണു കേ​ര​ള ലോ​ട്ട​റി അ​വി​ടെ​യെ​ത്തി​ക്കു​ന്ന​ത്. ചെ​ന്നൈ​യ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലും മ​റ്റു ജി​ല്ല​ക​ളി​ലും കേ​ര​ള ലോ​ട്ട​റി ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടു​ള്ള ന​ന്പ​ർ ഗെ​യിം ത​ട്ടി​പ്പ് പെ​രു​കു​ക​യാ​ണ്. കേ​ര​ള അ​തി​ർ​ത്തിവി​ട്ടു ലോ​ട്ട​റി എ​വി​ടെ​ക്ക​ണ്ടാ​ലും അ​വി​ട​ത്തെ പോ​ലീ​സി​നു പി​ഴ ചു​മ​ത്താ​വു​ന്ന​താ​ണെ​ന്നി​രി​ക്കേ ചെ​ന്നൈ​യ​ട​ക്ക​മു​ള്ള അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു കേ​ര​ള ലോ​ട്ട​റി…

Read More

പാലക്കാടൻ കാറ്റിന് ആ ഗന്ധം വേണ്ട ..! ആന്ധ്രയിൽ നിന്നെത്തിച്ച 15.5 കി​ലോക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ അറസ്റ്റിൽ; സ്കൂൾ കോളജ് വിദ്യാർഥികൾക്കായി വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്

പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ​ക​ട​ത്തി​യ 15.5 കി​ലോ ക​ഞ്ചാ​വു​സ​ഹി​തം ര​ണ്ടു​പേ​രെ ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​റ​സ്റ്റു​ചെ​യ്തു. തി​രൂ​ര​ങ്ങാ​ടി പ​റ​പ്പൂ​ർ കോ​ട്ട​ക്ക​ൽ പ​മ്മി​നി​ക്കാ​ട് റി​സ്വാ​നി​ൽ ഹ​ക്കീം (21), ചെ​മ്മാ​ട് പു​ക​യൂ​രി​ൽ മു​ഹ​മ്മ​ദ് ഹാ​ഷിം (19) എ​ന്നി​വ​രെ​യാ​ണു പോ​ലീ സ് ​അ​റ സ്റ്റു​ചെ​യ്ത​ത്. റി​സ്വാ​നി​ൽ​നി​ന്നും 8.900 കി​ലോ​ഗ്രാം ക​ഞ്ചാ​വും മു​ഹ​മ്മ​ദ് ഹാ​ഷി​മി​ൽ​നി​ന്നും 6.600 ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് പാ​ല​ക്കാ​ട് റെ​യ്ഞ്ച് എ​ക്സൈ​സ്, പാ​ല​ക്കാ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സും ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ പോ​ലീ​സും ചേ​ർ​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്നു പോ​ലീ​സി​നു മൊ​ഴി​ന​ൽ​കി യി​ട്ടു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജ്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യാ​ണു ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ​ല ട്രെ​യി​നു​ക​ൾ മാ​റി​ക​യ​റി​യാ​ണ് ഇ​വ​ർ ഒ​ല​വ​ക്കോ​ട് എ​ത്തി​യ​ത്. ഇ​വി​ടെ​നി​ന്നു തി​രൂ​രി​ലേ​ക്ക് പോ​കാ​ൻ നി​ൽ​ക്കു​ന്പോ​ഴാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read More

ആ​ക്രി​ക്ക​ട​യ​ല്ലിത് ആശുപത്രി വരാന്ത..! ഒറ്റനോട്ടത്തിൽ ഇത് ആക്രിക്കടയെന്ന് തോന്നിയാൽ അത് നിങ്ങളുടെ തെറ്റ്; ഒരു ദിവസം ആയിരങ്ങൾ വന്നു പോകുന്ന തൃശൂർ മെഡിക്കൽ കോളജിന്‍റെ വരാന്തകളിലെ കാഴ്ചയാണിത്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​ക്രി​ക്ക​ട​യാ​ണെ​ന്ന് ഒ​റ്റ നോ​ട്ട​ത്തി​ൽ തോ​ന്നു​മെ​ങ്കി​ലും ഇ​ത് ആ​ക്രി​ക്ക​ട​യു​ടെ ചി​ത്ര​മ​ല്ല. ഇ​താ​ണ് നൂ​റു ക​ണ​ക്കി​ന് രോ​ഗി​ക​ൾ വ​ന്നു​പോ​കു​ന്ന തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച് നി​ർ​മി​ച്ച വി​വി​ധ വാ​ർ​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കോ​റി​ഡോ​റു​ക​ളും കോ​ണി​പ്പ​ടി​ക​ളും ആ​ശു​പ്ര​ത്രി​യി​ലെ ആ​ക്രി സാ​ധ​ന​ങ്ങ​ൾ കൊ​ണ്ട് നി​റ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ക​ട​ന്നു​പോ​കാ​ൻ ഇ​പ്പോ​ൾ സാ​ധി​ക്കി​ല്ല. ആ​ശു​പ​ത്രി​യു​ടെ ഒ​പി​ക​ളി​ലും വാ​ർ​ഡു​ക​ളി​ലും ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റു​ക​ളി​ലും ലാ​ബ്, എ​ക്സ് റേ ​യൂ​ണി​റ്റു​ക​ളി​ലും കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ലു​മെ​ല്ലാം ഇ​വ കു​ന്നു​കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ഴ​യ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ​ങ്കി​ൽ സ​ർ​ക്കാ​രി​ന് ല​ക്ഷ​ങ്ങ​ൾ വ​രു​മാ​നം ല​ഭി​ക്കും. എ​ന്നാ​ൽ ഇ​വ ലേ​ലം ചെ​യ്ത് ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ട്ടി​ല്ല. ആ​യി​ര​ത്തോ​ളം ബെ​ഡു​ക​ൾ, നൂ​റി​ൽ പ​രം ക​ട്ടി​ലു​ക​ൾ, ക​സേ​ര​ക​ൾ, മേ​ശ​ക​ൾ. കേ​ടു​വ​ന്ന വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, എ​സി​ക​ൾ, ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റു​ക​ളി​ലെ സ​ർ​ജ​റി​ക്ക് ആ​വ​ശ്യ​മാ​യ സ​ർ​ജി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ, ഓ​പ്പ​റേ​ഷ​ൻ ടേ​ബി​ൾ, ലൈ​റ്റു​ക​ൾ, ഫാ​നു​ക​ൾ, വി​ൽ ചെ​യ​റു​ക​ൾ, സ്ട്രെ​ച്ച​റു​ക​ൾ, നൂ​റു​ക​ണ​ക്കി​ന്…

Read More

ലോ​ക സാ​ക്ഷ​ര​താ ദി​നത്തിൽ ഇ​ന്ത്യ​ൻ യു​വ​ത്വം നമ്പൂര്‍ണര്‍; എന്നാൽ ആകെ സാക്ഷരതാ നിലവാരത്തിൽ ഇന്ത്യ പിന്നിൽ; ബ്രിട്ടീഷുകാർ പോയിട്ട് 70 വർഷം പിന്നിടുമ്പോള്‍ 75 ശതമാനം സാക്ഷരതയിലെത്തി രാജ്യവും

എം.​വി. വ​സ​ന്ത് പാ​ല​ക്കാ​ട്: മാ​ന​ദ​ണ്ഡ​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ത്താ​ൽ ഒ​രു കാ​ര്യം ഉ​റ​പ്പാ​ണ്. ഇ​ന്ത്യ​ൻ യു​വ​ത്വം സ​ന്പൂ​ർ​ണ സാ​ക്ഷ​ര​ർ. യു​നെ​സ്കോ ഇ​ന്ന് ലോ​ക സാ​ക്ഷ​ര​താ ദി​നം ആ​ച​രി​ക്കു​ന്പോ​ൾ ഇ​ന്ത്യ​ൻ യു​വ​ത്വ​ത്തി​നും അ​ഭി​മാ​നി​ക്കാം. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​ക്രാ​രം ഇ​ന്ത്യ​ൻ യു​വ​ത്വ​ത്തി​ന്‍റെ സാ​ക്ഷ​ര​താ​നി​ല​വാ​രം 90.2 ശ​ത​മാ​നം. തൊ​ണ്ണൂ​റു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ നി​ല​വാ​രം ക​ട​ന്നാ​ൽ അ​തി​നെ സ​ന്പൂ​ർ​ണ​മാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ‌ ലോ​ക യു​വ​ത്വ​ത്തി​ന്‍റെ സാ​ക്ഷ​ര​താ നി​ല​വാ​ര​ത്തെ (89.6) മ​റി​ക​ട​ന്ന പ്ര​ക​ട​ന​വും ഇ​ന്ത്യ​ൻ യു​വ​ത്വം കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്നു. എ​ങ്കി​ലും, ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ആ​കെ സാ​ക്ഷ​ര​താ​നി​ല​വാ​രം 74.04 ശ​ത​മാ​നം മാ​ത്ര​മാ​ണ്. സ​മീ​പ രാ​ജ്യ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ന്ത്യ​യ്ക്കു മു​ന്നേ പ​റ​ന്ന​വ​രാ​ണ​വ​ർ. ചൈ​ന (99.7), ശ്രീ​ല​ങ്ക (98.8), മ്യാ​ൻ​മ​ർ (96.3) യു​വ​ത്വ​ങ്ങ​ൾ ഇ​ന്ത്യ​യെ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ആ​കെ സാ​ക്ഷ​ര​താ​നി​ല​വാ​ര​ത്തി​ലും ഈ ​രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യേ​ക്കാ​ൾ മു​ന്നി​ലാ​ണ്. ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ വി​ടു​ന്പോ​ൾ ഇ​വി​ട​ത്തെ സാ​ക്ഷ​ര​താ നി​ല​വാ​രം 12 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു.…

Read More