ചാലക്കുടി: അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിശമനസേന അപകടഭീഷണിയിൽ. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അഗ്നി രക്ഷാസേനകേന്ദ്രം ഏതു സമയവും തകർന്നുവീഴാറായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 30ഓളം ഫയർ ഫോഴ്സ് ജീവനക്കാർ യാതൊരു സൗകര്യമില്ലാത്ത കെട്ടിടത്തിലാണ് കഴിഞ്ഞുകൂടുന്നത്. ഫയർഫോഴ്സ് വാഹനങ്ങൾ പാർക്കുചെയ്യുന്ന ഷെഡിലാണ് ഭൂരിഭാഗം പേരും വിശ്രമിക്കുന്നത്. കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമാണ്. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ മഴക്കാലത്ത് വളരെ ദുരിതമാണ്. രണ്ടു പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും ചെയ്തിരിക്കയാണ്. ഇവിടെ കൊതുകുകടി സഹിച്ചാണ് കഴിഞ്ഞുകൂടുന്നത്. പണ്ട് നഗരസഭ ബസ് സ്റ്റാൻഡായിരുന്ന കെട്ടിടമാണ് ഫയർഫോഴ്സിന്റെ കെട്ടിടം. സൗത്ത് ജംഗ്ഷനിൽ ബസ് സ്റ്റാൻഡ് കെട്ടിടം നിർമിച്ചപ്പോൾ ബസ് സ്റ്റാൻഡ് അവിടേക്ക് മാറി. ഫയർഫോഴ്സ് ചാലക്കുടിയിൽ അനുവദിച്ചപ്പോൾ പഴയ ബസ് സ്റ്റാൻഡ് കെട്ടിടം ഫയർഫോഴ്സിന് നല്കി. ഫയർഫോഴ്സിന് കെട്ടിടം നിർമിക്കാൻ സർക്കാർ പുതിയ സ്‌ഥലം അനുവദിക്കുമെന്ന് പ്രഖ്യാപനങ്ങൾ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ സ്‌ഥലം അനുവദിച്ചിട്ടില്ല. കിഴക്കെ…
Read MoreCategory: Palakkad
വടക്കഞ്ചേരിയിലെ സാമൂഹ്യാരോഗ്യകേന്ദ്രം ജീവനക്കാർക്ക് ശമ്പളം വാങ്ങുന്നതിനുള്ള കേന്ദ്രം മാത്രം; ഹോസ്പിറ്റലിൽ ജീവനക്കാരായി നൂറിലധികം പേരുണ്ടെങ്കിലും ഭൂരിഭാഗം പേരും അവധിയിൽ
വടക്കഞ്ചേരി: വടക്കഞ്ചേരിയിലെ സാമൂഹ്യാരോഗ്യകേന്ദ്രം കുറെ ജീവനക്കാർക്ക് ശമ്പളംവാങ്ങുന്നതിനുള്ള കേന്ദ്രമായി ചുരുങ്ങിയെന്ന് പരാതി. ആപത്ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സപോലും ഇവിടെ അന്യമാണ്. ഉച്ചയ്ക്ക് ശേഷമുള്ള ഡോക്ടറുടെ സേവനവും ഉറപ്പ് പറയാനാകില്ല. മുപ്പത്തിനാല് ബെഡുകളിലായി കിടത്തി ചികിത്സ വിഭാഗമുള്ള സർക്കാർ ആശുപത്രിയുടെ സ്‌ഥിതിയാണിത്. വടക്കഞ്ചേരിയിൽ സ്വകാര്യമേഖലയിൽ ചികിത്സാ സൗകര്യമുള്ള നല്ല ആശുപത്രികളില്ലെന്നിരിക്കെ രാത്രികാലങ്ങളിൽ ചികിത്സയ്ക്ക് വഴിയില്ല. പനി പടരുന്നതിനാൽ ദിവസവും രാവിലെ ഒപി വിഭാഗത്തിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. എന്നാൽ രോഗികളുടെ വർധനക്കനുസരിച്ച് ഡോക്ടർമാരില്ല. പ്രാഥമികാരോഗ്യകേന്ദ്രം , സാമൂഹ്യാരോഗ്യകേന്ദ്രമായി ഉയർത്തുമ്പോൾ അഞ്ച് ഡോക്ടർമാർ വേണമെന്നാണ് വ്യവസ്‌ഥ.അതും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. 34 ബെഡുണ്ടെങ്കിലും ഏതാനുംപേർക്ക് മാത്രമെ കിടത്തി ചികിത്സയുള്ളൂ. രാത്രിസമയം ഡോക്ടറുടെ സേവനം ഉറപ്പില്ലാത്തതിനാൽ പ്രശ്നകേസുകളൊന്നും ആശുപത്രിയിൽ കിടത്തില്ല. ചെറിയ പനിക്കാരും പോലീസ് കേസാക്കുന്നതിനുമായി വരുന്നവരാണ് ഐപിയിലുണ്ടാവുക. ഇവർ വീട്ടിൽ വിശ്രമിച്ചാലുംരോഗം മാറ്റുന്നവരുമാകും. നിലവിലുള്ള സ്റ്റാഫിന് നിലനിൽക്കാനുള്ള കിടത്തി ചികിത്സയും…
Read Moreഅബ്ദുൾ റഹ്മാൻ! ആദിവാസി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി; കഴിഞ്ഞ വ്യാഴ്ച രാത്രിയാണ് സംഭവം
മണ്ണാർക്കാട്: ആദിവാസി ബാലികയെ പീഡിപ്പിക്കാൻ ശ്രമം. പ്രതി പിടിയിൽ. അട്ടപ്പാടിയിലേക്കുള്ള യാത്രയിൽ ഓട്ടോറിക്ഷയിൽ വച്ച് ആദിവാസി ബാലികയെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിൽ പ്രതിയെ മണ്ണാർക്കാട് പോലീസ് പിടികൂടി. ശിവൻകുന്ന് വടക്കുമണ്ണം അബ്ദുൾ റഹ്മാൻ (30) ആണ് പോലീസ് പിടിയലായത്. കഴിഞ്ഞ വ്യാഴ്ച രാത്രിയാണ് സംഭവം. സഹോദരനോടൊപ്പം വയനാട് പോയി സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങി വരവേ നെല്ലിപ്പുഴ യിൽ നിന്നും ആണ് ഇവർ ഓട്ടോ യിൽ കയറിയത്. ആന മൂളിയിൽ വെള്ളം വാങ്ങാൻസഹോദരൻ ഇറങ്ങിയപ്പോൾ ഓട്ടോ കുട്ടിയേയും കൊണ്ട് കാഞ്ഞിരം റോസിലേക്ക് പോകുകയും അവിടെ പച്ച് ബാലികയെ പീഡിപ്പിക്കാൻ ശ്രമക്കുകയും ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
Read Moreചൂരൽ പിടിച്ച കൈകളിൽ ചൂല് പിടിച്ചപ്പോൾ..! പ്രതികളെ പിടിക്കാൻ മാത്രമല്ല നാട് ശുചീകരിക്കാനും കഴിയുമെന്നു തെളിയിച്ച് പോലീസ്; ചൂല് കൈയിലെടുത്തപ്പോൾ കടൽതീരമാകട്ടെ ക്ലീൻ..ക്ലീൻ
ചാവക്കാട്: പ്രതികളെ പിടിക്കാൻ മാത്രമല്ല, നാട് ശുചീകരിക്കാനും കഴിയുമെന്നു പോലീസ്. ചൂരൽ പിടിച്ച കൈകളിൽ ചൂല് പിടിച്ചപ്പോൾ കടൽതീരം ക്ലീൻ.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റിയുടെ പരിസര ശുചീകരണത്തിന്റെ ഭാഗമായി ചാവക്കാട് പോലീസ് കടപ്പുറം ശുചീകരിച്ചു. നിയമപാലകർക്കൊപ്പം ജനപ്രതിനിധികളും കടലോര ജാഗ്രത സമിതിയും നാട്ടുകാരും ചേർന്നപ്പോൾ ബ്ലാങ്ങാട് കടപ്പുറത്തെ മാലിന്യം നീങ്ങി.നഗരസഭാ ചെയർമാൻ എൻ.കെ.അക്ബർ ഉദ്ഘാടനംചെയ്തു. സിഐ കെ.ജി.സുരേഷ് അധ്യക്ഷനായിരുന്നു. നഗരസഭ പ്രതിപക്ഷനേതാവ് കെ.കെ.കാർത്ത്യായനി, ഡിവൈഎസ്പി പി.വിശ്വംഭരൻ, കെ.എ.ബിജു, എ.യു.രാധാകൃഷ്ണൻ, എ.സി.ആനന്ദൻ, കെ.എച്ച്.സലാം എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സിഐ കെ.ജി. സുരേഷ്, സെക്രട്ടറി എ.സി.മുഹ്മദ് ബഷീർ, കെ.പി.എ സെക്രട്ടറി കെ.എ.ബിജു, പ്രസിഡന്റ് കെ.പി.രാജു എന്നിവരുടെ നേതൃത്വത്തിൽ 30 പോലീസ് ഉണ്ടായിരുന്നു.
Read Moreഅരവയർ മുറുക്കി…കഞ്ഞികുടിക്കാൻ ഗതിയില്ലാത്ത കുടുംബത്തിന് ലഭിച്ചത് എപിഎൽ റേഷൻ കാർഡ്; 83 കാരിയായ അമ്മയും മനോരോഗികളായ മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആനുകൂല്യം ഇതോടെ നഷ്ടമായി
പുതുക്കാട് : കഞ്ഞികുടിക്കാൻ ഗതിയില്ലാത്ത കുടുംബത്തിന് ലഭിച്ചത് സന്പന്നർക്ക് നൽകുന്ന റേഷൻ കാർഡ്. വൃദ്ധ ദന്പതികളും മനോരോഗികളായ മക്കളും അടങ്ങുന്ന ഒന്പതംഗ കുടുംബത്തിന് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. പുതുക്കാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ താമസിക്കുന്ന എണ്പത്തിമൂന്നുകാരിയായ തുറവിൽ വീട്ടിൽ ജാനകിയും കുടുംബവുമാണ് റേഷനും ചികിത്സാ ആനുകൂല്യങ്ങളും കിട്ടാതെ ദുരിതത്തിലാവുന്നത്. റേഷൻ മുൻഗണന ലഭിക്കുന്നതിന് അർഹരായ ഈ കുടുംബം ഇപ്പോൾ എപിഎൽ വിഭാഗത്തിൽപ്പെട്ടിരിക്കുകയാണ്. പുതിയതായി ലഭിച്ച വെള്ള നിറത്തിലുള്ള റേഷൻ കാർഡ് ഈ നിർധന കുടുംബത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കിയിരിക്കുകയാണ്. ജാനകിയും ഭർത്താവ് കറപ്പനും നിത്യരോഗികളാണ്. വിവാഹം കഴിയാത്ത രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളും വിധവയായ മറ്റൊരു മകളും പേരക്കുട്ടികളും ഈ കൂരക്കുള്ളിലാണ് അന്തിയുറങ്ങുന്നത്. ഇതിൽ ആണ്മക്കളായ പരമനും മണിയും മാനസിക രോഗത്തിന് ചികിത്സ തേടുന്നവരാണ്. വയോധികരായ മാതാപിതാക്കൾ ഉൾപ്പെടെ ആറു പേരുടെ പേരുകളാണ് റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പരമനെ…
Read Moreഎന്‍റെ നാട് എന്‍റെ മലയാളം..! മലയാളികൾ മലയാളം നിർബന്ധമായും അറിഞ്ഞിരിക്കാൻ വേണ്ടിയാണ് മലയാളം സ്കൂളുകളിൽ നിർബന്ധമാക്കിയതെന്ന് കെ. ബാബു എംഎൽഎ
കൊടുവായൂർ: സംസ്‌ഥാനത്ത് മലയാളഭാഷ എല്ലാ സ്കൂളുകളിലും നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനമെന്ന് കെ. ബാബു എംഎൽഎ പറഞ്ഞു. കൊടുവായൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ ഒരു തീരുമാനമുണ്ടായത് മലയാളം നിർബന്ധമാക്കാനല്ല മറിച്ച് മലയാളികൾ മലയാളം നിർബന്ധമായും അറിഞ്ഞിരിക്കാൻ വേണ്ടിയാണ്. ഭാഷാ ന്യൂനപക്ഷങ്ങൾ ഉള്ള സംസ്‌ഥാനമാണ് കേരളം. ലോകത്തുണ്ടാകുന്ന എല്ലാ സംഭവവികാസങ്ങളും അപ്പപ്പോൾ ജനങ്ങളിലെത്തിക്കുന്നത് മാധ്യമങ്ങളാണ്. ടെലിവിഷന്റേയും നവമാധ്യമങ്ങളുടേയും കടന്നുകയറ്റം ഇക്കാലത്തു ണ്ടെങ്കിലും പത്രങ്ങളുടെ പ്രാധാന്യത്തിന് ഒരു കുറവും സംഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും എത്രയോ വർഷം മുമ്പ് പ്രസിദ്ധീകരണം തുടങ്ങിയ ദീപിക ദേശീയ സ്വാതന്ത്ര്യസമരത്തിൽ സ്ത്യുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. വായനാശീലം ആഹ്ലാദം നല്കുന്നതോടൊപ്പം പുതിയ ലോകത്തേയ്ക്ക് നമ്മെ എത്തിക്കുകയും ചെയ്യുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച രൂപത വികാരി ജനറാളും ദീപിക രൂപത കോ–…
Read Moreഇവിടുത്തെ പോലീസ് ഇങ്ങനെയാ..! മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ച് പോലീസ് മാതൃകയായി; റോഡിൽ മനുഷ്യജീവനുകൾ പൊലിയാതിരിക്കാനാണ് മുൻകരുതൽ സ്വീകരിച്ചതെന്ന് പോലീസ്
മണ്ണാർക്കാട്: ശക്‌തമായ മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ച് പോലീസ് മാതൃകയായി . കോഴിക്കോട്– പാലക്കാട് ദേശീയപാതയിലെ മണ്ണാർക്കാട് കോടതിപ്പടി, ചന്തപ്പടി എന്നിവിടങ്ങിൽ രൂപപ്പെട്ട വൻ കുഴികളാണ് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ ഏതാനും പോലീസുകാർ ചേർന്ന് അടച്ചത്. വൻ കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് തടയുന്നതായി ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ് കുഴികൾ അടയ്ക്കുന്നത് എന്ന് പോലീസുകർ പറഞ്ഞു. പോലീസുകാരുടെ മാതൃക പ്രവർത്തനത്തിന് മികച്ച പ്രതികരണമാണ് ജനങ്ങൾ നൽകിയത്. സിമന്റും മെറ്റലും ഉപയോഗിച്ച് മിശ്രിതം ഉണ്ടാക്കിയാണ് കുഴികൾ അടച്ചത്.
Read Moreകള്ളൻ വേണ്ടപ്പെട്ടവനായാൽ ദാണ്ടേ ഇങ്ങനെയിരിക്കും..! വ്യാപാരകേന്ദ്രത്തിൽ കയറി മോഷണം നടത്തിയ കള്ളനെ രണ്ടാം നാൾ പിടികൂടി; ഒപ്പം എസ്ഐയ്ക്കും പോലീസുകാർക്കും സ്ഥലംമാറ്റവും
ആലത്തൂർ: കള്ളനെ പിടിച്ച പോലീസിനെ അനാവശ്യമായി സ്‌ഥലം മാറ്റാൻ തീരുമാനിച്ച നടപടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലത്തൂർ യൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധിച്ചു. വ്യാപാര സ്‌ഥാപനത്തിൽ കയറി മോഷ്‌ടിച്ച കള്ളനെ രണ്ടാം ദിവസം തന്നെ സി.സി.ടി.വി.ദൃശ്യത്തിന്റെ തെളിവിൽ അറസ്റ്റ് ചെയ്യുകയും ആലത്തൂരും പരിസരത്തും ആളില്ലാത്ത വീടുകളിൽ മോഷണം നടത്തിയ സംഘത്തിലെ രണ്ട്പേരെ പിടിക്കുകയും ചെയ്തഎസ്.ഐ.അനീഷിനെയും ചിലപോലീസുകാരെയും അനാവശ്യമായി സ്‌ഥലം മാറ്റുന്നത്. ഇതിൽ വ്യാപാരികൾ പ്രതിഷേധിക്കുന്നതായും എസ്.ഐ. എസ്.അനീഷിനെ മാറ്റരുതെന്നും അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. പ്രസിഡന്റ് മുസ്തഫബി.ആലത്തൂർ അധ്യക്ഷത വഹിച്ചു. ഹബീബ് റഹ്മാൻ, രഘു, വിനയൻ, പഴണിമല ,ഉസ്സനാർ എന്നിവർ സംസാരിച്ചു.
Read Moreഓർമകളുടെ പെരുമഴക്കാലം..! അമരാവതിയുടെ പൂമുഖത്ത് ഓർമകളുടെ എട്ടാം ചരമവാർഷികത്തിൽ പെരുമാഴ ക്കാലം മാറിനിന്ന് പനിനീർധാരയായി ചാറ്റൽമഴപെയ്തിറങ്ങി
ഒറ്റപ്പാലം: അമരാവതിയുടെ പൂമുഖത്ത് ഓർമകളുടെ പെരുമഴക്കാലവുമായി അവർ ഒത്തുകൂടി. മലയാളത്തിന്‍റെ മഹാകഥാകാരന്‍റെ എട്ടാം ചരമവാർഷികനാളിൽ തിരിമുറിയാതെ പെയ്ത തിരുവാതിര ഞാറ്റുവേലയും മഴയടക്കി ലോഹിതദാസിന്‍റെ സ്മരണകൾക്കുമുന്നിൽ തലകുനിച്ചു. മലയാളത്തിന്‍റെ മനോഹാരിത മുഴുവൻ അഭ്രപാളികളിലേക്ക് ആവാഹിച്ച എ.കെ.ലോഹിതദാസിന്‍റെ എട്ടാം ചരമവാർഷിക ചടങ്ങുകളും സ്മരണാഞ്ജലിയും ഹൃദയസ്പർശിയായി. പ്രിയതമന്‍റെ മരിക്കാത്ത ഓർമകൾക്കുമുമ്പിൽ ശിരസു കുനിച്ച് പുഷ്പങ്ങളിൽ മനസ് അർപ്പിച്ച് സിന്ധു ലോഹിതദാസാണ് ആദ്യം സമാധിസ്‌ഥലത്ത് പൂക്കൾ അർപ്പിച്ചത്. മക്കളായ വിജയ്ശങ്കറും ഹരികൃഷ്ണനും നിറമിഴികളോടെ പിതാവിന് തിലോദകം അർപ്പിച്ചു. ലോഹിതദാസിന്‍റെ സ്മരണകൾ ഇരമ്പിയ അമരാവതിയിൽ കേട്ടും അറിഞ്ഞും പറഞ്ഞറിഞ്ഞും നല്ലൊരു ജനക്കൂട്ടം എത്തിച്ചേർന്നിരുന്നു. മൺമറഞ്ഞ പ്രിയ എഴുത്തുകാരന്റെ സ്മരണാഞ്ജലി ചടങ്ങിൽ അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം പങ്കെടുക്കാനായതിന്റെ ചാരിതാർഥ്യം സിനിമാപ്രവർത്തകരാരും മറച്ചുവച്ചില്ല. മരിക്കാത്ത ഓർമകൾക്കു പ്രണാമം അർപ്പിക്കാൻ ലക്കിടി–പേരൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപാ നാരായണനും എത്തി. സാംസ്കാരിക പ്രവർത്തകരുടെ കൂട്ടത്തിൽ യുവതുള്ളൽകലാകാരൻ കുഞ്ചൻ സ്മാരക ഭരണസമിതിയംഗം രാജേഷ്…
Read Moreമനോജി തിരക്കി ഒന്നൊന്നരക്കള്ളൻ..! ദേശീയ പാതയോരത്തു നിന്ന് ലോറി മോഷണം പോയ കേസിൽ ഒഡീഷ സ്വദേശിയായ യുവാവ് അറസ്റ്റിൽ; ചെന്നൈയിൽ ലോറി വിറ്റശേഷം ഓഡീഷ യ്ക്ക് മുങ്ങുകയായിരുന്നു.
വടക്കഞ്ചേരി: ദേശീയ പാതയോരത്തുനിന്ന് ലോറി മോഷണം പോയ കേസിൽ ഒഡീഷ സ്വദേശിയായ യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ദേശീയപാത പന്നിയങ്കരയിൽനിന്നും ലോറി മോഷ്‌ടിച്ച കേസിലാണ് ഒഡീഷ സുന്ദർഘട്ട് സബ് ദേക്കാ താലൂക്ക് ദേവഗോണ് മനോജി തിരിക്കി (മൈക്കിൾ തിരിക്കി – 32)യെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 19നാണ് ദേശീയപാത നിർമാണത്തിനായി കരാറടിസ്ഥാനത്തിൽ ഓടിയിരുന്ന കുഴൽമന്ദം കളപ്പെട്ടി സ്വദേശി മണികണ്ഠന്റെ ലോറി മോഷണം പോയത്. തുടർന്നുനടത്തിയ അന്വേഷണത്തിൽ പ്രതിയെ ഒഡീഷയിൽനിന്നും അറസ്റ്റുചെയ്യുകയായിരുന്നു. മോഷ്‌ടിച്ച ലോറി ചെന്നൈയിൽ കൊണ്ടുപോയി വില്പന നടത്തിയതായാണ് വിവരം. കൂടുതൽ അന്വേഷണം നടന്നു വരുകയാണ്. കഴിഞ്ഞ മാർച്ച് 20നും എരേശൻ കുളത്തിനു സമീപത്തുനിന്ന് ദേശീയപാത നിർമാണത്തിനുപയോഗിച്ച ലോറി മോഷണം പോയിരുന്നു. ഇതിനു പുറകിലും ഇയാൾ തന്നെയാണോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. മനോജി തിരിക്കിയുടെ പേരിൽ തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ സമാനമായ…
Read More