ഭാ​ര്യ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ൽ പ​രാ​തി ന​ല്‍​കി​യ​തി​ന് ഭ​ര്‍​ത്താ​വി​നെ ആ​ക്ര​മി​ച്ചു

മാ​ത​മം​ഗ​ലം: ഭാ​ര്യ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ വി​രോ​ധ​ത്തി​ന് ഭ​ര്‍​ത്താ​വി​നെ ആ​ക്ര​മി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ യു​വാ​വി​ന്‍റെ പേ​രി​ല്‍ പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തു. കു​റ്റൂ​ര്‍ പെ​രു​വാ​മ്പ​യി​ലെ ധ​നേ​ഷി​ന്‍റെ പേ​രി​ലാ​ണ് കേ​സ്. ഓ​ല​യ​മ്പാ​ടി ച​ട്യോ​ളി​ലെ പു​തു​ക്കു​ടി വീ​ട്ടി​ല്‍ പി. ​പ്ര​ജി​ന്‍ (36) ന​ല്‍​കി​യ പ​രാ​തി​യാ​ണ് പോ​ലീ​സ്‌ കേ​സെ​ടു​ത്ത​ത്. മേ​യ് 12 ന് ​വൈ​കു​ന്നേ​രം 3.30 ന് ​പ്ര​ജി​ന്‍ കു​റ്റൂ​ര്‍ ഓ​ട​മു​ട്ടി​ലെ കാ​ര്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ നി​ല്‍​ക്ക​വെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് കൈ​കൊ​ണ്ട് കു​ത്തു​ക​യും നാ​ട്ടി​ല്‍​ക​ണ്ടാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

Read More

ചെ​റു​കു​ന്ന​ത്തു​കാ​ർ പാ​ലം​ക​ട​ക്കു​ന്നു, ജീ​വ​ഭ​യ​ത്തോ​ടെ

വ​ട​ക്ക​ഞ്ചേ​രി: പ്രാ​ണ​ഭീ​തി​യോ​ടെ വേ​ണം ഈ ​പാ​ലം ക​ട​ക്കാ​ൻ. ചെ​റി​യൊ​രു അ​ശ്ര​ദ്ധ​യോ പേ​ടി​യോ ഉ​ണ്ടാ​യാ​ൽ പു​ഴ​യി​ലേ​ക്കു വീ​ഴും. താ​ങ്ങാ​കാ​ൻ കൈ​വ​രി​ക​ൾ​പോ​ലു​മി​ല്ല.​ബ​ല​ക്ഷ​യ​ത്തി​ൽ പാ​ലം​ത​ന്നെ ആ​ടി​യു​ല​യു​ന്ന സ്ഥി​തി​യി​ലാ​ണ്. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​നേ​യും കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന മം​ഗ​ലം​പു​ഴ​ക്ക് കു​റു​കെ ചെ​റു​കു​ന്ന​ത്തു​ള്ള പാ​ല​മാ​ണി​ത്. ഒ​റ്റ​യ​ടി​പ്പാ​ത പോ​ലെ ഒ​രാ​ൾ​ക്കു​മാ​ത്രം ക​ഷ്ടി​ച്ച് ന​ട​ന്നു​പോ​കാ​നു​ള്ള വീ​തി​യേ പാ​ല​ത്തി​നു​ള്ളൂ. പാ​ല​ത്തി​ലേ​ക്കു ക​യ​റു​ന്ന സ്റ്റെ​പ്പു​ക​ൾ ക​ല്ലു​ക​ൾ ഇ​ള​കി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. സൂ​ക്ഷി​ച്ചു ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ ക​ല്ലി​ൽ​ത​ട്ടി വീ​ഴും. പു​ഴ നി​റ​ഞ്ഞൊ​ഴു​കു​ന്ന മ​ഴ​ക്കാ​ല​ത്താ​ണ് പാ​ലം​ക​ട​ക്ക​ൽ ഏ​റെ അ​പ​ക​ട​ക​ര​മാ​വു​ക. പി​ഞ്ചു​കു​ട്ടി​ക​ൾ ഈ ​പാ​ലം ക​ട​ന്നാ​ണ് സ്കൂ​ളു​ക​ളി​ലേ​ക്കു പോ​വു​ന്ന​ത്. എ​ഴു​പ​തു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട് ഈ ​ന​ട​പ്പാ​ത​യ്ക്ക്. ദു​ര​ന്ത​സ​മാ​ന​മാ​യ പാ​ലം സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നു കാ​ല​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്ക​ട്ടെ എ​ന്നി​ട്ടാ​കാം ന​ട​പ​ടി​യെ​ന്ന മ​ട്ടി​ലാ​ണ് അ​ധി​കൃ​ത​ർ. പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള പാ​ല​മാ​യ​തി​നാ​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണം വേ​ണം. പു​തി​യ എം​എ​ൽ​എ യു​ടെ സ​ഹാ​യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ.

Read More

ക​ള​ഞ്ഞു​കി​ട്ടി​യ 25,000 രൂ​പ ഉ​ട​മ​യ്ക്കു തി​രി​ച്ചു​ന​ൽ​കി മാ​തൃ​ക​യാ​യി

കൂ​റ്റ​നാ​ട്: വ​ഴി​യി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ 25,000 രൂ​പ ഉ​ട​മ​യ്ക്കു തി​രി​ച്ചു​ന​ൽ​കി പ​ട്ടി​ത്ത​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള​ക്്ഷ​ൻ ഏ​ജ​ന്‍റ് വി.​കെ. സു​ന്ദു മാ​തൃ​ക​യാ​യി. ആ​ലൂ​രി​ൽ കാ​ശാ​മു​ക്ക് റോ​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് പ​ണം ക​ള​ഞ്ഞു​കി​ട്ടി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ലൂ​രി​ലു​ള്ള യൂ​ണി​യ​ൻ ബാ​ങ്കി​ൽ അ​റി​യി​ച്ചു. മാ​നേ​ജ​ർ ഉ​ട​മ​യു​മാ​യി സം​സാ​രി​ച്ചു. വീ​ണു​പോ​യ പ​ണം ചി​റ്റു​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ റാ​ഫി​ലി​ന്‍റെ​യും ഉ​മ്മ​യു​ടെ​യു​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് പ​ണം തി​രി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

സിം​ഹ​വാ​ല​ന്‍ കു​ര​ങ്ങു​ക​ൾ വ​ന​സ​ന്പ​ത്ത്; തീ​റ്റ​ന​ൽ​കു​ന്ന​തി​ലും വേ​ണം ജാ​ഗ്ര​ത

നെ​ല്ലി​യാ​മ്പ​തി: നെ​ല്ലി​യാ​ന്പ​തി​യി​ൽ കൗ​തു​ക​ക്കാ​ഴ്ച​യാ​യി സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​ക​ൾ. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ നി​ത്യ​ഹ​രി​ത മ​ഴ​ക്കാ​ടു​ക​ളി​ൽ​മാ​ത്രം കാ​ണ​പ്പെ​ടു​ന്ന അ​പൂ​ര്‍​വ വ​ന്യ​ജീ​വി​ക​ളി​ലൊ​ന്നാ​ണ് സിം​ഹ​വാ​ല​ന്‍ കു​ര​ങ്ങു​ക​ൾ. സാ​ധാ​ര​ണ മ​നു​ഷ്യ​സാ​ന്നി​ധ്യം ഒ​ഴി​വാ​ക്കി കാ​ടി​ന്‍റെ ഉ​യ​ർ​ന്ന മ​ര​ച്ചി​ല്ല​ക​ളി​ല്‍​മാ​ത്രം സ​ഞ്ച​രി​ക്കു​ന്ന ഈ ​അ​പൂ​ര്‍​വ ജീ​വി​വ​ര്‍​ഗം ഇ​പ്പോ​ള്‍ ചു​രം​റോ​ഡ​രി​കി​ല്‍ കൂ​ട്ട​മാ​യെ​ത്തു​ന്നു​ണ്ട്. ചെ​റു​നെ​ല്ലി​ക്കും അ​യ്യ​പ്പ​ന്‍​തി​ട്ടി​നും ഇ​ട​യി​ലു​ള്ള നി​ത്യ​ഹ​രി​ത ചോ​ല​വ​ന​മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി സിം​ഹ​വാ​ല​ന്‍ കു​ര​ങ്ങു​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​മ്പോ​ള്‍ മ​റ്റു കു​ര​ങ്ങു​ക​ളെ​പ്പോ​ലെ ഭ​യ​മി​ല്ലാ​തെ റോ​ഡ​രി​കി​ലി​രു​ന്ന് ഭ​ക്ഷ​ണ​ത്തി​നാ​യി കാ​ത്തു​നി​ല്‍​ക്കു​ന്ന​തും വാ​ഹ​നം നി​ര്‍​ത്തി​യാ​ല്‍ അ​ടു​ത്തേ​ക്കെ​ത്തി ഇ​രു​കാ​ലി​ല്‍ നി​ല്‍​ക്കെ യാ​ചി​ക്കു​ന്ന​തും പ​ല​ർ​ക്കും കാ​ണാ​ക്കാ​ഴ്ച​യാ​ണ്. ഏ​ക​ദേ​ശം ഇ​രു​പ​തോ​ളം അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ങ്ങ​ളാ​യി ഇ​വ റോ​ഡ​രി​കി​ല്‍ പ​തി​വാ​യി കാ​ണ​പ്പെ​ടു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രും ഡ്രൈ​വ​ര്‍​മാ​രും പ​റ​യു​ന്ന​ത്. യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന് സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​ക​ൾ ഭ​ക്ഷ​ണം തേ​ടു​ന്ന​ത് വ​ന്യ​ജീ​വി പ്രേ​മി​ക​ളെ​യും ഗ​വേ​ഷ​ക​രെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​ക​രു​തെ​ന്നു വ​നം​വ​കു​പ്പ് ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ല്‍​ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും പ​ല വി​നോ​ദ​സ​ഞ്ചാ​രി​ക​ളും പ​ഴം, ബി​സ്‌​ക​റ്റ്, ചി​പ്സ് തു​ട​ങ്ങി​യ മ​നു​ഷ്യ​ഭ​ക്ഷ​ണ​ങ്ങ​ള്‍…

Read More

വാ​യ്പ അ​നു​വ​ദി​ക്കാ​നാ​കാ​തെ കേ​ര​ള ബാ​ങ്ക്; സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളും ആ​ശ​ങ്ക​യി​ൽ

നെ​ന്മാ​റ: ജി​ല്ല​യി​ൽ മാ​തൃ​കാ​പ​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന നെ​ല്ലു​സം​ഭ​ര​ണ- വി​ല​വി​ത​ര​ണ​രം​ഗ​ത്തെ സ​ഹ​ക​ര​ണ ബ​ദ​ൽ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങു​ന്നു. സ​പ്ലൈ​കോ​യ്ക്കു​മേ​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വ​ൻ​കു​ടി​ശി​ക കാ​ര​ണം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് പു​തി​യ​താ​യി വാ​യ്പ അ​നു​വ​ദി​ക്കാ​ൻ കേ​ര​ള ബാ​ങ്കി​ന് സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തോ​ടെ നെ​ല്ലു​സം​ഭ​ര​ണ​ത്തി​നും ക​ർ​ഷ​ക​ർ​ക്ക് തു​ക ന​ൽ​കു​ന്ന​തി​നും ആ​ശ്ര​യ​മാ​യി​രു​ന്ന സ​ഹ​ക​ര​ണ​ശൃം​ഖ​ല പൂ​ർ​ണ​മാ​യും താ​ളം​തെ​റ്റി. 2022- 23 കാ​ല​യ​ള​വി​ൽ ക​ർ​ഷ​ക​ർ​ക്ക് നെ​ല്ല് വി​ല ന​ൽ​കു​ന്ന​തി​നാ​യി കേ​ര​ള ബാ​ങ്ക് മു​ഖേ​ന പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത വാ​യ്പ​യി​ൽ മാ​ത്രം ഏ​ക​ദേ​ശം 580 കോ​ടി രൂ​പ​യാ​ണ് സ​പ്ലൈ​കോ തി​രി​ച്ച​ട​യ്ക്കാ​നു​ള്ള​ത്. ഇ​തി​നു​പു​റ​മേ പ​ലി​ശ​യാ​യി 200 കോ​ടി​യോ​ളം രൂ​പ​യും കു​ടി​ശി​ക​യാ​യി കി​ട​ക്കു​ന്ന​തോ​ടെ ആ​കെ ബാ​ധ്യ​ത 780 കോ​ടി രൂ​പ ക​ട​ന്നി​രി​ക്കു​ക​യാ​ണ്. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​ല​വി​ലെ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം ഇ​ത്ര​യും വ​ലി​യ കു​ടി​ശി​ക തീ​ർ​പ്പാ​ക്കാ​തെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​തേ ആ​വ​ശ്യ​ത്തി​നാ​യി വീ​ണ്ടും വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തു ബാ​ങ്കി​ന് വ​ലി​യ നി​യ​മ-​സാ​മ്പ​ത്തി​ക ത​ട​സ​മാ​കു​ന്നു​വെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ…

Read More

മം​ഗ​ലം​ഡാം ഒ​ലിം​ക​ട​വി​ലെ ക്വാ​റി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്നു നാ​ട്ടു​കാ​ർ

മം​ഗ​ലം​ഡാം: പ​ള​ളി​യും സ്കൂ​ളും വീ​ടു​ക​ളും പൊ​തു സ്ഥാ​പ​ന​ങ്ങ​ളു​മു​ള്ള ഒ​ലിം​ക​ട​വ് സെ​ന്‍റ​റി​ൽ ക​രി​ങ്ക​ൽ​ക്വാ​റി ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ക​രി​ങ്ക​ൽ​ക്വാ​റി ആ​രം​ഭി​ച്ചാ​ൽ വ​ലി​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നു മം​ഗ​ല​ഗി​രി മ​ർ​ത്ത് മ​റി​യം പ​ള്ളി വി​കാ​രി ഫാ. ​ഷെ​ൽ​ട്ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​വും മു​ന്ന​റി​യി​പ്പു ന​ൽ​കി. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം വ​ക​വ​യ്ക്കാ​തെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ക്വാ​റി​മാ​ഫി​യ​യ്ക്ക് അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യു​ണ്ടാ​കി​ല്ലെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും മ​റി​ച്ചാ​യാ​ൽ അ​തി​നെ​തി​രേ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു. വാ​ർ​ഡ് മെം​ബ​ർ ബെ​ന്നി സ്ക​റി​യ, മം​ഗ​ല​ഗി​രി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സ്റ്റെ​ല്ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​യ​മ​പ​രി​ധി​പോ​ലും പാ​ലി​ക്കാ​തെ ഒ​ലിം​ക​ട​വ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് ക്വാ​റി തു​ട​ങ്ങു​ന്ന​ത്.ഇ​തി​ന​ടു​ത്താ​ണ് പ​ള്ളി​യും കൊ​ച്ചു​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന എ​യ്ഡ​ഡ് എ​ൽ​പി സ്കൂ​ളു​മു​ള്ള​ത്. മ​റ്റു സ്കൂ​ളു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും നി​ർ​ദി​ഷ്ട ക്വാ​റി സ്ഥ​ല​ത്തി​ന​ടു​ത്തെ വീ​തി​കു​റ​ഞ്ഞ ക​ട​പ്പാ​റ​റോ​ഡി​ലൂ​ടെ വേ​ണം പോ​കാ​ൻ. ക്വാ​റി തു​ട​ങ്ങു​ന്ന​തു കു​ത്ത​നെ ചെ​രി​ഞ്ഞ…

Read More

ഭാ​ര​ത​പ്പു​ഴ​യി​ലും ശു​ദ്ധ​ജ​ല​മി​ല്ല; കു​ടി​വെ​ള്ള​വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ൽ

ഷൊ​ർ​ണൂ​ർ: ഭാ​ര​ത​പ്പു​ഴ​യും വ​റ്റി​വ​ര​ളു​ന്നു, യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ചാ​ലെ​ടു​ത്ത് ത​ട​യ​ണ​യി​ൽ വെ​ള്ള​മെ​ത്തി​ച്ചു. രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യി​ൽ പു​ഴ നീ​ർ​ച്ചാ​ലാ​യി മാ​റി​തു​ട​ങ്ങി. കൊ​ടും​ചൂ​ടി​ൽ നാ​ടും ന​ഗ​ര​വും വെ​ന്തു​രു​കു​ക​യാ​ണ്. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഭാ​ര​ത​പ്പു​ഴ ത​ട​യ​ണ​യി​ൽ വെ​ള്ള​മെ​ത്തി​ക്കാ​ൻ ചാ​ലെ​ടു​ത്താ​ണ് ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​ത്. വേ​ന​ലി​ൽ പു​ഴ വ​ര​ണ്ട​തോ​ടെ ത​ട​യ​ണ​യി​ലും ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മി​ല്ലാ​താ​യ സ്ഥി​തി​യാ​ണ്. പു​ഴ​യി​ലെ കി​ണ​റു​ക​ൾ​ക്ക് സ​മീ​പ​ത്തേ​ക്കാ​ണ് ചാ​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം മ​ല​മ്പു​ഴ ഡാം ​തു​റ​ന്നി​രു​ന്നു. ഈ ​വെ​ള്ള​മെ​ത്തു​മ്പോ​ൾ സം​ഭ​രി​ക്കാ​നാ​യാ​ണ് കി​ണ​റു​ക​ൾ​ക്ക് സ​മീ​പ​ത്തേ​ക്ക് ചാ​ലെ​ടു​ത്ത​ത്. ര​ണ്ടാ​ഴ്ച​ത്തേ​ക്കു​ള്ള വെ​ള്ളം മാ​ത്ര​മേ ത​ട​യ​ണ​യി​ലു​ള്ളൂ എ​ന്നാ​ണ് ജ​ല അ​ഥോ​റി​റ്റി ന​ൽ​കു​ന്ന വി​വ​രം. മ​ല​മ്പു​ഴ ഡാം ​തു​റ​ന്ന് വെ​ള്ളം​വി​ട്ടെ​ങ്കി​ലും നാ​ലു ദി​വ​സ​മെ​ങ്കി​ലു​മെ​ടു​ക്കും വെ​ള്ളം ഷൊ​ർ​ണൂ​രെ​ത്താ​ൻ. ഷൊ​ർ​ണൂ​ർ ത​ട​യ​ണ​യി​ലേ​ക്കെ​ത്തു​ന്ന​തി​ന് മു​മ്പ് കി​ണ​റു​ക​ൾ​ക്ക് സ​മീ​പ​ത്തേ​ക്കെ​ത്തി​ച്ച് വെ​ള്ളം സം​ഭ​രി​ക്കാ​നാ​ണ് പു​ഴ​യി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ചാ​ലെ​ടു​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പൈ​പ്പു​ക​ളി​ലൂ​ടെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി കു​ടി​വെ​ള​ള​വി​ത​ര​ണം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. പൈ​പ്പി​ലൂ​ടെ വെ​ള്ള​മെ​ത്താ​ത്ത മേ​ഖ​ല​ക​ളി​ലേ​ക്ക് ടാ​ങ്ക​ർ ലോ​റി​ക​ളി​ലും കു​ടി​വെ​ള്ളം…

Read More

അ​മ്മ​യു​ടെ സ്വ​ർ​ണ​വു​മെ​ടു​ത്ത് കാ​മു​ക​നൊ​പ്പം പോ​യ​ത് ര​ണ്ട് മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച്;​ യു​വ​തി​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ

പാ​ല​ക്കാ​ട്: വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണം മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ യു​വ​തി​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ. പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി മ​ണ​പ്പാ​ടം പാ​ട്ടോ​ല സ്വ​ദേ​ശി​നി ശ്രു​തി​യും സു​ഹൃ​ത്ത് കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി ലി​ന്‍റോ കു​ര്യാ​ക്കോ​സു​മാ​ണ് പി​ടി​യി​ലാ​യ​ത്. ശ്രു​തി​യു​ടെ അ​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്. ഏ​ഴ​ര​പ്പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച ശേ​ഷം ഇ​വ​ർ ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് ക​ന്യാ​കു​മാ​രി​യി​ലെ​ത്തി ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ശ്രു​തി​ക്ക് ഭ​ര്‍​ത്താ​വും ഏ​ഴും മൂ​ന്നും വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​മു​ണ്ട്. ഉ​പേ​ക്ഷി​ച്ച് പോ​യ​തി​നും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​തി​നും ശ്രു​തി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മോ​ഷ​ണ​ത്തി​ന് കൂ​ട്ടു​നി​ന്ന​തി​നും സ്വ​ര്‍​ണം പ​ണ​യം വ​ച്ച​തി​നും ലി​ന്‍റോ​യ്ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

Read More

സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മ്മീ​ഷ​നം​ഗം അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു

അ​ഗ​ളി: സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍ അം​ഗം മു​രു​കേ​ശ് ചെ​റു​നാ​ലി അ​ട്ട​പ്പാ​ടി താ​ലൂ​ക്കി​ലെ പു​തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ദൊ​ഡു​ഗ​ട്ടി, തേ​ക്കു​പ​ന അ​ങ്ക​ണ​വാ​ടി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 29 ന് ​ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​ന​ത്തി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്തു. അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നും കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ക​മ്മീ​ഷ​ൻ നി​ര്‍​ദേ​ശം ന​ല്‍​കി. ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മു​ള്ള പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ പ്ര​ത്യേ​ക നി​ര്‍​ദേ​ശം ന​ല്‍​കി. പൊ​തു​വി​ത​ര​ണ, ഐ​സി​ഡി​എ​സ്, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ്, പോ​ലീ​സ്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​മ്മീ​ഷ​നെ അ​നു​ഗ​മി​ച്ചു.

Read More

ഇ​തി​നൊ​രു പ​രി​ഹാ​രം വേ​ണം; പ​ട്ടാ​മ്പി​യി​ൽ ട്രെ​യി​ൻ​ടി​ക്ക​റ്റെ​ടു​ക്കാ​ൻ യാ​ത്ര​ക്കാ​ർ പൊ​രി​വെ​യി​ല​ത്ത്

കൂ​റ്റ​നാ​ട്: പ​ട്ടാ​മ്പി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു ഇ​നി​യും പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. ദി​വ​സേ​ന യാ​ത്ര​ചെ​യ്യാ​ൻ നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഈ ​സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ൽ ഒ​രു എ​ടി​വി​എം ടി​ക്ക​റ്റ് കൗ​ണ്ട​ർ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ ടി​ക്ക​റ്റ്കൗ​ണ്ട​ർ റി​സ​ർ​വേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കാ​യി മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​നാ​യി മു​ഴു​വ​ൻ യാ​ത്ര​ക്കാ​രും എ​ടി​വി​എ​മ്മി​നെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു. ഇ​തോ​ടെ സ്റ്റേ​ഷ​ന്‍റെ എ​ൻ​ട്ര​ൻ​സി​നു പു​റ​ത്താ​യി വെ​യി​ല​ത്തും നീ​ണ്ട ക്യൂ ​രൂ​പ​പ്പെ​ടു​ന്ന​തു പ​തി​വാ​യി. ഉ​ച്ച സ​മ​യ​ങ്ങ​ളി​ൽ ക​ടു​ത്ത വെ​യി​ലി​ൽ ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​ത് മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. മ​തി​യാ​യ ഷെ​ൽ​ട്ട​ർ സൗ​ക​ര്യ​മി​ല്ലാ​ത്ത​തു പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കു​ന്നു​വെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. സ്റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ സ്ഥാ​പി​ക്കു​ക​യും, ക്യൂ ​നി​ൽ​ക്കു​ന്ന​തി​നാ​യി മ​തി​യാ​യ ഷെ​ൽ​ട്ട​ർ സൗ​ക​ര്യം ഒ​രു​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. നി​ല​വി​ലു​ള്ള എ​ടി​വി​എം കൗ​ണ്ട​ർ സ്റ്റേ​ഷ​ന​ക​ത്തേ​ക്കു മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More