വടക്കഞ്ചേരി: പാനീയ രാജാക്കന്മാരുടെ സർവാധിപത്യത്തിലും കിഴക്കഞ്ചേരിയിലെ പ്രകൃതിദത്ത പാംനീർ ഉത്പന്നങ്ങൾക്ക് ഇന്നും ആവശ്യക്കാരേറെ. കടുത്ത വേനൽച്ചൂടിൽ പാംനീർ പാനീയങ്ങൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. വിപണിയിൽ ഉൽപന്നങ്ങൾക്ക് പ്രിയം കൂടിയതോടെ ആവശ്യത്തിനുള്ള പാനീയം കടകളിൽ എത്തിച്ചു കൊടുക്കാൻ കഴിയുന്നില്ലെന്ന പ്രയാസമേ ഇവിടുത്തെ ജീവനക്കാർക്കുള്ളൂ. ഇതിനാൽ വിതരണ മേഖലയും കുറച്ചു. ഇപ്പോൾ കിഴക്കഞ്ചേരി, വടക്കഞ്ചേരി, വണ്ടാഴി എന്നീ മൂന്നു പഞ്ചായത്തുകളിൽ മാത്രമെ വില്പനയുള്ളുവെന്നു സംഘം അധികൃതർ പറഞ്ഞു.പാംനീർ, നന്നാരി സോഡ, പാം സ്ക്വാഷ് തുടങ്ങിയ ഉത്പന്നങ്ങളാണ് ഇവിടെയുണ്ടാക്കുന്നത്. സീസണൽ വിപണിയായതിനാൽ കൂടുതൽ ആളുകളെവച്ച് ഉത്പാദനം കൂട്ടാനും കഴിയില്ല. നല്ലൊരു മഴ പെയ്താൽ പാനീയങ്ങൾക്ക് ആവശ്യക്കാർ കുറയും. നല്ല വേനൽ മാസങ്ങളാണ് സീസൺ. അതുകഴിഞ്ഞാൽ ഉത്പാദനം കുറയ്ക്കണം. അടുത്ത സീസണോടെ ഉത്പാദനം കൂട്ടി വിതരണ മേഖല വ്യാപിക്കാനാണ് സംഘത്തിന്റെ തീരുമാനം. ഇതിനായി പുതിയ കെട്ടിടം നിർമിച്ച് ആധുനിക യന്ത്രസംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. ജില്ലാ…
Read MoreCategory: Palakkad
പൊള്ളിക്കും വേനൽച്ചൂടിൽ നാരങ്ങവില റിക്കാർഡിൽ
വടക്കഞ്ചേരി: പൊള്ളിക്കുന്ന വേനൽച്ചൂടിൽ ചെറുനാരങ്ങ വില പുതിയ റെക്കോർഡിലെത്തി. കിലോക്ക് 250 രൂപയാണ് ഇപ്പോൾ ചെറുനാരങ്ങയുടെ വില.ഇത്രയും ഉയർന്ന വില അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലെന്നു കച്ചവടക്കാർ പറയുന്നു. ചില സമയങ്ങളിൽ മൂന്നു കിലോയ്ക്ക് 100 രൂപ മാത്രം വില വരുന്ന നാരങ്ങാവിലയാണ് വേനൽചൂടിലെ ഡിമാന്റിൽ വില കുതിച്ചുയർന്നീട്ടുള്ളത്. ഉയർന്ന വില കൊടുത്താലും നല്ല നീരുള്ള നാരങ്ങ കിട്ടാനുമില്ല. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ചെറുനാരങ്ങ കൂടുതലായും വരുന്നത്.ശീതളപാനീയ കടകളിലും വീട്ടാവശ്യത്തിനും ഹോട്ടലുകളിലുമെല്ലാം ചെറുനാരങ്ങയ്ക്ക് ആവശ്യം കൂടിയതോടെയാണ് ദിനംപ്രതി വിലയും കൂടുന്നത്. തണ്ണിമത്തൻ വിലയും അഞ്ചുരൂപ മുതൽ 10 രൂപ വരെ കൂടിയിട്ടുണ്ട്. കരിക്കുവിലയും ഉയർന്നു തന്നെ. വില കുറഞ്ഞു നിന്നിരുന്ന നേന്ത്രപ്പഴ വിലയും കൂടി കൊണ്ടിരിക്കുകയാണ്. 40 രൂപയായിരുന്ന വില ഇപ്പോൾ 45 രൂപയായി. നാടൻ നേന്ത്രപ്പഴം കിട്ടാനില്ല. കനത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു നശിക്കുന്നതാണ് വില ഉയരാൻ…
Read Moreമംഗലംഡാം റിസർവോയറിൽ മുൾവിഷച്ചെടികൾ; ജലസംഭരണത്തിനും മത്സ്യബന്ധനത്തിനും തടസമാകുന്നു
മംഗലംഡാം: റിസർവോയറിൽ വിഷമുള്ള മുൾച്ചെടികൾ വ്യാപകമായത് ജലസംഭരണത്തിനും മത്സ്യബന്ധനത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്നു. വെള്ളത്തിനടിയിലും കരകളിലുമായി ആറടിയോളം ഉയരത്തിലാണ് മുൾച്ചെടികൾ വ്യാപകമായിട്ടുള്ളത്. മണ്ണു നിറഞ്ഞ് ജലസംഭരണ ശേഷി കുറഞ്ഞ ഡാമിൽ മുൾച്ചെടികൾകൂടി നിറഞ്ഞതോടെ റിസർവോയറിന്റെ പല ഭാഗങ്ങളും ചതുപ്പുനിലം പോലെയാണിപ്പോൾ. സംഭരണിക്കുള്ളിൽ നൂറിലേറെ ഏക്കറോളം സ്ഥലത്ത് ഈ വിഷച്ചെടി വ്യാപിച്ചു കഴിഞ്ഞു. ചെടികൾ വളർന്ന് മൂപ്പെത്തി അതിൽ നിന്നുള്ള കായ്കൾ വീണ് വളരെ വേഗത്തിലാണ് ഇവ വ്യാപകമാകുന്നത്. ചെടിയുടെ തണ്ടോ ഇലയോ ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി പറയുന്നു. ചെടിയുടെ സ്പർശനം ചിലർക്ക് കടുത്ത അലർജി ഉണ്ടാക്കുന്നുണ്ട്. രണ്ടാംപുഴ, ചൂരുപ്പാറ, അട്ടവാടി, ഓടംതോട് ഭാഗങ്ങളിൽ ഇറങ്ങാനാകാത്ത വിധം ഈ ചെടികൾ നിറഞ്ഞിരിക്കുകയാണ്. രണ്ടാംപുഴയിൽ നീർനായ്ക്കളുടെ താവളങ്ങളാണ് ഈ ചെടിക്കാടുകൾ. ഡാമിൽ വെള്ളം നിറയുമ്പോൾ വെള്ളത്തിൽ മുങ്ങുന്ന ചെടികൾ മത്സ്യബന്ധനത്തിനും തടസമാകുന്നതായി ഡാമിലെ മത്സ്യതൊഴിലാളികൾ പറഞ്ഞു. ചെടികളിലെ മുള്ളുകളിൽ…
Read Moreചുട്ടുപൊള്ളുന്ന വേനലിൽ ഭാരതപ്പുഴയും കൈവഴികളും വറ്റിവരണ്ടു; പടിഞ്ഞാറൻമേഖലയിൽ കുടിവെള്ള ആശങ്ക
ഒറ്റപ്പാലം: പടിഞ്ഞാറൻ മേഖലയുടെ പ്രധാന ജലസ്രോതസായ ഭാരതപ്പുഴയും കൈവഴികളും കൊടുംവേനലിൽ മെലിഞ്ഞുണങ്ങി. പറളി, ലക്കിടി, മീറ്റ്ന, ഷൊർണൂർ ഉൾപ്പെടെ തടയണ പ്രദേശങ്ങളിൽ മാത്രമാണു നിലവിൽ പുഴയിൽ വെള്ളമുള്ളത്. ഇതു തടയണകൾ കേന്ദ്രീകരിച്ചുള്ള ശുദ്ധജല പദ്ധതികൾക്ക് ആശ്വാസമാണ്. കഴിഞ്ഞ വർഷം മാർച്ച് മുതൽ കാലവർഷം തുടങ്ങുന്നതു വരെയും കൃത്യമായ ഇടവേളകളിൽ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നതിനാൽ വേനലിന്റെ കാഠിന്യം കുറവായിരുന്നു. ഇത്തവണ മഴ വഴിമാറി വേനൽ കത്തിജ്വലിച്ചതോടെ ഭാരതപ്പുഴയും സന്പൂർണ ഉണക്കത്തിലേക്കാണ്. ചില പ്രദേശങ്ങളിൽ പുഴ വറ്റിവരണ്ടതു തീരഗ്രാമങ്ങളിലെ വേനൽക്കാല കൃഷികൾക്കും ജലാശയങ്ങളിലെ ജലലഭ്യതയ്ക്കുമെല്ലാം തിരിച്ചടിയായിരിക്കുകയാണ്. പുഴയുടെ കൈവഴികളായ മറ്റു ചെറുപുഴകളിലും തോടുകളിലുമെല്ലാം ഒഴുക്കു മുറിഞ്ഞ അവസ്ഥയുണ്ട്. ഭാരതപ്പുഴയിലെ തടയണകളിൽ ജലലഭ്യത കുറഞ്ഞാൽ ആശ്രയം മലമ്പുഴ ഡാമാണ്. ഡാമിൽനിന്നു പുഴയിലേക്കു വെള്ളം തുറന്നുവിട്ടു തടയണകൾ നിറച്ചാണു പമ്പിംഗ് മുന്നോട്ടുകൊണ്ടുപോകാറുള്ളത്. ഇതിനു മുൻപു 2024ൽ ആയിരുന്നു സങ്കീർണമായ സാഹചര്യം. അന്നു മേയ്…
Read Moreവിസ്മയമായി ഓടംതോട് പടങ്ങിട്ടതോട്ടിലെ നീരുറവ
മംഗലംഡാം: ജലസ്രോതസുകളെല്ലാം വറ്റിവരളുമ്പോഴും ഓടംതോട് പടങ്ങിട്ടതോട്ടിലെ അത്ഭുതനീരുറവയിലെ ജലസമൃദ്ധിക്ക് കുറവില്ല. മംഗലംഡാമിൽ നിന്നും എട്ട് കിലോമീറ്റർ മാറി മലയടിവാരത്താണ് മൂന്നടി മാത്രം താഴ്ചയുള്ള ഈ ഉറവയുള്ളത്. പാറ്റാനി റെയിൻസ് മാണിയുടെ കവുങ്ങിൻ തോട്ടത്തിലെ ഈ ഉറവയിപ്പോൾ ഒരു പ്രദേശത്തിന്റെയാകെ കുടിവെള്ള സംഭരണിയായി മാറിയിരിക്കുന്നത്. ചെറിയ കിണറിന്റെ വട്ടവും മൂന്നടി താഴ്ചയുമുള്ള കുഴിയിൽ നിന്നും എത്ര വെള്ളം എടുത്താലും ജലനിരപ്പ് താഴില്ല. അതും തണുത്ത് തെളിഞ്ഞ വെള്ളം. ഉച്ചസമയങ്ങളിൽ ദാഹമകറ്റാൻ ഈ നീരുറവ തേടിയെത്തുന്നവർക്കും കണക്കില്ല. താഴെയുള്ള നിരവധി കുടുംബങ്ങളും ഇവിടെനിന്നും ഹോസ് ഉപയോഗിച്ച് വെള്ളം കൊണ്ടുപോകുന്നുണ്ട്. മാൻ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളും വെള്ളം തേടിയെത്തുന്നത് ഇവിടെയാണ്. നീരുറവയുള്ള കവുങ്ങിൻ തോട്ടവും മഴക്കാലം പോലെ ഈർപ്പം നിറഞ്ഞുനിൽക്കുന്ന സ്ഥിതിയാണ്. പറമ്പിൽ ചവിട്ടിയാലും കാല് താഴ്ന്നുപോകും. എന്നാൽ ഇതിന് തൊട്ടു താഴെയുള്ള പുഴയിൽ ഒരു തുള്ളി വെള്ളമില്ല. വേനലായാലും മഴക്കാലമായാലും കുഴിയിലെ…
Read Moreപാലക്കാട്ട് പടക്കം കൈയിലിരുന്നു പൊട്ടി യുവാവ് മരിച്ചു; മരിച്ചത് പരിഭ്രാന്തി മൂലമുണ്ടായ ഹൃദയാഘാതം മൂലം
ഒറ്റപ്പാലം (പാലക്കാട്) ശ്രീകൃഷ്ണപുരത്ത് വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ കൈയിലിരുന്ന ഗുണ്ട് പൊട്ടി യുവാവ് മരിച്ചു. വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണു സംഭവം. സുഹൃത്തിക്കളോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ കൈയിലിരുന്ന് ഗുണ്ട് പൊട്ടുകയായിരുന്നു. പൊള്ളലേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുണ്ട് പൊട്ടിയുണ്ടായ പരിഭ്രാന്ത്രി മൂലമുണ്ടായ ഹൃദയാഘാതംമൂലം യുവാവ് മരണപ്പെടുകയായിരുന്നു.മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
Read Moreഅട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിലെ പ്രതി മരിച്ച നിലയിൽ; കേസിലെ ആറാം പ്രതിയായിരുന്നു വിനോദ്
പാലക്കാട്: വാളയാർ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന ആറാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കേസിൽ മണ്ണാർക്കാട് സ്പെഷൽ കോടതി ഇയാൾക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ മരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 17നാണ് ജാർഖണ്ഡ് സ്വദേശി രാം നാരായൺ ഭഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ഇരയുടെ ബന്ധുക്കൾക്ക് പറയാനുള്ളതു കേൾക്കാതെയാണ് വിചാരണക്കോടതി ജാമ്യം നൽകിയതെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.കേസിൽ ആകെ ഒന്‍പതു പ്രതികളുണ്ട്. ഒരു മാസം മുന്‍പ് അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ ഹൈക്കോടതി മറ്റു എട്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. കഴിഞ്ഞ ദിവസം…
Read Moreപ്രസംഗത്തിനിടെ കുഴഞ്ഞുവീണു; സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ
പാലക്കാട്: മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ പ്രവർത്തകർ അദ്ദേഹത്തെ പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
Read Moreവന്യമൃഗഭീഷണി: മലയോരഗ്രാമങ്ങൾ വിസ്മൃതിയിലേക്ക് ; ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ
വടക്കഞ്ചേരി: പ്രിയപ്പെട്ട സ്ഥാനാർഥികളേ, രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളേ, ജനപ്രതിനിധികളെ ആന ഉൾപ്പെടെയുള്ള വന്യമൃഗ ശല്യത്തിൽ മലയോര ഗ്രാമങ്ങൾ പലതും ഇല്ലാതാകുന്നു. തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ ഇനി മലയോരത്ത് അധികമാരുമുണ്ടാകില്ല. ശേഷിക്കുന്ന കുടുംബങ്ങളുടെ ദുരിതങ്ങൾ നേരിട്ടു മനസിലാക്കി പ്രതിവിധിപറഞ്ഞ് വോട്ടു ചോദിക്കൂ. ഈ തെരഞ്ഞെടുപ്പു സമയത്തല്ലാതെ പിന്നെ എപ്പോഴാണ് നിങ്ങൾ ഇവരുടെ വേദനകളും കഷ്ടപ്പാടുകളും കാണുക. ആലത്തൂർ നിയോജക മണ്ഡലത്തിലെ കിഴക്കഞ്ചേരി പഞ്ചായത്തിൽപ്പെടുന്ന ചൂരുപാറ, മണ്ണെണ്ണക്കയം, കവിളുപ്പാറ, ഓടംതോട് തുടങ്ങിയ മലയോര ഗ്രാമങ്ങളിൽ പലയിടത്തും താമസമുള്ള വീടുകൾ നാമമാത്രമായി ചുരുങ്ങി. ചൂരുപ്പാറയിൽ മുപ്പതിലേറെ വീടുകളുണ്ടായിരുന്നത് ഇപ്പോൾ രണ്ടുവീട് മാത്രമാണ് ശേഷിച്ചിട്ടുള്ളത്. ആനയെപേടിച്ച് എല്ലാവരുംതന്നെ മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറി. മലയോരത്ത് നാലും അഞ്ചും ഏക്കർ ഭൂമിയുള്ളവർ ആനയെ പേടിച്ച് താഴെ വാടകകെട്ടിടങ്ങളിൽ ദുരിത ജീവിതത്തിലാണ്. ഇവിടുത്തെ കടകളുടെയെല്ലാം പ്രവർത്തനം നിലച്ചു. വഴി ചോദിക്കാൻപോലും വഴിയിലോ വീടുകളിലോ ആളില്ലാത്ത സ്ഥിതി. പൂട്ടിയിട്ട…
Read Moreമാലിന്യം കുമിഞ്ഞുകൂടി മംഗലംപുഴ പച്ചപ്പുഴയായി; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
വടക്കഞ്ചേരി: ഒഴുക്കുനിലച്ച മംഗലംപുഴ ‘പച്ചപ്പുഴ’യായി മാറി. മംഗലംപാലത്തിനു താഴെ പുഴയുടെ താഴ്ന്ന ഭാഗത്ത് വെള്ളത്തിനാണ് പച്ച നിറമായിട്ടുള്ളത്. പായലുകളുടെ സാന്നിധ്യം കൂടുന്നതാണ് ഈ നിറവ്യത്യാസത്തിന് കാരണമെന്ന് ശാസ്ത്രാധ്യാപകർ പറയുന്നു. വെള്ളം പച്ചനിറമായി പുഴ കാണാൻ ഭംഗിയുണ്ടെങ്കിലും ഇത് അപകടകരമായ സ്ഥിതിയാണ്. പുഴയിൽ മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ടെന്നതിന്റെ ഏറ്റവും ബാഹ്യമായ ലക്ഷണമാണിത്. പ്രത്യേകിച്ച് കക്കൂസ് മാലിന്യങ്ങൾ പുഴവെള്ളത്തിൽ കലരുമ്പോൾ നൈട്രജന്റെയും ഫോസ്ഫറസിന്റെയും അളവ് അമിതമായി കൂടും. പായലുകളുടെ മികച്ച ഭക്ഷണമാണിത്. ഇതുവഴി പായലുകൾ അനിയന്ത്രിതമായി വളരുകയും വെള്ളത്തിനു മുകളിൽ പച്ച ആവരണമായി പടരും. ഇങ്ങനെയുള്ള വെള്ളത്തിൽ ഓക്സിജന്റെ അളവ് നന്നേ കുറയും. വെള്ളത്തിലെ മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും നിലനിൽപ്പും അവതാളത്തിലാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ദർ പറയുന്നു. തെളിഞ്ഞ നീല നിറത്തിലാണ് വെള്ളം കാണേണ്ടത്. ഇങ്ങനെ പച്ച കളറിൽ കാണുന്ന വെള്ളത്തിൽ കുളിക്കുകയോ തുണി കഴുകുകയോ വെള്ളത്തിൽ ഇറങ്ങുന്നതുപോലും ത്വക്…
Read More