ഞാറുകൾ വെട്ടി നിരത്തി കുഞ്ഞൻ ഞണ്ടുകൾ; ദുരിതങ്ങൾക്ക് പുറമേ നെന്മാറയിൽ കർഷകരെ വെട്ടിലാക്കി ഞണ്ടിൻകൂട്ടവും

നെന്മാറ : ഒ​ന്നാം​വി​ള ന​ടീ​ൽ ക​ഴി​ഞ്ഞ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ ഞ​ണ്ടു​ക​ൾ പെ​രു​കി. ചൂ​ടും മ​ഴ കു​റ​വും നെ​ൽ​പ്പ​ട​ങ്ങ​ളി​ൽ അ​മി​ത​മാ​യ രീ​തി​യി​ൽ ചെ​റു ഞ​ണ്ടു​ക​ൾ പെ​രു​കാ​ൻ ഇ​ട​യാ​യി. ന​ടീ​ൽ ക​ഴി​ഞ്ഞ നെ​ൽ​ച്ചെ​ടി​ക​ളു​ടെ മ​ണ്ണി​നോ​ട് ചേ​ർ​ന്ന ഭാ​ഗം മു​റി​ച്ചി​ട്ട് ന​ശി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

പോ​ത്തു​ണ്ടി, ചെ​ട്ടി​ച്ചി​പാ​ടം, മ​രു​ത​ഞ്ചേ​രി, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഞ​ണ്ട് ശ​ല്യം രൂ​ക്ഷ​മാ​യ​ത്. ഞ​ണ്ടു​ക​ളു​ടെ ആ​ക്ര​മ​ണം വ്യാ​പ​ക​മാ​യ​തോ​ടെ ന​ട്ട നെ​ൽ​ച്ചെ​ടി​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം വ​ർ​ദ്ധി​ച്ച് ഒ​ഴി​വു​ക​ൾ വ​ന്നു​തു​ട​ങ്ങി​യെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു.

ന​ട്ടു തീ​ർ​ന്ന് ര​ണ്ടാ​ഴ്ച ക​ഴി​യു​ന്ന​തോ​ടെ പാ​ട​ങ്ങ​ൾ ചി​ന​പ്പു​ക​ൾ പൊ​ട്ടി ഇ​ട​തൂ​ർ​ന്ന് വ​ള​രേ​ണ്ട സ​മ​യ​ത്ത് മ​ഴ ഇ​ല്ലാ​താ​യ​തോ​ടെ ഞ​ണ്ട് ശ​ല്യം രൂ​ക്ഷ​മാ​യി.

ഞ​ണ്ട് ശ​ല്യം വ​ർ​ദ്ധി​ച്ച​തോ​ടെ ഞ​ണ്ടി​നെ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ക​ർ​ഷ​ക​ർ കീ​ട​നാ​ശി​നി​ക​ൾ പ്ര​യോ​ഗി​ച്ച് ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ൽ ഞ​ണ്ടു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കി​യ​താ​ണ് ക​ർ​ഷ​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യ​ത്.

ഒ​ന്നാം​വി​ള കൊ​യ്തെ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ താ​റാ​വ് കൂ​ട്ടം വ​ന്നി​റ​ങ്ങു​ന്ന പ​തി​വു​ണ്ട്. താറാവ് കൂ​ട്ടം ഇ​റ​ങ്ങു​ന്ന​തോ​ടെ ഞ​ണ്ടു​ക​ളെ തി​ന്നു ന​ശി​പ്പി​ക്കു​മെ​ന്ന​തും ക​ർ​ഷ​ക​ർ കൃ​ഷി​യി​ട​ത്തി​ൽ താ​റാ​വ് ഇ​റ​ക്കാ​ൻ താ​ൽ​പ​ര്യം കാ​ണി​ക്കും.

താ​റാ​വ് കൂ​ട്ട​ത്തി​ന്‍റെ കോ​ലാ​ഹ​ലം കേ​ൾ​ക്കു​ന്ന​തോ​ടെ ഞ​ണ്ടു​ക​ൾ മാ​ള​ത്തി​ന​ക​ത്ത് ക​യ​റു​ന്ന​തി​നാ​ൽ ഞ​ണ്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രു​ന്നി​ല്ല എ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Related posts

Leave a Comment