ആലത്തൂർ: എരിമയൂർ കയറാംപാറയിൽ ജലാശയത്തിൽ മുങ്ങിതാഴ്ന്ന മൂന്നു മനുഷ്യ ജീവനുകൾ രക്ഷിച്ച എരിമയൂർ അരിയക്കോട് സുരേഷ് അംബിക ദന്പതികളുടെ ഇളയ മകനും എരിമയൂർ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ 15 കാരൻ അക്ഷയിന് ആലത്തൂർ ജനമൈത്രി പോലീസ് ഉപഹാരം നൽകി ആദരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 3ന് തോട്ടിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികളിൽ ഒരാൾ മരിച്ചിരുന്നു.ബാക്കി മൂന്ന് പേരുടെ ജീവനാണ് ഈ മിടുക്കൻ രക്ഷിച്ചത്. ചടങ്ങിൽ ആലത്തൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.എൻ.ഉണ്ണികൃഷ്ണൻ മെമന്റോ നൽകി. എസ്ഐമാരായ ജീഷ് മോൻ വർഗീസ്, ഗിരീഷ് കുമാർ, ഫ്രാൻസിസ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രകാശ്, ബിജു, വാർഡ് മെന്പർമാരായ കൃഷ്ണമോഹൻ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
Read MoreCategory: Palakkad
പോലീസ് ജീപ്പ് കണ്ട് കാർ അമിത വേഗത്തിൽ പാഞ്ഞു; സംശയം തോന്നിയ പോലീസ് തടഞ്ഞ് നിർത്തി പരിശോധപ്പോൾ കിട്ടിയത് കഞ്ചാവ്; രണ്ട് യുവാക്കൾ പിടിയിൽ
വടക്കഞ്ചേരി: വിൽപ്പനക്ക് കൊണ്ട് വന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. വടക്കഞ്ചേരി പുളിംപറന്പ് സ്വദേശികളായ സതീഷ് (30), കുന്നപിള്ളിൽ ഡിവൈൻ ബേസിൽ (28) എന്നിവരാണ് പോലിസിന്റെ പിടിയിലായത്. കിഴക്കഞ്ചേരി കുന്നൻകാടിന് സമീപം വേങ്ങശ്ശേരിയിൽ നിന്നും ഇന്നലെ രാവിലെ 10 മണിക്കായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പോലീസ് വാഹനം കണ്ടപ്പോൾ പെട്ടെന്ന് എടുത്ത് പോകാൻ തുടങ്ങിയതിൽ സംശയം തോന്നിയ എസ്ഐ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. പിൻസീറ്റിന്റെ ഭാഗത്ത് കവറിലാക്കിയ നിലയിലാണ് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തത്. ദിണ്ടിക്കലിൽ നിന്നും വിൽപനക്കായി കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. എസ്ഐ ജസ്റ്റിൻ, എഎസ്ഐ നീരജ്, എസ്സിപിഒ രാമദാസ്, സിപിഒമാരായ സജിത്, ഷിഹാബ്, ജിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Read Moreയുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കണ്ടയ്നൽ ലോറിയിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് ദാരുണ അന്ത്യം; അഞ്ച് പേർക്ക് പരിക്ക്
ചങ്ങരംകുളം: പാവിട്ടപ്പുറത്ത് ഇന്നോവ കാര് കണ്ടയ്നര് ലോറിയിലിടിച്ച് യുവാവ് മരിച്ചു.എറണാകുളം സ്വദേശി രാജീവ്(25)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത അഞ്ചു പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലൂര് മുത്തേരി ഫാത്തിമ(23), ചെറങ്ങല കാവുങ്ങല് വട്ടത്തില് അക്ഷയ്(25), കല്ലൂര് വലീലത്തറ സനീഷ്(23), ഇടപ്പള്ളി പൂത്തരി ടോണി(27), ഇടപ്പള്ളി ചീരക്കാട്ടില് അഖില്(25) എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. മരിച്ച രാജീവിന്റെ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില് മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. കുറ്റിപ്പുറം-തൃശൂര് സംസ്ഥാന പാതയില് പാവിട്ടപ്പുറം സെന്ററില് ഇന്നു പുലര്ച്ചെ അഞ്ചര മണിയോടെയാണ് അപകടം. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ആറംഗ സംഘം സഞ്ചരിച്ച ഇന്നോവ കാര് നിയന്ത്രണം വിട്ട് എതിരെ വന്ന കണ്ടയ്നര് ലോറിയില് ഇടിച്ചാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാര് ചേര്ന്നാണ് ആശുപത്രിയില് എത്തിച്ചത്. അപകടത്തില്പ്പെട്ട ഇന്നോവ കാര് ഓടിച്ച രാജീവ് ആണ് മരിച്ചത്. രാജീവിനെ പോലീസും…
Read Moreആറു വയസുകാരന്റെ കൊലപാതകം! ദൈവപ്രീതിയ്ക്കായി മകനെ ബലി നല്കിയെന്ന് അമ്മയുടെ വിശദീകരണം; ഷഹീദയുടെ ഫോണ് വിശദമായി പരിശോധിക്കും
പാലക്കാട്: ആറുവയസുകാരനെ മാതാവ് കഴുത്തറത്തു കൊന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ പോലീസ് മേധാവിയ്ക്കും ശിശുസംരക്ഷണ ഓഫീസർക്കും ശിശുക്ഷേമ സമിതിയ്ക്കും നിർദേശം നല്കിയിരിക്കുന്നത്. കമ്മീഷൻ അംഗം സി. വിജയകുമാർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. പൂളക്കാട് സ്വദേശി സുലൈമാന്റെ മകൻ ആമിൽ ഇഹ്സാൻ ആണ് മരണപ്പെട്ടത്. റിമാൻഡിലായ അമ്മ ഷഹീദയെ(32) കണ്ണൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം അമ്മ തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. ദൈവപ്രീതിയ്ക്കായി മകനെ ബലി നല്കിയെന്ന അമ്മയുടെ വിശദീകരണത്തിൽ ഉൗന്നിയാണ് പോലീസ് അന്വേഷണം. മതതീവ്രവാദ സംഘടനകൾക്കോ മറ്റോ സംഭവത്തിൽ എന്തെങ്കിലും പ്രേരണ ഉണ്ടോ എന്നും അന്വേഷിക്കും. ഷഹീദയുടെ ഫോണ് വിശദമായി പരിശോധിക്കും. വിവിധ വാട്സ് അപ്പ് ഗ്രൂപ്പുകളും പരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തിൽ പോലീസ് സാക്ഷിമൊഴികൾ രേഖപ്പെടുത്തി തുടങ്ങി. നിലവിൽ ചിറ്റൂർ പോലീസ് ഇൻസ്പെക്ടർക്കാണ് കേസന്വേഷണ…
Read Moreആറു വയസുകാരനെ അമ്മ കഴുത്തറത്ത് കൊന്ന സംഭവം; പരപ്രേരണയില്ലെന്ന് പോലീസ്
പാലക്കാട്:ആറുവയസുകാരനായ മകനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പരപ്രേരണയില്ലെന്ന നിഗമനത്തിൽ പോലീസ്. അന്ധവിശ്വാസത്തെത്തുടർന്നുള്ള കൊലപാതകമാണ് ഇതെന്നാണ് വ്യക്തമാകുന്നതെന്ന് കേസന്വേഷണത്തിനു നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ദൈവപ്രീതിക്കായി ബലി നല്കിയെന്നാണ് മാതാവ് ഷഹീദ പോലീസിനോട് പറഞ്ഞത്. എങ്കിലും ഇക്കാര്യം വളരെ വിശദമായി അന്വേഷിക്കാനാണ് പോലീസ് തീരുമാനം.പ്രാർഥനയ്ക്കിടെ ലഭിച്ച ഉൾവിളിയെ തുടർന്നായിരുന്നു കുറ്റകൃത്യം നടത്തിയത്. കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. വളരെ ശാന്തസ്വഭാവക്കാരിയാണ് ഷഹീദയെന്നാണ് കുടുംബാംഗങ്ങളും അയൽവാസികളും പോലീസിനോട് പറഞ്ഞത്. മാനസിക പ്രശ്നം ഷഹീദയ്ക്കുള്ളതായി പ്രാഥമികമായി പോലീസിന് ബോധ്യപ്പെട്ടിട്ടില്ല. എങ്കിലും ഈ വഴിക്ക് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. കൃത്യം നടപ്പാക്കാനുള്ള എളുപ്പത്തിനു വേണ്ടിയാകാം ആറുവയസുകാരനായ മകനെ തെരഞ്ഞെടുത്തത്. ഇതിനായി വ്യക്തമായി കാര്യങ്ങൾ ആസൂത്രണം ചെയ്തിരുന്നതും പോലീസ് പ്രത്യേകം ശ്രദ്ധ നല്കി അന്വേഷിക്കുന്നുണ്ട്. പുതിയ കറിക്കത്തി ഭർത്താവിനെ കൊണ്ട് വാങ്ങിപ്പിച്ചതും ജനമൈത്രി പോലീസിന്റെ അടിയന്തിര ആവശ്യങ്ങൾക്കുള്ള നന്പറായ 112 അയൽവാസികളോട് അന്വേഷിച്ച് സംഘടിപ്പിച്ചുവച്ചതുമൊക്കെ…
Read Moreയുവതിയുടെ വീട്ടിലേക്ക് അഷ്റഫ് ഇടക്കിടെ വരാറുണ്ടായിരുന്നു..! പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട യുവാവിനെ അറസ്റ്റു ചെയ്തു
തിരുപ്പൂർ: പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട യുവാവിനെ പോക്സോ ആക്ടിൽ അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശിയും, വസ്ത്ര നിർമാണ കന്പനിയിലെ തൊഴിലാളിയുമായ അഷ്റഫ് (36) ആണ് സഹപ്രവർത്തകയുടെ 14 വയസു പ്രായമുള്ള മകളെ തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് അറസ്റ്റിലായത്. യുവതിയുടെ വീട്ടിലേക്ക് ഇടക്കിടെ വരാറുള്ള അഷ്റഫ് വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് പെണ്കുട്ടിയെ വിളിച്ചിറക്കി കൊണ്ടുവരികയായിരുന്നു. പെണ്കുട്ടിയുടെ രക്ഷിതാക്കൾ പല്ലടം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഷ്റഫ് പിടിയിലായത്. പോക്സോ ആക്ടിൽ അഷ്റഫിനെ അറസ്റ്റുചെയ്യുകയായിരുന്നു.
Read Moreഅമ്പടാ കള്ളാ..! ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാലയുമായി ഓടിയ യുവാവ് വലയിലായത് ബസ് ജീവനക്കാരുടെ ഇടപെടൽ മൂലം; നെന്മാറയില് നടന്ന സംഭവം ഇങ്ങനെ…
നെന്മാറ: നെന്മാറ ടൗണിലെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാലയുമായി ഓടിയ യുവാവ് വലയിലായത് ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് ബസ് സ്റ്റാൻഡിനടുത്ത ജ്വല്ലറിയിൽ നിന്നും മാലയുമായി ഇയാൾ ഓടി തൃശൂരിലേക്ക് പുറപ്പെടാൻ നിന്നിരുന്ന മാതാ ബസിൽ കയറിയത്.എന്നാൽ ഇയാൾ മാല മോഷ്ടിച്ച് വരുന്നയാളാണെന്ന് മറ്റാരും അറിഞ്ഞുമില്ല. ജ്വല്ലറി ഉടമ കടയിൽ നിന്നും ഓടിയെത്തുന്പോഴെക്കും ബസ്, സ്റ്റാൻഡ് വിട്ടിരുന്നു. ആ സമയം തന്നെ പല വഴിക്കും ബസുകൾ പോയിരുന്നതിനാൽ യുവാവ് കയറിയ ബസ് കണ്ടെത്താനും കഴിഞ്ഞില്ല. മാതാ ബസ് നാലേകാലോടെ പട്ടിക്കാട് എത്തിയപ്പോഴാണ് നെന്മാറ പോലീസ് സ്റ്റേഷനിൽ നിന്നും കണ്ടക്ടർക്ക് ഫോണ് വരുന്നത്. ബസ് ഉടൻ അടുത്ത പോലീസ് സ്റ്റേഷനിലെത്തിക്കാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് സ്റ്റോപ്പുകളിൽ നിർത്താതെ ബസ് അടുത്ത സ്റ്റേഷൻ വഴിയിലേക്ക് തിരിഞ്ഞു. പന്തികേട് തോന്നി ബസിലുണ്ടായിരുന്ന യുവാവ് ചാടാൻ ശ്രമിച്ചെങ്കിലും…
Read Moreകാട്ടാന ആക്രമണത്തിൽ തകർന്നതു യുവകർഷകന്റെ സ്വപ്നങ്ങൾ! വന്യമൃഗശല്യത്തിൽ കർഷകർക്കു ഭീമമായ നഷ്ടം
വടക്കഞ്ചേരി: ആറു വർഷം നീണ്ട അധ്വാനമെല്ലാം വൃഥാവിലായതിന്റെ വേദനയിലാണ് മലയോരത്തെ പനംങ്കുറ്റിയിൽ തെങ്ങു കൃഷിയുണ്ടായിരുന്ന വലിയപറന്പിൽ അബ്രഹാം (ബിജു). രണ്ട് വർഷത്തിനിടെ 34 തവണ ഒറ്റയാനായും കൂട്ടായും കാട്ടാനകളിറങ്ങി നനച്ചുവളർത്തി വന്ന തെങ്ങുകളല്ലാം നശിപ്പിച്ചു. ചുട്ടയിട്ടു തുടങ്ങിയ ആറ് വർഷം പ്രായമായ 120 തെങ്ങുകൾ, 800ൽ പരം വാഴകൾ തുടങ്ങിയവയെല്ലാം ഇനി രക്ഷിക്കാനാകാത്ത വിധം നശിച്ചുപോയി. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ജോലിക്കൊന്നും പോകാതെ കൃക്ഷിയിൽ കന്പം മൂത്ത് ലക്ഷങ്ങൾ വായ്പ എടുത്ത് സ്ഥലം വാങ്ങിയായിരുന്നു തെങ്ങും വാഴയും കൃഷി ആരംഭിച്ചത്. ജെസിബിയുടെ സഹായത്തോടെ പ്ലാറ്റ്ഫോം വെട്ടി നടുവിലൂടെ വാഹനം പോകാവുന്ന വഴിയുണ്ടാക്കി തുല്യ അകലത്തിൽ വരിയായാണ് നല്ലയിനം തെങ്ങിൻ തൈകൾ കൃഷി ചെയ്തത്. ഡ്രിപ്പ് ഇറിഗേഷൻ വഴി നനക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കി വാഴകളും തഴച്ച് വളർന്നു. റബർ നിന്നിരുന്ന കുന്നിൻപുറം രണ്ട് വർഷം കൊണ്ട് പച്ച കാടാക്കി…
Read Moreകോർപ്പറേറ്റ് സുഹൃത്തുക്കൾക്ക് വേണ്ടി കർഷകരോടു കേന്ദ്ര സർക്കാർ പെരുമാറുന്നതു തീവ്രവാദികളെപ്പോലെയെന്ന് ഷാഫി പറമ്പിൽ
പാലക്കാട് : നിരായുധരായി മണ്ണിൽ പണി എടുത്ത് മാന്യമായി ജീവിക്കുക എന്ന തന്റെ അവകാശത്തിന് വേണ്ടി പോരാടുന്ന കർഷകരോട് കേന്ദ്ര സർക്കാർ തങ്ങളുടെ കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക് വേണ്ടി വൈരാഗ്യ ബുദ്ധിയോടെയണ് പെരുമാറുന്നത് എന്ന് യൂത്ത് കോണ്ഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറന്പിൽ എംഎൽഎ. ഡൽഹിയിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിക് നേരെ ഡൽഹി പോലീസിന്റെ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോണ്ഗ്രസ്സ് കെ എസ് യു പ്രവർത്തകർ നടത്തിയ ട്രെയിൻ തടയൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അധ്യക്ഷനായി.യൂത്ത് കോണ്ഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിതീഷ്, എൻഎസ്യുഐ അഖിലേന്ത്യാ സോഷ്യൽ മീഡിയ കോർഡിനേറ്റർ അരുണ് ശങ്കർ പ്ലാക്കാട്ട്, യൂത്ത് കോണ്ഗ്രസ്സ് ഭാരവാഹികളായ മൻസൂർ, പ്രശോഭ്, ഹക്കീം കൽമണ്ഡപം, സതീഷ് തിരുവാലത്തൂർ, കഐസ്യു ഭാരവാഹികളായ അജാസ് കുഴൽമന്ദം,…
Read Moreആലത്തൂർ എംപി മൗനവൃതത്തിൽ; തെരഞ്ഞെടുപ്പ് വാഗ്ദാനം ഓർപ്പിച്ച് ട്രെയിൻ യാത്രക്കാർ; തിരുച്ചെന്തൂർ -പാലക്കാട് പാസഞ്ചർ പുനരാരംഭിക്കണമെന്ന ജനകീയ ആവശ്യം ശക്തമാകുന്നു
കൊല്ലങ്കോട്: തിരുച്ചെന്തൂർ-പാലക്കാട് പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കണമെന്ന ജനകീയാവശ്യം ശക്തമായി.നിലവിൽ പാലക്കാട്-ചെന്നൈ,തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ്സ് ട്രെയിനുകൾ സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ അമൃതയ്ക്ക് കൊല്ലങ്കോട്ടിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പുതുനഗരം, മുതലമട, മീനാക്ഷിപുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുകളില്ലാത്തതിനാൽ നൂറുകണക്കിനു യാത്രക്കാർ ദുരിത്തിലായിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ഉപാധികളില്ലാതെ ബസ് സർവ്വീസ് നടന്നു വരുന്നുണ്ട്. തിയേറ്ററുകളും കല്യാണ മണ്ഡപങ്ങളും പൂർവ്വ രീതിയിൽ തന്നെ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. എന്നാൽ യാത്രക്കാർക്ക് ഏറെ സഞ്ചാര സൗകര്യമുള്ള ദീർഘദൂര പാസഞ്ചറുകൾ ഓടിക്കുന്നതിനു മാത്രം കോവിഡിന്റെ പേരിൽ ഇപ്പോഴും റയിൽവേ നിസ്സഹകരിക്കുന്നതിൽ പൊതുജന പ്രതിഷേധം കൂടി വരികയാണ്. ഇത്തരം പ്രശ്നങ്ങളിൽ സജീവ ഇടപെടാൽ ബാധ്യതപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസിനു ഈ വിഷയത്തിൽ മൗനവൃതത്തിലാണ്. രമ്യ ഹരിദാസ് എംപി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉൗട്ടറ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മീറ്റർ ഗേജിൽ സർവ്വീസ് നടത്തിയി രു ന്ന അഞ്ചു ജോഡി പാസഞ്ചറുകളും…
Read More