ക​തി​രി​ട്ട നെ​ൽ​പ്പാടങ്ങളിൽ പന്നിക്കൂട്ടത്തിന്‍റെ വിളയാട്ടം; നെ​ടു​മ്പ​ള്ളം റോ​ഡിലൂടെ നടന്നു പോകണമെങ്കിൽ കൈയിൽ പടക്കം വേണ്ട അവസ്ഥയെന്ന് നാട്ടുകാർ

ചി​റ്റൂ​ർ: ഒ​രു മാ​സ​ത്തി​ന​കം കൊ​യ്ത്തി​നു പാ​ക​മാ​വു​ന്ന നെ​ൽ​കൃ​ഷി പ​ന്നികൂ​ട്ടം ഉ​ഴു​തു ന​ശി​പ്പി​ച്ചു. നെ​ടു​ന്പ​ള്ളീ ര​വീ​ന്ദ്ര​ന്‍റെ അ​ഞ്ചേ​ക്ക​ർ നെ​ൽ​പ്പാ​ട​ത്താണ് ​പ​ന്നി​ക​ൾ കു​ട്ട​മാ​യി​റ​ങ്ങി സ​ർ​വ്വ​നാ​ശം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.ന​ടീ​ൽ വ​ളം വീ​ശ​ൽ, ക​ള​പ​റി ഉ​ൾ​പ്പെ​ടെ ഏ​ക്ക​റി​നു ഇ​രു​പ​ത്ത​ഞ്ചാ​യി​ര​ത്തോ​ളം ചി​ല​വു വ​രു​ന്നു​ണ്ട്. വ​യ​ലി​ൽ വെ​ള്ള​മി​റ​ക്കി​യാ​ൽ പ​ന്നി​ക​ൾ ഇ​നി​യും നാ​ശം വ​രു​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ൻ പ്ര​ദേ​ശ​ത്തെ കു​റ്റി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന പ​ന്നി​ക​ൾ ഇ​പ്പോ​ൾ പ​ക​ൽ സ​മ​യ​ത്തു പോ​ലും കാ​ണ​പ്പെ​ടു​ന്നു​ണ്ട്. വ​യ​ലി​നു ചു​റ്റു​പാ​ടു​ള്ള വീ​ടു​ക​ളി​ലു​ള​ള​വ​ർ രാ​ത്രി​യാ​യാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​പ്പാ​ടി​ലാ​യി​രി​ക്കു​ക​യാ​ണ്.രാ​ത്രി സ​മ​യ​ത്ത് ബ​സ്‌​സി​റ​ങ്ങി നെ​ടു​ന്പ​ള്ളം റോ​ഡി​ൽ ന​ട​ന്നു പോ​വു​ന്ന​വ​ർ ഓ​ല​പ്പ​ട​ക്ക​വും ക​രു​താ​റു​ണ്ട്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്കു പു​റ​കി​ലെ​ത്തി പ​ച്ച​ക്ക​റി തൈ​ക​ളെ പി​ഴു​തെ​റി​ക്കു​ന്ന​തി​നു പു​റ​മെ പാ​ത്ര ശു​ചീ​ക​ര​ണ​ത്തി​നും സം​ഭ​രി​ച്ച ജ​ല​വും കു​ടി​ച്ചു തീ​ർ​ത്താ​ണ് പ​ന്നി​കൂ​ട്ടം തി​രി​ച്ചു പോ​വു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം മു​ൻ​പ് വ​രെ വെ​ള്ളം ല​ഭി​ക്കാ​തെ​യും ഓ​ല ക​രി​ച്ച​ൽ കാ​ര​ണ​വു​മാ​ണ് കൃ​ഷി നാ​ശം ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ ഈ ​പ്ര​ശ്ന​ത്തി​നു…

Read More

പൂ​ര പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ മം​ഗ​ലാം​കു​ന്ന് ക​ർ​ണ​ൻ ച​രി​ഞ്ഞു; പ്രാ​യാ​ധി​ക്യത്തെത്തുടർന്നുണ്ടായ അവശ കതകളും ഹൃദയാഘാതവും മരണകാരണമായി

  ഒ​റ്റ​പ്പാ​ലം: കേ​ര​ള​ത്തി​ലെ പൂ​ര പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ഗ​ജ​വീ​ര​ൻ മം​ഗ​ലാം​കു​ന്ന് ക​ർ​ണ​ൻ ച​രി​ഞ്ഞു. 65 വ​യ​സ് പ്രാ​യ​മു​ണ്ടാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​സ്കാ​രം ഇ​ന്ന് വാ​ള​യാ​ര്‍ വ​ന​ത്തി​ല്‍ ന​ട​ക്കും. മം​ഗ​ലാം​കു​ന്ന് പ​ര​മേ​ശ്വ​ര​ൻ, ഹ​രി​ദാ​സ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള ഗ​ജ​വീ​ര​നാ​ണു ക​ർ​ണ​ൻ 2019 മാ​ര്‍​ച്ചി​ലാ​ണ് മം​ഗ​ലാം​കു​ന്ന് ക​ര്‍​ണ​ന്‍ അ​വ​സാ​ന​മാ​യി ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ​താ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കു​റ​ച്ചു​കാ​ല​മാ​യി ആ​ന​യെ അ​ല​ട്ടി​യി​രു​ന്നു. സി​നി​മ താ​ര​ങ്ങ​ളു​ടേ​തു പോ​ലെ സം​സ്ഥാ​ന​ത്തു ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ള്ള ഗ​ജ​വീ​ര​നാ​ണി​ത്. തൃ​ശൂ​ർ പൂ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​നി​ര ഉ​ത്സ​വ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ത​ല​യെ​ടു​പ്പു മ​ത്സ​ര വേ​ദി​ക​ളി​ലും നി​ര​വ​ധി ത​വ​ണ വി​ജ​യി​ച്ചു.

Read More

മുന്നേ പോകുന്ന അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം… ചിറ്റൂർ നഗരത്തിലൂടെ ചരക്കുകടത്തു വാഹനങ്ങൾ മൂടിയില്ലാതെ പരക്കം പായുന്നു

ചി​റ്റൂ​ർ: ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ പി​ൻ​ഭാ​ഗം സു​ര​യി​ത​മാ​യി മൂ​ടാ​ത്ത​തു പു​റ​കി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യായി.ക​ഴി​ഞ്ഞ മാ​സം അ​ഞ്ചാം​മൈ​ൽ തി​രി​വ് റോ​ഡി​ൽ ലോ​റി​യി​ൽ നി​ന്നും മെ​റ്റ​ൽ താ​ഴെ വീ​ണു. പു​റ​കി​ൽ എ​ത്തി​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ നി്ന്ന് ​ഒ​ഴി​വാ​കാ​ൻ വ​ല​തു വ​ശ​ത്തേ​ക്ക് വെ​ട്ടി​ച്ച് തി​രി​ച്ച് നി​യ​ന്ത​ണം വി​ട്ട് താ​ഴെ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു.ഭാ​ഗ്യം തു​ണ​ച്ച​തി​നാ​ൽ ഈ ​സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പു​റ​കി​ൽ നി​ന്നും ക​രി​ങ്ക​ൽ വീ​ണ​ത​റി​യാ​തെ ലോ​റി നി​ർ​ത്താ​തെ പോ​വു​ക​യും ചെ​യ്തു. ഹെ​ൽ​മ​റ്റും മാ​സ്ക്കും ധ​രി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ക്കാ​ൻ ജാ​ഗ്ര​ത കാ​ണി​ക്കു​ന്ന പോ​ലീ​സ് അ​ധി​കൃ​ത​ർ മ​റ്റു നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ പി​ടികൂ​ടാ​ൻ വൈ​മാ​ന​സ്യം കാ​ണി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​ത്ത​രം ച​ര​ക്ക് ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കു ഉ​ണ്ടാ​വും വി​ധം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ദീ​ർ​ഘ​നേ​രം നി​ർ​ത്തി​യി​ടാ​റു​മു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​രി​ങ്ക​ല്ല്,പ​ച്ച​ക്ക​റി ,ബ്രാ​ൻ​ഡ​ഡ് അ​രി ഉ​ൾ​പ്പെ​ടെ ക​യ​റ്റി താ​ജ​ത്തി​ലൂ​ടെ ദി​നം​പ്ര​തി 500ൽ ​കൂ​ടു​ത​ൽ…

Read More

കാടിറങ്ങി വെള്ളം കുടിക്കാനെത്തിയ കേഴമാന് ക​നാ​ൽ വെ​ള്ള​ത്തി​ൽ വീ​ണു ദാരുണാന്ത്യം; പോസ്റ്റുമാർട്ടത്തിൽ ര​ണ്ടു മാ​സം പ്ര​യ​മു​ള്ള കു​ഞ്ഞ് വയറ്റിൽ ചത്തനിലയിൽ

നെന്മാ​റ: കാ​ടി​റ​ങ്ങി വ​ന്ന കേ​ഴ​മാ​ൻ ക​നാ​ൽ വെ​ള്ള​ത്തി​ൽ വീ​ണു ച​ത്തു. ത​ളി​പ്പാ​ടം മ​ല​യി​ൽ നി​ന്ന​റി​ങ്ങി വ​ന്ന കേ​ഴ​മാ​ൻ ക​രി​ന്പാ​റ​ക്കു സ​മീ​പം ത​ളി​പ്പാ​ടം പോ​ത്തു​ണ്ടി ജ​ലേ​സേ​ജ​ന ക​നാ​ൽ വെ​ള്ള​ത്തി​ലാ​ണ് ച​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്ന സം​ഭ​വം. വേ​ന​ൽ ചൂ​ട് കൂ​ടി​യ​തോ​ടെ വെ​ള്ളം കു​ടി​ക്കാ​ൻ ക​നാ​ലി​ൽ എ​ത്തി​യ​താ​കാ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ആ​റു വ​യ​സ്‌​ പ്രാ​യ​മു​ള്ള പെ​ണ്‍​മാ​നാ​ണ് ച​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ കാ​ടി​റ​ങ്ങി വ​ന്ന​താ​കാ​മെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. രാ​വി​ലെ ച​ത്ത നി​ല​യി​ൽ മാ​നി​നെ ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച ശേ​ഷം പോ​സ്റ്റേു​മോ​ർ​ട്ടം ന​ട​ത്തി​യ​തി​ൽ ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ര​ണ്ടു മാ​സം പ്ര​യ​മു​ള്ള മാ​ൻ കു​ഞ്ഞും ച​ത്ത നി​ല​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് സം​സ്ക​രി​ച്ചു.

Read More

മ​ണ്ണ് ഇ​ടി​യു​ന്ന​തും റോ​ഡ് ഇ​ള​കു​ന്ന​തും പ​തി​വ്; ക​ല്ല​ടി​ക്കോ​ട്ടെ ക​നാ​ൽപാ​ലം നി​ർ​മ്മാ​ണം വേഗത്തിലാക്കണം; അ​പ​ക​ട​ഭീ​തി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യു​ടെ നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന ക​ല്ല​ടി​ക്കോ​ട്ടെ ക​നാ​ൽ പാ​ലം അ​പ​ക​ട ഭീ​തി​യി​ൽ. പാ​ലം വീ​തി കൂ​ട്ടി നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി പാ​ല​ത്തി​ന്‍റെ നാ​ലു​ഭാ​ഗ​ങ്ങ​ളി​ലും മ​ണ്ണെ​ടു​ത്ത് കു​ഴി​ക​ൾ തീ​ർ​ത്തി​രി​ക്കു​ക​യാ​ണ്. പ​തി​ന​ഞ്ച​ടി വീ​തി​യി​ലും 20 അ​ടി താ​ഴ്ച​യി​ലു​മാ​ണ് മ​ണ്ണു​ക​ൾ നീ​ക്കം ചെ​യ്തി​ട്ടു​ള്ള​ത്. നി​ല​വി​ലെ ക​നാ​ൽ റോ​ഡി​ന്‍റെ പ​കു​തി​യോ​ള​വും പാ​ലം നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി മ​ണ്ണ് നീ​ക്കം ചെ​യ്തി​ട്ടു​ണ്ട.് ര​ണ്ടു മാ​സം മു​ന്പ് നീ​ക്കം ചെ​യ്ത സ്ഥ​ല​ത്ത് ഒ​രു നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടി​ല്ല. റോ​ഡി​നോ​ട് ചേ​ർ​ന്ന് മ​ണ്ണു നീ​ക്കി​യ ഭാ​ഗ​ത്ത് അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡോ, ഡി​വൈ​ഡ​റു​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ തൊ​ട്ട​ടു​ത്തെ​ത്തു​ന്പോ​ൾ മാ​ത്ര​മാ​ണ് ആ​ഴ​ത്തി​ലു​ള്ള കു​ഴി കാ​ണു​ക. വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് ബ്രേ​യ്ക്ക് ചെ​യ്ത് നി​ർ​ത്തു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ടു ഭാ​ഗ​ത്തു നി​ന്നും വ​ന്ന ബൈ​ക്ക് ക​നാ​ൽ റോ​ഡി​ലേ​യ്ക്ക് തി​രി​ച്ച​പ്പോ​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​ണ്ണെ​ടു​ത്ത കു​ഴി​യി​ലേ​യ്ക്ക് തെ​ന്നി പോ​യെ​ങ്കി​ലും ഓ​ടി​ച്ചി​രു​ന്ന ആ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ…

Read More

പൊങ്കാലാഘോഷത്തിന് എത്തിയ സുഹൃത്തിനെ വെടിവെച്ചു വീഴ്ത്തി; വെടിവച്ചതെന്തിനെന്ന ചോദ്യത്തിന് പ്രതിയുടെ മറുപടികേട്ട് ഞെട്ടി പോലീസുകാരും

കൊ​ഴി​ഞ്ഞാ​ന്പാ​റ: പൊ​ങ്ക​ലാ​ഘോ​ഷ​ത്തി​ന് എ​ത്തി​യ അ​തി​ഥി​ക്ക് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി. വ​ണ്ണാ​മ​ട ന​ട​രാ​ജ​കൗ​ണ്ട​ർ കോ​ള​നി​യി​ലെ എം. ​നാ​ഗ​രാ​ജ​നാ​ണ് (55) എ​യ​ർ​ഗ​ണ്ണി​ൽ​നി​ന്ന് വെ​ടി​യേ​റ്റ​ത്. സു​ഹൃ​ത്താ​യ വ​ണ്ണാ​മ​ട ആ​റാം​മൈ​ൽ എം. ​അ​രു​ണ്‍​പ്ര​കാ​ശി​നെ (34) കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​ളി​ച്ചി​ട്ട് വ​രാ​ത്ത​തി​ന്‍റെ വി​ദ്വേ​ഷ​മാ​ണ് വെ​ടി​യു​തി​ർ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജ​നു​വ​രി 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​രു​ണ്‍​പ്ര​കാ​ശ് ത​ന്‍റെ വീ​ട്ടി​ൽ നാ​ഗ​രാ​ജ​നെ പൊ​ങ്ക​ലി​നു ക്ഷ​ണി​ച്ചി​രു​ന്നു. ഇ​രു​വ​രും മ​ദ്യ​പി​ച്ച​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക്ഷ​ണി​ച്ച​പ്പോ​ൾ നാ​ഗ​രാ​ജ് പോ​കാ​ൻ ത​യ്യാ​റാ​യി​ല്ല. അ​തേ​ത്തു​ട​ർ​ന്ന് അ​രു​ണ്‍​ പ്ര​കാ​ശ് എ​യ​ർ​ഗ​ണ്‍ സു​ഹൃ​ത്തി​ന്‍റെ ത​ല​യ്ക്കു​നേ​രെ പി​ടി​ച്ച് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യു​ണ്ട തെ​ന്നി​മാ​റി ക​വി​ളി​ലാ​ണ് കൊ​ണ്ട​ത്. തു​ട​ർ​ന്ന്, കോ​ലു​കു​ത്തി​യ​താ​ണെ​ന്നു​പ​റ​ഞ്ഞ് കോ​ഴി​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നാ​ഗ​രാ​ജി​ന്‍റെ ക​വി​ളി​ൽ ആ​റ് തു​ന്ന​ലു​ക​ളു​ണ്ട്. ഡി​വൈ.​എ​സ്.​പി.​ക്കു​കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​വി​ളി​ലെ പ​രി​ക്ക് തോ​ക്കി​ൽ​നി​ന്നാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​രു​ണ്‍​പ്ര​കാ​ശി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് ര​ണ്ട്…

Read More

 തുലാമഴ പിൻവാങ്ങിയതോടെ ജ​ല​നി​ര​പ്പ് താ​ഴേ​ക്ക് ഇ​റ​ങ്ങി;  മംഗലം ഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നു​ള്ള  മ​ണ്ണെ​ടു​ക്ക​ൽ വേ​ഗ​ത്തി​ലാ​യി

മം​ഗ​ലം​ഡാം:​ ഡാ​മി​ലെ ജ​ല​നി​ര​പ്പ് താ​ഴേ​ക്ക് ഇ​റ​ങ്ങി​യ​തോ​ടെ റി​സ​ർ​വോ​യ​റി​ൽ നി​ന്നു​ള്ള മ​ണ്ണെ​ടു​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ​ക്ക് വേ​ഗ​ത​യാ​യി. ഡ​യ​റ​ക്ട് ഓ​പ്പ​ണ്‍ പ​ന്പിം​ഗ് ന​ട​ത്തു​ന്ന മ​റ്റൊ​രു ഡ്ര​ഡ്ജ​ർ കൂ​ടി ഡാ​മി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ത് അ​ടു​ത്ത ദി​വ​സം ത​ന്നെ ഡാ​മി ലി​റ​ക്കും. മ​ണ്ണും മ​ണ​ലും വേ​ർ​തി​രി​ക്കു​ന്ന പ്ലാ​ന്‍റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ക​രാ​ർ ക​ന്പ​നി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മ​ണി​മേ​നോ​ൻ പ​റ​ഞ്ഞു. പാ​ണ്ടി​ക്ക​ട​വ്, കു​ന്ന​ത്ത് ഗെ​യ്റ്റ്, എ​ർ​ത്ത് ഡാം ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് പ്ലാ​ന്‍റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഡ്ര​ഡ്ജ​ർ കൂ​ടാ​തെ ജെ​സി​ബി ഇ​റ​ക്കി മ​ണ്ണ് വാ​രു​ന്ന പ​ണി​ക​ളും ന​ട​ത്തു​ന്നു​ണ്ട്. കു​ന്ന​ത്ത് ഗെ​യ്റ്റ് ഭാ​ഗ​ത്ത് വി​സ്തൃ​ത​മാ​യ വ​ലി​യ ബ​ണ്ടു​ക​ൾ നി​ർ​മ്മി​ക്കു​ന്ന ജോ​ലി​ക​ളും ത്വ​രി​ത​ഗ​തി​യി​ലാ​ണ്. ഡ്ര​ഡ്ജ​ർ ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​രം ബ​ണ്ടു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണ് വ​ലി​ച്ചെ​ടു​ത്ത് ത​ള്ളു​ന്ന​ത്. ര​ണ്ട് ദി​വ​സം ചെ​ളി​വെ​ള്ളം താ​ല്ക്കാ​ലി​ക ബ​ണ്ടി​ൽ ത​ട​ഞ്ഞു നി​ർ​ത്തി പി​ന്നീ​ട് ക​ല​ക്ക് മാ​റി​യാ​ൽ വെ​ള്ളം ഡാ​മി​ലേ​ക്ക് ത​ന്നെ ഒ​ഴു​ക്കി​ക്ക​ള​യു​ക​യാ​ണ്. മ​ണ്ണും മ​ണ​ലും ബ​ണ്ടി​നു​ള്ളി​ൽ അ​ടി​ഞ്ഞു​കൂ​ടും.​ ര​ണ്ടാം പു​ഴ,…

Read More

ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം- കോ​ണ്‍​ഗ്ര​സ് സ​ഖ്യ​മെ​ന്ന് വി​മ​ർ​ശ​നം; ബിജെപി ചൂണ്ടിക്കാട്ടുന്ന ആരോപണങ്ങൾ ഇങ്ങനെ…

ഷൊ​ർ​ണൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ സ്ഥി​രം സ​മി​തി​ക​ളി​ലൊ​ന്ന് കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ച​തി​നാ​ൽ സി​പി​എം കോ​ണ്‍​ഗ്ര​സ് സ​ഖ്യ​മെ​ന്ന് വി​മ​ർ​ശ​നം. ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി​യാ​ണ് 7 അം​ഗ​ങ്ങ​ളു​ള്ള കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ച​ത്. സി​സി​സി സെ​ക്ര​ട്ട​റി കെ.​കൃ​ഷ്ണ​കു​മാ​റാ​ണ് ഇ​തി​ന്‍റെ അ​ധ്യ​ക്ഷ​ൻ. അ​തേ സ​മ​യം 9 അം​ഗ​ങ്ങ​ളു​ള്ള ബി​ജെ​പി​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ല​ഭി​ച്ച​തു​മി​ല്ല. ഇ​താ​ണ് സി​പി​എം-​കോ​ണ്‍​ഗ്ര​സ് ധാ​ര​ണ​യെ​ന്ന് ബി​ജെ​പി ആ​രോ​പ​ണ​മു​ന്ന​യി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. സ്ഥി​രം സ​മി​തി​ക​ളി​ൽ 5 എ​ണ്ണം സി​പി​എ​മ്മി​ന് ല​ഭി​ച്ചു. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ പി.​സി​ന്ധു​വാ​ണ് ധ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍. മ​റ്റെ​ല്ലാ സ്ഥി​രം സ​മി​തി​ക​ളി​ലേ​ക്കും മ​ത്സ​രം ന​ട​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യി​ലേ​ക്ക് ബി​ജെ​പി അം​ഗം കെ.​ബി​ന്ദു​വും സി​പി​എ​മ്മി​ലെ കെ.​എ​ൻ.​ല​ഷ്മ​ണ​നും മ​ത്സ​രി​ച്ചു. ല​ക്ഷ്മ​ണ​നാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യി എ​സ്.​ജി മു​കു​ന്ദ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണാ​യി പി.​ജി​ഷ​യും, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി​യി​ലേ​ക്ക് ഫാ​ത്തി​മ ഫ​ർ​സാ​ന​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​തേ​സ​മ​യം ബി​ജെ​പി ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നെ പ​റ്റി​യും വോ​ട്ടി​ങ്ങി​നെ…

Read More

 തേ​നീച്ച  ക​ർ​ഷ​ക​ർ​ക്ക് ഇ​ത്ത​വ​ണ അ​ത്ര മ​ധു​ര​മ​ല്ല;   തുടർച്ചയായ മഴ ചതിച്ചു; ഉ​ത്പാ​ദ​ന​ത്തി​ൽ വ​ൻ ഇ​ടി​വ്

ക​ല്ല​ടി​ക്കോ​ട്: പ്ര​ള​യ​ത്തി​നു ശേ​ഷം വ​ന്ന തേ​ൻ സീസ​ണ്‍ തേ​നീച്ച ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​വു​ന്നു. കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ തേ​ൻ ഉ​ൽ​പാ​ദ​നം 60 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മ​ഴ തേ​നീ​ച്ച​ക​ളു​ടെ നാ​ശ​ത്തി​ന് കാ​ര​ണ​മാ​യി. സാ​ധാ​ര​ണ​ഗ​തി​യി​ൽ സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ തേ​നീ​ച്ച കോ​ള​നി വി​ഭ​ജ​നം ആ​രം​ഭി​ക്കും. ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ തേ​ൻ എ​ടു​ക്കു​ന്ന സ​മ​യ​മാ​ണ് ഒ​രു പെ​ട്ടി​യി​ൽ നി​ന്നും 12 മു​ത​ൽ 20 കി​ലോ വ​രെ തേ​ൻ ല​ഭി​ക്കും എ​ന്നാ​ൽ ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി മാ​സം പ​കു​തി​യാ​യി​ട്ടും കാ​ര്യ​മാ​യി തേ​ൻ ല​ഭി​ച്ചി​ല്ല. പൊ​തു​വേ തേ​നീ​ച്ച​ക​ൾ​ക്ക് വ​ള​ർ​ച്ച​യി​ല്ല. തേ​ൻ കോ​ള​നി വി​ഭ​ജ​നം കാ​ര്യ​മാ​യി ന​ട​ന്നി​ല്ല പ്ര​ള​യ​സ​മ​യ​ത്ത് കേ​ര​ള​ത്തി​ൽ 40 ശ​ത​മാ​നം തേ​നീ​ച്ച​ക​ൾ ന​ശി​ച്ചി​രു​ന്നു.അ​വ​ശേ​ഷി​ക്കു​ന്ന തേ​നീ​ച്ച​ക​ളി​ൽ നി​ന്നും കോ​ള​നിവി​ഭ​ജ​നം ന​ട​ത്താ​ൻ കാ​ര്യ​മാ​യി ക​ഴി​ഞ്ഞ​തു​മി​ല്ല. റ​ബ്ബ​ർ, മാ​വ് തു​ട​ങ്ങി​യ​വ​യു​ടെ പൂ​വി​ൽ നി​ന്നും ഇ​ല​യി​ൽ നി​ന്നു​മാ​ണ് കൂ​ടു​ത​ൽ തേ​ൻ ല​ഭി​ക്കു​ക. ഇ​ത്ത​വ​ണ റ​ബ്ബ​റി​ന് നേ​ര​ത്തെ ത​ളി​ർ വ​ന്നെ​ങ്കി​ലും രാ​ത്രി​യി​ലെ…

Read More

മുസ്തഫയുടെ മുളക് പണി പാളി; കോഴിക്കട മുതലാളിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് പണം തട്ടാൻ ശ്രമം; 19 കാരനും സൃഹൃത്തും പിടിയിൽ

‌മ​ണ്ണാ​ർ​ക്കാ​ട്:​ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ മു​ള​ക് പൊ​ടി​യെ​റി​ഞ്ഞ് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച 19കാ​ര​ൻ അ​റ​സ്റ്റി​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യി​ട്ടു​ണ്ട്. അ​ഞ്ച് മാ​സം മു​ന്പാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ കാ​ഞ്ഞി​ര​ത്ത് കോ​ഴി​ക്ക​ട ന​ട​ത്തു​ന്ന ഉ​ട​മ​യെ പു​ല​ർ​ച്ചെ ഇ​റ​ച്ചി കോ​ഴി​ക​ളെ ഇ​റ​ക്കാ​ൻ വ​ന്ന സ​മ​യ​ത്ത് മു​ള​ക് പൊ​ടി​യെ​റി​ഞ്ഞ് 80,000 രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. കോ​ഴി​ക്ക​ട​യി​ൽ മു​ന്പ് ജോ​ലി​ക്ക് നി​ന്നി​രു​ന്ന ക​ല്ലി​ങ്ങ​ൽ മു​സ്ത​ഫ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ട​യു​ട​മ​യെ വീ​ട്ടി​ൽ നി​ന്നു ത​ന്നെ ഇ​വ​ർ പി​ൻ​തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നെ​ന്നും ക​ട​ക്കു സ​മീ​പ​മാ​ണ് മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും സി​ഐ പി.​എം ലി​ബി പ​റ​ഞ്ഞു. ഇ​തി​നി​ടെ ഒ​രു വാ​ഹ​നം അ​തു​വ​ഴി വ​ന്ന​തി​നാ​ലാ​ണ് ക​ട​യു​ട​മ ര​ക്ഷ​പ്പെ​ട്ട​ത്.

Read More