65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​വരും, ഗ​ർ​ഭി​ണി​ക​ളും വരേണ്ട; പാലക്കാട് ജില്ലയിൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ നാളെ മു​ത​ൽ പു​ന​രാ​രം​ഭി​ക്കും


പാ​ല​ക്കാ​ട്: കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ച ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ജി​ല്ല​യി​ലെ ആ​ർ​ടി ഓ​ഫീ​സു​ക​ളി​ലും സ​ബ് ആ​ർ​ടി ഓ​ഫീ​സു​ക​ളി​ലും 17 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ പി.​ശി​വ​കു​മാ​ർ അ​റി​യി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു​ദി​വ​സം 30 പേ​ർ​ക്ക് മാ​ത്ര​മാ​ണ് സ്ലോ​ട്ട് ബു​ക്ക് ചെ​യ്ത് ടെ​സ്റ്റി​ന് പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദം ന​ല്കു​ക. ലോ​ക് ഡൗ​ണി​നു​മു​ന്പ് ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് എ​ടു​ത്ത​വ​രോ ഒ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത് പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്കോ മാ​ത്ര​മേ ഒ​ക്ടോ​ബ​ർ 15 വ​രെ ന​ട​ക്കു​ന്ന ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യൂ.

മ​റ്റു​ള്ള​വ​ർ സ്ലോ​ട്ട് ബു​ക്ക് ചെ​യ്യ​രു​ത്. ചു​മ, പ​നി, മ​റ്റ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ വീ​ട്ടി​ൽ ക്വാ​റ​ന്ൈ‍​റ​നി​ലു​ള്ള അം​ഗ​ങ്ങ​ളു​ള്ള​വ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നോ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നോ​യെ​ത്തി 14 ദി​വ​സം പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ, ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ൽ നി​ന്നു​ള്ള​വ​ർ, മ​റ്റ് നി​രോ​ധി​ത മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ, 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​രെ താ​ത്കാ​ലി​ക​മാ​യി ടെ​സ്റ്റി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ല.

ഈ ​വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് മെം​ബ​റോ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​പ്ര​സ്താ​വ​ന ടെ​സ്റ്റി​ന് എ​ത്തു​ന്ന സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റിം​ഗി​ന് എ​ത്തു​ന്ന​വ​ർ ഓ​രോ​രു​ത്ത​രും പ്ര​ത്യേ​കം ഹെ​ൽ​മ​റ്റ് കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. ഒ​രാ​ൾ ഉ​പ​യോ​ഗി​ച്ച ഹെ​ൽ​മ​റ്റ് മ​റ്റൊ​രാ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ടെ​സ്റ്റി​ന് എ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കു​ക​യും ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്.

സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്ക​ണം. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തു​ന്ന മൈ​താ​ന​ത്ത് അ​പേ​ക്ഷ​ക​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ​വെ​ന്നും ഇ​വ​ർ​ക്കൊ​പ്പം മ​റ്റാ​രും അ​നു​ഗ​മി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ആ​ർ​ടി​ഒ പി.​ശി​വ​കു​മാ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment