മംഗലംഡാം: കൂടെ പഠിച്ച കൂട്ടുകാരിയുടെ അവസ്ഥയറിഞ്ഞ് സഹപാഠികൾ ഒത്തുചേർന്ന് വീടുനിർമിച്ചു നല്കി. മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിലെ 1993-94 എസ് എസ് എൽസി ബാച്ചുകാരാണ് രാജഗിരി ഇടവകയിൽപ്പെട്ട കുറുവായിൽ താമസിക്കുന്ന സിനി ഫ്രാൻസിസിന് സൗഹൃദ തണൽ എന്ന പേരിൽ വീട് നിർമിച്ചു നല്കി മാതൃകയായത്. വീടിന്റെ താക്കോൽദാനം സ്കൂൾ പ്രധാനധ്യാപിക സിസ്റ്റർ ആൽഫി തെരേസ് നിർവഹിച്ചു. ആലുവയിൽ സേവനം ചെയ്യുന്ന സിനിക്കൊപ്പം പത്താംക്ലാസിൽ പഠിച്ച മംഗലംഡാം സ്വദേശി ഫാ. ബിജോയ് കൊട്ടെകുടി വീടിന്റെ വെഞ്ചരിപ്പുകർമം നിർവ്വഹിച്ചു. രാജഗിരി പള്ളിവികാരി ഫാ. ജോസ് കൊച്ചുപറന്പിൽ വീടിനുമുന്നിലെ സൗഹൃദതണൽ എന്ന ഫലകം പ്രകാശനം ചെയ്തു. ഇപ്പോൾ ജർമനിയിലുള്ള മറ്റൊരു സഹപാഠിയായ ഫാ. ബിജു നിരപ്പേൽ ആശംസ അറിയിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾക്കു പുറമെ സ്കൂളിൽനിന്നുള്ള അധ്യാപകരും കോണ്‍വന്റിലെ മദറും സിസ്റ്റർ ആൽബിൻ പോൾ, സെലിൻ ടീച്ചർ, ജോബി ജോസഫ്, ഷൈജു…
Read MoreCategory: Palakkad
തട്ടീംമുട്ടീം കടം പറഞ്ഞും കടം വാങ്ങിയും ജൂണ്‍ കടന്നു പോയി; മിമിക്രി കലാകാരന്മാർക്ക് ദാരിദ്ര്യത്തിന്റെ കോവിഡ് കാലം; വറുതിയുടെ ദിനങ്ങൾ പങ്കുവച്ച് മിമിക്രി ആർട്ടിസ്റ്റ് ഹരികൃഷ്ണൻ
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: കോവിഡ് വ്യാപനത്തെ തുടർന്ന് മിമിക്രി കലാകാരൻമാരെല്ലാം ഇപ്പോൾ വറുതിയുടെ കഷ്ടപ്പാടുകളിലാണ്. സീസണിലെ സ്റ്റേജ് പരിപാടികളെല്ലാം കോവിഡിൽ ഇല്ലാതായതിന്റെ സാന്പത്തിക ഞെരുക്കം പഞ്ഞ കർക്കടകത്തിൽ വല്ലാതെ വലക്കുമെന്ന ആശങ്കയിലാണ് ഈ വിഭാഗം കലാകാരൻമാർ. തട്ടീംമുട്ടീം കടം പറഞ്ഞും കടം വാങ്ങിയും ജൂണ്‍ കടന്നു പോയി. കള്ള കർക്കടകവും ചിങ്ങവും എങ്ങനെ തള്ളി നീക്കും എന്ന് ഇവർക്ക് നിശ്ചയമില്ല. ആൾകൂട്ടങ്ങളാണ് സ്റ്റേജ് പരിപാടികളുടെ ജീവൻ. കോവിഡ് ആൾകൂട്ടങ്ങൾക്ക് തടസം നിന്നപ്പോൾ മാസങ്ങളോളം പ്രയത്നിച്ച് പരിശീലിച്ചെടുത്ത പൊട്ടിച്ചിരികളുടെ ഹാസ്യ നുറുങ്ങുകളെല്ലാം കാലാഹരണപ്പെട്ടു. അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് സ്വന്തം വീട്ടിൽ തന്നെ ഭാര്യക്കും മക്കൾക്കും മുന്നിൽ ഇടക്കിടെ റിഹേഴ്സൽ നടത്തി ചിരിയുടെ മർമ്മം ചൊരാതെ നിലനിർത്തുകയാണ് ഈ കലാകാരൻമാരിപ്പോൾ. ആവർത്തനം വീട്ടുക്കാർക്കും മടുപ്പുണ്ടാക്കുന്നുണ്ടെങ്കിലും കുടുംബനാഥന്റെ മനോവ്യഥ മനസിലാക്കി ചിരിച്ച് മടുത്ത തമാശകൾ കണ്ടും കേട്ടും വീണ്ടും അവർ ഉറക്കെ…
Read Moreവാഹന പരിശോധനയിൽ രേഖയില്ലെന്ന കാരണത്തിൽ പോലീസ് വാഹനം പിടിച്ചെടുത്തു; പെരുമഴയിൽ വീട്ടിലേക്ക് എത്താൻ നടന്നത് 23 കിലോമീറ്റർ; മലമ്പുഴയിൽ ആദിവാസി ദമ്പതികൾക്ക് നേരിടേണ്ടിവന്ന ദുരിതകഥയിങ്ങനെ…
മലന്പുഴ: വാഹന പരിശോധനയിൽ രേഖയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ പാടില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലംഘിച്ചെന്ന പരായിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു മലന്പുഴ പോലീസ് അകമലവാരം ആദിവാസി കോളനിയിലെ ദന്പതികളുടെ വാഹനം പിടിച്ചെടുത്ത് അവരോട് നടന്നു പോകാൻ പറഞ്ഞു വിട്ടതിനെതിരെ സാമൂഹ്യ പ്രവർത്തകൻ റെയ്മന്റ് ആന്റണി പാലക്കാട് ജില്ല പോലീസ് മേധാവി, ജില്ല കളക്ടർ എന്നിവർക്കെതിരെ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് നടപടിയെടുത്തത്. രേഖകൾ കൊണ്ടുവന്ന് കാണിക്കാമെന്നു പറഞ്ഞങ്കിലും ഉദ്യോഗസ്ഥൻ സമ്മതിച്ചില്ലെന്നും ഇരുപത്തിമൂന്നു കിലോമീറ്റർ ദൂരം ദന്പതികൾ രാത്രി 7 മുതൽ 12 വരെ നടന്നാണു വീട്ടിലെത്തിയയത്. പെരും മഴ കൊണ്ട് നടന്നതിനാൽ ദന്പതികൾ പനിപിടിച്ച് കിടപ്പാണെന്നും റെയ്മന്റ് ആന്റണിപരാതിയിൽ പറഞ്ഞിടുണ്ട്.പോലീസിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ചു് വിവിധ സംഘടനകൾ പ്രതിഷേധ സമരങ്ങളും സംഘടിപ്പിച്ചു.
Read Moreഅട്ടപ്പാടിയിൽ വായില്‍ ഗുരുതര പരിക്കേറ്റ് അവശനിലയിലായിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു
പാലക്കാട്: അട്ടപ്പാടിയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിക്കൊന്പൻ ചരിഞ്ഞു. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് അഞ്ചുവയസ് പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ അവശനിലയിൽ കണ്ടെത്തിയത്. വായില്‍ ഗുരുതര പരിക്കേറ്റ് അവശനിലയിലായിരുന്ന ആനയ്ക്ക് ദിവസങ്ങളായി ഭക്ഷണമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ ചരിയുകയായിരുന്നു. ആനക്ക് പരിക്കേറ്റത് എങ്ങനെ എന്നതിനെ കുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി.
Read Moreപ്രളയഭീഷണി;കാഞ്ഞിരപ്പുഴ ഡാമിൽ വെള്ളം സംഭരിക്കേണ്ടെന്നു തീരുമാനം
മണ്ണാർക്കാട്: പ്രളയഭീഷണി മുന്നിൽകണ്ട് ജില്ലയിലെ പ്രധാന ജലസംഭരണികൾ ഒന്നായ കാഞ്ഞിരപ്പുഴ ഡാമിൽ ഓഗസ്റ്റ് വരെ വെള്ളം സംഭരിക്കേണ്ടതില്ലെന്ന് തീരുമാനം. കഴിഞ്ഞ രണ്ടുവർഷങ്ങളിലും പ്രളയം ഉണ്ടാകുകയും ഈ വർഷം പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. നിലവിൽ കാഞ്ഞിരപ്പുഴ ഡാമിൽ 81.97 മീറ്റർ വെള്ളമാണ് ഉള്ളത്. 97.5 മീറ്റർ സംഭരണശേഷിയാണ് കാഞ്ഞിരപ്പുഴ ഡാമിനുള്ളത്. കഴിഞ്ഞവർഷമാകട്ടെ 83.58 മീറ്റർ വെള്ളമാണ് ഉണ്ടായിരുന്നത്. ശക്തമായ മഴ, ഉരുൾ പൊട്ടൽ എന്നിവമൂലം അമിതതോതിൽ വെള്ളംവന്നു ഡാമിനു ഭീഷണി ഉണ്ടാകുമെന്ന് ഭീതിയാണ് അധികൃതരുടെ തീരുമാനത്തിനു പിന്നിൽ. ഏതാനും ദിവസങ്ങൾക്കുമുന്പുവരെ ഡാമിൽനിന്നും വെള്ളം തുറന്നുവിട്ടിരുന്നു. കഴിഞ്ഞവർഷം ഉരുൾപൊട്ടലുണ്ടായി കാഞ്ഞിരപ്പുഴ ഡാമിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഡാമിന്റെമൂന്നു ഷട്ടറുകൾ 100 സെൻറീമീറ്റർ വിധം ഉയർത്തിയിരുന്നു. ഇതേതുടർന്ന് ഡാമിന് താഴെ സ്ഥിതിചെയ്യുന്ന ക്രോസ് വേ തകരുകയും പാലക്കയം, പിച്ചളമുണ്ട ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി തടസപ്പെടുകയും ചെയ്തു. തുടർന്ന്…
Read Moreനിരീക്ഷണ കാലയളവിൽ പുറത്തിറങ്ങിയയാൾക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചയാൾ കെഎസ്എഫ്ഇയിൽ; അഞ്ച് ജീവനക്കാർ നിരീക്ഷണത്തിൽ
നെന്മാറ: കഴിഞ്ഞ ശനിയാഴ്ച കോവിഡ് പോസിറ്റീവായ കുവൈറ്റിൽനിന്നെത്തിയ അടിപ്പെരണ്ട സ്വദേശി നിരീക്ഷണ കാലയളവിൽ പുറത്തിറങ്ങിയതായി ആരോഗ്യ പ്രവർത്തകർ.ജൂണ്‍ 14ന് നാട്ടിലെത്തിയ ഇയാൾ ഹോം ക്വാറന്റിനി ലാ യിരുന്നു. 23 ന് ഇയാളുടെ സ്രവം പരിശോധനക്കയച്ചിരുന്നു. ഇതിന്റെ ഫലം 27നാണ് ലഭിച്ചത്.അത് പോസിറ്റീവായിരുന്നു.എന്നാൽ ഇയാൾ ക്വാറന്റീൻ ലംഘിച്ച വിവരം പുറത്തറിഞ്ഞത് ചൊവ്വാഴ്ചയാണ്.തുടർന്ന് റൂട്ട് മാപ്പ് തയ്യാറാക്കി. ഇതനുസരിച്ച് 25ന് രാവിലെ ചിട്ടി അടയ്ക്കാൻ നെന്മാറ കെ.എസ്.എഫ്.ഇ.ബ്രാഞ്ചിലെത്തിയതായി സ്ഥിരീകരിക്കപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഇയാളുമായി സന്പർക്കമുണ്ടായ മാനേജറടക്കമുള്ള അഞ്ചു പേർ നിരീക്ഷണത്തിലായി. ഇവരുടെ സ്രവം ബുധനാഴ്ച പരിശോധനക്കയക്കുമെന്ന് നെന്മാറ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത നായർ പറഞ്ഞു. കെ.എസ്.എഫ്.ഇ രണ്ടു ദിവസത്തേക്ക് പൂട്ടിയിടാനും നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചയാൾ ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.
Read Moreകൈവിരുതിന്റെ കലാമേന്മ കണ്ടാൽ ആരും നോക്കിനിന്നു പോകും; നിമിഷങ്ങൾക്കകം സോഫാസെറ്റും കട്ടിലും നിർമിച്ച് അനീന
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: മിനിറ്റുകൾക്കുള്ളിൽ സോഫാസെറ്റും കട്ടിലും കസേരകളുമെല്ലാം നിർമിച്ച് വീട്ടുകാരേയും കൂട്ടുകാരികളെയുമെല്ലാം വിസ്മയപ്പെടുത്തുകയാണ് പത്താം ക്ലാസുകാരി അനീന. പേപ്പർ, വിവിധ നിറങ്ങളിലുള്ള പഴയ കല്യാണക്കുറികൾ, ഫെവികോൾ, മാലയിലെ മുത്തുകൾ എന്നിവ മതി അനീനക്ക് മനോഹരമായ സോഫാസെറ്റും കട്ടിലും മറ്റും നിർമിക്കാൻ. വെള്ളപേപ്പർകൊണ്ട് സോഫാ സെറ്റുണ്ടാക്കി നിറങ്ങളുള്ള കല്യാണകുറികൊണ്ട് കുഷ്യനും ഉണ്ടാക്കും. ബെഡ് ഷീറ്റിനും ഡിസൈനുകളുള്ള കല്യാണക്കുറികൾ പ്രയോജനപ്പെടുത്തും. കൈവിരുതിന്റെ കലാമേന്മ കണ്ടാൽ ആരും നോക്കിനിന്നു പോകും. അത്രയേറെ പെർഫെക്ഷനിലാണ് പേപ്പർ കൊണ്ടുള്ള അനീനയുടെ നിർമാണരീതികൾ. തുടക്കത്തിൽ മകളുടെ കുസൃതിത്തരങ്ങൾ കണ്ട് അമ്മ ബിന്ദുവിന് വലിയ ഇഷ്ടമൊന്നും തോന്നിയില്ല. പിന്നെ വർക്കുകളിൽ കലാമേന്മ കൂടിയതോടെ അമ്മയും പിന്തുണ പ്രഖ്യാപിച്ചു. വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിൽനിന്നും (ഐസിഎസ്ഇ) പത്താംക്ലാസ് കഴിഞ്ഞ അനീനയും കൂട്ടുകാരികളായ മെൽവീന ജോബി, എയ്ഞ്ചൽ ഫ്രാൻസിസ്, സ്നേഹ എന്നിവർ ചേർന്ന് നടത്തുന്ന ഡെയ്ലി ടാസ്ക് മത്സരത്തിലൂടെയാണ്…
Read Moreവിളവെത്തിയ വെണ്ടയ്ക്ക പറിക്കാൻ കൂലി 460 രൂപ; വിറ്റാൽ കിട്ടുന്നത് കിലോയ്ക്ക് 400 രൂപ; വിലയിടിവിനെ തുടർന്ന് ഒരേക്കർ വെണ്ടകൃഷി ഉഴുതുമറിച്ചു കർഷകൻ
കൊഴിഞ്ഞാന്പാറ: വെണ്ടക്കായ്ക്കുള്ള വിലയിടിവിനെ തുടർന്ന് കർഷകൻ ഒരേക്കർ ഉഴുതുമറിച്ചു ഒഴിവാക്കി. വെള്ളാരങ്കൽമേട് മേനോൻകളം സുന്ദരനാണ് വിലയിടിവിനെ തുടർന്ന് തന്റെ കൃഷി ഉഴുതുമറിച്ചത്. കൃഷി തുടങ്ങിയശേഷം മൂന്നുതവണ മാത്രമാണ് വിളവെടുപ്പ് നടത്തിയത്. സാധാരണ 35 മുതൽ 45 വരെ തവണ വിളവെടുപ്പ് നടത്താറുണ്ട്. വെണ്ടകൃഷി ഉഴുതുമറിച്ചശേഷം ഇനി നെൽകൃഷി ചെയ്യാൻ ഒരുങ്ങുകയാണ് ഈ കർഷകൻ. കഴിഞ്ഞദിവസം കൊഴിഞ്ഞാന്പാറ വിപണിയിലെത്തിച്ച വെണ്ടയ്ക്ക് കിലോഗ്രാമിന് നാലുരൂപയാണ് ലഭിച്ചത്. നൂറുകിലോയിൽ താഴെ മാത്രം ഉണ്ടായിരുന്ന വെണ്ടയ്ക്ക 400 രൂപയിൽ താഴെയാണ് ലഭിച്ചത്. എന്നാൽ രണ്ടുതൊഴിലാളികളെ വച്ച് വെണ്ടയ്ക്ക പറിക്കാൻ കൂലി 460 രൂപയാണ്. പാട്ടത്തിനെടുത്ത നിലത്തിൽ കൃഷിയിറക്കാൻ തന്നെ മുപ്പതിനായിരത്തോളം രൂപയായി.
Read Moreകർഷകർ ആധിയിൽ; തിരുവാതിര ഞാറ്റുവേല സമയത്തും നെല്ലറയെ മഴ കനിയുന്നില്ല
ഒറ്റപ്പാലം: തിരുവാതിര ഞാറ്റുവേല സമൃദ്ധിയിൽ തിരിമുറിയാതെ മഴ പെയ്യേണ്ട സമയത്തും നെല്ലറയെ മഴ ദൈവങ്ങൾ കനിയുന്നില്ല. മഴയില്ലാതായതോടെ കർഷകർ ആധിയിലാണ്. ഞാറുനടാൻപോലും വെള്ളമില്ലാത്ത സാഹചര്യമാണുള്ളത്. തിരുവാതിര ഞാറ്റുവേല തിരിമുറിയാതെ എന്ന പഴഞ്ചൊല്ലിൽപോലും പതിര് വിളഞ്ഞ സ്ഥിതിയാണ്. നെൽപ്പാടങ്ങൾ കാർഷികവൃത്തിക്ക് പാകപ്പെടുത്തി മഴകാത്തിരുന്ന കർഷകർക്ക് ഓരോദിവസവും ആധിയുടെ നാളുകളാണ്. ഈ സ്ഥിതി തുടർന്നാൽ ഞാറുനടാൻ കഴിയാത്ത സാഹചര്യമുണ്ടാകും. മുൻകാലങ്ങളിൽ ഇക്കാലത്ത് സമൃദ്ധമായി മഴവെള്ളം ലഭിക്കുകയും കാർഷികവൃത്തി വളരെ വേഗത്തിൽ നടത്താൻ കഴിയുന്ന സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. ഒന്നാംവിള നെൽകൃഷിക്കുള്ള ഞാറുനടീൽ ആണ് ദ്രുതഗതിയിൽ നടക്കേണ്ടത്. താളംതെറ്റി കിടക്കുന്ന നെൽകൃഷിക്ക് ഉണർവേകാൻ മലന്പുഴ അണക്കെട്ട് തുറന്നുവിടാൻ ഒരുക്കങ്ങളായിട്ടുണ്ട്. മഴപെയ്യാൻ മടിച്ചു നില്ക്കുന്ന സാഹചര്യത്തിലാണ് കർഷകർക്ക് ആശ്വാസമായി മലന്പുഴ അണക്കെട്ട് തുറക്കുന്നത്. പെയ്യാൻ മടിച്ചുനില്ക്കുന്ന മഴയിൽ തിരുവാതിര ഞാറ്റുവേല കാലത്തും കൃഷി തടസപ്പെടുന്നതും വെള്ളത്തിനായി മലന്പുഴ അണക്കെട്ട് തുറക്കേണ്ടി വരുന്നതും സമീപകാലത്തൊന്നും ഉണ്ടാകാത്ത…
Read Moreകണ്ണീർ കാഴ്; ചിറ്റൂർ മാലിന്യസംസ്കരണ കേന്ദ്രത്തിനരികെ ടാർപോളിൻ കൂടാരങ്ങളിൽ ഭീതിജനക ജീവിതവുമായി രണ്ടംഗ കുടുംബം
ചിറ്റൂർ: നഗരസഭ മാലിന്യ സംസ്കരണ പ്ലാന്റിനു താഴെ പതിനഞ്ചടി താഴ്ചയിൽ രണ്ടു പ്ലാസ്റ്റിക് കുടിലുകളിലായി ഏഴുകുഞ്ഞുങ്ങൾ ഉൾപ്പെടെ പന്ത്രണ്ടുപേർ നരകതുല്യമായി ജീവിക്കുന്നു. കാടുപിടിച്ച സ്ഥലം ശുചീകരിച്ചാണ് മൂന്നടിപൊക്കത്തിൽ ടാർപോളിൻകൊണ്ട് മറച്ച് കോഴിക്കൂടുപോലെ കുടിലുകൾ ഉണ്ടാക്കിയിരിക്കുന്നത്. തമിഴ്നാട് കമ്മിഗിര സ്വദേശികളായ അരുണാചലം, രവി എന്നിവരും കുടുംബവുമാണ് കുടിലുകളിലെ താമസക്കാർ. സഹോദരങ്ങളായ ഇവരും ഭാര്യമാരും പ്രായാധിക്യമുള്ള വയോധികയും ഇരുസഹോദരങ്ങൾക്കുമുള്ള ഏഴുമക്കളുമാണ് എട്ടുവർഷമായി ഈ കൂടാരത്തിൽ കഴിയുന്നത്. അടുക്കളയിൽ വിറകടുക്കുന്ന രീതിയിൽ കുട്ടികളെ കിടത്തിയിരിക്കുന്നത് ദയനീയ കാഴ്ചയാണ്. പാറക്കളം മാലിന്യകേന്ദ്രത്തിൽ നിന്നും പതിനഞ്ചടി കുത്തനെ താഴ്ച യിൽ ചിറ്റൂർ പുഴക്കരയിലാണ് ടാർപോളിൻ കൊണ്ടുനിർമിച്ച കുടിൽ. മുപ്പതുവർഷംമുന്പ് തമിഴ്നാട്ടിൽനിന്നും ഉപജിവനമാർഗം തേടിയെത്തിയ ഇവർ പിന്നീട് തിരിച്ചുപോയില്ല. നാട്ടിൽ ബന്ധുവീട്ടുകളിൽ നടന്ന ചടങ്ങുകൾക്ക് രണ്ടോ മൂന്നോ തവണ മാത്രമാണ് പോയിട്ടുള്ളത്. ആധാർ കാർഡ്, തിരിച്ചറിയൽ കാർഡും നന്പറില്ലാത്ത വീടുമില്ലാത്തതിനാൽ ഇവർ റേഷൻ കാർഡിന് അർഹതയില്ലാത്തവരുടെ…
Read More