ചിറ്റൂർ: വിടീനുപിറകിലെ വയൽവരന്പിൽ നാൽകാലികളെ പുല്ലുതീറ്റിക്കാൻ ചെന്ന വീട്ടമ്മയെ പന്നിക്കുട്ടം തുരത്തി. നാല്ക്കാലികളെ മേയ്ക്കാൻ എത്തിയ കല്ലന്തോട് വെങ്കിടേശിന്റെ ഭാര്യ രേവതി (35)യാണ് ഞായറാഴ്ച പന്നിക്കൂട്ട ആക്രമണമുണ്ടായത്. പന്നിക്കുട്ടത്തെ കണ്ട വീട്ടമ്മ വീട്ടിലേക്ക് തിരിഞ്ഞോടിയാണ് രക്ഷപ്പെട്ടത്. പിന്തുടർന്നെത്തിയ പന്നി വളർത്തുനായയുടെ പ്രതിരോധത്തെ തുടർന്നാണ് തിരിഞ്ഞോടിയത്. പ്രദേശത്തെ വളർന്നുപന്തലിച്ച കുറ്റിച്ചെടികൾക്കിടയിലാണ് വൻതോതിൽ പന്നികൾ തന്പടിച്ചിരിക്കുന്നത്. കഴിഞ്ഞമാസവും പശുവിനെ തീറ്റിക്കാൻപോയ മധ്യവയസ്കയെ പന്നി ആക്രമിച്ചിരുന്നു. ആലാംകടവ്, നറണി, കല്ലന്തോട്, കോരിയാർചള്ള റോഡിൽ രാത്രി സമയങ്ങളിൽ കാൽനട, ഇരുചക്രവാഹനയാത്ര പന്നിക്കുട്ട ആക്രമണ ഭീഷണയിലാണ്.
Read MoreCategory: Palakkad
മദ്യം വീണ്ടും വിനയാകുമ്പോൾ; ഭാര്യയെയും ഭാര്യാമാതാവിനെയും തീകൊളുത്തി കൊല്ലാൻ ശ്രമം; മധ്യവയസ്കനായ ഗൃഹനാഥൻ പോലീസ് പിടിയിൽ
കോയന്പത്തൂർ: ഭാര്യയെയും ഭാര്യാമാതാവിനെയും തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഗൃഹനാഥനെ പോലീസ് പിടികൂടി. അമ്മൻകുളം തങ്കരാജിനെയാണ് (56) ഭാര്യ കമലമ്മാൾ (51), ഭാര്യാമാതാവ് കാളിയമ്മാൾ (70) എന്നിവരെ കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി തങ്കരാജ് ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് കമലമ്മാളിന്റെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഇതു കണ്ട കാളിയമ്മാൾ മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവരുടെ ശരീരത്തിലേക്കും മണ്ണെണ്ണയൊഴിക്കുകയായിരുന്നു. നിലവിളികേട്ട അയൽവാസി തീകെടുത്തി ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനാഥപുരം പോലീസ് വധശ്രമത്തിനു കേസെടുത്ത് തങ്കരാജിനെ അറസ്റ്റുചെയ്തു.
Read Moreഅഗളിയിൽ വീട്ടുപരിസരത്തു കെട്ടിയിട്ടിരുന്ന കാളയെ പുലി പിടിച്ചു കൊന്നു തിന്നു
അഗളി: വീട്ടുപരിസരത്ത് കെട്ടിയിട്ടിരുന്ന 200 കിലോ തൂക്കം വരുന്ന കാളയെ പുലി കൊന്നുതിന്നു. ഷോളയൂർ മേലെകുറവൻപാടിയിൽ കിഴക്കന്പലം പ്ലാന്േറഷനിലെ ജോണ് മാത്യുവിന്റെ കാളയെയാണ് പുലി പിടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കാളയെ കാണാതായത്. കനത്ത മഴയും മൂടൽ മഞ്ഞും കാരണം കൂടുതൽ തിരച്ചിൽ നടത്താനായില്ല. ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിലാണ് ജഡം കണ്ടത്. വീട്ടു പരിസരത്തുനിന്നും കയർ പൊട്ടിച്ചു ഓടിയ കാള 150 മീറ്റർ മാറി നീർച്ചാലിൽ പുലി കൊന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കാളയുടെ ആന്തരാവയവങ്ങൾ പുറത്ത് വന്ന നിലയിലായിരുന്നു. പലതവണയായി ജോണ് മാത്യുവിന്റെ അഞ്ച് പശുക്കളെ പുലി പിടിച്ചതായി കർഷകൻ പറഞ്ഞു. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ പശുവിനെ പുലി കൊന്ന് തിന്നിരുന്നു. ഇതുവരെയും വനംവകുപ്പിൽ നിന്നും ഒരു നഷ്ടപരിഹാരവും ഇവർക്ക് ലഭിച്ചിട്ടില്ല. ഇന്നലെ രാവിലെ ഷോളയൂർ ഫോറെസ്റ്റ് സ്റ്റേഷനിൽ വിളിച്ചു വിവരം ധരിപ്പിച്ചെങ്കിലും…
Read Moreസൂക്ഷിച്ചാൽ ദു:ഖിക്കേണ്ട; ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; മുഖ്യപ്രതി പിടിയിൽ
മണ്ണാർക്കാട്: കോടതിപ്പടി സ്വദേശിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. പെരിന്തൽമണ്ണ അരക്കുപറന്പ് കണ്ടമംഗലത്ത് വീട്ടിൽ മോഹൻകുമാറിനെയാണ് സിഐ സജീവിന്റെ നിർദേശത്തെ തുടർന്ന് എസ്ഐ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഇയാൾ മാസങ്ങളായി താമസിക്കുന്ന ആനമൂളിയിൽ നിന്നാണ് പിടിയിലായത്. ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നിന് തെങ്കര വെള്ളാരംകുന്നിലെത്തിയ കോടതിപ്പടി അൻഷാദ് കാഞ്ഞിരത്തേക്ക് സുഹൃത്തിനെ കാണാൻ ബസുകയറാൻ നില്ക്കുന്നതിനിടെ ബൈക്കിലെത്തിയ അപരിചിതൻ കാഞ്ഞിരത്ത് എത്തിക്കാമെന്നു പറഞ്ഞു. തുടർന്ന് ബൈക്കിൽ യാത്ര തുടരുന്നതിനിടെ അപരിചതനോടൊപ്പം സുഹൃത്തുക്കളായവരും ചേർന്ന് പണവും ഫോണും തട്ടിയെടുക്കകയും ഉപദ്രവിക്കുകയുമായിരുന്നുവെന്നുമാണ് അൻഷാദ് പരാതി നല്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് മൂഖ്യപ്രതി പിടിയിലായത്. ഇയാൾ കൃത്യത്തിന് ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. അൻഷാദിനെ ബൈക്കിൽ കയറ്റിയത് മോഹൻകുമാറാണെന്ന് സിഐ എം.കെ.സജീവ് പറഞ്ഞു. കൂടുതൽ പ്രതികളെ ഉടനേ പിടികൂടാനാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.
Read Moreഒന്നു വിളിച്ചാൽ ഓടിയെത്തും..! ലോക്ക് ഡൗണ് കാലത്ത് ആവശ്യക്കാർക്ക് ഇതുവരെ മരുന്നെത്തിച്ചത് അഞ്ഞൂറോളം വീടുകളിൽ; ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ശിവാസിന് പിന്തുണയുമായി കുടുംബവും…
ഒറ്റപ്പാലം: ലോക്ക് ഡൗണ് കാലത്ത് നിരവധി രോഗികൾക്ക് ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഗ്രാമത്തിലെ അഞ്ഞൂറോളം വീടുകളിൽ രോഗബാധിതർക്കു മരുന്നുനല്കി ചാലിശേരി ശിവാസ് മാതൃകയാകുന്നു. മനഃസാന്നിധ്യവും ക്ഷമയും മുതൽക്കൂട്ടായ ശിവാസിനു മൂന്നുമാസത്തിനുള്ളിൽ ഇത്രയധികം കുടുംബങ്ങളിലെ രോഗികൾക്കു ആവശ്യമായ മുരുന്ന് സൗജന്യമായി എത്തിച്ചു നല്കാൻ കഴിഞ്ഞു. ചാലിശേരി പഞ്ചായത്ത് പരിധിയിൽ മരുന്ന് ആവശ്യപ്പെട്ടു വിളിക്കുന്നവർക്ക് സ്വന്തംചെലവിൽ യാത്ര ചെയ്ത് മരുന്ന് എത്തിച്ചുകൊടുക്കുകയാണ് ഇടതുപക്ഷ യുവജന വിഭാഗം ഭാരവാഹിയും സാമൂഹ്യപ്രവർത്തകനുമായ മുപ്പതുകാരൻ ശിവാസ്. തൃശൂർ, ഒല്ലൂർ, പെരിന്തൽമണ്ണ, ഒറ്റപ്പാലം, പട്ടാന്പി, ഗുരുവായൂർ, കുന്നംകുളം, കുറ്റിപ്പുറം, കോട്ടക്കൽ, ചെറുതുരുത്തി തുടങ്ങിയ പ്രദേശങ്ങളിൽ ലോക്ക് ഡൗണ് കാലത്ത് രോഗികൾക്കു മരുന്ന് എത്തിച്ചു നല്കുന്ന ശിവാസിന്റെ കാരുണ്യപ്രവർത്തനം ആശ്വാസമായി. കൂടാതെ ചാലിശേരി, നാഗലശേരി, കപ്പൂർ, തൃത്താല, കടങ്ങോട് പഞ്ചായത്തുകളിലും ശിവാസിന്റെ സഹായഹസ്തം എത്തിയിരുന്നു. നാഗലശേരി പഞ്ചായത്ത് ഒന്പതാം വാർഡ് മെംബർ സേതുമാധവന്റെ ആവശ്യപ്രകാരം ക്വാറന്ൈറനിൽ കഴിയുന്നവർക്കും സ്വന്തം…
Read Moreഎനിക്ക് ഇനിയും പഠിക്കണം; മണ്ണാർക്കാട്ടെ ശൈശവ വിവാഹം; പതിനഞ്ചുകാരിയെ വിവാഹം ചെയ്ത യുവാവിനെതിരേയും പെൺകുട്ടിയുടെ അമ്മയ്ക്കെതിരേയും കേസെടുത്ത് പോലീസ്
മണ്ണാർക്കാട്: ശൈശവ വിവാഹം നടന്ന സംഭവത്തിൽ വരനും വധൂ മാതാവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. 2020 ജനുവരി രണ്ടിനാണ് പൊന്നംകോട് സ്വദേശിയായ 15 വയസ് പ്രായമുള്ള കുട്ടിയുടെ നിക്കാഹ് നടന്നത്. കുട്ടിയുടെ മണ്ണാർക്കാട് നായാടികുന്നിലുള്ള മാതൃ സഹോദരിയുടെ വീട്ടിൽ രാത്രി എട്ടുമണിക്കാണ് മുപ്പതോളം ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചടങ്ങ് കഴിച്ചത്. എന്നാൽ നിക്കാഹ് കഴിഞ്ഞതിന് ശേഷം ഷാർജയിലെത്തിയ വരന്റെ ഫോണിലൂടെയുള്ള മോശമായ പെരുമാറ്റത്തെ തുടർന്ന് മാനസിക സംഘർഷത്തിലായ കുട്ടി ഇക്കാര്യം ശിശു സംരക്ഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ല ശിശു സംരക്ഷണ ഓഫീസർ എസ്.ശുഭ,ശൈശവ വിവാഹ നിരോധന ഓഫീസറും മണ്ണാർക്കാട് ശിശു വികസന പദ്ധതി ഓഫീസറുമായ ജിജി ജോണ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. വീട്ടിലെ സാന്പത്തിക പരാധീനതകളുടെ സാഹചര്യത്തിലാണ് വിവാഹത്തിന് സമ്മതിച്ചതെന്നും എന്നാൽ വിദേശത്തെത്തിയ വരൻ തന്റെ തുടർപഠനത്തിന് തടസം നിൽക്കുന്നതായും കുട്ടി മൊഴി നൽകി.…
Read Moreതണ്ടലോട്ടിൽ രണ്ടരയേക്കറിൽ കൃഷിയിറക്കി കെഎസ് യു; കേരളം ഉത്പാദന സംസ്ഥാനമായി മാറണമെങ്കിൽ യുവതലമുറ കൃഷിയിൽ താത്പര്യം ചെലുത്തിയേ മതിയാകൂവെന്ന് ഷാഫി പറമ്പിൽ
വടക്കഞ്ചേരി: ഉപഭോക്തൃ സംസ്ഥാനമായ കേരളം ഒരു ഉത്പാദന സംസ്ഥാനമായി മാറണമെങ്കിൽ യുവതലമുറ കൃഷിയിൽ താത്പര്യം ചെലുത്തിയേ മതിയാകൂവെന്ന് ഷാഫി പറന്പിൽ എംഎൽഎ. കെഐസ് യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടാഴി തണ്ടലോടിൽ രണ്ടരയേക്കറിലധികം വരുന്ന പാടത്ത് നെൽകൃഷി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയ ഷാഫി പറന്പിൽ എംഎൽഎ. ഞാറുനട്ടാണ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചത്. കർഷകശ്രീ അവാർഡ് ജേതാവ് കെ.കൃഷ്ണനുണ്ണി വിശിഷ്ടാതിഥിയായ ചടങ്ങിൽ കഐസ് യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയ്ഘോഷ് അധ്യക്ഷത വഹിച്ചു. ഇന്നത്തെ വലിയൊരു ശതമാനം യുവതലമുറയും കൃഷിയിൽനിന്നും മാറിനില്ക്കുന്പോൾ ഇത്തരം പരിപാടികൾ പ്രശംസനീയമാണെന്നും ഇത് മറ്റുള്ളവർക്ക് പ്രചോദനമാകട്ടെയെന്നും കെ.കൃഷ്ണനുണ്ണി ആശംസിച്ചു. എസ് എസ് എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ തണ്ടലോട് മേഖലയിലെ വിദ്യാർത്ഥികളെ ഷാഫി പറന്പിൽ എംഎൽഎ അനുമോദിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.ജി.എൽദോ, വണ്ടാഴി കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ്…
Read Moreമഴപെയ്താൽ പാത്രവുമായി ഓടിനടക്കേണ്ട അവസ്ഥ; സ്ഥലപരിമിതിയിലും ജീർണാവസ്ഥയിലും ബുദ്ധിമുട്ടി മംഗലം ഡാം വില്ലേജ് ഓഫീസ് ജീവനക്കാർ
മംഗലംഡാം: സംസ്ഥാനത്ത് ആദ്യമായി ടെലിഫോണ് സൗകര്യത്തോട തുടങ്ങിയ മംഗലംഡാം വില്ലേജ് ഓഫീസ് സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്നു. മംഗലംഡാം പൊൻകണ്ടം റോഡിൽ ഡാം പള്ളിക്കുസമീപം കുത്തനെയുള്ള കയറ്റത്തിൽ 35 വർഷം മുന്പ് നിർമിച്ച കുടുസു മുറിയിലാണ് ഇപ്പോഴും വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. കയറ്റത്തിലായതിനാൽ പ്രായമായവർക്കും മറ്റും വില്ലേജ് ഓഫീസിലെത്താൻ വലിയ പ്രയാസമാണ്. ജീർണിച്ച കെട്ടിടത്തിന് ഇപ്പോൾ ചോർച്ചയുമുണ്ട്. നല്ലൊരു കാറ്റും മഴയും വന്നാൽ ഓഫീസിനകം മുഴുവൻ വെള്ളമാകും. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്നവർക്ക് നില്ക്കാൻപോലും സ്ഥലമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വണ്ടാഴി പഞ്ചായത്തിലെ മലയോരമേഖല ഉൾപ്പടെ 12, 13, 14 വാർഡുകൾ മുഴുവനും പതിനൊന്നാം വാർഡിന്റെ പകുതിയിലധികം ഭാഗങ്ങളും മംഗലംഡാം വില്ലേജ് പരിധിയിലാണ്. വില്ലേജ് ഓഫീസ് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശത്തിന് ഏറെനാളത്തെ പഴക്കമുണ്ടെങ്കിലും നടപടികൾക്കു വേഗതയുണ്ടാകുന്നില്ല. സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി മംഗലംഡാം വില്ലേജ് ഓഫീസ്…
Read Moreസാമ്പത്തിക പ്രശ്നത്തെ ചൊല്ലി തർക്കം; ഭർത്താവിനെ തല്ലി പരിക്കേൽപ്പിച്ച് ആശുപത്രിയിലാക്കി ഭാര്യ; നാടിനെ ഞെട്ടിച്ച സംഭവം ചിറ്റൂരിൽ
ചിറ്റൂർ: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേല്പിച്ച കേസിൽ ഭാര്യയെ റിമാൻഡ് ചെയ്തു. തെക്കേഗ്രാമം മണി (62)ക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ഭാര്യ ലതയെ ചിറ്റൂർ പോലീസ് അറസ്റ്റുചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മണിയെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റുരിൽ പൂകച്ചവടം നടത്തുന്ന മണിയും ഭാര്യയും സാന്പത്തിക പ്രശ്നത്തെച്ചൊല്ലി ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ട്. കോടതിയിൽ ഹാജരാക്കിയ ലതയെ കണ്ണുർ ജയിലേക്കാണ് റിമാൻഡ് ചെയ്തത്. ചികിത്സയിലുള്ള മണിയുടെ മൊഴി എടുത്താലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് ചിറ്റൂർ പോലീസ് അറിയിച്ചു.
Read Moreകാൽസ്യത്തിന്റെയോ പ്രോട്ടീന്റെയോ കുറവ്; ലോക്ക് ഡൗണിൽ കോഴികളും പട്ടിണിയോ? മണ്ണാർക്കാട്ടെ വാലുള്ള കോഴി മുട്ട കൗതുകമാകുന്നു; ഡോക്ടർമാർ പറയുന്നതിങ്ങനെ…
മണ്ണാർക്കാട്: തച്ചനാട്ടുകരയിൽ കോഴിയിട്ട വാലുള്ള മുട്ട കൗതുകമായി. തച്ചനാട്ടുകര തെക്കുംമുറി കൃഷ്ണൻകുട്ടിയുടെ വീട്ടിലെ കോഴിയാണ് വാലുള്ള മുട്ടയിട്ടത്. തിരുത്തിൽ കൃഷ്ണൻകുട്ടിയും ഭാര്യ കുഞ്ഞിലക്ഷ്മിയും വീട്ടിൽ വളർത്തുന്ന കോഴിയാണിത്. കഴിഞ്ഞദിവസം വീട്ടുകാർ കോഴിക്കൂട് പരിശോധിച്ചപ്പോഴാണ് കോഴി ആദ്യമായി ഇട്ട മുട്ടയുടെ ഒരുവശത്ത് നാലു സെന്റിമീറ്ററോളം നീളമുള്ള വാലുപോലെ നീണ്ടഭാഗം കണ്ടത്. സാധാരണ രീതിയിലുള്ള ദൃഢമായ കവചത്തിനു പകരമം നേർത്ത ആവരണമായിരുന്നു മുട്ടയ്ക്കുണ്ടായിരുന്നത്. കാൽസ്യത്തിന്റെയോ പ്രോട്ടീന്റെയോ കുറവുമൂലമായിരിക്കാം ഇങ്ങനെ വരാൻ സാധ്യതയെന്നു വെറ്ററിനറി ഡോക്ടർമാർ പറഞ്ഞു. സോഫ്റ്റ് ഷെൽ എഗ്ഗ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. വിചിത്രമായ മുട്ട കാണാനും ഫോട്ടോയെടുക്കാനും സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കാനുമായി നിരവധിപേർ വീട്ടിലെത്തിയെന്ന് കൃഷ്ണൻകുട്ടിയുടെ മകൻ സുർജിത്ത് പറഞ്ഞു. നേർത്ത ആവരണമായതിനാൽ വീട്ടുകാർ മുട്ട കോഴിക്കൂട്ടിൽ വയ്ക്കാതെ കുപ്പിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറുമാസങ്ങൾക്കുമുന്പ് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിൽ നിന്നാണ് ഇവർക്ക് കോഴികളെ ലഭിച്ചത്.
Read More