മി​ല്‍​മ പാ​ല്‍ ശേ​ഖ​ര​ണം നി​ര്‍​ത്തി; പാ​ല​ക്കാ​ട് ക​ര്‍​ഷ​ക​ര്‍ പാ​ല്‍ ഒ​ഴു​ക്കി ക​ള​ഞ്ഞ് പ്രതിഷേധം

ചി​റ്റൂ​ർ: മി​ല്‍​മ പാ​ല്‍ സം​ഭ​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട് ചി​റ്റൂ​രി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം. പാ​ല്‍ ഒ​ഴു​ക്കി ക​ള​ഞ്ഞാ​ണ് ഇ​വ​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

മി​ല്‍​മ​യു​ടെ മ​ല​ബാ​ര്‍ മേ​ഖ​ല ഇ​ന്ന് പാ​ല്‍ ശേ​ഖ​രി​ച്ചി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ പാ​ല്‍ ഒ​ഴു​ക്കി ക​ള​ഞ്ഞ​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട്, കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള പാ​ല്‍ ശേ​ഖ​ര​ണം നി​ര്‍​ത്തി​യ​ത്.

മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്നും മൂ​ന്ന് ല​ക്ഷം ലി​റ്റ​ര്‍ പാ​ലാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത്. ഇ​ത് നി​ല​ച്ച​തോ​ടെ​യാ​ണ് മി​ല്‍​മ പാ​ല്‍ ശേ​ഖ​ര​ണം നി​ര്‍​ത്തി​യ​ത്.

Related posts

Leave a Comment