പെ​രു​മാ​ട്ടി​യി​ൽ നി​യ​ന്ത്രിത വി​ല​യി​ൽ പ​ച്ച​ക്ക​റി മൊ​ബൈ​ൽ യൂ​ണി​റ്റ്

വ​ണ്ടി​ത്താ​വ​ളം: കു​റ​ഞ്ഞ നി​ര​ക്കി​ൽ പൊ​തു ജ​ന​ത്തി​നു പ​ച്ച​ക്ക​റി എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ പെ​രു​മാ​ട്ടി സ​ഹ​ക​ര​ണ ബാ​ങ്ക്, പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന പ​ച്ച​ക്ക​റി​സ്റ്റാ​ൾ ഇ​ന്ന​ലെ മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

വ​ണ്ടി​ത്താ​വ​ളം എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​മു​രു​ക​ദാ​സ് മീ​നാ​ക്ഷി​പു​രം പോ​ലി​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ.​ആ​ദം ഖാ​ൻ പ​ച്ച​ക്ക​റി ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷ​ർ​മ്മി​ള രാ​ജ​ൻ ,വി​നോ​ദ് ബാ​ബൂ, പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ന​ലെ വ​ണ്ടി​ത്താ​വ​ളം, പ​ള്ളി മൊ​ക്ക്, മു​പ്പ​ൻ​കു​ളം ,അ​ത്തി​മ​ണി ,കു​മ​ൻ കാ​ട് ,പാ​റ​ക്ക​ളം വി​ള​യോ​ടി ,പ​ള്ള​ത്താം പു​ള്ളി ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി വാ​ഹ​നം എ​ത്തി​യി​രു​ന്നു.​

ഇ​ന്നു പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ലി​യേ​ക്കാ​ണ് പ​ച്ച​ക്ക​റി വാ​ഹ​നം സ​ഞ്ച​രി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ പി​ൻ​വ​ലി​ച്ച് സാ​ധാ​ര​ണ നി​ല​ക്ക് എ​ത്തു​ന്ന​ത് വ​രെ മൊ​ബൈ​ൽ യു​ണി​റ്റ് തു​ട​രാ​നാ​ണ് ല​ക്ഷ്യ​മി​ടു​ത്ത​ത.്

Related posts

Leave a Comment