മംഗലംഡാം: കാർഷിക രംഗത്ത് വിസ്മയങ്ങൾ തീർക്കുന്ന മംഗലംഡാം സെന്റ് സേവിയേഴ്സ് ഫൊറോന വികാരി ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉൗണുമേശയിലും അടുക്കള സ്ലാബിലും ഫ്രിഡ്ജിനു മുകളിലുമെല്ലാം കൃഷിയിറക്കി വീണ്ടും കർഷകരെ അന്പരപ്പിക്കുന്നു. ചെറിയാനച്ചന്റെ പുതിയ കൃഷിക്ക് മണ്ണോ പ്രത്യേകിച്ച് സ്ഥലമോ വേണ്ട. ഒരു പ്ലാസ്റ്റിക് ട്രേയും കുറച്ച് കടലാസ് കഷണങ്ങളും ടിഷ്യു പേപ്പറും മതി. ഒരാഴ്ചക്കുള്ളിൽ പച്ചക്കറി വിളവെടുപ്പ് നടത്താം. ചീരയും ചെറുപയറുമാണ് ഇത്തരത്തിൽ വിളയിച്ച് കർഷകരേയും അമ്മമാരേയും വിസ്മയിപ്പിക്കുന്നത്. കൃഷിരീതി ഇങ്ങനെ: പ്ലാസ്റ്റിക് ട്രേയിൽ ന്യൂസ് പേപ്പർ കഷണങ്ങൾ നിരത്തിയിടുക. സ്പ്രെയർ വഴി വെളളം നനയ്ക്കണം. ഒരു ലെയർ ടിഷ്യു പേപ്പറും തുണ്ടുകളാക്കി നിരത്തിയിടുക. ചെറുപയർ തലേന്ന് വെള്ളത്തിലിട്ട് തുണിയിൽ കിഴിയാക്കി പൊതിഞ്ഞ് വെക്കുക. 24 മണിക്കൂർ കഴിഞ്ഞ് മുള പൊട്ടി വേരുകൾ വന്ന ചെറുപയർ ട്രേയുടെ വലുപ്പമനുസരിച്ച് വിതറുക. ഇടക്കിടെ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കണം. വിത്തുകൾക്ക്…
Read MoreCategory: Palakkad
കരാറുകാരൻ നാട്ടിൽ പോയി; ഭക്ഷണമില്ലാതെ ഒറ്റപ്പെട്ടുപോയ അതിഥി തൊഴിലാളികൾക്ക് സഹായവുമായി പോലീസ്
നെന്മാറ: ഭക്ഷണമില്ലാതെ ഒറ്റപ്പെട്ടുപോയ അതിഥി തൊഴിലാളികൾക്ക് സഹായവുമായി നെന്മാറ പോലീസ്. കരാറുകാരന്റെ കീഴിൽ തൊഴിൽ ചെയ്യുന്ന അതിഥി തൊഴിലാളികളാണ് രണ്ടു ദിവസമായി ഭക്ഷണമില്ലാതെ കഴിഞ്ഞത്. കരാറുകാരൻ നാട്ടിൽ പോയതിനാൽ സഹായിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതറിഞ്ഞ സുദേവൻ നെന്മാറയുടെ നേതൃത്വത്തിൽ പോലീസുമായി ചേർന്ന് നടത്തിയ ഇടപെടലിലാണ് ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് തൊഴിലാളികൾക്ക് നൽകാനായത്. കരാറുകാരനെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ് ഭക്ഷ്യധാന്യ കിറ്റ് തൊഴിലാളികൾക്ക് എത്തിച്ചു നൽകിയത്. നെന്മാറ സി.ഐ. ദീപകുമാർ, അഡീഷ്ണൽ എസ്.ഐ. ഷാഹുൽ, സുദേവൻ നെന്മാറ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യം തൊഴിലാളികൾക്ക് കൈമാറി.
Read Moreലോക്ക് ഡൗണിൽ വിനോദ സഞ്ചരികളുടെ വരവ് നിലച്ചു; വിശന്നു വലഞ്ഞ് നെല്ലിയാന്പതിയിൽ വന്യമൃഗങ്ങൾ
നെന്മാറ: ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികളുടെ വരവ് നിലച്ചതോടെ നെല്ലിയാന്പതിയിലെ വന്യമൃഗങ്ങൾ വിശന്നു വലയുകയാണ്. കൂടുതലും കുരങ്ങുകളും സിംഹവാലനുമാണ് കുടുങ്ങിയത്. ഏതെങ്കിലും വാഹനങ്ങൾ കടന്നുപോകുന്പോൾ വിശന്നു വലഞ്ഞ കുരങ്ങുകൾ തടഞ്ഞുനിർത്തുന്നതും പിൻതുടർന്നു ഓടുന്നതും പതിവായി. പ്രദേശവാസികൾ പോകുന്ന ഇരുചക്രവാഹനങ്ങളെയും ഒഴിവാക്കുന്നില്ല. സഞ്ചാരികളെ കണ്ടാൽ ഓടിമറയാറുള്ള സിംഹവാലൻ കുരങ്ങുകൾ ഇന്ന് നിരത്തുകളിൽ ഇറങ്ങി നിൽക്കുന്നത് പതിവായി. വല്ലപ്പോഴും കടന്നുവരുന്ന വാഹനങ്ങളെ അയ്യപ്പൻതിട്ടിലും കൈകാട്ടിക്കു സമീപവും നോക്കിയിരിക്കുന്ന സിംഹവാലൻമാരുടെ ചിത്രം ക്യാമറയിൽ പകർത്തൽ എളുപ്പമായി. വേനൽ കടുത്തതോടെ ഉണങ്ങി നിൽക്കുന്ന മരങ്ങളിൽ നിന്നോ മറ്റു വഴിയിലൂടെയോ ഭക്ഷണം കിട്ടാനുള്ള മാർഗമില്ലാതായതാണ് ലോക്ഡൗണ് കാലത്ത് വിനയായത്. വിശന്നിരിക്കുന്ന കുരങ്ങുകളുടെ പ്രശ്നം പരിഹരിക്കാൻ മൃഗസ്നേഹികൾ ആരും മുന്നോട്ടുവന്നിട്ടില്ല.
Read Moreകോവിഡ്19: ജില്ലയിൽ 6 പേർക്ക് രോഗം സ്ഥിരികരിച്ചു; 19610 പേർ നിരീക്ഷണത്തിൽ
പാലക്കാട് : ജില്ലയിൽ ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. നിലവിൽ 19563 പേർ വീടുകളിലും മൂന്ന് പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 41 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും മൂന്ന് പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുമായി ആകെ 19610 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള മറ്റാരുടേയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല. പരിശോധനയ്ക്കായി അയച്ച 482 സാന്പിളുകളിൽ ഫലം വന്ന 419 എണ്ണം നെഗറ്റീവും 6 എണ്ണം പോസിറ്റീവുമാണ്. ഇതുവരെ 25488 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 5878 പേരുടെ നിരീക്ഷണ കാലാവധി പൂർത്തീകരിച്ചിട്ടുണ്ട്.2362 ഫോണ് കോളുകളാണ് കണ്ട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്. മാർച്ച് അഞ്ച് മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ 28 ദിവസം ഐസൊലേഷനിൽ നിർബന്ധമായും തുടരണം. ഐസൊലേഷനിലുള്ള…
Read Moreലോക്ക് ഡൗണിൽ ബൈക്കിൽ പാഞ്ഞ് യുവാവ്; പോലീസ് പിടിച്ചപ്പോൾ പെട്രോളടിക്കാനെന്ന്; ചോദ്യം ചെയ്യലിനിടെ വന്ന ഫോൺ കോൾ കള്ളത്തരം പൊളിച്ചു; ഒടുവിൽ….
തൃക്കൂർ: ബൈക്കിൽ പാഞ്ഞതു ചീട്ടുകളിക്കാൻ, പരിശോധനയ്ക്കായി പോലീസ് കൈകാണിച്ചപ്പോൾ പറഞ്ഞതു പെട്രോളടിക്കാനെന്ന്, വാചകമടി എക്സ്ട്രൈടൈമിലേക്കു നീണ്ടപ്പോൾ യുവാവിന്റെ ഫോണിലേക്കു വന്ന കോൾ സ്പീക്കറിലിടാൻ ഏമാന്മാർ, ചീട്ടുകളിക്കാൻ വരുന്നില്ലെന്ന് മറുതലയ്ക്കൽ നിന്നു ചോദ്യമുയർന്നതോടെ യുവാവ് പെട്ടു. ചീട്ടുകളിക്കാൻ പാഞ്ഞതിനു 23കാരന്റെ പേരിലാണു പോലീസ് കേസെടുത്തത്. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ യുവാവിനു വന്ന ഫോൺ കോൾ സ്പീക്കറിലിട്ടു സംസാരിക്കാൻ പറഞ്ഞതിൽ യുവാവിനെ കൂട്ടുകാർ ചീട്ടുകളിക്കാൻ കാണാതെ വിളിക്കുകയാണെന്നു പോലീസിനു മനസിലായത്. തുടർന്ന് ലോക്ക് ഡൗണ് സമയത്ത് അനാവശ്യമായി ബൈക്കിൽ കറങ്ങി നടന്നതിന് കേസ് എടുത്തു. ബൈക്ക് കസ്റ്റഡിയിൽ എടുത്തു.
Read Moreമകളുടെ വിവാഹ സത്കാരം ഒഴിവാക്കി പണം ദുരിതാശ്വാസനിധിയിലേക്ക് നൽകി മാതൃകയായി കുടുംബം
തിരുവില്വാമല: മകളുടെ വിവാഹസത്കാരം ഒഴിവാക്കി അതിനായി നീക്കിവെച്ചിരുന്ന തുകയിൽ ഒരു ഭാഗം പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി കുടുംബം മാതൃകയായി. ഇന്നലെ രാവിലെ 10.30നു 11.30നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ചീരക്കുഴി ചീരുന്പ ഭഗവതിക്ഷേത്രത്തിൽ വച്ചായിരുന്നു കാഞ്ഞൂർ കിഴക്കേതിൽ അച്ചുതൻകുട്ടിയുടെയും പുഷ്പലതയുടെയും മകൾ അഞ്ജുവിന്റെയും പാലക്കാട് കോട്ടായി രാധാകൃഷ്ണൻ ശാന്തകുമാരി ദന്പതികളുടെ മകൻ ജയന്റെയും വിവാഹം ലളിതമായി നടന്നത്. താലി കെട്ടിനുശേഷം യു.ആർ.പ്രദീപ് എംഎൽഎയുടെ കൈവശമാണ് ദുരിതാശ്വാസനിധിയിലേക്കുള്ള തുക കൈമാറിയത്.
Read Moreകള്ളക്കടത്തും മദ്യ- മയക്കുമരുന്നു കടത്തും വ്യാപകം; കേരള-തമിഴ്നാട് അതിർത്തി പ്രദേശത്തെ ഊടുവഴികൾ അടച്ച് പോലീസ്
അഗളി: കേരള തമിഴ്നാട് അതിർത്തി പ്രദേശത്തെ കൊടുങ്കരപ്പള്ളം മുറിച്ചുകടക്കുന്ന അനധികൃത റോഡുകളും ഉൗടുവഴികളും കേരള പോലീസ് ഇടപെട്ട് അടച്ചു. അതിർത്തിയിലൂടെയുള്ള റോഡ് മാർഗം കള്ളക്കടത്തും മദ്യ മയക്കുമരുന്നു വ്യാപാരവും വർധിച്ചു വരുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പോലീസ് നടപടി. ജെ സി ബി ഉപയോഗിച്ച റോഡിൽ കിടങ്ങ് നിർമ്മിച്ചാണ് ഗതാഗത തടസം തീർത്തത്. തൂവ ഭാഗത്തും വട്ടലക്കി ഭാഗത്തുമായി സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നാലു റോഡുകളിലാണ് കിടങ്ങുകൾ തീർത്തു ഗതാഗത തടസം സൃഷ്ടിച്ചത്. ചന്ദന മരങ്ങളടക്കമുള്ള വനവിഭവങ്ങൾ കൊള്ളയടിക്കാനും മദ്യ മയക്കുമരുന്ന് കള്ളക്കടത്തിനും റോഡുകൾ മാഫിയകൾ ഉപയോഗപ്പെടുത്തിയിരുന്നെന്നും പോലീസ് നടപടി സംസ്ഥാനത്തിന് തന്നെ ഗുണകരമാകുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. അഗളി ഡി വൈ എസ് പി ദേവസ്യയുടെ നിർദേശപ്രകാരം എസ് ഐ മാരായ ഹരികൃഷ്ണൻ,എസ് രാജേഷ്, സിപിഒ മാരായ അനിൽ, മണിയൻ, ദിവ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.
Read Moreകടുത്ത വേനലിൽ പുഴയിലെ വെള്ളം വറ്റി; പറവകൾക്ക് കുടീനീർ ഒരുക്കി വാണിയങ്കോട്ടെ കളിക്കൂട്ടുകാർ
വടക്കഞ്ചേരി: പറവകൾക്ക് കുടിക്കാനും കുളിക്കാനും വെള്ളം ഒരുക്കി വെക്കുന്ന തിരക്കുകളിലാണ് കരിപ്പാലി വാണിയങ്കോട്ടെ ഈ കൊച്ചു കൂട്ടുകാർ. ഇവരുടെ വീടിനടുത്തുള്ള കരിപ്പാലി പുഴയിൽ വെള്ളം വറ്റിയപ്പോൾ പ്രദേശത്തെ കിളികൾക്ക് കുടിവെള്ളം കിട്ടാൻ മറ്റുവഴികളില്ലാതായി. മയിലുകളാണ് ഇവിടെ നിറയെ. മറ്റു ചെറുപക്ഷികളും കുറവല്ല.എന്നാൽ മയിലുകൾ ആവാസവ്യവസ്ഥ വിട്ട് ദൂരെ പോകാത്ത പക്ഷിയായതിനാൽ ഇവയുടെ ജലക്ഷാമം ആതിരയും അശ്വതിയും ലിമയുമെല്ലാം തിരിച്ചറിഞ്ഞു. വീടുകളുടെ അടുക്കള ഭാഗത്ത് വെള്ളം തപ്പി പക്ഷികൾ ചുറ്റികറങ്ങുന്നത് വീട്ടുക്കാരും ശ്രദ്ധിച്ചിരുന്നു.അങ്ങനെയാണ് വീട്ടുക്കാരുടെ കൂടി പിന്തുണയോടെ പറന്പിൽ വലിയ പാത്രങ്ങളിൽ വെള്ളം നിറച്ച് വെക്കൽ പതിവാക്കിയത്.ഉ ച്ചക്ക് ശേഷമാണ് മയിലുകൾ വെള്ളം കുടിക്കാൻ കൂട്ടമായി എത്തുന്നതെന്ന് ഇവർ പറയുന്നു. ചെറിയ പക്ഷികൾ വെള്ളം കുടിച്ച് പിന്നീട് നല്ലൊരു കുളി കൂടി നടത്തിയാണ് പറന്ന് പോവുക. അയൽ വീടുകളിലെ കളി കൂട്ടുക്കാരാണ് ഇവരെല്ലാം . അഖിലും പവൻ കുമാറും…
Read Moreപുറത്ത് പോകാൻ ആളില്ല സാർ, എന്റെ കുട്ടിക്ക് മരുന്നെത്തിച്ച് തരുമോ; ഒറ്റപ്പെട്ട വീട്ടിലെ കൈക്കുഞ്ഞിന് മരുന്ന് എത്തിച്ച് ഫയർ ഓഫീസർമാർ
വടക്കഞ്ചേരി: കുതിരാൻ വഴുക്കുംപാറയിലെ വീട്ടുകാർക്കാണ് ഫയർ ഓഫീസർ സ്മിനേഷ്കുമാർ, സുമൻ എന്നിവർ രക്ഷകരായത്. ഫയർ സ്റ്റേഷൻ നന്പറിലേക്ക് ചുവന്നമണ്ണ് വഴുക്കുംപാറയിൽ നിന്നും മേക്കാട്ടിൽ സ്മിനാ മാത്യു എന്ന സ്ത്രീയാണ് വിളിച്ച് തന്റെ എട്ട് മാസം പ്രായമായ കുഞ്ഞിന് അത്യാവശ്യമായി മരുന്ന് ആവശ്യമാണെന്നും വീട്ടിൽ പുറത്തു പോവാൻ ആളില്ലാത്തതിനാൽ എത്തിച്ചു തന്നു സഹായിക്കണമെന്നും സേനയുടെ സേവനം ആവശ്യമാണെന്നും വിളിച്ചു പറഞ്ഞത്. വടക്കഞ്ചേരിയിലെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി ബൈക്കിൽ വഴുക്കുംപാറയിൽ എത്തി സ്മിനയുടെ അമ്മയുടെ കയ്യിൽ കുഞ്ഞിനുള്ള മരുന്ന് എത്തിക്കുകയായിരുന്നു. 1056 എന്ന ദിശയിൽ വിളിച്ചാണ് കുഞ്ഞിനുള്ള മരുന്ന് ഏതാണെന്ന് അറിയാൻ കഴിഞ്ഞതെന്നും കണ്ട്രോൾ റൂമിൽ വിളിച്ചാണ് ഫയർ ഫോഴ്സ് സേവനം ആവശ്യപെട്ടതെന്നും സ്മിനാ മാത്യു പറഞ്ഞു.
Read Moreപൊള്ളുന്ന ചൂടിൽ പഴ വർഗ്ഗങ്ങർക്ക് ക്ഷാമവും വില വർധനവും; കൃത്രിമ ക്ഷാമമെന്ന് ഗുണഭോക്താക്കൾ
ചിറ്റൂർ: പച്ചക്കറികൾ താലൂക്കിലുടനീളം എത്തി തുടങ്ങിയെങ്കിലും പഴവർഗ്ഗ ക്ഷാമം രൂക്ഷമായിരിക്കുകയാണ്.ഫ്രൂട്ട് സ്റ്റാളുകളിൽ നാമമായി ലഭിക്കുന്ന പഴവർഗ്ഗങ്ങൾക്ക് വ്യാപാരികൾ വില കുത്തനെ ഉയർത്തിയിട്ടുണ്ട്. 120 രൂപയ്ക്ക് ലഭിച്ചിരുന്ന ആപ്പിൾ 160,180 നിരക്കിലും ഓറഞ്ച്, മുന്തിരി എന്നിവയും സമാനമായ വില വർധനവാണ്. എന്നാൽ വ്യപാരികൾ പഴങ്ങൾക്ക് കൃത്രിമ ക്ഷാമം കാണിക്കുന്നതായാണ് ഗുണഭോക്താക്കൾ ആരോപിക്കുന്നത്. കൊഴിഞ്ഞാന്പാറ,ചിറ്റൂർ ,കൊല്ലങ്കോട് ,മതലമട ,വണ്ടിത്താവളം എന്നീ സ്ഥലങ്ങളിലാണ് പഴവർഗ്ഗ ക്ഷാമം നേരിടുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം അനുഭവപ്പെട്ടിരുന്നതിനേക്കാൾ കൊടും ചൂടാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കൊറോണാ ഭീതിയും ലോക്ക് ഡൗണും കാരണം വീടുകളിലുള്ളവർക്ക് മരത്തണലിൽ ചെന്നിരിക്കാനും കഴിയാത്ത സാഹചര്യവുമാണുള്ളത് .ഇതിനിടെ താലൂക്കിലുട നീളം പകൽ സമയം ഇടവിട്ടുള്ള കറന്റ് പോക്ക് പൊതുജനത്തിനു ദുരിതമായിരിക്കുകയാണ്. നാട്ടുകാർ വൈദ്യുതി തടസ്സത്തെക്കുറിച്ച് സെക്ഷൻ ഓഫീസിൽ വിളിച്ചാൽ ഫോണ് റസീവർ താഴെ വെച്ച നിലയിലാണ് അറിയുന്നത്.താലൂക്കിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ പൊതുജന സൗകര്യാർത്ഥം…
Read More