തിരുവില്വാമല: ഈ റിപ്പബ്ലിക് ദിനാഘോഷം അവർക്ക് നാലു പതിറ്റാണ്ടിനുശേഷമുള്ള ഒത്തുചേരൽ കൂടിയായി. പക്ഷേ പഴയ പിള്ളേരായല്ല 42 വർഷം മുന്പ് പഠിച്ചിറങ്ങിയ സ്കൂളിൽ ഒത്തുകൂടിയപ്പോൾ അവർ വീണ്ടും കുട്ടികളെപോലെയായി. നൂറ്റാണ്ട് പിന്നിട്ട തിരുവില്വാമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 1978ൽ എസ്എസ്എൽസി കഴിഞ്ഞ് പുറത്തിറങ്ങിയ അന്നത്തെ കുട്ടികളാണ് നാലു പതിറ്റാണ്ടിനുശേഷം വീണ്ടും സ്കൂളിന്റെ പടികയറിയത്. സ്കൂളിലെ പഴയ ആൽമരത്തിന്റെ ചുവട്ടിലായിരുന്നു അവരുടെ സംഗമം. കാലം ഏറെ മാറ്റംവരുത്തിയെങ്കിലും പ്രായം ഷഷ്ടിപൂർത്തിയോട് അടുത്തെങ്കിലും പഴയ ഗുരുക്ക·ാരുടെ വാക്കുകൾ സഹപാഠികളുടെ കുസൃതികൾ നിറഞ്ഞ കുട്ടിക്കാലം ഓർമ്മച്ചെപ്പ് തുറന്നപ്പോൾ മനസുകൊണ്ട് പഴയകാലത്തേക്ക് തിരിച്ചുപോയി. കണ്ടപ്പോൾ പലർക്കും തമ്മിൽ തിരിച്ചറിയാൻപോലും പറ്റുന്നില്ല. കാലം അവരെ അത്രയധികം മാറ്റിയിരുന്നു. പതുക്കെ പതുക്കെ തിരിച്ചറിഞ്ഞു ഓർമകളുടെ ഘോഷയാത്ര. പലർക്കും പലതും പറയാനുണ്ടായിരുന്നു സ്കൂളിനെപറ്റി, അധ്യാപകരെകുറിച്ച്. ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞനാളുകൾ ഒരുവേള പഴയ വിദ്യാലയത്തിലെ കൂട്ടുകാരായി.…
Read MoreCategory: Thrissur
മോഹൻലാലിനും ഷാരൂഖിനുമൊപ്പം സിനിമയിൽ; തലപ്പൊക്കം അടയാളമാക്കിയ കൊമ്പൻ, മദപ്പാടുകാലത്തുപോലും ശാന്തനായ കർണൻ വിടവാങ്ങുമ്പോൾ…
തൃശൂർ: എഴുന്നള്ളിപ്പുകളിൽ തിടന്പേറ്റിക്കഴിഞ്ഞാൽ ഇറക്കുന്നതുവരെ പ്രൗഢിയോടെ നിൽക്കുന്നതാണ് കർണന്റെ ശീലം. ഏതു തലയെടുപ്പുകാർക്കൊപ്പം നിന്നാലും അതുകൊണ്ടു കർണൻ വ്യത്യസ്തനാകും. ഉടൽനീളംകൊണ്ടും കർണനെ എളുപ്പം തിരിച്ചറിയാം. മദപ്പാടുകാലത്തുപോലും ശാന്തൻ. ഈ പ്രത്യേകതകൾതന്നെയാവണം കർണനെ വെള്ളിത്തിരയിലുമെത്തിച്ചത്. മലയാളത്തിൽമാത്രമല്ല, ബോളിവുഡിലും! മോഹൻലാലിന്റെ നരസിംഹം, കഥാനായകൻ, മണിരത്നം സംവിധാനം ചെയ്ത ഷാരൂഖ് ചിത്രമായ ദിൽ സേ എന്നീ സിനിമകളിൽ കർണനുണ്ട്. ദിൽ സേയിലെ കേരളത്തിൽ ചിത്രീകരിച്ച ജിയാ ജലേ ജാൻ ജലേ എന്ന ഗാനരംഗത്തിൽ കർണന്റെ തലപ്പൊക്കം ശ്രദ്ധേയമായി. വടക്കൻ പറവൂരിലെ ചക്കുമരശേരി ശ്രീകുമാര ഗണേശ ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി വിജയിച്ചിരുന്നു കർണൻ- ഒന്പതുവർഷം. അതുകൂടാതെ വേറെയും ഒട്ടേറെ മത്സരങ്ങളിൽ കർണൻ ഒന്നാമനായി.
Read Moreമലയാളത്തിൽ നൽകിയ പരാതിയ്ക്ക് ഇംഗ്ലീഷിൽ ഉത്തരവ്; മലയാളത്തിൽ ഉത്തരവിടണമെന്ന് സർക്കാർ; ടൈപ്പിസ്റ്റില്ലെന്ന് പോലീസ് പരാതി അഥോറിറ്റി
സ്വന്തം ലേഖകൻതൃശൂർ: സംസ്ഥാന പോലീസ് കംപ്ലെയിന്റ്സ് അഥോറിറ്റിയിലേക്കു മലയാളത്തിൽ നൽകിയ പരാതിയ്ക്ക് ഇംഗ്ലീഷിൽ ഉത്തരവ്. അതു പരാതിയായപ്പോൾ മാതൃഭാഷയായ മലയാളത്തിൽത്തന്നെ ഉത്തരവു വേണമെന്ന് സർക്കാരിന്റെ ഉത്തരവ്. മലയാളം ടൈപ്പു ചെയ്യാൻ ജീവനക്കാരില്ലെന്നു പോലീസ് കംപ്ലെയിന്റ് അഥോറിറ്റിയുടെ വിശദീകരണം. തൃശൂർ നേർകാഴ്ച അസോസിയേഷൻ ചെയർമാനും ഡയറക്ട്റുമായ പി.ബി. സതീഷ് നൽകിയ പരാതിയിലാണു നടപടി. ഇംഗ്ലീഷിലുള്ള ഉത്തരവിനെതിരെ ഭരണപരിഷ്കാര ഒൗദ്യോഗിക ഭാഷാ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണു പരാതി നൽകിയിത്. മലയാളത്തിൽ തന്നെ ഉത്തരവു നൽകണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പോലീസ് കംപ്ലെയിന്റസ് അഥോറിറ്റിക്ക് ഉത്തരവു നൽകി. പരാതിയ്ക്ക് ഇംഗ്ലീഷിൽ ഉത്തരവു നൽകാനുണ്ടായ സാഹചര്യവും മലയാളത്തിൽ വിധി ന്യായം പുറപ്പെടുവിക്കാൻ തടസമെന്തെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കംപ്ലെയിന്റ്സ് അഥോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. പോലീസ് കംപ്ലെയിന്റ്സ് അഥോറിറ്റിയിൽ മലയാളം ടൈപ്പിസ്റ്റിന്റെ തസ്തിക അനുവദിച്ചു തന്നിട്ടില്ല. അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനു പലതവണ കത്തു…
Read Moreപതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; പുലക്കാട്ടുകര പാലം പണി പൂർത്തിയാകുന്നു; യാഥാർഥ്യമാകുന്നത് പാലിയേക്കര ടോൾ പാതക്കു സമാന്തരമായ പാലം
പുതുക്കാട്: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ മണലിപ്പുഴയ്ക്കു കുറുകെ പുലക്കാട്ടുകര പാലം യാഥാർഥ്യമാവുന്നു. നെന്മണിക്കര – തൃക്കൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ ദേശീയപാത തലോരിൽ നിന്ന് ആന്പല്ലൂരിലേക്ക് സമാന്തരപാതയായി മാറും. ഈ പാലം നിർമാണം പൂർത്തിയായാൽ പാലിയേക്കരയിൽ ടോൾ അടക്കാതെ വാഹനങ്ങൾക്ക് ഇതുവഴികടന്നുപോവാനാവും. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിംഗ് മാത്രമാണ് ഇനി ബാക്കിയുള്ളത്. കേരളത്തിൽ പുഴയ്ക്കുകുറുകെ തൂണുകളില്ലാതെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ഏറ്റവും നീളം കൂടിയ ബോക്സ് ഗർഡർ പാലമാണിത്. നബാർഡ് ഐആർഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.75 കോടിചെലവിലാണ് പാലം നിർമിക്കുന്നത്. നബാർഡിന്റെ മൂന്നു കോടിയും സംസ്ഥാന സർക്കാരിന്റെ 75 ലക്ഷവും ഉൾപ്പെടുന്നതാണ് ഫണ്ട്. മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പ്രത്യേകതാൽപര്യമെടുത്തതോടെയാണ് പാലം യാഥാർഥ്യമാവുന്നത്. മണലിപ്പുഴയ്ക്കു കുറുകെ 46 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. 9.1 മീറ്ററാണ് വീതി. ഇരുഭാഗങ്ങളിലും നടപ്പാലവുമുണ്ട്. പാലത്തിന്റെ പൈലിംഗ് 2018ലാണ് നടന്നത്.…
Read Moreബസുടമകളും ലോറിയുടമകളും ചോദിക്കുന്നു, എങ്ങനെ ജീവിക്കും? കോവിഡിനെക്കാൾ ഭീകരം ഡീസൽ വിലവർധന
തൃശൂർ: കോവിഡിന്റെ കാലത്തുപോലും എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചിരുന്നുവെങ്കിലും ഇപ്പോൾ എല്ലാം സാധാരണ നിലയിലേക്കെത്തുന്പോൾ ഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നു ബസുടമകളും ലോറിയുടമകളും ഒരു പോലെ പറയുന്നു. സാധാരണ ദിവസവും ആശങ്കയോടെയാണ് കോവിഡിന്റെ കണക്ക് കേട്ടുകൊണ്ടിരുന്നത്. ഇപ്പോൾ അതിലും പേടിയോടെയാണ് ദിവസവും ഡീസലിന്റെ വിലവർധന കേൾക്കുന്നത്. ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുന്ന ഡീസൽ വില പിടിച്ചുനിർത്താൻ സർക്കാരുകൾ തയാറായില്ലെങ്കിൽ ബസ് സർവീസ് മാത്രമല്ല, ലോറി സർവീസും തനിയെ നിർത്തേണ്ടിവരുന്ന സാഹചര്യമാണെന്ന് ഉടമകൾ പറഞ്ഞു. ഡീസൽ വില വർധിപ്പിക്കുന്നതിനാൽ സാധാരണ ലോറിവാടകയിൽ സാധനങ്ങൾ അയൽ സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരാൻ സാധിക്കില്ല. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻ കുതിച്ചുകയറ്റം ഉണ്ടാകുമെന്നുറപ്പ്. എന്നാൽ, നിസാര വാടക വർധന കൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ലെന്നാണ് ഉടമകളുടെ കണക്കുകൂട്ടൽ. കാരണം ദിനംപ്രതിയാണ് ഡീസലിന്റെ വിലവർധന. ദിവസവും വാടകയിലും വ്യത്യാസം വരുത്തേണ്ടിവരും. ഇതോടെ അരിയുൾപ്പെടെയുള്ള പലചരക്കുസാധനങ്ങളുടെ വിലയിലും വ്യത്യാസം വരുത്തേണ്ടിവരുമെന്ന് വ്യാപാരികളും…
Read Moreപാസഞ്ചർ ഒന്നോടിക്ക്വോ…? കേന്ദ്ര മന്ത്രിക്ക് നിവേദനം; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയായിട്ടില്ല
തൃശൂർ: ആയിരക്കണക്കിന് ജോലിക്കാരും സാധാരണക്കാരുമൊക്കെ കാത്തിരിക്കുകയാണ് പാസഞ്ചർ ട്രെയിൻ സർവീസ് എന്നു തുടങ്ങുമെന്നറിയാൻ. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയായിട്ടില്ല. ഈ ആവശ്യമുന്നയിച്ച് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ തൃശൂരിലെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ കണ്ടു. സംസ്ഥാന സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിനകത്ത് സാധാരണ പാസഞ്ചർ, മെമു ട്രെയിനുകൾ ആരംഭിയ്ക്കുവാൻ കേന്ദ്ര സർക്കാരിന്റെ അനുമതി റെയിൽവേയ്ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ സെക്രട്ടറി പി. കൃഷ്ണകുമാർ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് നിവേദനം നൽകി. ദൈനംദിന യാത്രയ്ക്ക് പാസഞ്ചർ ട്രെയിനുകളെ ആശ്രയിയ്ക്കുന്ന സാധാരണക്കാരുടെ ക്ലേശങ്ങൾ പരിഹരിയ്ക്കുന്നതിന് റെയിൽവേ മന്ത്രിയുമായി സംസാരിയ്ക്കുമെന്ന് കേന്ദ്ര മന്ത്രി അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചു.
Read Moreകോവിഡിനേക്കാൾ ഭീകരം ഡീസൽ വില വർധന! ബസുടമകളും ലോറിയുടമകളും ചോദിക്കുന്നു… എങ്ങനെ ജീവിക്കും?
തൃശൂർ: കോവിഡിന്റെ കാലത്തു പോലും എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നുവെങ്കിലും ഇപ്പോൾ എല്ലാം സാധാരണ രീതിയിലേക്കെത്തുന്പോൾ ഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ബസുടമകളും ലോറിയുടമകളും ഒരു പോലെ പറയുന്നത്. സാധാരണ ദിവസവും ആശങ്കയോടെയാണ് കോവിഡിന്റെ കണക്ക് കേട്ടുകൊണ്ടിരുന്നത്. ഇപ്പോൾ അതിലും പേടിയോടെയാണ് ദിവസവും ഡീസലിന്റെ വില വർധന കേൾക്കുന്നത്. ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുന്ന ഡീസൽ വില വർധന പിടിച്ചു നിർത്താൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ ബസ് സർവീസ് മാത്രമല്ല, ലോറി സർവീസും തനിയെ നിർത്തേണ്ടി വരുന്ന സാഹചര്യമാണെന്ന് ഉടമകൾ പറയുന്നു. ഡീസൽ വില വർധിപ്പിക്കുന്നതിനാൽ സാധാരണ ലോറി വാടകയിൽ സാധനങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരാൻ സാധിക്കില്ല. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻ കുതിച്ചുകയറ്റം ഉണ്ടാകുമെന്നുറപ്പ്. എന്നാൽ നിസാര വാടക വർധനവുകൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ലെന്നാണ് ഉടമകളുടെ കണക്കുകൂട്ടൽ. കാരണം ദിനംപ്രതിയാണ് ഡീസലിന്റെ വില വർധനയുണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വില…
Read Moreപിൻഹോൾ സർജറിയിലൂടെ സുൾഫത്തിന് പുനർജന്മം! നിറകണ്ണുകളോടെ നന്ദി പറഞ്ഞ് സുള്ഫത്ത്; ഒപ്പം എല്ലാവരേയും ക്ഷണിച്ച് മാര്ച്ചിലെ തന്റെ നിക്കാഹിന്
സ്വന്തം ലേഖകൻ തൃശൂർ: ഒരു ഭാഗം തളർന്ന് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന സുൾഫത്ത് ജീവിതത്തിലേക്കു മടങ്ങുന്നു. ന്യൂമോണിയ ബാധിച്ച് അപസ്മാരത്തോടുകൂടിയാണ് യുവതിയെ അശ്വനി ആശുപത്രിയിലെത്തിക്കുന്നത്. തലച്ചോറിൽ അശുദ്ധരക്തം രണ്ടു ഭാഗത്തേക്കും പ്രവഹിക്കുന്ന ഏറ്റവും പ്രധാന രക്തധമനിയിലെ ബ്ലോക്ക് അശ്വിനിയിൽ നൂതന ചികിത്സാ മാർഗമായ പിൻഹോൾ സർജറിയിലൂടെ നീക്കം ചെയ്തതോടെ യാണു പാലക്കാട് ചിറ്റൂർ സ്വദേശിനിക്ക് പുതു ജീവിതത്തിലേക്കു മടങ്ങിവരാനായത്. ആർത്തവ സംബന്ധമായി ഗുളിക കഴിച്ചതിനെ തുടർന്നാണ് സുൾഫിത്തിന്റെ തലച്ചോറിലെ ഏറ്റവും പ്രധാന രക്തധമനിയിൽ 25 സെന്റിമീറ്ററോളം രക്തം കട്ടപിടിച്ച് അടഞ്ഞുപോയത്. രക്തധമനിയിലെ രക്തക്കട്ട അലിയിച്ചു കളയാൻ നിർവാഹമില്ലാത്തതിനാൽ കീഹോൾ ശസ്ത്രക്രിയയേക്കാൾ ചെറിയ മാർഗമായ പിൻഹോൾ സർജറി എന്ന എൻഡോ വാസ്കുലർ മെക്കാനിക്കൽ ത്രോന്പറ്റമി തെരഞ്ഞെടുക്കുകയാ യിരുന്നു. ന്യുറോ സർജൻ ഡോ. ആൽഫ്രഡ് മൈക്കിൾ, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. ഇന്ദു ജേക്കബ്, അനസ്തേഷ്യ വിഭാഗം ഡോ. ഫാബിയൻ ആന്റണി എന്നിവരാണ്…
Read Moreതൃശൂർ പൂരം! പ്രൗഢിയോടെ നടത്താൻ ശ്രമിക്കുമെന്ന് ദേവസ്വങ്ങൾ; വൈകാതെ സർക്കാരുമായി ചർച്ച നടത്തും
സ്വന്തം ലേഖകൻ തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം പഴയ പോലെ പ്രൗഢിയോടെ നടത്താൻ എല്ലാ ശ്രമവും നടത്തുമെന്ന് പൂരത്തിന്റെ മുഖ്യസംഘാടകരായ തിരുവന്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സർക്കാരുമായും തൃശൂരിലെ മന്ത്രിമാരുമായും ജില്ല ഭരണകൂടം, ആഭ്യന്തരവകുപ്പ് എന്നിവരുമായും വൈകാതെ ചർച്ചകൾ നടത്തുമെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി. മൂന്നു മാസം മാത്രമാണ് പൂരത്തിന് അവശേഷിക്കുന്നതെന്നതിനാൽ വളരെ പെട്ടന്നു തന്നെ ഒരുക്കങ്ങളിലേക്ക് കടക്കേണ്ടതിനാൽ ഈ മാസം അവസാനത്തോടെ തന്നെ ചർച്ചകൾ ഉണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രി തൃശൂരിലെത്തിയപ്പോൾ തൃശൂർ പൂരം പഴയ പോലെ നടത്തുന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തോടു സംസാരിച്ചിരുന്നുവെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. പൂരവും പൂരം എക്സിബിഷനുമടക്കമുള്ള കാര്യങ്ങൾ തടസങ്ങളില്ലാതെ നടത്തുന്നതിന് ആവശ്യമായ ചർച്ചകൾ നടത്തുമെന്ന് ഇരു ദേവസ്വങ്ങളും വ്യക്തമാക്കി. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായിരുന്ന സാഹചര്യത്തിൽ പൂരം ക്ഷേത്രചടങ്ങുകൾ മാത്രമായി ചുരുക്കിയിരുന്നു. ഇത്തവണ സ്ഥിതിഗതികളിൽ അൽപം മാറ്റം…
Read Moreരാവും പകലും ഭേദമില്ലാതെ ശല്യം ചെയ്യലും നഗ്നത പ്രദര്ശനവും! സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം നിർത്താൻ മെഡിക്കൽ വിദ്യാർഥികൾ; ഒടുവില്…
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: രാവും പകലും ഭേദമില്ലാതെ സാമൂഹ്യവിരുദ്ധർ മെഡിക്കൽ കോളജ് കാന്പസിൽ കയറിയിറങ്ങി നടത്തുന്ന വിളയാട്ടം നിർത്താൻ മെഡിക്കൽ കോളജ് വിദ്യാർഥികൾ കാന്പസിലേക്കുള്ള റോഡ് അടച്ചുപൂട്ടി. അടച്ച റോഡ് തുറക്കാൻ കഴിയാതെ മെഡിക്കൽ കോളജ് അധികൃതർ നിസഹായരായപ്പോൾ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിൽ പൊതുജനങ്ങൾ പ്രതിഷേധമുയർത്തുന്നു. സാമൂഹ്യവിരുദ്ധർ വനിതാ ജീവനക്കാരേയും മെഡിക്കൽ വിദ്യാർഥിനികളേയും ശല്യം ചെയ്യുന്നതും ഇവർക്കു മുന്നിൽ മദ്യപിച്ചെത്തി നഗ്നത പ്രദർശനം നടത്തുന്നതുമെല്ലാം പതിവായതോടെയാണ് മെഡിക്കൽ വിദ്യാർഥികൾ റോഡ് അടച്ച് പ്രവേശനം നിയന്ത്രിച്ചത്. ഒരു വിഭാഗം അധ്യാപകരും വിദ്യാർഥികളുടെ ഈ നടപടിക്ക് പിന്തുണയേകുന്നുണ്ട്. സാമൂഹ്യവിരുദ്ധ വിളയാട്ടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ സമരവുമായി രംഗത്തു വന്നിരുന്നു. വിദ്യാർഥിനികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ വിദ്യാർഥികൾ ഒരു സന്നദ്ധ സംഘടനയും വാട്സാപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രണ്ട് അതിക്രമങ്ങളിലെ പ്രതികളെ പിടികൂടാൻ വിദ്യാർഥികൾക്ക് തന്നെ കഴിഞ്ഞത് ഈ…
Read More