തൃശൂർ: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം രാമൻ എത്തുമോ…ഉത്സവപ്പറന്പുകളെ ആഘോഷമാക്കാൻ….ആനക്കന്പക്കാരും രാമൻ ഫാൻസുകാരും കാത്തിരിക്കുകയാണ്… തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തിരിച്ചുവരവിനായി. രാമനെ എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ഇന്നുച്ചയ്ക്ക് ചേരുന്ന ജില്ല നാട്ടാന നിരീക്ഷണ സമിതി യോഗത്തിൽ തീരുമാനമുണ്ടാകും. രാമനെ എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കാൻ അനുമതി കൊടുക്കും മുൻപ് വിദഗ്ധ സമിതിയുടെ പരിശോധനയടക്കമുള്ള കാര്യങ്ങൾ വേണമെന്ന നിർദ്ദേശം യോഗത്തിലുയരാൻ സാധ്യതയുണ്ട്. ആന എഴുന്നള്ളിപ്പുകൾക്ക് കർശന നിയന്ത്രണം ഇപ്പോഴും തുടരുന്നതിനാലും പത്തും പതിനഞ്ചും ആനകളുടെ എഴുന്നള്ളിപ്പുകൾ ഇല്ലാത്തതിനാലും രാമനെ എഴുന്നള്ളിക്കുന്നതിൽ തടസങ്ങളുണ്ടാകില്ലെന്നാണ് സൂചന. ഇന്നുച്ചയ്ക്ക് ചേരുന്ന യോഗത്തിലെ പ്രധാന അജണ്ട തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നെള്ളിപ്പിന് അനുമതി നൽകുന്നതാണ്. 2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലായി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടർന്ന് വിലക്കിലായിരുന്നു. ഇതിന് ശേഷം 2020 മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം…
Read MoreCategory: Thrissur
കോവിഡ് ഡ്യൂട്ടി ചോദിച്ചു വാങ്ങി! വ്യത്യസ്തനായൊരു ലാബ് അറ്റൻഡറെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല… അതാണ് മോഹൻ കുമാർ
മുളങ്കുന്നത്തുകാവ്: വ്യത്യസ്തനായൊരു ലാബ് അറ്റൻഡറെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല. അതേ, ത്യശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോഹൻ കുമാറാണ് സേവന രംഗത്ത് വ്യത്യസ്തനാകുന്നത്. ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിയെ ചികിത്സിച്ച ത്യശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോഴും കോവിഡ് ഡ്യൂട്ടി ചോദിച്ചുവാങ്ങുന്ന ഏക ജീവനക്കാരനാണ് പാന്‍പൂർ സ്വദേശിയായ മോഹൻ കുമാർ. തന്റെ പദവിയിലും താഴെയുള്ള നഴസിംഗ് അസിസ്റ്റന്റായും സേവനം ചെയ്യും. കോവിഡ് രോഗിയെ പരിചരിക്കുന്നതു മുതൽ കോവിഡ് രോഗികൾ പാർക്കുന്ന വാർഡ് ശുചീകരിക്കുന്നതുവരെയുള്ള ജോലികൾ അതീവ സൂക്ഷ്മതയോടെ ചെയ്യും. ആശുപത്രി പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ശ്രമകരമായ ജോലിയും മോഹൻകുമാർ ചെയ്യാറുണ്ട്. അങ്ങനെയാണ് മോഹൻ കുമാർ വിത്യസ്തനാകുന്നത്. പ്രളയക്കെടുതികൾക്കിടയിലും മോഹൻ കുമാറിന്റെ സന്നദ്ധ സേവനം ശ്രദ്ധേയമായിരുന്നു. 24 വർഷമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സേവനം ചെയ്യുന്നു. വരുമാനത്തിന്റെ നല്ലെരു പങ്ക് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു…
Read Moreഹലോ ഇത് റോംഗ് നമ്പര്‍ ആണോ..? “ബാർ’ കാർ ഇപ്പോ എത്തൂട്ടാ..! ഒറ്റ ഫോണ്‍വിളിയിൽ ഒരു ബാർ തന്നെ കാറിലെത്തും; പക്ഷേ വിളിക്കുമ്പോള്‍ കോഡ് പറയണം
തൃശൂർ: ഒറ്റ ഫോണ്‍വിളിയിൽ ഒരു ബാർ തന്നെ കാറിലെത്തും. പക്ഷേ വിളിക്കുന്പോൾ കോഡ് പറയണം. ഹലോ ഇത് റോംഗ് നന്പർ ആണോ. ഇങ്ങനെ ചോദിച്ചാൽ മനസിലാകും മദ്യം ആവശ്യമുള്ള ആളാണു വിളിക്കുന്നതെന്ന്. ആ നന്പറിലേക്കു തിരിച്ചു വിളിക്കും റോംഗ് നന്പറിലേക്കാണോ വിളിക്കുന്നതെന്ന്. അതേയെന്നു പറഞ്ഞാൽ ബാർ എവിടെയെത്തണമെന്നു മനസിലാക്കി കാറുമായി എത്തും. ഈ നന്പറിലേക്കു വിളിച്ചു മദ്യം നിറച്ച കാറുമായി എത്തിയത് എക്സൈസിന്റെ മുന്പിലായിരുന്നു. സഞ്ചരിക്കുന്ന മാരുതി സെൻ കാറിൽ നിന്ന് 35.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് എക്സൈസ് പിടികൂടിയത്. കാർ ബാർ ഉടമ പട്ടിക്കാട് കന്പനിപ്പടിയിൽ നിന്നും പീച്ചി മണ്ടൻചിറയിലുളള പാലാട്ടി കുന്നേൽ വീട്ടിൽ കോരത്ത് മകൻ ജോർജി(50)നെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. തൃശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.എ. സലീമിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനന്റെ…
Read Moreകോവിഡിനുശേഷമുള്ള ആദ്യ സമ്മേളനവുമായി ബിജെപി! ഇരിപ്പിടങ്ങൾ 50 പേർക്കു വീതം; നാളെ ഉച്ചയ്ക്കു രണ്ടര മുതൽ തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം
സ്വന്തം ലേഖകൻ തൃശൂർ: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ വരവേൽക്കുന്നതിനു തൃശൂരിൽ സുരക്ഷാ സന്നാഹങ്ങൾ. നാളെ രാവിലെ മുതൽ പരിപാടികൾ നടക്കുന്ന കാസിനോ ഹോട്ടലിലും വൈകുന്നേരം നാലിന് പൊതുസമ്മേളനം നടക്കുന്ന തെക്കേഗോപുരനടയിലും പോലീസും എസ്പിജി സംഘങ്ങളും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. തെക്കേഗോപുരനടയിൽ സമ്മേളനത്തിന് എത്തുന്ന പ്രവർത്തകരെ അന്‍പതു പേർ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഇരിപ്പിടങ്ങൾ ഒരുക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം നടക്കുന്ന ഏറ്റവും വലിയ പൊതുസമ്മേളനമായിരിക്കും തൃശൂരിൽ നടക്കുന്നത്. കാസിനോ ഹോട്ടലിലെ സമ്മേളനത്തിനും അകലം പാലിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സാമൂഹിക അകലം പാലിക്കാനുമായാണ് ഈ സജ്ജീകരണം. നാളെ ഉച്ചയ്ക്കു രണ്ടര മുതൽ തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിനു ബിജെപിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവരെ അഭിസംബോധന ചെയ്യാനും കേരളത്തിലെ വിവിധ സാമുദായിക നേതാക്കളുമായി ആശയവിനിമയം നടത്താനുമാണ് ബിജെപി അധ്യക്ഷൻ…
Read More226 കാറുകൾ, 338 ബൈക്കുകൾ, 9 ബസുകൾ! ഗുരുവായൂരിൽ മൾട്ടി ലെവൽ പാർക്കിംഗ് ഉദ്ഘാടനത്തിനൊരുങ്ങി
ഗുരുവായൂർ: കേന്ദ്ര സർക്കാർ പദ്ധതിയായ പ്രസാദിലൂടെ ഗുരുവായൂർ ദേവസ്വം നിർമിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് പദ്ധതി ഉദ്ഘാടനത്തിനു സജ്ജമായി. കിഴക്കേ നടയിൽ പഴയ വേണുഗോപാൽ പാർക്കിംഗ് സ്ഥലത്ത് 24.26 കോടി ചെലവഴിച്ചാണ് നാലു നിലകളിലായി 1.64 ലക്ഷം ചതുരശ്ര അടിയിൽ പദ്ധതി പൂർത്തിയാക്കിയത്. ഇവിടെ 226 കാറുകൾ, 338 ബൈക്കുകൾ, ഒന്‍പത് ബസുകൾ എന്നിവ ഒരേസമയം പാർക്ക് ചെയ്യാനാവും. പാർക്കിംഗ് കേന്ദ്രത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും റാന്പുകളിലൂടെയാണ്. ഒരോ നിലകളിലും അഞ്ച് ടോയ്ലെറ്റുകൾ വീതം 20 ടോയ്ലെറ്റുകളും ഒരുക്കിയിട്ടുണ്ട്. രണ്ട് ലിഫ്റ്റുകളുമുണ്ട്. ഈ മാസം അവസാനം പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്യും. 2018 സെപ്റ്റംബർ 28ന് കേന്ദ്രമന്ത്രിയായിരുന്ന അൽഫോണ്‍സ് കണ്ണന്താനമാണ് മൾട്ടി ലവൽ കാർ പാർക്കിംഗ് നിർമാണോദ്ഘാടനം നിർവഹിച്ചത്. വടകര ആസ്ഥാനമായ ഉൗരാളുങ്കൽ സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. ദേവസ്വം മരാമത്ത് വിഭാഗം എൻജിനിയർമാരുടെ മേൽനോട്ടത്തിലാണ് നിർമാണം നടന്നത്. കേന്ദ്രത്തിന്റെ…
Read Moreഅവാർഡാണ്, കോവിഡേ…!! കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചതിന്റെ പേരില്‍ അവാര്‍ഡ്; ഉത്തരവാദിത്വപ്പെട്ടവര്‍ പങ്കെടുത്തത് കോവിഡിനു പുല്ലുവില കല്‍പ്പിക്കാതെ
ചാലക്കുടി: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങൾക്കു മാതൃക നൽകേണ്ടവർ തന്നെ പരസ്യമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നു. ഇന്നലെ ചാലക്കുടിയിൽ നടന്ന ഒരു പൊതു പരിപാടിയിലാണ് കോവിഡിനു പുല്ലുവില കൽപ്പിക്കാതെ ഉത്തരവാദിത്വപ്പെട്ടവർ പങ്കെടുത്തത്. ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ഡോക്ടറോടൊപ്പം ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥ ക്വാറന്റൈനിൽ പോകാതെ പൊതു ചടങ്ങിൽ അവാർഡ് വാങ്ങാനെത്തി. അവാർഡ് നൽകിയത് ഭരണകക്ഷിയുടെ വിഐപി ആയ നേതാവും എംഎൽഎയുമായിരുന്നു. ചടങ്ങിൽ നഗരസഭ ചെയർമാൻ അടക്കം ഇവരോടൊപ്പം വേദി പങ്കിട്ടിരുന്നെങ്കിലും ആശുപത്രിയിലെ ഡോക്ടർക്കു കോവിഡ് പോസിറ്റീവ് ആയിരുന്ന വിവരം അറിഞ്ഞിരുന്നില്ല. ഇപ്പോൾ വേദി പങ്കിട്ടവർ അങ്കലാപ്പിലാണ്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതിന്റെ പേരിലാണ് ഇവർക്ക് അവാർഡ് നൽകിയതെന്നാണ് സംഭവത്തിലെ വിരോധാഭാസം.
Read Moreഎനിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ട് ഇപ്പോൾ…! നീണ്ട പോരാട്ടത്തിന് അദാലത്തിൽ പരിഹാരം; അതിരില്ലാത്ത ആഹ്ലാദവുമായി റുഖിയ
തൃശൂർ: പതിനൊന്നു പേരുടെ ഭൂമിക്കായുള്ള അപേക്ഷകൾ നെഞ്ചോടുചേർത്ത് പിടിച്ച് റുഖിയ പറയുന്നു, എനിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ട് ഇപ്പോൾ. കൈവശ ഭൂമിക്ക് അവകാശം ലഭിക്കാൻ പതിനൊന്നു ഭൂരഹിത തൊഴിലാളി കുടുംബങ്ങളാണ് വർഷങ്ങളായി അലയുന്നത്. ഇപ്പോൾ ഭൂമി സ്വന്തമായി അവർക്കു കൈവന്നു ചേരാൻ പോകുകയാണ്. തൃശൂർ മുനിസിപ്പൽ ടൗണ്‍ഹാളിൽ നടന്ന സാന്ത്വനസ്പർശം അദാലത്തിലാണ് റുഖിയയുടെ, അല്ല അവരുടെ അയൽവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിനു പരിഹാരമായത്. ഒല്ലൂക്കര പഞ്ചായത്തിലെ പട്ടാളക്കുന്നിലെ പതിനൊന്നു ഭൂരഹിത തൊഴിലാളി കുടുംബങ്ങൾക്കു വേണ്ടിയാണു മണ്ണുത്തി കുഴിവീട്ടിൽ റുഖിയ മുഹമ്മദ് അദാലത്തിൽ പ്രശ്ന പരിഹാരം തേടിയെത്തിയത്. 1985ൽ അന്നത്തെ ഒല്ലൂക്കര പഞ്ചായത്ത് അധികാരികൾ ഭൂവുടമകളിൽ നിന്ന് സ്ഥലം വാങ്ങിയാണു ഭൂരഹിത തൊഴിലാളി കുടുംബങ്ങൾക്കു പട്ടയം നൽകാൻ തീരുമാനിച്ചത്. തുടർന്ന് ഒല്ലൂക്കര വില്ലേജിൽപ്പെട്ട ഒല്ലൂക്കര പഞ്ചായത്തിലെ പട്ടാളക്കുന്ന് പ്രദേശത്തെ 41 കുടുംബങ്ങളിൽ വിവിധ കുടുംബങ്ങൾക്ക് 1987, 2000, 2005 കാലഘട്ടങ്ങളിൽ പട്ടയം…
Read Moreവെള്ളിമൂങ്ങയെ പാലത്തിനടിയിൽ കെട്ടിയിട്ട നിലയിൽ; വീട്ടിൽ വളർത്തിയിരുന്ന വെള്ളിമൂങ്ങയെ പാലത്തിനടിയിൽ ഉപേക്ഷിച്ചതാകാമെന്ന് അധികൃതർ
പാലിയേക്കര: മണലി റോഡിലെ പാലത്തിനടിയിൽ കെട്ടിയിട്ട നിലയിൽ വെള്ളിമൂങ്ങയെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വഴിയാത്രക്കാരായ നാട്ടുകാർ വെള്ളിമൂങ്ങയെ കണ്ടെത്തിയത്. വെള്ളിമൂങ്ങയുടെ കാലിൽ ചരട് കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പുതുക്കാട് പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വനംവകുപ്പ് അധികൃതരെ വിളിച്ചുവരുത്തി വെള്ളിമൂങ്ങയെ കൈമാറി. വീട്ടിൽ വളർത്തിയിരുന്ന വെള്ളിമൂങ്ങയെ പാലത്തിനടിയിൽ ഉപേക്ഷിച്ചതാകാമെന്ന് അധികൃതർ പറഞ്ഞു.
Read Moreനിലംതൊടാതെ കിടന്ന വിനോദിന്റെ വയറിൽ കയറിയതു 170 തവണ! ഇത്രയുംപേർ കയറിയിറങ്ങിയത് മൂന്നര മിനിറ്റുകൊണ്ട്
തൃശൂർ: തലയും കാലും മാത്രം രണ്ടു ബഞ്ചുകളിലാക്കി മലർന്നുകിടന്നയാളുടെ വയറിലും നെഞ്ചിലുമായി 170 സ്കൗട്ടുകൾ കയറിയിറങ്ങി. നടുഭാഗം നിലംതൊടാത്ത ശരീരത്തിൽ മൂന്നര മിനിറ്റുകൊണ്ടാണ് ഇത്രയുംപേർ കയറിയിറങ്ങിയത്. കരാട്ടേ ബ്ലാക്ക് ബെൽറ്റ് പി.എം. വിനോദിന്റെ വയറിലാണ് ഈ അഭ്യാസം പ്രകടിപ്പിച്ചത്. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തൃശൂർ ജില്ലാ അസോസിയേഷന്റെയും സ്കൗട്ട് ഓപ്പണ്‍ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ സാഹസിക കരാട്ടേ പ്രകടനങ്ങളിലായിരുന്നു ഈ പരിപാടി. സ്കൗട്ട് ആൻഡ് ഗൈഡ്സ് ട്രെയിനറും സ്കൗട്ട് മാസ്റ്ററുമായ പി.എം. വിനോദും തൃശൂർ റോവേഴ്സും പരിപാടിക്കു നേതൃത്വം നൽകി. സംസ്ഥാന കമ്മീഷണർ പ്രഫ. ഇ.യു രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.കെ. ശരത് കാന്ത്, ജില്ല ഓർഗനൈസിംഗ് കമ്മീഷണർ സി.ഐ. തോമസ്, ഗ്രൂപ്പ് ലീഡർ ജോസി ബി. ചാക്കോ, റോവർ സ്കാട്ട് ലീഡർ ഇ.ജി. അജിത്ത്, ഫ്രഡിൻ എന്നിവർ പങ്കെടുത്തു.
Read More16 വർഷത്തെ ഒറ്റപ്പെടലിന് അന്ത്യം! മോഹനയമ്മ ഇനി മകനൊപ്പം; ഓർമക്കുറവു മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു മോഹനയമ്മ…
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തി സമീപത്തെ ഫ്ളാറ്റുകളിൽ മാറിമാറി 16 വർഷമായി ഒറ്റയ്ക്കു താമസിച്ചിരുന്ന മോഹനയമ്മ ഒടുവിൽ മകന്റെ കുടുംബത്തിനൊപ്പം മടങ്ങി. ചെന്നൈയിൽ പ്രഫഷണൽ സോഷ്യൽ വർക്കർ ആയിരുന്ന മോഹന മേനോൻ എന്ന മോഹനയമ്മ(89) തന്റെ എല്ലാ ഉത്തരവാദിത്തങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഗുരുവായൂർ അന്പല പരിസരത്തുള്ള ഫ്ളാറ്റുകളിൽ ഒറ്റയ്ക്കു താമസമാക്കിയിരുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ഓർമക്കുറവ് മൂലം അവശയായ ഇവരുടെ അവസ്ഥ ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ഉടമസ്ഥൻ ആർഡിഒയെ അറിയിക്കുകകയായിരുന്നു. ആർഡിഒയുടെ ഇടപെടൽമൂലം അമേരിക്കയിലുള്ള മക്കളിൽ ഒരാളുടെ ചെന്നൈയിലുള്ള ഭാര്യ ജലജകുമാരി എത്തി അമ്മയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വാടക നല്‍കിയിരുന്ന ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളിലൂടെയാണ് മോഹനയമ്മയുടെ വിവരങ്ങൾ ശേഖരിച്ചത്. തിരിച്ചറിയൽ രേഖകൾ ഒന്നും ഇല്ലാതിരുന്ന മോഹനയമ്മയ്ക്കു ജില്ലാ ഭരണകൂടം ഇടപെട്ട് താത്കാലിക രേഖകൾ നൽകി ചെന്നൈയിലേക്കു വിമാനയാത്രയ്ക്കുള്ള സൗകര്യം ഒരുക്കി. ഓർമക്കുറവു മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു മോഹനയമ്മ.…
Read More