‘ഏമാൻമാരും’ കോവിഡിന്‍റെ കസ്റ്റഡിയിൽ!! ഈ സാ​ഹ​ച​ര്യം എ​ങ്ങനെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ജി​ല്ല​യി​ൽ പോ​ലീ​സു​കാ​ർ​ക്കു കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​തു വ​ർ​ധി​ക്കു​ന്നു. ചാ​വ​ക്കാ​ട്, വ​ട​ക്കേ​ക്കാ​ട്, വ​ട​ക്കാ​ഞ്ചേ​രി, പ​ഴ​യ​ന്നൂ​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ പോ​ലീ​സു​കാ​രു​ണ്ട്. പോ​സി​റ്റീ​വാ​യ​വ​രു​മാ​യി പ്രൈ​മ​റി കോ​ണ്‍​ടാ​ക്ട് ഉ​ള്ള​വ​രാ​ണു സ്റ്റേ​ഷ​നി​ൽ ബാ​ക്കി​യു​ള്ള​വ​രെ​ല്ലാ​മെ​ന്ന​തു സ്ഥി​തി ഗു​രു​ത​ര​മാ​ക്കു​ന്നു. പ​ല​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഓ​പ്പ​റേ​ഷ​ൻ റേ​ഞ്ച​ർ, വാ​ഹ​ന പ​രി​ശോ​ധ​ന, ബോ​ർ​ഡ​ർ ചെ​ക്കിം​ഗ്, പൊ​തു​സ്ഥ​ല​ത്തെ പ്ര​ശ്ന​ക്കാ​രെ പി​ടി​കൂ​ട​ൽ തു​ട​ങ്ങി നി​ര​വ​ധി ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഇ​പ്പോ​ൾ പോ​ലീ​സി​നു ന​ൽ​കി​യി​ട്ടു​ള്ള​തി​നാ​ൽ പോ​ലീ​സു​കാ​ർ​ക്കു ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ഇ​ട​പെ​ടേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.പ​ല​യി​ട​ത്തും പോ​ലീ​സു​കാ​രും ജ​ന​ങ്ങ​ളു​മാ​യി ഇ​തി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​നോ​ടു പ​ര​ക്കെ എ​തി​ർ​പ്പു​യ​ർ​ന്നി​ട്ടു​ണ്ട്. വാ​ഹ​ന പ​രി​ശോ​ധ​നാ സ​മ​യ​ത്തും മ​റ്റും ജ​ന​ങ്ങ​ളു​മാ​യി വ​ള​രെ അ​ടു​ത്തി​ട​പെ​ടു​ന്ന പോ​ലീ​സു​കാ​ർ പ​ല​പ്പോ​ഴും പോ​സി​റ്റീ​വാ​യ​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നി​രി​ക്കെ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​ർ​ക്കു പോ​സി​റ്റീ​വാ​കു​ന്ന സാ​ഹ​ച​ര്യം എ​ങ്ങനെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. സ്റ്റേ​ഷ​നി​ൽ ആ​കെ​യു​ള്ള​വ​രി​ൽ പ​കു​തി​യോ​ളം പേ​ർ പോ​സി​റ്റീ​വ്…

Read More

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രെ കു​റി​ച്ച്‌ അറി​യി​ക്കാം! വാട്‌സ്ആപ്പ് നമ്പറുകളുമായി അധികൃതര്‍

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രെ കു​റി​ച്ച് അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ വാ​ട്സാ​പ്പ് ന​ന്പ​റു​ക​ളു​മാ​യി അ​ധി​കൃ​ത​ർ. കൊ​ടു​ങ്ങ​ല്ലൂ​ർ, ത​ല​പ്പി​ള്ളി, കു​ന്നം​കു​ളം, ചാ​വ​ക്കാ​ട്, മു​കു​ന്ദ​പു​രം, തൃ​ശൂ​ർ, ചാ​ല​ക്കു​ടി താ​ലൂ​ക്കു​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും സു​ര​ക്ഷാ​നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​തെ ക​റ​ങ്ങു​ന്ന​വ​രെ​കു​റി​ച്ച് അ​റി​യി​ക്കാ​നാ​ണ് വാ​ട്സാ​പ്പ് ന​ന്പ​റു​ക​ൾ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ – 9400063426, ത​ല​പ്പി​ള്ളി – 9400063427, കു​ന്നം​കു​ളം – 9400063428, ചാ​വ​ക്കാ​ട് – 9400063429, മു​കു​ന്ദ​പു​രം – 8078296108, തൃ​ശൂ​ർ – 8078316108, ചാ​ല​ക്കു​ടി – 8078966108 എ​ന്നി​വ​യാ​ണ് വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കേ​ണ്ട വാ​ട്സാ​പ്പ് ന​ന്പ​റു​ക​ൾ. 

Read More

കോ​വി​ഡ് ! സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന തോ​ത് കു​റ​ക്കു​ന്ന​തി​നാ​യി അ​യ്യ​ന്തോ​ൾ സി​വി​ൽ സ്റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പ്ര​വേ​ശ​നം ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്കും സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ലെ കോ​ട​തി​ക​ളി​ൽ കേ​സി​നാ​യി വ​രു​ന്ന അ​ഭി​ഭാ​ഷ​ക​ർ​ക്കും വ​ക്കീ​ൽ ഗു​മ​സ്ത​ൻ​മാ​ർ​ക്കും വ​ള​രെ അ​നി​വാ​ര്യ​മാ​യി ഓ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ക്കേ​ണ്ടി വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. തി​രി​ച്ച​റി​യ​ൽ രേ​ഖ​യും പ്ര​വേ​ശ​ന പാ​സും കാ​ണി​ച്ച് താ​ഴ​ത്തെ നി​ല​യി​ലെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ ഹെ​ൽ​പ് ഡെ​സ്കി​ൽ ബോ​ധ്യ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ത്ര​മേ സ​ന്ദ​ർ​ശ​ക​രെ സി​വി​ൽ സ്റ്റേ​ഷ​ന​ക​ത്ത് പ്ര​വേ​ശി​പ്പി​ക്കൂ. കെ​ട്ടി​ട​ത്തി​ന​ക​ത്ത് ക​ച്ച​വ​ട​ക്കാ​രെ​യോ മ​റ്റ് അ​ന​ധി​കൃ​ത സ​ന്ദ​ർ​ശ​ക​രെ​യോ അ​നു​വ​ദി​ക്കി​ല്ല. സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ്, ലോ​ട്ട​റി ക്ഷേ​മ ഓ​ഫീ​സ്, ആ​ർ.​ടി. ഓ​ഫീ​സ് എ​ന്നി​വ​യ്ക്കാ​യി പ്ര​ത്യേ​കം ഹെ​ൽ​പ് ഡെ​സ്കും മ​റ്റു​ള്ള ഓ​ഫീ​സു​ക​ൾ​ക്കാ​യി പൊ​തു ഹെ​ൽ​പ് ഡെ​സ്കു​ക​ളും പ്ര​വ​ർ​ത്തി​ക്കും. ഇ​വ രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യാ​യി​രി​ക്കും.പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ ഹെ​ൽ​പ് ഡെ​സ്കു​ക​ളു​ടെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി…

Read More

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പിച്ച് തൃശൂർ; പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കും; ഹൈ​വേ​ക​ളി​ലെ രാ​ത്രി​കാ​ല ത​ട്ടു​ക​ട​ക​ൾ​ക്ക് പൂ​ട്ട്

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു. 31 ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ശ​ന​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​തി​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ വി​വി​ധ ഡി​വി​ഷ​നു​ക​ളും ജി​ല്ല​യി​ലെ നാ​ലു ന​ഗ​ര​സ​ഭ​ക​ളും വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.ഒ​രു ദി​വ​സം 30 കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്ന ഇ​ട​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി അ​ട​ച്ചി​ടും. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യ്ക്കാ​ണ് 31 ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ക​ടു​പ്പി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം പ​ത്തു പോ​സി​റ്റീ​വ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്ന ന​ട​പ​ടി​യും ആ​രം​ഭി​ച്ചു. ഇ​വി​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ കോ​വി​ഡ് നി​യ​ന്ത്ര​ണ പ​രി​പാ​ടി​ക​ൾ ആ​സു​ത്ര​ണം ചെ​യ്യാ​നാ​ണ് പ​ത്തു കേ​സു​ക​ളു​ണ്ടാ​യാ​ലു​ട​ൻ ലി​സ്റ്റ് ത​യ്യാ​റാ​ക്കി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. അ​ട​ച്ചു പൂ​ട്ടേ​ണ്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു ഇ​ള​വും അ​നു​വ​ദി​ക്കി​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​തി​നോ​ട് പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്. കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​തി​രോ​ധ…

Read More

ദേ​ശീ​യ​പാ​ത ത​ക​ർ​ന്നു; വ​സ്ത്ര​മു​രി​ഞ്ഞ് യു​വാ​വ് പ്ര​തി​ഷേ​ധി​ച്ചു; പരാതിയുമായി എംഎൽഎ

ചാ​വ​ക്കാ​ട്: ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ട്ടാ​പ്പ​ക​ൽ യു​വാ​വ് റോ​ഡി​ൽ വ​സ്ത്രം ഉൗ​രി വീ​ശി. സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ചാ​വ​ക്കാ​ട്-​ചേ​റ്റു​വ ദേ​ശീ​യ​പാ​ത ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് യു​വാ​വി​ന്‍റെ പ്ര​തി​ഷേ​ധം. മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ, കെ.​വി.​അ​ബ്ദു​ൽ ഖാ​ദ​ർ എം​എ​ൽ​എ എ​ന്നി​വ​ർ​ക്കെ​തി​രെ ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ യു​വാ​വ് പോ​സ്റ്റ്ചെ​യ്തു. പൊ​തു​നി​ര​ത്തി​ൽ ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ആ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് എം​എ​ൽ​എ പ​രാ​തി ന​ല്കി.

Read More

ബൊ​മ്മ​ക്കൊ​ലു​വി​ന് പു​ത്ത​ൻ പ്ര​തി​മ​ക​ൾ കു​റ​വ്! ത​മി​ഴ്നാ​ട്ടി​ലെ​യും മ​ഹാ​രാ​ഷ്‌ട്രയി​ലേ​യും ബൊ​മ്മ നി​ർ​മാ​ണ​മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ​തി​വു​പോ​ലെ ഇ​ക്കു​റി ന​വ​രാ​ത്രി ബൊ​മ്മ​ക്കൊ​ലു​വി​ന് പു​ത്ത​ൻ പ്ര​തി​മ​ക​ൾ കു​റ​വ്. കോ​വി​ഡി​ന്‍റെ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും പ്ര​തി​മ​ക​ൾ ആ​രും കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നി​ല്ല. ഇ​തോ​ടെ അ​വി​ടെ​യു​ള്ള ബൊ​മ്മ നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ബൊ​മ്മ നി​ർ​മാ​ണം ഇ​ക്കു​റി കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​ർ​ച്ച് മാ​സ​ത്തോ​ടെ നി​ർ​ത്തി​വെ​ച്ച​തി​നാ​ൽ വ​ലി​യ ന​ഷ്ടം നി​ർ​മാ​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ച​ണ​പ​ട്ട​ണം ടോ​യ്സ് നി​ർ​മി​ക്കു​ന്ന​വ​രും ന​വ​രാ​ത്രി​ക്ക് പ​തി​വാ​യി പ്ര​തി​മ​ക​ളു​ണ്ടാ​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ലേ​യും മ​ഹാ​രാ​ഷ്ട്ര​യി​ലേ​യും ശി​ൽ​പി​ക​ളും പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി കേ​ര​ള​ത്തി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ ഓ​ർ​ഡ​റു​ക​ൾ ബൊ​മ്മ​ക​ൾ​ക്ക് കി​ട്ടാ​റു​ണ്ടെ​ന്നും കേ​ര​ള​ത്തി​നു പു​റ​മെ മ​റ്റു ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ഏ​താ​നും ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ബൊ​മ്മ​ക​ൾ ധാ​രാ​ള​മാ​യി വി​റ്റു​പോ​കാ​റു​ണ്ടെ​ന്നും ചെ​ന്നൈ ഗൂ​ഡ​ല്ലൂ​രി​ലെ ബൊ​മ്മ നി​ർ​മാ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ൽ നി​ന്ന് വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ് ബൊ​മ്മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ത​ങ്ങ​ളെ ബ​ന്ധ​പ്പെ​ട്ട​തെ​ന്നും എ​ന്നാ​ൽ ബൊ​മ്മ​ക​ളു​ടെ വി​ൽ​പ​ന ഇ​ക്കു​റി​യി​ല്ലെ​ന്ന് അ​വ​രെ…

Read More

എൽഡിഎഫ് ഭരണകക്ഷികൾ തന്നെ മനപ്പൂർവം ഒഴിവാക്കുന്നു..! ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യ്ക്കു മു​ൻ​തൂ​ക്കം: ര​മ്യ ഹ​രി​ദാ​സ് എം​പി

കു​ന്നം​കു​ളം: ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച​ക്കാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​തെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി. കു​ന്നം​കു​ള​ത്ത് പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ട​ര കോ​ടി മാ​ത്ര​മാ​ണ് എം​പി ഫ​ണ്ടാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ത് മ​ണ്ഡ​ല​ത്തി​ലെ അ​ത്യാ​വ​ശ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി വ​യ്ക്കു​ക​യാ​ണ്. കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​രു ഓ​ക്സി​ജ​ൻ ഐ​സി​യു നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് എം​പി ഫ​ണ്ട് കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പ​ദ്ധ​തി വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ ഈ ​വ​ർ​ഷം ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്കം കൊ​ടു​ക്കു​ന്ന​തെ​ന്നും എം​പി പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ൽ എം​പി​യു​ടെ ഫ​ണ്ട് ചെ​ല​വ​ഴി​ച്ചി​ല്ലെ​ന്ന മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍റെ വാ​ദം ശ​രി​യ​ല്ല. ഇ​ത് രാ​ഷ്‌​ട്രീ​യ വി​മ​ർ​ശ​നം മാ​ത്ര​മാ​യി കാ​ണു​ക​യാ​ണ്. കു​ന്നം​കു​ളം മ​ണ്ഡ​ല​ത്തി​ൽ സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ വി​ക​സ​ന പ​ദ്ധ​തി​ക​ളൊ​രു​ക്കാ​ൻ ഇ​തു​വ​രെ ത​ന്നെ സ​മീ​പി​ച്ചി​ല്ലെ​ന്നും ര​മ്യ ഹ​രി​ദാ​സ് ആ​രോ​പി​ച്ചു. വി​ക​സ​ന​കാ​ര്യ​ത്തി​ൽ രാ​ഷ്‌​ട്രീ​യം ക​ല​ർ​ത്താ​തെ സ​ഹാ​യി​ക്കാ​നാ​ണ്…

Read More

തെ​ര​ഞ്ഞെ​ടു​പ്പ്! വി​ജ​യം തു​ട​രാ​ൻ എ​ൽ​ഡി​എ​ഫ്, ക്ഷീ​ണം മാ​റ്റാ​ൻ യു​ഡി​എ​ഫ്; ബ​ലം​കാ​ട്ടാ​ൻ ബി​ജെ​പി

ഇ​രി​ങ്ങാ​ല​ക്കു​ട: ത​ദ്ദേ​ശ​വും നി​യ​സ​ഭ​യും തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്തി​ടെ ന​ട​ക്കു​മെ​ന്ന​തി​നാ​ൽ ഈ ​ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​മാ​യി അ​ട​വും ത​ന്ത്ര​വും പ​യ​റ്റു​ക​യാ​ണു മു​ന്ന​ണി​ക​ൾ. ക​ഴി​ഞ്ഞ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ബ​ല​ത്തി​ലാ​ണു മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും ക​ണ​ക്കു കൂ​ട്ട​ൽ. യു​ഡി​എ​ഫും ബി​ജെ​പി​യും പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ബ​ല​ത്തി​ൽ കൂ​ട്ടു​ന്പോ​ൾ എ​ൽ​ഡി​എ​ഫ് ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ബ​ല​ത്തി​ലാ​ണു ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫി​ന്‍റേ​തു ശ​ക്ത​മാ​യ വ​ര​വാ​യി​രു​ന്നു. ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളും എ​ൽ​ഡി​എ​ഫ് തൂ​ത്തു​വാ​രി. മു​ന്പു യു​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളും എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പൂ​മം​ഗ​ലം, വേ​ളൂ​ക്ക​ര, ആ​ളൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് യു​ഡി​എ​ഫി​നു ന​ഷ്ട​മാ​യ​ത്. പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ 13 ൽ ​എ​ൽ​ഡി​എ​ഫ് ഒ​ന്പ​തെ​ണ്ണം നേ​ടി​യ​പ്പോ​ൾ യു​ഡി​എ​ഫി​ന് നാ​ലെ​ണ്ണ​ത്തി​ൽ നി​ന്നു. വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ 18 സീ​റ്റി​ൽ എ​ൽ​ഡി​എ​ഫ് പ​ത്തും യു​ഡി​എ​ഫ് ഏ​ഴും നേ​ടി​യ​പ്പോ​ൾ ബാ​ക്കി​യു​ള്ള ​ഒ​ന്ന് സ്വ​ത​ന്ത്ര​ൻ കൈ​വ​ശ​മാ​ക്കി. ആ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 23 സീ​റ്റി​ൽ 17 ഉം ​എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ന്നു. യു​ഡി​എ​ഫ്…

Read More

തെറ്റു തിരുത്താതെ ചാലക്കുടി നഗരസഭയുടെ മാസ്റ്റർ പ്ലാൻ! അഴിമതിയെന്ന് യുഡിഎഫ്

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​തെ​യും ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്താ​തെ​യും പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ വ​ൻ അ​ഴി​മ​തിയെന്ന് യുഡിഎഫ് ആരോപണം. മാസ്റ്റർ പ്ലാൻ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ടൗ​ൺ പ്ലാ​നിം​ഗ് വി​ഭാ​ഗം രൂ​പം ന​ൽ​കി​യ​തിൽ നി​ര​വ​ധി അ​പാ​ക​ത​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ രേ​ഖാ​മൂ​ലം ചൂ​ണ്ടി​കാ​ട്ടി​യെങ്കിലും ക​ര​ടു മാ​സ്റ്റ​ർ പ്ലാ​ൻ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​തെ​യും ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്താ​തെ​യുമാണ് പ്ര​സി​ദ്ധീ​ക​രി​ച്ച​തെന്നും ഇതിനു പി​ന്നി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നുമാണ് ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി ആ​രോ​പി​ക്കുന്നത്. പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രു​ടെ വി​യോ​ജി​പ്പും, പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​യി​ട്ടും നി​ര​വ​ധി ന്യൂ​ന​ത​ക​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്ന ക​ര​ടു മാ​സ്റ്റ​ർ പ്ലാ​ൻ ഭൂ​രി​പ​ക്ഷ​പ്ര​കാ​രം പാ​സാ​ക്കി​യ​തി​നു പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. 2017 ൽ ​ജി​ല്ലാ ടൗ​ൺ പ്ലാ​നിം​ഗ് വി​ഭാ​ഗം ത​യാ​റാ​ക്കി ന​ൽ​കി​യ ക​ര​ടി​നെ സം​ബ​ന്ധി​ച്ച് 36 കൗ​ൺ​സി​ല​ർ​മാ​രും രേ​ഖാ​മൂ​ലം ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ്ര​ധാ​ന​മാ​യും മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലെ​യും റോ​ഡു​ക​ളു​ടെ വീ​തി ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്ലാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ഒ​രു…

Read More

ഗുണ്ടാ വേട്ടയ്ക്കിടിയിലും ജില്ലയിൽ ഗുണ്ടാ വിളയാട്ടം;ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി; ഒരാൾക്കു ഗു​രു​ത​ര പ​രി​ക്ക്

വി​യ്യൂ​ർ: മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഗു​ണ്ടാ​സം​ഘാം​ഗ​ത്തി​ന് പ​രി​ക്കേ​റ്റു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗു​ണ്ടാ​ലി​സ്റ്റി​ൽ പെ​ട്ട പാ​ടൂ​ക്കാ​ട് സ്വ​ദേ​ശി ബി​ജു വ​ർ​ഗീ​സി​നെ (30) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ പെ​രി​ങ്ങാ​വി​ലെ ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ ഒ​രു​മി​ച്ചി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ത​ക്കാ​ളി ബി​ജു എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ബി​ജു ഇ​രു​ന്പു​വ​ടി​കൊ​ണ്ട് ബി​ജു വ​ർ​ഗീ​സി​ന്‍റെ ത​ല​യി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.തു​ട​ർ​ന്ന് സം​ഘാം​ഗ​ങ്ങ​ൾ ത​മ്മി​ൽ ചെ​റി​യ തോ​തി​ൽ ഏ​റ്റു​മു​ട്ട​ലു​മു​ണ്ടാ​യി. ശ​ബ്ദം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ എ​ത്തു​ന്ന​ത് ക​ണ്ട് സം​ഘാം​ഗ​ങ്ങ​ൾ പ​രി​ക്കേ​റ്റ ബി​ജു​വി​നെ​യും കൊ​ണ്ട് സ്ഥ​ലം വി​ടു​ക​യും ബി​ജു​വി​നെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​ണെ​ന്ന് പ​റ​ഞ്ഞ് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു. ഇ​തി​നി​ടെ നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വി​യ്യൂ​ർ പോ​ലീ​സി​നെ ക​ണ്ട് ബി​ജു​വി​നെ എ​ത്തി​ച്ച​വ​ർ ആ​ശു​പ​ത്രി​യു​ടെ പി​ന്നി​ലെ പാ​ടം വ​ഴി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.…

Read More