ഇരിങ്ങാലക്കുട: നഗരസഭാ ചെയർപേഴ്സണ്‍ സ്ഥാനം വനിതക്കായി സംവരണം ചെയ്തുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം വന്നതോടെ സീറ്റിനായി വനിതകേസരികൾ രംഗത്ത് സജീവമായി. മത്സര രംഗത്തു നിന്നും മാറിനിന്നവരാണ് വീണ്ടും “സജീവരാഷ്ട്രീയത്തിൽ’ സജീവമാകുന്നത്. മുൻ ചെയർപേഴ്സണ്മാരടക്കം സീറ്റിനായി രംഗത്തുണ്ട്. മത്സരവും പാർട്ടിപ്രവർത്തനവും ഉപേക്ഷിച്ചവരാണ് വീണ്ടും പുത്തനുടുപ്പുമിട്ട് വാർഡുകളിൽ പ്രവർത്തനങ്ങൾ തുടങ്ങിയത്. ചെയർപേഴ്സണ്‍ സ്ഥാനം ലക്ഷ്യമിടുന്ന പലരും സ്വന്തം വാർഡിൽ വിജയിക്കില്ലെന്നറിഞ്ഞ് സുരക്ഷിത വാർഡുകളിൽ സീറ്റുറപ്പിക്കുവാനുള്ള തിരക്കിലാണ്. കോണ്‍ഗ്രസിലാണ് വനിതാ ഭാരവാഹികളുടെ സജീവസാന്നിധ്യം നിറയുന്നത്. സിപിഎമ്മിൽ വനിതാ ഭാരവഹികളെ തേടിപ്പിടിച്ച് കണ്ടെത്തുകയും, ഇനി ജയിച്ചാൽ ചെയർപേഴ്സൺ ആകേണ്ട വ്യക്തികളുടെ ലിസ്റ്റ് തയാറാക്കി മത്സരാർഥികളാക്കാനുള്ള നീക്കവും സജീവമാണ്. എന്നാൽ രംഗത്തുള്ളവരിൽ ആരൊക്കെ മൽസര രംഗത്ത് ഉണ്ടാകുമെന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. പലരുടെയും വാർഡുകളിൽ ബൂത്തു യോഗങ്ങൾ പൂർത്തിയാകുന്പോൾ പലരുടെയും പേരുകൾ വാർഡിൽ നിന്നും വെട്ടിമാറ്റുവാനുള്ള നീക്കങ്ങളും നടക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം…
Read MoreCategory: Thrissur
ഒരു മാസത്തിനിടയിൽ രണ്ടിടത്ത് മോഷണം; 66 പവൻ മോഷണം പോയി; അന്വേഷണം ഊർജിതമാക്കി പോലീസ്
ചാവക്കാട്: തിരുവത്ര പുതിയറയിൽ പൂട്ടികിടന്നിരുന്ന വീട്ടിൽ മോഷണം അന്വേഷണം ഉൗർജിതമാക്കി. ചാവക്കാട് മേഖലയിൽ പൂട്ടികിടന്ന വീട്ടിൽ മോഷണം നടക്കുന്നത് ഒരു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ്. പുതിയറ വലിയകത്ത് അഷറഫിന്റെ വീട്ടിൽനിന്നും ഇന്നലെ 36 പവന്റെ സ്വർണാഭരണമാണ് മോഷണം പോയത്. അടുക്കളവാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, നെക്ലേസ്, വള, കമ്മൽ, ചെയിൻ, സ്വർണനാണയം എന്നിവ കൊണ്ടുപോയി. കഴിഞ്ഞമാസം അഞ്ചിന് മാമബസാറിൽ പാലുവായ് റോഡിൽ അടച്ചിട്ട വീട്ടിൽനിന്ന് 30 പവൻ മോഷണം പോയി. കറുപ്പംവീട്ടിൽ ആഷിഖിന്റെ വീട്ടിൽനിന്നുമാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണം മോഷണം പോയത്. വിദേശത്തുള്ള ആഷിഖിന്റെ അടുത്തേക്ക് ഭാര്യ മുംതാസും മക്കളും വെള്ളിയാഴ്ച രാവിലെ പോയി. തിങ്കളാഴ്ച രാവിലെ സഹോദരൻ എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. അതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് അഞ്ചങ്ങാടി സൽവ റീജൻസി ഉടമയും പ്രവാസി വ്യവസായിയുമായ അഷറഫിന്റെ വീട്ടിലെ മോഷണം. ഒരു…
Read Moreനഗരസഭാ തെരഞ്ഞെടുപ്പ്; ചാലക്കുടിയിൽ സ്വതന്ത്രന്മാർ കട്ടയ്ക്കു കട്ട
ചാലക്കുടി: നഗരസഭാ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്തി സ്വതന്ത്രൻമാർ പ്രവർത്തനം തുടങ്ങി. നഗരസഭ വൈസ് ചെയർമാൻ വിൽസണ്‍ പാണാട്ടുപറന്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി. മാർട്ടിൻ, മുൻ കൗണ്‍സിലർമാരായ ബിന്ദു മാർട്ടിൻ, കെ.എ. ഡാമി, കൗണ്‍സിലർ വി.ജെ. ജോജി, ജോജോ തുടങ്ങിയവരാണ് മത്സരരംഗത്ത് ഇറങ്ങിയിരിക്കുന്നത്. വിത്സണ് പാണാട്ടുപറന്പിൽ പോട്ടച്ചിറ ഏഴാം വാർഡിലും ജൂബി മാർട്ടിൻ സെന്റ് ജെയിംസ് ആശുപത്രി പത്താം വാർഡിലും ബിന്ദു മാർട്ടിൻ മുനിസിപ്പൽ ക്വാർട്ടേഴ്സ് 21-ാം വാർഡിലും കെ.എ. ഡാമി പോട്ട സ്കൂൾ മൂന്നാം വാർഡിലും ജോജോ സെന്റ് മേരീസ് പള്ളി 19-ാം വാർഡിലും കൗണ്‍സിലർ വി.ജെ. ജോജി പതിനെട്ടാം വാർഡിലും സെന്റ് ജോസഫ് ചർച്ച് വാർഡിൽ ഷിബി പുല്ലോക്കാരനു മാണ് മത്സരരംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള ബോർഡുകൾ പലവാർഡുകളിലും ഉയർന്നുകഴിഞ്ഞു. ചില വാർഡുകളിൽ കിറ്റ് വിതരണവും സാനിറ്റൈസർ മാസ്ക് വിതരണവും സ്വതന്ത്രൻമാരുടെ…
Read Moreപഴയ പള്ളി, ക്ലോത്ത് ബാങ്കായി;സാധുസേവനത്തിന്റെ പുതിയ സംസ്കാരത്തിനു തുടക്കമിട്ട് വീണ്ടും കാരുണ്യവഴിയിൽ ഫാ. ഡേവിസ് ചിറമ്മൽ
തൃശൂർ: കാരുണ്യത്തിന്റെ പുതിയ സന്ദേശവുമായി ക്ലോത്ത് ബാങ്ക്, ഫുഡ് ബാങ്ക് പദ്ധതിക്കു കേരളപ്പിറവി ദിനത്തിൽ കടാങ്ങോട് തുടക്കമായി. വൃക്കദാനത്തിലൂടെ ശ്രദ്ധേയനായ ഫാ. ഡേവിസ് ചിറമ്മലിന്റെ ഷഷ്ഠിപൂർത്തിയുടെ ഭാഗമായി ആരംഭിച്ച ‘കാരുണ്യ സ്പർശം 60 @ 2020’ൽ പത്താമതായി ആവിഷ്ക്കരിക്കുന്ന ജീവകാരുണ്യ പദ്ധതിയാണിത്. ലോകമെങ്ങുമുള്ള ഉദാരമതികളിൽ നിന്നു വസ്ത്രങ്ങൾ ശേഖരിച്ച് ആരംഭിക്കുന്ന ക്ലോത്ത് ബാങ്കിൽ വളരെ കുറഞ്ഞ വിലയ്ക്കു സാധാരണക്കാരായ ആളുകൾക്കു നല്ല വസ്ത്രങ്ങൾ വാങ്ങാനാകും. ആ തുക കൊണ്ടു നിരാലംബരായ ആളുകൾക്കു മാസാദ്യദിനത്തിൽ മികച്ച ഭക്ഷണമെത്തിക്കുക എന്നതാണു പദ്ധതി ലക്ഷ്യമിടുന്നത്.പദ്ധതിയിലെ ആദ്യ ക്ലോത്ത് ബാങ്കാണു കടാങ്ങോട് പ്രവർത്തനമാരംഭിച്ചത്. പഴയ ഇൻഫന്റ് ജീസസ് പള്ളിയാണ് ക്ലോത്ത് ബാങ്കായി രൂപപ്പെടുത്തിയത്. ബാങ്കിന്റെ ഉദ്ഘാടനം സംസ്ഥാന ടെക്സ്റ്റെെൽ കോർപറേഷൻ ചെയർമാൻ സി.ആർ. വത്സൻ നിർവഹിച്ചു. നിർധന കുടുംബങ്ങളിലെ പെണ്‍കുട്ടികൾക്കു വിവാഹ സഹായമായി 50,000 രൂപ വീതം വിലവരുന്ന സ്വർണാഭരണങ്ങൾ ചടങ്ങിൽ വിതരണം…
Read Moreജോലി ചെയ്യണേ ആദ്യം ആനയെ ഓടിക്കേണ്ട സ്ഥിതി; റബർ തോട്ടങ്ങളിൽ കാട്ടാനക്കൂട്ടം; ജീവൻ ഭയന്ന്പാലിപ്പള്ളിയിലെ ടാപ്പിംഗ് തൊഴിലാളികൾ
പുതുക്കാട്: പാലപ്പിള്ളി മേഖലയിലെ റബർ തോട്ടങ്ങളിൽ തന്പടിച്ചിരിക്കുന്ന കാട്ടാനകൂട്ടം ടാപ്പിംഗ് തൊഴിലാളികളുടെ ജീവന് ഭീക്ഷണിയാകുന്നു. രാവിലെ ടാപ്പിംഗിനെത്തുന്ന തൊഴിലാളികൾക്ക് ആനകളെ ഓടിച്ചിട്ട് വേണം പണിക്കിറങ്ങാൻ. സ്ത്രീ തൊഴിലാളികളടക്കമുള്ളവർ പകൽ സമയത്ത് തീപ്പന്തവുമായാണ് ടാപ്പിങ്ങിനെത്തുന്നത്. കഴിഞ്ഞദിവസം തോട്ടത്തിൽ നിന്ന് ആനകളെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആനക്കൂട്ടം തൊഴിലാളികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.ജീവനും കൊണ്ടാണ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടത്. കൂട്ടമായി നിൽക്കുന്ന ആനകൾ ഏതുസമയത്തും അക്രമാസക്തരാവുകയും തൊഴിലാളികളെ ഓടിപ്പിക്കുന്നതും പതിവ് കാഴ്ച്ചയാണ്.ഉപജീവനത്തിനായി പണിയെടുക്കുന്ന തൊഴിലാളികൾ രണ്ടും കൽപ്പിച്ചാണ് ഇപ്പോൾ തോട്ടങ്ങളിൽ എത്തുന്നത്. രാത്രികാലങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന ആനകൾ കുറച്ചുദിവസമായി പകൽ സമയത്താണ് തോട്ടങ്ങളിൽ തന്പടിക്കുന്നത്. ആനകളുടെ തൊട്ടടുത്ത് നിന്ന് പോലും തൊഴിലാളികൾക്ക് ടാപ്പിംഗ് നടത്തേണ്ട അവസ്ഥയാണ്. തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ആനയുണ്ടെന്നറിഞ്ഞിട്ടും പണിക്കിറങ്ങാൻ തയ്യാറാകുന്നത്. തോട്ടം മാനേജ്മെന്റും വനപാലകരും തൊഴിലാളികളുടെ ഭീതിക്ക് അറുതിവരുത്താൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
Read Moreമണ്ണൂത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ അഞ്ചു കിലോമീറ്റർ നീളുന്ന വന്‍ ഗതാഗത കുരുക്ക്
തൃശൂർ: കുതിരാനില്‍ ലോറികള്‍ കൂട്ടിയിച്ച് അപകടമുണ്ടായതിനെ തുടര്‍ന്ന് മണ്ണൂത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. പാലക്കാട് നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തി വിടുന്നത്. ശനിയാഴ്ച പുലര്‍ച്ചയാണ് മണ്ണൂത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ അപകടമുണ്ടായത്. സംഭവത്തില്‍ കൂത്താട്ടുകുളം സ്വദേശി ജീനീഷ് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. നാല് ചരക്ക് ലോറികളാണ് കൂട്ടിയിടിച്ചത്.
Read Moreമ്യൂസിയങ്ങൾ മൂന്നിന് തുറക്കാം! തൃശൂർ മ്യൂസിയം തുറക്കുന്ന കാര്യം തീരുമാനമായില്ല
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്തെ മ്യൂസിയങ്ങൾ അടുത്ത മാസം നവംബർ മൂന്നിന് തുറക്കാമെന്ന് സർക്കാർ നിർദ്ദേശം വന്നെങ്കിലും തൃശൂർ മൃഗശാലയുടെ അകത്തുള്ള മ്യൂസിയം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. തിരുവനന്തപുരത്തെ മ്യൂസിയം മൃഗശാലയുടെ അടുത്താണെങ്കിലും രണ്ടും രണ്ടായിട്ടാണ് നിൽക്കുന്നത്. എന്നാൽ തൃശൂരിൽ മൃഗശാലയുടെ അകത്താണ് മ്യൂസിയം. മൃഗശാല തുറക്കാൻ സർക്കാർ അനുമതി ഉത്തരവ് വന്നിട്ടില്ല. ഇന്നോ നാളെയോ ഇതുസംബന്ധിച്ച അനുമതിയും ഉത്തരവും വരുമെന്നാണ് തൃശൂർ മൃഗശാല-മ്യൂസിയം അധികൃതർ പ്രതീക്ഷിക്കുന്നത്. മ്യൂസിയം വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കടന്നപ്പിള്ളി സുരേന്ദ്രന്റെ ഉത്തരവാണ് മ്യൂസിയങ്ങൾ തുറക്കാനായി ഇപ്പോൾ വന്നിട്ടുള്ളത്. മൃഗശാലകൾ വനംവകുപ്പിന് കീഴിലാണ് വരുന്നത്. മൃഗശാലകൾ തുറക്കുന്നതിന് വനംവകുപ്പിന്റെയും മന്ത്രി വി.കെ.രാജുവിന്റെയും അനുമതി ഉത്തരവാണ് ആവശ്യമായിരിക്കുന്നത്. തൃശൂരിൽ മ്യൂസിയവും മൃഗശാലയും ഒരുമിച്ചാണെന്ന കാര്യം അറിയാവുന്നതിനാൽ അധികാരികൾ വ്യക്തമായ ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്നാണ് തൃശൂർ മൃഗശാല-മ്യൂസിയം അധികൃതർ കരുതുന്നത്. ലോക്ഡൗണ്‍ കാലത്ത്…
Read Moreകോവിഡും മാസ്കും നായകനായി! കാലാവധി കഴിഞ്ഞു, കോടിക്കണക്കിനു രൂപയുടെ ആന്റിബയോട്ടിക്കും മറ്റു മരുന്നുകളും വിപണിയിൽനിന്നു പിൻവലിക്കുന്നു
പോൾ മാത്യു തൃശൂർ: കാലാവധി കഴിഞ്ഞതിനെതുടർന്ന് കോടിക്കണക്കിനു രൂപയുടെ ആന്റിബയോട്ടിക്കും മറ്റു മരുന്നുകളും വിപണിയിൽനിന്നു പിൻവലിക്കുന്നു. ഇവ നശിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. മരുന്നു കന്പനികളുടെ കണക്കനുസരിച്ച് കേരളത്തിൽ മാസംതോറും 12,000 കോടിയുടെ മരുന്നുകളാണ് വിറ്റഴിക്കുന്നത്. ഇതിൽ 40 ശതമാനത്തോളം ആന്റിബയോട്ടിക് മരുന്നുകളാണ്. എന്നാൽ, കോവിഡിന്റെ പേരിൽ മാസ്ക് ഉപയോഗം നിർബന്ധമാക്കിയതോടെ രോഗമില്ലാത്ത സാഹചര്യമുണ്ടായെന്നും മരുന്നുകൾക്കു ചെലവില്ലാതായെന്നുമാണു കണ്ടെത്തൽ. ഇതോടെ കേരളത്തിലെത്തിച്ച മരുന്നുകളടെ കാലാവധി ഏതാണ്ടു കഴിഞ്ഞു. മരുന്നു വില്പന ശാലകളിലും ആശുപത്രികളിലുമൊക്കെ എത്തിച്ച കോടികളുടെ ആന്റിബയോട്ടിക്കുകൾ നശിപ്പിക്കേണ്ട അവസ്ഥയാണ്. കാലാവധി കഴിഞ്ഞാൽ തിരിച്ചെടുത്തു നശിപ്പിക്കുക മാത്രമാണ് ഏക വഴി. സാധാരണ മേയ് മുതൽ ഒക്ടോബർവരെയുള്ള മാസങ്ങളിലാണ് ആന്റിബയോട്ടിക്കുകളുടെ വില്പന കൂടുതൽ ഉണ്ടാകാറുള്ളത്. മഴക്കാലത്തു കേരളത്തിൽ കൂടുതൽ രോഗങ്ങൾ പതിവാണെന്നതിനാൽ അതനുസരിച്ചു മരുന്നുകളും ഇവിടേക്ക് എത്തിക്കാറുണ്ട്. ഇത്തവണ ജലദോഷം മുതൽ പനി തുടങ്ങി മറ്റു രോഗങ്ങളൊക്കെ വിരളമാകുകയും ആളുകൾ…
Read Moreതെരഞ്ഞെടുപ്പ് അടുത്തു, ഉദ്ഘാടനങ്ങൾ പെട്ടെന്നു വേണം..!! ടൗൺഹാളിന്റെ ഉദ്ഘാടനം കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചതായിരുന്നു…
ചാലക്കുടി: നഗരസഭ ഭരണത്തിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ടൗൺഹാൾ, നഗരസഭ പാർക്ക് തുടങ്ങിയവയുടെ ഉദ്ഘാടനം നടത്താൻ തിരക്കിട്ട ശ്രമം ആരംഭിച്ചു. ഉദ്ഘാടനങ്ങൾ തീരുമാനിക്കാൻ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അടിയന്തര കൗൺസിൽ യോഗം വിളിച്ചു. ടൗൺഹാൾ, നഗരസഭ പാർക്ക്, ഇൻഡോർ സ്റ്റേഡിയം നവീകരിച്ച വനിതാ ഹോസ്റ്റൽ, നവീകരിച്ച ക്രിമറ്റോറിയം, അങ്കണവാടികൾ, വയോജനമന്ദിരം എന്നിവയുടെ ഉദ്ഘാടനവും ആയുഷ് ഹോസ്പിറ്റൽ സമുച്ചയത്തിന്റെ നിർമാണ ഉദ്ഘാടനവും സംബന്ധിച്ച അജണ്ടയാണ് കൗൺസിലിൽ വച്ചിട്ടുള്ളത്. ടൗൺഹാളിന്റെ ഉദ്ഘാടനം കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചതായിരുന്നു. മുഴുവൻ നിർമാണവും പൂർത്തീകരിച്ചിരുന്നില്ല. ഇപ്പോൾ ഉദ്ഘാടനത്തിനുവേണ്ടി തകൃതിയായി പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. നഗരസഭ പാർക്കിന്റെ ഒന്നാംഘട്ടം ഈ കൗൺസിൽ അധികാരമേറ്റപ്പോൾ ഒരുവർഷത്തിനകം പൂർത്തീകരിക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ, ഇപ്പോഴും ഒന്നാംഘട്ട നിർമാണം പൂർത്തിയായിട്ടില്ല. ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണവും നടന്നുകൊണ്ടിരിക്കുകയാണ്. കൗൺസിലിന്റെ കാലാവധി തീരുംമുന്‍പ് എല്ലാ ഉദ്ഘാടനങ്ങളും ഒന്നിച്ച്…
Read Moreനിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം
പട്ടിക്കാട്: കുതിരാനിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട്ടിൽനിന്ന് ആട്ടിൻകാഷ്ടം കയറ്റി വരികയായിരുന്ന ലോറി റോഡിന്റെ വശത്തെ താഴ്ചയിലേക്കു വീണ് കാബിനിൽ കുടുങ്ങി ഈറോഡ് സ്വദേശി വെള്ളദുരൈ മകൻ രവി(37) ആണ് മരിച്ചത്. ഇന്നു പുലർച്ചെ നാലോടെ തൃശൂരിലേക്ക് വരികയായിരുന്ന ലോറി കുതിരാൻ ഇറങ്ങുന്നതിനിടയിലാണ് അപകടം.ലോറി ഇടതുവശത്തെ താഴ്ചയിലേക്ക് ഇറങ്ങി കാബിൻ കുത്തിനിന്നതോടെ സ്റ്റിയറിംഗ് വീൽ രവിയുടെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. തൃശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി കാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഇയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Read More