വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്ത് വനമേഖലയിലെ ആദിവാസി കോളനികളിൽ വാർത്താവിനിമയ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്റർനെറ്റും മൊബൈൽഫോണും വ്യാപകമായിട്ടും അടിയന്തിര ഘട്ടങ്ങളിൽ സഹായത്തിനു വിളിക്കാൻ പോലും ആദിവാസികൾക്ക് സൗകര്യമില്ല. മൊബൈൽ ഫോണിലൂടെയുള്ള ഓണ്‍ലൈൻ പഠനവും ഇവർക്ക് ഇപ്പോഴും അന്യമാണ്. മറ്റത്തൂർ പഞ്ചായത്തിലെ ആനപ്പാന്തം, കാരിക്കടവ് ആദിവാസി കോളനികളിലാണ് മൊബൈൽ ഫോണ്‍ വിളിക്കാൻ സിഗ്നൽ സൗകര്യം ലഭ്യമല്ലാത്തത്. പരിയാരം ഫോറസ്റ്റ് റേഞ്ചിനു കീഴിൽ വരുന്ന വനപ്രദേശത്താണ് ഈ ആദിവാസി കോളനികൾ. ഇതിൽ ശാസ്താംപൂവ്വം കോളനി കൊടകര ബ്ലോക്കിലെ ഏറ്റവും വിലയ ആദിവാസി സങ്കേതം കൂടിയാണ്. കാടർ വിഭാഗക്കാരായ 78 ഓളം കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. മലയർ വിഭാഗക്കാർ താമസിക്കുന്ന കാരിക്കടവ് കോളനിയിൽ 16 കുടുംബങ്ങളുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ പോലും പുറംലോകവുമായി ബന്ധപ്പെടാൻ ഇവർ ഏറെ ക്ലേശിക്കുകയാണ്. കോളനിയിൽ പലർക്കും മൊബൈൽ ഫോണുണ്ടെങ്കിലും സിഗ്നൽ ഇല്ലാത്തതിനാൽ ഇത് ഉപയോഗിക്കാൻ കഴിയുന്നില്ല. ഏതാനും…
Read MoreCategory: Thrissur
ഓടണ്ട… ഓടണ്ട… പിടിക്കാനല്ല..! പോലീസ് വീട്ടിലേക്ക് വരുന്നതുകണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ പിന്നാലെ ഓടി പോലീസ് വിളിച്ചുപറഞ്ഞു..
ചാവക്കാട്: ഓടണ്ട… ഓടണ്ട … പിടിക്കാനല്ല. പോലീസ് വീട്ടിലേക്ക് വരുന്നതുകണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ പിന്നാലെ ഓടി പോലീസ് വിളിച്ചുപറഞ്ഞു. ജില്ലയിലെ കൊലപാതക പരന്പരയെ തുടർന്ന് ആരംഭിച്ച ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി ചാവക്കാട് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയിലുള്ളവരെ തേടി പോയതായിരുന്നു പോലീസ്. ചാവക്കാട് സ്റ്റേഷൻ പരിധിയിൽ 85 പേരാണ് ഗുണ്ടാലിസ്റ്റിൽ. മൂന്നുപേർ കൊലക്കേസ് പ്രതികൾ. രണ്ടുപേർ സ്ഥലത്തില്ല. ഒരാൾ മരിച്ചു. ചാവക്കാട് മേഖലയിൽ പലയിടത്തും കോവിഡ് രോഗികൾ, ചില സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണുകൾ, സ്റ്റേഷനിലെ നാലു പോലീസുകാർക്ക് കോവിഡ്. അതുകൊണ്ടുതന്നെ ഗുണ്ടകളുടെ വീടുകളിലേക്ക് പോയി അന്വേഷണം നടത്തുക പ്രയാസം. വീടുകളുടെ പരിസരത്ത് ചെന്ന് വിളിക്കുന്പോഴേക്കും പല പ്രതികളും ഓടുന്നത് ചാവക്കാട് മേഖലയിലെ പഴയ ഗുണ്ടകളിൽ മിക്കവരും ഇപ്പോൾ നല്ല നടപ്പിലാണ്. പോലീസ് അന്വേഷിച്ചെത്തിയപ്പോൾ വീട്ടിൽ ഇല്ലായിരുന്ന പലരും പോലീസ് ഫോണ്‍ ചെയ്തപ്പോൽ നേരിൽ ഹാജരായി. 70 പേർ ഇപ്പോൾ…
Read Moreലോക്ക് ഡൗണ്‍ കാലം പ്രതീക്ഷിക്കാത്ത ചില നല്ല ഫലങ്ങളുണ്ടാക്കി! സർവേയിലെ പ്രധാന കണ്ടെത്തൽ ഇങ്ങനെ…
തൃശൂർ: ലോക്ക് ഡൗണ്‍ കാലം പ്രതീക്ഷിക്കാത്ത ചില നല്ല ഫലങ്ങളുണ്ടാക്കിയെന്നു പഠന റിപ്പോർട്ട്. തൃശൂർ നിർമലമാത സെൻട്രൽ സ്കൂൾ മാതാപിതാക്കളുടേയും കുട്ടികളുടേയും ഇടയിൽ നടത്തിയ സർവേയിലാണ് ഈ വിവരം. കുടുംബബന്ധം സുദൃഡമാക്കിയെന്നാണു സർവേയിലെ പ്രധാന കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത 92 ശതമാനം മാതാപിതാക്കളും തങ്ങളുടെ മക്കളുമായി കൂടുതൽ അടുക്കാൻ ലോക്ക്ഡൗണ്‍ സഹായിച്ചെന്നു പറഞ്ഞു. പ്രകൃതിയുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞെന്ന് 74.9 ശതമാനം കുട്ടികളും പറഞ്ഞു. വൈവാഹിക ജീവിതത്തെ ശക്തിപ്പെടുത്തിയെന്ന് 30.7 ശതമാനം മാതാപിതാക്കൾ. കുടുംബാംഗങ്ങളുമായി അടുക്കാൻ കഴിഞ്ഞെന്ന് 58 ശതമാനം കുട്ടികളും പ്രതികരിച്ചു. എന്നാൽ, കുട്ടികളുടെ ഉറക്കം അട്ടിമറിക്കപ്പെട്ടു. 55 ശതമാനം പേരും വളരെ വൈകി ഉറങ്ങുന്ന ശീലത്തിലേക്കു മാറി. കുട്ടികളിൽ 89.9 ശതമാനം പേരും വീട്ടുജോലികളിൽ സഹായിക്കാൻ തുടങ്ങി. 89 ശതമാനം കുട്ടികളും സ്കൂളിൽ പോകാൻ സാധിക്കാത്തതിൽ ദുഃഖിതരാണ്. കൂട്ടുകാരുമായി സമയം ചെലവിടാൻ പറ്റാത്തതിൽ വിഷമിക്കുന്നവരുമുണ്ട്.…
Read Moreപശുവിനെ നിരന്തരം പീഡിപ്പിച്ചയാൾ ഒടുവിൽ പോലീസിന്റെ വലയിൽ; മുരളീധരനെ കുടുക്കിയത് സിസിടിവി
കുന്നമംഗലം: പശുവിനെ നിരന്തരം പീഡിപ്പിച്ചയാൾ ഒടുവിൽ പോലീസിന്റെ വലയിൽ. കോഴിക്കോട് എൻഐടിക്ക് സമീപം വലിയപൊയിൽ മുല്ലേരിക്കുന്നുമ്മൽ താമസിക്കുന്ന എറണാകുളം സ്വദേശി മുരളീധരനാണ് കുന്നമംഗലം പോലീസിന്റെ പിടിയിലായത്. ചാത്തമംഗലം പന്ത്രണ്ടാം മൈലിൽ താമസിക്കുന്ന വ്യക്തിയുടെ പശുവിനെയാണ് ഇയാൾ പീഡിപ്പിച്ചത്. രാത്രിയിൽ എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ പശുവിനടുത്തെത്തുന്ന ഇയാൾ തൊഴുത്തിൽനിന്ന് പശുവിനെ പുറത്തെത്തിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു പതിവ്. പല തവണ പശുവിനെ ആലയിൽ നിന്ന് കാണാതായിട്ടുണ്ടെന്നും ഒരു തവണ കുന്നമംഗലം പോലീസിൽ പരാതി നൽകിയിരുന്നെന്നും വീട്ടുടമ പറഞ്ഞു. നിരന്തരം പശുവിനെ കാണാതായതോടെ വിട്ടുടമ ആലക്ക് സമീപം സിസിടിവി കാമറ സ്ഥാപിക്കുകയായിരുന്നു. പ്രതി ആലയിൽ നിന്ന് പശുവിനെ അഴിച്ചു കൊണ്ടു പോകുന്നത് കൃത്യമായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെറ്റിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ പശു പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.
Read Moreഇനി ചോരചീന്തേണ്ട, ഓപ്പറേഷൻ ഡെയ്ഞ്ചറുമായി പോലീസ്; ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്
തൃശൂർ: തൃശൂരില്‍ കൊലപാതക പരമ്പര തുടച്ചയാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പോലീസ് പരിശോധന നടത്തുന്നത്. ഒപ്പറേഷന് ഡെയ്ഞ്ചര്‍ എന്ന പേരിലാണ് റെയ്ഡ്. തൃശൂരിൽ റെയ്ഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പരിശോധന. പോലീസ് ആയുധങ്ങള്‍ കണ്ടെടുത്തു. ബോംബ് സ്ക്വോഡും പരിശോധന നടത്തുന്നു. ഷോര്‍ണൂര്‍ സബ്ഡിവിഷന് കീഴിലെ 61 സ്ഥലങ്ങളിലും ഒല്ലൂരിലെ കോളനികളിലും ഒറ്റപ്പാലം, മണ്ണാർകാട്ടും പരിശോധന പുരോഗമിക്കുന്നു.
Read Moreകോവിഡ് വ്യാപനം; “ആരോഗ്യമന്ത്രി അടിയന്തര യോഗം വിളിക്കണമെന്ന് അനിൽ അക്കര എംഎൽഎ
മുളങ്കുന്നത്തുകാവ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലെ പ്രശ്നങ്ങളടക്കമുള്ള ഗുരുതരമായ അവസ്ഥകൾക്ക് പരിഹാരം കാണാൻ ആരോഗ്യമന്ത്രി അടിയന്തര യോഗം വിളിക്കണമെന്ന് അനിൽ അക്കര എംഎൽഎ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ആശുപത്രി വികസന സൊസൈറ്റി അംഗങ്ങളുടെയും വെബ് മീറ്റിംഗ് വിളിക്കണമെന്ന് അനിൽ അക്കര അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ കേരള എൻജിഒ അസോസിയേഷൻ തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്കും ബുദ്ധിമുട്ടുകളുണ്ടെന്ന് എംഎൽഎ പറഞ്ഞു. മൂന്നു വാർഡുകളിലായി 200 രോഗികൾക്ക് മാത്രം ചികിത്സിക്കാൻ സൗകര്യമുള്ളിടത്ത് മുന്നൂറിലധികം രോഗികളാണ് ചികിത്സയിൽ കഴിയുന്നതെന്ന് അനിൽ അക്കര ചൂണ്ടിക്കാട്ടി. നിരവധി രോഗികൾ നിലത്ത് പായവിരിച്ച് കിടക്കേണ്ട അവസ്ഥയിലാണ്. നെഞ്ചുരോഗ ആശുപത്രിയിലും ഇ എസ്…
Read Moreകാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തി; നന്ദന അവസാനമെഴുതിയ കുറിപ്പ് വേദനയാകുന്നു…
തളിക്കുളം: കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കടൽതീരത്ത് കണ്ടെത്തി. തളിക്കുളം തന്പാൻ കടവ് അറപ്പത്തോടിനു തെക്ക് ഇസ്കാക്കിരി ഗണേശന്റെ മകൾ നന്ദനയുടെ (15)മൃതദേഹമാണ് തളിക്കുളം സ്നേഹതീരം പാർക്കിനു സമീപത്തെ കടൽഭിത്തിക്കിടയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് മത്സ്യത്തെഴിലാളികൾ മൃതദേഹം കണ്ടത്. ഇന്നലെ പുലർച്ചെയാണ് വീട്ടിൽ നിന്നും നന്ദനയെ കാണാതായത്. ആഭരണങ്ങൾ മുഴുവൻ വീട്ടിൽ അഴിച്ചു വെച്ചിരുന്നു. ഡയറിയിൽ പിതാവിന്റെ മദ്യപാനമാണ് തന്നെ മരിക്കുന്നതിന് വഴിവച്ചതെന്നു എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ സ്കൂൾ പത്താം ക്ലാസ്് വിദ്യാർഥിനിയാണ്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം പേസ്റ്റ് മോർട്ടം നടത്തും.അമ്മ: സൗദാമിനി.സഹോദരി: നയന.
Read Moreതീരമേഖലയിലെ കുടിവെള്ളക്ഷാമം; രണ്ടാംഘട്ട കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം നാളെ
കയ്പമംഗലം: തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി ശുദ്ധജലവിതരണ പദ്ധതിയുടെ രണ്ടാംഘട്ട നിർമാണോദ്ഘാടനം നാളെ നടക്കും. കിഫ്ബി സഹായത്തോടെ 81.61 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിക്കുക. ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലെ ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ പഞ്ചായത്തുകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഈ പഞ്ചായത്തുകൾ തീരദേശമേഖലകളിലുൾപ്പെടുന്നതും, കുടിവെള്ളക്ഷാം രൂക്ഷമായ പഞ്ചായത്തുകളുമാണ്. ഈ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക ലക്ഷ്യമിട്ട് 1990 ൽ സ്ഥാപിച്ച 20 ദശലക്ഷം ലിറ്റർ പ്രതിദിന സ്ഥാപിതശേഷിയുള്ള ഒരു പദ്ധതിയുടെ രണ്ടാഘട്ട നിർമാണ നടക്കുക. നിലവിലെ 20 ദശലക്ഷമുള്ള പദ്ധതിയോടൊപ്പം 26 ദശലക്ഷം ലിറ്റർ കുടിവെള്ള പദ്ധതികൂടി പൂർത്തിയാകുന്പോൾ 46 ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാമെന്നും മേഖലയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. കരുവന്നൂർ പുഴയിൽ നിന്നാണ് പദ്ധതിക്കായി വെള്ളം കൊണ്ടുവരുന്നത്.…
Read Moreകോവിഡിനെതിരേ പ്രതിരോധ ശേഷി ആർജിക്കാൻ ഡോണാ ചായയുമായി ജൂബിലിയിലെ ഡോ. സിസ്റ്റർ ഡൊണാറ്റ
സ്വന്തം ലേഖകൻ തൃശൂർ: കോവിഡിനെതിരേ പ്രതിരോധ ശേഷി ആർജിക്കാൻ ഡോണാ ചായയുമായി ജൂബിലി മിഷൻ ആശുപത്രി. ഡോണാ ടീയുടെ ചേരുവ തയാറാക്കിയതു ജൂബിലിയിലെ ആയുർവേദ ഡോക്ടറായ സിസ്റ്റർ ഡൊണാറ്റയാണ്. അതുകൊണ്ട് ഈ ഒൗഷധചായ്ക്കു പേരു ഡോണാ ചായ എന്നാക്കി. അടുക്കളയിലെ മസാലക്കൂട്ടുകളായ ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, കുടംപുളി എന്നിവയ്ക്കൊപ്പം തുളസി, ആടലോടകം, പനികൂർക്ക, മാവ്, പേര, കറിവേപ്പ് എന്നിവയുടെ ഇലകളും ചേർത്ത് തിളപ്പിച്ച് അൽപം തേയിലപ്പൊടിയും ശർക്കരയും ചേർത്താണു ഡോണാ ടീ തയാറാക്കുന്നത്. കോവിഡ് പടർന്നുതുടങ്ങിയ മാർച്ച് മാസത്തിൽ ജൂബിലി മിഷൻ ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഈയിനം ഒൗഷധചായക്കൂട്ടിന്റെ രഹസ്യം ഡോ. സിസ്റ്റർ ഡൊണാറ്റ മറ്റുള്ളവരുമായി പങ്കുവച്ചത്. തിരുവനന്തപുരം ആയുർവേദ കോളജിൽനിന്ന് ബിഎഎംഎസ്, എംഡി ബിരുദങ്ങൾ നേടി 43 വർഷമായി ആയുർവേദ ചികിൽസാ, ഗവേഷണ രംഗത്തു ശുശ്രൂഷ ചെയ്യുകയാണ് സിസ്റ്റർ ഡൊണാറ്റ. മാർച്ച് പകുതിയോടെ…
Read Moreപട്ടിക്കാട് വിധവയ്ക്കെതിരേ സിഐയുടെ പരാക്രമം! പോലീസ് മേധാവിക്കു പരാതി; നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…
പട്ടിക്കാട്: കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പട്ടിക്കാട് സെന്ററിൽ പീച്ചി സിഐയുടെ വിളയാട്ടം. പച്ചക്കറി കച്ചവടക്കാരിയും വിധവയായ യുവതിയേയും മകനേയും അപമാനിക്കാൻ ശ്രമിക്കുകയും ക്രിമിനൽ കേസിൽ കുടുക്കി അകത്തിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണു ആക്ഷേപം. കണ്ടെയ്ൻമെന്റ് സോണിൽ പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് കട തുറന്ന യുവതിയായ സ്ത്രീയോടും മകനോടുമാണ് സിഐ ഷുക്കൂറിന്റെ പരാക്രമം. കടയിൽ ഒരേസമയം അഞ്ച് ഇടപാടുകാർക്കേ അനുമതിയുള്ളൂവെന്നാണ സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. എന്നാൽ കടയുടമയുടമയും ജീവനക്കാരനും അടക്കം അഞ്ചു പേരേ ആകാവൂവെന്നാണു സിഐയുടെ വാശി. ഭീഷണിപ്പെടുത്തി കട അടച്ചുപൂട്ടിച്ച സിഐക്കെതിരേ പച്ചക്കറി വ്യാപാരിയായ ബിന സൈമണ്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്. ഇതിനു മുന്‍പും പല ദിവസങ്ങളിലും സിഐ പലതരത്തിലുള്ള ഭീഷണി പ്രയോഗങ്ങൾ നടത്താറുണ്ടെന്നാണ് ആക്ഷേപം.
Read More