തൃശൂർ: ജില്ലയിൽ ഇന്നലെയും ഇന്നുരാവിലെയും ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. പലയിടത്തും വലിയ മരങ്ങൾ കടപുഴകിവീണു. നിരവധിയിടങ്ങളിൽ വൈദ്യുതി വിതരണവും, റോഡിൽ മരം വീണ് ഗതാഗത സ്തംഭനവും ഉണ്ടായി. ചാവക്കാട് ഇന്നലെയുണ്ടായ മിന്നൽ ചുഴലിക്കാറ്റിന്റെ നാശനഷ്ടത്തിൽനിന്ന് തീരമേഖല ഇനിയും മോചിതരായിട്ടില്ല. ശക്തമായ മാറ്റും മഴയും തുടരുകയാണ്. ഇന്നലെയുണ്ടായ ചുഴലിക്കാറ്റിൽ ചാവക്കാട് മണത്തല മേഖലയിൽ 27 വൈദ്യുതി കാലുകളാണ് ഒടിഞ്ഞുവീണത്. ചാവക്കാട്, മണത്തല മേഖലകളിൽ ഒട്ടേറെ ഫലവൃക്ഷങ്ങൾ നിലംപതിച്ചതാണ് വൈദ്യുതി കന്പികൾ പൊട്ടി കാലുകൾ ഒടിയാൻ കാരണമായത്. ഇന്നലെ പുലർച്ചെയും ഇന്നു രാവിലെയുമായി വീശിയ കാറ്റിൽ 20 വീടുകൾക്കു കേടുപറ്റി. പല വീടുകളുടെയും ഓട് പറന്നുപോയി. ചാവക്കാട്, കടപ്പുറം, പുന്നയൂർ മേഖലകളിൽ പ്രത്യേകിച്ച് തീരപ്രദേശത്താണ് കാറ്റ് നാശം വിതച്ചത്. ഇതിനിടെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. വീട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയാത്ത വിധമാണ് വെള്ളം നൽകുന്നത്. കടപ്പുറം പുന്നയൂർ,…
Read MoreCategory: Thrissur
കച്ചവടമല്ല ആതുരശുശ്രൂഷ, അതൊരു സേവനമാണ്; വൈദ്യൻ തൈക്കാട്ടുശേരി ഇ.ടി.നാരായണൻ മൂസ ഇനി ഓർമ്മ
തൃശൂർ: പുരാണത്തിൽ ദേവഗുരു ബൃഹസ്പതിയാണെങ്കിൽ ഭൂമിയിലെ വൈദ്യഗുരുവായിരുന്നു ഇന്നലെ ഈ ഭൂമിയെ വിട്ടുപോയ അഷ്ടവൈദ്യൻ തൈക്കാട്ടുശേരി ഇ.ടി.നാരായണൻ മൂസ്. കറുത്ത ഫ്രെയിമുള്ള കണ്ണടയ്ക്കു മുകളിൽ കുഞ്ഞന്പിളി ഉദിച്ച പോലെ നേരിയ വെളുപ്പുകലർന്ന ചന്ദനപ്പൊട്ട് ചെറിയ വട്ടത്തിൽ, അതിനുമേലെ ചന്ദനക്കുറി…മുഖം നിറയെ ശാന്തത ചാലിച്ച പുഞ്ചിരി… അസുഖമായി എത്തുന്ന രോഗിക്ക് അസുഖത്തിലെ അ ഇല്ലാതാക്കി സുഖം ലഭിക്കാൻ ആ പുഞ്ചിരി ധാരാളം. വൈദ്യഗുരുവായി വിശേഷിപ്പിക്കാമെങ്കിലും അവസാനകാലംവരെ ആയുർവേദത്തിൽ പഠനങ്ങൾ നടത്തിയ വിദ്യാർഥി കൂടിയായിരുന്നു അദ്ദേഹമെന്ന് പറയാതിരിക്കാനാകില്ല. ലോകം കോവിഡെന്ന മഹാമാരിയിൽ പെട്ടുഴലുന്ന കാലത്താണ് അദ്ദേഹത്തിന്റെ വേർപാട്. സമയവും കാലവും അനുവദിച്ചിരുന്നെങ്കിൽ അദ്ദേഹം നിശ്ചയമായും ഈ മഹാമാരിക്കൊരു ആയുർവേദ പരിഹാരം കണ്ടെത്തുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. പഴമകളേയും പാരന്പര്യത്തേയും അടിത്തറയാക്കി പുതിയകാലത്തെ അതിനോടു ചേർത്തുനിർത്തി ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്ത വൈദ്യഗുരു തന്നെയായിരുന്നു അദ്ദേഹം. പുതിയ കാലത്തെ പഠനങ്ങളേയും കണ്ടുപിടുത്തങ്ങളേയും…
Read Moreഫൗളായെത്തിയ ദാരിദ്ര്യത്തെ പുറത്താക്കാൻ സക്കീർ പൊരുതുന്നു…
ശശികുമാർ പകവത്ത് തിരുവില്വാമല: ഫുട്ബോൾ ഗ്രൗണ്ടിൽ ആരവങ്ങൾക്കു നടുവിൽ കളി നിയന്ത്രിച്ച റഫറി ജീവിതചെലവുകളുടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കന്പിവേലിക്കു കുഴിയെടുക്കുന്നു. തിരുവില്വാമല കണിയാർക്കോട് പാറപ്പുറത്ത് സക്കീറും ഭാര്യ സൽമത്തും റിയാലിറ്റി ഷോകളിലൂടെ ലോകമറിയുന്ന ഡാൻസർമാരായ സുമയ്യ, സാനിയ എന്നീ പെണ്മക്കളടങ്ങുന്ന കുടുംബമാണ് ലോക്ക്ഡൗണ് കാലത്ത് ദുരിതജീവിതം അനുഭവിക്കുന്നത്. ലോക്ക്ഡൗണിൽ മൈതാനങ്ങൾക്കും വിലക്കുവീണതോടെ തീരുമാനിച്ചിരുന്ന ഫുട്ബോൾ മത്സരങ്ങൾ എല്ലാം മാറ്റിവയ്ക്കുകയോ, വേണ്ടെന്നുവയ്ക്കുകയോ ചെയ്തു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നടക്കുന്ന വിവിധ ഫുട്ബോൾ മേളകളിൽ റഫറിയായി പോയിരുന്ന സക്കീർ ആ വരുമാനംകൊണ്ടാണ് ജീവിതചെലവും കുട്ടികളുടെ പഠനവും നടത്തിയിരുന്നത്. കളികൾക്കു ലോംഗ് വിസിൽ വീണതോടെ വരുമാനം നിലച്ചതോടെ കന്പിവേലി പണിക്കും മറ്റു കൂലിപ്പണിക്കൾക്ക് പോയുമാണ് ജീവിതം തള്ളിനീക്കുന്നത്. സ്വന്തമായ വീട് കാലപ്പഴക്കത്താൽ തകർന്നതോടെ ഇപ്പോൾ വാടകവീട്ടിലാണ് താമസം. വാടക നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. സക്കീറും ഭാര്യയും ചേർന്ന് ചെറിയ…
Read Moreതുറക്കാം, തുറക്കേണ്ട; തൃശൂരിൽ ജിമ്മുകളും യോഗ കേന്ദ്രങ്ങളും ത്രിശങ്കുവിൽ
തൃശൂർ: ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നല്കിയെങ്കിലും തൃശൂർ ജില്ലയിൽ അനിശ്ചിതാവസ്ഥ. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറക്കേണ്ടെന്ന നിലപാടാണ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ സ്വീകരിച്ചത്. ഇന്നു തുറന്നു പ്രവർത്തിക്കാൻ ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ അനുമതിക്കായി കളക്ടറെ സമീപിച്ചപ്പോഴാണ് തുറക്കേണ്ടെന്ന നിലപാടെടുത്തത്. എന്നാൽ ഇത്തരം കേന്ദ്രങ്ങൾ തുറക്കരുതെന്നോ തുറക്കാമെന്നോ കളക്ടർ ഉത്തരവു പുറപ്പെടുവിച്ചിട്ടുമില്ല. ഇതേസമയം, സംസ്ഥാനത്തെ ഇതര മേഖലകളിൽ ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറന്നു. രോഗവ്യാപന മേഖല ഒഴികേയുള്ള സ്ഥലങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ തുറക്കാമെന്നാണു കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇതര ജില്ലകളിൽ ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ നാളെ മുതൽ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് തൃശൂരിലെ ജിമ്മുകളും യോഗ കേന്ദ്രങ്ങളും. നാലു മാസത്തിലേറെക്കാലം പൂട്ടിയിട്ട ഇത്തരം കേന്ദ്രങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസമായി ശുചീകരണം നടത്തിയിരുന്നു.…
Read Moreഅഴിമതി ഭരണത്തിൽ ജനവികാരം കൂടുതൽ ആളിക്കത്തും; സിപിഎമ്മുകാരും അസംതൃപ്തരെന്ന് എ.കെ. ആന്റണി
സ്വന്തം ലേഖകൻ തൃശൂർ: ലോകം ശ്രദ്ധിച്ച കേരള മോഡൽ കണ്സൾട്ടൻസി ഭരണവും അഴിമതി ഭരണവുമായി മാറിയതിൽ സിപിഎം പ്രവർത്തകർപോലും അസംതൃപ്തരാണെന്ന് കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കുക, സിബിഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോണ്ഗ്രസ് നേതാക്കൾ ജില്ലാ തലത്തിൽ ആരംഭിച്ച സത്യഗ്രഹ സമരം ഓണ്ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അഴിമതി ഭരണത്തിനെതിരേ ജനവികാരം കൂടുതൽ ആളിക്കത്തും. കെപിസിസി നയിക്കുന്ന, യുഡിഎഫ് നേതൃത്വം നൽകുന്ന സമരം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. കോവിഡ് ദുരിതത്തിൽ ജനങ്ങൾ ക്ളേശിക്കുകയാണ്. ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകരെ നോക്കുകുത്തികളാക്കി പോലീസ് രാജ് നടപ്പാക്കാനാണ് ഇപ്പോഴത്തെ ശ്രമം. കോവിഡ് ബാധിതരേയും വരുമാനില്ലാതായവരേയും സഹായിക്കേണ്ട അവസ്ഥയിലാണ്. ആന്റണി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി…
Read Moreചാവക്കാട് മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് വ്യാപക നാശം, വൃക്ഷങ്ങൾ കടപുഴകി
ചാവക്കാട്: മിന്നൽ ചുഴലി തീരമേഖലയിൽ വ്യാപക നാശനഷ്ടം. രാത്രിയും ഇന്നു പുലർച്ചെയുമായി ഉണ്ടായ ശക്തമായ കാറ്റിൽ ഫലവൃക്ഷങ്ങൾ നിലംപതിച്ചു. വൈദ്യുതികാൽ ഒടിഞ്ഞുവീണു. കടകൾക്കും വീടുകൾക്കും നാശം സംഭവിച്ചു. ഒരുമനയൂർ വില്യംസിൽ 11 കെ.വി കടന്നുപോകുന്ന വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. തിരുവത്രയിൽ കൂറ്റൻ പ്ലാവ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. എടക്കഴിയൂരിൽ കാജ കന്പനിക്കു സമീപം ചെക്കന്റകത്ത് ശ്രീനിവാസന്റെ വീട്ടിലെ തെങ്ങു വീണു. ഇരട്ടപ്പുഴ കോളനിപ്പടിയിൽ മഹർഹബ ചിക്കൻ കടയുടെ മേൽക്കൂര പറന്നുപോയി സമീപത്ത് നിലംപതിച്ചു. പഞ്ചാരമുക്ക്, ചാവക്കാട്, വടക്കെ ബൈപാസ് എന്നിവിടങ്ങളിൽ തെങ്ങ് വീണു. തിരുവത്ര ചെങ്കോട്ട, അന്പലത്ത് വീട്ടിൽ നബീസു, ഹസൻപുരക്കൽ അബ്ദുൽ റഹ്മാൻ, കേരന്റകത്ത് ബൾക്കീസ് എന്നിവരുടെ വീടുകളുടെ ഓടുകൾ പറന്നുപോയി. ഭീതിപരത്തിയ മിന്നൽ ചുഴലിക്കാറ്റ് തീരമേഖലയിൽ പുലർച്ചെ ഒന്നരയ്ക്കുശേഷമാണ് ഉണ്ടായതെന്ന് വീട്ടുകാർ പറഞ്ഞു. മഴവെള്ളം അകത്തേക്കു വീണപ്പോൾ വീട്ടുകാർ ഉണർന്നു. അപ്പോഴാണ് കാറ്റിൽ…
Read Moreകോവിഡിനെയും കൂട്ടി എന്തു കാണാൻ വന്നതാ?പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂവീസുകൾ തുറന്നപ്പോൾ ഉണ്ടായ ജനക്കൂട്ടം
ചാലക്കുടി: പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂവീസുകൾ തുറന്നതോടെ കൂടപ്പുഴ തടയണയുടെ ഭാഗത്ത് വെള്ളം ഉയരുന്നതു കാണാനും പുഴയുടെ സൗന്ദര്യം ആസ്വദിക്കുവാനും വൻ ജനത്തിരക്ക്. കൂടപ്പുഴ ആറാട്ടുകടവിലാണ് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനങ്ങളിൽ എത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നത്. ആറാട്ടുകടവിലേക്കുള്ള റോഡിൽ വാഹനങ്ങൾ പാർക്കു ചെയ്താണ് പുഴയോരത്തേക്ക് എത്തുന്നത്. കുട്ടികളടക്കം കുടുംബസമ്മേതമാണ് ആളുകൾ എത്തുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽനിന്നുപോലും ഇവിടെ ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
Read Moreനഗരസഭയുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉല്ലാസത്തിന് എഫ്എം റേഡിയോയും പാർക്കും
ഗുരുവായൂർ: നഗരസഭയുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അത്യാധുനിക സംവിധാനങ്ങൾക്കൊപ്പം മാനസികോല്ലാസത്തിനും സംവിധാനങ്ങളൊരുക്കി. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പി സെന്റർ, ആധുനിക ലാബ് സംവിധാനം, ഫാർമസി, കുട്ടികളുടെ പാർക്ക്, 108 ആംബുലൻസ് സേവനം, ടു ബെഡ് ഡേ കെയർ, ഓക്സിജൻ സിലിണ്ടർ, ആരോഗ്യ ബോധവൽക്കരണ സംവിധാനം, ലൈറ്റ് മ്യൂസിക്, എഫ്എം തുടങ്ങിയ സൗകര്യങ്ങളുണ്ട്. മൂന്ന് ഡോക്ടർമാർ, രണ്ടു സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ തുടങ്ങിയവരുടെ സേവനം ലഭ്യമാകും. ഇതിന് പുറമെ 19 ആശാ പ്രവർത്തകർ കുടുംബങ്ങളിലെത്തിയുള്ള ആരോഗ്യ പരിചരണ സംവിധാനവും ഉണ്ട്. രാവിലെ ഒന്പത് മുതൽ വൈകീട്ട് ആറു വരെയാണ് പ്രവർത്തന സമയം. അംഗീകാരമുള്ള ആധുനിക ലാബ് സൗകര്യം, പ്രതിരോധ കുത്തിവയ്പ്, മാതൃ – ശിശു സംരക്ഷണ സേവനങ്ങൾ, ഗർഭിണികൾക്ക് പ്രത്യേക പരിചരണം, വയോജന സൗഹൃദ ക്ലിനിക്കുകൾ എന്നി സൗകര്യങ്ങളും ലഭ്യമാണ്.
Read Moreചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നു ; മനോഹരിയായി അതിരപ്പിള്ളി വെള്ളച്ചാട്ടം ; കർശന നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ
ചാലക്കുടി: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയീസ് ഗെയ്റ്റ് തുറന്നു. ഇതേതുടർന്നു ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഡാമിലെ ജലനിരപ്പ് 419 മീറ്റർ കടന്നതോടെ ജലം ക്രസ്റ്റ് ഗെയ്റ്റുകൾവഴി ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നുണ്ട്. പുഴയിൽ വെള്ളം ഉയർന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം മനോഹരിയായി മാറി. നേരത്തെ മഴക്കാലത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള ടൂറിസ്റ്റുകളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റുകൾക്ക് ഇവിടേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കയാണ്. പുഴയിൽ മീൻ പിടിക്കുന്നതിനും കുളിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയിൽ വെള്ളം ഉയർന്നതോടെ പുഴയോര പ്രദേശങ്ങളിൽ അടിയന്തര സാഹചര്യം നേരിടാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പുഴയോര പ്രദേശത്തേക്ക് ഇതുവരെ വെള്ളം കയറിയിട്ടില്ല.
Read Moreനൊമ്പരപ്പെടുത്തുന്ന കാഴ്ചയായി ചാലക്കുടി ലേഡീസ് ക്ലബ് കെട്ടിടം കാടുപിടിച്ച് നശിക്കുന്നു
ചാലക്കുടി: ഒരുകാലത്ത് സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ലേഡീസ് ക്ലബ് കെട്ടിടം കാടുപിടിച്ച് നശിക്കുന്നു. ചാലക്കുടി താലൂക്ക് ആശുപത്രിക്കു സമീപം പാലസ് റോഡിനരികിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം ഇന്നു നൊന്പരപ്പെടുത്തുന്ന കാഴ്ചയാണ്. ലേഡീസ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന പഴയ തലമുറയിലെ അമ്മമാർക്ക് ലേഡീസ് ക്ലബിന്റെ പഴയ പ്രതാപകാലം ഇന്നും ആഹ്ലാദിപ്പിക്കുന്ന ഓർമകളാണ്. അന്തരിച്ച ഡോ. എം.കെ.ജോർജിന്റെ ഭാര്യ സാറാമ്മ ജോർജിന്റേയും മൂക്കൻ ചെറിയാൻ ഭാര്യ ലില്ലി ചെറിയാന്റേയും നേതൃത്വത്തിലാണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ സംരംഭങ്ങൾ എന്നിവ നല്ലനിലയിൽ നടപ്പിലാക്കിയിരുന്ന സ്ഥാപനമായിരുന്നു ഇത്. 2018 – 19 വർഷത്തെ ബജറ്റിൽ നഗരസഭ ഇത് ഏറ്റെടുക്കുന്നതിനു 25 ലക്ഷം രൂപ വകയിരുത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ആദ്യകാലത്ത് കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുന്നതുവരെ ഇവിടെയാണ് പരിപാലിച്ചിരുന്നത്. ഇവരുടെ ആരോഗ്യത്തിനും മറ്റും പ്രഥമസ്ഥാനം നൽകിയിരുന്നു.…
Read More