തൃശൂർ: സ്വർണക്കള്ളക്കടത്തു കേസിൽ ദുബായിയിൽ അറസ്റ്റിലായ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകൾ അന്വേഷണസംഘം പരിശോധിക്കും. ഫൈസൽ ഫരീദ് നാട്ടിൽ നടത്തിയിട്ടുള്ള ഭൂമിയിടപാടുകൾ സംബന്ധിച്ചും അന്വേഷണമുണ്ടാകും. വൻതോതിൽ പണമിടപാടുകൾ നടന്നതായ സൂചനകൾ ലഭിച്ചിട്ടുള്ളതിനാൽ ഈ പണം എവിടെയെല്ലാം നിക്ഷേപിച്ചുവെന്ന വിശദമായ അന്വേഷണം തന്നെ വിദേശത്തോടൊപ്പം നാട്ടിലുമുണ്ടാകും. കഴിഞ്ഞദിവസം കസ്റ്റംസ് കൈപ്പമംഗലത്തെ ഫൈസലിന്റെ വീട് പരിശോധിച്ച് കംപ്യൂട്ടറുകളും മറ്റും കണ്ടെത്തി കൊണ്ടുപോയിരുന്നു. ബിനാമി പേരുകളിൽ നിക്ഷേപങ്ങൾ നടത്താൻ സാധ്യതയുള്ളതിനാൽ അതെക്കുറിച്ചും പരിശോധനകളുണ്ടാകുമെന്നാണ് സൂചന. ഭൂമിയിടപാടുകൾ തൃശൂർ ജില്ലയിൽ മാത്രമാകാൻ സാധ്യതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതുകൊണ്ടുതന്നെ സംസ്ഥാനത്ത ന്പാടും ഇതുസംബന്ധിച്ച് പരിശോധനകളും അന്വേഷണങ്ങളുമുണ്ടാകുമെന്നറിയുന്നു. ഫൈസലിന്റെ പേരിലുള്ള ഫാൻസ് ക്ലബുകളെക്കുറിച്ചും അന്വേഷണമുണ്ടാകും. ഫൈസൽ നടത്തിയിട്ടുള്ള വിവിധ സാന്പത്തിക ഇടപാടുകളെക്കുറിച്ച് വിവരം ലഭിക്കുന്നതിന് ഫൈസലുമായി ബന്ധപ്പെട്ട എല്ലാതലങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. വർഷങ്ങളായി കുടുംബത്തോടൊപ്പം റാഷിദിയ്യ ഏരിയയിൽ താമസിക്കുന്ന…
Read MoreCategory: Thrissur
ബലിച്ചോറും കണ്ണീരും ഏറ്റുവാങ്ങാതെ നിളയൊഴുകി; വീട്ടിലിരുന്ന് തർപണം നടത്തുന്നവർക്ക് പരികർമിയായി പുസ്തകങ്ങളും സോഷ്യൽ മീഡിയയും
സ്വന്തം ലേഖകൻ തൃശൂർ: കണ്ണുനീരിൻ ഉപ്പുകലർന്ന ബലിച്ചോർ ഏറ്റുവാങ്ങാതെ കർക്കിടകവാവിന് നിളയൊഴുകി. നാടെങ്ങുമുള്ള സ്നാനഘട്ടങ്ങളിൽ ബലിക്കാക്കകൾ ആരൊക്കെയോ വരുമെന്നു പ്രതീക്ഷിച്ച് പുലർവേളയിൽ കാത്തിരുന്നു. ഓർമകൾ ബലിച്ചോറായ് തൂവാറുള്ള തർപണ പടവുകൾ ശൂന്യമായിരുന്നു. മഹാമാരി പടരുന്ന കാലത്ത് പലതും ഉപേക്ഷിക്കേണ്ടി വന്നതിന്റെ കൂട്ടത്തിൽ നിളാതീരത്തും മറ്റു സ്നാനഘട്ടങ്ങളിലും ചെയ്തിരുന്ന കർക്കിടക വാവു ബലിയും വേണ്ടെന്ന് വെച്ചു. വീടുകളിൽ തന്നെയായിരുന്നു ബലിതർപണചടങ്ങുകൾ. പതിവായി ബലിതർപണം നടത്തുന്ന ഇടങ്ങളെല്ലാം ശൂന്യമായിരുന്നു. തർപണ ചടങ്ങുകൾ വീഡിയോവിൽ വിശദമായി ഷൂട്ട് ചെയ്ത് വാട്സാപ്പിലും മററു സോഷ്യൽമീഡിയകളിലൂടെയും കർക്കിടകം ഒന്നുമുതൽ തന്നെ പ്രചരിപ്പിച്ചിരുന്നു. വീട്ടിലിരുന്ന് തർപണം നടത്തുന്നവർക്ക് പരികർമിയുടെ സഹായം ഇത്തവണ സോഷ്യൽമീഡിയയിലെ ഈ വീഡിയോകളായിരുന്നു. പ്രധാന ബലിതർപണ കേന്ദ്രങ്ങളിലേക്ക് ആളുകൾ വന്നാൽ നിയന്ത്രിക്കാൻ പോലീസും ഉണ്ടായിരുന്നു. ആൾക്കൂട്ടം പാടില്ലെന്ന കർശന നിർദ്ദേശം ദിവസങ്ങൾക്കു മുൻപേ തന്നെ പോലീസ് നൽകിയിരുന്നു. കുളിച്ചീറനായി പവിത്രമോതിരമണിഞ്ഞ് എള്ളും നീരും…
Read Moreയോഗം ചേരാനും വേണ്ടേ ഒരു യോഗം !! ഭരണസമിതിക്ക്തിരിച്ചടി; ഒടുവിൽ തൃശൂർ കോർപറേഷൻ യോഗം മാറ്റിവച്ചു
തൃശൂർ: കോവിഡ് പടരുന്ന സാഹചര്യത്തിൽ അടിക്കടി കൗണ്‍സിൽ യോഗം വിളിക്കുന്നതിനെതിരെ പരാതി ഉയർന്നിട്ടും മാറ്റിവയ്ക്കാൻ തയ്യാറാകാതിരുന്ന ഭരണസമിതിക്ക് ഒടുവിൽ തിരിച്ചടി. നാളെ നടത്താൻ തീരുമാനിച്ചിരുന്ന കൗണ്‍സിൽ യോഗമാണ് ഒടുവിൽ മാറ്റിവച്ചത്. കോവിഡു കാലത്ത് നിരന്തരം യോഗം വിളിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ കളക്ടർക്ക് പരാതി നൽകിയിരുന്നു. യോഗം നടക്കുന്ന ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണ്‍ ആയതിനാലാണു മാറ്റിവച്ചതെന്നാണ് മേയറുടെ അറിയിപ്പ്. എന്നാൽ ഒന്‍പതു ദിവസത്തിനിടയിൽ മൂന്നു യോഗങ്ങളാണ് വിളിച്ചു ചേർത്തത്. കോവിഡ് ഇല്ലാത്ത കാലത്തു പോലും ഇത്തരത്തിൽ യോഗങ്ങൾ നടത്താറില്ല. കോവിഡ് പടരുന്നതോടെ കോർപറേഷൻ ഭരണസമിതിക്കു യോഗം വിളിക്കാനും ആവേശം കൂടി വരികയായിരുന്നു. ഒരു അടിയന്തിര വിഷയങ്ങളും ഇല്ലാതെയാണു യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നത്. നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ചും അറ്റകുറ്റപ്പണികൾ നടത്താതെയും തെരുവു വിളക്കുകൾ കത്താതെയും ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടും ഈ വിഷയങ്ങളൊന്നും കൗണ്‍സിൽ യോഗത്തിൽ ചർച്ച ചെയ്യാൻ…
Read Moreഞങ്ങളുടെ മെമ്പര്‍ സൂപ്പറാ..! ഇതരസംസ്ഥാനക്കാരന്റെ ആശുപത്രി ബില്ലടയ്ക്കാൻ മോതിരം ഊരിനല്‍കി; മാതൃകയായി ജനപ്രതിനിധി
എടവിലങ്ങ്: അത്യാസന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇതര സംസ്ഥാനക്കാരന്റെ ആശുപത്രി ബില്ലടയ്ക്കാൻ സ്വർണ മോതിരം ഊരി നൽകിയ എടവിലങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി തങ്കപ്പൻ യഥാർഥ പൊതുപ്രവർത്തനത്തിനു മാതൃകയായി. എടവിലങ്ങ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന ഉത്തരേന്ത്യൻ കുടുംബത്തിലെ ഗൃഹനാഥനായ സുരേഷ് കുമാറിനെ (49) ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. കൊടുങ്ങല്ലൂർ മോഡേണ്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ തുടർചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായി വീട്ടുകാർ വാർഡ് മെന്പറായ മിനി തങ്കപ്പന്റെ സഹായം തേടുകയായിരുന്നു. ആശുപത്രിയിലെത്തിയ മിനി രോഗിയുടെ ബില്ലടയ്ക്കാൻ തന്റെ സ്വർണ മോതിരം ഊരി നൽകി. മെന്പറുടെ ഇടപെടലിലൂടെ ആശുപത്രി അധികൃതരും ബില്ലിൽ ഇളവു നൽകി. തുടർന്നു പൊതുപ്രവർത്തകനായ രഞ്ജിത്ത് രോഗിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. ഒരു ജീവൻ രക്ഷിക്കാനായിലെങ്കിലും നിരാശ്രയരായ കുടുംബത്തിനു മുന്നിൽ സഹായവുമായെത്തിയ മിനി തങ്കപ്പൻ…
Read Moreസ്വപ്നയെ പാർപ്പിച്ച അന്പിളിക്കലയിൽ റിമാൻഡ് പ്രതിക്ക് കോവിഡ്; അന്പിളിക്കല അടച്ചു രോഗബാധിതനെത്തിയത് സ്വപ്ന പോയശേഷം
സ്വന്തം ലേഖകൻ തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ തൃശൂരിൽ പാർപിച്ച ഫാത്തിമനഗറിലെ കോവിഡ് കെയർ സെന്ററായ അന്പിളിക്കല ഹോസ്റ്റലിൽ റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വപ്നയെ കൊച്ചിയിലേക്ക് തിരിച്ചുകൊണ്ടുപോയ ശേഷം ഇവിടെയെത്തിയ അങ്കമാലിയിൽ നിന്നുള്ള പിടിച്ചുപറിക്കേസിലെ റിമാൻഡ് പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14ന് എത്തിയ പ്രതിയുടെ പരിശോധനാഫലം ഇന്നലെ രാത്രിയാണ് വന്നത്. ഇതോടെ അന്പിളിക്കല ഹോസ്റ്റൽ കോവിഡ് കെയർ സെന്റർ അടച്ചു. പുതിയ റിമാൻഡ് പ്രതികളെ ഇനി ഇവിടെ പ്രവേശിപ്പിക്കില്ല. നിലവിൽ 49 പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവർ ഇവിടെ തന്നെ തുടരും. 13 ജീവനക്കാരും ഇവിടെയുണ്ട്. ഇവരും ക്വാറന്ൈറനിലാകും. പിടിച്ചുപറിക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്ത പോലീസുകാരും ക്വാറന്ൈറനിൽ പോകും. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള റിമാൻഡ് പ്രതികളും അന്പിളിക്കലയിലുണ്ട്. കോവിഡ് പരിശോധന നടത്തിയ ഫലമറിഞ്ഞ ശേഷമേ ഇവരെ…
Read Moreപോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി മെഡിക്കൽ കോളജിൽ; പോലീസെത്തും മുമ്പ് വീണ്ടും മുങ്ങി; മുളങ്കുന്നത്ത്കാവിൽ നടന്നസംഭവമിങ്ങനെ…
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: നെടുപുഴയിൽ പോലീസിനെ ആക്രമിച്ച രക്ഷപ്പെട്ട പ്രതി ചികിത്സ തേടി തൃശൂർ മെഡിക്കൽ കോളജിലെത്തിയതറിഞ്ഞ് പിടികൂടാൻ പോലീസെത്തും മുൻപ് പ്രതി ആശുപത്രിയിൽ നിന്നും മുങ്ങി. വരന്തരപ്പിള്ളി സ്വദേശിയായ പ്രതിയാണ് മെഡിക്കൽ കോളജ് പോലീസിനേയും ആശുപത്രിയിലെ സുരക്ഷ ജീവനക്കാരേയും വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് സംഭവം. നെടുപുഴ പോലീസിനെ ആക്രമിച്ച കേസിൽ ഒരു പ്രതിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ കൂട്ടാളി അന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാൾ മറ്റൊരു അസുഖത്തിന് ചികിത്സ തേടിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. സർജറി വാർഡിൽ ഇയാളെ കണ്ട് തിരിച്ചറിഞ്ഞ നിരീക്ഷണത്തിനെത്തിയ മെഡിക്കൽ കോളജ് പോലീസ് വിവരം നെടുപുഴ പോലീസിന് കൈമാറി. നെടുപുഴ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചികിത്സ കഴിയും വരെ കാവലേർപ്പെടുത്താൻ തീരുമാനിച്ച് രാത്രിതന്നെ പാഞ്ഞെത്തുന്പോഴേക്കും പോലീസെത്തുന്ന വിവരം എങ്ങിനെയോ മനസിലാക്കിയ പ്രതി രക്ഷപ്പെടുകയായിരുന്നു. കനത്ത…
Read Moreഓട്ടോറിക്ഷകൾ ക്യൂ വിലാണ്… ലോക്ഡൗണിൽ ഇളവുകൾ വന്നിട്ടും തൃശൂർ നഗരത്തിൽ ഓട്ടോറിക്ഷകൾക്ക് ഓട്ടമില്ല
സ്വന്തം ലേഖകൻ തൃശൂർ: ലോക്ഡൗണിൽ ഇളവുകൾ വന്നിട്ടും തൃശൂർ നഗരത്തിൽ ഓട്ടോറിക്ഷകൾക്ക് ഓട്ടമില്ലാത്ത അവസ്ഥ തുടരുന്നു. നഗരത്തിലെ മിക്ക സ്റ്റാൻഡുകളിലും (ഓട്ടോ പേട്ടകൾ) ഓട്ടോറിക്ഷകൾക്ക് ഓട്ടം തീരെയില്ലെന്ന് ഡ്രൈവർമാർ പറയുന്നു. വളരെ തിരക്കേറിയ സമയത്ത് സാധാരണ ഒരു ഓട്ടോ പോലും കിട്ടാനില്ലാത്ത സ്ഥാനത്ത് ഇപ്പോൾ നിരവധി വണ്ടികളാണ് യാത്രക്കാരെ കാത്തു കിടക്കുന്നത്. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ പൊതുഗതാഗതസംവിധാനം പരമാവധി ഒഴിവാക്കുന്നതുകൊണ്ട് ഓട്ടോയിൽ യാത്ര ചെയ്യാൻ പലരും മടിക്കുന്നുവെന്നാണ് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നത്. സാനിറ്റൈസറടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കി യാത്രക്കാരുടേയും തങ്ങളുടേയും സുരക്ഷിതത്വം ഉറപ്പാക്കിയാണ് പല ഓട്ടോറിക്ഷകളും ഡ്രൈവർമാർ ഓടിക്കുന്നത്. ആശുപത്രികൾക്കടുത്തുള്ള സ്റ്റാൻഡുകളിൽ പോലും കാര്യമായ ഓട്ടം കിട്ടുന്നില്ലെന്നാണ് പറയുന്നത്. രാത്രി ഏഴാകുന്പോഴേക്കും മിക്ക ഓട്ടോറിക്ഷകളും ഓട്ടം നിർത്തി സ്റ്റാൻഡു വിടുന്ന കാഴ്ചയാണ് ലോക്ഡൗണ്‍ ഇളവുകൾ വന്നിട്ടും തൃശൂരിൽ കാണുന്നത്. ഓട്ടമില്ലാത്തതുകൊണ്ട് എത്രയും വേഗം വീട്ടിലെത്തുകയല്ലേ നല്ലതെന്ന് ഓട്ടോഡ്രൈവർമാർ…
Read Moreമഴക്കാലത്ത് കാന നിർമാണം തുടങ്ങി; റോഡിന്റെ നിർമാണത്തിൽ അഴിമതി ആരോപണം; സംസ്ഥാന പാതയിലെ റോഡിന്റെ ആയുസ് ആറുമാസം
കരുവന്നൂർ: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരുവന്നൂർ ചെറിയപാലത്തിനു സമീപം ആറുമാസം മുന്‍പ് ടാർ ചെയ്ത റോഡ് വീണ്ടും തകർന്നു. കഴിഞ്ഞ മഴകാലത്തിനു ശേഷം 35 ലക്ഷം രൂപയോളം ചെലവഴിച്ചാണ് റോഡ് ഉയർത്തി ടാറിംഗ് നടത്തിയത്. റോഡ് തകർന്ന് അപകടങ്ങൾ ആരംഭിച്ചതോടെ ഇരുട്ടിൽ ഓട്ടയടയ്ക്കുന്നതുപോലെ റെഡിമെയ്ഡ് ടാറിംഗ് മിശ്രിതം ഉപയോഗിച്ച് റോഡ് അടച്ചെങ്കിലും വീണ്ടും കുഴി രൂപപ്പെട്ടു തുടങ്ങി. തുടർച്ചയായി റോഡ് തകരുന്നതിനെ തുടർന്നു അഴിമതി നിരോധന നിയമപ്രകാരം വിശദീകരണം ആവശ്യപ്പെട്ട് അഡ്വ. പ്രമോദ് നിയമനടപടികൾക്കു മുന്‍പായി പിഡബ്ല്യുഡി അധികൃതർക്കു നോട്ടീസ് നല്കി. ഇപ്പോൾ പനംങ്കുളത്തു നിന്നാരംഭിക്കുന്ന കനാലിലേയ്ക്കു വെള്ളം ഒഴുകി പോകാവുന്ന രീതിയിൽ ചെറിയപാലം മുതൽ കാന നിർമാണം ആരംഭിച്ചു. റോഡിന്റെ നിർമാണത്തിൽ വൻ അഴിമതി നടക്കാതെ റോഡ് ആറുമാസം കൊണ്ടു തകരാൻ ഇടയാകില്ലെന്നും ആരോപണമുണ്ട്. ഏകദേശം 10 വർഷത്തോളമായി ഈ സംസ്ഥാനപാത പൂർണമായും ടാറിംഗ് നടത്തിയിട്ട്. ഇടയ്ക്കിടെ…
Read Moreജില്ല ഭരണകൂടവും മെഡിക്കൽ കോളജും ഒത്തുപിടിച്ചു; കുട്ടിയാദവ് ഒടുവിൽ ജബൽപൂരിലേക്ക്
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: ജബൽപൂരിൽ നിന്നു നാഗ്പൂരിലേക്കുള്ള യാത്രക്കിടെ വഴി തെറ്റി ട്രെയിനിൽ കയറി തൃശൂരിലെത്തിയ കുട്ടിയാദവ് എന്ന 42 കാരിക്കു തൃശൂർ ജില്ല ഭരണകൂടത്തിന്റെയും മെഡിക്കൽ കോളജിന്റെയും പരിശ്രമഫലമായി ഒടുവിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള വഴിയൊരുങ്ങി. മധ്യപ്രദേശിലെ ജബൽപൂരിലെ ബന്ധുക്കളെ കണ്ടെത്തി ഈ സ്ത്രീയെ നാട്ടിലേക്ക് തിരിച്ചയക്കാൻ കോവിഡ് പ്രതിരോധത്തിന്റെ തിരക്കുകൾക്കിടയിലും അധികൃതർ തയ്യാറാവുകയായിരുന്നു. സബ് കളക്ടർ ഹരിത, മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ.എം.എ.ആൻഡ്രൂസ്, സൂപ്രണ്ട് ഡോ.ബിജുകൃഷ്ണൻ, ഡോ.സി.രവീന്ദ്രൻ, ഡോ.ശരണ്യ, ഡോ.ദിവ്യ എന്നിവരുടെ ഇടപെടലാണ് ജബൽപൂരിലേക്കുള്ള കുട്ടിയാദവിന്റെ തിരിച്ചുപോക്കിന് വഴിയൊരുക്കിയത്. ചെറിയൊരു മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ഈ സ്ത്രീ ട്രെയിൻ മാറിക്കയറിയാണ് തൃശൂരിലെത്തിയത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് അലഞ്ഞു നടക്കുന്നതുകണ്ട പോലീസ് പൂങ്കുന്നം ഹയർ സെക്കന്ററി സ്കൂളിലെ അഭയാർഥി കേന്ദ്രത്തിലും തുടർന്ന് ഗവ.മെഡിക്കൽ കോളേജിലുമെത്തിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനസിക വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവരെ ഡോ.സുമേഷിന്റെ…
Read Moreസ്നേഹവീട്ടിൽ കക്കൂസ് മാലിന്യസംസ്കരണ കേന്ദ്രം; മനുഷ്യാവകാശ കമ്മീഷനിൽ പരാതി
സ്വന്തം ലേഖകൻ തൃശൂർ: കോർപറേഷനു കീഴിലുള്ള സ്നേഹവീട്ടിൽ കക്കൂസ് മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. കോർപറേഷൻ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോണ്‍ ഡാനിയേലാണ് പരാതി നൽകിയത്. തൃശൂർ കോർപ്പറേഷൻ രാമവർമപുരത്തു പരിഗണിക്കുന്ന 100 കെഎൽഡി സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാന്റിനായി കോർപ്പറേഷന്റെ കീഴിലുള്ള വയോജന കേന്ദ്രമായ സ്നേഹവീടിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് ഇവിടെ താമസിക്കുന്ന മുതിർന്ന പൗരൻമാരടക്കമുള്ള അന്തേവാസികളോടുള്ള മനുഷ്യാവകാശ ലംഘനമാണെന്നും അവരുടെ ആരോഗ്യത്തിന് ഈ കേന്ദ്രം ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു. മാലിന്യവും കൊണ്ടുള്ള ലോറികളുടെ വരവും ബു്ദ്ധിമുട്ടുണ്ടാക്കുമെന്ന് ജോണ്‍ ഡാനിയേൽ പറഞ്ഞു. സ്നേഹവീട് മെച്ചപ്പെടുത്തുന്നതോ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതോ ആയ പദ്ധതികളാണ് ഇവിടെ ആവശ്യമെന്നും ജനവാസ മേഖലയായ സ്നേഹവീടിന് ചുറ്റും താമസിക്കുന്ന പരിസരവാസികളുടെ അഭിപ്രായം കക്കൂസ് മാലിന്യ പ്ലാന്റിന്റെ കാര്യത്തിൽ കോർപ്പറേഷൻ ഇതുവരെയും തേടിയിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
Read More