തൃശൂർ: സപ്ന തിയേറ്റർ സ്ഥിതിചെയ്യുന്ന സ്ഥലത്തു മാൾ ഓഫ് ജോയിയുടെ അതിവിശാല ഷോറൂം പ്രവർത്തനം ആരംഭിക്കും. ജോയ് ആലുക്കാസ് ജ്വല്ലറി, ജോളി സിൽക്സ് തുടങ്ങിയ സ്ഥാപനങ്ങളാണു പ്രവർത്തിക്കുക. ഏഴുവർഷമായി ശക്തൻ നഗറിൽ പ്രവർത്തിച്ചുവരുന്ന ഷോപ്പിംഗ് സെന്ററായ മാൾ ഓഫ് ജോയ് ആണ് തൃശൂരിന്റെ ഹൃദയഭാഗത്തേക്കു മാറുന്നത്. ഇതിനാൽ ശക്തൻനഗറിലെ മാൾ ഓഫ് ജോയിയുടെ പ്രവർത്തനം തത്കാലം നിർത്തിവച്ചു. അത്യാധുനിക സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടി അതിവിശാലമായ ഷോറൂമാക്കിയാണ് പ്രവർത്തനം ആരംഭിക്കുന്നത്. എത്രയും വേഗം പ്രവർത്തനം തുടങ്ങുന്നതിനുള്ള നടപടികളാണ് നടത്തുന്നത്. ജോയ് ആലുക്കാസ് ജ്വല്ലറിയുടെ തൃശൂരിലെ സേവനം ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഫാത്തിമനഗറിലുള്ള കോർപറേറ്റ് ഓഫീസിലെ ഹോൾസെയിൽ ഡിവിഷനിലേക്കു മാറ്റി.
Read MoreCategory: Thrissur
കാടുകുറ്റി അലുമിനിയം കന്പനിയിൽ അനധികൃതമായി സൂക്ഷിച്ച 5 ടണ്‍ അരി പിടിച്ചു; റേഷൻ അരിയെന്ന് സംശയം; സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ
കാടുകുറ്റി: മണ്ടിക്കുന്ന് കനാൽ പാലത്തിനു സമീപം പ്രവർത്തിക്കുന്ന ദീപം അലുമിനീയം ഇൻഡസ്ട്രീസിൽ നിന്നും മതിയായ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ച അഞ്ചു ടണ്‍ അരി പിടിച്ചെടുത്തു. ഇതിനു പുറമെ മറ്റെവിടെയെങ്കിലും അരി സൂക്ഷിച്ചിട്ടുണ്ടോയെന്നു പരിശോധിച്ചു വരുന്നതായും താലുക്ക് സപ്ലെ ഓഫീസർ ടി.ജെ. ആശ പറഞ്ഞു. പിടിച്ചെടുത്ത അരി റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന മട്ട അരിയും വെള്ള അരിയുമാണെന്നാണ് സൂചന. അന്വേഷണത്തിൽനിന്നും റേഷൻ അരി തന്നെയാണെന്നാണ് മനസിലാക്കുന്നതെന്നും ടിഎസ്ഒ പറഞ്ഞു. എലുവത്തിങ്കൽ എബി ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ ഇതര സംസ്ഥാന തൊഴിലാളികളടക്കം ഒട്ടേറെ പേർ ജോലി ചെയ്യുന്നുണ്ട്. കെട്ടിടത്തിന്റെ ഗോഡൗണ്‍ സമാനമായ സ്ഥലത്ത് വലിയ ടാങ്കുകളിലായാണ് അരി സൂക്ഷിച്ചിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെ ആരംഭിച്ച പരിശോധന രാത്രി പതിനൊന്നുവരെ നീണ്ടു. പിടിച്ചെടുത്ത നൂറു ചാക്ക് അരി സപ്ലൈകോയുടെ കൊന്പൊടിഞ്ഞാമക്കിലുള്ള ഗോഡൗണിലേക്കു കൊണ്ടുപോയി. തുടർനടപടിക്കായി റിപ്പോർട്ട് കളക്ടർക്കു…
Read Moreപിതാവിന്റെ മർദനമേറ്റ കുട്ടിയെ ഏറ്റെടുക്കാമെന്ന് ശിശുക്ഷേമസമിതി; തടസം നില്‍ക്കുന്നത് മാതാവ്
തൃപ്പൂണിത്തുറ: തിരുവാങ്കുളത്തൈ വാടക വീട്ടിൽ പിതാവിൽ നിന്നും നിരന്തരം ശാരീരിക പീഡനമേൽക്കേണ്ടി വന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തേക്കും. ഇന്നു മാതാവുമായി സംസാരിച്ച ശിശുക്ഷേമ സമിതി അധികാരികൾ എത്തും. ആവശ്യമെങ്കിൽ മാതാവിനെയും രണ്ട് പെൺമക്കളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ സമിതി തയാറാണ്. ഇവരുടെ വാഗ്ദാനം ഒന്നും തന്നെ മാതാവ് അംഗീകരിക്കാൻ തയാറായിട്ടില്ലെന്ന് നിരന്തരം പ്രശ്നത്തിൽ ഇടപ്പെട്ടുകൊണ്ടിരിക്കുന്ന കൗൺസിലർ മഞ്ജു ബിനു പറഞ്ഞു. അമ്മയും കുഞ്ഞും വാടക വീട്ടിൽ സുഖമായിരിക്കുന്നു. പോലിസിനോട് എല്ലാ കാര്യവും തുറന്നു പറഞ്ഞ മാതാവ് നാട്ടുകാരോട് പറയുന്നത് ഒന്നുമില്ലെന്നാണ്. റിമാൻഡിൽ കഴിയുന്ന ഭർത്താവിനെ കാത്തിരിക്കുകയാണ് മാതാവ്. ഭർത്താവ് ജയിലിൽ നിന്നും വന്നു കഴിഞ്ഞാൽ വാടക വീട്ടിൽ നിന്നും ഈ കുടുംബം എങ്ങോട്ടെങ്കിലും മുങ്ങുമോ എന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്. പിതാവ് തനിക്ക് കഷ്ടകാലമാണെന്ന് വിശ്വസിച്ച് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാൻ…
Read Moreവയോജനങ്ങൾക്ക് വിതരണം ചെയ്യേണ്ട കട്ടിലുകൾ വെയിലും മഴയുമേറ്റ് നശിക്കുന്നു; നഗരസഭയുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധവുമായി നാട്ടുകാർ; നശിക്കുന്നത് മൂന്ന് ലക്ഷത്തോളം രൂപയുടെ കട്ടിലുകൾ
വടക്കാഞ്ചേരി: നഗരസഭ അധികൃതരുടെ അനാസ്ഥമൂലം മൂന്നുലക്ഷം രൂപ വിലവരുന്ന 100 ലധികം കട്ടിലുകൾ മഴയും വെയിലും കൊണ്ടു നശിക്കുന്നു. അധികൃതരുടെ ഈ അനാസ്ഥക്കെതിരെ നാട്ടുകാർ രംഗത്ത്. എസ്സി വിഭാഗത്തിൽപ്പെട്ട വയോധികർക്കു വിതരണം ചെയ്യുന്നതിനായി നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ വിലകൂടിയ മരത്തിന്റെ കട്ടിലുകളാണ് വടക്കാഞ്ചേരി നഗരസഭയിലെ നടത്തറ ആയുർവേദ ആശുപത്രി മുറ്റത്തു ശ്രദ്ധിക്കാൻ ആളില്ലാതെ നശിക്കുന്നത്. നഗരസഭ കെട്ടിടത്തിൽ സൂക്ഷിക്കേണ്ട കട്ടിലുകൾ സ്ഥലപരിമിതി മൂലമാണ് നടത്തറ ആശുപത്രി മുറ്റത്ത് ഇട്ടിരിക്കുന്നത്. ഒരു വർഷമായി കട്ടിലുകൾ മഴയും വെയിലും കൊണ്ട് കിടക്കുകയാണ്. ഇതിനെതിരെ വിവിധ സംഘടനകൾ നഗരസഭ അധികൃതർക്കു പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ കട്ടിലുകൾക്കു സമീപം കിടന്ന് സമരം നടത്തിയിരുന്നു.
Read Moreതൃശൂർ മെഡിക്കൽ കോളജിൽ ക്വാറന്റൈൻ സംവിധാനങ്ങൾ ഒഴിവാ ക്കി; കോവിഡ് ഡ്യൂട്ടി കഴിയുന്ന ‘മാലാഖമാരടക്ക മുള്ളവർ ദുരിതത്തിൽ
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടിയിലുള്ളവർക്കു സജ്ജമാക്കിയിരുന്ന ക്വാറന്റൈൻ സംവിധാനങ്ങൾ നിർത്തലാക്കിയതോടെ കോവിഡ് ഡ്യൂട്ടി കഴിഞ്ഞു പോകാനിടമില്ലാതെ നഴ്സുമാരടക്കമുള്ള ജീവനക്കാർ വലയുന്നു. സർക്കാർ ഉത്തരവ് പ്രകാരമാണ് ഇവർക്ക് ആശുപത്രിയോടനുബന്ധിച്ച് ഒരുക്കിയിരുന്ന ക്വാറന്റൈൻ സംവിധാനം നിർത്തലാക്കിയത്. ഡ്യൂട്ടി കഴിഞ്ഞാൽ തൃശൂർ മെഡിക്കൽ കോളജിലെ മെൻസ് ഹോസ്റ്റലിലും ലേഡീസ് ഹോസ്റ്റലിലും പാരാമെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലുമാണ് ഇവർക്കുള്ള ക്വാറന്റൈൻ സൗകര്യം ഒരുക്കിയിരുന്നത്. ഡ്യൂട്ടി കഴിഞ്ഞാൽ വീട്ടിലേക്കു പോകാതെ ഈ ഹോസ്റ്റലുകളിൽ കഴിയാൻ സൗകര്യമുണ്ടായിരുന്നു. ഏഴു ദിവസത്തെ ഡ്യൂട്ടിക്കു ശേഷമുള്ള ക്വാറന്റൈൻ കാലഘട്ടത്തിലെ താമസവും ഈ ഹോസ്റ്റലുകളിൽ ചെയ്യാമായിരുന്നു. എന്നാൽ അതു സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിർത്തലാക്കിയതോടെ നഴ്സുമാർക്കും മറ്റു ജീവനക്കാർക്കും കോവിഡ് വാർഡിൽ നിന്ന് നേരെ വീടുകളിലേക്കു പോകേണ്ട സ്ഥിതിയാണ്. ദിവസേന ഡ്യൂട്ടി അവസാനിച്ചാൽ നേരെ വീടുകളിലേക്ക് പോകുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നതായി നഴ്സുമാരും മറ്റു ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു.…
Read Moreമോറട്ടോറിയം പ്രഖ്യാപനങ്ങളിൽ മാത്രം; വായ്പ അടയ്ക്കാൻ രാത്രിയിലും ക്യൂ
പ്രത്യേക ലേഖകൻ തൃശൂർ: കോവിഡ് പ്രതിസന്ധിക്കിടയിലെ മോറട്ടോറിയം പ്രഖ്യാപനത്തിൽമാത്രം. സ്വർണം പണയപ്പെടുത്തിയുള്ള കാർഷിക വായ്പ തിരിച്ചടയ്ക്കാൻ ബാങ്കുകളിൽ തിരക്കോടു തിരക്ക്. നിലവിലുള്ള എല്ലാ കാർഷിക സ്വർണപ്പണയ വായ്പകളുടേയും കാലാവധി ജൂണ്‍ 30 ന് അവസാനിക്കുമെന്നു കേന്ദ്ര സർക്കാർ അറിയിപ്പുണ്ടായിരുന്നു. ബാങ്കുവായ്പ തിരിച്ചടയ്ക്കാൻ പലയിടത്തുനിന്നായി സ്വരുക്കൂട്ടിയ പണവുമായി രാത്രിവരെയും കർഷകർ വരിനിന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പല ശാഖകൾക്കു മുന്നിലും സ്വർണം പണയപ്പെടുത്തിയുള്ള കാർഷിക വായ്പ തിരിച്ചടയ്ക്കാനുള്ളവരുടെ നീണ്ട വരി രാത്രി ഏഴുവരെയും തുടർന്നു. കേന്ദ്ര സർക്കാരിന്റെ കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്കു മാത്രമേ ഇനി കുറഞ്ഞ പലിശയ്ക്കു കാർഷികാവശ്യത്തിനുള്ള സ്വർണപ്പണയ വായ്പ നൽകൂ. കിസാൻ ക്രെഡിറ്റ് കാർഡ് സന്പാദിക്കാത്ത കർഷകർ എത്രയും വേഗം അതു തരപ്പെടുത്തിയില്ലെങ്കിൽ കർഷകർക്കുള്ള ഒരു ആനുകൂല്യവും ലഭിക്കില്ല. മൂന്നുലക്ഷം രൂപവരെ വായ്പയ്ക്ക് ഏഴു ശതമാനമാണു പലിശ. മൂന്നു ലക്ഷത്തിലേറെ രൂപയുടെ വായ്പയ്ക്കു സ്വർണപ്പണയ…
Read Moreലോക്ക്ഡൗണില്‍ വീട്ടില്‍ ഇരിപ്പായതോടെ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടു! ഇലക്ട്രിക് ബൈക്ക് സൈക്കിളുമായി റിന്റോ
സ്വന്തം ലേഖകൻ തൃശൂർ: പെട്രോളിന് അനുദിനം വിലവർധിച്ചുകൊണ്ടിരിക്കേ ഇലക്ട്രിക് ബൈക്ക് സൈക്കിൾ വികസിപ്പിച്ചെടുത്തു നാട്ടിലെ താരമായി മരിയാപുരം സ്വദേശി റിന്റോ ചിറ്റിലപ്പിള്ളി. പെട്രോളിനു വില കത്തിക്കയറുമെന്നു ഭയന്നല്ല റിന്റോ ഇലക്ട്രിക് ബൈക്ക് സൈക്കിൾ നിർമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. ലോക്ക്ഡൗണിൽ വീട്ടിൽ ഇരിപ്പായതോടെ നടത്തിയ ശ്രമങ്ങളാണ് ഇലക്ട്രിക് ബൈക്ക് സൈക്കിളിന്റെ രൂപകല്പനയിലേക്കുള്ള പരീക്ഷണങ്ങളായത്. റിന്റോയ്ക്കു സൈക്കിൾ ഹരമാണ്. എന്നാൽ ജോലിക്കു പോകാൻ ബൈക്കുതന്നെ വേണം. ബൈക്കിന്റെ വേഗം സൈക്കിളിനില്ലല്ലോ? അത്യാവശ്യത്തിനു ബൈക്കായും അല്ലാത്തപ്പോൾ സൈക്കിളായും ഉപയോഗിക്കാവുന്ന വാഹനം. അങ്ങനെയൊരു വാഹനം രൂപപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത് അങ്ങനെയാണ്. ആദ്യ ലോക്ക്ഡൗണ്‍ കാലഘട്ടത്തിൽതന്നെ മനസിൽ പദ്ധതി തയാറാക്കി. തുടർന്ന് അതിനുള്ള സാധനങ്ങൾ തേടിപ്പിടിച്ചു. ആക്രിക്കടകളിൽനിന്നാണു പല വസ്തുക്കളും കണ്ടെടുത്തത്. അവ ഉപയോഗിച്ച് ഒരു മാസത്തോളം നീണ്ട അധ്വാനത്തിനു ഫലം കണ്ടു. അതാണു റിന്റോയുടെ ഇലക്ട്രിക് ബൈക്ക് സൈക്കിൾ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന എൻജിന്റെ കരുത്തിൽ…
Read Moreഭരണസമിതിയിൽ അഭിപ്രായ വ്യത്യാസം; ഗുരുവായൂരിലെ വഴിപാട് കൗണ്ടർ തുറന്നത് പേരിനു മാത്രം
ഗുരുവായൂർ: ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകൾ തുറന്നു.എന്നാൽ ഭരണസമിതിയിൽ ചെയർമാനും അംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കൗണ്ടറുകൾ തുറന്നത് പേരിനു മാത്രമായി. കൗണ്ടറുകളിലൂടെ നൽകുമെന്ന് അറിയിച്ചിരുന്ന കളഭവും സ്വർണ ലോക്കറ്റും നൽകുന്നില്ല. കളഭം വാങ്ങാനെത്തിയ ഭക്തർ നിരാശയോടെ മടങ്ങി. ഭരണ സമിതി തീരുമാനമില്ലാതെ കൗണ്ടർ പ്രവർത്തനം ആരംഭിച്ചതിൽ അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചെയർമാൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് മറ്റ് ഭരണസമിതി അംഗങ്ങൾ പറയുന്നത്. ജീവനക്കാർക്ക് പ്രമോഷൻ നൽകുന്നതിലും ചെയർമാനും അംഗങ്ങളും രണ്ടു തട്ടിലാണ്. ക്ഷേത്രനട ഇന്നു മുതൽ ഉച്ചക്ക് 12.30 വരേയും രാത്രി എട്ടുവരേയും തുറന്നിരിക്കും. ഭക്തർക്ക് പുറത്തുനിന്ന് ദർശനം നടത്താനാകും.
Read Moreമൂന്നാംപക്കം ബ്ലാങ്ങാട് ബാച്ചിനു സമീപം കടലിൽ കാണാതായ മൂന്നാമന്റെ മൃതദേഹവും കണ്ടെത്തി
ചാവക്കാട്: ബ്ലാങ്ങാട് ബാച്ചിനു സമീപം കുമാരൻപടി കടപ്പുറത്ത് കടലിൽ കാണാതായ മൂന്നാമന്റെ മൃതദേഹവും ഇന്നു രാവിലെ കണ്ടെത്തി. കരിന്പാച്ചൻ സുബ്രഹ്മണ്യന്റെ മകൻ ജഗനാഥന്റെ (19) മൃതദേഹമാണ് രാവിലെ തിരുവത്ര തീരക്കടലിൽ കണ്ടെത്തിയത്. അതിരാവിലെ തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടത്. ജഗനാഥനോടൊപ്പം തിരയിൽ കുടുങ്ങിയ ചക്കരബാബുരാജിന്റെ മകൻ വിഷ്ണുരാജിന്റെ (18) മൃതദേഹം തിങ്കളാഴ്ച തന്നെ കിട്ടി. വലിയകത്ത് ജനാർദനന്റെ മകൻ ജിഷ്ണു (23)വിന്റെ മൃതദേഹം ഇന്നലെ രാത്രി പത്തോടെ കടപ്പുറത്തെ ബീച്ചിന് പടിഞ്ഞാറു ഭാഗത്ത് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ കടപ്പുറത്ത് പന്തു കളിക്കുന്നതിനിടയിൽ കടലിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ജഗനാഥൻ തിരയിൽപെട്ടു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അഞ്ചു പേർ തിരയിൽപെട്ടു. രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നുപേരെ കടൽ കൊണ്ടുപോയി. അതിൽ മൂന്നാമനെയാണ് മൂന്നാംപക്കം കിട്ടിയത്. ഇന്നലെ രാത്രി കിട്ടിയ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. ജഗനാഥന്റെ മൃതദേഹവും താലൂക്ക് ആശുപത്രിയിലേക്ക്…
Read Moreകേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷനരിയിൽ ചെള്ളും എലിക്കാട്ടവും; ഭക്ഷ്യസുരക്ഷ വകുപ്പ് അരി തിരിച്ചയച്ചു
തൃശൂർ: മണ്ണുത്തി മുല്ലക്കരയിലെ എ.ആർ.ഡി 354 റേഷൻ കടയിലേക്ക് സപ്ലൈകോ വിതരണം നടത്തിയ കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷനരിയിൽ ചെള്ളും എലിക്കാട്ടവും കണ്ടെത്തി. ഭക്ഷ്യസുരക്ഷ അതോറിറ്റി അധികൃതർ പരിശോധന നടത്തി അരി നശിപ്പിച്ചു കളയാൻ ജില്ല സ്പ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി അരി തിരിച്ചയച്ചു. കാക്കനാട് ലാബിലേക്കും അരി പരിശോധനക്ക് അയച്ചിട്ടുണ്ട്. ഈ റേഷൻ കടയിൽ ഭക്ഷ്യധാന്യങ്ങൾ തൂക്കത്തിൽ വെട്ടിപ്പ് നടത്തി വാതിൽപടി വിതരണം നടത്തുന്നുവെന്ന പരാതിയും ഉണ്ടായിരുന്നു. രണ്ടുതവണ ജില്ല കളക്ടർ സപ്ലൈ ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നൽകിയിരുന്നില്ല. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇക്കാര്യം പരിശോധിച്ചപ്പോൾ അന്‍പതു കിലോയുടെ ചാക്കിൽ 47 കിലോ മാത്രമേയുണ്ടായിരുന്നുള്ളു. നേർകാഴ്ച സമിതിയും നാട്ടുകാരും സംഘടിച്ചാണ് ലീഗൽ മെട്രോളജി വകുപ്പിനേയും ഭക്ഷ്യസുരക്ഷ വകുപ്പിനേയും അറിയിച്ച് പരിശോധന നടത്തിച്ചത്.
Read More