തൃശൂർ: പെട്രോൾ, ഡീസൽ വില വർധനയ്ക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വാഹന ബന്ത് ആചരിച്ചു. രാവിലെ 11 ന് പതിനഞ്ചു മിനിറ്റ് വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടാണ് ഇന്ധന വിലവർധനയ്ക്കെതിരേ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചത്. ചിലയിടങ്ങളിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞ് സമരത്തിൽ നിർബന്ധപൂർവം പങ്കാളികളാക്കി. ചിലർ സമരവുമായി സഹകരിക്കാതെ വാഹനങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്തു.
Read MoreCategory: Thrissur
സ്വന്തക്കാർക്കു വേണ്ട, കാൻസർ രോഗബാധിതനായ രവീന്ദ്രനെ ഗായത്രി ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു
സ്വന്തം ലേഖകൻ പഴയന്നൂർ: കാൻസർ രോഗബാധിതനായി ആരും നോക്കാനില്ലാതെ ദുരിതക്കയത്തിൽ കഴിഞ്ഞ പഴയന്നൂർ സൗത്ത് കൊണ്ടാഴി ആൽപെട്ടിയിൽ രവീന്ദ്രനെ (48) ബന്ധുക്കൾ ഏറ്റെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ചേലക്കര വെങ്ങാനെല്ലൂരിലെ ഗായത്രി ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു. അടച്ചുറപ്പില്ലാത്ത വീട്ടിൽ ആരും നോക്കാനില്ലാതെ അവശനായി കിടന്നിരുന്ന രവീന്ദ്രനെക്കുറിച്ച് വാർഡ് മെന്പർ ടി.രവീന്ദ്രൻ അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സെക്രട്ടറി എം.ജയലക്ഷ്മിയും മെന്പർമാരായ പി.പ്രശാന്തിയും പ്രിയംവദയും ചേർന്ന് നേരിട്ടെത്തുകയും കട്ടിലും പായയും ഷീറ്റും കന്പിളിയും നൽകി രവീന്ദ്രനെ നിലത്ത് മണ്ണിൽ നിന്നും മാറ്റിക്കിടത്തുകയും ചെയ്തു. പഴയന്നൂരിലെ സാമൂഹ്യ പ്രവർത്തക ശോഭ പഴയന്നൂരിനെ രവീന്ദ്രന്റെ ദുരവസ്ഥ അറിയിക്കുകയും അവർ സ്ഥലത്തെത്തി വിവിധ ചാരിറ്റബിൾ ട്രസ്റ്റുകളുമായി ബന്ധപ്പെടുകയും രവീന്ദ്രന്റെ ബന്ധുക്കളുമായി പഞ്ചായത്ത് അധികൃതർ ചർച്ച നടത്തുകയും ചെയ്തു. എന്നാൽ രവീന്ദ്രനെ ഏറ്റെടുക്കുന്നതിൽ ബന്ധുക്കൾ പ്രയാസം അറിയിച്ചു. രവീന്ദ്രനെ സംരക്ഷിക്കുന്നവർക്ക് കുടുംബവിഹിതമായി ലഭിക്കുന്ന വിഹിതം…
Read Moreപ്രിയപ്പെട്ടവർക്ക് കണ്ണീർപ്പൂക്കൾ… കടലിൽ കാണാതായവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു
കെ.ടി.വിൻസെന്റ് ചാവക്കാട്: കടലിന്റെ മക്കൾക്കറിയാം കടലമ്മ കൊണ്ടുപോയാൽ എന്തു സംഭവിക്കുമെന്ന്. മൂന്നാംപക്കമെന്ന് പറയുമെങ്കിലും സുഹൃത്തുക്കൾ മൂന്നുപേരുടെ ഫോട്ടോകൾവച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്നലെ കടപ്പുറത്ത് പന്ത് കളിക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ട അഞ്ച് യുവാക്കളിൽ രണ്ടുപേർ രക്ഷപ്പെട്ടു. രണ്ടുപേരെ കാണാതായി. ഒരാളുടെ മൃതദേഹം കിട്ടി. രാവിലെയുണ്ടായ അപകടത്തിൽപ്പെട്ടവരെ വൈകീട്ട് തിരിച്ചു കിട്ടാതെവന്നപ്പോഴാണ് സുഹൃത്തുക്കൾ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ബോർഡ് സ്ഥാപിച്ചത്. ചക്കര ബാബുരാജിന്റെ മകൻ വിഷ്ണുരാജി (18)ന്റെ മൃതദേഹമാണ് കിട്ടിയത്. വലിയകത്ത് ജനാർദനന്റെ മകൻ ജിഷ്ണു (23), കരിന്പാച്ചൻ സുബ്രഹ്്മണ്യന്റെ മകൻ ജഗന്നാഥൻ (18) എന്നിവരെയാണ് കാണാതായത്. അവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെങ്കിലും പ്രിയപ്പെട്ടവരുടെ ഓർമയിൽ കണ്ണീർപ്പൂക്കൾ സമർപ്പിച്ചു. അന്നം തേടി രണ്ട് അച്ഛന്മാർ കടലിൽ വലയെറിഞ്ഞ് മീൻ പിടിക്കുന്പോൾ അതേ കടലിൽ തങ്ങളുടെ മക്കൾ ജീവനുവേണ്ടി പിടക്കുകയാണെന്ന് അവരറിഞ്ഞില്ല. ഇരട്ടപ്പുഴ സ്വദേശികളായ വലിയകത്ത് ജനാർദ്ദനനും കരിന്പാച്ചൻ സുബ്രഹ്്മണ്യനും കടലിൽ മത്സ്യബന്ധനം…
Read Moreഇന്ധന വിലവർധന! പ്രതിഷേധം വ്യാപകമാകുന്നു; തലകുത്തിനിന്നും പ്രതിഷേധം
തലകുത്തിനിന്നു പ്രതിഷേധിച്ചു കോടാലി: ഇന്ധനവില വർധിപ്പിച്ചു തലതിരിഞ്ഞു ഭരണം നടത്തുന്ന കേന്ദ്രഭരണത്തിനെതിരെ എഐഎസ്എഫ് പുതുക്കാട് മണ്ഡലം കമ്മിറ്റി കോടാലിയിൽ തലകുത്തി നിന്നു പ്രതിഷേധിച്ചു. എഐഎസ്എഫ് ജില്ലാപ്രസിഡന്റ് വി.എൻ.അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഞ്ജയ് സത്യവ്രതൻ അധ്യക്ഷത വഹിച്ചു. ഹരികൃഷ്ണൻ, കെ.പി. അജിത്ത്, ശ്രീജിത്ത്, നവീൻ തേമാത്ത്, കെ.പി.കണ്ണൻ എന്നിവർ സംസാരിച്ചു. ബസുടമകൾ ധർണ നടത്തി ഇരിങ്ങാലക്കുട: ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചു സ്വകാര്യ ബസുടമകൾ ധർണ നടത്തി. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുന്പിൽ നടത്തിയ ധർണ പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്സ് ഫെഡറേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് ടി.വി. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ വെള്ളാംപറന്പിൽ, നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. ഓട്ടോ തൊഴിലാളികൾ നില്പുസമരം നടത്തി ഇരിങ്ങാലക്കുട: അമിത ഇന്ധന വിലവർധനയും, ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ…
Read Moreനാലുവോട്ടു കിട്ടാൻ തീവ്രവാദ സംഘടനകളോട് സഖ്യമുണ്ടാക്കില്ല! അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനില്ല: കോടിയേരി പറയുന്നു…
തൃശൂർ: അതിരപ്പള്ളി ജലവൈദ്യുത പദ്ധതി ഇപ്പോൾ സർക്കാരിന്റേയോ മുന്നണിയുടേയോ അജണ്ടയിലില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനില്ലെന്നു സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ എൻഒസി പുതുക്കുകമാത്രമാണ് ചെയ്തത്. അത് കേന്ദ്ര സർക്കാർ ചോദിച്ചത് കൊണ്ടാണ്. ഏതെങ്കിലും കാലത്ത് പദ്ധതി വേണമെന്ന് തോന്നിയാൽ ആ സമയത്ത് പദ്ധതിക്ക് കേന്ദ്രം എൻഒസി നൽകണമെന്ന് നിർബന്ധമില്ലെന്നും അതുകൊണ്ട് കൂടിയാണ് പുതുക്കാൻ തീരുമാനിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതിരപ്പള്ളി വിവാദത്തിന് പ്രസക്തിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്പ്രിംക്ലർ വിവാദം ഉടലെടുത്തതിന് പിന്നാലെ പാർട്ടി ഇക്കാര്യം വിശദമായി പരിശോധിച്ചിരുന്നവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷ ആരോപണം വന്നതിന് പിന്നാലെ അസാധാരണ സാഹചര്യത്തിലുണ്ടാക്കിയ കരാറിന് ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാനായിട്ടില്ലെന്ന് സർക്കാർ തന്നെ വിശദീകരിച്ചതാണ്. പ്രശ്നം ഉയർന്ന് വന്നത് എല്ലാം പാർട്ടി പരിശോധിച്ചിട്ടുണ്ട്…
Read Moreആനകൾ ഹാപ്പിയായി! 40 ദിവസത്തേക്കുള്ള ആഹാരമെത്തി; നാട്ടാനകൾക്ക് ആനയൂട്ട് പദ്ധതി തുടങ്ങി
സ്വന്തം ലേഖകൻ വിയ്യൂർ: നാട്ടാനകൾക്ക് കോവിഡ് കാലത്തേക്ക് ഖരാഹാരം വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിയ്യൂർ പാറമേക്കാവ് ആനപ്പന്തിയിൽ ഗവ. ചീഫ് അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്തു. പാറമേക്കാവ് കാശിനാഥൻ എന്ന ആനയ്ക്ക് തീറ്റ നൽകിയായിരുന്നു ഉദ്ഘാടനം. കോർപറേഷൻ കൗണ്‍സിലർ അഡ്വ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, കേരള ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നാട്ടാനകൾക്ക് പ്രതിദിനം 400 രൂപ എന്ന നിരക്കിൽ 40 ദിവസത്തേയക്കാണ് തീറ്റ നൽകുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് ജില്ലയിലെ ആനകൾക്ക് ആനുകൂല്യം നൽകുന്നത്. ഇതിനായി 16000 രൂപയുടെ തീറ്റ അംഗീകൃത ഏജൻസികളിൽ നിന്ന് തീറ്റ ഇൻഡന്റ് ചെയ്ത് വിതരണം നടത്തും. ഒരു ആനയ്ക്ക് പ്രതിദിനം മൂന്ന് കിലോ അരി, നാല് കിലോ ഗോതന്പ്, 13 കിലോ റാഗി, അര…
Read Moreമിനിമം ചാർജ് 12 രൂപയാക്കണം! രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ബസുകൾക്ക് ഗുണകരമല്ലെന്ന് ഉടമകൾ
സ്വന്തം ലേഖകൻ തൃശൂർ: ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ബസ് സർവീസിനെ നിലനിർത്തുന്നതല്ലെന്ന് തൃശൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ. സർക്കാരോ കമ്മീഷനോ റിപ്പോർട്ടിലെ ശുപാർശകൾ ബസുടമ സംഘടനകളെ അറിയിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിൽ കാണുന്ന പ്രകാരമുള്ള ബസ് ചാർജ് വർധന അംഗീകരിക്കാനാവില്ല. ഇന്ധന ചിലവും യാത്രക്കാരില്ലാത്തതും ബസ് വ്യവസായത്തെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയും കിലോമീറ്റർ ചാർജ് ഒരു രൂപയും മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി രണ്ടര കിലോമീറ്ററും വിദ്യാർഥി കണ്സഷൻ അന്‍പതു ശതമാനവും ഉയർത്തിക്കൊണ്ടുള്ള ബസ് ചാർജ് വർധന മാത്രമേ താൽക്കാലിക ആശ്വാസം നൽകൂവെന്ന് ഉടമകൾ പറയുന്നു. ഡീസലിന് നികുതി ഒഴിവാക്കിയും സബ് സിഡി നൽകിയും റോഡ് ടാക്സ് ഒഴിവാക്കിയും പൊതുഗതാഗതം സംരക്ഷിക്കണമെന്ന് തൃശൂർ ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.പ്രേംകുമാർ, ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ്…
Read Moreഉത്തരവാദിത്വപ്പെട്ടവരുടെ കളി കാര്യമായി! ചാലക്കുടിയിൽ കോവിഡ് ഭീതി
ചാലക്കുടി: നഗരസഭ വനിത കൗണ്‍സിലർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭയിലെ കൗണ്‍സിലർമാർ ഒന്നടങ്കം ക്വാറന്റൈനിലേക്ക്. നഗരത്തിലെ സാധാരണക്കാരും ഭീതിയിൽ. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച നഗരസഭയിലെ ജീവനക്കാരനെ കൗണ്‍സിൽ യോഗത്തിൽ വിളിച്ചുവരുത്തി ആദരിച്ചതിനെ തുടർന്നg ചെയർപേഴ്സണും വൈസ് ചെയർമാനും സെക്രട്ടറിയുമടക്കം നഗരസഭയിലെ ഉദ്യോഗസ്ഥന്മാരും ഭരണപക്ഷത്തെ ഏതാനും കൗണ്‍സിലർമാരും ക്വാറന്റൈനിൽ പോയിരുന്നു. ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആയതോടെ ആശ്വസിച്ചിരിക്കുന്പോഴാണു ഭരണപക്ഷത്തെ വനിത കൗണ്‍സിലറുടെ പരിശോധന ഫലം പുറത്തുവന്നത്. ഇതോടെ എല്ലാവരും അങ്കലാപ്പിലായി. ചെയർപേഴ്സണും വൈസ് ചെയർമാനും സെക്രട്ടറിയും അടക്കം വീണ്ടും ക്വാറന്റൈനിൽ പോയി. ജീവനക്കാരനെ ആദരിച്ച കൗണ്‍സിലിൽ പങ്കെടുത്തിരുന്ന പ്രതിപക്ഷ കൗണ്‍സിലർമാരിൽ രണ്ടുപേരെ ഒഴികെ ക്വാറന്റൈനിൽ പോയിരുന്നില്ല. ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കാത്തതാണ് ക്വാറന്റൈനിൽ പോകാതിരുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനെതിരെ ചെയർപേഴ്സണ്‍ പ്രതിപക്ഷത്തിനെതിരെ രംഗത്തു വന്നിരുന്നു. ഇതിന്റെ പേരിൽ രാഷ്ട്രീയപ്പോരു മുറുകിക്കൊണ്ടിരിക്കുന്പോഴാണു വനിത കൗണ്‍സിലർക്കു രോഗം സ്ഥിരീകരിച്ചത്. വനിത കൗണ്‍സിലർ നഗരസഭ ഓഫീസിൽ…
Read Moreതൃശൂർ മെഡിക്കൽ കോളജിൽ തെരുവുനായ്ക്കൾ മാത്രമല്ല ഉഗ്രൻ വിഷപ്പാന്പുകളുമുണ്ടേ.. പാമ്പുകടിയേറ്റയാൾ ഗുരുതരാവസ്ഥയിൽ തുടരുന്നു…
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: തെരുവുനായ്ക്കളുടെ ശല്യവും ആക്രമണവും രൂക്ഷമായ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ ഉഗ്രൻ വിഷപ്പാന്പുകളും..! കഴിഞ്ഞ ദിവസം പാന്പുകടിയേറ്റയാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയേറ്റ മകനു കൂട്ടിരിക്കാനെത്തിയ അച്ഛനാണ് ആശുപത്രി കോന്പൗണ്ടിൽ നിന്നും പാന്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം: ഭക്ഷ്യവിഷബാധയേറ്റ മകനു കൂട്ടിരിക്കാനെത്തിയ പുതുരുത്തി തറയിൽ ആച്ചാട്ട്പടി കോളനിയിൽ മണികണ്ഠൻ(47) ആണ് പാന്പുകടിയേറ്റ് ചികിത്സയിലുള്ളത്. മണികണ്ഠന്റെ 22 വയസുള്ള മകൻ ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് മകനെ ഡിസ്ചാർജ് ചെയ്തിരുന്നു. ഡിസ്ചാർജ് ഷീറ്റ് കിട്ടാൻ കാത്തിരിക്കുന്നതിനിടെ മകനു ചായ വാങ്ങിച്ചുകൊണ്ടുവരാനായി ആശുപത്രിയുടെ പിന്നിലുള്ള കടയിൽ പോയി വരുന്പോഴാണ് മണികണ്ഠനെ പാന്പു കടിച്ചത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയ ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അണലിയാണു കടിച്ചതെന്ന് സംശയിക്കുന്നു.ആശുപത്രി വാർഡിൽ…
Read Moreതെരുവ് നായ്ക്കൾ മാത്രമല്ല,ഉഗ്ര വിഷപാമ്പുകളും…തൃശൂർ മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരന് പാമ്പുകടിയേറ്റു; കടിയേറ്റയാൾ ഗുരുതരാവസ്ഥയിൽ
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: തെരുവുനായ്ക്കളുടെ ശല്യവും ആക്രമണവും രൂക്ഷമായ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ ഉഗ്രൻ വിഷപ്പാന്പുകളും!! കഴിഞ്ഞ ദിവസം പാന്പുകടിയേറ്റയാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയേറ്റ മകന് കൂട്ടിരിക്കാനെത്തിയ അച്ഛനാണ് ആശുപത്രി കോന്പൗണ്ടിൽ നിന്നും പാന്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റ മകന് കൂട്ടിരിക്കാനെത്തിയ പുതുരുത്തി തറയിൽ ആച്ചാട്ട്പടി കോളനിയിൽ മണികണ്ഠൻ(47) ആണ് പാന്പുകടിയേറ്റ് ചികിത്സയിലുള്ളത്. മണികണ്ഠന്റെ 22 വയസുള്ള മകൻ ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് മകനെ ഡിസ്ചാർജ് ചെയ്തിരുന്നു. ഡിസ്ചാർജ് ഷീറ്റ് കിട്ടാൻ കാത്തിരിക്കുന്നതിനിടെ മകന് ചായ വാങ്ങിച്ചുകൊണ്ടുവരാനായി ആശുപത്രിയുടെ പിന്നിലുള്ള കടയിൽ പോയി വരുന്പോഴാണ് മണികണ്ഠനെ പാന്പു കടിച്ചത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയ ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അണലിയാണ് കടിച്ചതെന്ന് സംശയിക്കുന്നു. ആശുപത്രി…
Read More