സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: കോവിഡ് രോഗം മാറിയ പ്രവാസി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നന്ദി പറയാൻ ടിവിയുമായി എത്തി. ഗുരുവായൂർ കോട്ടപ്പടി ഇരിങ്ങപ്പുറം സ്വദേശി കെ.പി.നിസാമുദ്ദീനാണ് (54) തന്നെ 14 ദിവസം ചികിത്സിച്ച് അസുഖം ഭേദമാക്കിയ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരേയും നേഴ്സുമാരേയും മറ്റു ജീവനക്കാരേയും കണ്ട് നന്ദി പറയാനെത്തിയത്. ഒപ്പം കോവിഡ് വാർഡിൽ കഴിയുന്നവരുടെ മാനസികോല്ലാസത്തിന് തന്റെ സ്നേഹോപഹാരമായി ടിവിയും സമ്മാനിച്ചു. ഖത്തറിലും ബഹ്റനിലും നാട്ടിലും ട്രാവൽ ഏജൻസിയും ഹോട്ടൽ ബിസിനസുമുള്ള നിസാമുദ്ദീൻ ഖത്തറിൽ നിന്നെത്തിയപ്പോഴാണ് കോവിഡ് ബാധിതനായത്. മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ.എം.എ.ആൻഡ്രൂസ്, സൂപ്രണ്ട് ഡോ.ഗിരികൃഷ്ണൻ, ഡോ.സി.രവീന്ദ്രൻ, ഡോ.പി.വി.സന്തോഷ്, ഹെഡ് നേഴ്സ് ശ്രീകല, നേഴ്സിംഗ് സൂപ്രണ്ട് ലിസി വർഗീസ്, നേഴ്സുമാരായ ജ്യോതി ലക്ഷ്മി, ഹൈമാവതി, ജീവനക്കാരനായ കെ.എൻ.നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.
Read MoreCategory: Thrissur
രോഹിതിനും സഹോദരങ്ങൾക്കും ഇനി ഓൺലൈൻ ക്ലാസ് മുടങ്ങില്ല; വീട് വൈദ്യുതീകരിച്ചു നൽകി കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി
പറപ്പൂക്കര: പറപ്പൂക്കരയിൽ വൈദ്യുതി കണക്ഷനില്ലാത്ത നിർധന കുടുംബത്തിന് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് വയറിംഗ് നടത്തി വൈദ്യുതി കണക്ഷൻ ലഭ്യമാക്കി. കുടുംബത്തിലെ കുട്ടികളുടെ ഓണ്ലൈൻ പഠനത്തിനായി ടി.എൻ.പ്രതാപൻ എംപി ടിവിയും നൽകി. കേബിൾ കണക്ഷൻ ലഭ്യമാക്കിയതും മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയാണ് . ഒരാഴ്ചമുന്പ് എംപി പ്രതാപൻ പങ്കെടുത്ത ചടങ്ങിൽ ഏതെങ്കിലും വിദ്യാർഥികൾക്ക് ഓണ്ലൈൻ പഠനസൗകര്യം ഇല്ലാത്തതുണ്ടോ എന്നന്വേഷിച്ചിരുന്നു. ഇതേ തുടർന്നാണ് എടത്തിപറന്പിൽ രമേഷിൻരെ വീട്ടിൽ വൈദ്യുതിയില്ലെന്നും കുട്ടികൾക്ക് ഓണ്ലൈൻ പഠന സൗകര്യമില്ലെന്നും മനസിലായത്. പ്ലസ് ടു വിദ്യാർഥിയായ രോഹിതിനും, എഴിലും അഞ്ചിലും പഠിക്കുന്ന മിഴിക്കും, ശിവാനിക്കും പഠിക്കുന്നതിനായി പറപ്പൂക്കര മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് കെ.എസ്.ജോണ്സന്റെ നേതൃത്വത്തിൽ പ്രവർത്തകർ വീട് വൈദ്യുതീകരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. അധികൃതർ വേഗം കണക്ഷൻ നൽകുകയും ചെയ്തു. കേബിൾ ടി വി കണക്ഷനും കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ലഭ്യമാക്കി. മണ്ഡലം പ്രസിഡന്റ് കെ.എസ്.ജോണ്സണ്, എം.ശ്രീകുമാർ,…
Read Moreതൃശൂർ മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ സഹായത്തിനു യന്തിരനും
സ്വന്തം ലേഖകൻ മുളംകുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ ഡോക്ടർമാരെയും ജീവനക്കാരെയും സഹായിക്കാനായി വിദ്യാർഥികൾ രൂപം നൽകിയ റോബോട്ട് എത്തി. ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥികളായ എട്ടുപേർ ചേർന്നാണ് റോബോട്ട് വികസിപ്പിച്ച് മെഡിക്കൽ കോളജിന് നൽകിയത്. നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് ഡോക്ടർമാരെയും നേഴ്സുമാരെയും സഹായിക്കുന്ന തരത്തിലാണ് റോബോട്ട് പ്രവർത്തിക്കുക. രോഗികളുടെ അടുത്ത് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനും മറ്റും റോബോട്ട് സഹായകമാകും. അവസാനവർഷ പ്രോജക്ടായി കരുതിവെച്ച റോബോട്ട് കോവിഡ് പശ്ചാത്തലത്തിൽ നേരത്തേ നിർമിക്കുകയായിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസും ലെയ്സണ് ഓഫീസർ .സി. രവീന്ദ്രനും ചേർന്ന് റോബോട്ടിനെ ഏറ്റുവാങ്ങി.
Read Moreകോവിഡേ… ഇതു ചതി ! ദിവാൻജിമൂല, പട്ടാളം വികസനം ഉദ്ഘാടന മാമാങ്കങ്ങൾ ഇല്ലാതായി
തൃശൂർ: കോർപറേഷൻ ഭരണത്തിന്റെ അവസാന നാളുകളിലേക്ക് എല്ലാ പണികളും മാറ്റിവച്ച് ഉദ്ഘാടനങ്ങൾ നടത്തി അഭിമാനത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഭരണകക്ഷിയുടെ നീക്കം കോവിഡ് തോൽപ്പിച്ചു. കഴിഞ്ഞ കോണ്ഗ്രസ് ഭരണസമിതിയുടെ കാലത്ത് തുടങ്ങിയ പട്ടാളം റോഡ് വികസനവും ദിവാൻജി മൂല പാലവും റോഡുമൊക്കെ മനപ്പൂർവം അവസാന കാലഘട്ടത്തിലേക്ക് നീട്ടിവച്ച് എല്ലാം പൂർത്തിയാക്കി ക്രെഡിറ്റ് മുഴുവൻ ഇപ്പോഴത്തെ ഭരണ സമിതിയെടുക്കാനുള്ള നീക്കത്തിനാണ് കോവിഡിന്റെ രൂപത്തിൽ തിരിച്ചടിയായിരിക്കുന്നത്. കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ടുവന്ന് ഉദ്ഘാടന മാമാങ്കങ്ങൾ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇനിയൊന്നും ഉദ്ദേശിച്ച പോലെ നടക്കില്ലെന്ന നിരാശയിലാണ് ഭരണകക്ഷിയംഗങ്ങൾ. ] അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ വച്ചു തന്നെയാണ് കാര്യങ്ങൾ നീക്കുന്നതെന്ന് ഒരു കൗണ്സിൽ യോഗത്തിൽ മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജൻ പല്ലൻ മേയറായിരുന്ന കാലത്താണ് ദിവാൻജിമൂല റെയിൽവേ മേൽപാലത്തിന് പണം കെട്ടിവച്ച് നിർമാണം തുടങ്ങിയത്.…
Read Moreഗെയിൽ പൈപ്പുലൈനിൽ ഗ്യാസ് റെഡി; തൃശൂർ ജില്ലയിൽ അഞ്ചു സബ് സ്റ്റേഷനുകൾ ഒരുങ്ങുന്നു
സ്വന്തം ലേഖകൻ തൃശൂർ: കുറഞ്ഞ ചെലവിൽ ഇന്ധനം ലഭ്യമാക്കുന്ന ഗെയിൽ പൈപ്പുലൈനിൽ ഗ്യാസ് നിറച്ചു. വീടുകളിലും പന്പുകളിലും ഹോട്ടലുകളിലും ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. തൃശൂർ ജില്ലയിൽ അഞ്ചു സബ് സ്റ്റേഷനുകളാണു സജ്ജമാക്കുന്നത്. കൊച്ചി- കൂറ്റനാട്- ബംഗളൂരു- മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയുടെ ആദ്യഘട്ടമായ കൊച്ചി- കൂറ്റനാട് പൈപ്പ് ലൈനിലാണു കഴിഞ്ഞദിവസം ഗ്യാസ് നിറച്ചത്. 96 കിലോമീറ്റർ വരുന്ന ഈ പൈപ്പുലൈനിന്റെ പണി 2018 ജൂണിൽ പൂർത്തിയായതാണ്. കൂറ്റനാട് – വാളയാർ പൈപ്പ് ലൈനിലും വൈകാതെതന്നെ ഗ്യാസ് നിറയ്ക്കും. തമിഴ്നാട് മേഖലയിലുള്ള പണികൾ വൈകാതെതന്നെ തുടങ്ങും. മൊത്തം 4,700 കോടി രൂപയുടെ പദ്ധതിയാണിത്. കൊച്ചിയിലും കോയന്പത്തൂരിലും നിരവധി വ്യവസായ സ്ഥാപനങ്ങളിൽ പ്രകൃതിവാതകം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിവരികയാണ്. എന്നാൽ സബ് സ്റ്റേഷനുകളുടേയും പന്പുകളുടേയും നിർമാണം പൂർത്തിയായിട്ടില്ല. പൂർത്തിയായാൽ പൈപ്പുലൈൻ കടന്നുപോകുന്ന…
Read Moreനിരോധനാജ്ഞ, തൃശൂർ വിജനം; ശുചീകരണ വിഭാഗം വിറയ്ക്കുന്നു; ആരോഗ്യ സൂപ്രണ്ട് ക്വാറന്റൈൻ നിർദേശം ലംഘിച്ചു
സ്വന്തം ലേഖകൻ തൃശൂർ: അടച്ചിട്ട തൃശൂർ നഗരത്തിൽ നിരോധനാജ്ഞ. കടകൾ തുറന്നില്ല. ശക്തൻ മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങളും യാത്രക്കാരും വളരെ കുറവ്. നഗരത്തിൽ കനത്ത സുരക്ഷ. സർക്കാർ ഓഫീസുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. കോർപറേഷൻ ആരോഗ്യ വകുപ്പിലെ ക്ലർക്കായ മാള സ്വദേശിനിക്കു രോഗബാധ സ്ഥിരീകരിച്ചതോടെ കോർപറേഷനിൽ രോഗബാധിതരായവരുടെ എണ്ണം എട്ടായി. ആറു പേരും ആരോഗ്യ വകുപ്പിനു കീഴിലുള്ളവർ. നാലുപേർ ശുചീകരണ തൊഴിലാളികളാണ്. കഴിഞ്ഞ 15 നു മന്ത്രി വി.എസ്. സുനിൽകുമാറും മേയർ അജിത ജയരാജനുമടക്കം 18 പേർ പങ്കെടുത്ത യോഗത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് ക്ലർക്കും പങ്കെടുത്തിരുന്നു. ഏതാനും ദിവസംമുന്പ് രോഗം സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് ശുചീകരണ സൂപ്രണ്ടും ഇതേ യോഗത്തിൽ പങ്കെടുത്തിരുന്നു. ആരോഗ്യ വകുപ്പു സൂപ്രണ്ടിന്റെ ഓഫീസിൽ തൊട്ടരികിൽ ഇരിക്കുന്ന ക്ലർക്കിനു സൂപ്രണ്ടിൽനിന്നാണു രോഗം പകർന്നത്. 15നു നടന്ന യോഗത്തിൽ പങ്കെടുത്ത മന്ത്രി, മേയർ തുടങ്ങിയവർ…
Read Moreഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡിസിസിക്ക് നാഥനാകുന്നു; എം.പി. വിൻസെന്റ് തൃശൂർ ഡിസിസി പ്രസിഡന്റാകും; തൃശൂർ ഡിസിസി, കെപിസിസി പുനഃസംഘടന ഉടനേ
സ്വന്തം ലേഖകൻ തൃശൂർ: ഒന്നര വർഷമായി നാഥനില്ലാക്കളരിയായ തൃശൂർ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിക്കു പ്രസിഡന്റിനെ മൂന്നു ദിവസത്തിനകം നിയമിക്കും. കെപിസിസിയുടെ ജംബോ ഭാരവാഹിപ്പട്ടികയും ഈ ദിവസങ്ങളിൽ പ്രഖ്യാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ പാർട്ടിയേയും പ്രവർത്തകരേയും ഒരുക്കാനാണ് വൈകിയ വേളയിലെങ്കിലും പുനഃസംഘടനയ്ക്കു തയാറാകുന്നത്. ഐ ഗ്രൂപ്പ് നേതാവ് എം.പി. വിൻസെന്റിനെത്തന്നെ തൃശൂർ ജില്ലാ പ്രസിഡന്റായി നിയമിക്കും. ജില്ലയിലെ മുതിർന്ന നേതാവ് പി.എ. മാധവനെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തും. ആറുപേരെ തൃശൂരിൽനിന്നു കെപിസിസി സെക്രട്ടറിമാരാക്കും. ഇവരിൽ ഏറെപ്പേരും യുവനേതാക്കളാണ്. അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, ജോസ് വള്ളൂർ, ജോണ് ഡാനിയൽ, ടി.ജെ. സനീഷ്കുമാർ, സുനിൽ ലാലൂർ, സുനിൽ അന്തിക്കാട് എന്നിവരാണ് കെപിസിസി സെക്രട്ടറിമാരാകുന്നത്. നിലവിൽ ഡിസിസി പ്രസിഡന്റുമാരുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻകുട്ടിയും വൈസ് പ്രസിഡന്റ് പദ്മജ വേണുഗോപാലും കെപിസിസി ചുമതലകളിലേക്കു…
Read Moreകളിക്കളത്തിൽ മാലിന്യം; ചാലക്കുടി ഭരണപക്ഷത്തിന്റെ പുതിയ കളിയിൽ ജനജീവിതം ഭീഷണിയിൽ
ചാലക്കുടി: നഗരസഭയുടെ ഉടമസ്ഥതയിൽ കോസ്മോസ് ക്ലബിനു സമീപം കുട്ടികളുടെ പാർക്കിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തു കുന്നുകൂടി കിടക്കുന്ന മാലിന്യക്കൂന്പാരം ജനജിവതത്തിന് ഭീഷണിയായി മാറി. നഗരസഭ പ്രദേശത്തു നിന്നും ശേഖരിക്കുന്ന മാലിന്യം നഗരസഭ ഇവിടെയാണ് കൊണ്ടുവന്ന് തള്ളുന്നത്. മഴക്കാലമായതോടെ പരിസര പ്രദേശത്തുള്ളവർക്ക് ഇതു ഭീഷണിയായി മാറിയിരിക്കയാണ്. നേരത്തെ വിവിധ സമയങ്ങളിൽ മാലിന്യക്കൂന്പാരത്തിന് തീപിടിക്കുകയും വലിയ രീതിയിൽ പരിസര മലിനീകരണം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നു പരിസരവാസികൾ മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇവിടെ മാലിന്യം നിക്ഷേപിക്കുകയില്ലെന്നു നഗരസഭ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെന്നു മാത്രമല്ല വീണ്ടും വലിയതോതിൽ മാലിന്യങ്ങൾ നിക്ഷേപിക്കുകയാണ്. മഴ ശക്തമാകുന്നതോടെ ഇവിടെ വെള്ളം ഉയർന്ന് മാലിന്യങ്ങൾ പറയൻതോട്ടിലേക്കും പുഞ്ചപാടത്തേക്കും പുഴയിലേക്കും എത്തിച്ചേരും. ഇത് സമീപപ്രദേശങ്ങളിലെ മുഴുവൻ കിണറുകളേയും കുടിവെള്ള പദ്ധതികളെയും കൃഷിയേയും സാരമായി ബാധിക്കും. ഈ സ്ഥലത്ത് ആയുർവേദ…
Read Moreതൃശൂർ നഗരം അടഞ്ഞുകിടക്കുന്നു; കോർപറേഷനിലെ 13 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിൽ
സ്വന്തം ലേഖകൻ തൃശൂർ: കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ നിലവിൽ വന്നതോടെ തൃശൂർ നഗരം ഏതാണ്ടു പൂർണമായി അടഞ്ഞു കിടക്കുകയാണ്. കോർപറേഷനിലെ 13 ഡിവിഷനുകളാണ് ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണിലുള്ളത്. ഇതോടെ തൃശൂർ നഗരത്തിനകത്തെ വ്യാപാരസ്ഥാപനങ്ങളൊന്നും ഇന്നു തുറന്നില്ല. മെഡിക്കൽ ഷോപ്പുകളും ഏതാനും ഹോട്ടലുകളും തുറന്നിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് നിലവിലുള്ള ഏഴു ഡിവിഷനുകൾക്കു പുറമെ ആറു ഡിവിഷനുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്. ഇതിൽ പാട്ടുരായ്ക്കൽ, തേക്കിൻകാട്, കൊക്കാലെ, പള്ളിക്കുളം ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളായതോടെയാണ് നഗരത്തിന്റെ നല്ലൊരു ഭാഗം അടഞ്ഞുകിടക്കുന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കച്ചവട സ്ഥാപനങ്ങൾ തുറക്കാമെന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ടെങ്കിലും അത്തരം കടകൾ പോലും തുറന്നിട്ടില്ല. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ മാത്രമേ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളൂവെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രകൾ പാടില്ലെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആളുകൾ കൂട്ടംകൂടി…
Read Moreകാടിറങ്ങി കൃഷി നശിപ്പിച്ച് കാട്ടുപന്നിയും മാനുകളും; കർഷകർ ദുരിതത്തിൽ
ഇഞ്ചക്കുണ്ട്: മലയോര ഗ്രാമമായ ഇഞ്ചക്കുണ്ടിൽ വന്യജീവികളിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായി. കാട്ടുപന്നികളും മാനുകളുമാണ് കർഷകർക്കു തീരാതലവേദനയായി മാറുന്നത്. രാത്രിയായാൽ സമീപത്തെ തേക്കു തോട്ടത്തിൽ നിന്ന് കൂട്ടമായി ഇറങ്ങി വരുന്ന പന്നികളും മാനുകളും കൃഷിയിടങ്ങളെ മെതിക്കളമാക്കുകയാണ്. കഴിഞ്ഞ രാത്രി ഇഞ്ചക്കുണ്ട് കുണ്ടൂക്കാരൻ വർഗീസിന്റെ കൃഷിതോട്ടത്തിലിറങ്ങിയ പന്നിക്കൂട്ടവും മാനുകളും വാഴകൾ, റബർ ചെടികൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. മൂന്നുമാസം വളർച്ചയെത്തിയ നൂറോളം ഇരുന്നൂറിലേറെ റബർ തൈക്കളും 250 ഓളം പൂവൻവാഴകളും വന്യജീവികൾ നശിപ്പിച്ചതായി 88 കാരനായ കർഷകൻ കുണ്ടൂക്കാരൻ വർഗീസ് പറഞ്ഞു. വേലികെട്ടിയും രാത്രിയിൽ തകരപാട്ട കൊണ്ട് ശബ്ദമുണ്ടാക്കിയും കാട്ടുപന്നികളെ തുരത്താൻ നടത്തുന്ന കർഷകരുടെ ശ്രമം പലപ്പോഴും ഫലംകാണാറില്ല. പൊറുതി മുട്ടിയ കർഷകർ വന്യജീവികൾ കൃഷിയിടങ്ങളിലേക്കിറങ്ങുന്നത് തടയണമെന്ന് നിരന്തരം അധികൃതരോടാവശ്യപ്പെടുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് കർഷകനായ കെ.വി.ജോണി പറഞ്ഞു. വന്യജീവികൾ കൃഷി നശിപ്പിച്ചാൽ നാമ മാത്രമായ നഷ്ടപരിഹാരമാണു കർഷകർക്കു ലഭിക്കുന്നത്.…
Read More