തൃശൂർ: ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ചേലക്കര എസ്എംടി സ്കൂളിലെ അധ്യാപകൻ എളനാട് നീളംപള്ളിയാൽ ഗോപകുമാറിന്റെ (53) ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജനുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിലെ മലയാളം അധ്യാപകനും എൻസിസിയുടെ ചുമതലക്കാരനുമായ ഗോപകുമാറിനെ കാണുന്നതിനു റൂമിലേക്കു ചെന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണു പരാതി. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം ചേലക്കര പോലീസ് പോക് സോ നിയമപ്രകാരം കേസെടുത്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ അധ്യാപകനെ ഫെബ്രുവരി രണ്ടിനു കോഴിക്കോടുനിന്നുമാണ് അറസ്റ്റു ചെയ്തത്. എന്നാൽ പീഡനത്തിന് ഇരയായെന്നു പറയുന്ന കുട്ടിക്കു ബുദ്ധിമാന്ദ്യമുണ്ടെന്നും മറ്റും ചൂണ്ടിക്കാട്ടി കോടതി പ്രതിക്കു ജാമ്യം അനുവദിക്കുകയായിരുന്നു. പിന്നീട് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ ആദിത്യയുടെ നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ചേലക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും പെണ്‍കുട്ടിയുടെ അമ്മയും ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. അപ്പീൽ പരിഗണിച്ച ഹൈക്കോടതി…
Read MoreCategory: Thrissur
ശിക്ഷാ കാലാവധി കഴിഞ്ഞു; നാലു തടവുകാർ ഇനി തണൽ ഇടത്തിലേക്ക്; സ്വയം തൊഴിൽ പരിശീലനത്തിലൂടെ പുതു ജീവിതത്തിലേക്ക്
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽനിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയ നാലുപേർ തണൽ ഇടത്തിലേക്ക്. ജയിലിൽനിന്നിറങ്ങുന്ന ആലംബഹീനർക്ക് താങ്ങാവാൻ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്ഥാപനമാണ് തണൽ ഇടം. കൊല്ലം ജില്ലയിലെ വാളകത്താണ് തണൽ ഇടം ആരംഭിച്ചിട്ടുള്ളത്. വിയ്യൂർ സെൻട്രൽ ജയിലിൽനിന്നും പുറത്തിറങ്ങിയ 59 വയസുകാരനാണ് തണലിടത്തിലെ ആദ്യ താമസക്കാരൻ. ഹൃദ്രോഗിയായ ഇദ്ദേഹത്തിനു സ്വന്തക്കാരായി ആരുമില്ല. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എങ്ങോട്ടുപോകുമെന്നറിയാതെ നിന്നപ്പോഴാണ് സാമൂഹ്യ നീതി വകുപ്പ് തുണയായത്. ഇതിനു പുറമെ തമിഴ്നാട്ടുകാരായ രണ്ടുപേരും കോഴിക്കോടുകാരനായ ഒരാളും വിയ്യൂർ സെൻട്രൽ ജയിലിൽനിന്നും തണലിടത്തിന്റെ ഭാഗമാകും. പൊതുഗതാഗതം ഇല്ലാത്തതിനാൽ പോലീസ് സഹായത്തോടെ ഇവരെ തണലിടത്തിൽ എത്തിക്കും. കിടപ്പുരോഗികളോ, മാനസിക രോഗികളോ അല്ലാത്ത ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയുന്ന 18-70 വരെ പ്രായമുള്ള പുരുഷൻമാരെയാണ് ഇവിടെ പാർപ്പിക്കുക. ജില്ലാ പ്രൊബേഷൻ ഓഫീസർമാരുടെയോ ജയിൽ സൂപ്രണ്ടുമാരുടെയോ കത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ സംരക്ഷണം ലഭിക്കും.…
Read Moreപാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; ടോൾപിരിവ് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ജോസഫ് ടാജറ്റ്
ആന്പല്ലൂർ: പാലിയേക്കരയിൽ ടോൾ പിരിവ് വീണ്ട ും ആരംഭിച്ചു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം താത്കാലികമായി നിർത്തിവച്ച ടോൾ പിരിവാണ് ഞായറാഴ്ച അർധ രാത്രി മുതൽ പുനരാരംഭിച്ചത്. ലോക്ക് ഡൗണ്‍ തീരുന്നതുവരെ ടോൾ പിരിവു നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കളക്ടർ ഇടപെട്ട് ടോൾ പിരിവ് നിർത്തിവച്ചത്. എന്നാൽ, നേരത്തെ ലഭിച്ച കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ടോൾ പിരിവ് ആരംഭിച്ചതെന്ന് കന്പനി അധികൃതർ പറയുന്നു. ഇതിനിടെ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുന്നതുവരെ ടോൾ പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്ക് മന്ത്രി ജി.സുധാകരൻ കത്ത് നൽകിയെങ്കിലും കേന്ദ്ര സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ല. മൂന്നാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെ ടോൾ പ്ലാസയിൽ നേരിയ തോതിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി നിരത്തിലിറങ്ങിയിരിക്കുന്നത്. ടോൾ പ്ലാസയിൽ…
Read Moreവീട്ടുകാർ ഉറങ്ങികിടക്കുന്നതിനിടെ മോഷണം: 2,28,000 രൂപ കവർന്നു; മോഷ്ടാവ് അകത്തു കയറിയത് വാതിലുകളോ ജനലകളോ പൊളിക്കാതെ
മണ്ണുത്തി: കാളത്തോട് ഒരു വീട്ടിൽ നിന്നും രണ്ടുലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ കവർന്നു. കുന്നംത്തുകര ചില്ലിക്കൽ വീട്ടിൽ ഉമൈബ അബുവിന്റെ വീട്ടിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് പണം മോഷണം പോയതായി പരാതിയിൽ പറയുന്നത്. ശനിയാഴ്ച്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഇവരുടെ വീട്ടിൽ നാലുപേരാണ് താമസം ഉള്ളത്. ഉമൈബയുടെ വസ്തു വിറ്റവകയിൽ മറ്റു ചെലവുകൾ കഴിച്ച് ബാക്കിയുണ്ടായിരുന്ന പണം അലമാരയിൽ കഴിഞ്ഞ ദിവസം സൂക്ഷിച്ചിരുന്നു. ഉറങ്ങാൻ പോയതിനു ശേഷം ഒരു മണിയോടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു നോക്കിയപ്പോൾ ഒരാൾ മുറിയിൽ നിന്നും പുറത്തേയക്കു ഓടി പോകുന്നതു കണ്ടു. ഉടനെ മുറിയിലെ അലമാര പരിശോധിച്ചു. തുണികൾ താഴെയ്ക്കു വലിച്ചിട്ട നിലയിലാണ് കിടന്നിരുന്നത്. അലമാരയുടെ ഉള്ളിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 2,28, 000 രൂപ നഷ്ടപ്പെട്ടതായും മനസിലായി. ഉടനെ തന്നെ വീടിന്റെ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. വാതിലുകളോ ജനലകളോ പൊളിക്കാതെയാണ് മോഷ്ടാവ്…
Read Moreവീട്ടിൽ വിശ്രമത്തിലാണെങ്കിലും പൂരം അടുത്തതോടെ എന്തെങ്കിലും ചെയ്യാതിരിക്കാൻ ദിനുവിനായില്ല; വരച്ചു…. മാസ്ക് കെട്ടിയ ആനകളുടെ പൂരച്ചിത്രം
സ്വന്തം ലേഖകൻ തൃശൂർ: സാധാരണ തൃശൂർ പൂരത്തിന് ഓടിനടന്ന് കുടപ്പണിയും അലങ്കാരപ്പണികളും നടത്തുന്ന അയ്യന്തോൾ സ്വദേശി ദിനു എന്ന് വിളിക്കുന്ന വടക്കൂട്ട് വീട്ടിൽ ദിനേഷ് രാമൻ ഇക്കുറി പൂരമില്ലാത്തതിനാൽ സങ്കടം തീർത്തതു മാസ്ക് കെട്ടിയ ആനകളുടെ പൂരച്ചിത്രം വരച്ച്. നടുവേദന കാരണം ഡോക്ടറുടെ നിർദേശപ്രകാരം അയ്യന്തോളിൽ തൃശൂർ ലോ കോളജിന് അടുത്തുള്ള വീട്ടിൽ വിശ്രമത്തിലാണെങ്കിലും പൂരം അടുത്തതോടെ എന്തെങ്കിലും ചെയ്യാതിരിക്കാൻ ദിനുവിനായില്ല. അങ്ങനെയാണ് കോവിഡിനേയും പൂരത്തേയും ഒരുമിപ്പിക്കാൻ ദിനു തീരുമാനിച്ചത്. കോവിഡിനെ പിടിച്ചുകെട്ടിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ തിടന്പേറ്റിയ ആനയും മാസ്ക് കെട്ടിയ മറ്റ് ആറ് ആനകളും വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ചിത്രമാണ് ദിനു വരച്ചത്. ഡീറ്റെയിലിംഗിലേക്കു പോകാതെ ആശയം ആവിഷ്കരിക്കാനാണ് പ്രധാന്യം നൽകിയതെന്നു ചിത്രകാരനായ ദിനു പറഞ്ഞു.
Read Moreഇനി എത്ര ഓടണം… ജീവിതം തിരിച്ചു പിടിക്കാൻ! തൃശൂര്‍ നഗരത്തില്‍ മാത്രം ഓടിയിരുന്ന അയ്യായിരത്തോളം ഓട്ടോറിക്ഷകളും അവരുടെ കുടുംബങ്ങളും നെട്ടോട്ടത്തില്‍
സ്വന്തംലേഖകൻ തൃശൂർ: തൊഴിലിനായി മറ്റൊരു വഴിയുമില്ലാതെ ജീവിതം വഴി മുട്ടി നിന്നകാലത്ത് രക്ഷിച്ചത് ഓട്ടോറിക്ഷകളാണ്. എന്നാൽ ഇപ്പോൾ കോവിഡ് എല്ലാ വഴികളും അടച്ചതോടെ തൃശൂർ നഗരത്തിൽ മാത്രം ഓടിയിരുന്ന അയ്യായിരത്തോളം ഓട്ടോറിക്ഷകളും അവരുടെ കുടുംബങ്ങളും നെട്ടോട്ടത്തിലാണ്. മറ്റൊന്നിനുമല്ല, എങ്ങനെയെങ്കിലും ജീവൻ നിർത്താതെ ഓടിക്കാൻ വേണ്ട “ഇന്ധനം’ തേടി. ഭക്ഷണത്തിനുപോലും പണമില്ലാതെ ആയിരക്കണക്കിന് ഓട്ടോ തൊഴിലാളികളാണ് നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകളെ നോക്കി നെടുവീർപ്പെടുന്നത്. ദിവസേന ഓടിക്കിട്ടുന്ന പണം കൊണ്ടാണ് ഓട്ടോ തൊഴിലാളികൾ കുടുംബം പുലർത്തിയിരുന്നത്. ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങിയവർ നിരവധിയാണ്. ലോണടയ്ക്കാനുള്ള പണമില്ലെന്നതല്ല ഇപ്പോൾ ഇവരെ നിരാശപ്പെടുത്തുന്നത്. ലോക്ക്ഡൗണ്‍ ഓരോ തവണയും നീട്ടുന്നതോടെ ജീവിക്കാനുള്ള “ഇന്ധനവും’ ഇല്ലാതാകുന്നുവെന്നതാണ് നിരാശപ്പെടുത്തുന്നത്. സാധാരണ ഒരു ഓട്ടോറിക്ഷ ഡ്രൈവർക്ക് ചെലവു കഴിച്ച് ആയിരം രൂപ മിച്ചം കിട്ടുന്നവരുണ്ട്. വാടകയ്ക്ക് ഓട്ടോറിക്ഷയെടുത്ത് ഓടിക്കുന്നവർക്ക് ഇതിലും കുറവ് തുക മാത്രമേ വീട്ടിലേക്ക് കൊണ്ടുപോകാൻ ലഭിക്കൂ. രാത്രിയും പകലും…
Read Moreഒന്നര മണിക്കൂർ നീണ്ട പരിശ്രമം! കിണർ വൃത്തിയാക്കുന്നതിനിടെ വലിയ പാറക്കല്ലിനടിയിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി
അരിന്പൂർ: നാലാംകല്ലിൽ കിണർ വൃത്തിയാക്കാനിറങ്ങിയ ആൾ വലിയ പാറക്കല്ലിനടിയിൽപ്പെട്ട് ഒന്നര മണിക്കൂർ കിടന്നു. ഇയാളെ തൃശൂർ ഫയർഫോഴ്സും അന്തിക്കാട് പോലീസും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. നാലാംകല്ല് സ്വദേശി കുന്പളത്തുപറന്പിൽ വിപിന്റെ വീട്ടുകിണറ്റിൽ പാറപൊട്ടിച്ച കിണർ വൃത്തിയാക്കുന്നതിനിടെയാണു കിണർ പണിക്കാരനായ വലക്കാവ് കൊഴുക്കുള്ളി ചേന്ത്ര വീട്ടിൽ രാജൻ അപകടത്തിൽപ്പട്ടത്. നാലുപേർ ചേർന്ന് ചെളി എടുക്കുന്നതിനിടെ മുന്‍പ് പൊട്ടിച്ചശേഷം അടർന്നിരുന്ന കൂറ്റൻ പാറ രാജന്റെ മേൽ പതിക്കുകയായിരുന്നു. തല ഭാഗം മാത്രം പുറത്തായ നിലയിലായിരുന്നു 12 കോൽ താഴ്ചയുള്ള കിണറ്റിൽ രാജൻ കിടന്നിരുന്നത്. പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടങ്ങി. തൃശൂർ ഫയർഫോഴ്സ് ലീഡിംഗ് ഫയർമാൻ അനിൽ കുമാറിന്റെ നേതൃത്വത്തിൽ അൻസാർ, സന്തോഷ്കുമാർ എന്നിവർ ചേർന്ന് കിണറ്റിലിറങ്ങി ഹൈഡ്രോളിക്ക് ജാക്ക് ഉപയോഗിച്ച് പാറ പൊക്കി. കരയ്ക്കുനിന്ന് രക്ഷാപ്രവർത്തനങ്ങൾ അന്തിക്കാട് എസ്ഐ വി.എൻ. മണികണ്ഠന്റെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു. ഒന്നര മണിക്കൂർ പരിശ്രമത്തിനു ശേഷം…
Read Moreശ്വാസതടസമുണ്ടായ ആറുമാസം പ്രായമുള്ള കുഞ്ഞിനു രക്ഷകരായി മെംബറും ഫയർഫോഴ്സും
വടക്കഞ്ചേരി: ശ്വാസതടസ്സം മൂലം അസ്വസ്ഥത പ്രകടിപ്പിച്ച ആറു മാസം പ്രായമായ പെണ്‍കുഞ്ഞിന് രക്ഷകരായി പഞ്ചായത്ത് മെന്പറും വടക്കഞ്ചേരി ഫയർഫോഴ്സും. വണ്ടാഴി നീർച്ചാൽ രാജൻ ചന്ദ്രിക ദന്പതികളുടെ കൈ കുഞ്ഞിനെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വടക്കഞ്ചേരി ഫയർഫോഴ്സ് ഇടപ്പെട്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഫയർ ഉദ്യോഗസ്ഥരായ പി.ആർ. വികാസ്, വി.എസ്.സുധൻ, കെ.എസ്.സുബൈർ എന്നിവരാണ് പഞ്ചായത്ത് അംഗം രമ്യ പ്രമോദിനൊപ്പം രക്ഷകരായത്. ശ്വാസതടസ്സം മൂലം ഒരാഴ്ച മുന്‍പും കുട്ടിയെ ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് വിധേയയാക്കിയിരുന്നു. രോഗം ഭേതപ്പെട്ടതിനെ തുടർന്നാണ് വീട്ടിൽ കൊണ്ടുവന്നത്. എന്നാൽ ഇന്നലെ ശ്വാസതടസ്സം മൂലം കുട്ടി ഏറെ അസ്വസ്ഥയായി. ഇതേ തുടർന്നാണ് മാതാപിതാക്കൾ മെന്പറെ വിളിച്ചത്. ലോക്ക് ഡൗണായതിനാൽ മറ്റു വാഹനങ്ങളിൽ കുട്ടിയെ കൊണ്ട് പോകുന്നത് പരിശോധനകൾക്കും അതുവഴി ആശുപത്രിയിലെത്തി ചികിത്സ ലഭിക്കാൻ വൈകുമെന്നതിനാലാണ് ഫയർഫോഴ്സിന്റെ സഹായം തേടിയത്.
Read Moreഎന്തായാലും ലോക്കായി, ലോക്ക് ഡൗൺ ആഘോഷമാക്കി റെയ്നി ജോസും കുടുംബവും
സ്വന്തം ലേഖകൻ എന്തായാലും ലോക്കായി, ലോക്ക് ഡൗൺ ആഘോഷമാക്കി, അതിജീവന തന്ത്രങ്ങളൊരുക്കുകയാണ് റെയ്നി ജോസും കുടുംബവും. മൊയലൻ അഗ്രോ പൈപ്പ്സിന്റെ മാനേജിംഗ് ഡയറക്ടറാണ് റെയ്നി ജോസ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം എല്ലാ മേഖലയിലും വൻ സാന്പത്തിക തകർച്ചയും പ്രതിസന്ധിയും ഉണ്ടാകും. തന്റെ ബിസിനസിനേയും ബാധിക്കും. എന്നാൽ ലോകജനതയെ വിഴുങ്ങുന്ന മഹാവ്യാധിയിൽനിന്നു രക്ഷനേടാൻ അടച്ചിടാതെ മറ്റൊരു മാർഗവുമില്ല. ഇങ്ങനെയൊരു അടച്ചിടലിനു നിർബന്ധിതരായവരാണ് എല്ലാവരും. എന്തായാലും, പൈപ്പുകളിലുടെ തിളച്ചുമറിയുന്ന ബിസിനസ് ടെൻഷനുകൾ തത്കാലം കടത്തിവിടുന്നില്ല. പകരം ആ പൈപ്പുകളിലൂടെ ശീതളമായ മനശാന്തി ഒഴുക്കിവിടുകയാണ്. ലോ ക്ക്ഡൗണ്‍ ദിനങ്ങളെ കുടുംബത്തോടൊപ്പം ആനന്ദകരമാക്കി. ഇതാദ്യമായാണ് ഇത്രയും കാലം പുറത്തിറങ്ങാതെ വീ ട്ടിൽതന്നെ ഇരിക്കേണ്ടിവന്നത്. ഒല്ലൂരിലെ വസതിയിൽ പത്നി രഞ്ജിതയ്ക്കും മക്കളായ പൂജ, ജോസ്, മരി യ എന്നിവർക്കുമൊപ്പം വീട്ടുജോലികൾ ചെയ്തും ഒന്നിച്ചു ഭക്ഷണം തയാറാക്കിയും കഴിച്ചും തമാശകളും പഴയ വിശേഷങ്ങൾ പങ്കുവച്ചുമെല്ലാം വീടിനെ സ്വർഗമാക്കി.…
Read Moreഓടിയെത്തിയെങ്കിലും കാണാനായില്ല, പാമ്പുകടിയേറ്റ കുഞ്ഞനിയൻ കൈയെത്തും ദൂരെ യാത്രയായി
ചാലക്കുടി: പാന്പുകടിയേറ്റ് ചികിത്സയിലായ സഹോദരനെ കാണാൻ മഹാരാഷ്ട്രയിൽനിന്നും കാറിൽ പുറപ്പെട്ട അഖിലിനെ പോലീസ് പിടികൂടി നിരീക്ഷണത്തിലാക്കിയപ്പോൾ ഒടുവിൽ കേൾക്കേണ്ടിവന്നത് സഹോദരന്റെ മരണവാർത്ത. പോട്ട ചില്ലായി ആന്റുവിന്റെ മകൻ അഖിലിനാണ് സഹോദരൻ അനിലിന്റെ മരണ വാർത്ത കേൾക്കേണ്ടിവന്നത്. കഴിഞ്ഞ ഏപ്രിൽ 11നാണ് അനിലിന് പാന്പുകടിയേറ്റ് അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് മഹാരാഷ്ട്രയിൽ ജോലി ചെയ്യുന്ന പിതൃസഹോദരൻ ജെയിംസും അഖിലും ഒരു മഹാരാഷ്ട്രക്കാരന്റെ കാറിൽ കേരളത്തിലേക്ക് പുറപ്പെട്ടു. മഹാരാഷ്ട്രയിൽനിന്നും അധികൃതരുടെ യാത്രാനുമതിയോടെ പുറപ്പെട്ട ഇവർക്ക് വഴിമധ്യേ യാതൊരു തടസങ്ങളും ഇല്ലാതെ കടന്നുപോന്നു. കേരളത്തിലും ഇവർക്ക് യാത്ര തടസമുണ്ടായില്ല. എന്നാൽ ചാലക്കുടിയിലെത്തിയ ഇവരെ പോലീസ് പിടികൂടി. പാന്പുകടിയേറ്റ് അങ്കമാലി എൽഎഫ് ആശുപത്രിയിൽ കഴിയുന്ന സഹോദരനെ കാണാൻ വന്നതാണെന്ന വിശദീകരണമൊന്നും പോലീസ് വകവച്ചില്ല. മഹാരാഷ്ട്ര അധികൃതരുടെ കത്തും വിലപോയില്ല. മഹാരാഷ്ട്രക്കാരനടക്കം മൂന്നുപേരെയും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാക്കി. മരണത്തോട് മല്ലടിക്കുന്ന സഹോദരൻ അനിലിനെ ഒരു…
Read More