സ്വന്തം ലേഖകൻ തൃശൂർ: നീണ്ട ഇടവേളയ്ക്കു ശേഷം തൃശൂരിൽ വീണ്ടും കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ ജില്ല ആശങ്കയിൽ. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും മടങ്ങിയെത്തുന്നവർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ ആരോഗ്യവകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. തുടർച്ചയായി ഏതാനും ദിവസം കോവിഡ് കേസുകളൊന്നും പോസിറ്റീവ് അല്ലാത്തതുകൊണ്ട് തൃശൂർ ജില്ല പതിയെ സാധാരണ നിലയിലേക്ക് വരികയായിരുന്നു. ആരോഗ്യവകുപ്പും സർക്കാരും നൽകുന്ന മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും വരെ ലംഘിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തിത്തുടങ്ങിയിരുന്നു. ഇനി കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടാകില്ലെന്ന ധാരണയിൽ റോഡുകളിലിറങ്ങിയും സാമൂഹിക അകലം പാലിക്കാതെയും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആളുകൾ കോവിഡിന് മുൻപുള്ള കാലത്തെ പോലെ ആകാൻ തുടങ്ങിയിരുന്നു. അതിനിടെയാണ് ഗൾഫിൽനിന്നു തിരിച്ചെത്തിയ രണ്ടുപേർക്ക് കോവിഡ് പോസിറ്റീവായത്. ഇതോടെ ജില്ല വീണ്ടും കോവിഡിന്റെ കുരുക്കിലായി. കൂടുതൽ പ്രവാസികൾ വരും ദിവസങ്ങളിൽ ജില്ലയിലെത്തും. വിദേശത്തുനിന്ന് എത്തിയവരെ നേരെ ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള…
Read MoreCategory: Thrissur
മാതൃദിനത്തില്‍ ഒരു സന്തോഷവാര്‍ത്ത! നീർനായയുടെ ആക്രമണത്തിൽ വിദ്യാർഥിക്കു പരിക്ക്; മകനെ രക്ഷിച്ച് അമ്മ
പുതുക്കാട്: മുപ്ലിയത്ത് കുറുമാലി പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയ്ക്കും മകനും നീർനായ ആക്രമണത്തിൽ പരിക്കേറ്റു. മുപ്ലിയം പിടിക്കപറന്പ് എടപറന്പിൽ രഘുവിന്റെ ഭാര്യ സംഗീത (37), മകൻ യദുകൃഷ്ണ (11) എന്നിവർക്കാണു പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പിടിക്കപറന്പ് തേവര് കടവിൽ കുളിക്കുന്നതിനിടെ യദുകൃഷ്ണയെ നീർനായ ആക്രമിക്കുകയായിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു സംഗീതയ്ക്കു നീർനായയുടെ കടിയേറ്റത്. യദുകൃഷ്ണയുടെ കൈയിലും തോളിലും പരിക്കേറ്റു.സംഗീതയുടെ കാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടുത്തിടെ കുറുമാലിപുഴയിൽ പലഭാഗങ്ങളിലായി നീർനായയുടെ ശല്യം പെരുകിയതായി പരാതിയുണ്ട്.
Read Moreഇനിയെല്ലാം… ഓൺലെെൻ! ഇവർ പഠിക്കട്ടെ, പരീക്ഷയ്ക്കു ലോക്കു വേണോ..?
എറിയാട്: ലോക്കായ പരീക്ഷാകാലം പരീക്ഷകളിലൂടെ തന്നെ ആസ്വാദ്യകരമാക്കുകയാണ് എറിയാട് കേരളവർമ ഹയർ സെക്കൻഡറി സൂളിലെ എസ്എസ്എൽസി വിദ്യാർഥികൾ. ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ മൂന്നു പരീക്ഷകളാണ് ഓണ്‍ലൈനായി നടന്നുകൊണ്ടിരിക്കുന്നത്. ദിവസവും ഒരു വിഷയത്തെ ആസ്പദമാക്കി രണ്ടുസെറ്റ് ചോദ്യപേപ്പർ രാവിലെ 10 നു പ്രത്യേകം ഉണ്ടാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികൾക്കു നൽകും. രാത്രി ഏഴിനുള്ളിൽ പരീക്ഷയെഴുതിയാൽ മതി. തുടർന്ന് ഉത്തരസൂചിക നൽകുകയും കുട്ടികൾ സ്വയം തങ്ങളുടെ ഉത്തരങ്ങൾ വിശകലനം ചെയ്യുകയും തുടർന്ന് അധ്യാപകർ വിലയിരുത്തലുകൾ നടത്തുകയും ചെയ്യും. സമഗ്ര ഉൾപ്പടെയുള്ള വിദ്യാഭ്യാസ സൈറ്റുകളിലെ വീഡിയോകൾ, ഒാഡിയോകൾ എന്നിവയും സംശയ ദൂരീകരണത്തിനായി വിദ്യാർഥികൾക്കു നൽകുന്നുണ്ട്. എസ്എസ്എൽസി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർഥികളുടേയും ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും അവർക്കു മാനസിക പിന്തുണയും അധ്യാപകർ നൽകുന്നുണ്ട്. ഒരു മാസം പിന്നിട്ട ഈ പ്രവർത്തനങ്ങളിലൂടെ എല്ലാ അധ്യായങ്ങളുടേയും പരീക്ഷ ഒരുവട്ടം പൂർത്തിയായിക്കഴിഞ്ഞു. പ്രധാനധ്യാപകൻ പി.സക്കീർ ഹുസൈൻ,…
Read Moreകിടപ്പുരോഗികൾ ഒരുക്കിയ നക്ഷത്രങ്ങളും കൊന്തകളും ചിരിച്ചു! വിറ്റുകിട്ടിയ തുക ദുരിതാശ്വാസത്തിന്
പെരിങ്ങണ്ടൂർ (തൃശൂർ): കിടപ്പുരോഗികൾ വെട്ടിയൊരുക്കിയ നക്ഷത്രങ്ങൾ ചിരിച്ചു. അവർ മെനഞ്ഞെടുത്ത സാന്താക്ലോസ് മുഖങ്ങൾ പൊട്ടിച്ചിരിച്ചു. ആ കൈകൾകൊണ്ടു കെട്ടിയൊരുക്കിയ കൊന്തകൾ പ്രാർഥനാമലരുകളായി. തൃശൂർ അതിരൂപതയുടെ ജീവകാരുണ്യ സ്ഥാപനമായ പോപ്പ് ജോണ്‍ പോൾ പീസ് ഹോമിലെ അന്തേവാസികൾക്ക് അതൊരു പുണ്യനിമിഷമായിരുന്നു. അവർ ഏതാനും മാസമായി ഒരുക്കിയ കൊന്തകളും മാലകളും നക്ഷത്രങ്ങളും ആശംസാകാർഡുകളും സാന്താക്ലോസ് മുഖങ്ങളുമെല്ലാം വിറ്റുകിട്ടിയ 15,150 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. മന്ത്രി എ.സി. മൊയ്തീൻ തുക ഏറ്റുവാങ്ങി. മൂന്നുവർഷം മുന്‍പ് പത്താം ക്ലാസ് പാസായ ജോണി എന്ന കിടപ്പുരോഗിയായ അന്തേവാസിയാണ് പണം കൈമാറിയത്. കോവിഡ് 19 വ്യാപനം തടയാൻ സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ വരുമാനമില്ലാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അഗതികളായ കിടപ്പുരോഗികൾ മാസങ്ങളായി നേടിയ സന്പാദ്യമാണ് ഇങ്ങനെ സമ്മാനിച്ചത്. മുന്നൂറോളം കിടപ്പുരോഗികളാണ് ഇവിടെ കഴിയുന്നത്. പ്രാഥമിക കർമങ്ങൾപോലും ചെയ്യാൻ കഴിയാത്തവർ. തിരിഞ്ഞുകിടക്കാൻപോലും പരസഹായം വേണം. എല്ലാം…
Read Moreഇത് ഫോട്ടോ എടുത്തതാണോ? ജലച്ചായത്തിൽ ടീച്ചറമ്മ വരച്ചിട്ട തൃശൂരിന്റെ വഴികൾ കണ്ടാലോ…
സ്വന്തം ലേഖകൻ തൃശൂർ: ചിത്രകാരിയായ പി.ജി. ഉഷടീച്ചർ തൃശൂർ റൗണ്ടിൽനിന്നുള്ള വഴികൾ വരയ്ക്കുന്ന തിരക്കിലാണ്. വാട്ടർകളർ ഉപയോഗിച്ചു വരച്ചിട്ടുള്ള ചിത്രങ്ങൾ കണ്ടാൽ വഴിയുടെ ഫോട്ടോ എടുത്തതാണോ എന്നു തോന്നിപ്പോകും. അത്രയും മികവോടെയും സൂക്ഷ്മതയോടെയുമാണ് ഉഷടീച്ചർ തന്റെ കലാസൃഷ്ടിക്കു പൂർണത നൽകിയിരിക്കുന്നത്. കുറച്ചുകാലമായി തൃശൂരിലെ വഴികളെക്കുറിച്ചുള്ള ചിത്രപരന്പര ചെയ്യാൻ വേണ്ടിയുള്ള അണിയറപ്രവർത്തനങ്ങളിലായിരുന്നു ടീച്ചറമ്മ. ലോക്ക്ഡൗണ്‍ ആയതോടെ വഴിവരകൾ തുടങ്ങി. ഇതിനകം മൂന്നു വഴികളുടെ വര പൂർത്തിയായി. നാലാംവഴി വരച്ചു തുടങ്ങി. വടക്കേ സ്റ്റാൻഡിലേക്കുള്ള വഴി, സെന്റ് തോമസ് കോളജ് റോഡ്, ഷൊർണൂർ റോഡ് എന്നിവയാണ് ഉഷടീച്ചർ പൂർത്തിയാക്കിയ വരവഴികൾ. പത്തിലധികം വഴികൾ തന്റെ ചിത്രപരന്പരയിലുണ്ടെന്ന് ഉഷടീച്ചർ പറഞ്ഞു. വാട്ടർകളറിലാണ് ചിത്രങ്ങളെങ്കിലും കാൻവാസിലെ വൈറ്റ് സ്പേസുകളാണ് തന്റെ ചിത്രങ്ങളുടെ ഹൈലൈറ്റുകളെന്നു ടീച്ചർ പറയുന്നു. വീട്ടിലെ ജോലികൾ കഴിഞ്ഞു കിട്ടുന്ന സമയങ്ങളിലാണ് ചിത്രംവര. വഴികളുടെ ഫോട്ടോകൾ എടുപ്പിച്ചിട്ടുണ്ട്. അതു നോക്കിയാണ് വരയ്ക്കുന്നത്.…
Read Moreഹൈടെക് ചാരായം വാറ്റ്! ഒടുവില്‍ ഷാജി കുടുങ്ങി; ഈ രീതി പഠിച്ചത് കോട്ടയത്ത് ടൈല്‍സ് പണിക്കായി എത്തിയപ്പോള്‍…
മുളങ്കുന്നത്തുകാവ്: ഐസ്ബ്ലോക്കുകൾ ഉപയോഗിച്ച് പുതിയ രീതിയിൽ ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയിൽ. തിരൂർ ആലുംകുന്ന് വേളശേരി വീട്ടിൽ ഷാജിയാണ് പിടിയിലായത്. തൃശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.എ. സലീമിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി. ജിജു ജോസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ആളൊഴിഞ്ഞ റബർതോട്ടത്തിനരികെ കുറ്റിക്കാടുകൾക്കിടയിലായിരുന്നു ചാരായം വാറ്റ്. ഇവിടെ നിന്ന് 22.400 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടികൂടി. ചാരായം വാറ്റുന്പോൾ ഇടയ്ക്കിടെ വെള്ളം മാറ്റുന്നത് ഒഴിവാക്കുന്നതിനാണ് ഐസ് ബ്ലോക്കുകൾ ഉപയോഗിച്ചിരുന്നത്. കോട്ടയത്തു ടൈൽസ് വർക്കുകൾ ചെയ്തുകൊണ്ടിരുന്ന പ്രതി അവിടെവച്ചാണ് ഈ രീതി പഠിച്ചതെന്നു പറയുന്നു. പ്രിവന്റിവ് ഓഫീസർമാരായ ജീൻ സൈമണ്‍, ടി.എസ്. സുരേഷ് കുമാർ, സി.എ. സുരേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ.വി. രാജേഷ്, ഡിക്സണ്‍, സിവിൽ എക്സൈസ് ഓഫീസർമാരായ പി.കെ. സെൽവി, ടി.സി. അനീഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreകോവിഡ് അടിപ്പാതയേയും വിഴുങ്ങിയോ.? വാദങ്ങൾക്കൊടുവിൽ നിർമാണം ആരംഭിച്ച ചാലക്കുടി അടിപ്പാത നിർമാണം അനിശ്ചിതാവസ്ഥയിൽ
ചാലക്കുടി: ദേശീയപാത നഗരസഭ ജംഗ്ഷനു സമീപം നിർമിക്കുന്ന അടിപ്പാതയുടെ നിർമാണം സ്തംഭിച്ചതു സംബന്ധിച്ചു വലിയ പ്രതിഷേധങ്ങളായിരുന്നു ഉയർന്നുകൊണ്ടിരുന്നത്. ഇപ്പോൾ കൊറോണ അടിപ്പാത നിർമാണത്തെ പ്രതിസന്ധിയിലാക്കി. ഏറെ വിവാദങ്ങൾക്കൊടുവിലാണു അടിപ്പാത നിർമാണം കോടതി ജംഗ്ഷനിൽ ആരംഭിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ നിർമാണം ആരംഭിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞപ്പോൾ പണി നിർത്തിവച്ചു. 8.5 കോടിയുടേതായിരുന്നു കരാർ. ആറുമാസം കൊണ്ട് പണിപൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ദേശീയപാതയുടെ കരാറുകാരായ കെഎംസിക്കു വേണ്ടി യുണിക് ആൻഡ് ടെക്നോഭാരതിയാണു നിർമാണ ജോലികളുടെ ഉപകരാർ ഏറ്റെടുത്തത്. എന്നാൽ, ബിൽതുക കിട്ടാതെ വന്നപ്പോൾ ഉപകരാറുകാർ നിർമാണം നിർത്തിവയ്ക്കുകയായിരുന്നു. നിരവധി തവണ മന്ത്രിതലത്തിലും മറ്റും ചർച്ചകൾ നടന്നെങ്കിലും പണി ഉടനെ ആരംഭിക്കുമെന്ന തീരുമാനമല്ലാതെ നിർമാണം ആരംഭിച്ചില്ല. ഒടുവിൽ ബെന്നി ബഹനാൻ എംപി വിളിച്ചുചേർത്ത യോഗത്തിൽ കഴിഞ്ഞ ഒക്ടോബറിൽ പണി നിർമാണ പുരാരംഭിക്കുമെന്നായിരുന്നു തീരുമാനം. കഴിഞ്ഞ നവംബർ 18നു പൊതുമരാമത്തു മന്ത്രി വീണ്ടും…
Read Moreആംബുലൻസ് അപകടത്തിൽ മരിച്ച നഴ്സ് ഡോണയ്ക്കു നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
പെരിങ്ങോട്ടുകര: ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നഴ്സ് ഡോണ ( 23 ) യ്ക്കു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അന്തിക്കാട് ഗവ. ആശുപത്രിയിലെ 108 ആംബുലൻസിലെ നഴ്സായ പെരിങ്ങോട്ടുകര താണിക്കൽ ചമ്മണത്ത് വീട്ടിൽ വർഗീസിന്റെ മകൾ ഡോണ തിങ്കളാഴ്്ച വൈകീട്ട് അന്തിക്കാട് ആൽ പരിസരത്തു വച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം അന്തിക്കാട് ഗവ. ആശുപത്രിയിൽ പൊതു ദർശനത്തിനു വച്ചു. നിരവധി പേരാണ് സാമൂഹിക അകലം പാലിച്ച് ഡോണയെ അവസാനമായി കാണാനെത്തിയത്. മന്ത്രി വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി എന്നിവർ ആശുപത്രിയിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് പത്ത് ആംബുലൻസുകളുടെ അകന്പടിയോടെ മൃതദേഹം പെരിങ്ങോട്ടുകരയിലുള്ള വസതിയിലെത്തിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ്, ടി.എൻ. പ്രതാപൻ എംപി, ഗീത ഗോപി എംഎൽഎ, ബിജെപി സംസ്ഥാന സെക്രട്ടറി എ.…
Read Moreബസുകൾ ഒരു വർഷം കട്ടപ്പുറത്ത്; ടാക്സ് ഒഴിവാക്കാൻ ജി ഫോം നൽകി; 1,500 സ്വകാര്യ ബസുകളും ആയിരം ടൂറിസ്റ്റു ബസുകളും 500 ലോറികളും
സ്വന്തം ലേഖകൻ തൃശൂർ: ഒരു വർഷത്തേക്കു സർവീസ് നടത്തുന്നില്ലെന്നു ജില്ലയിലെ എല്ലാ ബസുകളും ആർടിഒ ഓഫീസിൽ ജി ഫോം നൽകി. 1,500 സ്വകാര്യബസുകളാണ് ടാക്സ് ഒഴിവാക്കാൻ ജി ഫോം നൽകിയത്. വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾക്കു പുറമേ, ആയിരത്തോളം ടൂറിസ്റ്റു ബസുകളും ഒരു വർഷത്തേക്ക് ഓടുന്നില്ലെന്നു രേഖപ്പെടുത്തി ജി ഫോം സമർപ്പിച്ചിട്ടുണ്ട്. അഞ്ഞൂറോളം ചരക്കുലോറികളും ജി ഫോം സമർപ്പിച്ചു. ഓരോ മൂന്നുമാസത്തേക്കാണ് ബസുകൾക്കും മറ്റും ടാക്സ് അടയ്ക്കേണ്ടത്. ഏപ്രിൽ മുതലുള്ള ടാക്സ് ഒഴിവാക്കിക്കിട്ടാനാണ് ജി ഫോം സമർപ്പിച്ചത്. വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് 28,000 രൂപ മുതൽ 36,000 രൂപവരെയാണു റോഡ് ടാക്സ്. ടൂറിസ്റ്റു ബസുകൾക്കാണെങ്കിൽ 36,000 രൂപ മുതൽ 46,000 രൂപവരെയാണു നികുതി. ലോക്ക്ഡൗണ്‍ പിൻവലിച്ചാലും സ്വകാര്യ ബസ് സർവീസുകൾ രണ്ടു മാസത്തിനകം ആരംഭിക്കാനാവില്ലെന്നാണ് ബസുടമകളുടെ നിരീക്ഷണം. രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ…
Read Moreടോള്‍ഗേറ്റ് തകര്‍ത്ത് കടന്ന സ്പിരിറ്റ് വാന്‍ കണ്ടെത്താനായില്ല; പോലീസിനെ അറിയിക്കാന്‍ വീഴ്ച പറ്റിയതില്‍ എക്സൈസിന് വിമര്‍ശനം
സ്വന്തം ലേഖകന്‍ തൃശൂര്‍: ജില്ലാ അതിര്‍ത്തിയായ കൊരട്ടി പൊങ്ങത്തുനിന്ന് എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സ്പിരിറ്റ് വാന്‍ കണ്ടെത്താനായില്ല. പാലിയേക്കര ടോള്‍പ്ലാസയിലെ ബാരിക്കേഡ് ഇടിച്ചു തകര്‍ത്ത് തൃശൂര്‍ – പാലക്കാട് ദേശീയപാത വഴി ഇന്നലെ പുലര്‍ച്ചെ പാഞ്ഞുപോയ സ്പിരിറ്റ് വാന്‍ പാലക്കാട് വടക്കഞ്ചേരിയിലെ മംഗലം റോഡില്‍വച്ച് അപ്രത്യക്ഷമാവുകയായിരുന്നു. വാന്‍ കണ്ടെത്താന്‍ എക്സൈസും ഹൈവേപോലീസും ഊര്‍ജിത അന്വേഷണം തുടരുകയാണ്. സ്പിരിറ്റ് വാന്‍ പൊങ്ങത്തുനിന്ന് കടന്നുകളയുമ്പോള്‍ തന്നെ കൃത്യമായി വിവരം പോലീസിനെ അറിയിക്കുന്നതില്‍ എക്സൈസിന് വീഴ്ച സംഭവിച്ചെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വിവരം യഥാസമയം കൈമാറിയിരുന്നെങ്കില്‍ ചാലക്കുടി മുതല്‍ വാണിയമ്പാറ വരെയുള്ള തൃശൂര്‍ ജില്ലയ്ക്കുള്ളില്‍ എവിടെയെങ്കിലും വച്ച് വാന്‍ പിടികൂടാമായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പാലിയേക്കര ടോള്‍പ്ലാസ കഴിഞ്ഞ് നടത്തറ പിന്നിട്ട ശേഷമാണ് എക്സൈസ് സംഘം പോലീസിനെ വിവരമറിയിച്ചതെന്നാണ് പറയുന്നത്. അതിവേഗത്തിലായിരുന്ന വാന്‍ പോലീസിന്റെയും എക്സൈസിന്റെയും കയ്യിലകപ്പെടാതിരിക്കാന് അമിതവേഗതയിലായിരുന്നു പാഞ്ഞുപോയത്. വാണിയമ്പാറ ചെക്പോസ്റ്റിലും വണ്ടി…
Read More