ഇങ്ങനെയൊക്കെ ചെയ്യാമോ? നെ​ഹ്റു കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് ’ആ​ദ​രാ​ഞ്ജ​ലി​യും അ​വ​ഹേ​ള​ന​വും’: കു​റ്റ​ക്കാ​ർ​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ്

കാ​ഞ്ഞ​ങ്ങാ​ട്: പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പി.​വി. പു​ഷ്പ​ജ​യ്ക്കെ​തി​രെ ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ച് പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ക​യും പ​ട​ക്കം​പൊ​ട്ടി​ച്ചു ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​മെ​ന്നു സൂ​ച​ന.

ക​ഴി​ഞ്ഞ ദി​വ​സം കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ലി​നു യാ​ത്ര​യ​യ​പ്പു പ​രി​പാ​ടി ന​ട​ന്നി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ഒ​രു​സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ ’ആ​ദ​രാ​ഞ്ജ​ലി’ പോ​സ്റ്റ​ർ പ​തി​ച്ചു പ​ട​ക്കം​പൊ​ട്ടി​ച്ച് ഗു​രു​നി​ന്ദ ന​ട​ത്തി​യ​ത്. വി​ഷ​യം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ച​ർ​ച്ച​യാ​യ​തോ​ടെ പോ​ലീ​സി​നു കേ​സെ​ടു​ക്കാ​തെ മ​റ്റു നി​ർ​വാ​ഹ​മൊ​ന്നു​മി​ല്ലാ​ത്ത സ്ഥി​തി​യാ​യി​രി​ക്കു​ക​യാ​ണ്.

Related posts