ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേശ​ങ്ങ​ൾ ലം​ഘി​ച്ച് അ​ന്യ​സം​സ്ഥാ​ന​ത്ത് നിന്ന് ചരക്ക് ലോറിയിൽ ആളെക്കടത്തൽ; കുന്നംകുളം സ്വദേശിനി പോലീസ് പിടിയിൽ

കു​ന്നം​കു​ളം: ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേശ​ങ്ങ​ൾ ലം​ഘി​ച്ച് അ​ന്യ​സം​സ്ഥാ​ന​ത്തുനി​ന്നും ആ​ളു​ക​ളെ ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. പെ​ങ്ങാ​മു​ക്ക് സ്വ​ദേ​ശി​നി ചെ​റു​പ​റ​ന്പി​ൽ സ​ജീ​വി​ന്‍റെ ഭാ​ര്യ സി​ന്ധു​വി​നെ (42) യാ​ണ് കു​ന്നം​കു​ളം എ​സി​പി ​ടി.​എ​സ്. സി​നോ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​ജി.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റുചെ​യ്ത​ത്. കോ​വി​ഡ് 19 വ്യാ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ആ​ളു​ക​ളെ നി​യ​മ​ങ്ങ​ളും നി​ർ​ദേശ​ങ്ങ​ളും ലം​ഘി​ച്ച് പ​ച്ച​ക്ക​റി ക​യ​റ്റിവ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ക​ട​ത്തു​ന്ന​തി​ന് ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. അ​തി​ർ​ത്തി വ​ഴി ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ൽ വ​ൻ​തു​ക കൈ​പ്പ​റ്റി ആ​ളു​ക​ളെ അ​തി​ർ​ത്തി ക​ട​ത്തു​ന്ന വാ​ർ​ത്ത ഒ​രു ഓ​ണ്‍ലൈ​ൻ ചാ​ന​ൽ പു​റ​ത്ത് കൊ​ണ്ടുവ​ന്നി​രു​ന്നു. വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​യാ​ൾ സി​ന്ധു​വു​മാ​യി ന​ട​ത്തി​യ ടെ​ല​ഫോ​ണ്‍ സം​ഭാ​ഷ​ണ​വും ഓ​ണ്‍​ലൈ​ൻ ചാ​ന​ൽ പു​റ​ത്തുവി​ട്ടി​രു​ന്നു. ത​മി​ഴ് നാ​ട്ടി​ലു​ള്ള ബാ​ബു എ​ന്ന ഏ​ജ​ന്‍റി​ന്‍റെ കൈ​വ​ശം പ​ണം ന​ൽ​കി​യാ​ൽ പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ളി​ച്ചു ക​ട​ത്താ​നു​ള്ള സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു നേ​തൃ​ത്വം…

Read More

പൂരമില്ലെങ്കിലും അവരെ മറന്നില്ല; പൂ​ര​വു​മാ​യി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​ർ​ക്കൊ​രു സ​ഹാ​യ​വു​മാ​യി പൂ​ര​പ്രേ​മി​സം​ഘം

തൃ​ശൂ​ർ: പൂ​രം ഇ​ല്ലെ​ങ്കി​ലും പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി പൂ​ര​പ്രേ​മി​സം​ഘം. പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന ക​ലാ​കാ​ര​ൻ​മാ​ർ, പ​ന്ത​ൽ​പ​ണി​ക്കാ​ർ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ജീ​വ​ന​ക്കാ​ർ, പ​ന്തം ചു​റ്റ​ൽ-​ പ​ന്തം പി​ടിക്കുന്ന ആളുകൾ, ആ​നത്തൊ​ഴി​ലാ​ളി​ക​ൾ, ആ​ന​പ്പു​റ​ംകാ​ർ, ബ​ലൂ​ണ്‍-​വ​ള ക​ച്ച​വ​ട​ക്കാ​ർ, പ​ല​ഹാ​ര ക​ച്ച​വ​ട​ക്കാ​ർ, പ​ക്ഷി​ശാ​സ്ത്ര​ക്കാ​ർ, നാ​ട​ൻ​പാ​ട്ട്-​നാ​ട​ൻ​ക​ലാ​രൂ​പ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് പൂ​ര​പ്രേ​മി​സം​ഘം സ​ഹാ​യം ന​ൽ​കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ത്ത നൂ​റ്റി​യ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ത്തു​കി​ലോ അ​രി ഉ​ൾ​പ്പ​ടെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ആ​യി​രം രൂ​പ​യു​ടെ കി​റ്റാ​ണ് പൂ​ര​പ്രേ​മി​ സം​ഘം ന​ൽ​കു​ന്ന​ത്. ഇ​ന്നും നാ​ളെ​യു​മാ​യാ​ണ് വി​ത​ര​ണം. പൂ​ര​പ്രേ​മി സം​ഘം പ്ര​സി​ഡ​ന്‍റ് ബൈ​ജു താ​ഴേ​ക്കാ​ട്ട്, അ​നി​ൽ​കു​മാ​ർ മോ​ച്ചാ​ട്ടി​ൽ, പി.​വി.​അ​രു​ണ്‍്, ന​ന്ദ​ൻ വാ​ക​യി​ൽ, വി​നോ​ദ് ക​ണ്ടെം​കാ​വി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണം.

Read More

കോവിഡ് 19; ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി എ​യ​റോ​സോ​ൾ ബോ​ക്സു​മാ​യി ജോ​ണ്‍​സ​ൺ

കൊ​ര​ട്ടി: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി എ​യ​റോ​സോ​ൾ ബോ​ക്സു​മാ​യി ജോ​ണ്‍​സ​ണ്‍. പ്ര​മു​ഖ​നാ​യ ഒ​രു ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മാ​ണ് കോ​വി​ഡ് കാ​ല​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ​ക്കാ​യി ഇ​ത്ത​ര​മൊ​രു ഉ​പ​ക​ര​ണം നി​ർ​മി​ക്കാ​ൻ ജോ​ണ്‍​സ​ന് പ്ര​ചോ​ദ​ന​മാ​യ​ത്. എ​ക്രി​ലി​ക് ഷീ​റ്റി​ൽ രോ​ഗി​യു​ടെ ത​ല മു​ഴു​വ​ൻ വ്യ​ക്ത​മാ​യി കാ​ണാ​നാ​വു​ന്ന വി​ധ​ത്തി​ൽ എ​ളു​പ്പം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ജോ​ണ്‍​സ​ണ്‍ ഇ​ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കി​ട​ക്കു​ന്ന കോ​വി​ഡ് രോ​ഗി​യു​ടെ ത​ല മൊ​ത്ത​മാ​യി മൂ​ടി വ​ക്കു​ന്ന ഈ ​ബോ​ക്സി​ന്‍റെ ഒ​രു വ​ശ​ത്ത് ര​ണ്ടു ഹോ​ളു​ക​ളു​ണ്ട്. അ​തി​ലൂ​ടെ കൈ​ക​ൾ ക​ട​ത്തി രോ​ഗി​ക്കു വേ​ണ്ട പ​രി​ശോ​ധ​ന​യും പ​രി​ച​ര​ണ​വും ന​ൽ​കാ​ൻ സാ​ധി​ക്കും. ഡി​സൈ​നി​ങ് രം​ഗ​ത്തു 1991 മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ജോ​ണ്‍​സ​നു ആ​റു വ​ർ​ഷം ദു​ബാ​യ്, ചൈ​ന, നൈ​ജീ​രി​യ തു​ട​ങ്ങി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്‍​സ്യു​മ​ർ ഇ​ല​ക്ട്രോ​ണി​ക്സ് ട്രേ​ഡി​ങ്ങ് രം​ഗ​ത്തെ തൊ​ഴി​ൽ പ​രി​ച​യ​മാ​ണ് അ​നു​ഗ്ര​ഹ​മാ​യ​ത്. ഇ​ന്ന് കൊ​ര​ട്ടി​യി​ൽ സു​ന്ദ​ർ ആ​ർ​ക്കേ​ഡി​ൽ ഡി​ജി ടെ​ക് ഡി​സൈ​ൻ​സ് എ​ന്ന ലേ​സ​ർ പ്രി​ന്‍റി​ങ് ക​ട്ടി​ംഗ്,…

Read More

ലോ​ക്ക്ഡൗ​ണിൽ വീ​ട്ടി​ല​ക​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക​രി​കി​ലേ​ക്ക് ഹോ​ളി​ഗ്രേ​സി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന ചി​കി​ത്സാ​ല​യ​വു​മാ​യി മാ​ള പ​ഞ്ചാ​യ​ത്ത്

മാ​ള: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ വീ​ട്ടി​ല​ക​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക​രി​കി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന ചി​കി​ത്സാ​ല​യം എ​ത്തു​ന്നു. മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹോ​ളി​ഗ്രേ​സ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ഹോ​ളി​ഗ്രേ​സി​ന്‍റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ബ​സ് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ആ​ശു​പ​ത്രി​യു​ടേ​താ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ർ​ക്കു​ള്ള മേ​ശ, രോ​ഗി​ക​ളെ കി​ട​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ബെ​ഡ്, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്തി​ക​ർ​ക്കും ഇ​രി​ക്കു​ന്ന​തി​നാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ബ​സി​ന​ക​ത്ത് ഒ​രു​ക്കി. മാ​ള സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രി​ൽ​നി​ന്നും ഒ​രാ​ൾ, ന​ഴ്സ്, ഫാ​ർ​മ​സി​സ്റ്റ്, ഇ​ത​ര ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലു​ണ്ടാ​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി രോ​ഗി​ക​ൾ​ക്ക് പ​രി​ശോ​ധ​ന​യും 10 ദി​വ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കും. പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ്…

Read More

നി​ർ​ത്തി​യി​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി​ക്ക് പു​റ​കി​ൽ ലോറി ഇടിച്ചുകയറി ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ചു

തൃ​ശ്ശൂ​ർ : മ​ണ്ണു​ത്തി വെ​ട്ടി​ക്ക​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി​ക്ക് പു​റ​കി​ൽ കോ​ഴി ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. കോ​ഴി ക​യ​റ്റി​വ​ന്ന ലോ​റി​യി​ലെ ക്ലീ​ന​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി രം​ഗ​നാ​ഥ​ൻ (40) ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലേ​മു​ക്കാ​ലോ​ടെ​യാ​ണ് അ​പ​ക​ടം.

Read More

മ​ക​ളും മ​രു​മ​ക​നും ലോ​ക്ക് ഡൗ​ണി​ൽ​പെട്ടു ; 60-ാം പി​റ​ന്നാളി​നു ‘ലോ​ക്കി​ല്ല’; ആ​ശം​സ​ക​ളു​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സ്

ക​യ്പ​മം​ഗ​ലം: മ​ക​ളും മ​രു​മ​ക​നും ലോ​ക്ക് ഡൗ​ണി​ൽ​പെ​ട്ടു. 60-ാം പി​റ​ന്നാ​ൾ ലോ​ക്കാ​ക്കാ​തെ കേ​ക്കും ആ​ശം​സ​ക​ളു​മാ​യി ക​യ്പ​മം​ഗ​ലം പോ​ലീ​സ്. ചെ​ന്ത്രാ​പ്പി​ന്നി പെ​രു​ന്പ​ട​പ്പ് സ്കൂ​ളി​നു സ​മീ​പം എ​ലു​വ​ത്തി​ങ്ക​ൽ വീ​ട്ടി​ൽ തോ​മ​സ് ഫ്രാ​ൻ​സീ​സിന്‍റെ ഭാര്യ ​ജാ​ൻ​സിയു​ടെ 60-ാം പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​നു കേ​ക്കും ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത് പോ​ലീ​സു​കാ​ർ. പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു മ​ക​ൾ സ്മ​ര്യ​യും ഭ​ർ​ത്താ​വും കു​ട്ടി​ക​ളും വ​രാ​ൻ ഖ​ത്ത​റി​ൽ ത​രാ​റെ​ടു​ക്കു​ന്പോ​ഴാ​ണു ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. വ​ല്യ​മ​ക്കു പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഒ​രു കേ​ക്കു വാ​ങ്ങി ന​ൽ​കാ​മോ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്മ​ര്യ​യു​ടെ മ​ക​ൾ 11 വ​യ​സു​ള്ള ലെ​ന എ​ന്ന മി​ന്നു 25 നു ​രാ​ത്രി 11 നു ​ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു ഫോ​ണ്‍ ചെ​യ്തി​രു​ന്നു. എ​സ്ഐ കെ.​എ​സ്. സു​ബി​ന്ത് കെെ​യോ​ടെ ത​ന്നെ കേ​ക്ക് ഓ​ർ​ഡ​ർ ചെ​യ​തു. ഇ​ന്ന​ലെ രാ​വി​ലെ എ​സ്ഐ കെ.​എ​സ്. സു​ബി​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. എ​എ​സ്ഐ​മാ​രാ​യ കെ.​എ​സ്. അ​ബ്ദു​ൾ സ​ലാം, എ. ​സ​ജി​ബാ​ൽ, സീ​നി​യ​ർ സി​വി​ൽ…

Read More

കോ​വി​ഡിനെ പ്ര​തി​രോ​ധി​ക്കാ​ൻ കൊരട്ടിയിൽ നിന്നും ഒ​രു “മാ​ലാ​ഖ’

കൊ​ര​ട്ടി: ആ​ത്മ​വി​ശ്വാ​സ​ത്തി​നൊ​പ്പം ധൈ​ര്യ​വും കൈ​വി​ടാ​തി​രു​ന്നാ​ൽ കോ​വി​ഡ് 19 നെ ​പ്ര​തി​രോ​ധി​ക്കാ​നാ​കു​മെ​ന്ന് കോ​വി​ഡ് ബാ​ധി​ത​രെ ഐ​സൊ​ലേ​ഷ​നി​ൽ ശു​ശ്രൂ​ഷി​ച്ച ’മാ​ലാ​ഖ’​മാ​രി​ലൊ​രാ​ളു​ടെ അ​നു​ഭ​വ​സാ​ക്ഷ്യം. കൊ​ര​ട്ടി തി​രു​മു​ടി​ക്കു​ന്ന് സ്വ​ദേ​ശി വാ​ഴ​പ്പി​ള്ളി ബി​ജു​വി​ന്‍റെ ഭാ​ര്യ ബീ​ന​യാ​ണ് ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ആ​ശു​പ​ത്രിയി​ലെ നീ​ണ്ട ഒ​ന്ന​ര മാ​സ​ത്തെ പ​രി​ച​ര​ണ​ത്തി​നു ശേ​ഷം വീ​ട്ടി​ലെ​ത്തി അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. ക​ണ്ണൂ​രി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നെ ത്തുട​ർ​ന്ന് ആരോഗ്യ വകു പ്പ് ബീനയുൾപ്പടെയുള്ള 34 അംഗ ടീമിനെ നിയോഗി ക്കുയായി രുന്നു. ടീ​മി​ന്‍റെ ദി​വ​സ​ങ്ങ​ളോ​ള​മെ​ടു​ത്ത കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ക​ഴി​ഞ്ഞ മാ​സം 28ന് ​ത​ന്നെ കോ​വി​ഡ് ബാ​ധി​ത​രെ അ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ പ്രാ​പ്ത​മാ​ക്കി. തു​ട​ർ​ന്ന് എ​ല്ലാ ദി​വ​സ​വും പോ​സ​റ്റീ​വ് കേ​സു​ക​ളും വ​ന്നി​രു​ന്നു. 123 അ​ഡ്മി​ഷ​നു​ക​ളി​ൽ 74 ഉം ​പ​രി​ശോ​ധ​നയി​ൽ നെ​ഗ​റ്റീ​വാ​യ​തോ​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ച്ചു. 14 ദി​വ​സ​ത്തെ രോ​ഗീ​പ​രി​ച​ര​ണ​ത്തി​ന ുശേ​ഷം ശു​ശ്രൂ​ഷ​ക​രാ​യ 34 പേ​രും ക്വാ​റ​ന്‍റൈനി​ൽ പോ​യി. അ​തി​നു ശേ​ഷം സ്ര​വ​മെ​ടു​ത്ത് പ​രി​ശോ​ധി​ച്ച്…

Read More

കൊ​ടി​യേ​റ്റം മ​ന​സി​ല്‍ ക​ണ്ട് പൂ​ര​പ്രേ​മി​ക​ള്‍; ഇ​ടി​വെ​ട്ടും മ​ഴ​യും പൂ​ര​ത്തോ​ടു ചേ​ര്‍​ത്ത് സോ​ഷ്യ​ല്‍​മീ​ഡി​യ

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം തൃ​ശൂ​ര്‍ പൂ​രം കൊ​ടി​യേ​റ്റ് നേ​രി​ല്‍ കാ​ണാ​നാ​കാ​തെ നി​രാ​ശ​രാ​യി പൂ​ര​പ്രേ​മി​ക​ള്‍. കൊ​ടി​യേ​റ്റം മ​ന​സി​ല്‍ ക​ണ്ട് സോ​ഷ്യ​ല്‍​ മീ​ഡി​യ​യി​ല്‍ പൂ​രം കൊ​ടി​യേ​റ്റ് വാ​ര്‍​ത്ത​ക​ളും ട്രോ​ളു​ക​ളും ഓ​ര്‍​മ​ചി​ത്ര​ങ്ങ​ളു​മാ​യി പൂ​ര​പ്രേ​മി​ക​ള്‍ വീ​ട്ടി​ലി​രു​ന്ന് തൃ​ശൂ​ര്‍ പൂ​രം കൊ​ടി​യേ​റ്റം ആ​ഘോ​ഷ​മാ​ക്കി. കൊ​ടി​യേ​റ്റ​ത്തി​ന് പൊതുജനത്തെ ക്ഷേ​ത്ര​ത്തി​ന​കത്ത് ക​ട​ത്തി​യില്ലെ ങ്കിലും പ്ര​വേ​ശി​ച്ച​വ​രെ​ടു​ത്ത കൊ​ടി​യേ​റ്റ് ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും വാ​ട്സാ​പ്പു​ക​ളി​ലൂ​ടെ ലോ​ക​മെ​ങ്ങും പ​ട​ര്‍​ന്നു. കൊ​ടി​യേ​റ്റത്തിനു വ​ന്‍​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റെങ്കിലും ഇ​ന്ന​ലെ ആ​ളൊ​ഴി​ഞ്ഞ ക്ഷേ​ത്രാ​ങ്ക​ണ​ങ്ങ​ളാ​യി​രു​ന്നു. കൊ​ടി​യേ​റ്റ ദി​വ​സം രാ​ത്രി വൈ​ദ്യു​താ​ല​ങ്കാ​ര​ങ്ങ​ളാ​ല്‍ പ്ര​കാ​ശ​പൂ​രി​ത​മാ​കാ​റു​ള്ള ക്ഷേ​ത്ര​ഗോ​പു​ര​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ പ​തി​വ് വെ​ളി​ച്ചം മാ​ത്രം. കൊ​ടി​യേ​റ്റ ദി​വ​സം പെ​യ്ത മ​ഴ​യെ​യും പൂ​ര​ത്തോ​ടു ചേ​ര്‍​ത്തു​വെ​ച്ചാ​ണ് പൂ​ര​പ്രേ​മി​ക​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ആ​ഘോ​ഷി​ച്ച​ത്. പൂ​രം കൊ​ടി​യേ​റ്റം ദി​വ​സം പെ​യ്ത​ത് മ​ഴ​യ​ല്ല കൊ​ടി​യേ​റ്റം കാ​ണാ​ന്‍ ക​ഴി​യാ​തെ പോ​യ തൃ​ശൂ​ര്‍​ക്കാ​ര​ന്‍റെ ക​ണ്ണീ​രാ​ണെ​ന്നാ​യി​രു​ന്നു ട്രോ​ള്‍. വെ​ടി​ക്കെ​ട്ടി​നു നി​യ​മം അ​നു​മ​തി ത​ന്നി​ല്ലെ​ങ്കി​ലും കൊ​ടി​യേ​റ്റ് ക​ഴി​ഞ്ഞ​പ്പോ​ഴു​ണ്ടാ​യ ഇ​ടി​വെ​ട്ട് പ്ര​കൃ​തി ഒ​രു​ക്കി​യ വെ​ടി​ക്കെ​ട്ടാ​ണെ​ന്ന ക​മ​ന്‍റും…

Read More

തെങ്ങ് ചതിക്കില്ല, പക്ഷേ ചതയ്ക്കും..! ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പോ​ലീ​സ് ജീ​പ്പി​നു മു​ക​ളി​ൽ തെ​ങ്ങു വീ​ണു; ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി​

അന്നമനട: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പോ​ലീ​സ് ജീ​പ്പി​നു മു​ക​ളി​ൽ കാ​റ്റി​ലും മ​ഴ​യി​ലും​പെ​ട്ട് മ​രം മ​റി​ഞ്ഞു​വീ​ണു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. മ​ന്ത്രി​ എ.കെ. ബാലനു അ​ക​ന്പ​ടി പോ​കു​ന്ന​തി​നാ​യി ജി​ല്ലാ അ​തി​ർ​ത്തി​യാ​യ പൊ​ങ്ങ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. എ​എ​സ്ഐ അ​ബ്ദു​ൾ ല​ത്തീ​ഫും ഡ്രൈ​വ​റു​മാ​യി​രു​ന്നു മാ​ള​യി​ൽ​നി​ന്നു​ള്ള ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​റ്റും മ​ഴ​യും ഉ​ള്ള ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മേ​ല​ഡൂ​രി​ലെ​ത്തി​യ ജീ​പ്പി​നു മു​ക​ളി​ലേ​ക്കു തെ​ങ്ങ് ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ബൊ​ലേ​റോ ജീ​പ്പി​ന്‍റെ പു​റ​കു​വ​ശ​ത്തേ​ക്ക് തെ​ങ്ങു വീ​ണ​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി​യ​ശേ​ഷം ജീ​പ്പ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും മാ​റ്റി.

Read More

കൗ​തു​ക​ക്കാഴ്ച്ചയായി ചാ​യ​ക്ക​ട​ക്കു​ള്ളി​ലെ ച​ക്ക; നൂ​റി​ൽ കൂ​ടു​ത​ൽ ച​ക്ക ഈ ​പ്ലാ​വി​ൽ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് ശ്രീ​ധ​ര​ൻ

വ​ട​ക്ക​ഞ്ചേ​രി: ചാ​യ​ക്ക​ട​ക്കു​ള്ളി​ലെ ച​ക്ക കൗ​തു​ക​മാ​കു​ന്നു. മൂ​ല​ങ്കോ​ട് കാ​ള​ത്തോ​ട്ട​ത്തു​ള്ള കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​യാ​യ ശ്രീ​ധ​ര​ന്‍റെ ചാ​യ​ക്ക​ട​ക്കു​ള്ളി​ലാ​ണ് ഈ ​ച​ക്ക കൗ​തു​കം. ക​ട​യോ​ട് ചേ​ർ​ന്ന് ഒ​രു വ​ലി​യ പ്ലാ​വു​ണ്ട്. ചാ​യ​ക​ട​ക്കു മു​ക​ളി​ലു​ള്ള പ്ലാ​വി​ൻ കൊ​ന്പി​ൽ ച​ക്ക ഉ​ണ്ടാ​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഒ​രെ​ണ്ണം ക​ട​യു​ടെ ഷീ​റ്റു​ക​ൾ​ക്കി​ട​യി​ലൂ​ടെ വ​ള​ർ​ന്നു വ​ന്നു. ച​ക്ക​ക്ക് വ​ള​രാ​ൻ ശ്രീ​ധ​ര​ൻ സൗ​ക​ര്യ​വു​മൊ​രു​ക്കി.​ഇ​പ്പോ​ൾ ച​ക്ക വ​ലു​താ​യി മൂ​പ്പെ​ത്തി. ക​ട​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം ഇ​പ്പോ​ൾ ച​ക്ക തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് കൗ​തു​ക കാ​ഴ്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​നൂ​റി​ൽ കൂ​ടു​ത​ൽ ച​ക്ക ഈ ​പ്ലാ​വി​ൽ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു. മ​ധു​ര​മൂ​റു​ന്ന വ​രി ച​ക്ക​യാ​യ​തി​നാ​ൽ വീ​ട്ടി​ൽ പ്ലാ​വി​ല്ലാ​ത്ത​വ​രെ​ല്ലാം ച​ക്ക പ​ഴ​ത്തി​ന്‍റെ രു​ചി​യ​റി​യു​ന്ന​ത് ഈ ​പ്ലാ​വി​ലെ ച​ക്ക​വ​ഴി​യാ​ണ്.

Read More