പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ യൂത്ത്കോൺഗ്രസ് പ്രതിഷേധം. ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ദേശീയപാതയിലെ ടോൾപിരിവ് പുനഃരാരംഭിച്ചതോടെയാണ് യൂത്ത്കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രതിഷേധത്തെ തുടർന്നു ടോൾ പിരിവ് നിർത്തിവച്ചിരിക്കുകയാണ്. ദേശീയ പൊതുഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിരിവ് വീണ്ടും തുടങ്ങിയത്. നേരത്തേ കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടും തുടർന്ന ടോൾപിരിവ് മാർച്ച് 24 നാണ് കളക്ടർ ഇടപെട്ട് നിർത്തിവച്ചത്. ദിവസേന ലക്ഷങ്ങൾ വിനിമയം നടത്തുന്ന ടോൾപിരിവ് വൈറസ് വ്യാപനത്തിനിടയാക്കുമെന്ന പരാതി വ്യാപകമായതിനെ തുടർന്നായിരുന്നു തീരുമാനം. രാജ്യത്ത് ലോക്ക് ഡൗണ്‍ മേയ് മൂന്നുവരെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതവും വാണിജ്യമേഖലയും സ്തംഭിച്ച സമയത്ത് ടോൾപിരിവ് ആരംഭിക്കാനുള്ള തീരുമാനം സാധാരണ യാത്രക്കാർക്കു വലിയ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.
Read MoreCategory: Thrissur
ആളും ആരവവും ഇല്ലാതെ പ്രതിശ്രുത വധുവും വരനും സമ്മതമേകി! ഭക്ഷണം സമൂഹ അടുക്കളയിലേക്ക്; നൽകിയതു രണ്ടു നേരത്തേക്കുള്ള ചിക്കൻ ബിരിയാണി
മേലൂർ: ആളും ആരവവും ഇല്ലാതെ പ്രതിശ്രുത വധുവും വരനും സമ്മതമേകി. വിരുന്നു സത്കാരം ഒഴിവാക്കി സമൂഹ അടുക്കളയിലേക്കു ഭക്ഷണം നൽകി. മേലൂർ കച്ചിറയ്ക്കൽ ജോർജ് – സീന ദന്പതികളുടെ മൂത്തമകൾ ഗ്രീഷ്മയും തിരുമുടിക്കുന്ന് ചൂരയ്ക്കൽ ബാബു – ഡാലി ദന്പതികളുടെ മകൻ പോളിന്റെയും മനസമ്മതമാണ് ഇന്നലെ മേലൂർ പള്ളിയിൽ സർക്കാർ നിഷ്കർഷിച്ച ചട്ടങ്ങൾ പ്രകാരം നടത്തിയത്. ദുരിതകാലത്ത് ആഘോഷങ്ങൾ ഒഴിവാക്കി ആ തുക ഉപയോഗിച്ച് എന്തെങ്കിലും സഹായങ്ങൾ ചെയ്യണമെന്ന് ജോർജ് തീരുമാനിക്കുകയായിരുന്നു. സുഹൃത്തും മേലൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ജോസഫ് പൈനാടത്തിനോട് ഇക്കാര്യം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിവാഹസദ്യക്കുവേണ്ടി കരുതിവച്ച തുക കൊണ്ട് കമ്യൂണിറ്റി കിച്ചണ്‍ വഴി നിർധനരായ ആളുകൾക്ക് ഭക്ഷണം നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു. 150 പേർക്ക് രണ്ടു നേരത്തേക്കുള്ള ചിക്കൻ ബിരിയാണി സമൂഹ അടുക്കള വഴി വിതരണം ചെയ്തു. പള്ളിയിലെ ചടങ്ങുകൾക്കുശേഷം പ്രതിശ്രുത വധൂവരന്മാർ കമ്യൂണിറ്റി…
Read Moreആനയ്ക്കെന്തു ലോക്ക് ഡൗൺ! പരിഭ്രാന്തി പരത്തി മേഘാർജുനന്റെ കുറുമ്പ്
ഇരിങ്ങാലക്കുട: കൂടൽമാണിക്യം മേഘാർജുനന്റെ കുറുന്പ് അല്പ സമയം ആശങ്കയേകി. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് ഏറെ നാളായി കെട്ടിയിട്ടിരുന്ന ആനയെ നടത്തിക്കുന്നതിനു വേണ്ടി പാപ്പാൻ ബിജുവിന്റെ നേതൃത്വത്തിൽ പുറത്തേക്ക് ഇറക്കിയത്. എന്നാൽ, കുട്ടൻകുളത്തിനു സമീപം ആന പാപ്പാന്റെ നിയന്ത്രണത്തിൽ നിന്നും മാറുകയായിരുന്നു. പിന്നീട് കുറെ സമയം റോഡിൽ അനുസരണകേടു കാട്ടി നിന്നിരുന്ന ആനയെ അവസാനം പാപ്പാൻ നിയന്ത്രണ വിധേയമാക്കി ആനതാവളത്തിലേയ്ക്കു കൊണ്ടുപോവുകയായിരുന്നു. നാശനഷ്ടങ്ങളോ ആളപായമോ ആന വരുത്തിയിട്ടില്ല. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, താസിൽദാർ ഐ.ജെ. മധുസൂദനൻ, എസ്ഐ പി.ജി. അനൂപ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.
Read Moreകോവിഡ് 19: തൃശൂരിൽ നിരീക്ഷണത്തിലുള്ളത് 5701 പേർ; ആരോഗ്യവകുപ്പിന് ആശ്വാസം
തൃശൂര്‍: കോവിഡ് നിരീക്ഷണത്തില്‍ ജില്ലയില്‍ കഴിയുന്നവരുടെ എണ്ണം ആറായിരത്തോളമായി കുറഞ്ഞത് ആരോഗ്യവകുപ്പിന് ആശ്വാസമാകുന്നു. ഇപ്പോള്‍ ജില്ലയില്‍ വീടുകളില്‍ 5690 പേരും ആശുപത്രികളില്‍ 11 പേരും ഉള്‍പ്പെടെ ആകെ 5701 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ വിടുതല്‍ ചെയ്തു. ഇന്നലെ നാലു സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 931 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 923 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. എട്ട് എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 183 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. 71 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി. 6015 വീടുകള്‍ ദ്രുതകര്‍മസേന സന്ദര്‍ശിച്ചു. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന് പച്ചക്കറി മാര്‍ക്കറ്റില്‍ 1512 പേരെയും മത്സ്യചന്തയില്‍ 425 പേരെയും പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 58 പേരെയും സ്ക്രീന്‍ ചെയ്തു.
Read Moreഇന്ത്യാ കോഫി ബോര്‍ഡ് സഹകരണസംഘം ശമ്പളപ്രശ്നം: സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും
തൃശൂര്‍:തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ കോഫി ബോര്‍ഡ് സഹകരണ സംഘത്തിന് കീഴിലെ കോഫീ ഹൗസ് ജീവനക്കാര്‍ക്ക് മാനേജ്മെന്റ് ശമ്പളം നിഷേധിച്ചതില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കാന് തീരുമാനമായി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന പ്രശ്ന പരിഹാര യോഗത്തിന്റേതാണ് തീരുമാനം. മാര്‍ച്ച് 23 വരെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുളള 52 കോഫി ഹൗസുകളില്‍ പണിയെടുത്ത ജീവനക്കാര്‍ക്ക് 2000 രൂപ മാത്രമാണ് വേതന ഇനത്തില്‍ നല്‍കിയത്. ലോക്ക്ഡൗണ്‍ കാലത്ത് 4 കോഫി ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. 8000 മുതല്‍ 42000 രൂപ വരെയാണ് കോഫി ഹൗസ് ജീവനക്കാരുടെ ശമ്പളം. മാര്‍ച്ചിലെ പൂര്‍ണ്ണ ശമ്പളം മുഴുവന്‍ സ്ഥാപനങ്ങളും നല്‍കണമെന്ന് മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോഫി ഹൗസ് ജീവനക്കാര്‍ക്ക് 2000 രൂപയിലധികം നല്കാന് ഇന്ത്യന്‍ കോഫി ബോര്‍ഡ് സഹകരണ സംഘം മാനേജ്മെന്റ് യാതൊരു നടപടി സ്വീകരിച്ചില്ലെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തി. തൊഴിലാളികള്‍ മുഖ്യമന്ത്രിക്കും തൊഴില്‍…
Read Moreകോവിഡ് -19 : തൃശൂരിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു; ആശ്വാസത്തോടെ ആരോഗ്യവകുപ്പ്
സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറയുന്നത് ജില്ല ആരോഗ്യവകുപ്പിന് ആശ്വാസമേകുന്നു. ഏഴായിരത്തോളം പേര് മാത്രമാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്നു വൈകുന്നേരത്തോടെ ഇത് വീണ്ടും കുറയും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് ഒരാളാണ്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുമ്പോള്‍ മറ്റു ജില്ലകളില്‍നിന്ന് ആളുകള്‍ തൃശൂരിലേക്ക് വരികയാണെങ്കില്‍ സ്ഥിതിഗതികള്‍ വീണ്ടും മാറി മറിയാമെന്ന് ആരോഗ്യവകുപ്പ് ആശങ്കപ്പെടുന്നുണ്ട്. അതിനാല്‍ ഇപ്പോഴത്തെ സുരക്ഷിതാവസ്ഥ നിലനിര്‍ത്താന്‍ വേണ്ട കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ തന്നെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ജില്ലയില്‍ വീടുകളില്‍ 6933 പേരും ആശുപത്രികളില്‍ 11 പേരും ഉള്‍പ്പെടെ ആകെ 6944 പേരാണ് നിലവില്‍ നിരീക്ഷണത്തിലുളളത്. ഇന്നലെ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ വിടുതല്‍ ചെയ്തു. ഇന്നലെ എട്ടു സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 927 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.…
Read Moreമന്ത്രി സുനിൽ കുമാറിന്റെ വീടിന് മുന്നിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
തൃശൂർ: കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന്റെ വീടിന് മുന്നിൽ അടുപ്പ് കൂട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രിയുടെ അന്തിക്കാടുള്ള വീടിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമൂഹ അടുക്കള മാത്രം പോലീസ് അടച്ചതിനെതിരെയാണ് യൂത്ത്കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം തടയാനെത്തിയ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രതിധേഷക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സിപിഎമ്മിന്റെയും സിപിഐയുടേയും അടുക്കള പ്രവർത്തിപ്പിക്കാൻ പോലീസ് ഒത്താശ ചെയ്തെന്നായിരുന്നു പ്രതിഷേധം.
Read Moreകോവിഡ് 19; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു, ആശ്വാസത്തോടെ ആരോഗ്യവകുപ്പ്
സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറയുന്നത് ജില്ല ആരോഗ്യവകുപ്പിന് ആശ്വാസമേകുന്നു. ഏഴായിരത്തോളം പേര് മാത്രമാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്നു വൈകുന്നേരത്തോടെ ഇത് വീണ്ടും കുറയും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് ഒരാളാണ്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുമ്പോള്‍ മറ്റു ജില്ലകളില്‍നിന്ന് ആളുകള്‍ തൃശൂരിലേക്ക് വരികയാണെങ്കില്‍ സ്ഥിതിഗതികള്‍ വീണ്ടും മാറി മറിയാമെന്ന് ആരോഗ്യവകുപ്പ് ആശങ്കപ്പെടുന്നുണ്ട്. അതിനാല്‍ ഇപ്പോഴത്തെ സുരക്ഷിതാവസ്ഥ നിലനിര്‍ത്താന്‍ വേണ്ട കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ തന്നെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ജില്ലയില്‍ വീടുകളില്‍ 6933 പേരും ആശുപത്രികളില്‍ 11 പേരും ഉള്‍പ്പെടെ ആകെ 6944 പേരാണ് നിലവില്‍ നിരീക്ഷണത്തിലുളളത്. ഇന്നലെ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ വിടുതല്‍ ചെയ്തു. ഇന്നലെ എട്ടു സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 927 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.…
Read Moreറാപ്പിഡ് ടെസ്റ്റ; തടസം നീക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ
തൃശൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എംപി ഫണ്ട് ഉപയോഗിച്ച് റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിന് നിലവിലുള്ള സാങ്കേതിക തടസം ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ എംപി ആവശ്യപ്പെട്ടു. ജില്ലയിലെ ഉപയോഗത്തിനായി റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിനു ടി.എൻ. പ്രതാപൻ എംപി ഒരു കോടി രൂപയും ബെന്നി ബെഹനാൻ എംപി എട്ടു ലക്ഷം രൂപയും പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നതാണ്. എന്നാൽ ജില്ലയിൽ മെഡിക്കൽ കോളജ് ഒഴികെ ആരോഗ്യവകുപ്പിനുകീഴിലുള്ള മറ്റു സ്ഥാപനങ്ങളിലൊന്നും തന്നെ റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനു യോഗ്യത ഇല്ലെന്ന സാങ്കേതിക തടസം മൂലം ജില്ലാ മെഡിക്കൽ ഓഫീസർ റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിന് സാവകാശം വേണമെന്ന് ജില്ലാ കളക്ടറോട് അപേക്ഷിച്ചിരിക്കുകയായി രുന്നു. മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത് ആലത്തൂർ മണ്ഡലത്തിലാണ്. സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ അനുവദിച്ച…
Read Moreലോക്ക് ഡൗണിലൊരു റിക്കാർഡ് ; ഇന്ത്യൻ പ്രതിജ്ഞ പെൻസിൽ മുനയിൽ കൊത്തി അജയ് ബാബു
ഇരിങ്ങാലക്കുട: ലോക്ക് ഡൗണിലൊരു റിക്കാർഡ് നേടി അജയ് ബാബു എന്ന ഇരുപതുകാരൻ. ലോക്ക് ഡൗണ്‍ സമയത്ത് ഇന്ത്യൻ പ്രതിജ്ഞ പെൻസിൽ മുനയിൽ കൊത്തി ഉണ്ടാക്കിയതിനാണു മുരിയാട് താമസിക്കുന്ന അജയ് ബാബു ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് പട്ടികയിൽ ഇടം പിടിച്ചത്. മൂന്നുവർഷത്തോളമായി അജയ് ബാബു പെൻസിലിൽ വിസ്മയം തീർക്കാൻ തുടങ്ങിയിട്ട്. യൂ ട്യൂബ് വീഡിയോകളാണു തന്റെ ഗുരുവെന്ന് സിഎ വിദ്യാർഥിയായ അജയ് പറയുന്നു. ഒന്‍പതു പെൻസിലുകൾ ഉപയോഗിച്ചാണ് ഇന്ത്യൻ പ്രതിജ്ഞ കൊത്തി ഉണ്ടാക്കിയത്. മലപ്പുറം പനന്പാട് സ്വദേശി കടവുങ്ങൽ ബാബുവിന്റെയും ബിന്ദുവിന്റേയും മകനായ അജയ് മുരിയാടുള്ള അമ്മ വീട്ടിൽ നിന്നാണു പഠിക്കുന്നത്.
Read More