ആനയ്ക്കെന്തു ലോക്ക് ഡൗൺ! പരിഭ്രാന്തി പരത്തി മേ​ഘാ​ർ‌​ജു​നന്‍റെ കുറുമ്പ്‌

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം മേ​ഘാ​ർ​ജു​ന​ന്‍റെ കു​റു​ന്പ് അ​ല്പ സ​മ​യം ആ​ശ​ങ്ക​യേ​കി. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റു മ​ണി​യോ​ടെ​യാ​ണ് ഏ​റെ നാ​ളാ​യി കെ​ട്ടി​യി​ട്ടി​രു​ന്ന ആ​ന​യെ ന​ട​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി പാ​പ്പാ​ൻ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തേ​ക്ക് ഇ​റ​ക്കി​യ​ത്.

എ​ന്നാ​ൽ, കു​ട്ട​ൻ​കു​ള​ത്തി​നു സ​മീ​പം ആ​ന പാ​പ്പാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും മാ​റു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കു​റെ സ​മ​യം റോ​ഡി​ൽ അ​നു​സ​ര​ണ​കേ​ടു കാ​ട്ടി നി​ന്നി​രു​ന്ന ആ​ന​യെ അ​വ​സാ​നം പാ​പ്പാ​ൻ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി ആ​ന​താ​വ​ള​ത്തി​ലേ​യ്ക്കു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ ആ​ന വ​രു​ത്തി​യി​ട്ടി​ല്ല. കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ർ​മാ​ൻ യു. ​പ്ര​ദീ​പ് മേ​നോ​ൻ, താ​സി​ൽ​ദാ​ർ ഐ.​ജെ. മ​ധു​സൂ​ദ​ന​ൻ, എ​സ്ഐ പി.​ജി. അ​നൂ​പ് എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment